സാമൂഹ്യശാസ്ത്ര പത്രവായനാ മത്സരം
ഈ വര്‍ഷത്തെ സാമൂഹ്യശാസ്ത്ര പത്രവായനാ മത്സരത്തിന്‍റെ വിവിധ തലങ്ങളില്‍ ഉള്ള സമയക്രമം സംബന്ധിച്ച DPI യുടെ അറിയിപ്പ് ചുവടെ.
എസ്. സി. ഇ. ആര്‍. ടി. റിസോഴ്‌സ് പാനല്‍ തയ്യാറാക്കുന്നു |
പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകളിലേക്ക് പ്രീ-പ്രൈമറി അധ്യാപക സഹായി, വിവിധ പഠന സാമഗ്രികള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള ശില്‍പശാലകളില്‍ പങ്കെടുക്കുന്നതിനും, അദ്ധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ റിസോഴ്‌സ് അദ്ധ്യാപകരായി പ്രവര്‍ത്തിക്കുന്നതിനും താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍, എന്നിവിടങ്ങളില്‍ അദ്ധ്യാപകരായി /ഫാക്കല്‍റ്റി അംഗങ്ങളായി/ ഗവേഷകരായി ജോലി നോക്കുന്നവരോ ഈ മേഖലകളില്‍ പ്രവര്‍ത്തിച്ച് വിരമിച്ചവരോ ആകാം. കലാ- കായിക പ്രവര്‍ത്തി പരിചയ മേഖലകളില്‍ പ്രാഗല്‍ഭ്യമുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. ബയോഡാറ്റ സഹിതം അപേക്ഷ ആഗസ്റ്റ് 20 നകം ഡയറക്ടര്‍, എസ്. സി. ഇ. ആര്‍. ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം -12 വിലാസത്തില്‍ അയക്കണം. (ഇ മെയില്‍ scertkerala@gmail.com)
|
Category A
|
Category B
|
ധാരാളം ലഭിക്കാന്‍ ഒരു വാട്ട് ലഭിക്കൂ
|
ഊര്‍ജ്ജ സംരക്ഷണം, സ്മാര്‍ട്ട് നഗരങ്ങള്‍ എന്ന ലക്ഷ്യത്തിനുള്ള സമര്‍ത്ഥമായ ചുവടു വെപ്പ്
|
ഒത്തുചേര്‍ന്ന് വൈദ്യുതി ലഭിക്കാം, പുരോഗതിയില്‍ പങ്കാളിയാകാം
|
കാര്‍ബണ്‍ പരിധി കുറക്കുക
|
ജഗരൂകരകൂ കരുതലോടെ ഊര്‍ജ്ജം ഉപയോഗിക്കൂ
|
ധ്രുവ പ്രദേശങ്ങളെ രക്ഷിക്കൂ സൌരോര്‍ജ്ജത്തിലേക്ക് മാറൂ
|
പ്രീമെട്രിക് സ്കോളര്ഷിപ്പ്നിര്ദേശങ്ങള് |
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകള്‍ National Scholarship Portal (NSP) വഴി www.scholarships.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി ഈ മാസം 15 ന് ശേഷം സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചുവടെ.
|
ഉത്തരവ് പുറപ്പെടുവിച്ചു |
പുള്ളുവര്‍ (Pulluvan) തച്ചര്‍ (ആശാരിയല്ലാത്ത) (Tachar - Other than Carpentre) സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ പുള്ളവന്‍, തച്ചര്‍ (ആശാരിയല്ലാത്ത) സമുദായങ്ങളെ ഒ.ഇ.സി പട്ടികയില്‍ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചു.
|