Wednesday, June 17, 2015

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം


ജൂണ്‍ 21 ഇനിമുതല്‍ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കും . മനുഷ്യന്റെ ആരോഗ്യത്തിനും നന്മയ്ക്കും ഉതകുന്ന സമഗ്രമായ ദര്‍ശനമാണ് യോഗയെന്ന് യു എന്‍ പൊതുസഭ  പ്രഖ്യാപിച്ചു 

യു എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അശോക് മുഖര്‍ജി ആണ് പ്രമേയം അവതരിപ്പിച്ചത് . അഞ്ച് സ്ഥിരാംഗങ്ങളുള്‍പ്പെടെ 175 ഓളം അംഗരാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയത്തിനു പിന്തുണ നല്‍കി .ഇന്നുവരെ യു എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച ഒരു പ്രമേയത്തിനും ലഭിക്കാത്ത പിന്തുണയോടെയാണ് യോഗ ദിനം പ്രഖ്യാപിക്കപ്പെട്ടത് . ലോകജനതയുടെ ആരോഗ്യത്തിന് യോഗ അനുഷ്ഠിക്കുന്നത് ഉത്തമമാണെന്ന് യു എന്‍ പ്രസ്താവിച്ചു.

സ്കൂളുകളില്‍ 2015 ജൂണ്‍ 21  അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ചുവടെ:






ജൂണ്‍ 19- 25 വരെ വായനാവാരം 

പുസ്തകങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു വലിയ മനുഷ്യന്‍െറ ചരമദിനത്തിന്‍െറ ഓര്‍മ്മയ്ക്കായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനാദിനമായി ആഘോഷിക്കുന്നത്. പി.എന്‍ പണിക്കര്‍ എന്ന പുതുവായില്‍ നാരായണ പണിക്കര്‍ കേരളത്തിന് നല്‍കിയ സംഭാവനയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം. അതുകൊണ്ടാണ് ആ മഹാന്‍െറ ഓര്‍മ്മയ്ക്കായി കേരളം ഈ വായനാ വാരം കൊണ്ടാടുന്നത്. മലയാളിയെ അക്ഷരത്തിന്‍െറയും വായനയുടെയും മുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി.എന്‍ പണിക്കര്‍ പിറന്നത് 1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു. പിതാവ് ഗോവിന്ദപ്പിള്ളയും മാതാവ് ജാനകിയമ്മയും. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് അദ്ദേഹം നാട്ടില്‍ കേരളത്തിലെ ആദ്യ ഗ്രനഥശാലയായ‘ സനാതന ധര്‍മ്മ’ വായനശാല തുടങ്ങി. വായിക്കാനായി അന്നത്തെ തലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും അതിനായി നിരന്തര യാത്രകള്‍ ചെയ്യുകയും ചെയ്തു. കുട്ടികളോട് ‘വായിച്ച് വളരാന്‍’ അദ്ദേഹം സ്നേഹപൂര്‍വം ആഹ്വാനം ചെയ്തു.
1945 സെപ്തംബറില്‍ പി.എന്‍ പണിക്കര്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ിതാകട്ടെ കേരളത്തിലെ വായനശാലകളുടെ ആദ്യ കൂട്ടായ്മ കൂടിയായിരുന്നു. 1958 ല്‍ അദ്ദേഹം കേരള ഗ്രന്ഥശാലാസംഘം ഉണ്ടാക്കി. 1970 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പി.എന്‍ പണിക്കര്‍ വായനയുടെ പ്രാധാന്യം ജനത്തെ ഉണര്‍ത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സാംസ്കാരിക കാല്‍നട ജാഥ നടത്തി.വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു ആ ജാഥയുടെ മുദ്രാവാക്ക്യം.വായനയുടെ ലോകം സാദ്ധ്യമാകണമെന്നും ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ആ മഹാന്‍ വളരെയോറെ ആഗ്രഹിച്ചിരുന്നു. ആ കഠിന പ്രയത്നത്തിന്‍െറ ഫലമാണ് ഇന്ന് കേരളത്തിലുള്ള വായനശാലകള്‍. പുസ്തകങ്ങള്‍ വായിക്കുക എന്ന ശീലം ഈ വായനാചരണ വാരത്തില്‍ ആരംഭിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ മുതിര്‍ന്നവരും തയ്യാറാകണം. ഒപ്പം മുതിര്‍ന്നവരും പുസ്തകങ്ങള്‍ വായിക്കണം..അങ്ങനെയുടെ വായനയുടെ പൂക്കാലം മലയാളത്തില്‍ മടങ്ങിവരട്ടെ..

പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സ് 20/6/2015 ന്

സബ് ജില്ലയിലെ എല്ലാ ഗവ / എയിഡഡ് / അണ്‍ എയിഡഡ് പ്രൈമറി / ഹൈ സ്കൂള്‍ പ്രധാനാദ്ധ്യാപകാരുടെയും  യോഗം 20/6/2015 ശനിയാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു ചേരുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത്തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

അജണ്ട
  • ഒരുക്കം പ്രീ ടെസ്റ്റ്‌ (റിസള്‍ട്ട്‌ സമര്‍പ്പിക്കണം)
  • BRC യില്‍നിന്നു നല്‍കിയ വിവിധ data collection forms (Sixth working day / IEDC Survey / SMF / QMT) ന്‍റെ ശേഖരണം.
  • Distance Matrix Data Collection Format വിതരണം
  • Toilet - format നല്‍കിക്കൊണ്ട് വിവര ശേഖരണം
  • അത്ലറ്റിക് ഫണ്ട്‌ കലക്ഷന്‍
  • IEDC സ്കോളര്‍ഷിപ്പ്‌ - ചെക്ക് വിതരണം 
  • IEDC സ്കോളര്‍ഷിപ്പ്‌- renewal ന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് ശേഖരണം
  • ഭരണ റിപ്പോര്‍ട്ട്‌ ശേഖരണം 
  • ഫിനാന്‍ഷ്യല്‍ ഡാറ്റ ശേഖരണം
  • tobacco free school zone - self declaration ശേഖരണം
  • 2014-15 വര്‍ഷത്തെ വിവിധ പദ്ധതികളുടെ  [Uniform (1st & 2nd Allotments) / IEDC Scholarship / Muslim / Nadar / Anglo Indian / other backward / forward BPL girls Scholarship / LSS / USS] ധനവിനിയോഗ പത്രങ്ങള്‍-ശേഖരണം 
  • 2013-14 വര്‍ഷം വിവരാവകാശ നിയമം നടപ്പിലാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട്‌ -ശേഖരണം 
  • നൂണ്‍ മീല്‍ - ഫീഡിംഗ് സ്ട്രങ്ങ്ത് റിപ്പോര്‍ട്ട്‌ ശേഖരണം (ഉച്ച ഭക്ഷണത്തിന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് നല്‍കാന്‍ ബാക്കിയുള്ള പ്രധാനാദ്ധ്യാപകര്‍ നിര്‍ദിഷ്ട പ്രോഫോമ - 2 സെറ്റ് വീതം യോഗത്തില്‍ സമര്‍പ്പിക്കണം)

Tuesday, June 16, 2015

സ്കോളര്‍ഷിപ്പുകള്‍ - മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

2015-16 വര്‍ഷത്തേക്കുള്ള മുസ്ലിം / നാടാര്‍ / ആംഗ്ലോ ഇന്‍ഡ്യന്‍ / മറ്റ് പിന്നോക്ക ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ / എല്‍ എസ് എസ് / യു എസ് എസ് / നാഷണല്‍ സ്കോളര്‍ഷിപ്പ്‌ യഥാസമയം വിതരണം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും അത് ലഭിക്കുന്നതിനുള്ള നടപടികള്‍ പ്രധാനാദ്ധ്യാപകര്‍ സ്വീകരിക്കണം. ഓരോ സ്കോളര്‍ഷിപ്പിനും ആവശ്യമായ തുക എത്രയെന്നു കണക്കാക്കി നിശ്ചിത ഫോര്‍മാറ്റില്‍ ജൂണ്‍ 30 നകം റിപ്പോര്‍ട്ട്‌ ചെയ്യണം.

സംസ്കൃത വിദ്യാഭ്യാസ വികസനം - അക്കാദമിക് കൌണ്‍സിൽ രൂപീകരണം

സ്കൂൾ തല കൌണ്‍സിൽ രൂപീകരിച്ച് 20-06-2015 നുള്ളിൽ റിപ്പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിശദമായ സർക്കുലർ ചുവടെ .

വിദ്യാഭ്യാസ പുരസ്‌കാരം


കണ്ണൂര്‍ : ബാങ്ക് ജീവനക്കാരുടെ ജില്ലാതല സാംസ്‌കാരിക വേദിയായ തരംഗം ജില്ലയിലെ എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.എ. അംഗങ്ങളായവരുടെ മക്കളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കും. ജൂണ്‍ 30 നു മുമ്പ് എം. റെജി, കര്‍ണാടക ബാങ്ക്, ബാങ്ക് റോഡ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9946661197, 9895412651.

ആരോഗ്യസംരക്ഷണത്തിന് ജില്ലാ ആയുര്‍വേദ ആസ്​പത്രിയുടെ യോഗജീവനം


കണ്ണൂര്‍: ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മോചനം നേടാന്‍ യോഗ പരിശീലനത്തിന് ജില്ലാ ആയുര്‍വേദ ആസ്​പത്രി അവസരമൊരുക്കുന്നു. 
ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേര്‍ന്നാണ് യോഗജീവനം പദ്ധതി നടപ്പിലാക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്തിന്റെ വികസന കേന്ദ്രത്തില്‍ വെച്ചാണ് പരിശീലനം. 
രോഗങ്ങളെ അകറ്റിനിര്‍ത്തി ആരോഗ്യത്തോടെ ജീവിക്കാനുള്ള അനാമയ യോഗ, പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം, ആസ്ത്മ, സോറിയാസിസ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിച്ച് ആരോഗ്യം വീണ്ടെടുക്കാനായി ആമയ യോഗ, കുട്ടികളെ മാനസികവും ശാരീരികവുമായി ആരോഗ്യസമ്പന്നരാക്കുന്ന ബാലയോഗ എന്നിങ്ങനെ മൂന്നു തരത്തിലുളള യോഗ പരിശീലനമാണ് നല്‍കുക. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോഷകാഹാരം, വ്യായാമം, രോഗപ്രതിരോധ ശക്തി എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസ്സുകളും നല്‍കും.
ഭാരതീയചികിത്സാ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും യോഗ പരിശീലനവും ക്ലാസുകളും നല്‍കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ബാച്ചുകളുണ്ടാകും. എല്ലാ മാസവും 15 ദിവസം വീതമുള്ള രണ്ട് ബാച്ചുകളായാണ് പരിശീലനം സംഘടിപ്പിക്കുക. പരിശീലനത്തിന് മിതമായ ഫീസുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആയുര്‍വേദ ആസ്​പത്രിയുമായി ബന്ധപ്പെടാം. ഫോണ്‍. 0497 2706666.

സൌജന്യ ഇംഗ്ലീഷ് അദ്ധ്യാപക പരിശീലനം

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജിനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്ന സ്ഥാപനം 2015-16 വര്‍ഷം ഹൈ സ്കൂള്‍ അദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ സൌജന്യ ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഒന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ചുവടെ: 

Monday, June 15, 2015

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

റേഷന്‍ വ്യാപാരി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളളവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി., ഹയര്‍സെക്കഡറി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളില്‍ ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അനുവദിക്കും. വിശദാംശത്തിന് താലൂക്ക് സപ്ലൈ ഓഫീസ് / സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30. 

വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി


വിക്ടേഴ്‌സ് ചാനലില്‍ പത്താം ക്ലാസുകാര്‍ക്കായി എസ്.എസ്.എല്‍.സി. എക്‌സലന്‍സ്, ഒമ്പതാം ക്ലാസിനുവേണ്ടി ക്ലാസ് ടൈം എന്നീ പരിപാടികളുടെ സംപ്രേഷണം ജൂണ്‍ 17-ന് ആരംഭിക്കും. 

Sunday, June 14, 2015

സ്‌കൂള്‍ യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ 10 ഇന മാര്‍ഗരേഖ

സ്‌കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാന്‍ 10 ഇന നിര്‍ദ്ദേശങ്ങളടങ്ങിയ മാര്‍ഗരേഖ. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന്റേതാണ് മാര്‍ഗരേഖ. ഇത് സംബന്ധിച്ച് സ്‌കൂള്‍ കുട്ടികളുടെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ബോധവത്കരണം നടത്തി. നന്ദാവനം ആംഡ് റിസര്‍വ്വ് സഭാ ഹാളില്‍ നടന്ന ട്രാഫിക് സുരക്ഷാ ചടങ്ങില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് വിശദീകരിച്ചത്. വാഹനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങള്‍ പതിക്കുക, അമിതവേഗം ഒഴിവാക്കുക, കുട്ടികളുടെ എണ്ണം നിയമാനുസൃതമാക്കുക, കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ വാഹനത്തില്‍ സൂക്ഷിക്കുക, യോഗ്യത മാനദണ്ഡമാക്കി വാഹനത്തിലെ ജീവനക്കാരെ ഉള്‍പ്പെടുത്തുക, എമര്‍ജന്‍സി എക്‌സിറ്റ് അടക്കം നിര്‍ദ്ദിഷ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുക, തുടങ്ങിയവയാണ് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. 

Saturday, June 13, 2015

കുടവിതരണം നടത്തി


കിഴുത്തളി: കിഴുത്തളി ഈസ്റ്റ് യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കുട വിതരണംനടത്തി. താഴെചൊവ്വ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ പി.വി.രാജന്‍ ഉദ്ഘാടനംചെയ്തു. എളയാവൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിന്ദു ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. പ്രഥമാധ്യാപിക എം.കെ.കാഞ്ചനകുമാരി, ബി.എസ്.ലാലി എന്നിവര്‍ സംസാരിച്ചു.

മൃഗസംരക്ഷണ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു



കണ്ണൂര്‍: മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആടുവളര്‍ത്തല്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ടക്കോഴി വിതരണം, താറാവ് വിതരണം, സ്‌കൂളുകളില്‍ ബോധവത്ക്കരണ ക്ലാസ്, ക്ഷീരസംഘങ്ങള്‍ വഴി ആരോഗ്യരക്ഷാക്യാമ്പുകള്‍ എന്നിവയാണ് പദ്ധതികള്‍. 
താത്പര്യമുള്ളവര്‍ അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ മൃഗാസ്​പത്രികളില്‍ നിര്‍ദിഷ്ടഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി 20.

സ്പെഷ്യലിസ്റ്റ് അദ്ധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം 

അദ്ധ്യാപകര്‍ക്ക് 2015-16 വര്‍ഷം പൊതു സ്ഥലംമാറ്റം അനുവദിക്കുന്നതിനുള്ള മാനദണ്ടങ്ങള്‍  നിശ്ചയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട് . സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്ക് ആ മാനദണ്ടങ്ങള്‍ക്ക് വിധേയമായി സ്ഥലംമാറ്റം അനുവദിക്കുന്നതിന് ഓരോ സര്‍ക്കാര്‍ സ്കൂളുകളിലെയും 1/6/2015 ലെ ഒഴിവു DDE ക്ക് റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുണ്ട്. അതിനായി ആവശ്യമായ വിവരങ്ങള്‍ ചുവടെ ലിങ്ക് ചെയ്തിട്ടുള്ള  പ്രൊഫോമയില്‍ 15/5/2015 ന് 4 മണിക്ക് മുമ്പായി AEO ഓഫീസില്‍  സമര്‍പ്പിക്കണം.

Friday, June 12, 2015

പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു


കണ്ണൂര്‍: കുറുവ യു.പി.സ്‌കൂളില്‍ കേന്ദ്ര-സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പുകളുടെ സഹകരണത്തോടെ പരിസ്ഥിതിദിനാചരണ പ്രവര്‍ത്തനങ്ങളും വിവിധ ക്ലബുകളും ഉദ്ഘാടനം ചെയ്തു. 
പരിസ്ഥിതിദിനാചരണ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര മണ്ണ് വര്‍ഷവും കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ. സി.ദയാകുമാരി ഉദ്ഘാടനം ചെയ്തു. ഇക്കോ ഹരിതക്ലബ് മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാറും ഫോറസ്ട്രി ക്ലബ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സത്യപ്രഭയും ഉദ്ഘാടനം നിര്‍വഹിച്ചു. ഭാസ്‌കരന്‍ വെള്ളൂര്‍ ക്ലാസെടുത്തു. വൃക്ഷത്തൈ വിതരണവും നടത്തി. 
പി.ടി.എ പ്രസിഡന്റ് കെ.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ടി.കെ.പ്രദീപന്‍, എം.ടി.ജലജകുമാരി, സി.രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കണ്ണൂര്‍: കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയവും എല്‍.ഐ.സി. ഓഫ് ഇന്ത്യയും ചേര്‍ന്ന് പവര്‍ലൂം തൊഴിലാളികള്‍ക്കായുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ അംഗങ്ങളായവരുടെ മക്കളില്‍ 9, 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ആഗസ്ത് ഒന്നിന് മുമ്പായി പഠനസര്‍ട്ടിഫിക്കറ്റും മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സഹിതം അപേക്ഷിക്കണം. അപേക്ഷാഫോറം പവര്‍ലൂം സര്‍വീസ് സെന്ററില്‍നിന്ന് ലഭിക്കും. വിലാസം: അസി.ഡയറക്ടര്‍, പവര്‍ലൂം സര്‍വീസ് സെന്റര്‍, മരക്കാര്‍ക്കണ്ടി, സിറ്റി.പി.ഒ., കണ്ണൂര്‍-3. ഫോണ്‍: 0497-2734950.

ഭക്ഷ്യസുരക്ഷാലൈസന്‍സിംഗ് : രജിസ്‌ട്രേഷന്‍ മേളകള്‍

2006-ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമ പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള ലൈസന്‍സോ/രജിസ്‌ട്രേഷനോ നേടാനും കാലാവധി കഴിഞ്ഞ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും സംസ്ഥാന വ്യാപകരമായി ലൈസന്‍സിംഗ്/രജിസ്‌ട്രേഷന്‍ മേളകള്‍ സംഘടിപ്പിക്കുന്നു. ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ജില്ലാ ഓഫീസുകളില്‍ അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടുകൂടി ജൂണ്‍ 16 മുതല്‍ 27 വരെയാണ് മേളകള്‍. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന പല സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ/രജിസ്‌ട്രേഷനോ ഇല്ലെന്നും കാലവധി കഴിഞ്ഞവ യഥാസമയം പുതുക്കിയിട്ടില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മേളകള്‍. ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, പെട്ടിക്കടകള്‍, ഉന്തുവണ്ടിയില്‍ വ്യാപാരം നടത്തുന്നവര്‍, പലചരക്ക് കടകള്‍, പ്രൊവിഷണല്‍ സ്റ്റോറുകള്‍, പ ഴം/പച്ചക്കറി വ്യാപാരികള്‍, കൊണ്ടുപോകുന്ന വാഹനങ്ങള്‍, സ്‌കൂള്‍/കോളേജ്/ആശുപത്രി/മറ്റ് സ്ഥാപനങ്ങളിലെ കാന്റീനുകള്‍, കല്യാണമണ്ഡപങ്ങള്‍, ഉച്ചഭക്ഷണവിതരണ കേന്ദ്രങ്ങള്‍, ഇറച്ചി/കോഴി/മത്സ്യം/എണ്ണ/പാല്‍/മുട്ട വ്യാപാരികള്‍ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളും വ്യാപാരികളും മേള ഉപയോഗപ്പെടുത്തി ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ കരസ്ഥമാക്കണം. 12 ലക്ഷത്തിനുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സും അല്ലാത്ത സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും നേടണം. രജിസ്‌ട്രേഷന് മേല്‍വിലാസത്തോടുകൂടിയ തിരിച്ചറിയല്‍ കാര്‍ഡ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ലൈസന്‍സ്, നൂറ് രൂപ ഫീസും അക്ഷയകേന്ദ്രങ്ങളുടെ സര്‍വീസ് ചാര്‍ജും നല്‍കണം. ലൈസന്‍സിനായി തിരിച്ചറിയല്‍ കാര്‍ഡ്, ലൈസന്‍സ്, പാര്‍ട്ണര്‍ഷിപ്പ്, കമ്പനി രേഖകള്‍ എന്നിവയോടൊപ്പം നിശ്ചിത ഫീസും രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ) അക്ഷയകേന്ദ്രങ്ങളുടെ സര്‍വീസ് ചാര്‍ജും നല്‍കണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ നേടാതെ വ്യാപാരം നടത്തുന്നത് ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ്. ലൈസന്‍സ് മേള ബന്ധപ്പെട്ട എല്ലാവരും ഉപയോഗപ്പെടുത്തി നിയമനടപടികളില്‍ നിന്നും ഒഴിവാകണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു

അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2015 മാര്‍ച്ച് 31-ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ് മാസത്തിനുള്ളില്‍ ലഭിച്ചവ) സഹിതം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജൂണ്‍ 30 ന് വൈകുന്നേരം അഞ്ചുമണിവരെ നല്‍കാം.

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

വിമുക്ത ഭടന്മാരുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന്റെ 2015-16 അദ്ധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ ആകെ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപ. അപേക്ഷകള്‍ നേരിട്ട് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫീസുകളില്‍ 2015 സെപ്തംബര്‍ നാലിന് മുന്‍പ് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫീസുമായി ബന്ധപ്പെടുകയോ സൈനികക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റായ www.sainikwelfarekerala.org സന്ദര്‍ശിക്കുകയോ ചെയ്യാമെന്ന് ഡയറക്ടര്‍ അറിയിച്ചു. 

മിഷന്‍ 100

നൂറ് സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ - പ്രൊപ്പോസല്‍ ക്ഷണിച്ചു 

സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്നായി സ്കൂളിനെ പരിഗണിക്കുന്നതിന്ന് വിശദമായ പ്രൊപ്പോസല്‍ 15/6/2015 നു വൈകുന്നേരം 3 മണിക്ക് മുമ്പായി സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കണം.

Noon Meal Program -
ഫീഡിംഗ് സ്ട്രങ്ങ്ത് സമര്‍പ്പിക്കണം


ഓരോ സ്കൂളിലെയും ഉച്ച ഭക്ഷണത്തിന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് - 2 സെറ്റ് വീതം (നൂണ്‍ ഫീഡിംഗ് കമ്മിറ്റി അംഗീകരിച്ചത്) ചുവടെയുള്ള  പ്രൊഫോമയില്‍ തയ്യാറാക്കി 19/6/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

Thursday, June 11, 2015

Out of work and into school - combating child labour through education

പഠനസഹായത്തിന് അപേക്ഷിക്കാം


കണ്ണൂര്‍: നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്കുന്ന എസ്.എസ്.എല്‍.സി. പഠനസഹായത്തിനുള്ള അപേക്ഷ 15 വരെ സമര്‍പ്പിക്കാം. ഉന്നതവിദ്യാഭ്യാസത്തിന് നല്കുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ കോഴ്‌സ് തുടങ്ങിയ തീയതി മുതല്‍ 45 ദിവസത്തിനുള്ളിലും ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസില്‍ സ്വീകരിക്കും.

പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 1,03,000 രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ ഫോറം www.ksbcdc.com -ല്‍ ലഭിക്കും. അപേക്ഷ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ രേഖപ്പെടുത്തിയ പേജ്) ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അല്ലെങ്കില്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തിനകം ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അല്ലെങ്കില്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തിനകം ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 31-നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, സെന്റിനല്‍ മൂന്നാംനില, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695 035 വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിനു മുകളില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം. 

സേ പരീക്ഷാ ഫലം

2015 മേയ് മാസത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി. /ടി.എച്ച്.എസ്.എല്‍.സി./എ.എച്ച്.എസ്.എല്‍.സി സേ പരീക്ഷാഫലം www.keralapareekshabhavan.in / keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

അത്ലറ്റിക് ഫണ്ട്‌ കലക്ഷന്‍

2015-16 അദ്ധ്യയന വര്‍ഷത്തെ വിവിധ തലങ്ങളിലുള്ള കായിക മത്സരങ്ങള്‍ യഥാസമയം ആരംഭിക്കുന്നതിനു ആവശ്യമായ അത്ലറ്റിക് ഫണ്ട്‌ കലക്ഷന്‍ ജൂണ്‍ മാസംതന്നെ പൂര്‍ത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതുസംബന്ധിച്ച സുപ്രധാനമായ നിര്‍ദേശങ്ങള്‍ എല്ലാ യു പി സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കും ഇമെയില്‍ ചെയ്തിട്ടുണ്ട്. എല്ലാ യു പി സ്കൂള്‍ പ്രധാനാദ്ധ്യാപകരും ഉടന്‍തന്നെ ഇമെയില്‍ പരിശോധിക്കേണ്ടതാണ്.

Wednesday, June 10, 2015

സംയോജിത വിദ്യാഭ്യാസ പദ്ധതി - വൈദ്യപരിശോധനാ ക്യാമ്പ്‌

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ത്ഥികളെ (CWSN) കണ്ടെത്തുന്നതിനു വൈദ്യപരിശോധനാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ലംപ്‌സം ഗ്രാന്റ് വിതരണം


കണ്ണൂര്‍: ജില്ലയിലെ ഒന്ന് മുതല്‍ പത്താംതരം വരെയുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ആദ്യഗഡു ലംപ്‌സംഗ്രാന്റും നാല് മാസത്തെ പ്രതിമാസ സ്‌റ്റൈപ്പന്റും നിശ്ചിത കേന്ദ്രങ്ങളില്‍ വെച്ച് വിതരണം ചെയ്യും. സ്ഥാപന മേധാവികള്‍ നേരിട്ട് വന്ന് തുക കൈപ്പറ്റേണ്ടതാണെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 16 ന് ഇരിട്ടി, 17 ന് പേരാവൂര്‍, 18 ന് കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസുകളിലും 19 ന് തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ. ഓഫീസിലും പകല്‍ 11 മണിക്കാണ് വിതരണം. ഫോണ്‍: 04972 700357.

എസ്.എസ്.എ. ഫോക്കസ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന



കല്യാശ്ശേരി: സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ജില്ലയിലെ 117 വിദ്യാലയങ്ങളില്‍ ഭൂരിഭാഗത്തിലും കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. ഫോക്കസ് പദ്ധതി നടപ്പാക്കിയ 117 വിദ്യാലയങ്ങളും അനാദായക പട്ടികയില്‍ വര്‍ഷങ്ങളായി ഉള്‍പ്പെട്ടതായിരുന്നു. ഇതില്‍ 18 വിദ്യാലയങ്ങള്‍ ആദായകരം പട്ടികയില്‍ ഇടംപിടിക്കുന്നതിനും 69 വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കുന്നതിനും പദ്ധതിക്ക് സാധിച്ചു.
ഫോക്കസ്-2015 എന്ന പേരില്‍ പ്രത്യേക പ്രവര്‍ത്തനങ്ങളാണ് സര്‍വശിക്ഷാ അഭിയാന്‍ നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി രക്ഷിതാക്കളെയും നാട്ടുകാരെയും പൂര്‍വവിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് പൂര്‍വവിദ്യാര്‍ഥിസംഗമം, സെമിനാറുകള്‍, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. കൂടാതെ ഗൃഹസമ്പര്‍ക്കപരിപാടികള്‍, പി.ടി.എ., മാതൃസംഗമങ്ങള്‍, ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ചിട്ടയായി സംഘടിപ്പിച്ചു. സമൂഹത്തെ വിശ്വാസത്തിലെടുത്ത് കുട്ടികളുടെ പഠനമികവ് ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നേട്ടം കൈവരിക്കാനാകുമെന്ന് തെളിയിക്കുന്നതാണ് ഫോക്കസ്-2015 ന്റെ വിജയമെന്ന് ജില്ലാ എസ്.എസ്.എ. അധികൃതര്‍ പറഞ്ഞു.

ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം 

കണ്ണൂര്‍ റവന്യൂ ജില്ലയില്‍ 2015-16 ലെ ഗവ. പ്രൈമറി പ്രധാനാദ്ധ്യാപക പ്രൊമോഷന്‍ മുഖേനയുണ്ടായ ഒഴിവുകള്‍; പ്രമോഷന് വിധേയരായ അദ്ധ്യാപകര്‍ പി ഡി ടീച്ചര്‍ ആണെങ്കിലും അവര്‍ ഈ വര്‍ഷാരംഭത്തില്‍  കൈകാര്യം ചെയ്ത  ക്ലാസിന്റെ അടിസ്ഥാനത്തില്‍ എല്‍ പി എസ് എ / യു പി എസ് എ തിരിച്ചു 11/6/2015 ന്  4 മണിക്ക് മുമ്പ് എ ഇ ഒ ഓഫീസിലേക്ക് ഇ മെയില്‍ ചെയ്യണം.

വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്

2015 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ക്ഷേമനിധി അംഗത്വ തിരിച്ചറിയല്‍ കാര്‍ഡിന്റെയും പോസ്റ്റ് ഓഫീസ് പാസ്ബുക്കിന്റെ പണമടച്ച മുഴുവന്‍ ഭാഗത്തിന്റെയും എസ്.എസ്.എല്‍.സി / പ്ലസ് ടൂ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കോഴിക്കോട് പുതിയറയിലുള്ള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസിലേക്കോmtpwfo.@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂണ്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0495 - 2720577, 0471 - 2302090.

ജൂണ്‍ 19- നു വായനാദിനം-ജില്ലാതലത്തിലുള്ള ക്വിസ് മത്സരം ജൂണ്‍ 13 ന്

മുന്‍ വര്‍ഷങ്ങളിലെതുപോലെ ഈ വര്‍ഷവും ജൂണ്‍ 19- നു വായനാദിനമായും ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായും ആചരിക്കുന്നു. അതിന്‍റെ ഭാഗമായി ജില്ലാതലത്തിലുള്ള ക്വിസ് മത്സരം 13/6/2015 ശനിയാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ ഗവ.  വോക്കേഷണല്‍  ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ (മുന്‍സിപ്പല്‍) വെച്ചു നടക്കുന്നു. ഓരോ സ്കൂളിലെയും LP / UP / HS വിഭാഗത്തിലെ കുട്ടികളെ ക്വിസ് മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

സംസ്കൃത കൌണ്‍സിലുകള്‍

സംസ്ഥാനത്ത് സംസ്കൃത വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വിദ്യാഭ്യാസ ജില്ലകളിലും സബ് ജില്ലകളിലും UP / High സ്കൂളുകളിലും സംസ്കൃത കൌണ്‍സിലുകള്‍ രൂപീകരിച്ച് ഉടന്‍തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Tuesday, June 9, 2015

സ്‌കൂള്‍ ടൈംടേബിള്‍



2015-16 അദ്ധ്യയന വര്‍ഷത്തില്‍ പരിഷ്കരിച്ച പഠനപദ്ധതി അനുസരിച്ച്  തയ്യാറാക്കിയ   സ്‌കൂള്‍ ടൈംടേബിള്‍ പ്രകാരം ആവശ്യമായ ക്രമീകരണം നടത്തുവാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

അയ്യങ്കാളി ടാലന്റ് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു


നാല്, ഏഴ് ക്ലാസുകളില്‍ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസുവരെ പ്രതിവര്‍ഷം 4,500 രൂപ വീതം അയ്യങ്കാളി ടാലന്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ല/ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ക്ക് ജൂണ്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ വരുമാന പരിധി ഒരുലക്ഷം രൂപ. അപേക്ഷയോടൊപ്പം ജാതി, വരുമാനം, ഗ്രേഡ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും (സ്‌കൂള്‍ മേധാവിയില്‍ നിന്നും) ഹാജരാക്കണം.

ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ്: രണ്ടാം ഘട്ടം 26 മുതല്‍

തിരുവനന്തപുരം: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം തടയാന്‍ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച “ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ്’ പദ്ധതിയുടെ രണ്ടാംഘട്ടം മയക്കുമരുന്നു വ്യാപനത്തിനും വ്യാപാരത്തിനുമെതിരായ ലോകദിനം ജൂണ്‍ 26ന് ആരംഭിക്കും. പദ്ധതി എറെ പ്രയോജനം ചെയ്തുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു രണ്ടാംഘട്ടം ആവിഷ്കരിച്ചിട്ടുള്ളതെന്നു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇതിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റസിഡന്‍സ് അസോസിയേഷന്‍, നെഹ്റു യുവകേന്ദ്ര, അഡിക് ഇന്ത്യ, മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി തുടങ്ങിയ സര്‍ക്കാര്‍ സര്‍ക്കാരിതര സംഘടനകളുടെയും പൂര്‍ണമായ സഹകരണം ഉറപ്പാക്കും. സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ അതിലെ അംഗങ്ങള്‍ക്ക് ഇതിനു വേണ്ട പരിശീലനം നല്‍കും. ഇവ ഇല്ലാത്ത സ്കൂളുകളില്‍ ജൂണ്‍ 20നു മുമ്പായി ഇവ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം എല്ലാ കോളെജുകളിലും കോളെജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആരംഭിക്കും. 23 മുതല്‍ സംസ്ഥാനത്തൊട്ടാകെ വിവിധ വകുപ്പുകളുടെയും ഗവണ്‍മെന്‍റ് ഇതര സംഘടനകളുടെയും പൂര്‍ണ സഹകരണത്തോടെ ബോധവത്കരണ പരിപാടികള്‍ ആരംഭിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനം 

Image result for child labor photos

ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. അതിന്‍റെ  ഭാഗമായി ജൂണ്‍ 12 ന് സ്കൂള്‍  അസംബ്ലികളില്‍ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലും.14 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ തൊഴിലെടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കേണ്ട നമ്പറുകളും പ്രതിജ്ഞയ്ക്ക് ഒപ്പമുണ്ട്. 


Monday, June 8, 2015

സഹതാപാര്‍ഹ സ്ഥലം മാറ്റം

സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലുള്ള തസ്തികയില്‍ 2015 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജൂണ്‍ 30-ന് വൈകിട്ട് അഞ്ച് മണിവരെ നല്‍കാം. 

ലഹരിമുക്തകേരളം : എന്‍ട്രികള്‍ ക്ഷണിച്ചു

2014 ലെ മികച്ച സ്‌കൂള്‍-കോളേജ് ലഹരിവിരുദ്ധ ക്ലബുകള്‍, മികച്ച ക്ലബ് അംഗം, മികച്ച സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് എക്‌സൈസ് വകുപ്പ് അംഗീകാരവും പാരിതോഷികവും നല്‍കും. ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച സന്നദ്ധസംഘടനയ്ക്ക് 25,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും, സന്നദ്ധപ്രവര്‍ത്തകന് 10,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും, ഏറ്റവും മികച്ച സ്‌കൂള്‍-കോളേജ് ക്ലബുകള്‍ക്ക് 10,000 രൂപ വീതവും പാരിതോഷികവും പ്രശസ്തിപത്രവും, മികച്ച ക്ലബ് അംഗങ്ങള്‍ക്ക് 5,000 രൂപ വീതം പാരിതോഷികവും പ്രശസ്തിപത്രവും ട്രോഫികളും നല്‍കും. വിശദാംശം വെബ്‌സൈറ്റിലും (www.keralaexcise.gov.in), ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും ലഭിക്കും. അപേക്ഷ ജൂണ്‍ 10 ന് മുമ്പായി അപേക്ഷകരുടെ ജില്ലയിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് ലഭിക്കണം. 

Sunday, June 7, 2015

IED Scholarship - 2015-16 വര്‍ഷം സ്കോളര്‍ഷിപ്പ്‌ പുതുക്കുന്നതിന് അര്‍ഹരായവരുടെ ലിസ്റ്റ് സമര്‍പ്പിക്കണം 

സ്കൂളില്‍ നിലവില്‍ IED Scholarship തുക വാങ്ങിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ താഴെ കൊടുത്ത പ്രഫൊമയില്‍ സമര്‍പ്പിക്കേണ്ടതാണ്. ഈ വര്‍ഷം  സ്കൂളില്‍ നിന്ന്  പോയ കുട്ടികളെ ഒഴിവാക്കിയും  മറ്റ് സ്കൂളുകളില്‍ നിന്നും വന്നവരെ ചേര്‍ത്തും   വേണം ലിസ്റ്റ് സമര്‍പ്പിക്കാന്‍.  കഴിഞ്ഞ വര്‍ഷം IED Scholarship തുക വാങ്ങിയ കുട്ടികളുടെ വിവരങ്ങള്‍ ഇതോടൊപ്പം നല്‍കുന്നു .

Link for submission of Sixth Working Day Data

ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ അംഗസംഖ്യ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ചുവടെ:

Saturday, June 6, 2015

പ്രൊമോഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു

ഗവ. പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകരായി പ്രൊമോഷന്‍ ലഭിക്കാന്‍ അര്‍ഹരായ  സഹാദ്ധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കിക്കൊണ്ട്   കണ്ണൂര്‍ DDE ഉത്തരവായി.

Friday, June 5, 2015

ഗവ. പ്രൈമറി പ്രധാനാദ്ധ്യാപക ഉദ്യോഗക്കയറ്റം-അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

2015-16 അദ്ധ്യയനവര്‍ഷത്തില്‍ ഗവ. പ്രൈമറി പ്രധാനാദ്ധ്യാപക ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് അര്‍ഹരായ അദ്ധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് 29/5/2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പുനപ്പരിശോധിച്ച് KER പാസ്സാകാത്ത അര്‍ഹരായ അദ്ധ്യാപകരെക്കൂടി ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച് ഉത്തരവായി.

സ്‌കൂള്‍ ടൈംടേബിള്‍


എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ സ്‌കൂള്‍ ടൈംടേബിള്‍ നടപ്പിലാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. 

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം നടത്തുന്നതിനു ഓണ്‍ലൈന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തി

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ആറാം പ്രവര്‍ത്തിദിന വിവരശേഖരണം നടത്തുന്നതിനു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം കൂടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി സ്കൂളുകള്‍ www.itschool.gov.in  എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച്  Sixth Working Day Statement എന്ന  ലിങ്കില്‍ സമ്പൂര്‍ണ യുസര്‍നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ ആറാം പ്രവര്‍ത്തിദിന വിവരശേഖരണത്തിനുള്ള പ്രൊ ഫോമ ലഭിക്കും.സമ്പൂര്‍ണയില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രസ്തുത പ്രോഫോമയില്‍ കാണാം. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അന്നേ ദിവസം നിശ്ചിത പ്രൊ ഫോമയില്‍ തന്നെ ഓണ്‍ലൈന്‍ ആയി തിരുത്തി പരിശോധിച്ച ശേഷം കണ്‍ഫേം ചെയ്ത് പ്രിന്റൌട്ട് എടുത്ത് പ്രധാനാദ്ധ്യാപകന്‍റെ ഒപ്പും സ്കൂള്‍ സീലും പതിച്ചു എ ഇ ഒ വിനു സമര്‍പ്പിക്കണം. ആറാം പ്രവര്‍ത്തിദിനത്തില്‍ ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈനില്‍ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നാല്‍ it@school പോജകറ്റ്ന്‍റെ ജില്ല ഓഫീസുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ മാന്വല്‍ ആയി രേഖപ്പെടുത്തി എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് വിവരം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. കൂടുതല്‍ അറിയുന്നതിന്........

Thursday, June 4, 2015

പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സ്  8/6/2015 ന്

കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലയിലെ എല്ലാ ഗവ / എയിഡഡ് / അണ്‍എയിഡഡ് (അംഗീകൃതം) പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും യോഗം 8/6/2015 തിങ്കളാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ വെച്ച് ചേരും. 

അജണ്ട : -
  • ആറാം സാദ്ധ്യായ ദിന വിവര ശേഖരണം 
  • NB : - School Proforma-1 മൂന്ന് കോപ്പി  കൃത്യമായി പൂരിപ്പിച്ചു  യോഗത്തില്‍ സമര്‍പ്പിക്കണം. ആറാം സാദ്ധ്യായ ദിന റിപ്പോര്‍ട്ട്‌ സംബന്ധിച്ച ഫോര്‍മാറ്റിനും മറ്റുമായി സ്കൂള്‍ ഇമെയില്‍ പരിശോധിക്കുക.

ലോക പരിസ്ഥിതി ദിനം : പ്രതിജ്ഞ ഇന്ന്

Image result for world environment day photos

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇന്ന് (5/6/2015 ന്) രാവിലെ 11 മണിക്ക് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസ്ഥിതിദിന പ്രതിജ്ഞയെടുക്കും. പ്രതിജ്ഞ: - ഭൂമി എനിക്ക് അമ്മയാണ്. ശ്വസിക്കുവാന്‍ പ്രാണവായുവും കുടിക്കുവാന്‍ വെള്ളവും കഴിക്കുവാന്‍ ഭക്ഷണവും നല്‍കുന്ന അമ്മയാണ് പ്രകൃതി എന്നു ഞാന്‍ മനസ്സിലാക്കുന്നു. വരും തലമുറയ്ക്കും സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി ഞാന്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും. പ്രകൃതിയെ മാലിന്യമുക്തമാക്കുക എന്നത് ജീവിതചര്യയാക്കും. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തില്‍ ഞാന്‍ മിതത്വം പാലിക്കും. സര്‍വ്വജീവജാലങ്ങളുടേയും ഏക ആവാസഗേഹമായ ഭൂമിയുടെ സുരക്ഷ എന്റെ ധര്‍മ്മമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. 
ഈ പ്രതിജ്ഞ സ്കൂള്‍ അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ കുട്ടികള്‍ക്ക് വയിച്ചുകൊടുക്കണം എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.

Wednesday, June 3, 2015

സ്പോര്‍ട്സ് സ്കൂള്‍ സെലക്ഷന്‍ ടെസ്റ്റ്‌ 



2015-16 അദ്ധ്യയന വര്‍ഷം കേരളത്തിലെ സ്പോര്‍ട്സ് സ്കൂളുകളില്‍ 9, 10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നല്‍കുന്നതിനു കായിക രംഗത്ത്‌ മികവ് കാട്ടുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ടെസ്റ്റ്‌ 15.6.2015 ന് തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളില്‍വെച്ചു നടക്കും. പങ്കെടുക്കാന്‍ താത്പര്യം ഉള്ള വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുത്ത് നേടിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 9 മണിക്ക് തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.

വിദ്യാരംഗം മാന്വല്‍ പരിഷ്‌കരിച്ചു


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ പരിഷ്‌കരിച്ച മാന്വല്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിന് നല്‍കി പ്രകാശനം ചെയ്തു. 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് മാന്വല്‍ പരിഷ്‌കരിച്ചത്. പരിഷ്കരിച്ച മാന്വല്‍ ലഭിക്കുന്നതിനു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 ഭരണ റിപ്പോര്‍ട്ട്


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2014-15 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്കായി 2014-15 സാമ്പത്തിക വര്‍ഷം താങ്കളുടെ ഓഫീസ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരണം ഇതോടൊപ്പമുള്ള പ്രൊഫോര്‍മയില്‍ മലയാളത്തില്‍ 09-6-2015ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് . പ്രൊഫോര്‍മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

MOST  URGENT



ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്  ANNUAL DATA ENTRY FORM (2 കോപ്പി) 08/06/2015 ന് 5 മണിക്ക് മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
              

താഴെ കൊടുത്ത PROFORMA ANNUAL DATA യുടെ കൂടെ നല്‍കേണ്ടതാണ്.
   

Smart Children - ഒരുക്കം 15

പൊതു നിര്‍ദേശങ്ങള്‍

2015-16 അദ്ധ്യയന വര്‍ഷം പ്രൈമറി ക്ലാസ്സുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിന്നായി SSA തയ്യാറാക്കിയ ഒരുക്കം 15 എല്ലാ സ്കൂളുകളിലും എത്തിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പഠന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള പൊതു നിര്‍ദേശങ്ങള്‍ ചുവടെ.


Tuesday, June 2, 2015

പുതിയതായി ചുമതലയേറ്റ AEO വിന്‍റെ സന്ദേശം


പ്രിയമുള്ളവരെ,
ഞാന്‍ ദയാകുമാരി.സി കണ്ണൂര്‍ വടക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ഇന്ന് (3/6/2015 ന്) രാവിലെ ചുമതലയേറ്റു. പുതിയ  അക്കാദമിക വര്‍ഷത്തിന്‍റെ ഭരണപരവും അക്കാദമികവുമായ   കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിനു എല്ലാവരുടെയും പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നു.

 ദയാകുമാരി.സി,
 കണ്ണൂര്‍ വടക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണപ്പതക്കത്തിനും ഓരോ ജില്ലയിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും ഹെഡ്ഡാഫീസില്‍ നിന്നും അപേക്ഷാഫോറം ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍ 670001 വിലാസത്തില്‍ അപേക്ഷിക്കാം. 

2015 - അന്താരാഷ്ട്ര മണ്ണ് വര്‍ഷാചരണം 

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മണ്ണ് വര്‍ഷാചരണത്തെ കൂട്ടിയിണക്കുവാന്‍ വിപുലമായ പരിപാടികള്‍

Image 4

നമ്മുടെയെല്ലാം നിലനില്‍പ്പിന്‍റെ ആധാരമായ മണ്ണിന്‍റെ പ്രാധാന്യവും സംരക്ഷണ രീതികളും ലോക ജനതയെ ബോധ്യപ്പെടുത്തുവാന്‍ ഈ വര്ഷം അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കുന്നു. കണ്ണൂര്‍ DIET ന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മണ്ണ് വര്‍ഷാചരണത്തെ കൂട്ടിയിണക്കുവാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. പ്രസ്തുത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 5/6/2015 നു രാവിലെ 10 മണിക്ക് പയ്യന്നൂര്‍ AKASGVHSS ഇല്‍ വെച്ച് ശ്രീ.സി.കൃഷ്ണന്‍ (ബഹു.MLA, പയ്യന്നൂര്‍ നിയോജകമണ്ഡലം) നിര്‍വഹിക്കുന്നു. 

LSS പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

2015 ഫെബ്രുവരി മാസം നടത്തിയ LSS പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

Monday, June 1, 2015

എയിഡഡ് സ്കൂള്‍ മാനേജര്‍മാര്‍ ആസ്തികളുടെയും  ബാദ്ധ്യതകളുടെയും സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കണം 

കേരള ലോകായുക്ത ആക്ട്‌ 1999 ലെ സെക്ഷന്‍ 22 (1) പ്രകാരം എല്ലാ എയിഡഡ് സ്കൂള്‍ മാനേജര്‍മാരും തങ്ങളുടെയും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളുടെയും ആസ്തികളുടെയും ബാദ്ധ്യതകളുടെയും 2 വര്‍ഷത്തേക്കുള്ള  സ്റ്റേറ്റ്മെന്‍റ് കേരള ലോകായുക്ത രജിസ്ട്രാര്‍ & കൊമ്പിറ്റന്റ് അതോറിറ്റിക്ക് 2014 ജൂണ്‍ 30 ന് മുമ്പ് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2014 ല്‍ സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കാത്ത എല്ലാ മാനേജര്‍മാരും ആയതു ചുവടെ ചേര്‍ത്ത  പ്രൊഫോമയില്‍ കേരള ലോകായുക്ത രജിസ്ട്രാര്‍ & കൊമ്പിറ്റന്റ് അതോറിറ്റിക്ക് അടിയന്തിരമായി സമര്‍പ്പിക്കണം. ഈ വിവരം എല്ലാ പ്രധാനാദ്ധ്യാപകരും മാനേജര്‍മാരെ ഉടന്‍തന്നെ അറിയിക്കണം.

ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പരിശീലനം

ബാംഗ്ലൂരിലെ റീജിയണല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകര്‍ക്കായി ജൂലൈയില്‍ നടത്തുന്ന 30 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9496268605, 0471-2341883. 

സ്‌കീം ഓഫ് വര്‍ക്ക്

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ സ്‌കീം ഓഫ് വര്‍ക്ക് എസ്.സി.ഇ.ആര്‍.ടി.വെബ്‌സൈറ്റില്‍ ലഭിക്കും. വെബ്‌സൈറ്റ് :www.scert.kerala.gov.in 
ഇനി ഈ അക്ഷരമുറ്റത്ത് നമ്മളൊരുമിച്ചേറെനാള്‍.......കണ്ണൂര്‍ ധര്‍മ്മസമാജം യു.പി. സ്‌കൂളില്‍ നിന്നുളള പ്രവേശനോത്സവ ദൃശ്യം..


വരയ്ക്കാന്‍ പഠിക്കാം ...   കണ്ണൂര്‍ തളാപ്പ് മിക്‌സഡ് യു.പി.സ്‌കൂളിലെ പ്രവേശനോത്സവ കാഴ്ച..

വിദ്യാഭ്യാസ കലണ്ടര്‍

2015-16 വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം.