Saturday, February 6, 2016

ഓൺലൈൻ ക്വിസ്സ് മത്സരം


'മാടായി ഉപജില്ല' ബ്ലോഗ്‌ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. വാർഷികാഘോഷ പരിപാടികൾ മാർച്ച് ആദ്യവാരം നടക്കും.അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ്സ് മത്സരം ഫെബ്രവരി 12 മുതൽ മാർച്ച് 2 വരെ (20 ദിവസം) നടക്കും. 
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ (ഗവ./എയ്ഡഡ്) വിദ്യാർഥികൾ, അദ്ധ്യാപകർ, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ, വിശദവിവരങ്ങൾ, നിബന്ധനകൾ എന്നിവയ്ക്ക് ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ....





Income Tax

അന്തിമ  ബാദ്ധ്യത  സംബന്ധിച്ച സെല്‍ഫ് ഡിക്ലറെഷന്‍ 10/2/2016 നകം സമര്‍പ്പിക്കണം



2015-16 സാമ്പത്തിക വര്‍ഷം ശമ്പളത്തില്‍നിന്നുള്ള ആകെ വരുമാനം (Gross Salary Income) 2,50,000/- രൂപയിലും അധികമുള്ളവര്‍ അവരുടെ അന്തിമ ഇന്‍കം ടാക്സ് ബാദ്ധ്യത  സംബന്ധിച്ച സെല്‍ഫ് ഡിക്ലറെഷന്‍ മറ്റ് അനുബന്ധ രേഖകളും സഹിതം 10/2/2016 നകം Finance (Accounts-A) Department ന് സമര്‍പ്പിക്കണം. അങ്ങിനെ ചെയ്യാത്തവരുടെ ഇന്‍കം ടാക്സ് deduction / relief ന്  യോഗ്യമായ contributions പരിഗണിക്കാതെ ഇന്‍കം ടാക്സ് അന്തിമ ബാദ്ധ്യത കണക്കാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍നിന്നും മറ്റൊരു അറിയിപ്പില്ലതെ ധനകാര്യ വകുപ്പ് അക്കൗണ്ട്‌സ് സെക്ഷന്‍ ശമ്പളത്തില്‍നിന്നും റിക്കവര്‍ ചെയ്യും. വിശദാംശങ്ങള്‍ ചുവടെ:

Friday, February 5, 2016

പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു


പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകര്‍ / അദ്ധ്യാപകര്‍, ഹൈ സ്കൂള്‍ അദ്ധ്യാപകര്‍ എന്നിവരുടെ 2016-17 അദ്ധ്യയനവര്‍ഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. 10/2/2016 മുതല്‍ 20/2/2016 വരെ അപേക്ഷ സ്വീകരിക്കും. സ്കൂള്‍ തലത്തിലും വിദ്യാഭ്യാസ ഉപജില്ലാ തലത്തിലും അപേക്ഷ പരിശോധിക്കുന്നതിന് അനുവദിച്ച സമയം 22/2/2016 മുതല്‍ 25/2/2016 വരെ.

Thursday, February 4, 2016

PAY REVISION 2014

ശമ്പള നിര്‍ണയ ക്യാമ്പുകള്‍


2014 ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉള്ള എയിഡഡ് വിദ്യാലയങ്ങളുടെ ശമ്പള നിര്‍ണയ ക്യാമ്പുകള്‍ ചുവടെ ചേര്‍ത്ത ഷെഡ്യൂള്‍ പ്രകാരം നടക്കും (പരിശോധനാതീയ്യതികള്‍ മാറ്റത്തിനു വിധേയം). സേവന പുസ്തകം (എല്ലാ എന്ട്രീസ് അപ്ഡേറ്റ് ചെയ്തത്), ശമ്പള നിര്‍ണയ സ്റ്റേറ്റ്മെന്‍റ് (5 കോപ്പി), പിന്നീട് ഉള്ള പരിശോധനയില്‍ ശമ്പള നിര്‍ണയം ക്രമപ്രകാരമല്ലെന്നു കണ്ടെത്തുകയാണെങ്കില്‍ അധികം വാങ്ങിയ തുക തിരിച്ചടക്കാന്‍ സന്നദ്ധത കാണിക്കുന്ന ഡിക്ലറേഷന്‍ (5 കോപ്പി) എന്നിവ സഹിതം പരിശോധന കേന്ദ്രത്തില്‍ പ്രഥമാദ്ധ്യാപകര്‍ നിശ്ചിത ദിവസം ഹജരാകേണ്ടാതാണ്.


Mowancheri UP School
17/2/2016 to 18/2/2016
Mowancheri UP School 28
koyyode Madrassa 13
Mitavilode West LP 6
thattiyode LP 7
Kanayannur LP 4
Kanayannur mappila 6
64
Muthukutty UP
19/2/2016 to 20/2/2016
Muthukutty UP 13
Iriveri LP 4
Irveri east LP 5
Iriveri West LP 4
Kakkoth LP 5
Thalavil LP 3
Koyyode Central Lp 5
koyyode East 2
Muthukutty No 1 LP 3
Thannada LP 4
Thannada East 3
Velloor illam LP 6
Thannada Central UP 10
Chala East LP 4
71
Puratheel New mappila UP
23/2/2016 to 24/2/2016
Puratheel New mappila UP 20
Palli[prom UP 11
Valiyannur North UP 9
Macheri New UP 12
Valiyannur LP 3
55
St:Antonys UPS
26/2/2016 to 27/2/2016

St Antonys UP 10
Kuruva UPS 15
Wardha Model UP 6
BEMP UP 7
Madrassa Sirajul Uloom UP 7
Katalayi South UP 11
St Peters LP 3
59
Kanhirode UP
2/3/2016 to 3/3/2016
Kanhirode UP 15
Eachur West 12
Kanhirode Sankara Vilasam UP 19
Eachur Central LP 4
Eachur East LP 4
Kanhirode LP 4
Kanhirode Central 3
Thalamunda LP 5
Vattappoyil Mappila LP 5
71
Krishna Vilasam UP Kappad
4/3/2016 to 5/3/2016
Krishna Vilasam UP Kappad 14
Chelora LP 6
Chelora North LP 3
Thilannur UP 10
Chembilode UP 4
Chembilode LP 4
Kappad LP 4
Kappad Madrassa LP 3
Macheri Mappila LP 3
Peringalayi LP 2
Thilannur North  LP 5
Thilannur LP 3
Chembilode North LP 3
Chembilode Central Lp 3
67
Varam UP
9/3/2016 to 10/3/2016
Varam UP 34
Athirakam UP 7
Elayavoor  10
Edachovva UP 8
Mundayad LP 3
Elayavoor Dharmodayam LP 5
67
Dharma Samajam UP
15/3/2016 to 16/3/2016
Dharma Samajam UP 13
Gouri Vilasam UP 8
Kizhuthally East UP 9
Vanivilasam UP 9
Elayavoor Central LP 4
Elayavoor South LP 4
Ganapathi Vilasam LP 3
Kizhuthally West LP 3
Madrassa Ma  Adaniya LP 5
58
Munderi Central UP
18/3/2016 to 19/3/2016
Munderi Central UP 22
Varal Mappila LP 10
Munderi East LP 7
Puravoor LP 4
Navakerala LP 5
Munderi LP 4
Mansha Ul, Uloom LP 6
Vattappoil Mappila LP 5
63

Wednesday, February 3, 2016

സുഗമ ഹിന്ദി പരീക്ഷ 6.2.2016 ന്


ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ച സുഗമ ഹിന്ദി പരീക്ഷ 6.2.2016 ന് സംസ്ഥാന വ്യാപകമായി നടത്തുന്നതാണ് എന്ന് DPI അറിയിച്ചു.

വിക്ടേഴ്‌സില്‍ ശാസ്ത്രമേള സംപ്രേക്ഷണം ചെയ്യുന്നു


വിക്ടേഴ്‌സില്‍ ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടി ശാസ്ത്രമേള 2016 സംപ്രേഷണം ചെയ്യും. മേളയില്‍ അവതരിപ്പിച്ച നൂതന കണ്ടുപിടുത്തങ്ങളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിയാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. സംപ്രേഷണം വ്യാഴാഴ്ചകളില്‍ വൈകുന്നേരം നാലിനും പുന: സംപ്രേഷണം വെള്ളയാഴ്ചകളില്‍ പകല്‍ പത്തു മണിക്കും.




Tuesday, February 2, 2016

ഫുഡ് സേഫ്റ്റി റജിസ്റ്റ്രേഷന്‍ വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണം

സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നത്  Food Safety and Standards Act 2006 ന്‍റെ പരിധിയില്‍ വരും.  ഭക്ഷണം പാചകം ചെയ്യുമ്പോള്‍  ശുചിത്വം ഉറപ്പാക്കുന്നതിനും എല്ലാ സ്കൂളുകളും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ചുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിനും നേരത്തെതന്നെ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.  എന്നാൽ ഇതുവരെയും പ്രസ്തുത റജിസ്റ്റ്രേഷൻ എല്ലാ  സ്കൂളുകളും ചെയ്തയതായി കാണുന്നില്ല. ഈ വിഷയത്തില്‍ കണ്ണൂര്‍ DDE ക്ക് അടിയന്തിരമായും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതുണ്ട്. ആകയാല്‍ 31/12/2015 ന് രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ള   സ്കൂളുകളുടെ വിശദാംശങ്ങള്‍ 5/2/2016 നു മുമ്പായി സമര്‍പ്പിക്കണം.



മുന്നേറ്റം

 

മുന്നേറ്റം 2015-16 അന്തിമ വിലയിരുത്തല്‍ഫലങ്ങള്‍ 30/1/2016 നകം  BRC യില്‍ എത്തിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചുവടെ ചേര്‍ത്ത സ്കൂളുകളില്‍നിന്നും ഫലങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. വിലയിരുത്തല്‍ഫലങ്ങള്‍ 3/2/2016 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി BRC യില്‍ എത്തിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

  MUNDERI 
1 AICHUR ELPS
2 NAVAKERALA LPS
3 PURAVOOR LPS
4 THALAMUNDA LPS
5 MUNDERI CUPS
6 MUNDERI EPS
KANNUR MUNICIPALITY
1 GLPS KANNUKKARA
2 ST. PETERS LPS
3 GNAPATHI VILASAM LPS
4 GUPS DEVATHARKANY
5 GUPS THAVAKKARA
6 DHARMASAMAJAM UPS
7 ST. ANTONYS UPS
8 GVHSS KANNUR
9 GVHSS GIRLS
10 GOVT.TOWN HSS
11 CHOVVA HSS
12 DIS GHSS
ELAYAVOOR
1 DHARMODAYAM LPS 
2 VANIVILASAM UPS
3 ATHIRAKAM UPS
4 KADALAYI SOUTH UPS
5 KURUVA UPS
CHEMBILODE
1 IRIVERI LPS
2 THANNADA EAST LPS
3 IRIVERI EAST LPS
4 VELLURILLAM LPS
5 THANNADA CUPS
CHELORA
1 KRISHNAVILASAM UPS
2 PURATHIYIL NEW MOPLA UPS
3 MACHERI NEW UPS
4 VALIYANNUR NORTH UPS                                            

Monday, February 1, 2016

ആദരാഞ്ജലികള്‍ 

clip

തയ്യില്‍ St.Antony's UP School 2- ) o ക്ലാസ് വിദ്യാര്‍ത്ഥി നീര്‍ച്ചാലിലെ മാലോട്ട് ഹൌസില്‍ മുഹമ്മദ്‌ സിനാന്‍ (7) ഒരു ബൈക്ക് അപകടത്തെത്തുടര്‍ന്ന് ഇന്നലെ 1/2/2016 ന്  അന്തരിച്ചു. അകാലത്തില്‍ വേര്‍പെട്ട ഈ കുരുന്നിന് ആദരാഞ്ജലികള്‍. 

മുഹമ്മദ്‌ സിനാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നാളെ 3/2/2016 ബുധനാഴ്ച  എല്ലാ സ്കൂളുകളിലും പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്ത് ട്രാഫിക് സുരക്ഷ സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നതിന് പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

കുറുവ യു പി സ്കൂളിന്‍റെ 97-)o വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട് 31/1/2016 ഞായറാഴ്ച കണ്ണൂര്‍ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ശ്രീ.എം.ബാലകൃഷ്ണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍  നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ 


 ഉദ്ഘാടനം സീനിയര്‍ ജേര്‍ണലിസ്റ്റ് ശ്രീ.എം.അബ്ദുറഹിമാന്‍ നിര്‍വഹിക്കുന്നു


ഗുരുവന്ദനം കണ്ണൂര്‍ നോര്‍ത്ത് BPO ശ്രീ.കെ.ടി.ശ്രീജിത്ത്‌ നിര്‍വഹിക്കുന്നു 


Sunday, January 31, 2016

സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം



സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ശ്രീ.ജാഫര്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനവുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്ത കാര്യങ്ങളില്‍  അടിയന്തിര നടപടികള്‍ കൈക്കൊണ്ട് അക്കാര്യം ഉടന്‍തന്നെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍  എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 
  1. പല സ്കൂളുകളും 100 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. ഇവ തകര്‍ന്നുവീണ് കുട്ടികളുടെ ജീവന്‍ അപകടത്തിലാവാന്‍ സാധ്യതയുണ്ട്. ഇവ പുതുക്കി നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
  2. പല സ്കൂളുകളുടെയും മേല്‍ക്കൂര ആസ്ബസ്റ്റോസ് കൊണ്ടുള്ളവയാണ്.  ഇത് കാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  ഇവ മാറ്റാന്‍ നടപടികള്‍ സ്വീകരിക്കണം.

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി

2015 ഓണത്തോടനുബന്ധിച്ച് സ്കൂള്‍ പാചകത്തോഴിലാളികള്‍ക്കുള്ള ഉത്സവ ബത്ത കണ്ടിഞ്ചന്റ് ഫണ്ടില്‍ നിന്നും വിനിയോഗിക്കാം

 

2015 ഓണത്തോടനുബന്ധിച്ച് സ്കൂള്‍ പാചകത്തോഴിലാളികള്‍ക്കുള്ള ഉത്സവ ബത്ത 1100/- രൂപ നിരക്കില്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.  പ്രസ്തുത തുക സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് അനുവദിച്ചുതന്ന കണ്ടിഞ്ചന്റ് തുകയില്‍നിന്നും എല്ലാ പാചക തൊഴിലാളികള്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Saturday, January 30, 2016

അദ്ധ്യാപക പാക്കേജ്

ബഹു. ഹൈക്കോടതിയുടെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിച്ചു


അദ്ധ്യാപക പാക്കേജ് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച 1.10.2011 ലെ GO (P) 199/2011/G Edn നമ്പര്‍ ഉത്തരവും അനുബന്ധ ഉത്തരവുകളും അനുബന്ധ ഉത്തരവുകളും പിന്‍വലിച്ചുകൊണ്ട് അദ്ധ്യാപകരുടെ നിയമനം, തസ്തിക നിര്‍ണയം, സംരക്ഷനാനുകൂല്യം എന്നിവ സംബന്ധിച്ച് 6/8/2015 ലെ ലെ GO (P) 213/2015/G Edn  നമ്പര്‍ ഉത്തരവുപ്രകാരം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. നിരവധി കേസുകള്‍ ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്യപ്പെട്ടു. പ്രസ്തുത കേസുകള്‍ പരിഗണിച്ചുകൊണ്ട്‌ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ 6/8/2015 ലെ ലെ GO (P) 213/2015/G Edn  നമ്പര്‍ ഉത്തരവ് ചില ഭേദഗതികളോടെ നിലനിര്‍ത്തുകയുണ്ടായി. ബഹു. ഹൈക്കോടതിയുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിധിന്യായത്തിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍ 2011--12 മുതല്‍ അദ്ധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്യുന്ന അപ്പീലിന്‍റെ അന്തിമ തീര്‍പ്പിന് വിധേയമായി 6/8/2015 ലെ ലെ GO (P) 213/2015/G Edn  നമ്പര്‍ ഉത്തരവ് കോടതി വിധിയനുസരിച്ച് ലിങ്ക് ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ പറയുംപ്രകാരം നടപ്പിലാക്കാന്‍ തീരുമാനിച്ചു.


കലാപ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡ്


സംസ്ഥാന സ്കൂള്‍കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക് പ്രോത്സാഹനമായി 10,000 രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാത്യകയിലുളള അപേക്ഷ ആറ് മാസത്തിനകത്തുളള ജാതിസര്‍ട്ടിഫിക്കറ്റ,് എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന്‍റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നിശ്ചിത മാത്യകയിലുളള വിദ്യാര്‍ത്ഥിയുടെഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വിദ്യാര്‍ത്ഥി പ0നം നടത്തിയിരുന്ന സ്ഥാപനമേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി ഫെബ്രുവരി 12 അഞ്ച് മണിക്ക് മുന്‍പായി ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ് അയ്യന്‍കാളി ഭവന്‍,കനകനഗര്‍, കവടിയാര്‍ പി.ഒ, തിരുവന്തപുരം 695003 വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ/രക്ഷകര്‍ത്താവിനെ നേരിട്ട് ബന്ധപ്പെടുവാനുളള മൊബൈല്‍ നന്പര്‍ പിന്‍കോഡ് സഹിതമുളള വിലാസം എന്നിവ ക്യത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തണം. ഫോണ്‍ നന്പര്‍ 04712315375, 2737214 അപേക്ഷയുടെ മാത്യക ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും,ഉത്തര/ദക്ഷിണ മേഖലയിലെ ഡ്യെൂട്ടി ഡയറക്ടര്‍ മാരുടെ കാര്യാലയത്തില്‍ നിന്നും, വകുപ്പിന്‍റെ വെബ്സൈറ്റായ www.scdd.kerala.gov.in മുഖേനയും ലഭിക്കും.

Friday, January 29, 2016

'സ്നേഹപൂര്‍വ്വം സഹപാഠിക്ക്'

ശേഖരിച്ച തുക സര്‍ക്കാരിലേക്ക് ഒടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍


2016 ജനുവരി 1 ന് സ്നേഹപൂര്‍വ്വം സഹപാഠിക്ക് എന്ന പരിപാടി സ്കൂളുകളില്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി  ചുവടെ ചേര്‍ത്ത കര്‍മ്മപദ്ധതി നടപ്പില്‍ വരുത്തുന്നതിന് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.


  • 2016 ജനുവരി 1 ന് സ്കൂള്‍ അസംബ്ലി വിളിച്ചുചേര്‍ക്കണം. ദുരിതവും വേദനയും അനുഭവിക്കുന്നവര്‍ക്ക് സുരക്ഷാവലയം സൃഷ്ടിക്കാന്‍ കൈകൊര്‍ക്കമെന്ന പ്രതിജ്ഞ അസംബ്ലിയില്‍ ചൊല്ലണം.
  • 2016 ജനുവരി 1 മുതല്‍ 26 വരെ സ്നേഹനിധി സമാഹരണം നടത്തണം.
  • സംഭാവനകള്‍ ക്ലാസ് ടീച്ചര്‍മാരാണ് സ്വീകരിക്കേണ്ടത്.
  • ജനുവരി 26 ന് സ്കൂള്‍ അസംബ്ലിയില്‍വെച്ച് വിദ്യാര്‍ത്ഥികള്‍ സ്വമേധയാ സമാഹരിച്ച സ്നേഹനിധി ക്ലാസ് ടീച്ചറും ക്ലാസ് പ്രതിനിധിയായ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് പ്രഥമാദ്ധ്യാപകന് നല്‍കണം.
ഇങ്ങിനെ ശേഖരിച്ച തുക പ്രഥമാദ്ധ്യാപകര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന DD ആയോ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ പെയ്മെന്‍റ് ഗേറ്റ് വേ മുഖേനയോ തിരുവനന്തപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിന്‍ ബ്രാഞ്ചിലെ  30809533211 എന്ന അക്കൌണ്ട് നമ്പറിലേക്ക് (IFSC നമ്പര്‍ SBIN0000941) കോര്‍ ബാങ്കിംഗ് / ഓണ്‍ലൈന്‍ / RTGS / NEFT വഴിയോ അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തുക അടിയന്തിരമായി ഒടുക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

എയിഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ 

KSR ഭാഗം 1 ചട്ടം 28 A പ്രകാരമുള്ള ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിന് അനുമതിനല്‍കി



15 വര്‍ഷ സേവന കാലയളവ്‌ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ ലഭിച്ച എയിഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 15 വര്‍ഷം പൂര്‍ത്തിയാകുന്നമുറക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയുടെ സ്കെയില്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തീയ്യതിമുതല്‍ ഒരു മാസത്തിനകം KSR ഭാഗം 1 ചട്ടം 28 A പ്രകാരമുള്ള ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിന് അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.