Monday, November 14, 2016

സ്‌നേഹപൂര്‍വ്വം പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാനുളള അവസാന തീയതി നീട്ടി


മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ ഒന്നു വരെ ദീര്‍ഘിപ്പിച്ചു.
ലംപ്‌സംഗ്രാന്റ് നവംബര്‍ 24 വരെ വിവരങ്ങള്‍ ചേര്‍ക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി ലംപ്‌സംഗ്രാന്റിനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യഥാസമയം ഡാറ്റാ എന്‍ട്രി നടത്താത്ത സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 24 വരെ www.scholarship.itschool.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാം. അര്‍ഹരായവരുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തണം. ഡാറ്റാ എന്‍ട്രിക്ക് ഇനി അവസരം നല്‍കില്ലെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 

Thursday, November 3, 2016

ക്ലസ്റ്റര്‍തല ശില്പശാല നാളെ (നവംബര്‍ 5)


സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള രണ്ടാമത് ക്ലസ്റ്റര്‍തല ശില്പശാല നാളെ (നവംബര്‍ അഞ്ച്) നടക്കും. എല്ലാ അധ്യാപകരും നിര്‍ബന്ധമായും ക്ലസ്റ്ററില്‍ പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ലോക മണ്ണുദിനം 2016 : ഉപന്യാസം/പെയിന്റിംഗ് മത്സരം


ലോക മണ്ണുദിനാചരണത്തിന്റെ ഭാഗമായി മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 19ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.. രാവിലെ 9.30ന് ഉപന്യാസ രചന (മലയാളം/ഇംഗ്ലീഷ്) - ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി, ഉച്ചയ്ക്ക് രണ്ടിന് പെയിന്റിംഗ് (വാട്ടര്‍ കളര്‍) - ഒന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെ/ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെ/ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് മത്സരങ്ങള്‍. മത്സരാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ കരുതണം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 15ന് മുമ്പ് മണ്ണ് പര്യവേക്ഷണ സംരക്ഷണ ഡയറക്ടറേറ്റ്, സെന്റര്‍ പ്ലാസ ബില്‍ഡിംഗ്, ഫ്‌ളോര്‍ നം. 364, വഴുതക്കാട്, തിരുവനന്തപുരം വിലാസത്തിലോ 0471 - 2339899, 2339800, 9447586568 എന്നീ ഫോണ്‍ നമ്പരുകളിലോ soildirector@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ പേര് രജിസ്റ്റര്‍ ചെയ്യണം. 

 Participants Eligible for Higher Level Competition

 

ചേലോറ ഗവ. ഹൈ സ്കൂളില്‍ ഒക്ടോബര്‍ 26, 27 തീയ്യതികളില്‍  നടന്ന  സബ് ജില്ലാ സയന്‍സ് /സോഷ്യല്‍ സയന്‍സ് / മാത്സ് / IT / Work Experience Fair ല്‍ നിന്നും ഉന്നത തലത്തിലേക്ക് മത്സരിക്കാന്‍ അര്‍ഹത നേടിയ കുട്ടികളുടെ പട്ടിക ചുവടെ.

Wednesday, November 2, 2016

SAMUNNATHI 

വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ(ഐ.സിഡബ്ല്യൂ.എ), സി.എസ്, ദേശീയ നിലവാരമുളള സ്ഥപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswcfc.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 15. 

വിക്ടേഴ്‌സില്‍ പുതിയ രണ്ട് പരിപാടികള്‍

ഐ.ടി @ സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ നവംബര്‍ രണ്ടാം വാരത്തില്‍ ഇ ഫോര്‍ ഇംഗ്ലീഷ് എന്ന പരിപാടി സംപ്രേഷണം ആരംഭിക്കും. മലയാളം മാധ്യമമായി പഠിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് ഭാഷ അനായസമായി കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കുന്ന പരിപാടിയാണിത്. കൂടാതെ പത്താംക്ലാസിലെ പാഠഭാഗങ്ങളെ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ദൃശ്യവത്കരിച്ചിട്ടുള്ള പരിപാടി പാഠവും കടന്ന് എന്ന പേരില്‍ നവംബര്‍ ഏഴിന് സംപ്രേഷണം ആരംഭിക്കും. 

 ക്ലസ്റ്റര്‍ തല ശില്പശാല

 മാര്‍ഗനിര്‍ദേശങ്ങള്‍


നവംബര്‍ 5 ന് നടക്കുന്ന അദ്ധ്യാപകരുടെ ക്ലസ്റ്റര്‍ തല ശില്പശാല സംബന്ധിച്ച് DPI മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.