Sunday, October 30, 2016

അസാമാന്യ നേട്ടം കൈവരിച്ച കുട്ടികള്‍ക്ക് സ്റ്റൈപ്പന്റ്


കേന്ദ്ര വനിതാ ശിശു സംരക്ഷണ മന്ത്രാലയം നല്‍കുന്ന പഠനം, കല, സാംസ്‌കാരികം, കായികം തുടങ്ങിയ മേഖലകളില്‍ അസാമാന്യ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡ് (National Child Award for Exceptional Achievement) കരസ്ഥമാക്കിയവരില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കുട്ടിക്ക് പ്രതിവര്‍ഷം ഏഴായിരത്തി അഞ്ഞൂറ് രൂപയും വെള്ളിമെഡല്‍ നേടിയ കുട്ടിക്ക് പ്രതിവര്‍ഷം അയ്യായിരം രൂപയും പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നതുവരെ സ്റ്റൈപ്പന്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതിനുള്ള അപേക്ഷാഫോറത്തിന്റെ മാതൃകയും മറ്റ് വിവരങ്ങളും www.swd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ നവംബര്‍ 25ന് വൈകിട്ട് അഞ്ചിന് മുമ്പ് തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫീസില്‍ തപാല്‍ മുഖാന്തരമോ നേരിട്ടോ സമര്‍പ്പിക്കണം. 

Thursday, October 27, 2016

clip

സബ് ജില്ലാ കലോത്സവം

ഡേറ്റ എന്‍ട്രി ആരംഭിച്ചു 

കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലാ കലോത്സവത്തിന്‍റെ ഓണ്‍ലൈന്‍ ഡേറ്റ എന്‍ട്രി ആരംഭിച്ചു. സമ്പൂര്‍ണ്ണ യൂസര്‍നേമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡേറ്റ എന്റര്‍ ചെയ്യാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ഡേറ്റ എന്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി നവംബര്‍ 10. 

Results

ചേലോറ ഗവ. ഹൈ സ്കൂളില്‍ വെച്ച് നടന്ന കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലാ സയന്‍സ് / മാത്സ് / IT / Work Experience ഫേറിന്‍റെ അന്തിമ ഫലങ്ങള്‍ ചുവടെ.


Wednesday, October 26, 2016

Results

ചേലോറ ഗവ. ഹൈ സ്കൂളില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലാ സയന്‍സ് / മാത്സ് / IT ഫേറിന്‍റെ 26/10/2016 ലെ റിസള്‍ട്ട് ചുവടെ.

Monday, October 17, 2016

സര്‍,
      കണ്ണൂര്‍ റവന്യൂ ജില്ലയിലെ മുഴുവന്‍ സബ്ബ് ജില്ലകളിലും (പയ്യന്നൂര്‍ സബ്ബ് ഒഴികെ ) ഐ.ടി മേളയുടെ ഭാഗമായി ഉള്ള ഐ.ടി ക്വിസ്സ് മത്സരം 19-10-2016 ബുധനാഴ്ച അതാത് സബ്ബ് ജില്ലകളിലെ ഐ.ടി മേള നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സ്ക്കൂളില്‍ വച്ച് നടത്തുന്നതാണ്. ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഐ.ടി ക്വിസ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ക്കൂളില്‍ അന്നേ ദിവസം എത്തിചേരാനുള്ള നിര്‍ദ്ദേശം നല്‍കേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
                      
                യു.പി വിഭാഗം - 10 മണി
           എച്ച്.എസ്സ് വിഭാഗം - 11 മണി
           
എച്ച്.എസ്സ്.എസ്സ് വിഭാഗം - 12 മണി

Monday, October 10, 2016

പ്രൈമറി ക്ലാസുകളിലേക്ക് പുതിയ ഐ.സി.ടി പാഠപുസ്തകങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലേക്കുള്ള പുതിയ ഐ.സി.ടി പാഠപുസ്തകങ്ങള്‍ തയ്യാറായി. കളികള്‍ പോലും അര്‍ത്ഥവത്തായ പഠനസന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന എജുടെയ്ന്‍മെന്റ് രീതിയിലൂടെയാണ് 'കളിപ്പെട്ടി' എന്ന പേരില്‍ പുതിയ പാഠപുസ്തകം തയാറാക്കിയിരിക്കുന്നത്. പ്രതികരണാത്മകതയോടെ കുട്ടിക്ക് ചുറ്റുപാടുകളെ സമീപിക്കാനും ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവ് സ്വായത്തമാക്കാനുതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളവയാണ് ഈ പാഠപുസ്തകങ്ങള്‍. ഗണിതം, പരിസരപഠനം, ഭാഷാപാഠപുസ്തകങ്ങളിലെ വിവിധ പഠനപ്രവര്‍ത്തനങ്ങളെ പ്രബലനം ചെയ്യുന്ന കളികള്‍ പുതിയ ഐ.സി.ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇന്ററാക്ടീവ് ആയി രൂപകല്പന ചെയ്ത വിദ്യാഭ്യാസ സോഫ്റ്റ്വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തി, ഐ.ടി @ സ്‌കൂള്‍ പ്രൈമറിയിലേക്ക് തയാറാക്കിയ ഗ്‌നൂ/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റവും ഇതോടൊപ്പം അധ്യാപകര്‍ക്ക് നല്‍കും. ഐ.സി.ടി പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന പ്രയോഗങ്ങളില്‍ മാത്രം ഒതുങ്ങാതെ നൂറുകണക്കിന് അഭ്യാസങ്ങള്‍ ഐ.ടി @ സ്‌കൂള്‍ നല്‍കുന്ന സോഫ്റ്റ്വെയര്‍ സഞ്ചയത്തില്‍ ലഭിക്കും. പ്രൈമറി തലത്തില്‍ ഐ.സി.ടി പഠനം ശക്തമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി @ സ്‌കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചെയര്‍മാനായ സമിതിയാണ് പാഠപുസ്തകം തയാറാക്കിയത്. പുതിയ പാഠപുസ്തക സമീപനവുമായി യോജിക്കുന്ന ഐ.സി.ടി സങ്കേതങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയ 'കളിപ്പെട്ടി' എന്ന പേരിലുള്ള പുസ്തകങ്ങള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ചു. നവംബര്‍ മുതല്‍ ഇത് സ്‌കൂളുകളില്‍ വിതരണം ചെയ്യാനാണ് പദ്ധതി.

സയൻസ് ക്ലബ് അസോസിയേഷന്റെ പൊതു നിർദ്ദേശങ്ങൾ 


സംസ്ഥാന തല യോഗത്തിൽ തീരുമാനമായ പ്രകാരമുള്ള റവന്യു ജില്ലാ സയൻസ് ക്ലബ് അസോസിയേഷന്റെ പൊതു നിർദ്ദേശങ്ങൾ ചുവടെ. 

സംസ്ഥാന സ്കൂള്‍ നോര്‍ത്ത് സോണ്‍ ഗെയിംസ് മത്സരങ്ങള്‍



ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ നോര്‍ത്ത് സോണ്‍ ഗെയിംസ് മത്സരങ്ങള്‍ 14/10/2016 മുതല്‍ 16/10/2016 വരെ കണ്ണൂരില്‍ വെച്ച് നടക്കും. ക്ഷണക്കത്ത് ചുവടെ.

Thursday, October 6, 2016

 സഞ്ചയിക സമ്പാദ്യ പദ്ധതി പുനര്‍നാമകരണം ചെയ്തു


സഞ്ചയിക സമ്പാദ്യ പദ്ധതി പുനര്‍നാമകരണം ചെയ്ത് Student's Savings Scheme ആരംഭിച്ചു.

7 th National Painting Competitions for school students for the year 2016 -17




കേന്ദ്ര ജല വിഭവ മന്ത്രാലയം 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു. വിശദാംശങ്ങള്‍ ചുവടെ:

ആര്‍.എം.എസ്.എ തനത് മഹോത്സവം എട്ടിനും ഒമ്പതിനും


കേരളത്തിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പാരമ്പര്യ - തനത് കലകളെ പരിപോഷിപ്പിക്കുന്നതിനായി രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ (ആര്‍.എം.എസ്.എ) നേത്യത്വത്തില്‍ തനത് മഹോത്സവം ഒക്ടോബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ തൃശ്ശൂര്‍ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് കൂടാതെ ദേശീയതലത്തിലെ മത്സരത്തില്‍ പങ്കെടുക്കുന്നതിനുളള അവസരവും നല്‍കും. 

Wednesday, October 5, 2016

 സാമൂഹ്യശാസ്ത്ര ക്ലബിന്‍റെ ഏകദിന ശില്പശാല 13/10/2016 ന്


കണ്ണൂര്‍ റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ രൂപീകരണവും ഉള്ളടക്കവും എന്ന വിഷയത്തില്‍ ഒരു ഏകദിന ശില്പശാല 13/10/2016 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കും. എല്ലാ ഹൈ സ്കൂളുകളില്‍നിന്നും സാമൂഹ്യശാസ്ത്ര അദ്ധ്യാപകന്‍ ക്ലബ് സെക്രട്ടറിമാര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കണമെന്ന് DDE അറിയിച്ചു.

പ്രൈമറി അദ്ധ്യാപകര്‍ക്ക് സ്ഥലംമാറ്റം


ഗവ. പ്രൈമറി അദ്ധ്യാപകര്‍ക്ക് സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് കണ്ണൂര്‍ DDE ഉത്തരവായി.
കാല്‍നടക്കാരായ കുട്ടികള്‍ പോയശേഷമേ സ്‌കൂള്‍ വാഹനങ്ങള്‍ പുറപ്പെടാവു: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

സ്‌കൂള്‍സമയത്തിനുശേഷം കാല്‍നടക്കാരായ കുട്ടികള്‍ സ്‌കൂളില്‍ നിന്നും പോയതിനുശേഷം മാത്രമേ സ്‌കൂള്‍ വാഹനങ്ങള്‍ പുറപ്പെടാവു എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് വരുന്ന രണ്ടാഴ്ചക്കുളളില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധനയ്ക്കു വിധേയമാക്കും. ഒക്ടോബര്‍19 ന് മുമ്പ് ആര്‍.ടി.ഒ/ജോയിന്റ് ആര്‍.ടി.ഒമാര്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കുവാനും സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

Tuesday, October 4, 2016

വന്യജീവി വാരാഘോഷം : സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒക്ടോബര്‍ 5 ന് പ്രതിജ്ഞയെടുക്കും


വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികളിലും ജീവനക്കാരിലും എത്തിക്കാനായി ഒക്ടോബര്‍ 5 ന് ഉച്ചയ്ക്കുമുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും താഴെ കൊടുത്തിരിക്കുന്ന പ്രതിജ്ഞ എടുക്കാനുള്ള ക്രമീകരണങ്ങള്‍ സ്ഥാപനമേധാവികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി.

പ്രതിജ്ഞ

കേരളത്തിന്റെ കാടുകളും, പുഴകളും, വന്യജീവികളുമെല്ലാം ഞങ്ങളുടെ സ്വത്താണ്, നിലനില്‍പ്പാണ്, അഭിമാനമാണ്. ഇവ വരും തലമുറകളുടെ അവകാശമാണ്. ഇവയെ ഞങ്ങള്‍ സംരക്ഷിക്കും. അതിനെ നശിപ്പിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കുകയില്ല. കാടും, ജലസമൃദ്ധിയും, പച്ചപ്പും സംരക്ഷിക്കുമെന്ന് ഈ മണ്ണില്‍ തൊട്ട് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. കാടിന് കാവല്‍ നാം തന്നെ കാടിന് കാവല്‍ നാം തന്നെ കാടിന് കാവല്‍ നാം തന്നെ

Saturday, October 1, 2016

ഗാന്ധിജയന്തി

ഒക്ടോബര്‍ 2 മുതല്‍ സേവനവാരം




ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 2 ന് എല്ലാ സ്കൂളുകളിലും സേവന ദിനമായും തുടര്‍ന്നുള്ള ഒരാഴ്ച സേവന വാരമായും ആചരിക്കാന്‍ DPI നിര്‍ദേശിച്ചു.  ബഹു. കേരള മുഖ്യമന്ത്രിയുടെ സന്ദേശം ഒക്ടോബര്‍ 2 ന്  സേവന ദിനാചരണം ആരംഭിക്കുന്നതിന് മുന്നോടിയായും തുടര്‍ന്ന്‍ ഒക്ടോബര്‍ 3 തിങ്കളാഴ്ച   ചേരുന്ന  സ്കൂള്‍ അസംബ്ലിയിലും  എല്ലാ സ്കൂളുകളിലും വായിക്കണം. പ്രകൃതി നാശമില്ലാത്ത ജീവിത സമീപനം എന്നതായിരിക്കണം ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ കേന്ദ്ര പ്രമേയം. ഗാന്ധിജി വിഭാവനം ചെയ്തപോലെ എല്ലാ മനുഷ്യരെയും ഒന്നായിക്കണ്ട് പരസ്പര സ്നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും രാജ്യത്തിന്‍റെ ശ്രേയസ്സിനായി പ്രവര്‍ത്തിക്കുന്നതിന് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാനും നിര്‍ദേശമുണ്ട്.


സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യ ഇന്‍ഷുറന്‍സ് പദ്ധതി

പരിഷ്കരിച്ച് ഉത്തരവായി 


സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യ ഇന്‍ഷുറന്‍സ് പദ്ധതി കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാ തരത്തിലുള്ള അപകടങ്ങള്‍ക്കും മുന്‍പ് നിശ്ചയിച്ച പ്രകാരം ഇന്‍ഷുറന്‍സ് തുക നല്‍കുന്ന തരത്തിലും ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ മരണപ്പെട്ടാല്‍ 50000/- രൂപ ട്രഷറിയില്‍ ഫിക്സഡ് ഡപ്പസിറ്റ് ആയി നിക്ഷേപിക്കയും പലിശയിനത്തില്‍ ലഭിക്കുന്ന തുക കുട്ടിയുടെ പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന തരത്തില്‍ DPI മുഖാന്തിരം നടപ്പിലാക്കാന്‍ അനുമതി നല്‍കി ഉത്തരവായി.