Wednesday, December 16, 2015

GAINPF 

കണ്ണൂര്‍ APFO വില്‍നിന്നുള്ള സന്ദേശം 


'കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ട്‌ ഓണ്‍ലൈന്‍ ഗെയിന്‍ പി എഫ്‌ സംവിധാനത്തില്‍ വരുത്തുന്നതിന്റെ ആദ്യപടിയായി നിലവില്‍ സ്‌പാര്‍ക്കില്‍ ഉള്ള പി എഫ്‌ അക്കൗണ്ട്‌ നമ്പര്‍ ഗെയിന്‍ പി എഫ്‌ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. 2016 ജനുവരി മുതല്‍ പി എഫ്‌ ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഗെയിന്‍ പി എഫ്‌ സൈറ്റില്‍ വഴി നേരിട്ട്‌ പി എഫ്‌ ഓഫീസുകളില്‍ എത്തുന്നതിനുള്ള സംവിധാനം വരികയാണ്‌. ഇതിനുമുമ്പ്‌ അതാത്‌ സ്‌കൂളുകളിലെ പി എഫ്‌ വരിക്കാരുടെ അക്കൗണ്ട്‌ നമ്പരുകള്‍ ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്‌. 
ആയതിനാല്‍ കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ടിലെ എല്ലാ വരിക്കാരും gainpf.kerala.gov.in വെബ്‌സൈറ്റ്‌ തുറന്ന്‌ ഓരോ പി.എഫ്‌ വരിക്കാരന്റെയും സ്‌പാര്‍ക്ക്‌ പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയതി പാസ്‌വേഡ്‌ ആയും (ജനനതീയതി വെച്ച്‌ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ്‌ ആയി ഉപയോഗിക്കുക) ലോഗിന്‍ ചെയ്‌താല്‍ വെബ്‌സൈറ്റില്‍ കാണുന്ന പി.എഫ്‌ അക്കൗണ്ട്‌ നമ്പരും അതാത്‌ വരിക്കാരുടെ സേവനപുസ്‌തകത്തിലുള്ള പി.എഫ്‌ അക്കൗണ്ട്‌ നമ്പറും ഒന്നുതന്നെയാണോ എന്ന്‌ പരിശോധിച്ച്‌ വ്യത്യാസം ഉണ്ടെങ്കില്‍ 19.12.2015 ന്‌ മുമ്പായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലുള്ള അസിസ്റ്റന്റ്‌ പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസറെ നേരിട്ട്‌ രേഖാമൂലം അറിയിക്കേണ്ടതാണെന്നും അറിയിക്കുന്നു'

ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍

Re post - സബ്ജില്ലാതല മത്സരം 29/12/2015 ന്


ഈ വര്‍ഷത്തെ കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാതല ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം 29/12/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ GVHSS  (മുന്‍സിപ്പല്‍ HS) ല്‍ വെച്ച് നടക്കും.


Infrastructural facilities & Toilet facilities in Schools - ഓണ്‍ലൈന്‍ ആയി ഡേറ്റ സമര്‍പ്പിക്കാത്ത സ്കൂളുകള്‍


  1. Dharmasamajam UPS
  2. Kuruva UPS
  3. Madrassa Sirajul Uloom UPS
  4. Vanivilasam UPS
  5. Aichur Central LPS
  6. Elayavoor DharmodayamLPS
  7. Munderi LPS
  8. Puravoor ALPS
  9. Vattappoil Mopla LPS
  10. Govt.UPS Thavakkara

മേല്‍പറഞ്ഞ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍ ഡേറ്റ 17/12/2015 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി സബ്മിറ്റ് ചെയ്യണം.

മറ്റ് സബ് ജില്ലകളിലേക്ക് വിതരണത്തിനായി ലഭ്യമായിട്ടുള്ള പാഠ പുസ്തകങ്ങള്‍

കണ്ണൂര്‍ നോര്‍ത്ത് AEO ഓഫീസില്‍ മറ്റ് സബ് ജില്ലകളിലേക്ക് വിതരണത്തിനായി ലഭ്യമായിട്ടുള്ള പാഠ പുസ്തകങ്ങളുടെ ലിസ്റ്റ് ചുവടെ ചേര്‍ത്തിരിക്കുന്നു. ആവശ്യമുള്ളവര്‍ AEO വിന്‍റെ authorization letter സഹിതം വന്ന് പുസ്തകങ്ങള്‍ കൈപ്പറ്റാവുന്നതാണ്.

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 19/12/2015 ന് 


സബ് ജില്ലയിലെ എല്ലാ ഗവ / എയിഡഡ് / അണ്‍ എയിഡഡ് പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകരുടെയും യോഗം 19/12/2015 ശനിയാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് ചേരും. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കണം. 

അജണ്ട:

  1. പരീക്ഷ 
  2. മദ്രസ്സ - റിപ്പോര്‍ട്ട്‌ ശേഖരണം
  3. GAINPF- സൈറ്റിലെ ഡേറ്റ SB യുമായി ഒത്തുനോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട്‌ ശേഖരണം 
  4. Infrastructural facilities & Toilet facilities in Schools - authentication of data by each HMs in the consolidated format (ഓണ്‍ലൈന്‍ ആയി ഡേറ്റ സമര്‍പ്പിക്കാത്ത പ്രധാനാദ്ധ്യാപകര്‍ ഉടന്‍ സബ്മിറ്റ് ചെയ്യണം- ഓണ്‍ലൈന്‍ ഫോം ലിങ്ക് - പ്രോഫോമ -1പ്രോഫോമ -2)


Tuesday, December 15, 2015

ഗവ. സ്കൂളുകളിലെ അദ്ധ്യാപകരുടെ കാഡര്‍ സ്ട്രങ്ങ്ത് രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള പരിശോധന ഡിസംബര്‍ 21, 22 തീയ്യതികളില്‍ 


ഗവ. സ്കൂളുകളിലെ അദ്ധ്യാപകരുടെ കാറ്റഗറി തിരിച്ചുള്ള കാഡര്‍ സ്ട്രങ്ങ്ത് രജിസ്റ്റര്‍ തയ്യാറാക്കുന്നതിനായി എല്ലാ ഗവ. സ്കൂള്‍ അദ്ധ്യാപകരുടെയും സര്‍വീസ് ബുക്സ് കണ്ണൂര്‍ DDE പരിശോധിക്കുന്നു. സബ്ജില്ലയിലെ സ്കൂളുകളുടെ സേവന പുസ്തക പരിശോധന കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് ഡിസംബര്‍ 21, 22 തീയ്യതികളിലാണ് നടത്തുന്നത്. അതിലേക്കായി എല്ലാ അദ്ധ്യാപകരുടേയും സേവന പുസ്തകവും ഡേറ്റ ഉള്‍പ്പെടുത്തി സാക്ഷ്യപ്പെടുത്തിയ  പ്രൊഫോമയും ഡിസംബര്‍ 20 ന് മുമ്പേ പരിശോധനാ കേന്ദ്രത്തില്‍ എത്തിക്കാനുള്ള ക്രമീകരങ്ങള്‍ എല്ലാ പ്രധാനാദ്ധ്യാപകരും ഒരുക്കെണ്ടാതാണ്.

GAINPF

GAINPF സൈറ്റിലെ KASEPF അക്കൌണ്ട് വിശദാംശങ്ങള്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കി വ്യത്യാസം ഉണ്ടെങ്കില്‍ അറിയിക്കണം

MOST URGENT


2016 ജനുവരി മുതല്‍ KASEPF ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ GAINPF വെബ്സൈറ്റിലെത്തും. ഇതിനായി 21/12/2015 ഓടെ പ്രസ്തുത സൈറ്റില്‍ നിലനില്‍ക്കുന്ന അക്കൗണ്ട്‌ നമ്പറുകള്‍ SPARK ല്‍ അപ്ഡേറ്റ് ചെയ്യും. പിന്നീട് ഈ അക്കൗണ്ട്‌ നമ്പറുകള്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതല്ല. നിലവില്‍ KASEPF അക്കൌണ്ടിലുള്ള എല്ലാ തുകയം ക്രഡിറ്റ് ആവുന്നത് ഈ അക്കൌണ്ടില്‍ ആയരിക്കും. ഇക്കാര്യത്തില്‍ കൃത്യത ഉറപ്പുവരുത്തുന്നതിനായി എല്ലാ എയിഡഡ് സ്കൂള്‍ പ്രഥമാദ്ധ്യാപകരും gainpf.kerala.gov.in എന്ന സൈറ്റ് ഓപ്പണ്‍ ചെയ്ത് view your account number എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഓരോ വരിക്കാരന്‍റെയും PEN നമ്പര്‍ user ID യായും ജനന തീയ്യതി password ആയും ഉപയോഗിച്ച് login ചെയ്യുക. അപ്പോള്‍ കാണുന്ന KASEPF അക്കൗണ്ട്‌ നമ്പര്‍ തന്നെയാണോ സര്‍വീസ് ബുക്കില്‍ ഉള്ളതെന്ന് പരിശോധിക്കുക. അതില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ അക്കാര്യം 19/12/2015 ന് മുമ്പായി APFO വിനെ അറിയിക്കണം. ഈ പ്രവര്‍ത്തി 19/12/2015 ന് മുമ്പായി ചെയ്ത് തീര്‍ക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Monday, December 14, 2015


അടുത്ത അദ്ധ്യയന  വര്‍ഷം മുതല്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ SC വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള  വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ബാങ്ക് അക്കൗണ്ട്‌ മുഖേന 




അടുത്ത അദ്ധ്യയന  വര്‍ഷം  മുതല്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ എസ് സി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് പൂര്‍ണമായും ബാങ്ക് അക്കൌണ്ട് മുഖേന മാത്രമായിരിക്കും. ആയതിനാല്‍ അത്തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട്‌  ഓപ്പണ്‍ ചെയ്യാനും ആയതിന്‍റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ത്ത ഫോര്‍മാറ്റില്‍ ശേഖരിക്കാനും അതും പാസ് ബോക്കിന്‍റെ വ്യക്തതയുള്ള ഫോട്ടോകോപ്പിയും 2015 ഡിസംബര്‍ നാലാം വാരം തന്നെ പഞ്ചായത്തിന്‍റെ പ്രൊമോട്ടര്‍ കൈവശം കൊടുത്ത് ഏല്‍പ്പിക്കുവാനും ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നല്‍കാന്‍ എടക്കാട് ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസര്‍ നിര്‍ദേശിച്ചു    ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

ഗണിതശാസ്ത്ര ക്വിസ് മത്സരം 



വയനാട് സുല്‍ത്താന്‍ ബത്തേരി മീനാക്ഷി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയിലെ UP / HS വിദ്യര്‍ത്ഥികള്‍ക്കായി വാലുമ്മല്‍ ഗോപാലന്‍ മെമ്മോറിയല്‍ ഗണിതശാസ്ത്ര ക്വിസ് മത്സരം നടത്തുന്നു. 16/1/2016 ശനിയാഴ്ച രാവിലെ 10 മണിക്ക്   സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ്  വാലുമ്മല്‍ TTI യില്‍ വെച്ചാണ്‌ മത്സരം മത്സരം നടക്കുന്നത്. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ 9 മണിക്ക്. 2 പേര്‍ ഉള്‍പ്പെടുന്ന ടീമാണ് മത്സരത്തില്‍  പങ്കെടുക്കേണ്ടത്. കുട്ടികള്‍ക്ക്  താമസ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:


ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍

സബ്ജില്ലാതല മത്സരം 29/12/2015 ന്



ഈ വര്‍ഷത്തെ കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാതല ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം 29/12/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ GVHSS  (മുന്‍സിപ്പല്‍ HS) ല്‍ വെച്ച് നടക്കും.


Thursday, December 10, 2015

കല, കായിക- ആരോഗ്യ, പ്രവൃത്തി പഠന വിഷയങ്ങളുടെ ടേം വിലയിരുത്തല്‍

മാര്‍ഗനിര്‍ദേശങ്ങള്‍



Art Education, Health & Physical Education, Work Education എന്നീ വിഷയങ്ങള്‍ക്ക് ഈ അദ്ധ്യയന വര്‍ഷം മുതല്‍ നിരന്തര വിലയിരുത്തല്‍ നാടത്തുന്നതോടൊപ്പം തന്നെ ടേം വിലയിരുത്തലും നടത്തേണ്ടതാണ്. ഈ വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് സംബന്ധിച്ചും ടേം വിലയിരുത്തല്‍ നടത്തുന്നത്  സംബന്ധിച്ചും ഉള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

അര്‍ദ്ധവാര്‍ഷിക പരീക്ഷകള്‍

വെള്ളിയാഴ്ച ദിവസങ്ങളിലെ പരീക്ഷാ സമയം  പുനക്രമീകരിക്കണം 


വെള്ളിയാഴ്ച ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രാവിലത്തെ അര്‍ദ്ധവാര്‍ഷിക പരീക്ഷകള്‍ രാവിലെ 9.30 നും ഉച്ചക്ക് ശേഷമുള്ള പരീക്ഷകള്‍ ഉച്ചക്ക് 2.30 നും പുനക്രമീകരിക്കെണ്ടാതാണ്. പരീക്ഷാ ദിവസങ്ങളില്‍ മാത്രം മുസ്ലിം സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച പ്രവര്‍ത്തിദിവസവും  ശനിയാഴ്ച അവധിദിവസവും ആയിരിക്കും. ഇതുസംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ് ചുവടെ:

Wednesday, December 9, 2015

K-TET SEPTEMBER 2015

List of Qualified Candidates


2015 സെപ്റ്റംബര്‍ മാസത്തെ  K-TET പരീക്ഷയില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍നിന്നും വിജയിച്ചവരുടെ പട്ടിക ചുവടെ:

രണ്ടാം പാദ വാര്‍ഷിക മൂല്യനിര്‍ണയം

പ്രഥമാദ്ധ്യാപകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

ഈ വര്‍ഷത്തെ രണ്ടാം പാദ വാര്‍ഷിക മൂല്യനിര്‍ണയം സംബന്ധിച്ച് SSA പുറപ്പെടുവിച്ച പ്രഥമാദ്ധ്യാപകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

വിക്ടേഴ്‌സില്‍ തത്സമയം പത്താം ക്ലാസ്

വിക്ടേഴ്‌സ് ചാനലില്‍ ക്രിസ്തുമസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ ഏഴു വരെ സംപ്രേഷണം ചെയ്യും. ഓരോ പരീക്ഷയുടെയും തലേ ദിവസം അതത് വിഷയത്തിലെ രണ്ട് അധ്യാപകരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. പുനഃസംപ്രേഷണം പരീക്ഷാദിവസം രാവിലെ 6.30 മുതല്‍ 7.30 വരെ. 

അദ്ധ്യാപകര്‍ സെന്‍സസ് പൂര്‍ത്തിയാക്കണം


സെന്‍സസിന്‍റെ ഭാഗമായി എന്‍.പി.ആറില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ജോലി ഡിസംബര്‍ 30 ന് തന്നെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനാല്‍ സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍, അദ്ധ്യയനത്തെ ബാധിക്കാത്ത രീതിയില്‍ ഡിസംബര്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായി സെന്‍സസ് ജോലി പൂര്‍ത്തീകരിക്കണം. ക്രിസ്തുമസ് അവധിക്കാലത്ത് ജോലി ചെയ്യേണ്ടിവരുന്ന ദിവസങ്ങള്‍ക്ക് പകരം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സെന്‍സസ് വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം അനുവദനീയമായ കോംപന്‍സേറ്ററി ലീവ് അനുവദിക്കും. ഡിസംബര്‍ 10 ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അധ്യാപകര്‍ക്ക് ഡിസംബര്‍ 19 ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാം. 

അദ്ധ്യാപകര്‍ സെന്‍സസ് ജോലികള്‍ സ്കൂള്‍ പ്രവര്‍ത്തന സമയങ്ങള്‍ ഒഴിവാക്കി ക്രമീകരിക്കണം 

സെന്‍സസിന്‍റെ ഭാഗമായി NPR ല്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിന്നായി അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അര്‍ദ്ധ വാര്‍ഷിക പരീക്ഷകളെയും സ്കൂള്‍ അദ്ധ്യയനത്തെയും ബാധിക്കാത്ത രീതിയില്‍ സ്കൂള്‍ പ്രവര്‍ത്തന സമയങ്ങള്‍ ഒഴിവാക്കി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. DPI യുടെ നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപര്‍ക്കും നിര്‍ദേശം നല്‍കുന്നു.  

ഡിസംബര്‍ 14 - ഊര്‍ജ്ജസംരക്ഷണ ദിനം 


ഊര്‍ജ്ജ പ്രതിസന്ധികൊണ്ടും കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം എന്നിവയെ പ്രതിരോധിക്കുന്നതില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്‍റെ പ്രാധാന്യം കൊണ്ടും ലോക രാഷ്ട്രങ്ങളെല്ലാം തന്നെ വ്യാപകമായ തോതില്‍ ഊര്‍ജ്ജസംരക്ഷണ പ്രചാരണ പരിപാടികള്‍ നടത്തിവരുന്നു. അതിന്‍റെ ഭാഗമായി ദേശീയ തലത്തില്‍  ഡിസംബര്‍ 14  ഊര്‍ജ്ജസംരക്ഷണ ദിനമായി ആചരിച്ചുവരുന്നു. വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജസംരക്ഷണ അവബോധം ഉണര്‍ത്തുന്നതിനായി എല്ലാ സ്കൂളുകളിലും അന്നേദിവസം ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Tuesday, December 8, 2015

NuMats - സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ 

21/11/2015 ന് നടന്ന  NuMats ഉപജില്ലാതല പരീക്ഷയില്‍നിന്നും സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ പട്ടിക ചുവടെ:


Statistics 

Re-post മദ്രസ്സകളുടെ വിവര ശേഖരണം

മദ്രസ്സകളുടെ വിവരശേഖരണം നടത്തുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മദ്രസ്സ ബോര്‍ഡ്‌, വഖഫ് ബോര്‍ഡ്‌, National Institute of Open School (NIOS),  സൊസൈറ്റി രജിസ്ട്രേഷന്‍ (അംഗീകൃതം) എന്നീ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മദ്രസ്സകളുടെ വിവരങ്ങള്‍ ശേഖരിച്ച് DPI ക്ക് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചു. ഓരോ സ്കൂള്‍ പ്രദേശത്തും പ്രവര്‍ത്തിച്ചുവരുന്ന മദ്രസ്സകളുടെ വിവരം  ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ ശേഖരിച്ച് 30/11/2015 നകം ഈ ഓഫീസില്‍ സമര്‍പ്പിക്കാന്‍  എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

മനുഷ്യാവകാശദിനം : പ്രതിജ്ഞ ഡിസംബര്‍ 10 ന്


മനുഷ്യാവകാശദിനം ഡിസംബര്‍ 10 ന് സംസ്ഥാനത്ത് സമുചിതമായി ആചരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എയ്ഡഡ് സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ-പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യാവകാശ സാക്ഷരത ആര്‍ജിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിന് നിലവിലുള്ള സംരക്ഷണ കവചങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിന്റെയും ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്‍മാരും എല്ലാ സ്ഥാപന മേധാവികളും ദിനാചരണത്തിനും പ്രതിജ്ഞ എടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ ചേര്‍ത്ത സര്‍ക്കുലറില്‍.

സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിവര ശേഖരണം 



2015-16 വര്‍ഷത്തെ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ വിവരം ഫോമുകളിലായി (1. Toilet ഒഴികെയുള്ള മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ 2. Toilet സൌകര്യങ്ങള്‍)  ശേഖരിക്കുന്നു. ഓണ്‍ലൈന്‍ ആയാണ് വിവരങ്ങള്‍ submit ചെയ്യേണ്ടത്. 15/12/2015 നു മുമ്പേ വിവരങ്ങള്‍ submit ചെയ്യണം. ലിങ്ക് ചുവടെ: 

വിക്‌ടേഴ്‌സില്‍ പത്ത് പുതിയ വിദ്യാഭ്യാസ പരമ്പരകള്‍


വിക്‌ടേഴ്‌സ് ചാനല്‍ പത്ത് പുതിയ പരമ്പരകളുടെ സംപ്രേഷണം ആരംഭിക്കുന്നു. ക്രിസ്തുമസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ്സ് ഡിസംബര്‍ ഒന്‍പത് മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ ഏഴു വരെ സംപ്രേഷണം ചെയ്യും. വിവിധ ക്ലാസുകളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായുള്ള മാധ്യമപഠന പരിപാടിയായ ഹിയര്‍ ഈസ് ദ മീഡിയ പത്താം തീയതി വ്യാഴാഴ്ച രാത്രി 08.30 നും വെള്ളി രാവിലെ 11.30 നും, ഹിന്ദി ഭാഷയെ പരിചയപ്പെടുത്തല്‍ മുതല്‍ സംസാരിക്കാന്‍ പ്രാപ്തമാകുക വരെ ലക്ഷ്യം വയ്ക്കുന്ന പരിപാടിയായ ഭാഷാ പരിചയം (ഹിന്ദി) പത്താം തീയതി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം 05.30 നും വെള്ളി രാവിലെ ഒമ്പതിനും, സംസ്ഥാന ശാസ്ത്രമേളയില്‍ അവതരിപ്പിച്ച നാടകങ്ങള്‍ ഉള്‍പ്പെടുന്ന ശാസ്ത്രനാടകം പതിനൊന്നാം തീയതി വെള്ളി വൈകുന്നേരം 08.30 നും, ശാസ്ത്ര ഗവേഷണ രംഗത്തെ കണ്ടെത്തലുകളെ ഗവേഷകര്‍ വിശദമാക്കുന്ന പരിപാടി യുറേക്ക പതിനൊന്നിന് വൈകുന്നേരം 05.30 നും തിങ്കള്‍ രാവിലെ 08.30 നും പള്ളിയറ ശ്രീധരന്‍ അവതരിപ്പിക്കുന്ന ഗണിതശാസ്ത്ര പരിപാടി കണക്കിലെ കഥകള്‍ പതിനൊന്നിന് വെള്ളി രാത്രി ഒമ്പതിനും തിങ്കള്‍ ഉച്ചയ്ക്ക് 01.40 നും, എസ്.എസ്.എല്‍.സി ചരിത്രഭാഗത്തെ വിശദമാക്കുന്ന പരിപാടി ചരിത്രപഥങ്ങളിലൂടെ പന്ത്രണ്ടിന് രാവിലെ 07.30 നും വൈകുന്നേരം 05.30 നും, പ്രൊഫ. പത്മന രാമചന്ദ്രന്‍ നായര്‍ അവതരിപ്പിക്കുന്ന മലയാള ഭാഷാ പരിപാടിയായ നല്ല മലയാളം പതിനാലിന് തിങ്കള്‍ രാത്രി ഒമ്പതിനും ചൊവ്വ ഉച്ചയ്ക്ക് 01.40 നും, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പതിനഞ്ചിന് രാത്രി 08.30 നും ബുധന്‍ രാവിലെ 07.30 നും, പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങളെ അവതരിപ്പിക്കുന്ന പരിപാടി സ്‌കൂള്‍ ഈസ് കൂള്‍ പതിനാറിന് രാത്രി 08.30 നും, വ്യാഴം രാവിലെ 07.30 നും സംപ്രേക്ഷണം ചെയ്യും

Monday, December 7, 2015

സൗജന്യ പഠന- വിനോദയാത്ര


കണ്ണൂര്‍: കുട്ടികളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന- വിനോദയാത്ര സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ 11-ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0497 2763473.

5 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ എസ് സി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഇളവുകള്‍ അനുവദിക്കുന്നതിന് ബാങ്ക് അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യണം 




എസ് സി വിഭാഗ വിദ്യാര്‍ത്ഥികളുടെ   ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട് 5 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍പഠിക്കുന്ന മുഴുവന്‍ എസ് സി കുട്ടികള്‍ക്കും (വരുമാനപരിധിയില്ല) വിദ്യാഭ്യാസ ഇളവുകള്‍ അനുവദിക്കുന്നതിനായി അവരുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍    Zero Balance അക്കൌണ്ട് ഓപ്പണ്‍ ചെയ്യാനും ആയതിന്‍റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ത്ത ഫോര്‍മാറ്റില്‍ ശേഖരിക്കാനും എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കാന്‍ പട്ടികജാതി വികസന വകുപ്പില്‍നിന്നും നിര്‍ദേശം ലഭിച്ചു. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് SBT / SBI ശാഖകള്‍ വഴി ആകുന്നത് Direct Beneficiary Transfer  (DBT)  വഴി തുക കൈമാറ്റത്തിന് കൂടുതല്‍ സൌകര്യപ്രദമായിരിക്കും. ആകയാല്‍ അര്‍ഹരായ എസ് സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Sunday, December 6, 2015

പ്രഥമാദ്ധ്യാപക യോഗം 8/12/2015 ന്

സബ് ജില്ലയിലെ ഗവ. / എയിഡഡ് / അണ്‍-എയിഡഡ് പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകരുടെ യോഗം 8/12/2015 ചൊവ്വാഴ്ച രാവലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു ചേരും. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

അജണ്ട:



  • ISM
  • ക്ലസ്റ്റര്‍ പരിശീലനം
  • മുന്നേറ്റം - അവലോകനം
  • UID (എല്ലാ വിദ്യാര്‍ത്ഥികളുടെയും UID/EID നമ്പര്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തി പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച സാക്ഷ്യപത്രം സമര്‍പ്പിക്കണം)
  • പാഠ പുസ്തകം  (പൂര്‍ണമായും ലഭിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം സമര്‍പ്പിക്കണം)
  • ദേശീയ സമ്പാദ്യ പദ്ധതി (പ്രോഗ്രസ് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം)

Saturday, December 5, 2015

എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും  UID / EID ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തണം 


എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും  UID / EID ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു.
  1. സ്കൂളിലെ ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ UID / EID ഓണ്‍ലൈന്‍ സംവിധനത്തില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആയത് 15/12/2015 ന് മുമ്പ് സമ്പൂര്‍ണയിലോ Sixth Working Day 2015 ലോ ഉള്‍പ്പെടുത്തണം.
  2. അതാത് സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ ഇത് ഉറപ്പ് വരുത്തേണ്ടതും സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും UID / EID ലഭിച്ചത് സംബന്ധിച്ചും അത്  സമ്പൂര്‍ണയിലോ  Sixth Working Day 2015 ലോ നിശ്ചിത സമയത്തിനകം ഉള്‍പ്പെടുത്തിയത് സംബന്ധിച്ചും ഉള്ള Action Taken Report 20/12/2015 ന് മുമ്പ് AEO ഓഫീസില്‍ സമര്‍പ്പിക്കയും വേണം.          

Friday, December 4, 2015

രണ്ടാം വോള്യം പാഠ പുസ്തകങ്ങള്‍ കുറവുള്ള സ്കൂളുകള്‍ ഇപ്പോള്‍  തന്നെ അറിയിക്കണം

MOST URGENT


ഈ വര്‍ഷത്തെ രണ്ടാം വോള്യം പാഠ പുസ്തകങ്ങള്‍ ഇനിയും ഏതെങ്കിലും സ്കൂളുകള്‍ക്ക് (അണ്‍ എയിഡഡ് ഉള്‍പ്പെടെ) ആവശ്യമായിട്ടുണ്ടെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെ സക്ഷ്യപ്പെടുത്തലോടുകൂടിയ രേഖകളുമായി ജില്ലാ പാഠ പുസ്തക വിതരണ കേന്ദ്രത്തില്‍നിന്നും ഡിസംബര്‍ 7 നകം ശേഖരിക്കാനുള്ള  DPI യുടെ  നിര്‍ദേശം എല്ലാ പ്രഥമാദ്ധ്യാപകരെയും അറിയിച്ചിരുന്നു. അങ്ങിനെ ജില്ലാ ഹബില്‍നിന്നും പുസ്തകങ്ങള്‍ ശേഖരിച്ചതിനുശേഷവും പാഠ പുസ്തകങ്ങള്‍ കുറവുള്ളവര്‍ അവ ഏതൊക്കെയെന്നും എത്രയെന്നും ഇപ്പോള്‍ തന്നെ സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീ.മിഥുന്‍.ജി.ആര്‍ ന്‍റെ  മൊബൈല്‍ഫോണില്‍   (9446617626) വിളിച്ച് അറിയിക്കണം. 

Accident Free Kannur 

പ്രൊജക്റ്റ്‌ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം 


റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട് Accident Free Kannur എന്ന കര്‍മ്മ പദ്ധതി നടപ്പില്‍വരുത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി ജില്ലാ കളക്ടര്‍ സ്കൂളുകളില്‍നിന്നും പ്രൊജക്റ്റ്‌ പ്രൊപ്പോസലുകളും  നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു.  റോഡ്‌ അപകട വിമുക്ത കണ്ണൂര്‍ ജില്ലക്കായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ വിജയത്തിനായി എല്ലാ പ്രഥമാദ്ധ്യാപകരും വ്യക്തിപരമായ ശ്രദ്ധ ചെലുത്തി എസ്റ്റിമേറ്റ് സഹിതമുള്ള പ്രൊജക്റ്റ്‌ പ്രൊപ്പോസലുകള്‍ 7/12/2015 തിങ്കളാഴ്ച വൈകുന്നരം 4 മണിക്ക് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം. ഈ കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന മാര്‍ഗരേഖ ചുവടെ ചേര്‍ത്തിരിക്കുന്നു. 

Thursday, December 3, 2015

 ജില്ലാ ഐ.ടി മേള

ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ കൈപ്പറ്റണം 


ജില്ലാ ഐ.ടി മേളയില്‍ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഐ.ടി സ്ക്കൂള്‍ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ (ജി.വി.എച്ച്.എസ്സ് സ്പോര്‍ട്സ്, കണ്ണൂര്‍ ) വച്ച് 15-12-2015 ന് മുമ്പ് എല്ലാ സ്ക്കൂളുകളും കൈപറ്റേണ്ടതാണ് എന്ന് ഐ.ടി സ്കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ആവശ്യമായ ക്രമീകരണം നടത്താന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി 

നവംബര്‍ മാസത്തെ NMP-1 ഇന്ന് സമര്‍പ്പിക്കണം


ചുവടെ ചേര്‍ത്ത സ്കൂളുകള്‍  നവംബര്‍ മാസത്തെ റിട്ടേണ്‍ (NMP-1) ഇനിയും സമര്‍പ്പിചിട്ടില്ല.
  1. SN Trust HS Thottada
  2. Thannada East LPS
  3. Kadalayi South UPS
  4. Kanhirode Sankara Vilasam UPS
  5. St. Antony's UPS
  6. Chembilode UPS
NMP-1 ഇന്ന്‍ തന്നെ സമര്‍പ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാ കലോത്സവം - ക്ലിപ്പിംഗ്

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സ്കൂള്‍ കലോത്സവം @ കണ്ണൂര്‍ St. Michael's AIHSS - ദൃശ്യങ്ങള്‍





സബ്ജില്ലാ സ്കൂള്‍ കലോത്സവം

നാലാം ദിന റിസള്‍ട്ട്‌


നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍ കണ്ണൂര്‍ St. Michael's AIHSS ല്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ നാലാം ദിവസത്തെ  റിസള്‍ട്ട്‌ ചുവടെ:

സര്‍വ്വ ശിക്ഷ അഭിയാന്‍ കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് സംഘടിപ്പിച്ച    ലോക വിഭിന്ന ശേഷി ദിനം 'ചെരാത് 2015' ല്‍ പങ്കെടുക്കാനെത്തിയ കുരുന്നുകള്‍ 

വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം


സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ഗുണഭോക്താക്കളില്‍ 2014-15 അധ്യയന വര്‍ഷം പത്ത്, പ്ലസ്ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവരും തുടര്‍പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്നു. വിദ്യാര്‍ത്ഥികളുടെ പേരുവിവരം സ്‌കൂള്‍ അധികാരികള്‍ സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in ല്‍ സജ്ജീകരിച്ചിട്ടുള്ള Snehapoorvam Excellance എന്ന ഓപ്ഷനില്‍ ഡിസംബര്‍ 31 നുള്ളില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. 

Wednesday, December 2, 2015

ഭിന്നശേഷി ദിനാചരണം ഡിസംബര്‍ 3 ന്‌


കണ്ണൂര്‍: ജില്ലയില്‍ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനം 'ചിരാത് 15' വിവിധ പരിപാടികളോടെ ആചരിക്കും. കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലുള്ള ഭിന്നശേഷി കുട്ടികള്‍ക്കായുള്ള കലാകായിക മത്സരങ്ങള്‍ കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സി.യില്‍ രാവിലെ 10 മുതല്‍ നടക്കും.

ഹരിത വിദ്യാലയ പുരസ്‌കാരം 2015 

പരിസ്ഥിതി സംരക്ഷണത്തിനും അതുവഴി പൊതു ജന സേവനത്തിലും മികവുകാട്ടിയ ഹൈ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള അവാര്‍ഡിനായി പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കൈവരിക്കുന്ന സ്കൂളുകള്‍ക്ക് 25000/-, 15000/-, 10000/- രൂപ എന്ന ക്രമത്തില്‍ സമ്മാനതുകയും പ്രശംസാപത്രവും സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കൈവരിക്കുന്ന സ്കൂളുകള്‍ക്ക് 100000/-, 50000/-, 25000/- രൂപ എന്ന ക്രമത്തില്‍ സമ്മാനതുകയും ട്രോഫിയും സമ്മാനമായി ലഭിക്കും. അവാര്‍ഡിനുള്ള അപേക്ഷകള്‍ 31/12/2015 ന് മുമ്പായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കേന്ദ്ര ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ: 

സബ്ജില്ലാ സ്കൂള്‍ കലോത്സവം

മൂന്നാം ദിന റിസള്‍ട്ട്‌


നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍ കണ്ണൂര്‍ St. Michael's AIHSS ല്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ മൂന്നാം ദിവസത്തെ  റിസള്‍ട്ട്‌ ചുവടെ:

LP സ്കൂളുകളിലെ സംസ്കൃത പരീക്ഷ

ഈ അദ്ധ്യയന വര്‍ഷത്തെ രണ്ടാം പാദ വാര്‍ഷിക പരീക്ഷയില്‍ സംസ്കൃത പഠനം നടന്നുവരുന്ന LP സ്കൂളുകളില്‍ ഒന്നാം പാദ വാര്‍ഷിക പരീക്ഷയെപ്പോലെ സ്കൂള്‍ തലത്തില്‍ ചോദ്യ പേപ്പര്‍ തയ്യാറാക്കി സംസ്കൃത പരീക്ഷ നടത്താന്‍ DPI നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 

ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികള്‍ക്ക് ഉത്സവബത്ത അനുവദിച്ചു


സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാചകത്തൊഴിലാളികള്‍ക്ക് 1110 രൂപ വീതം 2015-ലെ സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സായി അനുവദിച്ചു. പി.ടി.എ നടത്തുന്ന പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ പാചകക്കാര്‍ക്ക് 2015-ലെ ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സ്/ബോണസ് നേരത്തേ അനുവദിച്ച സമയത്ത് ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. 

Text Book Balance at AEO office

AEO ഓഫീസില്‍ ലഭ്യമായിട്ടുള്ള പാഠ പുസ്തകങ്ങളുടെ എണ്ണം ചുവടെ ചേര്‍ത്തിരിക്കുന്നു. അവ ആവശ്യമുള്ള പ്രഥമാദ്ധ്യാപകര്‍ അവ 3/12/2015 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി കൈപ്പറ്റണം 

കലോത്സവ വാര്‍ത്തകള്‍ 

  1. കലോത്സവ അവസാന ദിവസ മത്സരങ്ങള്‍ 3/12/2015 വ്യാഴാഴ്ച കൃത്യസമയത്ത് തന്നെ ആരംഭിക്കും. വൈകി എത്തുന്നവര്‍ക്ക്   പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടും എന്നതിനാല്‍ മത്സരാര്‍ത്ഥികള്‍ സമയ കൃത്യത പാലിക്കണം.
  2. സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും 3/12/2015 വ്യാഴാഴ്ച ചേരുന്ന സമാപന സമ്മേളനത്തില്‍വെച്ച് വിതരണംചെയ്യും. ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് പ്രഥമാദ്ധ്യാപകനോ സഹാദ്ധ്യാപകനോ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് അവ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ ഒരുക്കണം.


കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാ സ്കൂള്‍ കലോത്സവം 2015-16-- ഉദ്ഘാടനം

രണ്ടാം വോള്യം പാഠ പുസ്തകങ്ങള്‍ ആവശ്യമുള്ള സ്കൂളുകള്‍ ഡിസംബര്‍ 7 നകം ജില്ലാ ഹബ്ബില്‍നിന്നും വാങ്ങണം 


ഈ വര്‍ഷത്തെ രണ്ടാം വോള്യം പാഠ പുസ്തകങ്ങള്‍ ഇനിയും ഏതെങ്കിലും സ്കൂളുകള്‍ക്ക് (അണ്‍ എയിഡഡ് ഉള്‍പ്പെടെ) ആവശ്യമായിട്ടുണ്ടെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെ സക്ഷ്യപ്പെടുത്തലോടുകൂടിയ രേഖകളുമായി ജില്ലാ പാഠ പുസ്തക വിതരണ കേന്ദ്രത്തില്‍നിന്നും ഡിസംബര്‍ 7 നകം ശേഖരിക്കാന്‍ DPI നിര്‍ദേശിച്ചു. ഈ വര്‍ഷത്തെ  പാഠ പുസ്തക ആവശ്യകത സംബന്ധിച്ച് ഡിസംബര്‍ 7 ന് ശേഷം ലഭിക്കുന്ന പരാതികള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതിന്നതല്ല. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Tuesday, December 1, 2015

സബ്ജില്ലാതല സ്കൂള്‍ കലോത്സവം

രണ്ടാം  ദിന റിസള്‍ട്ട്‌

നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍ കണ്ണൂര്‍ St. Michael's AIHSS ല്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ രണ്ടാം ദിവസത്തെ  റിസള്‍ട്ട്‌ ചുവടെ:


ഓഫീസ് അറ്റന്‍ഡന്റ്റ്മാര്‍ക്ക് സ്ഥലംമാറ്റം

ഗവ. സ്കൂളുകളിലെ ഓഫീസ് അറ്റന്‍ഡന്റ്റ്മാര്‍ക്ക് സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് കണ്ണൂര്‍ DDE ഉത്തരവ് പുറപ്പെടുവിച്ചു.