Monday, June 20, 2016

GAIN PF

അപാകതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം


ഗെയിന്‍ പി എഫുമായി ബന്ധപ്പെട്ട്    അപാകതകള്‍ നേരിടുന്നുണ്ടെങ്കില്‍   റിപ്പോര്‍ട്ട്‌ ചെയ്യാന്‍ KASEPF ഓഫീസില്‍നിന്നും നിര്‍ദേശം ലഭിച്ചു. അപാകതകള്‍ ചുവടെ ചേര്‍ത്ത എക്സല്‍ ഫൊര്‍മാറ്റില്‍  അതാത് AEO വിന്‍റെ ഇമെയില്‍ വിലാസത്തിലേക്ക്  23.06.2016 നു മുമ്പായി നല്‍കണം. അങ്ങിനെ  ചെയ്യുമ്പോള്‍ അതാത്‌ സ്‌ക്കൂളുകളുടെ പേരും സ്‌പാര്‍ക്ക്‌ കോഡും അതാത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്‌ എന്നും KASEPF ഓഫീസില്‍നിന്ന് നിര്‍ദേശം ലഭിച്ചു. ഗെയിന്‍ പി.എഫ്‌ സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത  സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ്‌ നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ്‌ എക്‌സംഷന്‍ ഉള്ള പ്രധാനാദ്ധ്യാപകരുള്ള  സ്‌ക്കൂളുകളും) മറ്റ്‌ പി.എഫ്‌ വരിക്കാരുടേയും വിവരങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്. .  ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട   സംശയങ്ങള്‍  ഈ പോസ്റ്റിന്‌ കമന്റായി ചേര്‍ക്കാവുന്നതാണ്.



  •         

Saturday, June 18, 2016

HSA കോര്‍ വിഷയങ്ങളിലേക്ക് പ്രൊമോഷന് അര്‍ഹാരായവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നു


HSA -Maths, Social Science, Natural Science, Physical Science, English തസ്തികകളിലേക്ക് ഉദ്യോഗക്കയറ്റത്തിന് 31/3/2015 വരെ യോഗ്യത നേടിയിട്ടുള്ള പ്രൈമറി / ഭാഷാ / സ്പെഷലിസ്റ്റ് അദ്ധ്യാപകരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നു. 31/3/2011 വരെ സര്‍വ്വീസില്‍ പ്രവേശിച്ച്  നിലവിലുള്ള തസ്തികയില്‍ പ്രൊബേഷന്‍ കാലയളവ്‌ തൃപ്തികരമായി പൂര്‍ത്തീകരിച്ചവരും നിശ്ചിത വിദ്യാഭ്യാസ യോഗ്യത (ഒരേ വിഷയത്തില്‍ത്തന്നെ ബിരുദവും B Ed ഉം) ഉള്ളവരെയുമാണ്  പരിഗണിക്കുന്നത്. പ്രൈമറി സ്കൂളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ HM & AEO മുഖേനയാണ് DDE ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷ AEO ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയ്യതി 5/7/2016. 

വായനാദിനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം



ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ അമരക്കനായിരുന്ന ശ്രീ.പി.എന്‍.പണിക്കരുടെ സ്മരണാര്‍ത്ഥമാണ് വായനാദിനം ആചരിക്കപ്പെടുന്നത്. വായനാദിനത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചുവടെ ചേര്‍ത്തിരിക്കുന്നു. ജൂണ്‍ 29 ഞായറാഴ്ച ആയതിനാല്‍ അടുത്ത പ്രവര്‍ത്തിദിവസമായ ജൂണ്‍ 20 ന് സ്കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ക്കായി വായനാ സന്ദേശം നല്‍കേണ്ടതാണ്. തുടര്‍ന്ന് ഒരാഴ്ചക്കാലം വായനാ വാരമായി ആചരിക്കേണ്ടതാണ്.

KASEPF ക്രഡിറ്റ് കാര്‍ഡ്‌ തയ്യാറാക്കുന്നതിന് ഡേറ്റ സമര്‍പ്പിക്കണം 


2015-16 വര്‍ഷത്തെ KASEPF ക്രഡിറ്റ് കാര്‍ഡുകളുടെ ജോലികളും എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കി ആയത് കൃത്യതയോടെ നല്‍കുന്നതിനായി ഓരോ വരിക്കാരുടെയും 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ ക്യാഷ് ചെയ്ത (2015 മാര്‍ച്ച് ശമ്പളം മുതല്‍ 2016 ഫെബ്രുവരി ശമ്പളം വരെ) വരിസംഖ്യ, തിരിച്ചടവ്   , ക്ഷമബത്താ കുടിശ്ശിക, വായ്പകള്‍ എന്നിവ ലോണിന് നല്‍കുമ്പോള്‍ ഉപയോഗിക്കാറുള്ള അനക്സര്‍ സ്റ്റേറ്റ്മെന്‍റ് പ്രിന്‍റഡ് ഫോറത്തില്‍  തന്നെ തയാറാക്കി (A. വരിസംഖ്യ, തിരിച്ചടവ്  ,  ആകെ, തീയതി   B. ക്ഷമബത്താ കുടിശ്ശിക,   കാലയളവ്, ഉത്തരവ് നമ്പര്‍, മെര്‍ജ്ജ് ചെയ്ത തീയതി     C  വായ്പകള്‍ , വായ്പ കൈപ്പറ്റിയ തീയതി) എന്നിവ രേഖപ്പെടുത്തിയ സ്റ്റേറ്റ്മെന്‍റ്  KASEPF സ്ക്കൂള്‍ കോഡ് ചേര്‍ത്ത് സ്ക്കൂള്‍  പ്രധാനാദ്ധ്യാപകരില്‍ നിന്നും കലക്ട് ചെയ്ത്   KASEPF ഓഫീസില്‍  സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു. ആയതിനാല്‍ അവ  22/06/2016  ന് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. സ്റ്റേറ്റ്മെന്റ്  പ്രിന്‍റഡ് ഫോറത്തില്‍  തന്നെ തയ്യാറാക്കേണ്ടതാണ്.         ഗെയില്‍ പി.എഫ് സംവിധാനത്തില്‍ നിലവില്‍ 2014-15 ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് ചേര്‍ത്താല്‍ മാത്രമാണ് PF ലോണിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. അത് ഉടന്‍ തന്നെ 2015-16 ആയി മാറും. അതിനു  മുമ്പ് 2015-16 വര്‍ഷത്തെ PF ക്രഡിറ്റ് കാര്‍ഡുകള്‍ KASEPF വിഭാഗത്തിന്  ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ആയതിനാല്‍ മേല്‍ സൂചിപ്പിച്ച തീയതിക്കുള്ളില്‍ തന്നെ സ്റ്റേറ്റ്മെന്റുകള്‍ ഈ ഓഫീസില്‍ എത്തിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പാഠപുസ്തകങ്ങളുടെ ആവശ്യകത ഓണ്‍ലൈന്‍ ആയി സബ്മിറ്റ് ചെയ്യണം 


ഈ വര്‍ഷത്തെ  ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ ആവശ്യകത സംബന്ധിച്ച വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ചുവടെ ചേര്‍ത്തിരിക്കുന്നു. അതിലൂടെ 20/6/2016 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി  വിവരം സമര്‍പ്പിക്കണം. ഓരോ പാഠപുസ്തകങ്ങളുടെയും പേരിന്‍റെ ഇടതുഭാഗത്ത് ചേര്‍ത്തിട്ടുള്ള നമ്പര്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇനിയും പുസ്തകങ്ങള്‍ ആവാശ്യമായിട്ടുള്ള സ്കൂളുകള്‍ മാത്രം വിവരം സബ്മിറ്റ് ചെയ്താല്‍ മതി. പുസ്തകത്തിന്റെ ആവശ്യകത ഉണ്ടായിട്ടും വിവരം ഓണ്‍ലൈന്‍ ആയി സമര്‍പ്പിചിട്ടില്ലെങ്കില്‍ അവര്‍ക്ക് എല്ലാ പുസ്തകങ്ങളും ലഭിച്ചതായി കണക്കാക്കും എന്നതിനാല്‍ വിവരം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തരുത്.

Thursday, June 16, 2016

clip

K-TET നിര്‍ബന്ധിത യോഗ്യത നെടുന്നതില്‍നിന്ന് 2018 വരെ അനുവദിച്ച  ഇളവ്‌
 2015-16 ല്‍ നിയമിതരായ അദ്ധ്യാപകര്‍ക്ക് കൂടി അനുവദിച്ചു
 


2012-13, 2013-14, 2014-15 എന്നീ വര്‍ഷങ്ങളില്‍ നിയമിതരായ അദ്ധ്യാപകര്‍ക്ക്   K-TET  പരീക്ഷ പാസ്സകുന്നതിന് 2018 വരെ ഇളവ് അനുവദിച്ചുകൊണ്ട് നേരത്തെ സര്‍ക്കാര്‍  ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഇളവ്‌  2015-16 ല്‍ നിയമിതരായ അദ്ധ്യാപകര്‍ക്ക് കൂടി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. NCTE മാനദണ്ടപ്രക്രാരം K-TET നിര്‍ബന്ധിത യോഗ്യതയായതിനാല്‍ ഇളവുലഭിച്ച എല്ലാ അദ്ധ്യാപകരും 2018-19 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് K-TET യോഗ്യത നേടിയിരിക്കേണ്ടതാണ്.

അന്താരാഷ്ട്ര യോഗാ ദിനാചരണം


ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തലവന്മാരുടെ യോഗം തീരുമാനിച്ചു. എല്ലാ സ്‌കൂളുകളിലും രാവിലെ 7.30 നും 10.30 നുമിടയ്ക്ക് ഒരു മണിക്കൂര്‍ വിദ്യാര്‍ത്ഥികള്‍ യോഗാ പ്രാക്ടീസ് നടത്തും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ ദിനാചരണം സംഘടിപ്പിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പിനെയും ഹോമിയോപ്പതി വകുപ്പിനെയും യോഗം ചുമതലപ്പെടുത്തി എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, എന്‍.എസ്.എസ് വിഭാഗങ്ങളും ദിനാചരണത്തില്‍ പങ്കെടുക്കും. കോമണ്‍ യോഗാ പ്രോട്ടോകോളിന്റെ ഡി.വി.ഡി മലയാള മൊഴിമാറ്റം ആയുഷ് വകുപ്പ് തയ്യാറാക്കും. സെക്രട്ടേറിയറ്റില്‍ പരിപാടി സംഘടിപ്പിക്കുന്ന ചുമതല പൊതുഭരണ വകുപ്പിനായിരിക്കും. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ യോഗാ പ്രാക്ടീസ് സംവിധാനം തുടരാനും ആയുഷ് വകുപ്പിനെ ചുമതലപ്പെടുത്തി. സ്ഥിരം യോഗാ പരിശീലന പദ്ധതി നടപ്പാക്കാന്‍ ആരോഗ്യ ഡയറക്ടര്‍ക്കും ഭാരതീയ ആരോഗ്യ വകുപ്പിനും യോഗം അധികാരപ്പെടുത്തി. സംസ്ഥാനതല യോഗാദിനാചരണത്തിന്റെ ഏകോപനം ആയുഷ് വകുപ്പിനായിരിക്കും.

Re-post- തസ്തിക നിര്‍ണയം  2016-17

പ്രോപ്പോസലുകള്‍ ഉടന്‍ സമര്‍പ്പിക്കണം


സ്കൂളുകളിലെ 2016-17 വര്‍ഷത്തെ  തസ്തിക നിര്‍ണയം KER അദ്ധ്യായം XXIII - ചട്ടം 12 അനുസരിച്ചും GO (P) No.29/2016/G Edn Dated 29/1/2016 ലെ ഖണ്ഡിക 2 അനുസരിച്ചും  15/7/2016 ന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്ത രേഖകള്‍ ഇനിയും സമര്‍പ്പിചിട്ടില്ലെങ്കില്‍ അവ  20/6/2016 നകം സമര്‍പ്പിക്കാന്‍ എല്ലാ മാനേജര്‍മാര്‍ക്കും / പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.
  1. 2016-17 വര്‍ഷത്തെ  തസ്തിക നിര്‍ണയ പ്രൊപ്പോസലുകള്‍ (ആറാം സാദ്ധ്യായ ദിവസം സ്കൂളില്‍ ജോലിചെയ്യുന്ന അദ്ധ്യാപകരുടെ പട്ടിക ഉള്‍പ്പെടെയുള്ളത്).
  2. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് - അസ്സല്‍
  3. സമ്പൂര്‍ണ ഡാറ്റാബേസില്‍നിന്നുള്ള എല്ലാ കുട്ടികളുടെയും  UID നമ്പര്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന Class wise Report, Summary Reports (Division wise & Language wise) എന്നിവ.
  4. ആറാം സാദ്ധ്യായ ദിവസം itschool വെബ്സൈറ്റില്‍ കുട്ടികളുടെ എണ്ണം ഓണ്‍ലൈന്‍ ആയി ഉള്‍പ്പെടുത്തി confirm ചെയ്ത ഡേറ്റയുടെ പ്രിന്റൌട്ട് - പ്രഥമാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
  5. 2015-16 വര്‍ഷത്തെ തസ്തിക നിര്‍ണയ ഉത്തരവിന്‍റെ ഒരു പകര്‍പ്പ്.
  6. സ്കൂളിലെ സംരക്ഷിതാദ്ധ്യാപാകരുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് ഉള്‍ക്കൊള്ളുന്ന പട്ടിക.
  7. സ്കൂളുകളിലെ ഇപ്പോഴത്തെ ഒഴിവുകള്‍ സംബന്ധിച്ച വിവരം.

Text Book Monitoring System 

വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍  ഇന്ന് ഉള്‍പ്പെടുത്തണം 


സ്കൂള്‍ സൊസൈറ്റികള്‍ക്കും സ്കൂളുകള്‍ക്കും ലഭിച്ച എല്ലാ പാഠപുസ്തകങ്ങളുടെയും വിശദാംശങ്ങള്‍ 17/6/2016 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി www.itschool.gov.in വെബ്സൈറ്റിലെ   Text Book Monitoring System 2016 എന്ന ലിങ്കില്‍  ഉള്‍പ്പെടുത്താന്‍ എല്ലാ സൊസൈറ്റി സെക്രെട്ടറിമാര്‍ക്കും സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ഇത് നടപ്പിലാക്കാത്തവരുടെ പേര് DPI ക്ക് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിര്‍ദേശമുണ്ട്. ആകയാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

Wednesday, June 15, 2016

പാര്‍ട്ട്‌ ടൈം കണ്ടിന്‍ജന്റ്റ് ജീവനക്കാരുടെ ക്ലാസ് 4 തസ്തികയിലേക്കുള്ള പ്രൊമോഷന് അര്‍ഹാരായവരുടെ
സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നു 


പാര്‍ട്ട്‌ ടൈം കണ്ടിന്‍ജന്റ്റ് ജീവനക്കാര്‍ക്ക് ക്ലാസ് 4 തസ്തികകളിലേക്ക് പ്രൊമോഷന്‍ നല്കുന്നതിലെക്കായി PTCMs ന്‍റെ സീനിയോറിറ്റി ലിസ്റ്റ് ജില്ലാ കലക്റ്റര്‍ തയ്യാറാക്കുന്നു. അതിലേക്കായി 1/1/2014 നും 31/12/2015 നും മദ്ധ്യേ എംപ്ലോയ്മെന്റ് എക്സ്ചേന്ജ് വഴി സ്ഥിരമായി നിയമനം നല്‍കപ്പെട്ട് നിരീക്ഷണ കാലം തൃപ്തികരമായി പൂര്‍ത്തീകരിച്ച സ്ഥാനക്കയറ്റം ലഭിക്കാന്‍ സമ്മതമുള്ള പാര്‍ട്ട്‌ ടൈം  കണ്ടിന്‍ജന്റ്റ് ജീവനക്കാരുടെ ലിസ്റ്റ് അവരുടെ സമ്മതപത്രം സഹിതം 17/6/2016 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. 

LSS, USS ജേതാക്കള്‍ക്കുള്ള അനുമോദന യോഗവും പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സും



LSS, USS ജേതാക്കള്‍ക്കുള്ള അനുമോദന യോഗവും പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സും 18/6/2016 ശനിയാഴ്ച രാവിലെ 9.30 ന് കണ്ണൂര്‍ ശിക്ഷക് സദനില്‍ വെച്ച് ചേരുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും യോഗത്തില്‍ കൃത്യസമയത്തുതന്നെ പങ്കെടുക്കണം. സ്കൂളിലെ നാലാം ക്ലാസിലെയും എഴാം ക്ലാസിലെയും ഒരേ അദ്ധ്യാപകനെയും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുപ്പിക്കണം.

അജണ്ട
  • അനുമോദനം
  • LSS, USS പരീക്ഷ 2016-17
  • സ്റ്റാഫ് ഫിക്സേഷന്‍ 
  • മറ്റ് കാര്യങ്ങള്‍





വായനയുടെ വളര്‍ത്തച്ഛന്‍ പി എന്‍ പണിക്കര്‍

സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ

റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കണം 



ഈ അദ്ധ്യയന വര്‍ഷം ആരംഭിച്ചതിനുശേഷം ചില സ്കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ DPI നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്ത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു,

  • സ്കൂള്‍ കെട്ടിടങ്ങളുടെ  ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇനിയും സമര്‍പ്പിച്ചിട്ടില്ലത്തവര്‍ അത് 17/6/2016 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പിക്കണം.
  • ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള കെട്ടിടങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണി നേരിടുന്നുണ്ടെങ്കില്‍ ആ വിവരം വിശദാംശങ്ങള്‍ സഹിതം  മേല്‍പ്പറഞ്ഞ സമയപരിധിക്ക് മുമ്പായി രേഖാമൂലം റിപ്പോര്‍ട്ട്‌ ചെയ്യണം. ദുരന്ത നിവാരണ നിയമപ്രകാരം അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കളക്റ്റര്‍ക്ക് റിപ്പോര്‍ട്ട്‌ നല്‍കുന്നതിനാണ് ഇത്.
  • ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്  ലഭിച്ചിട്ടിള്ള കെട്ടിടങ്ങളില്‍ മാത്രമേ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം.
  • സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച വസ്തുതാപരമായ റിപ്പോര്‍ട്ട് എല്ലാ പ്രഥമാദ്ധ്യാപകരും മേല്‍പറഞ്ഞ സമയപരിധിക്കകം സമര്‍പ്പിക്കണം.
നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഒ. ഇ. സി ലംപ്‌സം ഗ്രാന്റ്


ഈ അദ്ധ്യയന വര്‍ഷത്തെ ഒ. ഇ. സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന്റെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വിഞ്ജാപനം പിന്നോക്ക സമുദായ വികസന വകുപപ് ഡയറക്ടര്‍ പുറപ്പെടുവിച്ചു. ജൂണ്‍ 18 മുതല്‍ ജൂലൈ 15 വരെ ഐ. റ്റി. @സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശനമായ ശ്രദ്ധ ചെലുത്തേണ്ടതും സമയ ബന്ധിതമായി വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തേണ്ടതുമാണ്. കൂടുതല്‍ വിവരം www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. 

Tuesday, June 14, 2016

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്‌ 

രചനകള്‍ ക്ഷണിച്ചു


ഈ വര്‍ഷത്തെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപകരില്‍നിന്നും രചനകള്‍ ക്ഷണിച്ചു.

Best PTA Award 2015-16


മികച്ച   PTA കളെ കണ്ടെത്തി ഉപജില്ല / വിദ്യാഭ്യാസ ജില്ല / റവന്യൂ ജില്ല / സംസ്ഥാന തലത്തില്‍ ഗ്രേഡ് നല്‍കുന്നതിനും പ്രോത്സാഹന സഹായം നല്‍കുന്നതിനും തീരുമാനിച്ചതായി DPI അറിയിച്ചു.

Monday, June 13, 2016

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു


തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 നുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വിശദാംശം അതത് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ നിന്നും അറിയാം.

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ 2016-17

നിര്‍ദേശങ്ങള്‍


2016-17 വര്‍ഷത്തെ  സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹതയുള്ള അദ്ധ്യാപകരെ കണ്ടെത്തി പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം 

സ്കൂളുകളില്‍ സമുചിതമായി ആചരിക്കണം 



ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം പ്രഖ്യാപിച്ചു. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്ലർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. SPC, NCC, NSS യുനിറ്റുകളുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും അന്നേ ദിവസം രാവിലെ അസംബ്ലി വിളിച്ചുകൂട്ടി യോഗ അഭ്യസിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. യോഗ പരിശീലനം ലഭിച്ച  SPC, NCC, NSS കേഡറ്റുകളുടെ നേതൃത്വത്തില്‍ കുട്ടികളെ ബാച്ചുകളായി തിരിച്ച് ആയുഷിന്റെ ഏകീകൃത യോഗ പ്രൊട്ടോക്കോള്‍ പ്രകാരം അത്യാവശ്യം വേണ്ട യോഗ പരിശീലനം ജൂണ്‍ 21 ന് മുമ്പ് നല്‍കണം. ജൂണ്‍ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യമാകുന്ന തരത്തിലുള്ള സന്ദേശം നല്‍കുന്നതിന് വേണ്ട നടപടികള്‍ കൂടി സ്വീകരിക്കണം.

Sunday, June 12, 2016

അദ്ധ്യാപക പിന്തുണാ സാമഗ്രികൾ

(OSM) 


Friday, June 10, 2016

വിദ്യാഭ്യാസപരമായ ആവശ്യകത കണ്ടെത്തിയ പ്രദേശങ്ങള്‍

വിജ്ഞാപനം പ്രസിദ്ധീകരിച്ചു


സ്കൂള്‍ മേപ്പിംഗിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസപരമായ ആവശ്യകത കണ്ടെത്തിയ പ്രദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അക്ഷേപമുള്ളവര്‍ പരാതി വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിമുതല്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം.   AEO / DEO മുഖാന്തിരമാണ് പരാതി  സമര്‍പ്പിക്കേണ്ടത്‌.

സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്കൂള്‍ 

പ്രഥാമാദ്ധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം 

ഉത്തരവ് പുറപ്പെടുവിച്ചു.


ജില്ലയിലെ സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്കൂള്‍ പ്രഥാമാദ്ധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി കണ്ണൂര്‍ DDE ഉത്തരവ് പുറപ്പെടുവിച്ചു.

ഗവ. പ്രൈമറി

പ്രഥമാദ്ധ്യാപകരായി സ്ഥാനക്കയറ്റം

ഉത്തരവ് പുറപ്പെടുവിച്ചു



ഗവ. പ്രൈമറി സ്കൂള്‍ അദ്ധ്യാപകരെ പ്രഥമാദ്ധ്യാപകരായി സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് കണ്ണൂര്‍ DDE ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാനക്കയറ്റം ലഭിച്ച അദ്ധ്യാപകരെ സ്കൂളില്‍നിന്നും വിടുതല്‍ ചെയ്ത തീയ്യതിയും അവര്‍ പ്രഥമാദ്ധ്യാപകരായി ജോലിയില്‍ പ്രവേശിച്ച തീയ്യതിയും DDE ഓഫീസിലും AEO ഓഫീസിലും അറിയിക്കണം.

സ്‌കൂളുകളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു


സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളുടെയും ആവിര്‍ഭാവ ചരിത്രവും സ്‌കൂളുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സ്ഥലം ലഭ്യമാക്കിയതിന്റെ വിശദാംശങ്ങളും ആയതിന്റെ വിസ്ത്ൃതിയും, കെട്ടിടങ്ങളുടെ സ്വഭാവവും പ്രത്യേകതകളും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ശേഖരിച്ച് സ്‌കൂളുകളെ സംബന്ധിച്ച ഒരു സമഗ്ര ഡാറ്റാ ബാങ്ക് റവന്യൂ വകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി സി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

Thursday, June 9, 2016

സര്‍ക്കാര്‍ ഓഫീസുകളില്‍ ജൂണ്‍ 13 മുതല്‍ശുചീകരണ യജ്ഞം


സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്താകമാനമുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിടങ്ങളിലും എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ/സ്വയംഭരണ സ്ഥാപന മേധാവികളും അതത് ഓഫീസുകളില്‍ ജൂണ്‍ 13 തിങ്കളാഴ്ച മുതലുള്ള രണ്ടാഴ്ചക്കാലം ശുചീകരണയജ്ഞം സംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 13 ന് രാവിലെ 9.45 ന് സ്വച്ഛതാ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ വേസ്റ്റ് മാനേജ്‌മെന്റ് ഉറപ്പുവരുത്തുന്നതിനായി വേസ്റ്റ് റീസൈക്ലിംഗ് സംവിധാനം ഉള്‍പ്പെടെയുള്ളവ നടപ്പാക്കണമെന്നും ഇത് സംബന്ധിച്ച മിനിസ്ട്രി ഓഫ് അര്‍ബന്‍ ഡവലപ്‌മെന്റ് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച പരിപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പരിസരപ്രദേശങ്ങളും ഓഫീസുകളുടെ റൂഫ് ടോപ്പുകളും വൃത്തിയാക്കണമെന്നും ഓഫീസ് പരിസരത്തെ ഉപയോഗമില്ലാത്ത എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യണമെന്നും സാനിട്ടറി സൗകര്യങ്ങള്‍ ഉപയോഗയോഗ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുചീകരണയജ്ഞം സംഘടിപ്പിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയേഴ്‌സ് www.swachhbharaturban.gov.in - ല്‍ ലഭിക്കും. ശുചീകരണ യജ്ഞദിനങ്ങളിലെ ചിത്രങ്ങള്‍ www.swachhbharat.mygov.in എന്ന സൈറ്റില്‍ അതത് വകുപ്പുകള്‍ തന്നെ അപ്‌ലോഡ് ചെയ്യേണ്ടതും ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട പ്രസ് കട്ടിംഗുകളും ടി.വി, വീഡിയോ ക്ലിപ്പിംഗുകളും saghamitrab@kpmg.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യേണ്ടതുമാണെന്ന് പരിപത്രത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Wednesday, June 8, 2016

19th June is Reading Day and the week is celebrated as Reading Week in ...


വായനാവാരാചരണത്തിന് 19ന്  തുടക്കം

ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളുടെ പ്രചാരകന്‍ പി എന്‍ പണിക്കരുടെ അനുസ്മരണാര്‍ത്ഥം സംസ്ഥാന ഭരണകൂടവും പി എന്‍ പണിക്കര്‍ ഫൗണ്ടഷനും സഹകരിച്ച് സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിന് ഈ മാസം 19ന് തുടക്കമാകും. ജൂണ്‍ 19 ഞായറാഴ്ച ആയതിനാല്‍ സ്കൂള്‍ തലത്തിലുള്ള വായനാദിനാഘോഷം 20 ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. വായിച്ചു വളരുക - ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശം ഹൃദിസ്ഥമാക്കുവാന്‍ എല്ലാ സ്കൂളുകളിലും അദ്ധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ഥികളുടെ വായനാദിനപ്രതിജ്ഞ ജൂണ്‍ 20 ന് രാവിലെ പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി ക്രമീകരിക്കുവാനാണ് നിര്‍ദേശമുള്ളത്. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം


മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്രസാധ്യാപകരുടെ മക്കളില്‍ 2015-16 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിലാസം: മാനേജര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ആഫീസ്, പുതിയറ, കോഴിക്കോട് -4. ജൂലായ് 31 നകം അപേക്ഷ ലഭിച്ചിരിക്കണം.

Tuesday, June 7, 2016

6th Working Day Data Entry  2016-17


സമ്പൂര്‍ണ്ണ user name ഉം password-ഉം ഉപയോഗിച്ച്  login ചെയ്യുക. 

ലോഗിൻ ചെയ്തു തുറന്നു  വരുന്ന  പേജ് സ്കൂള്‍ പ്രൊഫോര്‍മ I  എന്നതാണ് ഈ പേജിൽ എല്ലാ ഫീൽഡും പൂരിപ്പിച്ചു  Save Details എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ഇടതു വശത്തുള്ള Strength Proformaകൾ ഓരോന്നായി (Medium Wise Strength,Caste Wise Strength,language Wise Strength)സെലക്ട്‌ ചെയ്തു എൻട്രി നടത്തുക .സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit Student Strength  button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. തുടർന്ന് എൻട്രി നടത്തി  Validate Data before save  button click ചെയ്യുക (Click Save Button to Save Student Strength എന്ന message വരുന്ന വിൻഡോയിൽ OK കൊടുക്കുക ) അപ്പോൾ Save button ആക്റ്റീവ്  ആകും  തുടർന്ന്  സേവ് ചെയ്യുക.Please check Entered data! എന്ന message വന്നാൽ  നടത്തിയ  ഡാറ്റായിൽ  തെറ്റുണ്ട്. .ചുവന്ന അക്ഷരത്തിലുള്ള  ഫീൽഡ് പരിശോധിക്കുക
വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തിdeclaration നല്‍കി confirm ചെയ്യുക 
Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല. 
DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.
പേജിന്റെ ഏറ്റവും താഴെയുള്ള  I do here by declare that the details furnished above are correct to the best of my knowledge and belief. എന്ന ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി വേണം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍.
ആറാം പ്രവർത്തിദിന വിവര ശേഖരണത്തിനുള്ള പ്രോഫോർമയിൽ സമ്പൂർണയിൽ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്ലാസ്സായി തരംതിരിച്ചിട്ടുണ്ട് .  
നിര്‍ദ്ദേശങ്ങള്‍.....
ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക
1. School Proforma എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി update ചെയ്യുക
2. തുടര്‍ന്ന് Medium Wise Strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന പെര്‍ഫോര്‍മയില്‍ വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തി സേവ് ചെയ്യുക
3. Caste wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ caste-ലും ഉള്ള കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
4. Language wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ language-കളും പഠിക്കുന്ന കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
5.Print Preview എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പു വരുത്തി. declaration നല്‍കി confirm ചെയ്യുക.
6. Confirm ചെയ്തു കഴിഞ്ഞാല്‍ data edit ചെയ്യുവാന്‍ സാധിക്കുന്നതല്ല. ആയതിനാല്‍ confirmചെയ്യുന്നതിനു മുന്‍പായി നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.  



പ്രധാനദ്ധ്യാപകർ  ശ്രദ്ധിക്കാൻ
രാവിലെ 11 മണിക്കകം  സമ്പൂര്‍ണ്ണ യൂസര്‍നെയിം പാസ്‌വേര്‍ഡ് ഇവ ഉപയോഗിച്ച് വിവരങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തണം
ആറാം പ്രവര്‍ത്തി ദിനകണക്കെടുപ്പില്‍ SEBC വിഭാഗത്തിന്റെ കണക്കെടുക്കേണ്ടതില്ല എന്ന് DPI നിര്‍ദ്ദേശം.
വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ വിവരത്തിന്റെ പ്രിന്റൗട്ട് എടുത്ത് എട്ടാം തീയതി ഒരു മണിക്കം ബന്ധപ്പെട്ട AEO/DEO ഓഫീസുകളില്‍ എത്തിക്കണം.
മുസ്ലീം വിഭാഗത്തിന്റെ വിവരങ്ങള്‍ മുസ്ലീം കോളത്തിലും മുസ്ലീം ഒഴികെയുള്ള  OBC വിഭാഗങ്ങളെ OBC കോളത്തിലും ഉള്‍പ്പെടുത്തണം.കൃസ്ത്യന്‍, സിഖ് തുടങ്ങി മറ്റ് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട OBC വിഭാഗങ്ങളെയും OBC കോളത്തില്‍ ഉള്‍പ്പെടുത്തണം
മറ്റ് ന്യൂനപക്ഷസമുദായങ്ങള്‍ (കൃസ്ത്യന്‍, സിഖ്, സൗരാഷ്ട്ര, ബുദ്ധിസ്റ്റ്, പാഴ്‌സി) മറ്റേതിലും പെടാത്തവ എന്നിവയാണ്. ഇവയില്‍ ഉള്‍പ്പെടുന്നവയാണ് Other Minority(മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍) എന്ന കോളത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.
രണ്ടാം പട്ടികയില്‍ ഇംഗ്ലീഷ് മീഡിയം എന്ന വിഭാഗത്തില്‍ വിദ്യാലയത്തില്‍ സമാന്തരമായി(Parallel) ആംഗലേയ വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നതെങ്കില്‍ മുഴുവന്‍ കുട്ടികളുടെ എണ്ണവും ഇംഗ്ലീഷ് മീഡിയത്തിലാണ് ചേര്‍ക്കേണ്ടത്.
മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ 3-6-2016ലെ വിവരങ്ങളാണ് ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ടത്.റംസാന്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്നതിന് ശേഷമുള്ള മൂന്നാം പ്രവര്‍ത്തിദിവസത്തെ വിവരങ്ങളും ബന്ധപ്പെട്ട DEO/AEOകളിലെത്തിക്കണം.
കഴിഞ്ഞ വര്‍ഷം OEC ആനുകൂല്യങ്ങള്‍ അനുവദിച്ച വിവിധ വിഭാഗങ്ങളെ OBC ലിസ്റ്റില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടത്. ഇവര്‍ക്ക് OECക്ക് നല്‍കുന്ന വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് മാത്രമേ അര്‍ഹതയുള്ളു.

Monday, June 6, 2016

രണ്ടാം വോള്യം  പാഠപുസ്തകങ്ങള്‍

ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ indent പരിഷ്കരിച്ചു നല്‍കണം 



2016-17 വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ ഒന്നാം വോള്യം വിതരണം നടന്നുവരികയാണ്. രണ്ടാം വോള്യം  പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങേണ്ട ആവശ്യത്തിലേക്കായി ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം കൃത്യമായി കണക്കാക്കി ആവശ്യമായ എണ്ണം ടൈറ്റിലുകള്‍ അച്ചടിച്ച്‌ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി DPI അറിയിച്ചു. രണ്ടാം വോള്യം എണ്ണം കൂടി നേരത്തെ indent ആയി നല്‍കിയെങ്കിലും ആറാം സാദ്ധ്യായ ദിവസത്തെ എണ്ണം കണക്കാക്കുമ്പോള്‍ മാറ്റം വന്നേക്കാം. ആയതിനാല്‍ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച് നേരത്തെ നല്‍കിയ indent പുതുക്കി നല്‍കുന്നതിന് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും 13/6/2016വരെ സമയം അനുവദിച്ചു. പ്രഥമാദ്ധ്യാപകര്‍ തങ്ങളുടെ സ്കൂളിലെ കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള indent സ്കൂള്‍ ഉള്‍ക്കൊള്ളുന്ന സൊസൈറ്റി സെക്രട്ടറിമാര്‍ക്ക് നല്‍കുകയും സെക്രട്ടറിമാര്‍ എല്ലാ സ്കൂളുകളുടെയും indent itschool വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുകയുമാണ് വേണ്ടത്. 

6th Working Day Statistics

SEBC വിഭാഗത്തിന്‍റെ എണ്ണം എടുക്കേണ്ടതില്ല


2016-17 അദ്ധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ കണക്കെടുപ്പില്‍ SEBC വിഭാഗത്തിന്‍റെ എണ്ണം എടുക്കേണ്ടതില്ല എന്ന് DPI അറിയിച്ചു.



മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പ്

നിര്‍ദേശങ്ങള്‍


റംസാന്‍ അവധിക്ക് അടക്കുന്ന സ്കൂളുകള്‍ ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പ് മൂന്നാം പ്രവൃത്തി ദിവസത്തെ റോള്‍ സ്ട്രങ്ങ്ത് പ്രകാരം ആദ്യം  റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതും  റംസാന്‍ അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നതിനുശേഷം ഈ അക്കാദമിക വര്‍ഷത്തെ      യഥാര്‍ഥത്തിലുള്ള ആറാം പ്രവൃത്തി ദിവസം  ഒരിക്കല്‍ക്കൂടി ഈ കണക്കെടുപ്പ് നടത്തി  2  റിപ്പോര്‍ട്ടുകളും നിശ്ചിത പ്രൊഫോമായില്‍ യഥാസമയം AEO വിന് സമര്‍പ്പിക്കാന്‍ DPI നിര്‍ദേശിച്ചു.

Sunday, June 5, 2016

IFMS

GAIN PF

KASEPF ലോണ്‍ , ക്ലോഷര്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ DPI പുറപ്പെടുവിച്ചു.

 തസ്തിക നിര്‍ണയം  2016-17

പ്രോപ്പോസലുകള്‍ ഉടന്‍ സമര്‍പ്പിക്കണം


സ്കൂളുകളിലെ 2016-17 വര്‍ഷത്തെ  തസ്തിക നിര്‍ണയം KER അദ്ധ്യായം XXIII - ചട്ടം 12 അനുസരിച്ചും GO (P) No.29/2016/G Edn Dated 29/1/2016 ലെ ഖണ്ഡിക 2 അനുസരിച്ചും  15/7/2016 ന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്ത രേഖകള്‍ 10/6/2016 നകം സമര്‍പ്പിക്കാന്‍ എല്ലാ മാനേജര്‍മാര്‍ക്കും / പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.
  1. 2016-17 വര്‍ഷത്തെ  തസ്തിക നിര്‍ണയ പ്രൊപ്പോസലുകള്‍ (ആറാം സാദ്ധ്യായ ദിവസം സ്കൂളില്‍ ജോലിചെയ്യുന്ന അദ്ധ്യാപകരുടെ പട്ടിക ഉള്‍പ്പെടെയുള്ളത്).
  2. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് - അസ്സല്‍
  3. സമ്പൂര്‍ണ ഡാറ്റാബേസില്‍നിന്നുള്ള എല്ലാ കുട്ടികളുടെയും  UID നമ്പര്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന Class wise Report, Summary Reports (Division wise & Language wise) എന്നിവ.
  4. ആറാം സാദ്ധ്യായ ദിവസം itschool വെബ്സൈറ്റില്‍ കുട്ടികളുടെ എണ്ണം ഓണ്‍ലൈന്‍ ആയി ഉള്‍പ്പെടുത്തി confirm ചെയ്ത ഡേറ്റയുടെ പ്രിന്റൌട്ട് - പ്രഥമാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
  5. 2015-16 വര്‍ഷത്തെ തസ്തിക നിര്‍ണയ ഉത്തരവിന്‍റെ ഒരു പകര്‍പ്പ്.
  6. സ്കൂളിലെ സംരക്ഷിതാദ്ധ്യാപാകരുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് ഉള്‍ക്കൊള്ളുന്ന പട്ടിക.
  7. സ്കൂളുകളിലെ ഇപ്പോഴത്തെ ഒഴിവുകള്‍ സംബന്ധിച്ച വിവരം.
  • DPI യുടെ കത്ത്
  • KER അദ്ധ്യായം XXIII - ചട്ടം 12 
  • GO (P) No.29/2016/G Edn Dated 29/1/2016
  • Format for furnishing List of Protected Teachers  
  • Format for reporting vacancy                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              

Sixth Working Day Statistics



1. 2016-17 വര്‍ഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ ഹാജര്‍ പട്ടിക പ്രകാരമുള്ള കുട്ടികളുടെ കണക്കെടുപ്പ്  ജൂണ്‍ 8 ന് നടക്കും. ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കേണ്ട ഫോറം ചുവടെ. സബ്ജില്ലാതലത്തില്‍ ക്രോഡീകരിച്ച ഡേറ്റ അന്നേദിവസം ഉച്ച 12.15 ന് മുമ്പായി DDE നല്‍കേണ്ടതിനാല്‍  മുന്‍കൂറായി E-Mail ചെയ്യേണ്ട ഫൊര്‍മാറ്റും ചുവടെ ചേര്‍ത്തിട്ടുണ്ട്.


2. ഈ വിവര ശേഖരണം നടത്തുന്നതിനായി വകുപ്പ് ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി https://www.itschool.gov.in/ എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് sixth working day statement - 2016 ലിങ്കില്‍ സമ്പൂര്‍ണ യുസര്‍ നെയിം, പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ ആറാം പ്രവര്‍ത്തിദിന വിവരശേഖരണത്തിനുള്ള പ്രോഫോമകള്‍ ലഭിക്കും. സമ്പൂര്‍ണയില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അതില്‍ കാണാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കില്‍ അത് തിരുത്തി പരിശോധിച്ചശേഷം അന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി  confirm ചെയ്തശേഷം പ്രിന്റൌട്ട് എടുത്ത് പ്രഥമാദ്ധ്യാപകന്‍റെ ഒപ്പും സീലും സ്കൂള്‍ സീലും വെച്ചശേഷം ഒരു കോപ്പി 9/4/2016 വൈകുന്നേരം  3 മണിക്ക് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം. മറ്റൊരു കോപ്പി 2016-17 വര്‍ഷത്തേക്കുള്ള തസ്തിക നിര്‍ണയ പ്രോപ്പോസലിനിനോടോപ്പവും സമര്‍പ്പിക്കണം. ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈനില്‍ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നാല്‍ പ്രോഫോമയില്‍ വിവരങ്ങള്‍ മാന്വല്‍ ആയി രേഖപ്പെടുത്തി നിശ്ചിത സമയത്തിനകം സമര്‍പ്പിക്കണം. തുടര്‍ന്ന് വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയും എത്രയും പെട്ടെന്ന് രേഖപ്പെടുത്തണം. 

Saturday, June 4, 2016

Education Minister Professor C Raveendranath Interview In VICTERS Channel

ജൂണ്‍ 5

പരിസ്ഥിതി ദിന സന്ദേശം



വീണ്ടുമൊരു പരിസ്ഥിതി ദിനാഘോഷത്തിലേക്ക് നാം മടങ്ങുകയാണ്. ആഘോഷത്തിനപ്പുറം യാഥാര്‍ത്ഥ്യത്തിന്‍റെ വാതിലുകളാണ് നമുക്ക് തുറക്കേണ്ടത്. മുന്‍കാല പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വമ്പന്‍ നേട്ടങ്ങളൊന്നുമില്ലെങ്കിലും പരിസ്ഥിതി സംരക്ഷകരായ മനസ്സുകളെ സൃഷ്ടി ച്ചെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.


ഈ വര്‍ഷവും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ കുട്ടികളെ സജീവമാക്കെണ്ടാതുണ്ട്. ബാഡ്ജ് നിര്‍മ്മാണം, പോസ്റ്റര്‍ രചന, ചാര്‍ട്ട് നിര്‍മ്മാണം, വൃക്ഷത്തൈ നടീല്‍, പരിസ്ഥിതി ദിന ക്വിസ് തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങള്‍ നമുക്ക് കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയണം. പരിസ്ഥിതി സംരക്ഷകരായും പരിസ്ഥിതി സൌഹൃദ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതിനും ഓരോ വിദ്യാലയവും വേറിട്ട തനത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം.


ഏറെ പ്രശ്നങ്ങള്‍ക്കിട നല്‍കുന്ന മഴക്കാലം കഴിച്ചുകൂട്ടുക എന്നത് ശ്രമകരമാണ്. മഴക്കാല ശുചീകരണവും മലിനീകരണ നിയന്ത്രണവും വിദ്യാലയങ്ങളില്‍ ജാഗ്രതയോടെ ചെയ്യണമെന്നതും ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുന്നു. PTA, SMC എന്നിവയുടെ സഹകരണവും സഹായവും നമുക്ക് ഇക്കാര്യത്തില്‍ തേടാം.


ഈ വര്‍ഷത്തെ പരിസ്ഥിതി ദിന പ്രവര്‍ത്തങ്ങള്‍ മികവുറ്റതാക്കി മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കാന്‍ പാകത്തിലുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. കുട്ടികളിലും പൊതുജനങ്ങളിലും ഈ ദിനത്തിന്‍റെ പ്രത്യേകത എത്തിച്ചുകൊടുക്കാന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയണം.


മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും സംരക്ഷിക്കാനുതകുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിച്ച് അവരെ പാകപ്പെടുത്തുന്ന പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കണം.

പ്രകൃതി സ്നേഹികളായ ഒരു ജനതയെ കെട്ടിപ്പടുക്കുന്നതില്‍ നമുക്കും പങ്കാളികളാകാം.


Friday, June 3, 2016

 SSLC / Higher Secondary പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A + വാങ്ങിയ അദ്ധ്യാപകരുടെ മക്കള്‍ക്ക്‌ കാഷ് അവാര്‍ഡ്‌


അദ്ധ്യാപകരുടെ മക്കളില്‍ 2016 SSLC / Higher Secondary പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A + വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 30 ന് മുമ്പായി തിരുവനന്തപുരത്തുള്ള NFTW അസിസ്റ്റന്റ്‌ സെക്രട്ടറിക്ക് സമര്‍പ്പിക്കണം.

അംഗീകാരം ഇല്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പൊതു വിദ്യാലയങ്ങളില്‍  പ്രവേശനം 

അനുമതിയായി 


അംഗീകാരം ഇല്ലാത്ത വിദ്യാലയങ്ങളില്‍ പ്രവേശിക്കപ്പെട്ട 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍  പ്രവേശനം ആഗ്രഹിക്കുന്ന എട്ടാംക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക്   വയസ്സ് തുടങ്ങിയ യോഗ്യതകള്‍ പാലിക്കുന്നുണ്ടെങ്കില്‍  TC ഇല്ലാതെ സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്‌ കുട്ടിക്ക് പ്രവേശനം നല്‍കാന്‍ അനുമതിയായി.

ലോക പരിസ്ഥിതി ദിനം 

കര്‍മ്മപദ്ധതി


4


പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയെന്നത് നമ്മുടെ കടമയും നിലനില്‍പ്പിന്‍റെ ആവശ്യവുമാണ്. ഈ തിരിച്ചറിവ് വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ജൂണ്‍ 6 ന് എല്ലാ വിദ്യാലയങ്ങളിലും ഏറ്റെടുത്ത് നടപ്പിലാക്കാന്‍ DPI നിര്‍ദേശിച്ചു. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഈ വര്‍ഷത്തെ മുദ്രാവാക്യം ക്യാമ്പസ്‌ ഒരു പാഠപുസ്തകം എന്നതായിരിക്കും. ജൂണ്‍ 6 ന് പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂള്‍ അസംബ്ലിയില്‍ ചൊല്ലണം. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്തിയുടെ പരിസ്ഥിതി ദിന സന്ദേശം, കര്‍മ്മപദ്ധതി എന്നിവ എല്ലാ എല്ലാ വിദ്യാര്‍ഥികളിലെക്കും എത്തിക്കുന്നതിനായി ക്ലാസ് മുറികളില്‍ അദ്ധ്യാപകര്‍ അവതരിപ്പിക്കുകയും ഇതിന്‍റെ പ്രാധാന്യം കുട്ടികള്‍ക്ക് വിശദമാക്കി കൊടുക്കുകയും ചെയ്യണം. സന്ദേശവും കര്‍മ്മപദ്ധതിയും കുട്ടികള്‍ക്ക് വീണ്ടും വായിക്കാന്‍ കഴിയും വിധം സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം.

Thursday, June 2, 2016

ആദ്യാക്ഷരം നുകര്‍ന്ന്.......

പ്രവേശനോത്സവ്ത്തില്‍നിന്നുള്ള ദൃശ്യം 


clip

വിദ്യാഭ്യാസ ധനസഹായം


കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2015-2016 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാഭ്യാസം നടത്തിയവരും 2016 വര്‍ഷത്തെ S.S.L.C/T.H.S.S..L.C പരീക്ഷയില്‍ D+ ല്‍ കുറയാത്ത ഗ്രേഡ് നേടിയവര്‍ക്ക് അപേക്ഷിക്കാം. കുട്ടികളുടെ മാതാപിതാക്കളായ ക്ഷേമനിധി അംഗങ്ങള്‍ നിശ്ചിത ഫോറത്തില്‍ ബോര്‍ഡിന്റെ ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍മാര്‍ക്ക് ജൂണ്‍ 30 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ബോര്‍ഡിന്റെ അതത് ജില്ലാ ഓഫീസുകളില്‍ ലഭിക്കും. 

ലഭിച്ച പാഠപുസ്തകങ്ങളുടെ കണക്ക് ഉടന്‍ അറിയിക്കണം 


ഓരോ സ്കൂളിലും ഇതുവരെ ലഭിച്ചിട്ടുള്ള പാഠപുസ്തകങ്ങളുടെ കണക്ക് ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ ചേര്‍ത്ത് 3/6/2016 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. 

List of SEBC


കേരളത്തിലെ  Socially and Educationally Backward Classes (SEBC) List ചുവടെ.

Wednesday, June 1, 2016

എല്ലാ DDO മാരും  ഡിജിറ്റല്‍ സിഗ്നേച്ചർ സര്‍ട്ടിഫിക്കറ്റ് സ്വായത്തമാക്കണം 


സംസ്ഥാനത്തെ എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും ഡിജിറ്റല്‍ സിഗ്നേച്ചർ സര്‍ട്ടിഫിക്കറ്റ് സ്വായത്തമാക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ആഗസ്റ്റ് 15 ന് ശേഷം ഡിജിറ്റല്‍ ആതന്റിക്കേഷന്‍ ഇല്ലാത്ത  സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂമാറ്റ്‌സ് പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യാം



സ്‌കൂള്‍ കുട്ടികളുടെ ഗണിത ശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് എസ്. സി. ഇ. ആര്‍. ടി നടപ്പിരാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയിലേക്ക് സബ്ജില്ലാ തലത്തില്‍ 2016 ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പദ്ധതി. ഓരോ സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു കുട്ടികളുടെ വിശദാംശങ്ങള്‍ ഹെഡ്മാസ്റ്റര്‍ മുഖാന്തിരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പരീക്ഷാ തീയതിയും മറ്റു വിശദാംശങ്ങളും എസ്. സി. ഇ. ആര്‍. ടി യുടെ വെബ്‌സൈറ്റായ www.scert.kerala.gov.in -ല്‍ ലഭ്യമാണ്.