ഗെയിന്‍ PF സംവിധാനം നാളെ മുതല്‍
01/04/2016 മുതൽ KASEPF ലോണുകൾ ഓൺലൈൻ ആയി പാസാക്കുന്നതിനുള്ള സംവിധാനം നിലവിൽ വരും. 01.04.2016 മുതൽ KASEPF Temporary Advance, NRA, Conversion of TA into NRA അപേക്ഷകൾ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കൂ...
സെറ്റ് പരീക്ഷാഫലം |
ഇക്കഴിഞ്ഞ ജനുവരി 31ന് തീയതി നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ് ഡിസംബര്‍ 2015) ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആര്‍.ഡിയിലും www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. ആകെ 20183 പേര്‍ പരീക്ഷ എഴുതിയതില്‍ 3691 പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 18.29. പാസായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുളള അപേക്ഷാ ഫോറം എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ചെയ്ത് പൂരിപ്പിച്ച് ചുവടെപറയുന്ന രേഖകളുടെ ഗസറ്റ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുളള കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 വിലാസത്തില്‍ അയക്കണം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജ്. ബിരുദാനന്തര സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും ബി.എഡ് സര്‍ട്ടിഫിക്കറ്റ് അംഗീകാര സര്‍ട്ടിഫിക്കറ്റ് (കേരളത്തിനു പുറത്തുളള ബിരുദാനന്തര ബിരുദവും ബി.എഡും) പ്രോസ്‌പെക്ടിലെ ഖണ്ഡിക 2.2 ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്. SC/ST,OBC(നോണ്‍ ക്രിമീലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റ് (നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2014 ഡിസംബര്‍ എട്ട്,മുതല്‍ 2015 ഡിസംബര്‍ ഏഴ് വരെയുളള കാലയളവില്‍ ലഭിച്ചതായിരിക്കണം). PH/VH വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. മുന്‍പ് ഹാജരാക്കിയവര്‍ക്ക് ഇത് ബാധകമല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ മുതല്‍ വിതരണം ചെയ്യും. സമ്പര്‍ക്ക നമ്പര്‍ 0471 2560311, 312313
|
വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കരുത് |
വിദ്യാഭ്യാസാവകാശനിയമത്തിലെ സ്‌കൂളുകളുടെ അംഗീകാരം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഒരു സ്‌കൂളും അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസസെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ നിര്‍ദ്ദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ശോഭാ കോശി, അംഗം സന്ധ്യ.ജെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഒരു അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രവര്‍ത്തനം വിദ്യാഭ്യാസാവകാശ നിയമത്തിന് എതിരാണെന്ന് കാട്ടി ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ഈ സ്ഥാപനത്തിന് നിയമം അനുസരിച്ചുളള അംഗീകാരം ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകാരം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി മേല്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
|
അപേക്ഷ ക്ഷണിച്ചു |
ഡിപ്ലോമ ഇന്‍ ലാഗ്വേജ് എഡ്യൂക്കേഷന്‍ (ഹിന്ദി, അറബിക്, ഉറുദു ) ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ കോഴ്‌സുകളിലേക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ക്വോട്ടയില്‍ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. വെബ് സൈറ്റ് www.education.kerala.gov.in
|
ശമ്പളത്തിന് പുറമെയുളള ബില്ലുകളും ഓണ്‍ലൈനാക്കി |
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് പുറമെയുളള ബില്ലുകളും ട്രഷറിയില്‍ ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശമ്പള ബില്ലുകള്‍ പോലെ ഇവയും ഡി.ഡി.ഒ മാര്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി ബന്ധപ്പെട്ട ട്രഷറിയിലേക്ക് ഓണ്‍ലൈനായി നല്‍കണം. ബന്ധപ്പെട്ട രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും ഇലക്ട്രോണിക് ബില്ലില്‍ ഉള്‍പ്പെടുത്തണം. മാര്‍ച്ച് 31 ന് ശേഷം ഫിസിക്കല്‍ ബില്ലുകള്‍ ട്രഷറികളില്‍ സ്വീകരിക്കില്ല. പുതിയ സംവിധാനം സുഗമമാക്കുന്നതിനായി ആറ് മാസത്തേക്ക് ഓണ്‍ലൈന്‍ ബില്ലുകള്‍ക്കൊപ്പം ഫിസിക്കല്‍ ബില്ലുകളും സമര്‍പ്പിക്കേണ്ടതാണ്.
|
പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് അവധിക്കാല പരിശീലന ക്യാമ്പ് |
തിരുവനന്തപുരം ഐക്കോണ്‍സിന്റെ ആഭിമുഖ്യത്തില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നതും പഠനവൈകല്യവുമുള്ള കുട്ടികള്‍ക്കായി ഒരു പഠന/പരിശീലന ക്യാമ്പ് നടത്തുന്നു. ഏപ്രില്‍ നാല് മുതല്‍ മേയ് 27 വരെയാണ് ക്യാമ്പ്. സൈക്കോളജി, സ്പീച്ച് ലംഗ്വേജ് പാത്തോളജി, ലിംഗ്വിസ്റ്റ്, റിസോഴ്‌സ് ടീച്ചേഴ്‌സ് എന്നിവരടങ്ങുന്ന ഒരു സംഘം വിദഗ്ദ്ധര്‍ ആയിരിക്കും പരിശീലനം നടത്തുക. താത്പര്യമുള്ള രക്ഷിതാക്കള്‍ മാര്‍ച്ച് 28 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471 - 6066061.
|
Date
|
Area
|
17/3/2016 FN session
|
Kannur Municipal Area
|
17/3/2016 AN session
|
Elayavoor Panchayath
|
18/3/2016
|
Chembilode Panchayath
|
19/3/2016
|
Chelora Panchayath
|
22/3/2016
|
Munderi Panchayath
|
ഒരു സ്‌കൂളിന് ഒരു തരത്തിലുളള യൂണിഫോം നടപ്പാക്കണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍ |
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒരു സ്‌കൂളിന് ഒരുതരത്തിലുളള യൂണിഫോം എന്ന തത്വം പൂര്‍ണമായും നടപ്പിലാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം അടുത്തമാസം തന്നെ എല്ലാ പ്രധാനാധ്യാപകര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ചില സ്‌കൂളുകളില്‍ ഓരോ ദിവസവും ഓരോതരത്തിലുളള യൂണിഫോം വേണമെന്ന രീതിയുണ്ടെന്നും ഇത് വിദ്യാഭ്യാസചെലവ് വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇത് കുട്ടികളില്‍ വളരെയേറെ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കമ്മീഷന് പരാതി ലഭിച്ചിരുന്നു. യൂണിഫോം തെറ്റായി ധരിച്ചത് മനസ്സിലായതിനെത്തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങാനായി ധൃതിയില്‍ ബസ്സിറങ്ങി റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ച സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യത്യസ്ത യൂണിഫോം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നതിനാല്‍ പലപ്പോഴും യൂണിഫോം മാറി ധരിക്കുന്നതിനിടയാകുന്നുവെന്നും ഇതുമൂലം കുട്ടികള്‍ മാനസികപിരിമുറുക്കത്തിന് വിധേയരാകുന്നുണ്ടെന്നും വിവിധ ജില്ലകളില്‍ കമ്മീഷന്‍ കുട്ടികളുമായി നടത്തിയ സംവാദം പരിപാടിയില്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കണമെന്ന ഉത്തരവ് നിലവിലില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
|
സംസ്കൃതം /അറബിക്/ ഉര്‍ദു അധ്യാപക പരീക്ഷ |
പരീക്ഷാ ഭവന്‍ ആഗസ്റ്റില്‍ നടത്തുന്ന സംസ്‌കൃതം / അറബിക് / ഉര്‍ദു അധ്യാപക പരീക്ഷയുടെ സിലബസ് www.keralapareekshabhavan.in -ല്‍ ലഭിക്കും
|
വിജയപ്പത്ത് : മാര്‍ച്ച് 3 ന് കണ്ണൂര്‍, കൊല്ലം ജില്ലകള്‍ |
വിക്ടേഴ്‌സ് ചാനലിലെ പത്താം ക്ലാസുകാര്‍ക്കുളള വിദ്യാഭ്യാസ റിയാലിറ്റിഷോ വിജയപ്പത്തില്‍ ഇന്ന് (മാര്‍ച്ച് മൂന്ന്) വൈകുന്നേരം അഞ്ച് മുതല്‍ കണ്ണൂര്‍ ജില്ലയും രാത്രി എട്ടു മുതല്‍ കൊല്ലം ജില്ലയും മത്സരിക്കും. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ ഉന്നത ഗുണനിലവാരത്തോടെ മികച്ച വിജയത്തിന് പ്രാപ്തരാക്കുക എന്നാണ് പരിപാടിയുടെ ലക്ഷ്യം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സാമൂഹ്യ ശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്കാണ് മല്‍സരാര്‍ത്ഥികള്‍ ഉത്തരം നല്‍കുന്നത്. പുന:സംപ്രേഷണം രാവിലെ 08.30 നും ഉച്ചയ്ക്ക് 02.30 നും
|
ന്യൂമാറ്റ്‌സ് പരീക്ഷാഫലം |
2015-16-ലെ സംസ്ഥാനതല ന്യൂമാറ്റ്‌സ് പരീക്ഷാഫലം എസ്. സി. ഇ. ആര്‍. ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ് www.scert.kerala.gov.in
|
സ്‌കൂളുകളില്‍ പകരം സംവിധാനത്തിന് പാനല്‍ തയ്യാറാക്കി അദ്ധ്യാപകരെ നിയോഗിക്കണം |
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയിഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ അവധി എടുക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി യോഗ്യരായ അധ്യാപകരുടെ പാനല്‍ തയ്യാറാക്കണെമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള ക്‌ളാസുകളില്‍ വിദ്യാഭ്യാസാവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിരക്കുന്ന അധ്യയന മണിക്കൂറുകള്‍ ലഭിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പു വരുത്തണം. ഒന്നുമുതല്‍ അഞ്ചു വരെ ക്‌ളാസുകളില്‍ പ്രതിവര്‍ഷം 1,000 മണിക്കൂറും അധ്യയനം വേണമെന്നാണ് വിദ്യാഭ്യാസാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിക്കുന്നതിനായി, മൂന്നു ദിവസത്തിലധികം അധ്യാപകര്‍ ഇല്ലാത്ത പക്ഷം പാനലില്‍ നിന്ന് അധ്യാപകരെ നിയോഗിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് അനുവാദം നല്‍കണമെന്നും കമ്മീഷന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും ഡയറക്ടറോയും ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍. പി, യു. പി. ഹൈസ്‌കൂള്‍ എന്നിങ്ങനെ സബ്ജില്ലാതലത്തിലാണ് പാനല്‍ തയ്യാറാക്കേണ്ടത്. പാനല്‍ എല്ലാവര്‍ഷവും പുതുക്കേണ്ടതും പ്രധാനാധ്യാപകര്‍ക്ക് ലഭ്യമാക്കേണ്ടതുമാണ്. പാനലിലേക്ക് പരിഗണിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ പഞ്ചായത്തിലും പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് യോഗ്യരായരവര്‍ക്ക് അവസരം നല്‍കണം. ഇങ്ങനെ നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ദിവസവേതനം നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ശോഭാ കോശി, അംഗം ഗ്‌ളോറി ജോര്‍ജ് എന്നിവരുടെ ഉത്തരവ്.
|
ഇ-ലേണിംഗ് വിദ്യാഭ്യാസ സി. ഡി കള്‍ |
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യൂക്കേഷണല്‍ ടെക്‌നോളജി എല്‍ പി. യു. പി ഹൈസ്‌കൂള്‍, പ്‌ളസ് വണ്‍, പ്‌ളസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി സിലബസ് പ്രകാരം തയ്യാറാക്കിയിട്ടുള്ള ഇ- ലേണിംഗിന് സഹായിക്കുന്ന വിദ്യാഭ്യാസ സി. ഡി. കള്‍ എസ്. ഐ. ഇ. ടി യില്‍ ലഭിക്കും. വെബ്‌സൈറ്റ് http://www.sietkerala.gov.in/ ഫോണ്‍ 0471-2338541.
|