വിദ്യാഭ്യാസ ധനസഹായം |
| കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിലെ വരിക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി. പരീക്ഷയില്‍ ഡി പ്ലസില്‍ കുറയാത്ത ഗ്രേഡാണ് പരിഗണിക്കുന്നത്. ജില്ലാ ഓഫീസില്‍ ജൂലൈ നാലിന് മുമ്പ് അപേക്ഷ നല്‍കണം. |
Saturday, June 20, 2015
Friday, June 19, 2015
സുകുമാരകല - മിടുക്കര്‍ക്ക് ധാനസഹായം
2014-15 വര്‍ഷത്തില്‍ സ്കൂള്‍ കലോത്സവത്തില്‍ സബ് ജില്ലാതലത്തില്‍ കഥകളി / ഓട്ടന്തുള്ളല് / ഭരതനാട്യം / കുച്ചുപ്പുടി / മോഹിനിയാട്ടം / നാടോടിനൃത്തം ഇനങ്ങളില്‍ മത്സരിക്കുകയും ജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും ചെയ്ത വര്‍ക്ക് കുടുംബ വാര്‍ഷിക വരുമാന പരിധിക്കു വിധേയമായി ധാനസഹായത്തിനു അപേക്ഷിക്കാം. വിശദാംശം ചുവടെ:
ഉച്ച ഭക്ഷണ പദ്ധതി - ഉദ്യോഗസ്ഥരുടെ കടമകളും ചുമതലകളും
സ്കൂളുകളില്‍ ഉച്ച ഭക്ഷണ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും സൂക്ഷ്മാവലോകനത്തിനുമായി സബ് ജില്ലാതലത്തില്‍ നൂണ് മീല്‍ ഓഫീസര്‍മാരെ പുതുതായി നിയമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുടെ കടമകളും ചുമതലകളും പുനര്‍നിര്‍ണയിച്ചുകൊണ്ട് ഉത്തരവായി.
Thursday, June 18, 2015
വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു |
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും 2015-16 വര്‍ഷത്തേയ്ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. സ്വന്തം വിലാസം രേഖപ്പെടുത്തിയ അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച് 22 ഃ 10 സെ.മി വലിപ്പമുള്ള കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാഫോറവും പ്രോസ്പെക്ടസും തപാല്‍ മാര്‍ഗവും ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ നിന്ന് നേരിട്ടും ലഭിക്കും. അപേക്ഷകള്‍ രക്ഷകര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലുടമ ശുപാര്‍ശചെയ്യണം. ഏഴാം ക്ലാസില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ പ്രത്യേക പകര്‍പ്പ് ഹെഡ്മാസ്റ്റര് സാക്ഷ്യപ്പെടുത്തണം. ഇതിനൊപ്പം അപേക്ഷകന്റെയോ രക്ഷകര്‍ത്താവിന്റെയോ (ഐ.എഫ്.എസ്.സി കോഡുള്ള) ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ പകര്‍പ്പ് സഹിതം ജൂലൈ 31 നകം ജില്ലയിലെ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയത്തിലേയ്ക്ക് അയച്ചുകൊടുക്കണം. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഗ്രാന്റ് ലഭിച്ചവരും പാസായിട്ടുള്ളവരും യഥാക്രമം ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് ഗ്രാന്റ് പുതുക്കി ലഭിക്കാന്‍ അപേക്ഷ നല്‍കണം. ജൂലൈ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.
|
എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ് |
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2014-15 -ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്യാഷ് അവാര്‍ഡ് നല്കാന് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലും യഥാക്രമം മൂന്ന് വീതം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കാണ് ക്യാഷ് അവാര്‍ഡ് അനുവദിക്കുന്നത്. പദ്ധതിയിലെ അംഗം ജോലി ചെയ്യുന്ന ജില്ലകളിലെ ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ ജൂലൈ 31 ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷകള്‍ ലഭിക്കണം.
|
ശാസ്ത്ര, ഗണിത ശാസ്ത്ര, സമുഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ ജനറല്‍ ബോഡി
സ്കൂളുലളിലെ ശാസ്ത്ര, ഗണിത ശാസ്ത്ര, സമുഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ പേരും മൊബൈല്‍ നമ്പറും ഇന്ന് (18/6/2015) ന് 4 നു മുമ്പായി ഓഫീസിലേക്ക് ഇ മെയില്‍ ചെയ്യാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്കുന്നു. മേല്പറഞ്ഞ ക്ലബ് കോണ്വീനര്മാരുടെ ജനറല്‍ ബോഡി 19/6/2015 വെള്ളിയാഴ്ച കണ്ണൂര്‍ നോര്‍ത്ത് ബി ആര് സി യില്‍വെച്ചു ചുവടെ ചേര്‍ത്ത ക്രമപ്രകാരം ചേരുന്നു.
- ശാസ്ത്രം : രാവിലെ 11 മണി
- ഗണിത ശാസ്ത്രം : ഉച്ച 12 മണി
- സമുഹ്യശാസ്ത്രം : ഉച്ചതിരിഞ്ഞ് 2 മണി
- പ്രവര്‍ത്തിപരിചയം : ഉച്ചതിരിഞ്ഞ് 3 മണി
കണ്‍വീനര്‍മാര്‍ കൃത്യസമയത്തുതന്നെ യോഗത്തില്‍ പങ്കെടുക്കാനുള്ള നിര്‍ദേശം പ്രധാനാദ്ധ്യാപകര്‍ നല്‍കേണ്ടതാണ്.
Wednesday, June 17, 2015
SEED
(പ്രകൃതിയെ സംരക്ഷിക്കുക )
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് മാതൃഭൂമി തുടക്കം കുറിച്ച പദ്ധതിയാണ് സീഡ്. യു.പി. മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള സ്കൂളുകള്ക്കായിട്ടാണ് സീഡ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 'സമൂഹനന്മ കുട്ടികളിലൂടെ' എന്നതാണ് ഈ വര്‍ഷത്തെ സീഡിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി അദ്ധ്യാപകര്‍ക്ക് പരിശീലനം നല്കുന്നു. സീഡ് പദ്ധതിയുടെ വിജയത്തിനായി സഹകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ആവശ്യമായ എല്ലാ സഹായ സഹകരണവും നല്കാന് പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്കുന്നു.
യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിവരുന്ന യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം, 2015-16 ന്റെ സ്കൂള്‍ തലം 21/7/2015 നും പഞ്ചായത്ത് / ക്ലസ്റ്റര്‍ തലം 8/8/2015 നും നടത്തുന്നു. സ്കൂളിന്റെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്ത വിധത്തില്‍ യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം നടത്തുവാന്‍ DPI അനുവാദം നല്കി. വിജ്ഞാനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ പ്രധാനാദ്ധ്യാപകരും സഹകരിക്കണം.
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം
ജൂണ്‍ 21 ഇനിമുതല്‍ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കും . മനുഷ്യന്റെ ആരോഗ്യത്തിനും നന്മയ്ക്കും ഉതകുന്ന സമഗ്രമായ ദര്‍ശനമാണ് യോഗയെന്ന് യു എന്‍ പൊതുസഭ പ്രഖ്യാപിച്ചു
യു എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അശോക് മുഖര്‍ജി ആണ് പ്രമേയം അവതരിപ്പിച്ചത് . അഞ്ച് സ്ഥിരാംഗങ്ങളുള്‍പ്പെടെ 175 ഓളം അംഗരാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയത്തിനു പിന്തുണ നല്കി .ഇന്നുവരെ യു എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച ഒരു പ്രമേയത്തിനും ലഭിക്കാത്ത പിന്തുണയോടെയാണ് യോഗ ദിനം പ്രഖ്യാപിക്കപ്പെട്ടത് . ലോകജനതയുടെ ആരോഗ്യത്തിന് യോഗ അനുഷ്ഠിക്കുന്നത് ഉത്തമമാണെന്ന് യു എന്‍ പ്രസ്താവിച്ചു.
സ്കൂളുകളില്‍ 2015 ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ചുവടെ:
ജൂണ്‍ 19- 25 വരെ വായനാവാരം
പുസ്തകങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു വലിയ മനുഷ്യന്‍െറ ചരമദിനത്തിന്‍െറ ഓര്‍മ്മയ്ക്കായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനാദിനമായി ആഘോഷിക്കുന്നത്. പി.എന്‍ പണിക്കര്‍ എന്ന പുതുവായില്‍ നാരായണ പണിക്കര്‍ കേരളത്തിന് നല്കിയ സംഭാവനയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം. അതുകൊണ്ടാണ് ആ മഹാന്‍െറ ഓര്‍മ്മയ്ക്കായി കേരളം ഈ വായനാ വാരം കൊണ്ടാടുന്നത്. മലയാളിയെ അക്ഷരത്തിന്‍െറയും വായനയുടെയും മുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി.എന്‍ പണിക്കര്‍ പിറന്നത് 1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു. പിതാവ് ഗോവിന്ദപ്പിള്ളയും മാതാവ് ജാനകിയമ്മയും. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് അദ്ദേഹം നാട്ടില്‍ കേരളത്തിലെ ആദ്യ ഗ്രനഥശാലയായ‘ സനാതന ധര്‍മ്മ’ വായനശാല തുടങ്ങി. വായിക്കാനായി അന്നത്തെ തലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും അതിനായി നിരന്തര യാത്രകള്‍ ചെയ്യുകയും ചെയ്തു. കുട്ടികളോട് ‘വായിച്ച് വളരാന്‍’ അദ്ദേഹം സ്നേഹപൂര്‍വം ആഹ്വാനം ചെയ്തു.
1945 സെപ്തംബറില്‍ പി.എന്‍ പണിക്കര്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ിതാകട്ടെ കേരളത്തിലെ വായനശാലകളുടെ ആദ്യ കൂട്ടായ്മ കൂടിയായിരുന്നു. 1958 ല്‍ അദ്ദേഹം കേരള ഗ്രന്ഥശാലാസംഘം ഉണ്ടാക്കി. 1970 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പി.എന്‍ പണിക്കര്‍ വായനയുടെ പ്രാധാന്യം ജനത്തെ ഉണര്‍ത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സാംസ്കാരിക കാല്‍നട ജാഥ നടത്തി.വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു ആ ജാഥയുടെ മുദ്രാവാക്ക്യം.വായനയുടെ ലോകം സാദ്ധ്യമാകണമെന്നും ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ആ മഹാന് വളരെയോറെ ആഗ്രഹിച്ചിരുന്നു. ആ കഠിന പ്രയത്നത്തിന്‍െറ ഫലമാണ് ഇന്ന് കേരളത്തിലുള്ള വായനശാലകള്‍. പുസ്തകങ്ങള്‍ വായിക്കുക എന്ന ശീലം ഈ വായനാചരണ വാരത്തില്‍ ആരംഭിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ മുതിര്‍ന്നവരും തയ്യാറാകണം. ഒപ്പം മുതിര്‍ന്നവരും പുസ്തകങ്ങള്‍ വായിക്കണം..അങ്ങനെയുടെ വായനയുടെ പൂക്കാലം മലയാളത്തില്‍ മടങ്ങിവരട്ടെ..
- I INSTRUCTIONS
- | CIRCULAR
- | QUIZ MODEL QUESTIONS
- | SCHOOL ACTIVITIES
- I പി.എന്‍ പണിക്കര്‍ വായനയുടെ വളർത്തച്ഛൻ - VIDEO
പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സ് 20/6/2015 ന്
സബ് ജില്ലയിലെ എല്ലാ ഗവ / എയിഡഡ് / അണ് എയിഡഡ് പ്രൈമറി / ഹൈ സ്കൂള്‍ പ്രധാനാദ്ധ്യാപകാരുടെയും യോഗം 20/6/2015 ശനിയാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ നോര്‍ത്ത് ബി ആര് സി യില്‍വെച്ചു ചേരുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത്തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
അജണ്ട:
- ഒരുക്കം പ്രീ ടെസ്റ്റ് (റിസള്‍ട്ട് സമര്‍പ്പിക്കണം)
- BRC യില്‍നിന്നു നല്കിയ വിവിധ data collection forms (Sixth working day / IEDC Survey / SMF / QMT) ന്റെ ശേഖരണം.
- Distance Matrix Data Collection Format വിതരണം
- Toilet - format നല്‍കിക്കൊണ്ട് വിവര ശേഖരണം
- അത്ലറ്റിക് ഫണ്ട് കലക്ഷന്‍
- IEDC സ്കോളര്‍ഷിപ്പ് - ചെക്ക് വിതരണം
- IEDC സ്കോളര്‍ഷിപ്പ്- renewal ന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് ശേഖരണം
- ഭരണ റിപ്പോര്‍ട്ട് ശേഖരണം
- ഫിനാന്‍ഷ്യല്‍ ഡാറ്റ ശേഖരണം
- tobacco free school zone - self declaration ശേഖരണം
- 2014-15 വര്‍ഷത്തെ വിവിധ പദ്ധതികളുടെ [Uniform (1st & 2nd Allotments) / IEDC Scholarship / Muslim / Nadar / Anglo Indian / other backward / forward BPL girls Scholarship / LSS / USS] ധനവിനിയോഗ പത്രങ്ങള്‍-ശേഖരണം
- 2013-14 വര്‍ഷം വിവരാവകാശ നിയമം നടപ്പിലാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് -ശേഖരണം
- നൂണ് മീല്‍ - ഫീഡിംഗ് സ്ട്രങ്ങ്ത് റിപ്പോര്‍ട്ട് ശേഖരണം (ഉച്ച ഭക്ഷണത്തിന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് നല്കാന് ബാക്കിയുള്ള പ്രധാനാദ്ധ്യാപകര്‍ നിര്‍ദിഷ്ട പ്രോഫോമ - 2 സെറ്റ് വീതം യോഗത്തില്‍ സമര്‍പ്പിക്കണം)
Tuesday, June 16, 2015
സ്കോളര്‍ഷിപ്പുകള്‍ - മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
2015-16 വര്‍ഷത്തേക്കുള്ള മുസ്ലിം / നാടാര്‍ / ആംഗ്ലോ ഇന്‍ഡ്യന്‍ / മറ്റ് പിന്നോക്ക ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് / എല്‍ എസ് എസ് / യു എസ് എസ് / നാഷണല്‍ സ്കോളര്‍ഷിപ്പ് യഥാസമയം വിതരണം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും അത് ലഭിക്കുന്നതിനുള്ള നടപടികള്‍ പ്രധാനാദ്ധ്യാപകര്‍ സ്വീകരിക്കണം. ഓരോ സ്കോളര്‍ഷിപ്പിനും ആവശ്യമായ തുക എത്രയെന്നു കണക്കാക്കി നിശ്ചിത ഫോര്‍മാറ്റില്‍ ജൂണ്‍ 30 നകം റിപ്പോര്‍ട്ട് ചെയ്യണം.
Subscribe to:
Posts (Atom)