Thursday, November 12, 2015

ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ്

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെട്ട ഒന്‍പത്, 10, 11, 12 എന്നീ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ട് ദിവസത്തെ ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ് പ്രോഗ്രാം 2015 ഡിസംബര്‍, 2016 ജനുവരി മാസങ്ങളില്‍ സംഘടിപ്പിക്കും. ട്രെയിനിങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ മുഖേനയോ/ നേരിട്ടോ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: www.socialsecuritymission.gov.in.
  


സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്


സംസ്ഥാന സ്‌കൂള്‍ കലോത്സവം എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. ജനുവരി 17 മുതല്‍ 23 വരെയാണ് മേള. എറണാകുളത്ത് മെട്രോ റെയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് കണക്കിലെടുത്താണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള കോഴിക്കോട് നടത്താനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു. ഡിസംബര്‍ 5 മുതല്‍ 8 വരെ തീയതികളിലായി കായിക മേള നടക്കും. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നവംബര്‍ 24 മുതല്‍ 26 വരെ തീയതികളില്‍ കൊല്ലത്ത് നടക്കുമെന്ന് മന്ത്രി അബ്ദുറബ്ബ് അറിയിച്ചു. 

പ്രധാനാദ്ധ്യാപകരെ ക്ലാസ് ചാര്‍ജില്‍നിന്നും ഒഴിവാക്കിയ സ്കൂളുകളുടെയും പൂള്‍ ചെയ്യപ്പെട്ട / തസ്തികയില്ലാതെ നിലനില്‍ക്കുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെയും ഡേറ്റ ഓണ്‍ലൈനായി ഉടന്‍ സമര്‍പ്പിക്കണം 


പൂള്‍ ചെയ്യപ്പെട്ട / തസ്തികയില്ലാതെ നിലനില്‍ക്കുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെയും വിദ്യാഭ്യസ അവകാശ നിയമം അനുശസിക്കും വിധം പ്രധാനാദ്ധ്യാപകരെ ക്ലാസ് ചാര്‍ജില്‍നിന്നും ഒഴിവാക്കിയ സ്കൂളുകളുടെയും വിവരങ്ങള്‍ ശേഖരിച്ചു ഇന്ന് (12/11/2015) വൈകുന്നേരം 5 മണിക്ക് മുമ്പായി   സര്‍ക്കാരിലേക്ക് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിരിക്കയാണ്. ആകയാല്‍ ഓരോ സ്കൂളുകളെയും സംബന്ധിച്ച ഡേറ്റ ചുവടെ ലിങ്ക് ചെയ്ത ഓണ്‍ലൈന്‍ പ്രൊഫോമയില്‍ ഇന്ന് 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം,

Tuesday, November 10, 2015

റവന്യൂ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2015-16

പരിഷ്കരിച്ച ടൈം ടേബിള്‍ 


2015 നവംബര്‍ 11, 12 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ഛിരുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2015-16, നവബര്‍ 12, 13 തീയതികളിലേക്ക് മാറ്റിവെച്ചതായി കണ്ണൂര്‍ DDE അറിയിച്ചു. മേളയുടെ രജിസ്ട്രേഷന്‍ 11.11.2015 ബുധനാഴ്ച തലശ്ശേരി ബി ഇ എം പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടക്കും. പരിഷ്കരിച്ച ടൈം ടേബിള്‍ ചുവടെ.




Monday, November 9, 2015

റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ ഒഴിവുകളില്‍ സ്ഥലംമാറ്റം മുഖേന അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു


പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള ഏകലവ്യ / ആശ്രമം / മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള ഒഴിവുകളില്‍ സ്ഥലംമാറ്റം മുഖേന അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലിചെയ്യുന്ന അദ്ധ്യാപകരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്കൂള്‍ ക്വാര്‍ട്ടര്‍സില്‍ താമസിച്ച് പഠിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ള അദ്ധ്യാപകര്‍ മാത്രം നിശ്ചിത മാതൃകയിലുള്ള അപേക്ഷ സഹിതം 20/11/2015 ന് രാവിലെ 9 മണിക്ക് DPI ഓഫീസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. വിശദാംശങ്ങള്‍ ചുവടെ:
diwali greeting cards

എന്‍.ടി.എസ്./എന്‍.എം.എം.എസ്. പരീക്ഷ


പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷണല്‍ ടാലന്റ് സര്‍ച്ച് പരീക്ഷയും (എന്‍.ടി.എസ്.) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയും (എന്‍.എം.എം.എസ്.) നവംബര്‍ 11 രാവിലെ 8.30ന് 141 പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. നവമ്പര്‍ എട്ടിന് നടത്താനിരുന്ന പരീക്ഷകളാണ് നവമ്പര്‍ 11ന് നടത്തുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ അന്നേദിവസം ഉച്ചയ്ക്ക് ശേഷമേ ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. സംസ്ഥാനതല ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ ദേശീയ ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ പങ്കെടുക്കാം. ദേശീയതലത്തില്‍ 2000 സ്‌കോളര്‍ഷിപ്പുകള്‍ എന്‍.സി.ഇ.ആര്‍.ടി. നല്‍കും. ദേശീയതല പരീക്ഷ മെയ് എട്ടിന് എന്‍.സി.ഇ.ആര്‍.ടി. നടത്തും. 

സ്‌നേഹപൂര്‍വ്വം ധനസഹായം: അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രം


അച്ഛനോ അമ്മയോ മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷകള്‍ വിദ്യാര്‍ത്ഥികള്‍, പഠിക്കുന്ന സ്ഥാപനം മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച വിശദാംശം www.socialsecuritymission.gov.in -ല്‍ ലഭിക്കും. ഓണ്‍ലൈന്‍ അല്ലാതെ നിരവധി അപേക്ഷകള്‍ മിഷന്റെ ആസ്ഥാന ഓഫീസില്‍ ലഭിക്കുന്നുണ്ട്. ഇത്തരം അപേക്ഷകള്‍ സാമൂഹ്യ സുരക്ഷാ മിഷന് തീര്‍പ്പാക്കാനാവില്ല. അതിനാല്‍ ഓണ്‍ലൈന്‍ അല്ലാതെ അപേക്ഷ സമര്‍പ്പിച്ചിട്ടുളള എല്ലാ അപേക്ഷകരും നവംബര്‍ 30 ന് മുമ്പ് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഓണ്‍ലൈനായി ധനസഹായത്തിന് അപേക്ഷിക്കണം.

ISM 

സ്കൂള്‍ സന്ദര്‍ശനം 11 ന്


നവംബര്‍ മാസത്തെ ISM ടീമിന്‍റെ  സ്കൂള്‍ സന്ദര്‍ശനം 11 ന് ബുധനാഴ്ച നടക്കും.

വിദ്യാരംഗം

സ്കൂള്‍ തല കോ ഓര്‍ഡിനെറ്റര്‍മാരുടെ യോഗം 12/11/2015 ന് 

വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂള്‍ തല കോ ഓര്‍ഡിനെറ്റര്‍മാരുടെ യോഗം 12/11/2015 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് മുഴത്തടം ഗവ. യു പി സ്കൂളില്‍വെച്ച് ചേരും. അജണ്ട: വയനാവസന്തം. കോ ഓര്‍ഡിനെറ്റര്‍മാരെ പ്രഥമാദ്ധ്യാപകര്‍ യഥാസമയം വിടുതല്‍ ചെയ്യണം. 

ജില്ലാതല ശാസ്ത്രമേള

പ്രോഗ്രാം ഷെഡ്യൂളില്‍ മാറ്റം 


NTSE / NMMS പരീക്ഷകള്‍ 11/11/2015 ലേക്ക് റീഷെഡ്യൂള്‍ ചെയ്യപ്പെട്ടതിനാല്‍ 11/11/2015 ന് തുടങ്ങേണ്ടിയിരുന്ന  ജില്ലാതല ശാസ്ത്രമേള 12/11/2015 ന് മാത്രമേ ആരംഭിക്കുകയുള്ളൂ. IT മേള തൊട്ടു താഴെ ചേര്‍ത്ത ബ്ലോഗ്‌ പോസ്റ്റ്‌ അനുസരിച്ച് നടക്കും. മറ്റുള മാറ്റങ്ങള്‍ സംബന്ധിച്ച അറിയിപ്പ് ആയത് ലഭിക്കുന്ന മുറക്ക് നല്‍കുന്നതായിരിക്കും. 

ജില്ലാതല ശാസ്ത്രമേള

IT Fair പ്രോഗ്രാം ഷെഡ്യൂളില്‍ മാറ്റം 

NTSE / NMMS പരീക്ഷകള്‍ 11/11/2015 ലേക്ക് റീഷെഡ്യൂള്‍ ചെയ്യപ്പെട്ടതിനാല്‍ ജില്ലാതല ശാസ്ത്രമേളയുടെ നേരത്തെ announce ചെയ്ത ടൈം ഷെഡ്യൂളില്‍ മാറ്റം വരുത്തേണ്ടിവന്നതായി അറിയിപ്പ് അഭിച്ചു. അതനുസരിച്ച് IT Fair ചുവടെ ചേര്‍ത്ത പ്രകാരം പുനക്രമീകരിച്ചതായി അറിയിപ്പ് ലഭിച്ചു.

District IT Fair 2015 -16

Sl. No. Item Time Venue
Day 1 12-11-15
1 Digital Painting - UP 10 . A M Govt. Girls HSS – Lab 1
2 Digital Painting - HS 11.45 . A M Govt. Girls HSS – Lab 1
3 Digital Painting - HSS 01.30 . P M Govt. Girls HSS – Lab 1
4 IT Project - HS 10 . A M Govt. Girls HSS –  MM Room
5 Multi Media Presentation - HS 10 . A M Sacred Heart HSS – Lab
6 Multi Media Presentation - HSS 12 Noon Sacred Heart HSS – Lab
7 IT Quiz - UP 10 . A M Govt. Girls HSS LP Hall
8 IT Quiz - HS 11 . A M Govt. Girls HSS LP Hall
9 IT Quiz - HSS 12 Noon Govt. Girls HSS LP Hall
Day 2 13/11/2015
10 Web Page Designing - HS 10 . A M Govt. Girls HSS – Lab 1
11 Web Page Designing - HSS 12 Noon Govt. Girls HSS – Lab 1
12 Malayalam Typing - UP 10 . A M Sacred Heart HSS – Lab
13 Malayalam Typing - HS 10.30 . A M Sacred Heart HSS – Lab
14 Malayalam Typing - HSS 11 . A M Sacred Heart HSS – Lab

Sunday, November 8, 2015

KSTA രജതജൂബിലി 

വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

കേരള സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ രജതജൂബിലി വര്‍ഷാചരണത്തിന്‍റെ ഭാഗമായി LP / UP / HS വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ നടക്കുന്ന ക്വിസ് മത്സരം അദ്ധ്യയനത്തിന് തടസ്സം വരാത്ത രീതിയില്‍ സ്കൂള്‍ ഇടവേള സമയങ്ങളിലോ സ്കൂള്‍ പ്രവര്‍ത്തി സമയത്തിനുശേഷമോ നടത്തുവാന്‍ DPI അനുമതിനല്‍കി.

Thursday, November 5, 2015

കണ്ണൂര്‍ DIET ല്‍ നിന്നും TTC / D Ed കഴിഞ്ഞ അദ്ധ്യാപകരുടെ വിവരങ്ങള്‍ നല്‍കണം

കണ്ണൂര്‍ DIET ല്‍ നിന്നും TTC / D Ed കോഴ്സ് കഴിഞ്ഞ് ജില്ലയിലെ വിവിധ ഗവ. / എയിഡഡ്   സ്കൂളുകളില്‍  ജോലി ചെയുന്ന പ്രഥമാദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപകരുടെ വിവരങ്ങള്‍ DIET ശേഖരിക്കുന്നു. അങ്ങിനെയുള്ളവരുടെ വിവരങ്ങള്‍ 9/11/2015 നകം dietkannur@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് എല്ലാ പ്രധാനാദ്ധ്യപകരും നല്‍കണം. 

DISTRICT SCIENCE FAIR 2015-16

TIME SCHEDULE

11-11-2015 Wednesday
Venue : GGHS Thalassery
LP Section
Collections / Models
10 am
Charts
Simple Experiments



Venue : BEMPHS Thalassery
UP Section
Working Model
10 am
Still Model
Research Type Projects
Improvised Experiments



12-11-2015
Venue: St. Joseph’s HSS Thalassery
HS Section
Working Model
10 am
Still Model
Research Type Projects
Improvised Experiments
Science Magazine
HSS Section
Working Model
10 am
Still Model
Research Type Projects
Improvised Experiments



Venue: BEMPHSS Thalassery
LP / UP Section
Teaching Aid
10 am
Teachers Project
HS Section
Teaching Aid
10 am
Teachers Project
HSS Section
Teaching Aid
10 am
Teachers Project



UP Section
Quiz
10 am
HS Section
Quiz
10 am
HS Section
Talent Search Examination
2 pm
HSS Section
Quiz
2 pm

Work Experience Fair 2015-16

11/11/2015 - MMHSS Thalassery
HSS ON THE SPOT

12/11/2015-MMHSS Thalassery

LP, UP ON THE SPOT EXHIBITION

REVENUE DISTRICT SOCIAL SCIENCE FAIR 2015-16


11/11/2015 -GGHSS THIRUVANGAD-Morning 9.30AM
Still Model-UP, HS, HSS
Working Model-UP, HS, HSS
Local History-HS, HSS
Atlas Making-HS, HSS

12/11/2015-GGHSS THIRUVANGAD-Morning 9.30 AM
Collection,Models,Charts-LP
Prasangam-UP, HS, HSS
Teaching Aid-UP, HS HSS
Local History-Interview


Revenue district mathematics fair 2015




11th November2015, Wednesday
Venue:  St.Joseph's Higher secondary school, Thalassery.
sections; LP,UP,HS  (all items)


12th November 2015  , Thursday


Venue:Govt. Brennen Higher Secondary school, Thalassery
.
section: Higher Secondary  (all items)

                                                                                                                                                 

District IT Fair 2015 -16
GGHSS Thalassery

Sl. No. Item Time Venue
Day 1 11-11-15
1 Digital Painting - UP 10 . A M Govt. Girls HSS – Lab 1
2 Digital Painting - HS 11.45 . A M Govt. Girls HSS – Lab 1
3 Digital Painting - HSS 01.30 . P M Govt. Girls HSS – Lab 1
4 IT Project - HS 10 . A M Govt. Girls HSS –  MM Room
5 Multi Media Presentation - HS 10 . A M Sacred Heart HSS – Lab
6 Multi Media Presentation - HSS 12 Noon Sacred Heart HSS – Lab
Day 2 12-11-15
7 Web Page Designing - HS 10 . A M Govt. Girls HSS – Lab 1
8 Web Page Designing - HSS 12 Noon Govt. Girls HSS – Lab 1
9 IT Quiz - UP 10 . A M Govt. Girls HSS –  MM Room
10 IT Quiz - HS 11 . A M Govt. Girls HSS –  MM Room
11 IT Quiz - HSS 12 Noon Govt. Girls HSS –  MM Room
12 Malayalam Typing - UP 10 . A M Sacred Heart HSS – Lab
13 Malayalam Typing - HS 10.30 . A M Sacred Heart HSS – Lab
14 Malayalam Typing - HSS 11 . A M Sacred Heart HSS – Lab                               

വാരം യു പി സ്കൂൾ  ശതാബ്ദി ആഘോഷം


നെഹ്‌റു  ജയന്തി ആഘോഷം 


വാരം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നവംബർ 14  ശിശുദിനം വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. നവംബര്‍   14 നു ശനിയാഴ്ച്ച   കണ്ണൂർ നോർത്ത് ഉപജില്ലയിലെ  എൽ .പി , യു പി  സ്കൂൾ വിദ്യാർത്ഥികൾക്കായി താഴെ ചേർക്കുന്ന മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു . താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ പേർ വിവരങ്ങൾ നവംബർ  10  നു മുമ്പായി താഴെ പറയുന്ന ഫോണ്‍ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സര ദിവസം സ്കൂൾ മേലധികാരിയുടെ സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്. ഒരു സ്കൂളിൽ നിന്ന് ഒരിനത്തിൽ 2 പേർക്ക് മാത്രമേ പങ്കെടുക്കാൻ പറ്റൂ .വിജയികൾക്ക്  ക്യാഷ്  പ്രൈസ് ഉണ്ടായിരിക്കും .കൂടുതൽ വിവരങ്ങൾക്ക്  9497301060 , 9447438723  ,2722888  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

മത്സര പരിപാടികൾ 

പ്രച്ഛന്ന വേഷം LP , UP (ദേശീയ നേതാക്കൾ )
പ്രസംഗം LP , UP
ചിത്രരചന Painting LP , UP
പ്രബന്ധ രചന  UP
ദേശഭക്തി ഗാനം ഗ്രൂപ്പ്  5 പേർ  UP

പ്രധാനാദ്ധ്യാപക യോഗം 6/11/2015 ന്


കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലയിലെ എല്ലാ ഗവ. / എയിഡഡ് / അണ്‍ എയിഡഡ് പ്രൈമറി / ഹൈ സ്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും ഹയര്‍സെക്കന്‍ഡറി  സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും യോഗം 6/11/2015 വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദനില്‍വെച്ച്  ചേരുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും / പ്രിന്‍സിപ്പല്‍മാരും യോഗത്തില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്.

അജണ്ട:

  • ജില്ലാതല ശാസ്ത്രമേള 
  • സബ്ജില്ലാതല കലാമേള
  • സബ്ജില്ലാതല കായികമേള
യോഗത്തില്‍ ചുവടെ ചേര്‍ത്ത ഡേറ്റ സമര്‍പ്പിക്കേണ്ടതാണ്.
  1. ടെക്സ്റ്റ്‌ ബുക്ക്‌ - വോള്യം 2 ലഭ്യത - പ്രോഗ്രസ് റിപ്പോര്‍ട്ട്‌- LP/UP/HS (പ്രോഫോമ)
  2. നോണ്‍ ടീച്ചിംഗ് സ്റ്റാഫ്‌ ഡേറ്റ (GLP / All UP Schools-DDE യുടെ കത്ത് -പ്രോഫോമ)
  3. സ്കൂളുകളിലെ ഈ വര്‍ഷത്തെ അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചുള്ള ഡേറ്റ (പ്രോഫോമ-I)         

Wednesday, November 4, 2015

Students Eligible for Higher Level Competition


നവംബര്‍ 11, 12 ദിവസങ്ങളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്ര / ഗണിതശാസ്ത്ര / സാമൂഹ്യശാസ്ത്ര / പ്രവര്‍ത്തിപരിചയ / IT മേളയില്‍ പങ്കെടുക്കുന്നതിന് യോഗ്യതനേടിയ വിദ്യാര്‍ത്ഥികളുടെ പട്ടിക ചുവടെ:

വിവിധ മേളകള്‍

സുപ്രധാന അറിയിപ്പ് 


  • കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല കായികമേള നവംബര്‍ 21 മുതല്‍ 24 വരെ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍വെച്ച് നടക്കുന്നു. മേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ എന്‍ട്രി 15/11/2015 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പൂര്‍ത്തിയാക്കണം. 
  • കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്ര / ഗണിതശാസ്ത്ര / സാമൂഹ്യശാസ്ത്ര / പ്രവര്‍ത്തിപരിചയമേള നവംബര്‍ 11, 12 ദിവസങ്ങളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കും.
  • കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല കലോത്സവം നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍ St. Michael's AIHSS ല്‍ വെച്ച് നടക്കുന്നു. ഓണ്‍ലൈന്‍ എന്‍ട്രി നവംബര്‍ 18 വരെ.