Friday, September 30, 2016

സഞ്ചയികാ സമ്പാദ്യപദ്ധതി ഇനി ട്രഷറിയില്‍ നിക്ഷേപിക്കാം


വിദ്യാര്‍ഥികള്‍ക്കായുള്ള സഞ്ചയികാ സമ്പാദ്യ പദ്ധതി നിക്ഷേപങ്ങള്‍ ഇന്ന് (ഒക്‌ടോബര്‍ ഒന്ന്) മുതല്‍ സ്റ്റുഡന്റ്‌സ് സേവിംഗ്‌സ് സ്‌കീം എന്ന പേരില്‍ ട്രഷറിയില്‍ നിക്ഷേപിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സഞ്ചയികാ പദ്ധതി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ സൗകര്യമൊരുക്കുന്നത്. പുതിയ സഞ്ചയികാ അക്കൗണ്ടുകളെല്ലാം സ്റ്റുഡന്റ് സേവിംഗ് സകീം എന്ന പേരില്‍ ട്രഷറിയില്‍ ആരംഭിക്കണം. നിലവിലെ അക്കൗണ്ടുകളും ട്രഷറിയിലേക്ക് മാറ്റാം. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പലിശ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ കളക്ടറേറ്റുകളിലെ ദേശീയ സമ്പാദ്യ പദ്ധതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍ അറിയിച്ചു.

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷാതീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി


പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബര്‍ 31 വരെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദീര്‍ഘിപ്പിച്ചു. ഇനി തീയതി നീട്ടാത്തതിനാല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

ഇന്‍കള്‍കെയ്റ്റ് സ്‌കീം സ്‌ക്രീനിംഗ് ടെസ്റ്റ്: അപേക്ഷ ക്ഷണിച്ചു


സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന 'ഇന്‍കള്‍കെയ്റ്റ്' സ്‌കീമിന്റെ സ്‌ക്രീനിംഗ് ടെസ്റ്റിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2016-17 അധ്യയനവര്‍ഷം എട്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ശാസ്ത്ര സാങ്കേതിക മ്യൂസിയം വെബ്‌സൈറ്റില്‍ (www.kstmuseum.com) നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ, വെള്ളക്കടലാസില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയോ അപേക്ഷിക്കാം. പേര്, ജനനത്തീയതി, ആണ്‍കുട്ടിയോ/പെണ്‍കുട്ടിയോ, രക്ഷകര്‍ത്താവിന്റെ പേര്, ബന്ധപ്പെടാനുള്ള മേല്‍വിലാസം (പിന്‍കോഡ്, ഫോണ്‍നമ്പര്‍ സഹിതം), ജില്ല, ഉള്‍പ്പെടുന്ന വിഭാഗം (എസ്.സി/എസ്.ടി, മറ്റുള്ളവര്‍), ഏഴാംക്ലാസില്‍ പഠിച്ച സ്‌കൂളിന്റെ മേല്‍വിലാസം, വിദ്യാഭ്യാസ ജില്ല, സ്‌കൂള്‍ ഗ്രാമീണമേഖലയിലാണോ, എട്ടാം ക്ലാസില്‍ പഠിക്കുന്ന സ്‌കൂളിന്റെ മേല്‍വിലാസം, ഒപ്പ് തുടങ്ങിയ വിവരങ്ങള്‍ ഉണ്ടാകണം. സ്‌കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തി അപേക്ഷകള്‍ ഒക്‌ടോബര്‍ 20ന് മുമ്പ് ഡയറക്ടര്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അയക്കണം.

Thursday, September 29, 2016

സ്‌കോളര്‍ഷിപ്പ്: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം


കേന്ദ്രാവിഷ്‌കൃത പദ്ധതികളായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്), നാഷണല്‍ സ്‌കീം ഓഫ് ഇന്‍സെന്റീവ് ടു ഗേള്‍സ് ഫോര്‍ സെക്കണ്ടറി എഡ്യൂക്കേഷന്‍ (എന്‍.എസ്.ഐ.ജി.എസ്.ഇ) സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ മുഴുവന്‍ കുട്ടികളും (ഫ്രഷ് &റിന്യൂവല്‍) അടിയന്തരമായി ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതല്ലന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

Wednesday, September 28, 2016

തസ്തിക നിര്‍ണയം 

കുട്ടികളുടെ UID വിവരങ്ങള്‍ വെബ്സൈറ്റില്‍  ഉടന്‍ എന്റര്‍ ചെയ്യണം 

2015-16 വര്‍ഷത്തെ തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് സംരക്ഷിത അദ്ധ്യാപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട് പുനര്‍ വിന്യസിക്കപ്പെട്ട / പുനര്‍ വിന്യാസം നേരിടുന്ന അദ്ധ്യാപകരെ 2016-17 വര്‍ഷം കുട്ടികളുടെ UID / EID സ്ട്രങ്ങ്തിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട തസ്തിക നിലനിര്‍ത്താമെങ്കില്‍ വിനസിക്കപ്പെട്ട അദ്ധ്യാപകരെ തിരിച്ചുവിളിക്കുന്നതിനും വിന്യസിക്കപ്പെടത്തവരുടെ   വിന്യാസ നടപടികള്‍ തല്‍ക്കാലം  മാറ്റിവേക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതിന്‍റെ ഭാഗമായി  എല്ലാ വിദ്യാര്‍ത്ഥികളുടെയും UID / EID നമ്പരുകള്‍ www.itschool.gov.in എന്ന വെബ്സൈറ്റിലെ Sixth working day 2016 എന്ന ലിങ്കില്‍ 5/10/2016 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി കൃത്യമായി   എന്റര്‍ ചെയ്യാനും നേരത്തെ എന്റര്‍ ചെയ്തിട്ടുള്ള വിവരങ്ങളുടെ കൃത്യത മേല്‍പ്പറഞ്ഞ സമയപരിധിക്കകം  ഉറപ്പുവരുത്താനും  DPI നിര്‍ദേശിച്ചു.

സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു


അന്‍പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിധിനിര്‍ണയത്തിന് വിധികര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോണ്‍ നമ്പരുമടക്കം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഒക്ടോബര്‍ 25 നകം അയയ്ക്കണം. 

ഗാന്ധിജയന്തി സംസ്ഥാനതല ക്വിസ് മല്‍സരം


കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് രാവിലെ 9.30 ന് തിരുവനന്തപുരം വഞ്ചിയൂരിലുളള കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓഡിറ്റോറിയത്തിലാണ് മല്‍സരം. ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രം 10001 രൂപ, 7501 രൂപ, 5001 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന സ്‌കൂളിന് ഖാദി ബോര്‍ഡിന്റെ എവര്‍ റോളിംഗ് ട്രോഫി ലഭിക്കും. ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിന് െൈവകിട്ട് അഞ്ചിനു മുമ്പായി secretary@kkvib.org അല്ലെങ്കില്‍ io@kkvib.org എന്ന ഇ-മെയില്‍ വിലാസത്തിലോ കണ്‍വീനര്‍, ഗാന്ധിജയന്തി ക്വിസ് 2016, കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന തപാല്‍ വിലാസത്തിലോ 9447271153, 9446329521, 0471 - 2471696 എന്നീ ഫോണ്‍ നമ്പരുകളില്‍ എസ്സ്.എം.എസ്സ് ആയോ നേരിട്ടു വിളിച്ചോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. പങ്കെടുക്കുന്ന ടീമുകള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 9.30 ന് മുമ്പ് തിരുവനന്തപുരം വഞ്ചിയൂരുള്ള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഹെഡ് ഓഫീസില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ കത്തുമായി ഹാജരാകണം. 

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം


2017-18 അക്കാദമിക വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേക്കുള്ള സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി എട്ടിനാണ് പ്രവേശന പരീക്ഷ. 2016 നവംബര്‍ 18 വരെ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വികരിക്കുന്ന അവസാന തീയതി നവംബര്‍ 30. അപേക്ഷാഫോറം www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ചുവടെ പറയുന്ന രജിസ്‌ട്രേഷന്‍ ഫീസ് സഹിതം അപേക്ഷിക്കാം. അപേക്ഷാഫോറം, പ്രോസ്‌പെക്ടസ്,മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ എന്നിവ തപാലില്‍ ലഭിക്കാന്‍ പ്രിന്‍സിപ്പാള്‍, സൈനിക് സ്‌കൂളിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 325 രൂപ) പ്രിന്‍സിപ്പാള്‍, സൈനിക് സ്‌കൂള്‍, സൈനിക് സ്‌കൂള്‍ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം - 695 585 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാഫോറം നേരിട്ട് ലഭിക്കുന്നതിന് 425 രൂപ പണമായോ ഡിമാന്റ് ഡ്രാഫ്റ്റായോ നല്‍കാം. (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 275 രൂപ) അപേക്ഷാഫോറത്തിനും പ്രോസ്‌പെക്ടസിനുമായുള്ള അപേക്ഷയില്‍ മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, അപേക്ഷിക്കുന്ന ക്ലാസ്, ജനനത്തീയതി ഇവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. സൈനിക് സ്‌കൂള്‍, കഴക്കൂട്ടം, തിരുവനന്തപുരം, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാരാപ്പുഴ, കോട്ടയം, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം. ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്, നടക്കാവ് കോഴിക്കോട് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ്


കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം വരുന്ന കുട്ടികള്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നു. അപകടം സംഭവിച്ച് മരണപ്പെട്ടാല്‍ 50,000 രൂപയും, പരിക്ക് പറ്റിയാല്‍ പരമാവധി 10,000 രൂപയും ഇന്‍ഷ്വറന്‍സ് തുക നല്‍കുന്നതാണ് പദ്ധതി. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകട മരണം സഭവിച്ചാല്‍ 50,000 രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി, അതിന്റെ പലിശ തുടര്‍പഠനത്തിന് ഉപയോഗിക്കാവുന്നതാണ്. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Monday, September 26, 2016

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍



ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വന്യജീവി വാരത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒ ക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാതല മത്സരങ്ങളും, എട്ടാം തീയതി സംസ്ഥാനതല മത്സരങ്ങളും നടത്തും. എല്‍.പി/യു.പി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയെയും, വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെയും, കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ് വണ്‍ തലം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ഒരു ടീം ആയിരിക്കും ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ട് പേര്‍ക്കുവരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ മത്സരയിനത്തിലും പങ്കെടുക്കാം. പ്രസംഗ മത്സരവും ഉപന്യാസ മത്സരവും മലയാള ഭാഷയിലായിരിക്കും. ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ആദ്യ മൂന്നു സമ്മാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഒക്ടോബര്‍ എട്ടിന് വൈകിട്ട് നാലിന് തേക്കടിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ നല്‍കും. വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലകളിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുമായോ, സംസ്ഥാന ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസുമായോ (ഫോണ്‍ : 0471 - 2529319/2529312/2529323) ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായോ (ഫോണ്‍ : 0471 - 2529143/2529144) ബന്ധപ്പെടണം.

Sunday, September 25, 2016

ഗവ. സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് K-TET  യോഗ്യത നിര്‍ബന്ധമാക്കി


ഗവ. സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് K-TET  യോഗ്യത നിര്‍ബന്ധമാക്കിക്കൊണ്ട്  സര്‍ക്കാര്‍ ഉത്തരവായി. എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് K-TET യോഗ്യത നിര്‍ബന്ധമാക്കിക്കൊണ്ട്‌  നേരത്തെതന്നെ ഉത്തരവായിരുന്നു.

എയിഡഡ് സ്കൂളുകളിലെ  ഒഴിവുകളില്‍ ശാരീരിക അവശതകള്‍ നേരിടുന്ന വിഭാഗങ്ങള്‍ക്ക് സംവരണം


1995 ലെ  Persons With Disabilities Act സെക്ഷന്‍ 33 ല്‍ അനുശാസിക്കുന്ന പ്രകാരം എയിഡഡ് സ്കൂളുകളില്‍ ഓരോ വിഭാഗത്തിലും കണ്ടെത്തിയിട്ടുള്ള തസ്തികകളിലെ 3 % ഒഴിവുകളില്‍ ശാരീരിക അവശതകള്‍ നേരിടുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനായി നിയമ  ഭേദഗതികള്‍ വരുത്തുന്നതിന് തീരുമാനിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചുവടെ.

രണ്ടാം വോള്യം പാഠപുസ്തക വിതരണ സ്റ്റാറ്റസ് ഉടന്‍ അപ്‌ലോഡ്‌ ചെയ്യണം 



ഈ വര്‍ഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങള്‍ സൊസൈറ്റി സെക്രട്ടറിമാര്‍ക്ക് ലഭിച്ചത് സംബന്ധിച്ചും അവ സ്കൂളുകള്‍ക്ക് വിതരണം ചെയ്തത്  സംബന്ധിച്ചും ഉള്ള വിശദാംശങ്ങള്‍ ഉടന്‍തന്നെ www.it@school.gov.in വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നത് സംബന്ധിച്ചുള്ള പാഠപുസ്തക ഓഫീസറുടെ ഓര്‍മ്മക്കുറിപ്പ്‌ ചുവടെ.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്


സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി/പ്ലസ് ടൂ/വി.എച്ച്.എസ്.ഇ/ബിരുദ/ബിരുദാനന്തര ബിരുദ തലങ്ങളില്‍ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80 : 20 എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. . പത്ത്, പ്ലസ് ടൂ, വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപയും, ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പതിനയ്യായിരം രൂപയും എന്ന നിരക്കിലാണ് സ്‌കോളര്‍ഷിപ്പ്. എസ്.എസ്.എല്‍.സി/പ്ലസ് ടൂ/വി.എച്ച്.എസ്.ഇയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ്/90 ശതമാനം മാര്‍ക്ക്, ബിരുദത്തിന് 80 ശതമാനം മാര്‍ക്ക്, ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.ബി.റ്റിയുടെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. വിലാസം : ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം - 33. ഫോണ്‍ : 0471 - 2302090, 2300524. 

വന്യജീവി വാരാഘോഷം : സ്‌കൂള്‍ കൂട്ടികള്‍ക്കായി ഒക്ടോബര്‍ രണ്ട് മുതല്‍ മത്സരങ്ങള്‍



തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം ആഡിറ്റോറിയത്തില്‍ നടത്തും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പെയിന്റിംഗ്, ഫോട്ടോഗ്രാഫി, കഥപറച്ചില്‍, പ്രസംഗം, ക്വിസ്, ഉപന്യാസം എന്നീ കലാമത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിക്കും. വിജയികള്‍ക്ക് ക്യാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും ഒക്ടോബര്‍ എട്ടിന് വിതരണം ചെയ്യും. കൂടാതെ മത്സര വിജയികളെ ഉള്‍പ്പെടുത്തി നെയ്യാര്‍, കോട്ടൂര്‍ എന്നീ വന്യജീവി സങ്കേതത്തിലേക്ക് പഠനയാത്രയും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9539866972, 9895674774, 9497412055.

ഐ.ടി@സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരാകാന്‍ പ്രായോഗിക പരീക്ഷ



പൊതുവിദ്യാഭ്യാസ വകുപ്പിലെ ഐ.ടി@സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരാകാന്‍ അപേക്ഷിച്ചിരുന്നവരില്‍ യോഗ്യതയുള്ളവര്‍ക്ക് സെപ്തംബര്‍ 26 ന് രാവിലെ 11 മണിമുതല്‍ പ്രോജക്ടിന്റെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലാ ഓഫീസുകളില്‍ പ്രായോഗിക പരീക്ഷ നടത്തും. പരീക്ഷയില്‍ യോഗ്യത നേടുന്നവരെ പിന്നീട് അഭിമുഖം നടത്തി മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയമിക്കും. അപേക്ഷകര്‍ നല്‍കിയിരുന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പരീക്ഷ സംബന്ധിച്ച വിശദാംശങ്ങളും മൊബൈല്‍ഫോണ്‍ നമ്പരിലേക്ക് എസ്.എം.എസും അയച്ചിട്ടുണ്ട്.

ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ് വിതരണം


സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സം ഗ്രാന്റ് വിതരണത്തിനായി സ്‌കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കിയിട്ടുണ്ട്. തുക പിന്‍വലിച്ച് വിതരണം ചെയ്തിട്ടില്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ ഉടനടി ബാങ്കുമായി ബന്ധപ്പെട്ട് വിതരണം പൂര്‍ത്തിയാക്കണം. പണം പിന്‍വലിക്കുന്നതിലോ ലഭ്യമാക്കുന്നതിലോ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ബാങ്ക് അധികൃതരുമായോ പിന്നാക്ക സമുദായ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായോ ബന്ധപ്പെട്ട് പരിഹാരം തേടേണ്ടതാണെന്നും ് ഡയറക്ടര്‍ അറിയിച്ചു.
clip

Saturday, September 24, 2016

ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം : ഭരണാനുമതിയായി


സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് ഭരണാനുമതിയായി. ഇതിനാവശ്യമായ എഴുപത്തിയൊന്നുകോടി എഴുപത്തിയൊന്നു ലക്ഷത്തി എഴുപത്തിയൊന്നായിരത്തി അറുനൂറ് രൂപ വകയിരുത്തിയും ഉത്തരവായി.

Wednesday, September 21, 2016

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്


കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിക്കു സര്‍ക്കാരിന്റെ അംഗീകൃത സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഒക്ടോബര്‍ 31 ന് പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തണം. . സ്‌കോളര്‍ഷിപ്പ് നിരക്കുകള്‍. പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ 800 രൂപ, റ്റി.റ്റി.സി/ഐ.ടി.ഐ/ജനറല്‍ നഴ്‌സിംഗ്/മറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ 1,000 രൂപ, മൂന്ന് വര്‍ഷ ബിരുദം/പോളിടെക്‌നിക്/ബി.എഡ് 1,500 രൂപ, പോസ്റ്റ് ഗ്രാജുവേഷന്‍ 2,000 രൂപ, എഞ്ചിനീയറിംഗ്/മെഡിസിന്‍ മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍ 3,000 രൂപ. 

Saturday, September 17, 2016

ഗാന്ധിജയന്തി സംസ്ഥാനതല ക്വിസ് മല്‍സരം

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് രാവിലെ 9.30 ന് തിരുവനന്തപുരം വഞ്ചിയൂരിലുളള കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓഡിറ്റോറിയത്തിലാണ് മല്‍സരം. ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രം 10001 രൂപ, 7501 രൂപ, 5001 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന സ്‌കൂളിന് ഖാദി ബോര്‍ഡിന്റെ എവര്‍ റോളിംഗ് ട്രോഫി ലഭിക്കും. ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്പവര്‍ ഒക്ടോബര്‍ അഞ്ചിന് െൈവകിട്ട് അഞ്ചിനു മുമ്പായി secretary@kkvib.org അല്ലെങ്കില്‍ io@kkvib.org എന്ന ഇ-മെയില്‍ വിലാസത്തിലോ കണ്‍വീനര്‍, ഗാന്ധിജയന്തി ക്വിസ് 2016, കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന തപാല്‍ വിലാസത്തിലോ 9447271153, 9446329521, 0471 - 2471696 എന്നീ ഫോണ്‍ നമ്പരുകളില്‍ എസ്സ്.എം.എസ്സ് ആയോ നേരിട്ടു വിളിച്ചോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. 

കെ.ടെറ്റ്: അപേക്ഷ തീയതി നീട്ടി


നവംബര്‍ അഞ്ച്, 19 തീയതികളില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്). ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുളള തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് www.keralapareekshabhavan.in.

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി നിശ്ചയിച്ച് ഉത്തരവായി. പുതുക്കിയ നിരക്കുകള്‍ 2016 സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാവും.



ഇൻസ്പെയർ അവാർഡ് എക്സിബിഷൻ 2016

 
2016-17 വർഷത്തെ ഇൻസ്പെയർ അവാർഡ് എക്സിബിഷൻ 2016 സെപ്തംബർ 24 ന് കോഴിക്കോട് ബി.ഇ.എം. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്നു.   ഇൻസ്പെയർ അവാർഡിന് തെരഞ്ഞെടുത്ത മുഴുവൻ കുട്ടികളെയും എക്സിബിഷനിൽ പങ്കെടുപ്പിക്കേണ്ട പൂർണ്ണ ഉത്തരവാദിത്വംബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനാണ്. ഇൻസ്പെയർ വാറണ്ട് തുക ലഭിച്ചിട്ടില്ലായെന്നുള്ള കാരണത്താൽ എക്സിബിഷനിൽ പങ്കെടുക്കാതിരിക്കരുത്.  എക്സിബിഷനിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഒരു ബോധവത്കരണ ക്ലാസ്  സെപ്തംബർ 20  ന് കണ്ണൂർ ഗവ. ടി.ടി.ഐ (മെൻ) -ൽ വെച്ച് നടത്തുന്നതാണ് . കുട്ടികളെ നിർബന്ധമായുംഈ ക്‌ളാസിൽ പങ്കെടുപ്പിക്കേണ്ടതും ഇതോടൊപ്പം 
ചേര്‍ത്തിട്ടുള്ള ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് പൂർണമായും പൂരിപ്പിച്ച് ഫോട്ടോ പതിച്ച് പ്രധാനാധ്യാപകന്റെ ഒപ്പോടു കൂടി 'കൗണ്ടർസൈൻ' ചെയ്യുന്നതിനായി സെപ്തംബർ 20 ന് നടക്കുന്ന ക്ലാസ്സിൽ കൊണ്ടു വരേണ്ടതാണ്  എന്നും കണ്ണൂര്‍ DDE അറിയിച്ചു. 

Sunday, September 11, 2016

happy bakrid wallpapers എന്നതിനുള്ള ചിത്രം

Painting Competition on Energy Conservation 2016

ദേശീയ തലത്തിലുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍  പെയിന്‍റിംഗ് മത്സരം നടത്തി  ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന 2 കുട്ടികളുടെ പെയിന്‍റിംഗ്സും അവരുടെ വിശദാംശങ്ങളും നോഡല്‍ ഓഫീസര്‍ക്ക് 30/9/2016 ന് മുമ്പ് അയച്ചുകൊടുക്കാന്‍ നിര്‍ദേശം ലഭിച്ചു. സ്കൂള്‍ തല മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ ലിസ്റ്റും അതോടൊപ്പം നല്‍കണം. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ടിഫിക്കറ്റുകള്‍ ലഭിക്കും. വിശദാംശങ്ങള്‍ ചുവടെ: 



    Saturday, September 10, 2016

    സംരക്ഷിത സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ പുനര്‍വിന്യാസം

    ഉത്തരവ് ഭാഗികമായി പരിഷ്കരിച്ചു


    സംരക്ഷിത സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരെ പുനര്‍വിന്യസിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ഭാഗികമായി പരിഷ്കരിച്ചുകൊണ്ട് കണ്ണൂര്‍ DDE ഉത്തരവ് പുറപ്പെടുവിച്ചു.

    വിദ്യാരംഗം കലാസാഹിത്യവേദി

    സാഹിത്യ ശില്പശാലകള്‍ നടത്തുന്നത് സംബധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍


    വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ സാഹിത്യ ശില്പശാലകള്‍ നടത്തുന്നത് സംബധിച്ച് DPI പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

    Text Book Monitoring System 


    സ്കൂള്‍ സൊസൈറ്റികളില്‍ ലഭിക്കുന്ന പാഠപുസ്തകങ്ങളുടെയും  വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളുടെയും വിശദാംശങ്ങള്‍  ഓരോ സൊസൈറ്റിയും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി DPI പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

    it@school project ലേക്കുള്ള നിയമനങ്ങള്‍ക്ക് പകരം സംവിധാനം 



    it@school പ്രോജക്റ്റിന്റെ ജില്ലാ  കോഡിനേറ്റര്‍ / മാസ്റ്റര്‍ ട്രെയിനര്‍മാരായി തെരഞ്ഞെടുക്കുന്ന അദ്ധ്യാപകര്‍ക്ക് പകരം സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് DPI പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

    ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2016-17

    നിര്‍ദേശങ്ങള്‍

    ഈ വര്‍ഷത്തെ ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ചുള്ള പുതുക്കിയ നിര്‍ദേശങ്ങള്‍ ചുവടെ.

    സംരക്ഷിത  ജീവനക്കാരുടെ പുനര്‍വിന്യാസം

    മാര്‍ഗനിര്‍ദേശങ്ങള്‍ 


    സംരക്ഷിത  ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ചുള്ള DPI യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

    Friday, September 9, 2016

    Teachers day Special Speech

    ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ന് 


    2016 - 17    വർഷത്തെ   സാമൂഹ്യ ശാസ്ത്ര പരിപാടിയുടെ ഭാഗമായുള്ള കണ്ണൂർ റവന്യു ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ബുധനാഴ്ച്ച ചൊവ്വ    ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച്      നടക്കുന്നു.  ഉപജില്ലാ തല വാർത്താ   വായന    മത്സരത്തിൽ ഒന്ന് / രണ്ട്‌ സ്ഥാനം ലഭിച്ച  വിദ്യാർത്ഥികളെ റവന്യു ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് എന്നും കണ്ണൂര്‍ DDE അറിയിച്ചു.

    Wednesday, September 7, 2016

    സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി

    കണ്ടിന്ജന്റ്റ് ചാര്‍ജ്, പാചക തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ചത് പുതുക്കി നിശ്ചയിച്ചു


    സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെകണ്ടിന്ജന്റ്റ് ചാര്‍ജ്, പാചക തൊഴിലാളികളുടെ വേതനം എന്നിവ വര്‍ദ്ധിപ്പിച്ചത് പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ചുവടെ.

     സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി 

    സ്പെഷ്യല്‍ അരിവിതരണം കാര്യക്ഷമമാക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍


    ഓണത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്കുള്ള  5 കിലോഗ്രാം സ്പെഷ്യല്‍ അരിവിതരണം കാര്യക്ഷമമാക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.





    കണ്ണൂര്‍ :  ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ ക്ലാസ്സുകളിലെ പഠന നിലവാരം ഉയര്‍ത്താനുള്ള ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിക്ക് പദ്ധതിരേഖ കൈമാറി പി.കെ. ശ്രീമതി ടീച്ചര്‍ എം.പി സമഗ്ര പദ്ധതിയുടെ നിര്‍വണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായിരുന്നു.
    ജില്ലയിലെ 3 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും ഒരു ഹയര്‍ സെക്കന്ററി സ്‌കൂള്‍ വീതം തെരഞ്ഞെടുത്ത് 24 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന നടപടികള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കും. അടുത്ത നാലു വര്‍ഷത്തിനിടയില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കും. ഈ വര്‍ഷം ഒക്‌ടോബറോടെ ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് പദ്ധതിരേഖ ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ജില്ലാതലത്തില്‍ ആശയരൂപീകരണ ശില്‍പശാല സംഘടിപ്പിക്കും. പൂര്‍വവിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, എസ്.എം.സി, പി.ടി.എ അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് സ്‌കൂള്‍ തലകൂട്ടായ്മ സംഘടിപ്പിക്കുകയും സ്‌കൂള്‍ തല കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും.
    8, 9 ക്ലാസ്സുകളില്‍ ഇംഗ്ലീഷില്‍ ആത്മവിശ്വാസത്തോടെ ആശയവിനിമയം സാധ്യമാക്കുന്നതിനുളള വിപുലമായ പരിശീലന പരിപാടികളും പദ്ധതിയിലുണ്ട്. ഇതിനായി അധ്യാപക ശില്‍പശാലയും വിദ്യാര്‍ഥികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി പ്രത്യേക പഠനക്യാംപുകളും സംഘടിപ്പിക്കും. ഇതോടൊപ്പം മാതൃഭാഷ, ഗണിതം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലും മികച്ച പരിശീലനം നല്‍കും. ഈ വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക കോച്ചിംഗ്, അധ്യാപക ശില്‍പശാലകള്‍, കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനുള്ള പരിപാടികള്‍, ലൈബ്രറി പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, മല്‍സരങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
    എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസ്സുകളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക ജില്ലാതല മോണിറ്ററിംഗ് സമ്പ്രദായവും ഏര്‍പ്പെടുത്തും. വിവിധ വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗ്, പരീക്ഷാ പരിശീലനങ്ങള്‍, ആത്മവിശ്വാസം ഉയര്‍ത്തുന്നതിനുള്ള കൗണ്‍സലിംഗ് പരിപാടികള്‍, രക്ഷാകര്‍തൃ ബോധവല്‍ക്കരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. മൂന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളില്‍ മാതൃഭാഷ, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അടിസ്ഥാന ശേഷി ഉറപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത പരിപാടികള്‍ സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
    ഇതിനു പുറമെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, യോഗ ഉള്‍പ്പെടെയുള്ള മാനസിക-കായിക വികസന പരിപാടികള്‍,  നീന്തല്‍, കളരി, കരാട്ടെ പരിശീലനം, പെണ്‍കിട്ടികള്‍ക്കായുള്ള പ്രത്യേക കായിക ശാക്തീകരണ പരിപാടികള്‍, പട്ടിക വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള പ്രത്യേക പഠന പോഷണ പരിപാടികള്‍, തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രൊജക്ടുകളും നടപ്പാക്കും.

    കഴിഞ്ഞവര്‍ഷം ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള ഉപഹാരം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വിതരണം ചെയ്തു.
    ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. ജയബാലന്‍ മാസ്റ്റര്‍, വി.കെ. സുരേഷ് ബാബു, കെ. ശോഭ, ടി.ടി. റംല, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവര്‍ സംസാരിച്ചു.

    ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ് വിതരണം


    സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സം ഗ്രാന്റിനുള്ള ഗുണഭോക്തൃ പട്ടിക www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തുക പ്രധാനാധ്യാപകരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളില്‍ ഉടന്‍ ക്രെഡിറ്റ് ചെയ്യും. പ്രധാനാധ്യാപകര്‍ ബാങ്ക് അക്കൗണ്ടുകളുടെ കൃത്യത ഉറപ്പ് വരുത്തി തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്ന മുറയ്ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

    Monday, September 5, 2016

    കുട്ടികളുടെ ധീരതക്കുള്ള അവാര്‍ഡിനുവേണ്ടി നോമിനേഷനുകള്‍ ക്ഷണിച്ചു


    ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള National Council for Child Welfare ന്‍റെ 2016 വര്‍ഷത്തെ കുട്ടികളുടെ ധീരതക്കുള്ള അവാര്‍ഡിനുവേണ്ടി നോമിനേഷനുകള്‍ ക്ഷണിച്ചു. 

    Saturday, September 3, 2016

    തിരുവോണപ്പെരുമ വിക്ടേഴ്‌സ് ചാനലില്‍


    ഐ.ടി @സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലിലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി അത്തം ദിനമായി സെപ്തംബര്‍ നാല് മുതല്‍ രാവിലെ എട്ടിന് തിരുവോണപ്പെരുമ എന്ന പരിപാടി സംപ്രേഷണം ചെയ്യും. അത്തം മുതല്‍ തിരുവോണം വരെയുള്ള ദിനങ്ങളുടെ പ്രത്യേകതയും ചരിത്രവും ഐതീഹ്യവും കൂട്ടിയിണക്കി ചരിത്രപരമായ അറിവ് പങ്കുവയ്ക്കുകയാണ് പരിപാടിയില്‍. പുന:സംപ്രേഷണം അതത് ദിവസങ്ങളില്‍ വൈകുന്നേരം 7.45 ന്.

    Friday, September 2, 2016

    ക്ലാസില്‍ വെച്ച് അദ്ധ്യാപകര്‍ മൊബൈല്‍ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്  


    ക്ലാസില്‍ വെച്ച് അദ്ധ്യാപകര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും, വാട്ട്സപ്പ്, ഫേസ്ബുക്ക്‌ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ടുള്ള DPI യുടെ സര്‍ക്കുലര്‍ ചുവടെ.


    INSPIRE Exhibition

    നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 30/9/2016



    2017 ല്‍ നടത്തുന്ന ജില്ല / സംസ്ഥാന / ദേശീയ തല INSPIRE എക്സിബിഷനില്‍ പങ്കെടുക്കുന്നതിന് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 30/9/2016 ആണ്. നോമിനേഷന്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുമ്പോള്‍ അവതരിപ്പിക്കുന്ന പ്രോജക്ടിന്റെ സംക്ഷിപ്ത രൂപം ഉള്‍പ്പെടുത്തണം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകള്‍ e-mias വെബ്സൈറ്റില്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണം.


    അംഗീകാരം ഉള്ള സ്കൂളുകളില്‍ 9, 10 ക്ലാസുകളില്‍ പ്രവേശനം

    പ്രവേശന പരീക്ഷ നടത്തുന്നതിന് അനുമതി


    അംഗീകാരം ഉള്ള സ്കൂളുകളില്‍ 9, 10 ക്ലാസുകളില്‍ പ്രവേശനം ആഗ്രിക്കുന്ന അംഗീകാരം ഇല്ലാത്ത സ്കൂളുകളില്‍ 8, 9 ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ തുടര്‍ പഠനം സാദ്ധ്യമാക്കുന്നതിനായി സ്കൂള്‍ തലത്തില്‍ പ്രവേശന പരീക്ഷ ഈ അദ്ധ്യയന വര്‍ഷത്തേക്ക് മാത്രമായി നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

    സംരക്ഷിത സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്ക് clubbing arrangement 



    സംരക്ഷിത അദ്ധ്യാപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരെ മാതൃവിദ്യാലയവും മറ്റൊരു വിദ്യാലയവുമായി ക്ലബ്ബ് ചെയ്ത്   ജോലി ചെയ്യുന്നതിനായി   ഉത്തരവായി.  ഉത്തരവും ലിസ്റ്റും ചുവടെ

    Images from the felicitation ceremony on Sri.K.Karunakaran, Headmaster, Talap Mixed UP School attaining the Best Teacher award




    Thank you for defining our vision of excellence

    അദ്ധ്യാപക ദിനാഘോഷം


    'ജീവിത ശൈലി' സന്ദേശം പകര്‍ന്ന് വ്യത്യസ്തമാകുന്ന ഈ വര്‍ഷത്തെ അദ്ധ്യാപക ദിനാഘോഷം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പത്രക്കുറിപ്പ് ചുവടെ.

    ബോണസ് / സ്പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിച്ചു 


    സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഫുള്‍ടൈം കണ്ടിന്ജന്റ് / മറ്റ് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ബോണസ് / സ്പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സ് നിബന്ധനകള്‍ക്ക് വിധേയമായി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.


    Thursday, September 1, 2016

    ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സ്‌ അനുവദിച്ചു


    സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്‌ ടൈം കണ്ടിന്‍ജന്റ് എംപ്ലോയീസ് ഉള്‍പ്പെടെയുള്ള വിവധ വിഭാഗം ജീവനക്കാര്‍ക്കും 2016 ലെ ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സ്‌ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

    സംരക്ഷിത അദ്ധ്യാപകരുടെ / അനദ്ധ്യാപകരുടെ ശമ്പളം വിതരണം 

     മാര്‍ഗനിര്‍ദേശങ്ങള്‍


    സംരക്ഷിത അദ്ധ്യാപകരുടെ / അനദ്ധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

    ICT പരിശീലനം

    മാര്‍ഗനിര്‍ദേശങ്ങള്‍


    ഈ അദ്ധ്യയന വര്‍ഷം ICT പരിശീലനം ലഭിക്കാത്ത ഹൈ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

    അംഗപരിമിതാരായ കുട്ടികള്‍ക്ക് പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം


    കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഡിജിറ്റല്‍ ഇന്‍ഡ്യ പദ്ധതിയുടെ ഭാഗമായി 2016-17 വര്‍ഷം 9, 10 ക്ലാസുകളില്‍ പഠിക്കുന്ന അംഗപരിമിതാരായ കുട്ടികള്‍ക്ക് പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നാഷനല്‍ സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി 30/9/2016. 

    ഐടി@സ്‌കൂള്‍ പ്രോജക്ടില്‍ മാസ്റ്റര്‍ ട്രെയിനര്‍ നിയമനം


    പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി@ സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ - എയ്ഡഡ്, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് അധ്യാപകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള എന്‍.ഒ.സി അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ് ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. www.itschool.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 10 ന് മുമ്പ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഐടി@സ്‌കൂള്‍ പ്രോജക്ടിന്റെ നിലവിലുളള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കും.

    സ്‌കൂള്‍ പാചക തൊഴിലാളികളുടെ കുറഞ്ഞ വേതനം 350 രൂപയാക്കി


    സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കു കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 350 രൂപയാക്കി നിശ്ചയിച്ച് ഉത്തരവായി. ഈ മേഖലയില്‍ അഞ്ച് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് സേവനം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും വേതനത്തിന്റെ ഒരു ശതമാനം നിരക്കില്‍ പരമാവധി 15 ശതമാനം വരെ വെയിറ്റേജ് അനുവദിക്കണം. കുറഞ്ഞ ശമ്പളം ലഭിക്കുന്നതിന് 250 വരെ കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന ക്രമമാണ് സ്വീകരിക്കുന്നത്. ഇതില്‍ കൂടുതല്‍ എണ്ണം കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യേണ്ടിവരുമ്പോള്‍, കൂടുതലായി വരുന്ന ഓരോ കുട്ടിക്കും പ്രതിദിനം ഒരു രൂപ നിരക്കില്‍ പ്രത്യേക അലവന്‍സ് അനുവദിക്കണം. അലവന്‍സ് 300 വരെ കുട്ടികള്‍ക്ക് പരമാവധി 50 രൂപയും, 500 ന് മുകളില്‍ കുട്ടികളാണെങ്കില്‍ പരമാവധി 100 രൂപയും, 800 ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ പരമാവധി 150 രൂപയും ആയിരിക്കും. ഉച്ചഭക്ഷണത്തിനു മുമ്പോ അതിനുശേഷമോ ഒരു നേരം ലഘുഭക്ഷണം പാചകം ചെയ്താല്‍ ദിവസവേതനത്തിന്റെ പത്ത് ശതമാനവും രണ്ട് നേരമാണെങ്കില്‍ 20 ശതമാനവും അധികവേതനം നല്‍കണം. ഇതിനുപുറമേ ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തില്‍ ക്ഷാമബത്തയും നല്‍കണം. ഹാജരാകുന്ന പ്രവൃത്തിദിവസങ്ങളില്‍ അടിസ്ഥാന വേതനം ഉറപ്പാക്കണം. എന്നാല്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ദിവസങ്ങളില്‍ മാത്രമേ പ്രത്യേക അലവന്‍സിനും അധിക വേതനത്തിനും അര്‍ഹതയുളളു എന്നും തൊഴില്‍ നൈപുണ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. 

    സ്‌കൂളുകളിലെ ഐടി സംവിധാനങ്ങള്‍: മേല്‍നോട്ടത്തിന് സമിതി


    പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആവശ്യമുളള ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളുടെ മിനിമം സ്‌പെസിഫിക്കെഷന്‍, ഈടാക്കാവുന്ന പരമാവധി തുക, വില്പനാനന്തര സേവന വ്യവസ്ഥകള്‍ തുടങ്ങിയവ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സാങ്കേതിക സമിതിയെ നിശ്ചയിച്ച് ഉത്തരവിറക്കി. സര്‍ക്കാരിന്റെയും എം.പി/എം.എല്‍.എ/തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെയും ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളില്‍ വിന്യസിക്കുന്ന ഹാര്‍ഡ്‌വെയര്‍, സോഫ്ട്‌വെയര്‍ ഉള്‍പ്പെടെയുളള എല്ലാ ഐ.ടി സംവിധാനങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമായിരിക്കും. സാങ്കേതിക സമിതിയില്‍ പ്രൊഫ.ജി.ജയശങ്കര്‍ ചെയര്‍മാനും ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍സാദത്ത് കണ്‍വീനറുമാണ്. സ്വതന്ത്ര സോഫ്ടുവെയറുകളുടെ ഉപയോഗം ഉറപ്പാക്കല്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, ഇ-വേസ്റ്റ് ഫലപ്രദമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുക, റേറ്റ് കോണ്‍ട്രാക്ട് മാതൃകയില്‍ പൊതുമാനദണ്ഡങ്ങള്‍ നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങള്‍ കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങളാണ്. പൊതുമാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതുവരെ ലഭിക്കുന്ന പ്രൊപ്പോസലുകള്‍ കമ്മിറ്റി പ്രത്യേകമായി പരിശോധിക്കും. സാങ്കേതിക സമിതിയുടെ ആദ്യയോഗം സെപ്റ്റംബര്‍ അഞ്ചിന് നടക്കും.