Monday, December 14, 2015

ഗണിതശാസ്ത്ര ക്വിസ് മത്സരം 



വയനാട് സുല്‍ത്താന്‍ ബത്തേരി മീനാക്ഷി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയിലെ UP / HS വിദ്യര്‍ത്ഥികള്‍ക്കായി വാലുമ്മല്‍ ഗോപാലന്‍ മെമ്മോറിയല്‍ ഗണിതശാസ്ത്ര ക്വിസ് മത്സരം നടത്തുന്നു. 16/1/2016 ശനിയാഴ്ച രാവിലെ 10 മണിക്ക്   സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ്  വാലുമ്മല്‍ TTI യില്‍ വെച്ചാണ്‌ മത്സരം മത്സരം നടക്കുന്നത്. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ 9 മണിക്ക്. 2 പേര്‍ ഉള്‍പ്പെടുന്ന ടീമാണ് മത്സരത്തില്‍  പങ്കെടുക്കേണ്ടത്. കുട്ടികള്‍ക്ക്  താമസ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:


ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍

സബ്ജില്ലാതല മത്സരം 29/12/2015 ന്



ഈ വര്‍ഷത്തെ കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാതല ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം 29/12/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ GVHSS  (മുന്‍സിപ്പല്‍ HS) ല്‍ വെച്ച് നടക്കും.


Thursday, December 10, 2015

കല, കായിക- ആരോഗ്യ, പ്രവൃത്തി പഠന വിഷയങ്ങളുടെ ടേം വിലയിരുത്തല്‍

മാര്‍ഗനിര്‍ദേശങ്ങള്‍



Art Education, Health & Physical Education, Work Education എന്നീ വിഷയങ്ങള്‍ക്ക് ഈ അദ്ധ്യയന വര്‍ഷം മുതല്‍ നിരന്തര വിലയിരുത്തല്‍ നാടത്തുന്നതോടൊപ്പം തന്നെ ടേം വിലയിരുത്തലും നടത്തേണ്ടതാണ്. ഈ വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് സംബന്ധിച്ചും ടേം വിലയിരുത്തല്‍ നടത്തുന്നത്  സംബന്ധിച്ചും ഉള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

അര്‍ദ്ധവാര്‍ഷിക പരീക്ഷകള്‍

വെള്ളിയാഴ്ച ദിവസങ്ങളിലെ പരീക്ഷാ സമയം  പുനക്രമീകരിക്കണം 


വെള്ളിയാഴ്ച ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രാവിലത്തെ അര്‍ദ്ധവാര്‍ഷിക പരീക്ഷകള്‍ രാവിലെ 9.30 നും ഉച്ചക്ക് ശേഷമുള്ള പരീക്ഷകള്‍ ഉച്ചക്ക് 2.30 നും പുനക്രമീകരിക്കെണ്ടാതാണ്. പരീക്ഷാ ദിവസങ്ങളില്‍ മാത്രം മുസ്ലിം സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച പ്രവര്‍ത്തിദിവസവും  ശനിയാഴ്ച അവധിദിവസവും ആയിരിക്കും. ഇതുസംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ് ചുവടെ:

Wednesday, December 9, 2015

K-TET SEPTEMBER 2015

List of Qualified Candidates


2015 സെപ്റ്റംബര്‍ മാസത്തെ  K-TET പരീക്ഷയില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍നിന്നും വിജയിച്ചവരുടെ പട്ടിക ചുവടെ:

രണ്ടാം പാദ വാര്‍ഷിക മൂല്യനിര്‍ണയം

പ്രഥമാദ്ധ്യാപകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

ഈ വര്‍ഷത്തെ രണ്ടാം പാദ വാര്‍ഷിക മൂല്യനിര്‍ണയം സംബന്ധിച്ച് SSA പുറപ്പെടുവിച്ച പ്രഥമാദ്ധ്യാപകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

വിക്ടേഴ്‌സില്‍ തത്സമയം പത്താം ക്ലാസ്

വിക്ടേഴ്‌സ് ചാനലില്‍ ക്രിസ്തുമസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ ഏഴു വരെ സംപ്രേഷണം ചെയ്യും. ഓരോ പരീക്ഷയുടെയും തലേ ദിവസം അതത് വിഷയത്തിലെ രണ്ട് അധ്യാപകരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. പുനഃസംപ്രേഷണം പരീക്ഷാദിവസം രാവിലെ 6.30 മുതല്‍ 7.30 വരെ. 

അദ്ധ്യാപകര്‍ സെന്‍സസ് പൂര്‍ത്തിയാക്കണം


സെന്‍സസിന്‍റെ ഭാഗമായി എന്‍.പി.ആറില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ജോലി ഡിസംബര്‍ 30 ന് തന്നെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനാല്‍ സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍, അദ്ധ്യയനത്തെ ബാധിക്കാത്ത രീതിയില്‍ ഡിസംബര്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായി സെന്‍സസ് ജോലി പൂര്‍ത്തീകരിക്കണം. ക്രിസ്തുമസ് അവധിക്കാലത്ത് ജോലി ചെയ്യേണ്ടിവരുന്ന ദിവസങ്ങള്‍ക്ക് പകരം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സെന്‍സസ് വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം അനുവദനീയമായ കോംപന്‍സേറ്ററി ലീവ് അനുവദിക്കും. ഡിസംബര്‍ 10 ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അധ്യാപകര്‍ക്ക് ഡിസംബര്‍ 19 ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാം. 

അദ്ധ്യാപകര്‍ സെന്‍സസ് ജോലികള്‍ സ്കൂള്‍ പ്രവര്‍ത്തന സമയങ്ങള്‍ ഒഴിവാക്കി ക്രമീകരിക്കണം 

സെന്‍സസിന്‍റെ ഭാഗമായി NPR ല്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിന്നായി അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അര്‍ദ്ധ വാര്‍ഷിക പരീക്ഷകളെയും സ്കൂള്‍ അദ്ധ്യയനത്തെയും ബാധിക്കാത്ത രീതിയില്‍ സ്കൂള്‍ പ്രവര്‍ത്തന സമയങ്ങള്‍ ഒഴിവാക്കി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. DPI യുടെ നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപര്‍ക്കും നിര്‍ദേശം നല്‍കുന്നു.  

ഡിസംബര്‍ 14 - ഊര്‍ജ്ജസംരക്ഷണ ദിനം 


ഊര്‍ജ്ജ പ്രതിസന്ധികൊണ്ടും കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം എന്നിവയെ പ്രതിരോധിക്കുന്നതില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്‍റെ പ്രാധാന്യം കൊണ്ടും ലോക രാഷ്ട്രങ്ങളെല്ലാം തന്നെ വ്യാപകമായ തോതില്‍ ഊര്‍ജ്ജസംരക്ഷണ പ്രചാരണ പരിപാടികള്‍ നടത്തിവരുന്നു. അതിന്‍റെ ഭാഗമായി ദേശീയ തലത്തില്‍  ഡിസംബര്‍ 14  ഊര്‍ജ്ജസംരക്ഷണ ദിനമായി ആചരിച്ചുവരുന്നു. വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജസംരക്ഷണ അവബോധം ഉണര്‍ത്തുന്നതിനായി എല്ലാ സ്കൂളുകളിലും അന്നേദിവസം ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Tuesday, December 8, 2015

NuMats - സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ 

21/11/2015 ന് നടന്ന  NuMats ഉപജില്ലാതല പരീക്ഷയില്‍നിന്നും സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ പട്ടിക ചുവടെ:


Statistics 

Re-post മദ്രസ്സകളുടെ വിവര ശേഖരണം

മദ്രസ്സകളുടെ വിവരശേഖരണം നടത്തുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മദ്രസ്സ ബോര്‍ഡ്‌, വഖഫ് ബോര്‍ഡ്‌, National Institute of Open School (NIOS),  സൊസൈറ്റി രജിസ്ട്രേഷന്‍ (അംഗീകൃതം) എന്നീ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മദ്രസ്സകളുടെ വിവരങ്ങള്‍ ശേഖരിച്ച് DPI ക്ക് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചു. ഓരോ സ്കൂള്‍ പ്രദേശത്തും പ്രവര്‍ത്തിച്ചുവരുന്ന മദ്രസ്സകളുടെ വിവരം  ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ ശേഖരിച്ച് 30/11/2015 നകം ഈ ഓഫീസില്‍ സമര്‍പ്പിക്കാന്‍  എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

മനുഷ്യാവകാശദിനം : പ്രതിജ്ഞ ഡിസംബര്‍ 10 ന്


മനുഷ്യാവകാശദിനം ഡിസംബര്‍ 10 ന് സംസ്ഥാനത്ത് സമുചിതമായി ആചരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എയ്ഡഡ് സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ-പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യാവകാശ സാക്ഷരത ആര്‍ജിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിന് നിലവിലുള്ള സംരക്ഷണ കവചങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിന്റെയും ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്‍മാരും എല്ലാ സ്ഥാപന മേധാവികളും ദിനാചരണത്തിനും പ്രതിജ്ഞ എടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ ചേര്‍ത്ത സര്‍ക്കുലറില്‍.

സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിവര ശേഖരണം 



2015-16 വര്‍ഷത്തെ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ വിവരം ഫോമുകളിലായി (1. Toilet ഒഴികെയുള്ള മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ 2. Toilet സൌകര്യങ്ങള്‍)  ശേഖരിക്കുന്നു. ഓണ്‍ലൈന്‍ ആയാണ് വിവരങ്ങള്‍ submit ചെയ്യേണ്ടത്. 15/12/2015 നു മുമ്പേ വിവരങ്ങള്‍ submit ചെയ്യണം. ലിങ്ക് ചുവടെ: 

വിക്‌ടേഴ്‌സില്‍ പത്ത് പുതിയ വിദ്യാഭ്യാസ പരമ്പരകള്‍


വിക്‌ടേഴ്‌സ് ചാനല്‍ പത്ത് പുതിയ പരമ്പരകളുടെ സംപ്രേഷണം ആരംഭിക്കുന്നു. ക്രിസ്തുമസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ്സ് ഡിസംബര്‍ ഒന്‍പത് മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ ഏഴു വരെ സംപ്രേഷണം ചെയ്യും. വിവിധ ക്ലാസുകളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായുള്ള മാധ്യമപഠന പരിപാടിയായ ഹിയര്‍ ഈസ് ദ മീഡിയ പത്താം തീയതി വ്യാഴാഴ്ച രാത്രി 08.30 നും വെള്ളി രാവിലെ 11.30 നും, ഹിന്ദി ഭാഷയെ പരിചയപ്പെടുത്തല്‍ മുതല്‍ സംസാരിക്കാന്‍ പ്രാപ്തമാകുക വരെ ലക്ഷ്യം വയ്ക്കുന്ന പരിപാടിയായ ഭാഷാ പരിചയം (ഹിന്ദി) പത്താം തീയതി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം 05.30 നും വെള്ളി രാവിലെ ഒമ്പതിനും, സംസ്ഥാന ശാസ്ത്രമേളയില്‍ അവതരിപ്പിച്ച നാടകങ്ങള്‍ ഉള്‍പ്പെടുന്ന ശാസ്ത്രനാടകം പതിനൊന്നാം തീയതി വെള്ളി വൈകുന്നേരം 08.30 നും, ശാസ്ത്ര ഗവേഷണ രംഗത്തെ കണ്ടെത്തലുകളെ ഗവേഷകര്‍ വിശദമാക്കുന്ന പരിപാടി യുറേക്ക പതിനൊന്നിന് വൈകുന്നേരം 05.30 നും തിങ്കള്‍ രാവിലെ 08.30 നും പള്ളിയറ ശ്രീധരന്‍ അവതരിപ്പിക്കുന്ന ഗണിതശാസ്ത്ര പരിപാടി കണക്കിലെ കഥകള്‍ പതിനൊന്നിന് വെള്ളി രാത്രി ഒമ്പതിനും തിങ്കള്‍ ഉച്ചയ്ക്ക് 01.40 നും, എസ്.എസ്.എല്‍.സി ചരിത്രഭാഗത്തെ വിശദമാക്കുന്ന പരിപാടി ചരിത്രപഥങ്ങളിലൂടെ പന്ത്രണ്ടിന് രാവിലെ 07.30 നും വൈകുന്നേരം 05.30 നും, പ്രൊഫ. പത്മന രാമചന്ദ്രന്‍ നായര്‍ അവതരിപ്പിക്കുന്ന മലയാള ഭാഷാ പരിപാടിയായ നല്ല മലയാളം പതിനാലിന് തിങ്കള്‍ രാത്രി ഒമ്പതിനും ചൊവ്വ ഉച്ചയ്ക്ക് 01.40 നും, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പതിനഞ്ചിന് രാത്രി 08.30 നും ബുധന്‍ രാവിലെ 07.30 നും, പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങളെ അവതരിപ്പിക്കുന്ന പരിപാടി സ്‌കൂള്‍ ഈസ് കൂള്‍ പതിനാറിന് രാത്രി 08.30 നും, വ്യാഴം രാവിലെ 07.30 നും സംപ്രേക്ഷണം ചെയ്യും

Monday, December 7, 2015

സൗജന്യ പഠന- വിനോദയാത്ര


കണ്ണൂര്‍: കുട്ടികളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന- വിനോദയാത്ര സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ 11-ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0497 2763473.

5 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ എസ് സി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഇളവുകള്‍ അനുവദിക്കുന്നതിന് ബാങ്ക് അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യണം 




എസ് സി വിഭാഗ വിദ്യാര്‍ത്ഥികളുടെ   ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട് 5 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍പഠിക്കുന്ന മുഴുവന്‍ എസ് സി കുട്ടികള്‍ക്കും (വരുമാനപരിധിയില്ല) വിദ്യാഭ്യാസ ഇളവുകള്‍ അനുവദിക്കുന്നതിനായി അവരുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍    Zero Balance അക്കൌണ്ട് ഓപ്പണ്‍ ചെയ്യാനും ആയതിന്‍റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ത്ത ഫോര്‍മാറ്റില്‍ ശേഖരിക്കാനും എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കാന്‍ പട്ടികജാതി വികസന വകുപ്പില്‍നിന്നും നിര്‍ദേശം ലഭിച്ചു. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് SBT / SBI ശാഖകള്‍ വഴി ആകുന്നത് Direct Beneficiary Transfer  (DBT)  വഴി തുക കൈമാറ്റത്തിന് കൂടുതല്‍ സൌകര്യപ്രദമായിരിക്കും. ആകയാല്‍ അര്‍ഹരായ എസ് സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Sunday, December 6, 2015

പ്രഥമാദ്ധ്യാപക യോഗം 8/12/2015 ന്

സബ് ജില്ലയിലെ ഗവ. / എയിഡഡ് / അണ്‍-എയിഡഡ് പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകരുടെ യോഗം 8/12/2015 ചൊവ്വാഴ്ച രാവലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു ചേരും. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

അജണ്ട:



  • ISM
  • ക്ലസ്റ്റര്‍ പരിശീലനം
  • മുന്നേറ്റം - അവലോകനം
  • UID (എല്ലാ വിദ്യാര്‍ത്ഥികളുടെയും UID/EID നമ്പര്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തി പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച സാക്ഷ്യപത്രം സമര്‍പ്പിക്കണം)
  • പാഠ പുസ്തകം  (പൂര്‍ണമായും ലഭിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം സമര്‍പ്പിക്കണം)
  • ദേശീയ സമ്പാദ്യ പദ്ധതി (പ്രോഗ്രസ് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം)

Saturday, December 5, 2015

എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും  UID / EID ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തണം 


എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും  UID / EID ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു.
  1. സ്കൂളിലെ ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ UID / EID ഓണ്‍ലൈന്‍ സംവിധനത്തില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആയത് 15/12/2015 ന് മുമ്പ് സമ്പൂര്‍ണയിലോ Sixth Working Day 2015 ലോ ഉള്‍പ്പെടുത്തണം.
  2. അതാത് സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ ഇത് ഉറപ്പ് വരുത്തേണ്ടതും സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും UID / EID ലഭിച്ചത് സംബന്ധിച്ചും അത്  സമ്പൂര്‍ണയിലോ  Sixth Working Day 2015 ലോ നിശ്ചിത സമയത്തിനകം ഉള്‍പ്പെടുത്തിയത് സംബന്ധിച്ചും ഉള്ള Action Taken Report 20/12/2015 ന് മുമ്പ് AEO ഓഫീസില്‍ സമര്‍പ്പിക്കയും വേണം.          

Friday, December 4, 2015

രണ്ടാം വോള്യം പാഠ പുസ്തകങ്ങള്‍ കുറവുള്ള സ്കൂളുകള്‍ ഇപ്പോള്‍  തന്നെ അറിയിക്കണം

MOST URGENT


ഈ വര്‍ഷത്തെ രണ്ടാം വോള്യം പാഠ പുസ്തകങ്ങള്‍ ഇനിയും ഏതെങ്കിലും സ്കൂളുകള്‍ക്ക് (അണ്‍ എയിഡഡ് ഉള്‍പ്പെടെ) ആവശ്യമായിട്ടുണ്ടെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെ സക്ഷ്യപ്പെടുത്തലോടുകൂടിയ രേഖകളുമായി ജില്ലാ പാഠ പുസ്തക വിതരണ കേന്ദ്രത്തില്‍നിന്നും ഡിസംബര്‍ 7 നകം ശേഖരിക്കാനുള്ള  DPI യുടെ  നിര്‍ദേശം എല്ലാ പ്രഥമാദ്ധ്യാപകരെയും അറിയിച്ചിരുന്നു. അങ്ങിനെ ജില്ലാ ഹബില്‍നിന്നും പുസ്തകങ്ങള്‍ ശേഖരിച്ചതിനുശേഷവും പാഠ പുസ്തകങ്ങള്‍ കുറവുള്ളവര്‍ അവ ഏതൊക്കെയെന്നും എത്രയെന്നും ഇപ്പോള്‍ തന്നെ സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീ.മിഥുന്‍.ജി.ആര്‍ ന്‍റെ  മൊബൈല്‍ഫോണില്‍   (9446617626) വിളിച്ച് അറിയിക്കണം.