Monday, November 30, 2015

സബ്ജില്ലാതല സ്കൂള്‍ കലോത്സവം

ആദ്യ  ദിന റിസള്‍ട്ട്‌



നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍ കണ്ണൂര്‍ St. Michael's AIHSS ല്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യ ദിവസത്തെ  റിസള്‍ട്ട്‌ ചുവടെ:




കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല കലോത്സവം RDD സതി റാണി ഉദ്ഘാടനം ചെയ്യുന്നു


Saturday, November 28, 2015

സ്‌നേഹപൂര്‍വം പദ്ധതി : തീയതി നീട്ടി


സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി.

ആബി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


ആം ആദ്മി ബീമാ യോജനയുടെ (ആബി) അംഗത്വം നേടിയ ഗുണഭോക്താക്കളുടെ കുട്ടികള്‍ക്ക് 2015-16 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വീകരിക്കും. ആബി പദ്ധതിയില്‍ അംഗങ്ങളായവരുടെ ഒന്‍പത് മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പെടെ) ഉളള ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്‌കോളര്‍ഷിപ്പായി ലഭിക്കും. അപേക്ഷ ഫോറവും വിശദവിവരവും www.chiak.org ലും അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ടോള്‍ഫ്രീ നമ്പര്‍ 1800 200 2530 എല്‍.ഐ.സി. ഹെല്‍പ് ലൈന്‍ നമ്പര്‍ 0471-2540906. 

നൂണ്‍ മീല്‍ കൂക്ക് വേതന കുടിശ്ശിക വിതരണം

നൂണ്‍ മീല്‍ കൂക്ക് വേതന കുടിശ്ശിക വിതരണത്തിനായി ചേരുന്ന യോഗം  ഡിസംബര്‍ 1 ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു 3 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് നടക്കും. അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കുന്ന തിരിച്ചറിയല്‍ സാക്ഷ്യപത്രവും പ്രഥമാദ്ധ്യാപകര്‍ countersign ചെയ്യുന്ന രസീത് - 2 കോപ്പിയും (5000/- രൂപക്ക് മുകളില്‍ ഉള്ള ക്ലയിം എങ്കില്‍ ഒന്നില്‍ റവന്യൂ സ്റ്റാമ്പ്‌ പതിക്കണം)  സഹിതം ഓരോ സ്കൂളിലെയും കൂക്ക് കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കാനും തുക കൈപ്പറ്റാനുമുള്ള നിര്‍ദേശം അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കണം. 2013-14, 2014-15 കാലയളവില്‍ ജോലിചെയ്ത എല്ലാ പാചക തൊഴിലാളികളെയും ഇതില്‍ കൃത്യമായി ഉള്‍പ്പെടുത്താന്‍ പ്രഥമാദ്ധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.

Friday, November 27, 2015

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു വിവരശേഖരണം ഡിസംബറില്‍


ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കും. വിവരശേഖരണത്തിനായി എത്തുന്ന ഉദ്യോഗസ്ഥന് എല്ലാ സ്ഥിരതാമസക്കാരും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം ശരിയായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുകയും മരണപ്പെട്ടവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് ഐഡി നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം മുന്‍കൂട്ടി കരുതി വയ്ക്കണമെന്ന് കേന്ദ്ര സെന്‍സസ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

പ്രൈമറി അദ്ധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലെറേഷന് വേണ്ടിയുള്ള  ഐ.സി.ടി അടിസ്ഥാന പരിശീലനം 30/11/2015 ന്



കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലുള്ള ഉപജില്ലകളിലെ പ്രൈമറി അദ്ധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലെറേഷന് വേണ്ടിയുള്ള ആറ് ദിവസത്തെ ഐ.സി.ടി അടിസ്ഥാന പരിശീലനം 30/11/2015 ന് ആരംഭിക്കുന്നു. ഐ.ടി.സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍(മുന്‍സിപ്പല്‍ സ്ക്കൂള്‍, കണ്ണൂര്‍)വച്ചാണ് പരിശീലനം. പരിശീലനം ആവശ്യമുള്ള നേരത്തെ
രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അധ്യാപകരേയും പങ്കെടുപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അതാത് പ്രഥമാദ്ധ്യാപകര്‍  നല്‍കേണ്ടതാണ്.

Thursday, November 26, 2015

സമയക്രമങ്ങളില്‍ മാറ്റം

Extremely Urgent



നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍ കണ്ണൂര്‍ St. Michael's AIHSS ല്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ സംഘാടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ സൌകര്യത്തിനായി  നേരത്തെ 26/11/2015 ന് ചേര്‍ന്ന പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ ചില വ്യതിയാനങ്ങള്‍ വരുത്തേണ്ടി വന്നിരിക്കുന്നു. പുതുക്കിയ തീരുമാനങ്ങള്‍ ചുവടെ:


1. പാഠപുസ്തകങ്ങളുടെ പുനക്രമീകരണം:



സ്കൂളുകളില്‍ അധികമുള്ള  പാഠപുസ്തകങ്ങള്‍ നവംബര്‍ 27, 28 (വെള്ളി, ശനി)  എന്നീ ദിവസങ്ങളിലായി AEO ഓഫീസില്‍ ശേഖരിച്ച് നവംബര്‍ 30 തിങ്കളാഴ്ച ആവശ്യകതയുള്ള  സ്കൂളുകള്‍ക്ക് വിതരണം ചെയ്യുന്നു. 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് ഇങ്ങിനെ ക്രമീകരിക്കുന്നത്. അധികമുള്ള പാഠപുസ്തകങ്ങള്‍ AEO ഓഫീസില്‍ ഏല്‍പ്പിക്കുമ്പോള്‍ അവയുടെ  ലിസ്റ്റ് - 2 കോപ്പി നല്‍കി ഒന്നില്‍  കൈപ്പറ്റ്‌ രസീത് വാങ്ങിക്കേണ്ടാതാണ്. അതുപോലെ   AEO ഓഫീസില്‍നിന്നും പാഠപുസ്തകങ്ങള്‍ സ്വീകരിക്കുമ്പോള്‍ കൈപ്പറ്റ്‌ രസീത് നല്‍കണം.

2. പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ്:

ഡിസംബര്‍ 1 ചൊവ്വാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ St. Michael's AIHS ല്‍ വെച്ച് പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ്ചേരുന്നു. ഗവ. / എയിഡഡ് / അ്‍ണ്‍ - എയിഡഡ് പ്രൈമറി / ഹൈ  / ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രഥമാദ്ധ്യാപകരും / പ്രിന്‍സിപ്പല്‍മാരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കണം.

3.നൂണ്‍ മീല്‍ കൂക്ക് വേതന കുടിശ്ശിക വിതരണം:

നൂണ്‍ മീല്‍ കൂക്ക് വേതന കുടിശ്ശിക വിതരണത്തിനായി ചേരുന്ന യോഗം  ഡിസംബര്‍ 1 ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു 3 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് നടക്കും. അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കുന്ന തിരിച്ചറിയല്‍ സാക്ഷ്യപത്രവും പ്രഥമാദ്ധ്യാപകര്‍ countersign ചെയ്യുന്ന രസീത് - 2 കോപ്പിയും  സഹിതം ഓരോ സ്കൂളിലെയും കൂക്ക് കൃത്യസമയത്ത് തന്നെ തുക യോഗത്തില്‍ പങ്കെടുക്കാനും തുക കൈപ്പറ്റാനുമുള്ള നിര്‍ദേശം അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കണം.


ഉര്‍ദു ടീച്ചര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 8/12/2015 ന് 


സബ്ജില്ലാതല ഉര്‍ദു ടീച്ചര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 8/12/2015 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ കണ്ണൂര്‍ GTTI (Men) ല്‍ വെച്ച് ചേരും. UP വിഭാഗം ഉര്‍ദു അദ്ധ്യാപകര്‍ മീറ്റിംഗില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കാനുള്ള നിര്‍ദേശം അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കേണ്ടതാണ്.

വിദ്യാരാഗം കലാസാഹിത്യവേദി ശില്‍പശാല

Probable Dates



കഥ - LP, UP, HS


ഡിസംബര്‍ 29 / 30
കവിത - LP, UP, HS
ചിത്രരചന - LP, UP, HS

ഒരു വിഭാഗത്തിലേക്ക് ഒരു കുട്ടി വീതം പങ്കെടുക്കാം 


ക്ലസ്റ്റര്‍ പരിശീലന വാര്‍ത്തകള്‍

2015 നവംബര്‍ 28 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ മുഴുവന്‍ അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്. പരിശീലന കേന്ദ്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു (നേരത്തെ പ്രഖ്യാപിച്ച കേന്ദ്രങ്ങളിലോ വിഷയങ്ങളിലോ  മാറ്റമില്ല).
1. ജനറല്‍



ക്ലാസ് / വിഷയം
പരിശീലന കേന്ദ്രം
പങ്കെടുക്കുന്ന പഞ്ചായത്ത്
Class I to IV
Chovva HSS
Kannur Muncipality, Chembilode
Class I to IV
Varam UPS
Munderi, Elayavoor, Chelora
LP / UP Arabic, UP Maths
Kannur North BRC



എല്ലാ പഞ്ചായത്തും
Urdu, Sanskrit, Basic Science
GUPS Muzhathadam
UP English, Social Science, Malayalam, Hindi
GHSS Chala


2. സ്പെഷ്യലിസ്റ്റ് സബ്ജക്ട്സ്


വിഷയം
പരിശീലന കേന്ദ്രം
തീയ്യതി
പങ്കെടുക്കുന്ന പഞ്ചായത്ത്
Work Experience
GTTI (Men) Kannur
28/11/2015
എല്ലാ പഞ്ചായത്തും
Arts
St. Teresa’s AIHS Kannur
28/11/2015
Physical Education
GHSS Valapattanam
5/12/2015

പരിശീലനത്തിന് എത്തുന്ന അദ്ധ്യാപകര്‍ നിര്‍ബന്ധമായും ടീച്ചര്‍ ടെക്സ്റ്റ്‌, പാഠപുസ്തകം എന്നിവ കൊണ്ടുവരേണ്ടതാണ്

Wednesday, November 25, 2015

സബ്ജില്ലാതല സ്കൂള്‍ കലോത്സവം

പ്രോഗ്രാം നോട്ടീസ്


നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍ കണ്ണൂര്‍ St. Michael's AIHSS ല്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല സ്കൂള്‍ കലോത്സവ പ്രോഗ്രാം നോട്ടീസ് ചുവടെ:

പ്രൈമറി അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലെറേഷന് വേണ്ടിയുള്ള ഐ.സി.ടി അടിസ്ഥാന പരിശീലനം നവംബര്‍ 30 ന് ആരംഭിക്കുന്നു



കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലുള്ള ഉപജില്ലകളിലെ പ്രൈമറി അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലെറേഷന് വേണ്ടിയുള്ള ആറ് ദിവസത്തെ ഐ.സി.ടി അടിസ്ഥാന പരിശീലനം 30/11/2015 ന് ആരംഭിക്കുന്നു. ഐ.ടി.സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍(മുന്‍സിപ്പല്‍ സ്ക്കൂള്‍, കണ്ണൂര്‍)വച്ചാണ് പരിശീലനം. പരിശീലനം ആവശ്യമുള്ള     നേരത്തെ 
രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അധ്യാപകരേയും പങ്കെടുപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കണം.
SSA KANNUR NORTH BRC

ക്ലസ്റ്റര്‍ പരിശീലനം 2015 നവംബര്‍ 28 രാവിലെ 10 മണി മുതല്‍


2015 നവംബര്‍ 28 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ മുഴുവന്‍ അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്. പരിശീലന കേന്ദ്രങ്ങള്‍ ചുവടെ:


ക്ലാസ് / വിഷയം
പരിശീലന കേന്ദ്രം
പങ്കെടുക്കുന്ന പഞ്ചായത്ത്
Class I to IV
Chovva HSS
Kannur Muncipality, Chembilode
Class I to IV
Varam UPS
Munderi, Elayavoor, Chelora
LP / UP Arabic, UP Maths
Kannur North BRC



എല്ലാ പഞ്ചായത്തും
Urdu, Sanskrit, Basic Science
GUPS Muzhathadam
UP English, Social Science, Malayalam, Hindi
GHSS Chala

പരിശീലനത്തിന് എത്തുന്ന അദ്ധ്യാപകര്‍ നിര്‍ബന്ധമായും ടീച്ചര്‍ ടെക്സ്റ്റ്‌, പാഠപുസ്തകം എന്നിവ കൊണ്ടുവരേണ്ടതാണ്

   BPO

           KANNUR NORTH BRC

Tuesday, November 24, 2015


ദേശീയ സമ്പാദ്യ പദ്ധതി

സ്കൂള്‍ സഞ്ചയിക സ്കീം പരിപോഷിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ 

ദേശീയ സമ്പാദ്യ പദ്ധതിയിലേക്കുള്ള നിക്ഷേപ സമാഹരണത്തിന്‍റെ ഭാഗമായി സ്കൂള്‍ സഞ്ചയിക സ്കീം പരിപോഷിപ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

  1. സ്കൂള്‍ സഞ്ചയിക സ്കീം പ്രോത്സാഹിപ്പിക്കുന്നതിനായി സഞ്ചയികയിലുണ്ടാകുന്ന ഓരോ വര്‍ഷത്തെയും പുതിയ നിക്ഷേപത്തിന് (വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ബാലന്‍സിന് 0.50 % നിരക്കില്‍ പ്രഥമാദ്ധ്യാപകാന് പ്രോത്സാഹന അലവന്‍സ് നല്‍കും.
  2. ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന സ്കൂളുകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ട്രോഫിയും മെറിറ്റ്‌ സര്‍ടിഫിക്കറ്റും പ്രോത്സാഹമായി  നല്‍കും.

ഉപജില്ലാ കായികമേള

RESULT



നവംബര്‍ 21, 23,  24 തീയ്യതികളില്‍  കണ്ണൂര്‍ പോലീസ്പരേഡ്ഗ്രൌണ്ടില്‍വെച്ച് നടന്ന കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാതല  കായികമേളയുടെ അവസാന ദിന  റിസള്‍ട്ട്‌ ചുവടെ:

ഭരണഘടനാ ദിനം നവംബര്‍ 26 ന്



ഡോ. ബി.ആര്‍. അംബേദ്കറുടെ 125-ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ദിനമായ നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ കളക്ടര്‍മാരും, വകുപ്പ് തലവന്മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ എക്‌സിക്യൂട്ടീവുകളും അന്നേ ദിവസം രാവിലെ 11 ന് ജീവനക്കാര്‍ക്ക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുക്കേണ്ടതാണ്. എല്ലാ സ്‌കൂളുകളിലെയും അസംബ്ലികളിലും അന്നേ ദിവസം ചൊല്ലേണ്ടതാണ്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് മോക്ക് പാര്‍ലമെന്റുകള്‍, ഉപന്യാസം, പ്രസംഗ മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ പൊതുജനങ്ങള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കണം. അന്നേ ദിവസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാര്‍ ഭരണഘടനാദിനം ആചരിക്കും. 

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 26/11/2015 ന്

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 26/11/2015 ന് രാവിലെ 10.30 ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍വെച്ച് ചേരുന്നു. എല്ലാ ഗവ. /എയിഡഡ് / അണ്‍ - എയിഡഡ് പ്രൈമറി / ഹൈ സ്കൂള്‍ / ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രഥമാദ്ധ്യാപകരും  പ്രിന്‍സിപ്പല്‍മാരും കോണ്‍ഫറന്‍സില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കണം. 

അജണ്ട:

MOST URGENT

രണ്ടാം ഘട്ട പാഠപുസ്തക വിതരണം

Short / Excess Statement  സമര്‍പ്പിക്കണം 


ഈ വര്‍ഷത്തെ രണ്ടാം ഘട്ട  പാഠപുസ്തക വിതരണം കാര്യക്ഷമമായി നടപ്പില്‍വരുത്തുന്നതിനായി ഓരോ സ്കൂളിലും ഇനിയും ആവശ്യമുള്ള പാഠപുസ്തകങ്ങള്‍ മറ്റ് സ്കൂളുകളില്‍ അധികമായുണ്ടെങ്കില്‍ അവിടെനിന്നും ഉടന്‍തന്നെ ശേഖരിക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ KBPS ല്‍ നിന്നുമുള്ള ഡെലിവറിയും സ്കൂളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ സ്കൂളിലെയും പാഠപുസ്തകങ്ങളുടെ Short / Excess Statement ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ 26/11/2015 ന് ചേരുന്ന പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കണം. അങ്ങിനെ ചെയ്യുമ്പോള്‍ പ്രൊഫോമയിലെ ഒരു  ROW / COLUMN delete ചെയ്യാനാ add ചെയ്യാനോ പാടില്ല.

കലോത്സവ വാര്‍ത്തകള്‍ 

  • നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയ്യതികളില്‍St. Michael's AIHSS ല്‍ വെച്ച് നടക്കുന്ന  കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല കലോത്സവവുമായി ബന്ധപ്പെട്ടുള്ള സംഘാടക സമിതി യോഗം 25/11/2015 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ St. Michael's AIHS ല്‍ വെച്ച് നടക്കും. യോഗത്തില്‍ എല്ലാ പ്രഥമാദ്ധ്യാപകരും കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണം.
  • ഡിസംബര്‍ 1 ചൊവ്വാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ St. Michael's AIHS ല്‍ വെച്ച് പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ്. എല്ലാ പ്രഥമാദ്ധ്യാപകരും പങ്കെടുക്കണം.

UID എന്രോള്‍മെന്‍റ്

 ഡേറ്റ സമര്‍പ്പിക്കണം 


വിദ്യാര്‍ത്ഥികളുടെ UID എന്രോള്‍മെന്‍റ് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. ഡേറ്റ ചുവടെ ചേര്‍ത്ത പ്രൊഫോമയിലാണ് സമര്‍പ്പിക്കേണ്ടത്‌. UID എന്രോള്‍മെന്‍റ് ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അത് സംബന്ധിച്ച വിശദീകരണവും പ്രൊഫോമയില്‍ ഉള്‍ക്കൊള്ളിക്കണം.

Monday, November 23, 2015

റവന്യൂ ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റ്‌ 

സമയക്രമം


കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റിന്‍റെ സമയക്രമം (അന്തിമമല്ല) ചുവടെ:

ആദരാഞ്ജലികള്‍ 

എളയാവൂര്‍ ധര്‍മോദയം എല്‍ പി സ്കൂളിലെ അറബിക് അദ്ധ്യാപകനായ ശ്രീ.അബൂബക്കര്‍.കെ ഇന്നലെ (23/11/2015) ന് അന്തരിച്ചു.  ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ  കൊടുവള്ളി സൌത്ത് സ്വദേശിയാണ്. കുട്ടികളുടെ പ്രിയങ്കരനായ ഈ അദ്ധ്യാപകന് ആദരാഞ്ജലികള്‍...

Tax Deduction at Source (TDS)

ശമ്പളത്തില്‍നിന്നുള്ള അഡ്വാന്‍സ്‌ ടാക്സ് 

വിശദമായ recalculation സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കണം  


2015-16 വര്‍ഷത്തെ ശമ്പളത്തില്‍നിന്നുള്ള വരുമാനം recalculate ചെയ്ത് അടുത്ത 4 മാസത്തെ Tax Deduction ല്‍ വ്യത്യാസം വരുത്തേണ്ടതുണ്ടെങ്കില്‍ ആയത് നവംബര്‍  മാസത്തെ ശമ്പളം മുതല്‍ വരുത്തുന്നതിനും നിശ്ചിത മാതൃകയിലുള്ള recalculation statement ഓരോ നികുതി ദായകനും തയ്യാറാക്കി 25/11/2015 നോ അതിനുമുമ്പോ അതാത് DDO വിന് സമര്‍പ്പിക്കാനും ധനകാര്യ വകുപ്പ് നിര്‍ദേശിച്ചു. 


IT മത്സരങ്ങള്‍

മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാന തലത്തില്‍ ഹൈ സ്കൂള്‍, ഹയര്‍സെക്കന്‍ഡറി / വൊക്കേഷനല്‍  ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള IT മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ DPI പുറപ്പെടുവിച്ചു.

മനുഷ്യാവകാശദിനം : പ്രതിജ്ഞ ഡിസംബര്‍ 10 ന്


മനുഷ്യാവകാശദിനം ഡിസംബര്‍ 10 ന് സംസ്ഥാനത്ത് സമുചിതമായി ആചരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എയ്ഡഡ് സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ-പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യാവകാശ സാക്ഷരത ആര്‍ജിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിന് നിലവിലുള്ള സംരക്ഷണ കവചങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിന്റെയും ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്‍മാരും എല്ലാ സ്ഥാപന മേധാവികളും ദിനാചരണത്തിനും പ്രതിജ്ഞ എടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ ചേര്‍ത്ത സര്‍ക്കുലറില്‍.

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ ക്ഷണിച്ചു


2016 ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം) ആര്‍. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.

ഉപജില്ലാ കായികമേള

RESULT


നവംബര്‍ 21, 23,  24 തീയ്യതികളില്‍  കണ്ണൂര്‍ പോലീസ്പരേഡ്ഗ്രൌണ്ടില്‍വെച്ച് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാതല  കായികമേളയുടെ ഇതുവരെയുള്ള റിസള്‍ട്ട്‌ ചുവടെ:

കേരള സ്റ്റേറ്റ് ഭാരത് സ്കൌട്സ് & ഗൈഡ്സ്

സാന്ത്വന സന്ദേശ യാത്ര

കേരള സ്റ്റേറ്റ് ഭാരത് സ്കൌട്സ് & ഗൈഡ്സ് നടത്തിവരുന്ന ആരോഗ്യ - ശുചിത്വ - സേവന പ്രവര്‍ത്തനനങ്ങളുടെ ഭാഗമായി 27/11/2015 മുതല്‍ 8/12/2015 വരെ നടത്തുന്ന സാന്ത്വന സന്ദേശ യാത്രക്കും അനുബന്ധ പ്രവര്‍ത്തനനങ്ങള്‍ക്കും  ആവശ്യമായ പിന്തുണ എല്ലാ സ്കൂളുകളും നല്‍കേണ്ടതാണ്. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശങ്ങള്‍ ചുവടെ. 

ലാബ്‌ അസിസ്റ്റന്റ്

OMR പരീക്ഷ 27/11/2015 ന്

കാറ്റഗറി നം. 145/13 പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ലാബ്‌ അസിസ്റ്റന്റ് ആകുന്നതിനും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍  ലാബ്‌ അസിസ്റ്റന്റ്മാര്‍ക്ക് പ്രൊബേഷന്‍ ഡിക്ലെര്‍ ചെയ്യുന്നതിനുമായി 27/11/2015 വെള്ളിയാഴ്ച രാവിലെ 7.30  മുതല്‍ 9.15 വരെ ഒരു OMR പരീക്ഷ എല്ലാ ജില്ലാ കേന്ദ്രങ്ങളില്‍ വെച്ചും നടക്കുന്നു. ഈ വിവരം പരീക്ഷാര്‍ത്ഥികളെ അതാത് പ്രഥമാദ്ധ്യാപകര്‍ അറിയിക്കണം.