308 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം |
2009-ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന 308 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
|
Friday, May 15, 2015
ഹയര്‍ സെക്കണ്ടറി: ഓണ്‍ലൈനില്‍ തെറ്റായി നല്‍കിയത് തിരുത്താം |
അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളിലെ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ സ്‌കൂളില്‍ നിന്നുളള വെരിഫിക്കെഷന്‍ സമയത്ത് തിരുത്താനവസരമുണ്ടെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍ സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌കിലുളളവര്‍ അപേക്ഷ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ അത് അപേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതും ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതു തരത്തിലുളള തിരുത്തലുകള്‍ക്കുമുളള അപേക്ഷ അഡ്മിഷന്‍ വെബ്‌സൈറ്റായ http://www.hscap.kerala.gov.in/CMS/frame.html നല്‍കിയിട്ടുളള മാതൃകയില്‍ വെളളപേപ്പറില്‍ പ്രത്യേകമായി രക്ഷാകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കേണ്ടതും അവ വെരിഫിക്കേഷന്‍ സമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്. എല്ലാ സര്‍ക്കര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഫലപ്രദമായി നടക്കുന്നുണ്ടെന്നു പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പ് വരുത്തണം. ഏതെങ്കിലും ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സ്വീകരിക്കാതിരിക്കുക, അപേക്ഷകര്‍ക്ക് വേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ തരത്തില്‍ ഏകജാലകത്തിന്റെ അടിസ്ഥാന ആശയത്തിനു വിരുദ്ധമായ രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത്തരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്/ ഇന്റര്‍നെറ്റ് സൗകര്യവും വേണ്ടുന്ന മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശവും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ അപേക്ഷകര്‍ക്കു നല്‍കുവാന്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ഡയറക്ടര്‍ പറഞ്ഞു. വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള ജില്ലാതല കൗണ്‍സലിംഗിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ മെയ് 18 ന് പ്രസിദ്ധീകരിക്കും. ഈ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ ജില്ലാതല കൗണ്‍സലിങ് കഴിഞ്ഞശേഷം മാത്രം ഏകജാലക അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. സ്‌കൂളുകളില്‍ ലഭിച്ച അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടത്തുവാന്‍ ലിങ്കുകള്‍ മെയ് 18 മുതല്‍ ലഭ്യമാക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
|
അദ്ധ്യാപകര്‍ക്കുള്ള പരിശീലനം - നിര്‍ദേശങ്ങള്‍
ഫിസ്ക്കല്‍ എജുക്കേഷന്‍, ആര്‍ട്ട് എജുക്കേഷന്‍, വര്‍ക്ക് എക്സ്പീരിയന്സ് എന്നിവക്ക് വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിലാണ് പരിശീലനം നടക്കുക. ചുവടെ ചേര്‍ത്ത സെന്‍ററുകളില്‍ പ്രൈമറി, ഹൈ സ്കൂള്‍ വിഭാഗം അദ്ധ്യാപകര്‍ക്ക് ഒരുമിച്ചാണ് പരിശീലനം നല്‍കുന്നത്. അദ്ധ്യാപകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രധാനാദ്ധ്യാപകര്‍ നല്‍കേണ്ടതാണ്.
SUBJECT
|
TRAINING CENTRE
|
DATE
|
Remarks
|
PET
|
Chovva HS
|
25.5.15 to 29.5.15
|
Only one
batch
|
ART EDUCATION
|
GHS
Pallikkunnu
|
25.5.15 to 29.5.15
|
Only one
batch
|
WORK
EXPERIENCE
|
MUNICIPAL HS KANNUR
|
25.5.15 to 29.5.15
|
Only one
batch
|
TRAINING VENUE & DATE (PET,ARABIC, URDU,SANSKRIT,ART EDUCATION, WORK EXPERIENCE )
SUBJECT
|
SUB DISTRICT
|
NAME OF TRAINING CENTRE
|
DATE OF TRAINING
|
|
1
|
PHYSICAL EDUCATION
|
TALIPARAMBA NORTH TALIPARAMBA SOUTH IRIKKUR
|
MOOTHEDATH HSS TALIPARAMBA
|
19/5/2015 TO 23/5/2015
|
MADAYI, PAYYANNUR
|
ST. MARY'S GIRLS HS PAYYANNUR
|
24/5/2015 TO 29/5/2015
|
||
2
|
WORK EXPERIENCE
|
TALIPARAMBA DISTRICT (TALIPARAMBA NORTH
TALIPARAMBA SOUTH IRIKKUR,MADAYI, PAYYANNUR)
|
MOOTHEDATH HSS TALIPARAMBA
|
24.05.2015 to 29.05.2015
|
3
|
MUSIC & DRAWING
|
TALIPARAMBA DISTRICT (TALIPARAMBA NORTH
TALIPARAMBA SOUTH IRIKKUR,MADAYI, PAYYANNUR)
|
TAGORE VIDYANIKETHAN TALIPARAMBA
|
19/5/2015
to 23.05.2015
|
TRAINING VENUE & DATE
(PET,ARABIC, URDU,SANSKRIT,ART EDUCATION WORK EXPERIENCE )
SPELL-
I
12/05/15
to 15/05/15 & 18/05/2015
|
SPELL-
II
19/05/15
to 23/05/15
|
SPELL-
III
25/05/15
to 29/05/15
|
||
PET
(1 Batch)
Mattannur
HSS
(Mattannur,Iritty ,Kutuparamba) (ALL PRIMARY &HS TEACHERS)
|
PET
(1 Batch)
GHSS
For Girls,Thalassery
(Tly
North,Tly South,
Panoor,Mahe) (ALL PRIMARY &HS TEACHERS)
|
-------------
|
||
ART
EDUCATION (1 Batch)
GVHSS
Kadirur
(Tly.S,Tly.N,Chokli,Kpba) (ALL PRIMARY
&HS TEACHERS)
|
ART
EDUCATION (II Batch)
GVHSS
Kadirur
(Mattannur,Iritty,Panoor) ((ALL PRIMARY &HS TEACHERS)
|
|||
Work
Experience GG HSS Thiruvangad
Tly.S,Tly.N,Panoor,Chokli
(ALL PRIMARY &HS TEACHERS)
|
Work
Experience
KUTHUPARAMBA
HS
KPBA
,MATTANNUR,IRITTY
(ALL PRIMARY &HS TEACHERS)
|
|||
അദ്ധ്യാപക പരിശീലനം- നിര്‍ദേശങ്ങള്‍
16/5/2015 ന് പി എസ് സി പരീക്ഷ നടക്കുന്നതിനാല്‍ അന്നേ ദിവസത്തെ അദ്ധ്യാപക പരിശീലനം 18/5/2015 ന് നടക്കുമെന്നു SSA ജില്ല പ്രോജക്റ്റ് ഓഫീസര്‍ അറിയിച്ചു. രണ്ടാം ബാച്ചിന്‍റെ പരിശീലനം മെയ് 19 മുതല്‍ 23 വരെയും മൂന്നാം ബാച്ചിന്‍റെ പരിശീലനം മെയ് 2 5 മുതല്‍ 29 വരെയും നടത്തുന്നതാണ്. ആദ്യ ബാച്ചില്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രധാനാദ്ധ്യാപകര്‍ നിര്‍ബന്ധമായും രണ്ടാം ബാച്ചില്‍ പങ്കെടുക്കേണ്ടതാണ്. മുഴുവന്‍ അദ്ധ്യാപകരെയും പരിശീലനത്തില്‍ പങ്കെടുപ്പിക്കാനുള്ള നടപടികള്‍ പ്രധാനാദ്ധ്യാപകര്‍ കൈക്കൊള്ളണം.
ഗവ. പ്രൈമറി ഹെഡ്മാസ്റ്റര്‍ പ്രൊമോഷന് അര്‍ഹരായവരുടെ താത്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
2015-16 വര്‍ഷത്തില്‍ ഗവ. പ്രൈമറി സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി പ്രൊമോഷന്‍ ലഭിക്കാന്‍ അര്‍ഹരായ പ്രൈമറി / ഹൈ സ്കൂള്‍ അദ്ധ്യാപകരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിനെതിരെ ആക്ഷേപം ഉള്ളവര്‍ (അര്‍ഹാതയുണ്ടായിട്ടും ഉള്‍പ്പെടാതെ പോയവര്‍ / അപാകത കണ്ടെത്തിയവര്‍ / 50 വയസ്സ് പൂര്‍ത്തിയായിട്ടും ടെസ്റ്റ് യോഗ്യത ഇല്ലാത്തതിന്‍റെ പേരില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ പോയവര്‍) 19/5/2015 നു വൈകുന്നേരം 3 മണിക്കകം അപേക്ഷ (നിര്‍ദിഷ്ട ഫോറത്തിലുള്ള സര്‍വീസ് കാര്‍ഡ് സഹിതം) എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കണം. താത്കാലിക സീനിയോറിറ്റി ലിസ്റ്റ് ചുവടെ:
Thursday, May 14, 2015
കായികമത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണം
സബ് ജില്ല, റവന്യൂ ജില്ല കായികമത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് അര്‍ഹമായ യാത്രാചെലവും മറ്റ് ആനുകൂല്യങ്ങളും അടിയന്തിരമായി നല്കുന്നതുനുള്ള നടപടി കൈക്കൊള്ളാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാന ബാലവകാശ കമ്മിഷന്‍റെ ഉത്തരവിനെത്തുടര്‍ന്നാണ് ഈ നിര്‍ദേശം.
വോട്ടര്‍മാര്‍ക്ക് പുതിയ കളര്‍ പി വി സി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കല്‍-
പോളിംഗ് സ്റ്റേഷന്‍ സ്കൂളുകള്‍ 17/5/2015 ഞായറാഴ്ച തുറക്കണം
കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍മാര്‍ക്ക് പുതിയ കളര്‍ പി വി സി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്‍റെയും വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തുന്നതിന്റെയും ഭാഗമായി വോട്ടര്‍മാരില്‍നിന്നും തെറ്റുകള്‍ തിരുത്തി പൂരിപ്പിച്ച ഡേറ്റ ഷീറ്റും കളര്‍ ഫോട്ടോയും വാങ്ങുന്നതിനായി 17/5/2015 ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും BLO മാര്‍ ക്യാമ്പ് ചെയ്യുന്നതായിരിക്കും. പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്കൂളുകളും 17/5/2015 ന് രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെ തുറന്നിരിക്കാന്‍ ആവശ്യമായ നടപടികള്‍ പ്രധാനാദ്ധ്യാപകര്‍ സ്വീകരിക്കണം.
ശമ്പളപരിഷ്‌കരണം : പട്ടിക പ്രസിദ്ധപ്പെടുത്തി |
പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലെ തസ്തികകളുടെയും, ശമ്പള സ്‌കെയിലുകളുടെയും വകുപ്പ് തലത്തിലുള്ള പട്ടിക കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. പട്ടിക അതത് വകുപ്പ് അദ്ധ്യക്ഷന്മാര്‍ പരിശോധിച്ചു പട്ടികയില്‍ പിഴവുകള്‍ ഉള്ളപക്ഷം ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് സഹിതം മെയ് 27-നകം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തണം. പട്ടികയില്‍ പിഴവുകള്‍ സര്‍വ്വീസ് സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും തെളിവ് സഹിതം ചൂണ്ടിക്കാണിക്കാം. മെയ് 27-നകം ഒരു അറിയിപ്പും ലഭിക്കാത്ത പക്ഷം പട്ടികയിലെ വിവരം അന്തിമമായി കണക്കാക്കും. അവസാന തീയതി കഴിഞ്ഞ് ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതല്ലന്നും കമ്മീഷന്‍ വ്യക്തമാക്കി.
|
Wednesday, May 13, 2015
SPARK- എല്ലാ ഡേറ്റ ഫീല്‍ഡും ഉടന്‍ അപ്ഡേറ്റ് ചെയ്യണം
SPARK ലെ എല്ലാ ഡേറ്റ ഫീല്‍ഡും അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 31/5/2015 വരെ ദീര്‍ഘിപ്പിച്ചു. ഈ തീയ്യതിക്കകം എല്ലാ ഡേറ്റ ഫീല്‍ഡും അപ്ഡേറ്റ് ചെയ്യുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ DDO മാരുടെ 2015 ജൂണ്‍ മുതലുള്ള ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയാതെ വരും.
National Pension System- PRAN നമ്പര്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം
1/4/2013 നോ അതിനുശേഷമോ സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരില്‍ PRAN നമ്പര്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ ലിങ്ക് ചെയ്ത പ്രൊഫോമയില്‍ 20/5/2015 ന് മുമ്പായി സമര്‍പ്പിക്കണം. ഇത്തരത്തിലുള്ളവര്‍ ഇല്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടാതാകയാല്‍ സമയനിഷ്ഠ കര്‍ശനമായി പാലിക്കണം.
ഫുഡ് സേഫ്റ്റി റജിസ്റ്റ്രേഷന്‍ വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണം
സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നത് Food Safety and Standards Act 2006 ന്‍റെ പരിധിയില്‍ വരും. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ശുചിത്വം ഉറപ്പാക്കുന്നതിനും എല്ലാ സ്കൂളുകളും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ചുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിനും നേരത്തെതന്നെ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇതുവരെയും പ്രസ്തുത റജിസ്റ്റ്രേഷൻ എല്ലാ സ്കൂളുകളും ചെയ്തയതായി കാണുന്നില്ല. ഈ വിഷയത്തില്‍ കണ്ണൂര്‍ DDE ക്ക് അടിയന്തിരമായും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ആകയാല്‍ എല്ലാ സ്കൂളുകളുടെയും ഇതു സംബന്ധിച്ചുള്ള രജിസ്ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചുവടെ ലിങ്ക് ചെയ്ത പ്രൊഫോമയില്‍ 17/5/2015 നു വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്..അസീസ്റ്റന്റ് കമ്മീഷണർ, ഫൂഡ്/സേഫ്റ്റി കണ്ണൂർ.. 04972760930
Tuesday, May 12, 2015
അവധിക്കാല അധ്യാപക പരിശീലനം 12/5/2015 മുതല്‍
കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം 12 മുതല്‍ 28 വരെ 3 സ്‌പെല്ലുകളിലായി നടക്കും.
പ്രഥമാധ്യാപകരടക്കം എല്ലാ അധ്യാപകരും അവധിക്കാല പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ബി.പി.ഒ. അറിയിച്ചു. കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സി., വാരം യു.പി. സ്‌കൂള്‍, ഗവ. യു.പി. സ്‌കൂള്‍ താവക്കര, ഗവ. യു.പി. സ്‌കൂള്‍ മുഴത്തടം, ഗവ. യു.പി. സ്‌കൂള്‍ തളാപ്പ് മിക്‌സഡ്, ഗവ. യു.പി. സ്‌കൂള്‍ ദേവത്താര്‍ക്കണ്ടി എന്നിവിടങ്ങളിലാണ് പരിശീലനം. ഫോണ്‍: 8943213269, 04972 705351.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നിര്‍വഹണം-
2015-16 വര്‍ഷത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
2015-16 ലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്കൂള്‍ നൂണ്‍ ഫീഡിംഗ് കമ്മറ്റിയുടെ ചുമതലകള്‍, കുട്ടികള്‍ക്ക് ലഭിക്കേണ്ടുന്ന കലോറി മൂല്യം, പ്രോട്ടീന്‍ എന്നിവയുടെ വിശദാംശങ്ങള്‍, സംസ്ഥാന ബാലവകാശ കമ്മിഷന്‍റെ നിര്‍ദേശങ്ങള്‍, സ്കൂളുകളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍, പ്രധാനാദ്ധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ചുവടെ.
പ്രൈമറി അദ്ധ്യാപക / പ്രധാനാദ്ധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
കണ്ണൂര്‍ റവന്യൂ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിലവിലുള്ളതും 2015 മെയ് 31 വരെ വരുന്നതുമായ പ്രൈമറി അദ്ധ്യാപക / പ്രധാനാദ്ധ്യാപക ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ലിങ്ക് ചെയ്ത പ്രൊഫോമയില്‍ അതാത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖാന്ദിരം കണ്ണൂര്‍ DDE ക്ക് 15/5/2015 ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്നു DDE നിര്‍ദേശിച്ചു.
പ്ലസ് വണ്‍ പ്രവേശനം: ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു |
ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു. മെയ് 22 വരെ ശനി, ഞായര്‍ ഒഴികെയുള്ള ദിനങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ ഫോക്കസ് പോയിന്റുകളില്‍ നിന്നും സേവനം ലഭ്യമാകും. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആയാസരഹിതമായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുക്കാനും ഫോക്കസ് പോയിന്റുകള്‍ സഹായകമാകും. ഫോക്കസ് പോയിന്റുകളുടെ പട്ടിക ചുവടെ : കണ്ണൂര്‍-തലശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ എച്ച്.എസ്.എസ്. , ഇരിട്ടി : ജി.എച്ച്.എസ്.എസ്. ചാവശേരി, കണ്ണൂര്‍ ഗവണ്‍മെന്റ് ടൗണ്‍ എച്ച്.എസ്.എസ്. , തളിപ്പറമ്പ് - എ.കെ.ജി.വി.എച്ച്.എസ്.എസ്. ഫോര്‍ ബോയ്‌സ് പയ്യന്നൂര്‍.
|
Subscribe to:
Posts (Atom)