Saturday, January 16, 2016

അംഗീകാരത്തിന്‍റെ നിറവില്‍ മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂള്‍







എടക്കാട്:  ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ മികച്ച സ്‌കൂളായി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് മുണ്ടേരി സെന്‍ട്രല്‍ യു.പി. സ്‌കൂള്‍. വിഎസ്എസ്‌സി ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് അധ്യാപകനായ പി സുരേഷിന് ലഭിച്ചത് സ്‌കൂളിന് ഇരട്ടിമധുരമായി.

ഒക്‌ടോബര്‍ 4 മുതല്‍ 10 വരെ നടത്തിയ 26  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സ്‌കൂളിന് അവാര്‍ഡ് ലഭിച്ചത്.  ഈ കാലയളവില്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട 50 പുസ്തകങ്ങളുടെ 16 ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനവും ഇന്ത്യ വിക്ഷേപിച്ച റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, ബഹിരാകാശ യാത്രകള്‍, ഹബിള്‍ ടെലസ്‌കോപ്പിന്റെ കണ്ടെത്തലുകള്‍, വിവിധ ജ്യോതിശാസ്ത്രജ്ഞര്‍ തുടങ്ങിയ വിവരങ്ങളും 2002 മുതല്‍ 2015 ഒക്‌ടോബര്‍ 30 വരെ വിവിധ പത്രങ്ങളില്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച വാര്‍ത്തകളും ഉള്‍പ്പെടുത്തി 7 ദിവസത്തെ ശാസ്ത്ര പ്രദര്‍ശനവും സ്‌കൂളില്‍ ഒരുക്കിയിരുന്നു. മുണ്ടേരി സ്‌കൂളിനോടൊപ്പം മറ്റു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും പ്രദര്‍ശനം ഏറെ വിജ്ഞാനപ്രദമായി. ബഹിരാകാശം, റോക്കറ്റുകളുടെ ആവിര്‍ഭാവം, ആകാശത്തെ കണ്ടെത്തലുകള്‍ എന്നിവയെക്കുറിച്ച് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞനായ പി വി ബാലഗംഗാധരന്റെ ക്ലാസും വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായി. 

    
വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ കലണ്ടര്‍ പഠനത്തിലൂടെ കലണ്ടറുകളിലൂടെ ആകാശഗോളങ്ങളെ നിരീക്ഷിക്കുന്ന വിധവും ജന്മനക്ഷത്രം, തിഥി, രാശി, നാഴിക തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രസത്യങ്ങളും പഠിപ്പിച്ചു. ബഹിരാകാശകേന്ദ്രത്തിലെ ജീവിതം, വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍, ബഹിരാകാശപേടകത്തിന്റെ വിക്ഷേപണവും തിരിച്ചുവരവും, സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സിഡി പ്രദര്‍ശനവും ആകര്‍ഷണീയമായി. എല്‍.പി, യു.പി ക്ലാസ്സുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ കൈയെഴുത്ത് മാസികകളും  പിറന്നു. ഇവയുടെ നിര്‍മാണത്തിനിടയില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ റഫര്‍ ചെയ്യുന്നതിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനം നേടി. ഉപഗ്രഹമാതൃകയുടെ നിര്‍മാണം, റോക്കറ്റ് നിര്‍മ്മാണം, 15 ചുമര്‍ചിത്ര മാസികകളുടെ നിര്‍മാണം,  ജ്യോതി ശാസ്ത്ര ക്വിസ്സ് മത്സരം എന്നിങ്ങനെ ഒരാഴ്ചക്കാലം അറിവിന്റെ ഉത്സവക്കാഴ്ചകളാണ് സ്‌കൂളില്‍ നിറഞ്ഞുനിന്നത്. 
  

ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പുതിയ തലമുറയില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും അന്ധവിശ്വാസങ്ങളെ അകറ്റുന്നതിനും സഹായകമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നു. അതോടൊപ്പം പതിവുശൈലിയില്‍ എന്‍ജിനീയറിങ്-മെഡിക്കല്‍ മേഖലകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതിനു പകരം കുട്ടികള്‍ക്ക് ആസ്‌ട്രോ ഫിസിക്‌സില്‍ താത്പര്യം വളര്‍ത്തുന്നതിനും ഇത് വഴിതെളിക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.

ജനന രജിസ്റ്ററില്‍ പേര് തിരുത്തല്‍ പരിഷ്‌കരിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചു


മാതാവ് /പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്‍കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിവാഹ ബന്ധം വേര്‍പെടുത്തിയ കേസുകളിലും മാതാവ് ഉപേക്ഷിച്ച് പോയിട്ടുള്ള കുട്ടികളുടെ വിഷയത്തിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ / പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തിലും, ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്‍കുന്നതിന് കുട്ടി ആരുടെ സംരക്ഷണയിലാണെന്നും, ഉപേക്ഷിക്കപ്പെട്ടതാണോ എന്നത് സംബന്ധിച്ചും കോടതി ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലും ഇല്ലെങ്കില്‍ മാതാവിന്റെ/പിതാവിന്റെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലും രജിസ്ട്രാര്‍ അന്വേഷണം നടത്തി ബോദ്ധ്യപ്പെടുന്ന പക്ഷം ജനന രജിസ്റ്ററില്‍ കുട്ടിയുടെ പേര് തിരുത്തി നല്‍കാം 

കലോത്സവം വിക്ടേഴ്‌സില്‍ തത്സമയം


സംസ്ഥാന സ്‌കൂള്‍ കലോത്സവം - 2016 വിക്ടേഴ്‌സ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും. ജനുവരി 19 മുതല്‍ 25 വരെ പ്രധാന വേദികളില്‍ നടക്കുന്ന എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യും. മത്സരങ്ങളില്‍ വിജയികളായവരുടെ കലാപ്രകടനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയും മത്സര ഫലങ്ങളും ഉടനടി തന്നെ പ്രേക്ഷകരിലെത്തിക്കും. www.schoolkalolsavam.com എന്ന വെബ്‌സൈറ്റിലെ ലിങ്കില്‍ ഒരേ സമയം പത്തുവേദികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റ്റേജില്‍ ക്ലിക്ക് ചെയ്താല്‍ അതില്‍ നടക്കുന്ന പരിപാടി കാണാം. കണ്ടന്റ് ഡലവറി സെനറ്റ്‌വര്‍ക്ക് വഴിയാണ് ഈ സൗകര്യം ഐടി@സ്‌കൂള്‍ ഒരുക്കിയിട്ടുള്ളത്. ഐ.ടി@സ്‌കൂള്‍ സജ്ജമാക്കിയ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ ലഭിക്കും. സ്‌കൂള്‍ കലോത്സവം ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ഉപയോക്താക്കള്‍ക്ക് ലഭിക്കും. 

നാടാര്‍ സമുദായത്തില്‍ ഉള്‍പ്പെട്ട അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരം സമര്‍പ്പിക്കണം 


നാടാര്‍ സമുദായത്തില്‍ ഉള്‍പ്പെട്ട അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ കേഡര്‍ തിരിച്ചും തസ്തിക തിരിച്ചും ശേഖരിച്ച് ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ കമ്മിഷന് നല്‍കുന്നതിന് ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ ഡേറ്റ 19/1/2016 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അത്തരത്തിലുള്ളവര്‍ ഇല്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട്‌ നിശ്ചിത സമയത്തിനകം സമര്‍പ്പിക്കണം.

Friday, January 15, 2016

വിജയപ്പത്ത്

 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക റിയാലിറ്റി ഷോ


ഐടി@സ്കൂള്‍ victors channel ഈ വര്‍ഷത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക റിയാലിറ്റി ഷോ നടത്തുന്നതിന് തീരുമാനിച്ചു. സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ മത്സരങ്ങള്‍ നടത്തി വിജയികളെ കണ്ടെത്തുന്ന വിജയപ്പത്ത് റിയാലിറ്റി ഷോ നടത്തുന്നത് സംബന്ധിച്ച് DPI പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

സംസ്ഥാന സ്കൂള്‍ കലോത്സവം

പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിച്ചു


19/1/2016  മുതല്‍ 25/1/2016 വരെ തിരുവനന്തപുരത്തുവെച്ച് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും  യാത്രാ ചെലവിനത്തില്‍ 400/- രൂപ വീതം PD അക്കൌണ്ടില്‍നിന്നും പിന്‍വലിച്ച് വിതരണം ചെയ്യാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് അനുമതിനല്‍കിക്കൊണ്ട് കണ്ണൂര്‍ DDE ഉത്തരവായി.



അയ്യങ്കാളി മെമ്മോറിയല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം

സെലക്ഷന്‍ ട്രയല്‍ 19/1/2016 ന്


തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയല്‍ സ്പോര്‍ട്സ് സ്കൂളിലേക്കുള്ള 2016-17 വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ 19/1/2016 ചൊവ്വാഴ്ച രാവിലെ 9.30 ന് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നു. നിലവില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സ്പോര്‍ട്സില്‍ അഭിരുചിയോ പ്രാവീണ്യമോ ഉള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് / വിദ്യാര്‍ത്ഥിനികള്‍ക്ക് സെലെക്ഷന്‍ ട്രയലില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവരെ അന്നേ ദിവസം ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള പ്രഥമാദ്ധ്യാപകരുടെ സാക്ഷ്യപത്രം എന്നിവ  സഹിതം സെലക്ഷന്‍ ട്രയല്‍സില്‍  പങ്കെടുപ്പിക്കാനുള്ള നിര്‍ദേശം  പ്രഥമാദ്ധ്യാപകര്‍ക്ക് നല്‍കുന്നു. 

Thursday, January 14, 2016

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളായി



സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്കായി പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ച് പരിശോധനയും നിരീക്ഷണവും നടത്തുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അനുവദനീയമായതില്‍ കവിഞ്ഞ് കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ഓട്ടോറിക്ഷ മുതലായ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂളിന്റെ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പര്‍, 1098, മറ്റ് എമര്‍ജന്‍സി നമ്പറുകള്‍ എന്നിവയും വാഹനത്തിനുള്ളില്‍ കുട്ടികളുടെ പേരുവിവരവും രക്ഷകര്‍ത്താക്കളുടെ പേരും ഫോണ്‍ നമ്പരും അടങ്ങിയ പട്ടികയും ഉണ്ടെന്ന് ഉറപ്പ് വരുത്തും. ഡ്രൈവര്‍മാര്‍ നിര്‍ദിഷ്ട യോഗ്യതയും പരിചയവും ഉള്ളവരാണെന്നും സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ വാഹനങ്ങളായി ഉപയോഗിക്കുന്നില്ലെന്ന് സ്‌കൂള്‍ പരിസരത്ത് തന്നെ പരിശാധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ അഗ്നി ശമന ഉപകരണം, സ്പീഡ് ഗവേര്‍ണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ നിലവിലുണ്ടെന്നും എന്നും പ്രവര്‍ത്തനക്ഷമമാണെന്നും ബന്ധപ്പെട്ട ആര്‍.ടി.ഒ.മാര്‍ ഉറപ്പ് വരുത്തണം. ഇ. ഐ. ബി വാഹനങ്ങളില്‍ നിര്‍ബന്ധമായും ഡോര്‍ അറ്റന്‍ഡന്റ് ഉണ്ട് എന്ന് ഉറപ്പ് വരുത്തണം ഇവര്‍ സ്റ്റോപ്പുകളില്‍ കുട്ടികളെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണം Stage Carriage കളില്‍ സ്‌കൂള്‍ കുട്ടികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്നവരെയും അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് ഉടമകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം. എല്ലാ സ്‌കൂളുകളിലും ഒരു അദ്ധ്യാപകനെ ട്രാഫിക് നോഡല്‍ ഓഫീസറായി നിയമിക്കണം. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും അപ്പപ്പോള്‍ പരിഹാരം തേടുന്നതിനും വിവിധ ഏജന്‍സികളുടെ (പോലീസ്, വിദ്യാഭ്യാസ വകുപ്പ് മുതലായവ) സഹായം തേടുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കണം.. ഈ ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും ട്രാഫിക് നോഡല്‍ ഓഫീസര്‍ക്കും നല്‍കേണ്ടതുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

SPARK

ലീവ് അക്കൌണ്ട് ഉടന്‍ അപ്ഡേറ്റ് ചെയ്യണം 


1/2/2016 മുതല്‍ SPARK ല്‍ ഓണ്‍ലൈന്‍ ലീവ് അപേക്ഷ മാത്രമേ ലഭ്യമാവുകയുള്ളൂ. അതിനാല്‍ ഇതിനകം തന്നെ എടുത്ത ലീവ് സംബന്ധിച്ച മുഴുവന്‍ ഡേറ്റയും അതിനകം  SPARK ഡാറ്റാബേസില്‍ അപ്ഡേറ്റ് ചെയ്യണം. ഓണ്‍ലൈന്‍ ലീവ് അപേക്ഷ പ്രോസസ് ചെയ്യുന്നത് സംബന്ധിച്ച ഹെല്‍പ് പോസ്റ്റ്‌ ചുവടെ,

എഡ്യുഫെസ്റ്റ് 2016

ഇന്‍ഫോര്‍മേഷന്‍ ബ്രോഷര്‍


കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് മൌലികവും അര്‍ത്ഥപൂര്‍ണ്ണവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അംഗീകരിക്കുകയും പങ്കുവെക്കുകയും മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ മികവ് വര്‍ദ്ധിപ്പിക്കുന്നതിന് പര്യപ്തമവും. ഭാവയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്തത് വിദ്യാഭ്യാസ രംഗത്തിന് പുതിയ ദിശാബോധം നല്‍കുന്നതിന് ഇത് സഹായിക്കും. ഇത്തരം കാര്യങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് SSA യുടെ ആഭിമുഖ്യത്തില്‍ 19/1/2016 ന് CRC കളില്‍ നടത്തേണ്ട എഡ്യുഫെസ്റ്റ് 2016 ന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഫോക്കസ് ചെയ്യുന്ന മേഖലകളും ഉള്‍ക്കൊള്ളുന്ന ഇന്‍ഫോര്‍മേഷന്‍ ബ്രോഷര്‍ ചുവടെ:

ന്യൂമാറ്റ്‌സ് പരീക്ഷ

ഹാള്‍ടിക്കറ്റ് വിതരണം


2015-16 വര്‍ഷത്തെ ന്യൂമാറ്റ്‌സ് സംസ്ഥാനതല പരീക്ഷ ജനുവരി 16 ന് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തും. കണ്ണൂര്‍ ജില്ലയിലെ പരീക്ഷാകേന്ദ്രം കണ്ണൂര്‍ GVHSS സ്പോര്‍ട്സ് സ്കൂള്‍ ആണ്. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്സ് വിതരണത്തിനായി  AEO ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അവ കൈപ്പറ്റി പരീക്ഷാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

Wednesday, January 13, 2016



എനെര്‍ജി മാനേജ്മെന്റ് സെന്‍റെറിന്‍റെ ആഭിമുഖ്യത്തില്‍ ഗൃഹോപകരണങ്ങളില്‍ ഊര്‍ജ്ജസംരക്ഷണം എന്ന വിഷയത്തില്‍ വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍  നടത്തിയ പ്രബന്ധാവതരണത്തില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയ വലിയന്നൂര്‍ നോര്‍ത്ത് യു പി സ്കൂളിലെ  അനുശ്രീ.കെ.വി, ആശ്രിത്.സി

Congratulations!






പാഠപുസ്തക വിതരണം 2015-16


2015-16 വര്‍ഷത്തെ  9, 10 ക്ലാസുകളിലെ  1, 2 വോള്യം പാഠപുസ്തകങ്ങളുടെ വില സര്‍ക്കാര്‍, എയിഡഡ് സ്കൂള്‍ അധികൃതര്‍ ട്രഷറിയില്‍ ഒടുക്കിയതിന്‍റെ രസീതും മറ്റു വിവരങ്ങളും കണ്ണൂര്‍ DEO ഓഫീസില്‍ അടിയന്തിരമായി സമര്‍പ്പിക്കാന്‍ DEO നിര്‍ദേശിച്ചു.

ന്യൂമാറ്റ്‌സ് പരീക്ഷ


2015-16 വര്‍ഷത്തെ ന്യൂമാറ്റ്‌സ് സംസ്ഥാനതല പരീക്ഷ ജനുവരി 16 ന് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തും. കണ്ണൂര്‍ ജില്ലയിലെ പരീക്ഷാകേന്ദ്രം കണ്ണൂര്‍ GVHSS സ്പോര്‍ട്സ് സ്കൂള്‍ ആണ്. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് 14/1/2016 വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടുകൂടി AEO ഓഫീസില്‍ വിതരണത്തിനായി ലഭിക്കും. അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 9446617626.

സ്‌കൂള്‍ കലോത്സവം വിക്‌ടേഴ്‌സില്‍ തത്സമയം


ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വിക്‌ടേഴ്‌സ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. രാവിലെ പത്ത് മുതല്‍ പരിപാടി അവസാനിക്കുന്നതുവരെ ഇടവിട്ട് സമയങ്ങളിലായാണ് സംപ്രേഷണം. മത്സര ഫലങ്ങള്‍ ഉടന്‍ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 30 ക്യാമറകളും പ്രധാനവേദിയില്‍ സജ്ജീകരിച്ചിരിക്കുന്ന സ്റ്റുഡിയോയും വിക്‌ടേഴ്‌സ് തയ്യാറാക്കും. മത്സരങ്ങളില്‍ വിജയികളായവരുടെ കലാപ്രകടനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയും സംപ്രേഷണം ചെയ്യും. ഐ.ടി@സ്‌കൂള്‍ സജ്ജമാക്കിയ ആന്‍ഡ്രേയ്ഡ് ആപ്പ് ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ ലഭിക്കും. സ്‌കൂള്‍ കലോല്‍സവം ആപ്പ് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്ത് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കലോല്‍സവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഉപയോക്താക്കള്‍ക്ക് ശേഖരിക്കാം. കൂടാതെ www.schoolkalolsavam.in - ലെ ലിങ്കില്‍ ഒരേസമയം പത്തുവേദികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റ്റേജില്‍ ക്ലിക്ക് ചെയ്താല്‍ അതില്‍നടക്കുന്ന പരിപാടി ലൈവായി കാണാം. എത്ര കൂടിയ ഡേറ്റയും ഞൊടിയിടയ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ടന്റ് ഡെലിവറി നെറ്റ്‌വര്‍ക്ക് വഴിയാണ് ഈ സൗകര്യം ഐ.ടി@സ്‌കൂള്‍ ഒരുക്കിയിട്ടുള്ളത്. 

സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം

പ്രൊപ്പോസലുകള്‍ ക്ഷണിച്ചു 


സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യകതയുള്ള സ്കൂളുകളില്‍നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. പ്രവര്‍ത്തിയുടെ വിശദാംശങ്ങളും ഏകദേശം ആവശ്യമായ സംഖ്യയും കാണിച്ചുകൊണ്ടുള്ള വിശദമായ പ്രൊപ്പോസല്‍ 14/1/2016 ഉച്ച 12 മണിക്ക് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കണം. താമസിച്ച് ലഭിക്കുന്ന പ്രൊപ്പോസലുകള്‍  യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

Tuesday, January 12, 2016

ഗവ. സ്കൂള്‍ അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം 

അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു 

ഗവ. സ്കൂള്‍ അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു.

ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു


ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കളക്റ്ററുടെയും ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണം. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് 4.30നുമിടയില്‍ ഇത്തരം ഘോഷയാത്രകള്‍ ഒഴിവാക്കണം. അവധിദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് മൂന്നിനുമിടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കരുത്. ഘോഷയാത്രയില്‍ കുട്ടികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനോ ഘോഷയാത്ര മൂന്നുമണിക്കൂറില്‍ കൂടാനോ പാടില്ല. ഘോഷയാത്രയില്‍ കുട്ടികളുടെ സുരക്ഷ സംഘാടകര്‍ ഉറപ്പു വരുത്തണം. വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെയുളള ക്രമീകരണങ്ങള്‍ സജ്ജീകരിക്കണം. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന പാനീയങ്ങളും ഭക്ഷണപദാര്‍ഥങ്ങളും ഗുണമേന്‍മയുളളതായിരിക്കണം. പൊതുനിരത്തിലൂടെയുളള കുട്ടികളുടെ ഘോഷയാത്ര സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടാകരുതെന്നും ഇതുസംബന്ധിച്ച ഹൈക്കോടതി നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറിലുണ്ട്. കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കണമെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. 

ജൈവ വൈവിധ്യ രഥം ഫ്‌ളാഗ് ഓഫ് ജനുവരി 13 ന്

Ophiorrhiza barnesii, rare plant, western ghats plants, flora of western ghats, kallar valley, idukki district, rare plant rediscovery

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും സംയുക്തമായി സജ്ജീകരിച്ച ജൈവ വൈവിധ്യ രഥം പരിസ്ഥിതി, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജനുവരി 13 ന് രാവിലെ 11.30 ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിന് മുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന രഥം സംസ്ഥാനത്തിന്റെ ജൈവ വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ പ്രദര്‍ശിപ്പിക്കും. 

എന്‍.ടി.എസ്. പരീക്ഷാഫലം


2015 നവംബര്‍ 11 ന് നടന്ന സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് (എന്‍.ടി.എസ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. വിശദവിവരം www.scert.kerala.gov.in ല്‍ ലഭിക്കും.

ന്യൂമാറ്റ്‌സ് പരീക്ഷ


2015-16 വര്‍ഷത്തെ ന്യൂമാറ്റ്‌സ് സംസ്ഥാനതല പരീക്ഷ ജനുവരി 16 ന് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാ കേന്ദ്രത്തെപ്പറ്റിയുള്ള വിശദവിവരങ്ങള്‍, പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ ലഭിക്കും. www.scert.kerala.gov.in.

Monday, January 11, 2016

ലതീഷ് ബാബുവിന്‍റെ കഥാസമാഹാരം 

പ്രകാശനം 20/1/2016 ന്

 

കണ്ണൂര്‍: ശ്രീ.ലതീഷ് ബാബുവിന്‍റെ കഥാസമാഹാരമായ ശരീര ശാസ്ത്രം 20/1/2016 ബുധനാഴ്ച  വൈകുന്നേരം 4.30 ന് കണ്ണൂര്‍ ജവഹര്‍ലാല്‍  നെഹ്‌റു പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ച് ശ്രീ.ദിനേശന്‍ കൊമ്പിലാത്ത് (മാതൃഭൂമി) പുസ്തകത്തിന്‍റെ പ്രതി ശ്രീ.രമേശന്‍ ബ്ലാത്തൂരിന് (സാഹിത്യകാരന്‍) നല്‍കിക്കൊണ്ട്  പ്രകാശനം ചെയ്യും.


LSS / USS പരീക്ഷ 2015-16

Exam Center മാറ്റം ആവശ്യമുള്ളവര്‍ ഉടന്‍ അറിയിക്കണം



ഈ വര്‍ഷത്തെ LSS / USS പരീക്ഷ എഴുതുന്നതിന് ഓരോ സ്കൂളിനും അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രഥമാദ്ധ്യാപകര്‍ക്ക് പരിശോധിക്കാവുന്നതാണ്. പരീക്ഷാകേന്ദ്രത്തില്‍ മാറ്റം ആവശ്യമുള്ളവര്‍ വിവരം 12/1/2016 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി ഇ മെയില്‍ മുഖേന അറിയിക്കണം.

പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് ജനുവരി 13 ന് ഉച്ചക്ക് 12  മണി  വരെ സമര്‍പ്പിക്കാം


2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് കേരളം/ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് ഐ.ടി @ സ്‌കൂള്‍ വെബ്‌സൈറ്റില്‍ (www.school.gov.in) ഓണ്‍ലൈനായി ജനുവരി എട്ട് വരെ സമര്‍പ്പിക്കാന്‍ നേരത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍  ഇതുവരെ ഇന്‍ഡന്റിംഗ് പൂര്‍ത്തിയാക്കിയിട്ടില്ലത്ത  സ്‌കൂളുകള്‍ക്ക് ആയത് പൂര്‍ത്തിയാക്കുന്നതിനു ജനുവരി 13 ന് ഉച്ചക്ക് 12 മണി വരെ സമയം അനുവദിച്ചു.

അറബി അധ്യാപക  സെമിനാറും  സാഹിത്യ മത്സരവും മാറ്റിവെച്ചു 

നാളെ (12/1/2016) ന്  കൂത്തുപറമ്പിൽ വെച്ചു നടത്തുവാ ൻ തീരുമാനിച്ചിരുന്ന    കണ്ണൂർ റവന്യു ജില്ലാ അറബി അധ്യാപക സെമിനാറും  സാഹിത്യ മത്സരവും  ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 27 ബുധനാഴ്ചയിലേക്ക്  മാറ്റിവെച്ചിരി ക്കുന്നു എന്ന് ജനറല്‍ കണ്‍വീനര്‍ ശ്രീ.എ. പി ബഷീർ (Mob: 9447762544)അറിയിച്ചു. 

HM പ്രൊമോഷന് അര്‍ഹരായ അദ്ധ്യാപകരുടെ ഡേറ്റ സമര്‍പ്പിക്കണം 

2016-17 വര്‍ഷത്തില്‍ ഒഴിവുവരുന്ന ഗവ. പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപക തസ്തികയിലേക്ക് പ്രൊമോഷന്‍ വഴി നിയമനം നല്‍കുന്നതിന് അര്‍ഹരായ ഗവ. പ്രൈമറി / ഹൈ സ്കൂള്‍ അദ്ധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നിര്‍ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കുന്നതിന് കണ്ണൂര്‍ DDE നിര്‍ദേശിച്ചു. അര്‍ഹരായ അദ്ധ്യാപകരുടെ ഡേറ്റ 20/1/2016 നകം എല്ലാ പ്രഥമാദ്ധ്യാപകരും ഈ ഓഫീസില്‍ സമര്‍പ്പിക്കണം. അര്‍ഹരായ അദ്ധ്യാപകരില്ലെങ്കില്‍ നിശ്ചിത സമയത്തിനകം ശൂന്യ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ ചുവടെ:

ആദരാഞ്ജലികള്‍ 


clip

അകാലത്തില്‍ പൊലിഞ്ഞുപോയ ഈ St. Michel's AIHS വിദ്യാര്‍ത്ഥിക്ക് പ്രണാമം 


Sunday, January 10, 2016

സംസ്ഥാന സ്ക്കൂള്‍ കലോത്സവം

മത്സരാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട്‌ മൊബൈല്‍ഫോണില്‍ ലഭിക്കും


കണ്ണൂര്‍ ജില്ലയില്‍ നിന്നും സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മത്സരാര്‍ത്ഥികളുടെ മൊബൈല്‍ നമ്പര്‍ അതാത് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ അതാത് സ്ക്കൂള്‍ കോഡ് യൂസര്‍ നേം ആയും കുട്ടിയുടെ അഡ് മിഷന്‍ നമ്പര്‍ പാസ്സ് വേര്‍ഡ് ആയും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസ് ബ്ലോഗ് www.ddekannur.in ലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ടര്‍ ചെയ്താല്‍ അവരവരുടെ മത്സരഫലങ്ങള്‍ രജിസ്ടര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് ഫലപ്രഖ്യാപനത്തിനനുസരിച്ച് മൊബൈലിലേക്ക് അപ്പ്ഡേറ്റ് ആയി ലഭിക്കുന്നതാണ്. ഇന്ന് തന്നെ രജിസ്ടര്‍ ചെയ്യുക. അവസാന തീയതി : 13.01.2015ഇ മെയില്‍ വിലാസത്തിലേക്ക് കലോത്സവം അപ്പ്ഡേറ്റുകള്‍ ലഭിക്കുന്നതിനായി അവരവരുടെ ഇ മെയില്‍ വിലാസങ്ങള്‍ ബ്ലോഗില്‍ ഉള്ളSUBSCRIBE FOR UPDATES എന്ന ലിങ്കില്‍ രജിസ്ടര്‍ ചെയ്യുക

അറബിക് ടീച്ചര്‍സ് മീറ്റ്‌ 12/1/2016 ന്

കണ്ണൂര്‍ റവന്യൂ ജില്ലാ അറബിക് ടീച്ചര്‍സ് മീറ്റ്‌ 12/1/2016 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കൂത്തുപറമ്പ് ടൌണ്‍ ഹാളില്‍ വെച്ച് നടക്കും. അദ്ധ്യാപര്‍ക്കയുള്ള വിവിധ കലാമത്സരങ്ങള്‍ മീറ്റിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Saturday, January 9, 2016

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നു


സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിവരുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള അംഗത്വം നല്‍കലും ക്‌ളെയിം തീര്‍പ്പാക്കലും ജനുവരി 11 മുതല്‍ ഓണ്‍ലൈന്‍ ആകുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഉടന്‍ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നല്കുന്നതിന് ജീവനക്കാരന്റെ ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരിസംഖ്യയുടെ ആദ്യ ഗഡു കിഴിവു നടത്തണം. ഡ്രായിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്തശേഷം ഓരോ മാസവും തങ്ങളുടെ ഓഫീസില്‍ പുതുതായി അംഗത്വം ആരംഭിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതേ വെബ് സൈറ്റില്‍ നിന്നുതന്നെ അപേക്ഷയുടെ തല്‍സ്ഥിതി വിവരവും, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അംഗത്വം അനുവദിച്ചതിനുശേഷം അംഗത്വ നമ്പരും അറിയാന്‍ കഴിയും. അംഗത്വ നമ്പര്‍ അനുവദിച്ചശേഷം പാസ്സുബുക്ക് ജീവനക്കാരന്റെ ഓഫീസ് മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയച്ചുകൊടുക്കും. 2015 സെപ്റ്റംബര്‍ 1-നുശേഷം ആദ്യ വരിസംഖ്യ അടച്ച ജീവനക്കാരുടെ അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുകയുള്ളൂ. ഈ തീയതിക്ക് മുന്‍പ് വരിസംഖ്യ കിഴിക്കല്‍ ആരംഭിക്കുകയും എന്നാല്‍ നാളിതുവരെ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടിയിട്ടുമില്ലെങ്കില്‍ പ്രസ്തുത ജീവനക്കാര്‍ നിലവിലുള്ള രീതിയില്‍ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടേണ്ടതാണ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും അവസാന തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും വെബ് സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ച/പുറത്തുപോയ ജീവനക്കാരന്റെ അപേക്ഷ ഫോം നമ്പര്‍ 3-ല്‍ (ജീവനക്കാരന്‍ മരണപ്പെട്ടാല്‍ അവകാശികളുടെ അപേക്ഷ ഫോം നമ്പര്‍ 5-ല്‍) ലഭിച്ചതിനുശേഷം ഡ്രായിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ ഈ വെബ് സൈറ്റില്‍ GIS Claim എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കണം. അപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കുകയും വേണം. അതിനുശേഷം ഫോം നമ്പര്‍ 3/ഫോം നമ്പര്‍ 5 ലുള്ള അപേക്ഷ, ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പാസ്സുബുക്കും സഹിതം ബന്ധപ്പെട്ട ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്. അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഈ വെബ് സൈറ്റില്‍ നിന്നുതന്നെ അറിയാം. ഈ സംവിധാനം SPARK-മായി സമന്വയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, DDO മാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ക്ലെയിം ബില്ലുകളും SPARK മുഖേന തയ്യാറാക്കുന്നതിനും ട്രഷറിയിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കഴിയും. ട്രഷറി മുഖേന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. മറ്റുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവിലുള്ള രീതിയില്‍ത്തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കണം. 

Friday, January 8, 2016

പ്രഥമാദ്ധ്യാപക യോഗം 11/1/2016 ന്


സബ് ജില്ലയിലെ ഗവ. / എയിഡഡ് / അണ്‍ - എയിഡഡ് പ്രൈമറി / ഹൈ സ്കൂള്‍ പ്രഥമാദ്ധ്യാപകരുടെ യോഗം 11/1/2016 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് ചേരും. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. 

അജണ്ട:
  • LSS, USS പരീക്ഷകള്‍ 
  • Edu Fest
  • വാര്‍ഷിക പദ്ധതി 2016-17

Kannur North sub-district has emerged   Overall Winners in UP, HS & HSS Categories in Kannur Revenue District School Kalothsavam 2015-16




We all Dream but only a few walk that extra mile to achieve it. Congratulations & Good Luck to all the Participants, Parents & Teachers! 

പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു


ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

Thursday, January 7, 2016

സംസ്ഥാന സ്കൂള്‍ കലോത്സവം

അവതരണ ക്രമം



തിരുവനന്തപുരത്തുവെച്ച് നടക്കുന്ന  ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ അവതരണക്രമം, വേദികളിലെക്കുള്ള റൂട്ട് മാപ് എന്നിവ  ചുവടെ.

Wednesday, January 6, 2016

കയികാദ്ധ്യാപകരുടെ യോഗം 11/1/2016 ന്


പുതുതായി ആരംഭിച്ച കായിക പരീക്ഷ, സ്കൂള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ പുതിയ ഇനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി കണ്ണൂര്‍ റവന്യൂ ജില്ലയിലെ UP / HIGH SCHOOL കയികാദ്ധ്യാപകരുടെ യോഗം 11/1/2016 തിങ്കളാഴ്ച രാവിലെ 9.30 ന് കണ്ണൂര്‍ സ്പോര്‍ട്ട്സ് കൌണ്‍സില്‍ ഹാളില്‍ വെച്ച് ചേരുന്നു. യോഗത്തില്‍ കയികാദ്ധ്യാപകര്‍ കൃത്യസമയത്ത് പങ്കെടുക്കുന്നതിനുള്ള ക്രമീകരണം നടത്താന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 

പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് ജനുവരി എട്ട് വരെ സമര്‍പ്പിക്കാം


2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് കേരളം/ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് ഐ.ടി @ സ്‌കൂള്‍ വെബ്‌സൈറ്റില്‍ (www.school.gov.in) ഓണ്‍ലൈനായി ജനുവരി എട്ട് വരെ സമര്‍പ്പിക്കാം. ഇതുവരെ ഇന്‍ഡന്റിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള സ്‌കൂളുകള്‍ക്ക് ആവശ്യമെങ്കില്‍ ഏഴ്, എട്ട് തീയതികളില്‍ തിരുത്തലുകളും വരുത്താവുന്നതാണ്. സ്‌കൂളുകളില്‍ നിന്നും ഇന്‍ഡന്റിംഗ് നടത്തുന്നതിനുള്ള വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ www.education.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്‍ഡന്റിംഗ് ഇനിയും നടത്തിയിട്ടില്ലാത്ത പ്രഥമാധ്യാപകര്‍ ഉടന്‍ അത് ചെയ്യണം. സമയപരിധി ഇനി ദീര്‍ഘിപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

സ്‌കൂള്‍ കലോത്സവം : ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങി



ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനം തുടങ്ങി. ഐ.ടി @ സ്‌കൂള്‍ പ്രോജക്ടാണ് കലോത്സവത്തിനായി ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്. www.facebook.com/kalolsavamlive എന്നതാണ് പേജിന്റെ വിലാസം. രാജ്യത്തിനകത്തും പുറത്തുമുള്ള കലാസ്വാദകര്‍ക്കും മുന്‍കാല കലോത്സവങ്ങളില്‍ പങ്കടുത്തവര്‍ക്കും വിജയകളായവര്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി ഒരുക്കുക എന്നതാണ് ഈ ആശയത്തിന്റെ പിന്നിലെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന നിരവധി ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് പേജില്‍ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള സജ്ജീകരണങ്ങള്‍ ഐ.ടി @ സ്‌കൂള്‍ ഒരുക്കിക്കഴിഞ്ഞതായും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

 LSS / USS പരീക്ഷ 2015-16

& General Statistics


ഈ വര്‍ഷത്തെ LSS / USS പരീക്ഷ എഴുതുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ എണ്ണവും സ്കൂളുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശം സംബന്ധിച്ച പൊതു  വിവരങ്ങളും  ഓണ്‍ലൈന്‍ ആയി ശേഖരിക്കുന്നു. ഡേറ്റ 10/1/2016 ന് മുമ്പായി  സബ്മിറ്റ് ചെയ്യണം. ഓണ്‍ലൈന്‍ ഫോം ചുവടെ.

സംസ്ഥാന സ്കൂള്‍ കലോത്സവം

അറിയിപ്പ്



തിരുവനന്തപുരത്തുവെച്ച് നടക്കുന്ന  ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥികള്‍, എസ്കോര്‍ട്ടിംഗ് ടീച്ചര്‍, ടീം മാനേജര്‍ എന്നിവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന DPI യുടെ സര്‍ക്കുലര്‍ ചുവടെ.

Tuesday, January 5, 2016

വിദ്യാരംഗം കലാസാഹിത്യവേദി

ഉപജില്ലാതല ശില്‍പശാല ജനുവരി 14 ന്


വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ശില്‍പശാല 2016 ജനുവരി 14 വ്യാഴാഴ്ച മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ച് നടക്കും. ശില്‍പശാലയില്‍ ഒരിനത്തില്‍ ഒരു സ്കൂളില്‍നിന്നും ഒരു കുട്ടിവീതം പങ്കെടുക്കാം. ശില്‍പശാല ജനുവരി 14 നു രാവിലെ 10 മണിക്ക് തുടങ്ങും. മുഴുവന്‍ വിദ്യാലയങ്ങളുടെയും പങ്കാളിത്തം വേണം. UP, High School വിഭാഗങ്ങള്‍ക്ക് ജില്ലാ സംസ്ഥാന തലങ്ങളിലുള്ള മത്സരങ്ങള്‍ ഉണ്ട്. എന്‍ട്രി ഫോം ചുവടെ ചേര്‍ത്തിട്ടുണ്ട്. പൂരിപിച്ച എന്‍ട്രി ഫോം 8/1/2016 നു വൈകുന്നേരം 5 മണിക്ക് മുമ്പായി AEO ഓഫീസ് / മുണ്ടേരി GHSS / കണ്‍വീനര്‍ എന്നീയിടങ്ങളില്‍ സ്വീകരിക്കും. 

SSLC - Orukkam 2016






Sl.NoSubjects
1Arabic
2Chemistry
3Hindi
4Mathematics
5Sanskrit
6Urdu
7Biology
8English
9Malayalam
10Physics
11Social Science

സ്കൂള്‍ പച്ചകതോഴിലാളികളുടെ  1/1/2016 മുതലുള്ള വേതനം

സ്പഷ്ടീകരണം 


സ്കൂള്‍ പച്ചകതോഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്തിന്‍റെ അടിസ്ഥാനത്തില്‍ 1/4/2013 മുതല്‍ 31/3/2015 വരെയുള്ള കുടിശ്ശിക അനുവദിച്ചിരുന്നു. 1/4/2015 മുതല്‍ 31/12/2015 വരെയുള്ള കുടിശ്ശിക അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി DPI അറയിച്ചു. 1/1/2016 മുതലുള്ള വേതനം പഴയ നിരക്കിലാണ് നല്‍കേണ്ടത്. സ്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള കണ്ടിന്‍ജെന്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാരില്‍നിന്നും ലഭിച്ചതിനുശേഷം പുതുക്കിയ വേതനം കുടിശ്ശികയായി നല്‍കും എന്നും DPI അറിയിച്ചു. 


Monday, January 4, 2016

സംസ്ഥാന സ്കൂള്‍ കലോത്സവം

Green Event


തിരുവനന്തപുരത്തുവെച്ച് നടക്കുന്ന  ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഒരു Green Event ആയി നടത്തുന്നതിന് തീരുമാനിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.മത്സരത്തിന് എത്തുന്ന മത്സരാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും പ്ലാസ്റ്റിക് ഉത്‌പന്നങ്ങള്‍ ഒഴിവാക്കി ഈ പരിപാടി വിജയിപ്പിക്കുന്നതിന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഡയറക്ടറുടെ സര്‍ക്കുലറിന്റെ പകര്‍പ്പ് മത്സരാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും നല്‍കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 

D Ed അദ്ധ്യാപക പരിശീലനം

ഹെഡ് ടീച്ചര്‍ / Mentor മാര്‍ക്കുള്ള പരിശീലനം 7/1/2016 ന്


D Ed അദ്ധ്യാപക വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ അനുഭവ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ചുവടെ ചേര്‍ത്ത സ്കൂളുകളിലെ ഹെഡ് ടീച്ചര്‍ / Mentor മാര്‍ക്കുള്ള പരിശീലനം 7/1/2016 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് നടക്കും. 

Sankaravilasam UPS
Munderi Central UPS
Elayavoor UPS
Muzhathadam UPS
Thavakkara UPS
Kadalayi South UPS
Kuruva UPS
Mowancheri UPS
KANHIROD AUPS
St.Teresa’s Anglo Indian Higher Secondary School, Kannur
St. Michael’s A.I.G.H.S, Kannur.
Kuruva U.P School
St.Antony’s U.P School,Thayyil.
Dharmasamajam L.P School, chovva
Dinul Islam Sabha HSS,City
Adikadalayi U.P School
Talap Mixed U.P School.
Girls Higher Secondary School,Payyambalam
Varam  U P S
Chembilode UPS
Munderi   East  LPS
Thilannur  UPS
Thilannur North  LPS
Midavilode West  LPS

പരിശീലന പരിപാടിയില്‍ സ്കൂള്‍ പ്രഥമാദ്ധ്യാപകനോ Mentor ഒ കൃത്യസമയത്ത് തന്നെ പങ്കെടുക്കാനുള്ള ക്രമീകരണം നടത്താന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.



നിരഞ്ജന് ആദരാഞ്ജലികള്‍ 


Niranjan

രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ച ലഫ്റ്റനന്റ്റ് കേണല്‍ ഇ.കെ.നിരഞ്ജന്‍കുമാറിന്‍റെ മരണാനന്തര ചടങ്ങുകള്‍ 5/1/2016 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാലക്കാട് മണ്ണാര്‍ക്കാട് എളംബുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടില്‍വെച്ച് സംസ്ഥാന ബഹുമതിയോടെ നടക്കുകയാണ്. അദ്ദേഹത്തിന്‍റെ വീരമൃത്യുവില്‍ ആദരം അര്‍പ്പിച്ചുകൊണ്ട് എല്ലാ സ്കൂളുകളിലും നാളെ (5/1/2016) ന് രാവിലെ 11 മണിക്ക് മൌന പ്രാര്‍ത്ഥന നടത്താന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ഇത് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ചുവടെ.

Saturday, January 2, 2016

ജില്ലാ സ്കൂള്‍ കലോത്സവം

അറിയിപ്പ് 



2016 ജനുവരി 4 മുതല്‍ 8 വരെ കണ്ണൂര്‍ ഗവ. വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഉള്ള അറിയിപ്പുകള്‍ ചുവടെ:
  1. കഴിഞ്ഞ വര്‍ഷത്തെ റവന്യൂ ജില്ലാ കലോത്സവ ട്രോഫികള്‍ 4/6/2015 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുമ്പായി   കണ്ണൂര്‍ GVHSS (സ്പോര്‍ട്ട്സ് സ്കൂള്‍) ല്‍ തിരിച്ചേല്‍പ്പിക്കണം.
  2. ഈ വര്‍ഷത്തെ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഉള്ള പ്രോഗ്രാം നോട്ടീസ് ചുവടെ ചേര്‍ക്കുന്നു. മത്സരാര്‍ത്ഥികള്‍ സമയ കൃത്യത പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രഥമാദ്ധ്യാപകര്‍   ടീം മാനേജര്‍മാര്‍ക്ക് നല്‍കണം.


Friday, January 1, 2016

അടുത്ത അദ്ധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ്റ് നല്‍കാം 


2016-17 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ 1 മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ്റ് ജനുവരി 2 മുതല്‍ 8 വരെ ഓണ്‍ലൈന്‍ ആയി നല്‍കാം. www.itschool.gov.in വെബ്സൈറ്റില്‍ text book supply and monitoring system എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് സമ്പൂര്‍ണ യൂസര്‍നേമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ചാണ്‌ ലോഗിന്‍ ചെയ്യേണ്ടത്. മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.