വിക്‌ടേഴ്‌സില്‍ 'സയന്‍സ് വീക്ക്' |
ശാസ്ത്രലോകത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കുന്ന വാര്‍ത്താധിഷ്ഠിത പരിപാടിയായ 'സയന്‍സ് വീക്കില്‍' ശാസ്ത്രവാര്‍ത്തകള്‍ വാര്‍ത്താ നുറുങ്ങുകള്‍, ടെക്കിന്യൂസ്, ന്യൂസ് സ്‌പെഷ്യല്‍ എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംപ്രേഷണം എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം ഏഴു മണിക്കും. പുനഃസംപ്രേഷണം ചൊവ്വാഴ്ചകളില്‍ വൈകുന്നേരം ആറു മണിക്കും ബുധനാഴ്ച രാവിലെ പതിനൊന്നിനും.
|
Thursday, October 8, 2015
Wednesday, October 7, 2015
കണ്ണൂര്‍ DIET ല്‍ നിന്നുള്ള അറിയിപ്പ്
- 9/10/2015 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍വെച്ചു നടക്കുന്ന ISM സെമിനാറില്‍ 22/9/2015 ന് ISM ടീമിന്‍റെ സന്ദര്‍ശനം നടന്ന സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍, SRG കണ്‍വീനര്‍മാര്‍, PTA പ്രസിഡന്‍റ് എന്നിവര്‍ പങ്കെടുക്കണം.
- മുന്നേറ്റം ഇടക്കാല വിലയിരുത്തല്‍ 15/10/2015 നും 20/10/2015 നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തേണ്ടതാണ്. മൂല്യനിര്‍ണയ ഉപാധികള്‍ 14/10/2015 ന് ബി ആര്‍ സി യില്‍നിന്നും പ്രധാനാദ്ധ്യാപകര്‍ വാങ്ങണം.
- മുന്നേറ്റം, അന്താരാഷ്ട്ര മണ്ണ് വര്‍ഷം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരശേഖരണപത്രികകള്‍ ചുവടെ ലിങ്ക് ചെയ്തിരിക്കുന്നു. അവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി അടുത്ത പ്രധാനാദ്ധ്യാപക യോഗത്തില്‍ കൊണ്ടുവരണം.
ശാസ്ത്രോത്സവം 2015
റജിസ്ട്രെഷന്‍ കണ്‍ഫേം ചെയ്യാത്ത സ്കൂളുകള്‍ അടിയന്തിരമായി കണ്‍ഫേം ചെയ്യണം
ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ റജിസ്ട്രെഷന്‍ കണ്‍ഫേം ചെയ്യാത്ത സ്കൂളുകളുടെ പട്ടിക ചുവടെ. റജിസ്ട്രെഷന്‍ അടിയന്തിരമായി കണ്‍ഫേം ചെയ്യാന്‍ പ്രധാനാദ്ധ്യപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.
13320 - Kizhuthallly West L.P. School |
| 13324 - Mudayad L.P. School |
| 13328 - Puravoor L.P. School |
| 13329 - Thalamunda L.P. School |
| 13335 - Elayavoor Dharmodayam L.P. School |
| 13338 - Ganapathivilsam L.P. School |
| 13350 - Valiyannure L.P. School |
| 13353 - Aichur West U.P. School |
| 13370 - Madrasa Sirajul Uloom U.P. School |
| 13389 - Chembilode U.P. School |
| 13301 - Aichur East L.P. School |
| 13310 - Iriver L.P. School |
സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം |
2016-17 അധ്യയന വര്‍ഷത്തില്‍ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് ആറ്, ഒന്‍പത് ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ 2016 ജനുവരി മൂന്നിന് നടത്തും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 2015 നവംബര്‍ 21 വരെ ലഭിക്കും. നവംബര്‍ 30 വരെ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. കഴക്കൂട്ടം സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം പ്രിന്‍സിപ്പല്‍, കഴക്കൂട്ടം സൈനിക സ്‌കൂള്‍, തിരുവനന്തപുരം-695 585 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ അപേക്ഷാഫോറം, പ്രോസ്‌പെക്ടസ്, പഴയ ചോദ്യപേപ്പറുകള്‍ എന്നിവ ലഭിക്കും. ജനറല്‍ കാറ്റഗറിക്ക് തപാലില്‍ ലഭിക്കാന്‍ 475 രൂപയും, നേരിട്ട് വാങ്ങിയാല്‍ 425 രൂപയുമാണ് വില. എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 325, 275 രൂപയാണ്. അപേക്ഷാഫോറം തപാലില്‍ വേണ്ടവര്‍, അഡ്രസ്, ഫോണ്‍ നമ്പര്‍, കാറ്റഗറി, താമസസ്ഥലം, അപേക്ഷിക്കുന്ന ക്ലാസ്, ജനനത്തീയതി എന്നിവ വ്യക്തമാക്കണം.www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറവും മറ്റും ഡൗണ്‍ലോഡ് ചെയ്യുകയുമാവാം. 2005 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവര്‍ക്ക് ആറാം ക്ലാസിലേക്കും, 2002 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് ഒന്‍പതാം ക്ലാസിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
|
UID എന്രോള്‍മെന്‍റ് ക്യാമ്പ്
ഒക്ടോബര്‍ 13, 14 തീയ്യതികളില്‍
സബ്ജില്ലാതലത്തില്‍ എല്ലാ ഗവ. / എയിഡഡ് / അണ്‍ എയിഡഡ് (recognized) സ്കൂളുകളിലെയും മുഴുവന്‍ കുട്ടികളുടെയും UID എന്രോള്‍മെന്‍റ് ഉടന്‍ പൂര്‍ത്തിയാക്കുവാന്‍ ഒക്ടോബര്‍ 13, 14 തീയ്യതികളില്‍ കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് it@school ന്‍റെ ആഭിമുഖ്യത്തില്‍ UID എന്രോള്‍മെന്‍റ് ക്യാമ്പ് നടത്തുന്നു. UID / EID നമ്പര്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ കുട്ടികളെയും എന്രോള്‍മെന്‍റ് ഫോം സഹിതം ക്യാമ്പിലേക്ക് പ്രധാനാദ്ധ്യാപകര്‍ നിയോഗിക്കേണ്ടതാണ്. ഉടന്‍തന്നെ അവരുടെ ഡേറ്റ it@school വെബ്സൈറ്റിലെ Sixth Working Day 2015 എന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്ത് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
Tuesday, October 6, 2015
സാദ്ധ്യായ:
സംസ്കൃതം പഠിക്കുന്ന കുട്ടികള്‍ക്കായി ക്യാമ്പ്
സംസ്കൃതം പഠിക്കുന്ന കുട്ടികള്‍ക്കായി ഒരു ക്യാമ്പ് നടത്തുവാന്‍ തീരുമാനിച്ചതായി DPI അറിയിച്ചു. സാദ്ധ്യായ: എന്ന പേരിലുള്ള ഈ ക്യാമ്പ് സബ്ജില്ലാതലത്തിലാണ് നടത്തുന്നത്. 1 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍നിന്നും പരമാവധി 200 കുട്ടികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കണം. സബ്ജില്ലയിലെ എല്ലാ സംസ്കൃതാദ്ധ്യാപകരും ഈ ക്യാമ്പില്‍ പങ്കെടുക്കണം. ക്യാമ്പ് തീയ്യതി തീരുമാനിച്ചുകൊണ്ടുള്ള അറിയിപ്പ് ഉടന്‍തന്നെ എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നല്‍കുന്നതായിരിക്കും.
IT മത്സരങ്ങള്‍
മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
വിവര വിനിമയ സാങ്കേതിക വിദ്യയുടെ ബഹുമുഖമായ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ മത്സര ബുദ്ധിയോടെ ഉപയോഗപ്പെടുത്തുന്നതിനും ICT രംഗത്ത് ബഹുമുഖ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി UP / HS / HSS / VHSS വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന IT മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ DPI പുറപ്പെടുവിച്ചു.
Monday, October 5, 2015
1 ഉം 2 ഉം ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും എഴുതാനും വായിക്കാനുമുള്ള കഴിവ് നേടിയെന്ന് ഉറപ്പുവരുത്തണം
വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രധാനാദ്ധ്യാപകരും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇതൊക്കെ സാദ്ധ്യമാക്കാന്‍ കഴിഞ്ഞത്. എങ്കിലും ചില വിദ്യാര്‍ത്ഥികളെങ്കിലും അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ കഴിയാതെയും ഗണിതത്തിലെ പ്രാഥമിക കാര്യങ്ങള്‍ പോലും ഗ്രഹിക്കാതെയും ക്ലാസ് മുറികളില്‍ കഴിയുന്നു. ഈ അവസ്ഥാവിശേഷം മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കേണ്ടതുണ്ട്. ഒരു പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി ക്ലാസ്സിലെ മുഴുവന്‍ കുട്ടികളെയും അക്ഷരജ്ഞാനവും അക്കജ്ഞാനവും നേടാന്‍ പ്രവര്‍ത്തിക്കുന്നതിനായി ഓരോ അദ്ധ്യാപകനെയും ഉദ്ബോധിപ്പിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ. ആദ്യഘട്ടമെന്ന നിലയില്‍ 1/11/2015 ന് മുമ്പ് 1 ഉം 2 ഉം ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും എഴുതാനും വായിക്കാനുമുള്ള കഴിവ് നേടിയെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യം ക്ലാസ് ടീച്ചര്‍മാരുടെ രേഖാമൂലമുള്ള ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രധാനാദ്ധ്യപകര്‍ എ ഇ ഓഫീസില്‍ നവംബര്‍ 1 ന് മുമ്പ് അറിയിക്കണം. നവംബര്‍ 14 ന് ഇക്കാര്യം സംസ്ഥാന വ്യാപകമായി പ്രഖ്യാപിക്കേണ്ടാതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച പാടില്ല.
മുന്നേറ്റം 2015-16
പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നു
പ്രൈമറി ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ DIET നടപ്പിലാക്കുന്ന മുന്നേറ്റംപദ്ധതിയുടെ നിര്‍വഹണം പുരോഗതി വിലയിരുത്തുന്നതിനായി തയ്യാറാക്കിയ ഫൊര്‍മാറ്റ് ചുവടെ. ഫൊര്‍മാറ്റ് പൂര്‍ണമാക്കി അടുത്ത പ്രധാനാദ്ധ്യാപക യോഗത്തില്‍ സമര്‍പ്പിക്കണം.
അന്താരാഷ്ട്ര മണ്ണ് - പ്രകാശ വര്‍ഷം
പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നു
അന്താരാഷ്ട്ര മണ്ണ്, പ്രകാശ വര്‍ഷവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ DIET പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി സ്കൂളുകളിലെ ശാസ്ത്ര / പരിസ്ഥിതി ക്ലബ് പ്രതിനിധികള്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. അതിന്‍റെ വെളിച്ചത്തില്‍ ഓരോ സ്കൂളിലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നുണ്ട്. ഓരോ സ്കൂളിലും നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനും തുടര്‍ന്ന് നടക്കേണ്ട സബ്ജില്ലാ / ജില്ലാതല മത്സരങ്ങളും സെമിനാറും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതിലേക്കായി രൂപകല്‍പന ചെയ്ത ഫൊര്‍മാറ്റ് ചുവടെ. ഫൊര്‍മാറ്റ് പൂര്‍ണമാക്കി എ ഇ ഒ ഓഫീസില്‍ ഉടനെ സമര്‍പ്പിക്കണം.
ക്ലീന്‍ സ്കൂള്‍ പദ്ധതി
എല്ലാ സ്കൂളുകളിലും നടപ്പിലാക്കണം
വിദ്യാലയങ്ങളെ സംശുദ്ധവും ആരോഗ്യകരവും ആക്കുക എന്ന ലക്ഷ്യത്തോടെ SSA നടപ്പിലാക്കുന്ന ക്ലീന്‍ സ്കൂള്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഒക്ടോബര്‍ 2 മുതല്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ശുചീകരണ, ആരോഗ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്കൂളുകളിലും നടപ്പിലാക്കാന്‍ നിര്‍ദേശം ലഭിച്ചു.
സ്കൂളുകളില്‍ നടപ്പില്‍വരുത്തേണ്ട / ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍:
- വിദ്യാലയ ശുചീകരണം
- ആകര്‍ഷകമായ സ്കൂള്‍ പരിസരം
- വൃത്തിയുള്ള ശുചിമുറികള്‍, ക്ലാസ് മുറികള്‍, ഓഫീസ് റൂം, ലൈബ്രറി, ലാബ്, അടുക്കള
- ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക സൌകര്യങ്ങള്‍
- കുട്ടികളിലെ കലാ - സാഹിത്യ - സാംസ്‌കാരിക കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരങ്ങള്‍, ഘോഷയാത്ര, റാലി
- 7/10/2015 മുതല്‍ 12/10/2015 വരെ നടത്തേണ്ട സ്കൂള്‍ തല മത്സരങ്ങള്‍ ചുവടെ:
- ഉപന്യാസരചന
- പ്രസംഗം
- ക്വിസ്
- പദ്യപാരായണം
- പെയിന്‍റിംഗ്
- പോസ്റ്റര്‍ രചന
- സ്കിറ്റ്
- കഥാരചന
- കവിതാരചന
- ഘോഷയാത്ര, റാലി മുതലായവ
മികച്ച സ്കൂളുകള്‍ക്ക് അവാര്‍ഡ്:
ബ്ലോക്ക് തലത്തില്‍ ഏറ്റവും മികച്ച 2 സ്കൂളുകളെ കണ്ടെത്തി ജില്ലയിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അതില്‍നിന്നും ഏറ്റവും മികച്ച 2 സ്കൂളുകളെ സംസ്ഥാന തലത്തിലേക്ക് ശുപാര്‍ശ ചെയ്യുകയും സംസ്ഥാന തലത്തില്‍ മികച്ച 2 സ്കൂളുകള്‍ക്ക് ഡല്‍ഹിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഉപഹാരവും കാഷ് അവാര്‍ഡും നല്‍കും.
ഗ്ലോബല്‍ ഹാന്‍ഡ് വാഷ് ഡേ 2015:
2015 ഒക്ടോബര്‍ 15 ഗ്ലോബല്‍ ഹാന്‍ഡ് വാഷ് ഡേ ആയി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് പോസ്റ്റര്‍, പെയിന്‍റിംഗ് മത്സരങ്ങള്‍ തുടങ്ങി ഏറ്റവും കുറഞ്ഞത് ഒരു പരിപാടിയെങ്കിലും എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കണം.
ഈ പരിപാടികള്‍ക്ക് മാധ്യമങ്ങളിലൂടെ വേണ്ടത്ര പ്രചാരണവും നല്‍കണം. ഈ പ്രവര്‍ത്തനനങ്ങളുടെ റിപ്പോര്‍ട്ട്, ഫോട്ടോ, വീഡിയോ എന്നിവയും ഒക്ടോബര്‍ 30 ന് മുമ്പായി സമര്‍പ്പിക്കണം.
Sunday, October 4, 2015
ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം |
ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് ഒക്ടോബര്‍ 30-ന് മുന്‍പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ നവംബര്‍ 10-നകം ഡാറ്റാ എന്‍ട്രി നടത്തേണ്ടതാണെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ :obcdirectorate@gmail.com
|
Sub district shastramela at Chembilode HSS
From 14th to 15th of October 2015
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
- ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ റജിസ്ട്രെഷന്‍ അവസാന തീയ്യതി : 5/10/2015.
- സാമൂഹ്യശാസ്ത്രം, സയന്‍സ് - UP / HS / HSS സബ്ജില്ലാ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. LP വിഭാഗത്തിന് ഓണ്‍ലൈന്‍ രജിസ്ട്രെഷന്‍ ആവശ്യമില്ല.
- സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം ചെമ്പിലോട് HSS ല്‍ വെച്ച്. സമയക്രമം:
- LP / UP : 12/10/2015 ന് രാവിലെ 10 മണി
- HS / HSS : 12/10/2015 ഉച്ച 12 മണി
- 2 പേരുള്ള ടീമിന് പങ്കെടുക്കാം.
- സയന്‍സ് ക്വിസ് മത്സരം ചെമ്പിലോട് HSS ല്‍ വെച്ച്. സമയക്രമം:
- LP / UP / HS / HSS : 13/10/2015 ന് രാവിലെ 10 മണി
- Talent Search Examination - HS വിഭാഗം 13/10/2015 ന് രാവിലെ 10 മണിക്ക് ചെമ്പിലോട് HSS ല്‍ വെച്ച്.
- ശാസ്ത്രമേളയുടെ റജിസ്ട്രെഷന്‍ 13/10/2015 ന് ഉച്ചക്ക് നടക്കും.
- ക്ലബ് അഫലിയേഷന്‍ ഫീ അടക്കാത്ത സ്കൂളുകള്‍ റജിസ്ട്രെഷന്‍ സമയത്ത് അഫലിയേഷന്‍ ഫീ അടക്കണം.
- കഴിഞ്ഞ വര്‍ഷത്തെ ശാസ്ത്രമേളകളില്‍ ലഭിച്ച എല്ലാ ട്രോഫികളും 10/10/2015 ന് മുമ്പ് ചെമ്പിലോട് HSS ല്‍ എത്തിക്കണം.
- ശാസ്ത്ര / ഗണിത ശാസ്ത്ര മേളകള്‍ 14/10/2015 നും സാമൂഹ്യശാസ്ത്ര / പ്രവൃത്തിപരിചയ മേളകള്‍ 15/10/2015 നും നടക്കും.
Thursday, October 1, 2015
ഉണര്‍വ്വ് 2015
മികച്ച ഫോക്കസ് സ്കൂളുകളെ അനുമോദിച്ചു
2014-15 അദ്ധ്യയന വര്‍ഷം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ പ്രവേശനത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയ പൊതു വിദ്യാലയങ്ങളെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ അനുമോദിക്കുന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ബഹു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.കെ.സി.ജോസഫ് 1/10/2015 വ്യാഴാഴ്ച രാവിലെ 9.30 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച്നിര്‍വഹിച്ചു. കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലയില്‍നിന്നും ഈ നേട്ടം കൈവരിച്ച് പ്രശംസാപത്രം ലഭിച്ച ചിറക്കല്‍ക്കുളം മദ്രസ മ അദനിയ എല്‍ പി സ്കൂളിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.
ധനസഹായത്തിന് അപേക്ഷിക്കാം |
സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ഗുണഭോക്താക്കളില്‍ 2014-15 അദ്ധ്യയന വര്‍ഷം 10, +2(ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടിയതും തുടര്‍ പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോല്‍സാഹന ധനസഹായം അനുവദിക്കും. വിദ്യാര്‍ത്ഥികളുടെ പേരുവിവരം പഠിച്ച സ്‌കൂള്‍ അധികൃതര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in ല്‍ സജ്ജീകരിച്ചിട്ടുള്ള Snehapoorvam Excellance എന്ന ഓപ്ഷനില്‍ ഒക്ടോബര്‍ 31 നുള്ളില്‍ അപ്‌ലോഡ് ചെയ്യണം.
|
Subscribe to:
Posts (Atom)
