Saturday, April 30, 2016

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ര്‍മാരായി സേവനം അനുഷ്ടിക്കുന്ന അദ്ധ്യാപകരുടെ വിവരം അറിയിക്കണം


കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ര്‍മാരായി സേവനം അനുഷ്ടിക്കുന്ന എല്‍ പി / യു പി അദ്ധ്യാപകരുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ താഴെ ചേര്‍ത്ത മാതൃകയില്‍ തയ്യാറാക്കി 2/5/2016 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഇ മെയില്‍ വഴി അറിയിക്കണം.


Friday, April 29, 2016

തെരഞ്ഞെടുപ്പ് : മെയ് 16 ന് പൊതു അവധി



നിയമസഭാ തെരഞ്ഞെടുപ്പു ദിനമായ മെയ് 16 ന് സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാനപങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമമനുസരിച്ച് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (എം.എസ്) നമ്പര്‍ 58/2016 ജി.എഡി തീയതി ഏപ്രില്‍ 26).

Thursday, April 28, 2016

സ്‌കൂള്‍ പാഠപുസ്തക വിതരണം


ഒന്നു മുതല്‍ 10 വരെയുളള പാഠപുസ്തകങ്ങളുടെ വില അടയ്ക്കുന്നത് സംബന്ധിച്ചുളള വിശദാംശം ഐടി@സ്‌കൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജില്ലാ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂള്‍ സൊസൈറ്റി സെക്രട്ടറിമാര്‍ തങ്ങള്‍ക്ക് ലഭ്യമായ പാഠപുസ്തകങ്ങളുടെ വിവരം ഐടി@സ്‌കൂള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് ഉടന്‍ തന്നെ വിതരണം ചെയ്യണം. അംഗീകാരമുളള അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 10 വരെയുളള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ അവര്‍ നേരത്തെ ഇന്‍ഡന്റ് നല്‍കിയ പ്രകാരമുളള എണ്ണത്തിനനുസരിച്ചുളള വിലയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് പാഠപുസ്തക ആഫീസര്‍, തിരുവനന്തപുരം എന്ന പേരില്‍ തിരുവനന്തപുരത്ത് മാറത്തക്ക വിധത്തില്‍ എടുത്ത് പാഠപുസ്തക ആഫീസില്‍ മുന്‍ വര്‍ഷത്തെപ്പോലെ സമര്‍പ്പിക്കണം. സംസ്ഥാന പാഠപുസ്തക ആഫീസറുടെ റിലീസ് ഓര്‍ഡര്‍ സ്‌കൂളില്‍ ലഭ്യമാകുന്ന മുറയ്ക്ക് കെ.ബി.പി.എസിന്റെ ജില്ലാ ക്ലബുകളില്‍ നിന്നും ഏറ്റുവാങ്ങണം. പാഠപുസ്തകങ്ങള്‍ക്ക് ഇ-ട്രഷറി സംവിധാനം ഒഴിവാക്കിയിരിക്കുകയാണെന്ന് സംസ്ഥാന പാഠപുസ്തക ഓഫീസര്‍ അറിയിച്ചു. പാഠപുസ്തക ഇന്‍ഡന്റ് നാളിതുവരെ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന ഗവണ്‍മെന്റ് /എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇന്നുതന്നെ (ഏപ്രില്‍ 29) ഐ. ടി@ സ്‌കൂള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാവുന്നതാണെന്നും പാഠപുസ്തക ഓഫീസര്‍ അറിയിച്ചു. 

Tuesday, April 26, 2016

ഓണ്‍ലൈന്‍ ട്രെയിനിംഗ് മോണിറ്ററിംഗ് സംവിധാനം 

പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിക്കണം 


വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന അദ്ധ്യാപക പരിശീലനത്തിന്‍റെ ഹാജര്‍നില, പരിശീലന പുരോഗതി തുടങ്ങിയവ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഓണ്‍ലൈന്‍ ട്രെയിനിംഗ് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ഈ സിസ്റ്റം www.itschool.gov.in, www.education.kerala.gov.in   എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഓരോ സ്കൂളിനും ലഭ്യമായിട്ടുള്ള സമ്പൂര്‍ണ്ണ യുസര്‍ നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ഓരോ സ്കൂളിലെയും പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ വിശദാംശങ്ങള്‍ ഈ സംവിധനാത്തില്‍ രേഖപ്പെടുത്തെണ്ടാതാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

Monday, April 25, 2016

ടെക്സ്റ്റ് ബുക്ക്‌

indenting  അപ്ഡേറ്റ് ചെയ്യുന്നതിന് 29/4/2016 ഉച്ച 12 മണിവരെ സമയം അനുവദിച്ചു


2016-17 അദ്ധ്യയന വര്‍ഷത്തില്‍ നാളിതുവരെ ടെക്സ്റ്റ് ബുക്ക്‌ indenting ചെയ്യാതിരുന്ന സ്കൂളുകള്‍ക്ക്  indenting  അപ്ഡേറ്റ് ചെയ്യുന്നതിന് 29/4/2016 ഉച്ച 12 മണിവരെ സമയം അനുവദിച്ചു.

സ്പെഷ്യല്‍ലിസ്റ്റ് അദ്ധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം


2016-17 വര്‍ഷത്തെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്കുള്ള  അവധിക്കാല അദ്ധ്യാപക പരിശീലനം 26/4/2016 ചൊവ്വാഴ്ച മുതല്‍  ചുവടെ ചേര്‍ത്ത സ്കൂളുകളില്‍ വെച്ച് നടക്കും.

Work Experience & Physical Education : GTTI (Men) kannur
Art Education : Chovva HSS

സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരെ പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

National Award for Teachers - 2016

for using ICT for innovations in Education



അവാര്‍ഡിന് പരിഗണിക്കുന്നതിന് താല്‍പര്യം ഉള്ള അദ്ധ്യാപകരില്‍നിന്നും നിശ്ചിത മാതൃകയില്‍ ഉള്ള നോമിനേഷന്‍ 27/4/2016 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ ചുവടെ:

Sunday, April 24, 2016

ആദരാഞ്ജലികള്‍


ലിജില്‍.എ 

ഏച്ചുര്‍ സെന്‍ട്രല്‍ എല്‍ പി സ്കൂള്‍ അദ്ധ്യാപകന്‍

You live in our hearts



Friday, April 22, 2016

അദ്ധ്യാപക പരിശീലനം

നിര്‍ദേശങ്ങള്‍


2016-17 വര്‍ഷത്തെ അദ്ധ്യാപക പരിശീലനം സംബന്ധിച്ച് DPI കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അവ ചുവടെ:

Thursday, April 21, 2016

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 23/4/2016 ന്

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 23/4/2016 ശനിയാഴ്ച രാവിലെ  10 മണിക്ക് വരം UP സ്കൂളില്‍വെച്ചു ചേരുന്നു. എല്ലാ ഗവ. /എയിഡഡ് / അണ്‍ - എയിഡഡ് പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകരും   കോണ്‍ഫറന്‍സില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കണം. 


അജണ്ട:
  • അവധിക്കാല അദ്ധ്യാപക പരിശീലനം 
  • പ്രവേശനോത്സവം 
  • ഇംഗ്ലീഷ് മീഡിയം, 2015-16 -റിപ്പോര്‍ട്ട്‌ ശേഖരണം

പാഠപുസ്തക വിതരണം 

മാര്‍ഗനിര്‍ദേശങ്ങള്‍ 


2016-17 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ എത്രയും പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുവാന്‍വേണ്ടി സ്കൂള്‍ സൊസൈറ്റി സെക്രട്ടറിമാരും പ്രഥമാദ്ധ്യാപകരും കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് ഉള്ള DPI യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

ഹൈസ്ക്കൂളുകളില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ്


ഹൈ സ്ക്കൂളുകളില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ മുഖേന വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് അധിഷ്ഠിത ബ്രോ‍ഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

Wednesday, April 20, 2016

അംഗീകൃത അണ്‍എയിഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക വിതരണം

മാര്‍ഗനിര്‍ദേശങ്ങള്‍


2016-17 അദ്ധ്യയന വര്‍ഷം അംഗീകൃത അണ്‍എയിഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക വിതരണത്തിനായി വില e-ട്രഷറി സംവിധാനം വഴി അടക്കുന്നത് സംബന്ധിച്ചും വിതരണം സംബന്ധിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്  പാഠപുസ്തക ഓഫീസര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Tuesday, April 19, 2016

ഇംഗ്ലീഷ് മീഡിയം

2015-16 അദ്ധ്യയന വര്‍ഷത്തെ വിവരം സമര്‍പ്പിക്കണം


2015-16  വര്‍ഷം  അദ്ധ്യയനം  ഇംഗ്ലീഷ് മീഡിയം വഴി (പൂര്‍ണമായും സമാന്തരമായും) നിര്‍വഹിച്ച സ്കൂളുകളിലെ കുട്ടികളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണം എന്നിവ ചുവടെ ചേര്‍ത്ത ഫൊര്‍മാറ്റില്‍ 21/4/2016 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

2013-14 വര്‍ഷത്തെ ന്യുന പക്ഷ പ്രീമേട്രിക്ക് സ്കോളര്‍ഷിപ്

വിശദാംശങ്ങള്‍ സമര്‍പ്പിക്കണം 


2013-14 വര്‍ഷത്തെ ന്യുന പക്ഷ പ്രീമേട്രിക്ക് സ്കോളര്‍ഷിപ് അകുറ്റന്‍സ് 20/04/2016  5 pm ന് മുന്‍പേ ഈ ഓഫീസില്‍ സമര്‍പ്പിക്കണം. അതോടൊപ്പം ഇതുസംബന്ധിച്ച ഡേറ്റ ചുവടെ ചേര്‍ത്ത ഫൊര്‍മാറ്റില്‍ സമര്‍പ്പിക്കണം.



സംയോജിത ധനകാര് മാനേജ്‌മെന്റ് സംവിധാനം  (IFMS) 

കണ്ണൂര്‍ സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന പ്രൈമറി സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍ക്കുള്ള പരിശീലനം 22/4/2016 വെള്ളിയാഴ്ച രാവിലെ 11.30 മുതല്‍


സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാന പ്രകാരം (IFMS) ഏപ്രില്‍ മുതല്‍ ബജറ്റ് വഴിയുളള ഫണ്ട് വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍ സമ്പ്രദായം വഴിയാണ് നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ ആയി കണ്ടിന്ജന്റ് ബില്‍ സമര്‍പ്പിക്കുന്ന സംവിധാനം നിലവില്‍ വരുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന പ്രൈമറി സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍ക്കുള്ള (DDO മാര്‍) പരിശീലനം 22/4/2016 വെള്ളിയാഴ്ച രാവിലെ 11.30 മുതല്‍ കണ്ണൂര്‍ St. Teresa's AIHS ല്‍ വെച്ച് നടക്കുമെന്ന് കണ്ണൂര്‍ STO അറിയിച്ചു. ബന്ധപ്പെട്ട പ്രഥമാദ്ധ്യാപകര്‍ കൃത്യസമയത്ത് തന്നെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.


ഇ-കുബേറുമായി സംയോജിപ്പിച്ചുള്ള സംവിധാനം ഇനി എല്ലാ ട്രഷറികളിലും


ഗുണഭോക്താക്കളുടെ ഏത് പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകളിലേക്കും നേരിട്ട് പണം നിക്ഷേപിക്കുന്നതിനായി ഇ-ട്രഷറി പോര്‍ട്ടലിനെ റിസര്‍വ് ബാങ്ക് പോര്‍ട്ടലായ ഇ- കുബേറുമായി സംയോജിപ്പിച്ചുള്ള സംവിധാനം എല്ലാ ട്രഷറികളിലും അടിയന്തിരമായി നടപ്പാക്കും. ട്രഷറികളികളില്‍ നിന്നും ബാങ്കുകളിലേക്കുള്ള പണം കൈമാറ്റം, ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യല്‍ തുടങ്ങി ഗുണഭോക്താക്കള്‍ക്കുള്ള എല്ലാ പണം നല്‍കലും ഇനി മുതല്‍ ഇ-കുബേര്‍ സംവിധാനത്തിലൂടെ മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ. ഇത്തരം ഇടപാടുകളില്‍ ഇനിമേല്‍ എഴുതി തയ്യാറാക്കിയ പേ ഓര്‍ഡര്‍ ചെക്കുകള്‍ നല്‍കില്ല. നിര്‍ദിഷ്ട ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ ട്രഷറികളില്‍ നിന്ന് റിസര്‍വ് ബാങ്കിലേക്കുള്ള പേയ്‌മെന്റ് അഡൈ്വസ് നല്‍കാന്‍ പാടുള്ളൂ എന്നും ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. വിശദാംശങ്ങള്‍ 

Monday, April 18, 2016


സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാന പ്രകാരം (IFMS) ഏപ്രില്‍ മുതല്‍ ബജറ്റ് വഴിയുളള ഫണ്ട് വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍ സമ്പ്രദായം വഴി നടപ്പാക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് ബജറ്റില്‍ വകയിരുത്തിയിട്ടുളള തുക മുഖ്യ കണ്‍ട്രോളിംഗ് ഓഫീസര്‍ക്ക് (CCO) സര്‍ക്കാര്‍ ഓണ്‍ ലൈന്‍ വഴി നല്‍കും സി.സി.ഒ ഈ തുക എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഓണ്‍ലൈന്‍ വഴി വീതിച്ച് നല്‍കണം. നിലവില്‍ കത്ത് മുഖാന്തിരം നിര്‍വഹിച്ചിരുന്ന അലോട്ട്‌മെന്റ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിനാല്‍ ഇനി വകുപ്പ്തല ഉദ്യോഗസ്ഥര്‍ ട്രഷറിക്ക് കത്ത് വഴി അലോട്ട്‌മെന്റ് നല്‍കേണ്ടതില്ല. ഏപ്രില്‍ 25 വരെ അലോട്ട്‌മെന്റ് കത്ത് രൂപത്തിലും, ഓണ്‍ലൈനായും ട്രഷറികള്‍ സ്വീകരിക്കും. ഏപ്രില്‍ 25 ന് ശേഷം ഓണ്‍ ലൈന്‍ അലോട്ട്‌മെന്റ് മാത്രമേ ട്രഷറികള്‍ സ്വീകരിക്കുകയുളളു. ഏപ്രില്‍ 25 മുതല്‍ എല്ലാ കണ്ടജന്റ് ബില്ലുകളും പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ ട്രഷറിയില്‍ നിന്ന് ലഭിക്കുന്ന യൂസര്‍ ഐ.ഡി ഉപയോഗിച്ച് ബില്ലുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദാംശം http://treasury.kerala.gov.in/bams, http://treasury.kerala.gov.in/bims എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. 

അദ്ധ്യാപന നിലവാരം മെച്ചപ്പെടുത്തല്‍

 പ്രഥമാദ്ധ്യാപകര്‍ക്കുള്ള   നിര്‍ദേശങ്ങള്‍ 


സ്കൂള്‍ അദ്ധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഥമാദ്ധ്യാപകര്‍ക്കുള്ള   നിര്‍ദേശങ്ങള്‍ DPI പുറപ്പെടുവിച്ചു.

Sunday, April 17, 2016

അവധിക്കാല അദ്ധ്യാപക പരിശീലനം 

മാര്‍ഗനിര്‍ദേശങ്ങള്‍ 



2016-17 വര്‍ഷത്തെ അവധിക്കാല അദ്ധ്യാപക പരിശീലത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച് DPI മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.


Saturday, April 16, 2016

National Award for Teachers - 2016

for using ICT for innovations in Education


അവാര്‍ഡിന് പരിഗണിക്കുന്നതിന് താല്‍പര്യം ഉള്ള അദ്ധ്യാപകരില്‍നിന്നും നിശ്ചിത മാതൃകയില്‍ ഉള്ള നോമിനേഷന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു. വിശദാംശങ്ങള്‍ ചുവടെ:

നിയമനാന്ഗീകരത്തിന് അര്‍ഹരായവര്‍ സമര്‍പ്പിക്കേണ്ട സത്യപ്രസ്താവന


എയിഡഡ് സ്കൂളുകളിലെ UID അടിസ്ഥാനത്തില്‍ ഉള്ള തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് നിയമനാന്ഗീകരത്തിന് അര്‍ഹരായവര്‍ സമര്‍പ്പിക്കേണ്ട സത്യപ്രസ്താവനയുടെ മാതൃക ചുവടെ:

അവധിക്കാല അദ്ധ്യാപക പരിശീലന ടൈം ടേബിള്‍



2016-17 വര്‍ഷത്തെ അവധിക്കാല അദ്ധ്യാപക പരിശീലന ടൈം ടേബിള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ചുവടെ:

Friday, April 15, 2016

നൂണ്‍ മീല്‍ കൂക്ക് വേതന കുടിശ്ശിക അനുവദിച്ചു

സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ പച്ചകത്തോഴിലളികളുടെ 1/1/2016 മുതല്‍ 31/3/2016 വരെയുള്ള വേതന കുടിശ്ശിക അനുവദിച്ചുകൊണ്ട് DPI ഉത്തരവ് പുറപ്പെടുവിച്ചു. ഈ കാലയളവിലെ ഓരോ സ്കൂളിലെയും പ്രവൃത്തി ദിവസത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രഥമാദ്ധ്യാപകര്‍ നല്‍കുന്ന ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് AEO പാചകത്തോഴിലളികള്‍ക്ക് തുക നേരിട്ട് വിതരണം ചെയ്യുന്നത്. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് 18/2/2016 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക്സ മുമ്പായി സമര്‍പ്പിക്കണം.


Thursday, April 14, 2016

BAMS & BIMS

ചക്കരക്കല്ല് സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന സ്കൂളുകളിലെ പ്രഥാമാദ്ധ്യാപകര്‍ക്കുള്ള  പരിശീലനം 16/4/2016 ന്


Budget Allocation & Monitoring System (BAMS), Bill Information & Monitoring System (BIMS) എന്നീ കമ്പ്യൂട്ടര്‍ വല്‍കൃത ഓണ്‍ലൈന്‍ സിസ്റ്റംസ് സംബന്ധിച്ച് ചക്കരക്കല്ല്  സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന സ്കൂളുകളിലെ പ്രഥാമാദ്ധ്യാപകര്‍ക്കുള്ള (DDO) പരിശീലന പരിപാടി 16/4/2016 ശനിയാഴ്ച രാവിലെ 10 മണിക്കും  11.30 നും ആരംഭിക്കുന്ന 2 സെഷനുകളിലായി അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുമെന്ന് സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. പരിശീലന പരിപാടിയില്‍ ബന്ധപ്പെട്ട പ്രഥമാദ്ധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്.

Wednesday, April 13, 2016

BAMS & BIMS

കണ്ണൂര്‍ സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന സ്കൂളുകളിലെ പ്രഥാമാദ്ധ്യാപകര്‍ക്കുള്ള  പരിശീലനം 22/4/2016 ലേക്ക് മാറ്റിവെച്ചു


Budget Allocation & Monitoring System (BAMS), Bill Information & Monitoring System (BIMS) എന്നീ കമ്പ്യൂട്ടര്‍ വല്‍കൃത ഓണ്‍ലൈന്‍ സിസ്റ്റംസ് സംബന്ധിച്ച് കണ്ണൂര്‍ സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന പ്രൈമറി സ്കൂളുകളിലെ പ്രഥാമാദ്ധ്യാപകര്‍ക്കുള്ള (DDO) പരിശീലന പരിപാടി 18/4/2016 തിങ്കളാഴ്ച രാവിലെ 11.30 മുതല്‍ കണ്ണൂര്‍ ടൌണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പരിശീലന പരിപാടി  22/4/2016  വെള്ളിയാഴ്ച കണ്ണൂര്‍ St. Teresa's AIHS ലേക്ക്  മാറ്റിവെച്ചതായി കണ്ണൂര്‍  സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. പരിശീലന  സമയത്തില്‍ മാറ്റമില്ല. പരിശീലന പരിപാടിയില്‍ ബന്ധപ്പെട്ട പ്രഥമാദ്ധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്. 

Monday, April 11, 2016

BAMS & BIMS

കണ്ണൂര്‍ സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന സ്കൂളുകളിലെ പ്രഥാമാദ്ധ്യാപകര്‍ക്കുള്ള  പരിശീലനം 18/4/2016 ന്


Budget Allocation & Monitoring System (BAMS), Bill Information & Monitoring System (BIMS) എന്നീ കമ്പ്യൂട്ടര്‍ വല്‍കൃത ഓണ്‍ലൈന്‍ സിസ്റ്റംസ് സംബന്ധിച്ച് കണ്ണൂര്‍ സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന സ്കൂളുകളിലെ പ്രഥാമാദ്ധ്യാപകര്‍ക്കുള്ള (DDO) പരിശീലന പരിപാടി 18/4/2016 തിങ്കളാഴ്ച രാവിലെ 11.30 മുതല്‍ കണ്ണൂര്‍ ടൌണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുമെന്ന് സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. പരിശീലന പരിപാടിയില്‍ ബന്ധപ്പെട്ട പ്രഥമാദ്ധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്.

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈനില്‍



സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിയിട്ടുളള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുളള അംഗത്വം നല്‍കലും ക്ലെയിം തീര്‍പ്പാക്കലും ഏപില്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് ജീവനക്കാരന്റെ ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരി സംഖ്യയുടെ ആദ്യ ഗഡു കിഴിവ് നടത്തണം. ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഓരോ മാസവും തങ്ങളുടെ ഓഫീസില്‍ പുതുതായി അംഗത്വം ആരംഭിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതേ വെബ്‌സൈറ്റില്‍ നിന്നു തന്നെ അപേക്ഷയുടെ തല്‍സ്ഥിതി വിവരവും, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അംഗത്വം അനുവദിച്ചതിനുശേഷം, അംഗത്വ നമ്പരും അറിയാം . അംഗ്വത്വ നമ്പര്‍ അനുവദിച്ച ശേഷം പാസ് ബുക്ക് ജീവനക്കാരന്റെ മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചുകൊടുക്കും. സെപ്റ്റംബര്‍ ഒന്നിനുശേഷം ആദ്യ വരിസംഖ്യ അടച്ച ജീവനക്കാരുടെ അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈനായി സ്വികരിക്കുകയുളളു. ഈ തീയതിക്ക് മുന്‍പ് വരിസംഖ്യ കിഴിക്കല്‍ ആരംഭിക്കുകയും എന്നാല്‍ ഫാറം സി സമര്‍പ്പിച്ച് അംഗത്വം നേടിയിട്ടില്ലെങ്കില്‍ ഇത്തരം ജീവനക്കാര്‍ നിലവിലുളള രീതിയില്‍ ഫാറം സി സമര്‍പ്പിച്ച് അംഗത്വം നേടണം. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും അവസാന തുക പിന്‍വലിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനും ഈ വെബ്‌സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും വിരമിച്ച/ പുറത്തുപോയ ജീവനക്കാരന്റെ അപേക്ഷ ഫാറം 3 -ല്‍ (ജീവനക്കാരന്‍ മരണപ്പെട്ടാല്‍ അവകാശികളുടെ അപേക്ഷ ഫാറം 5 ല്‍) ലഭിച്ച ശേഷം ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ വെബ്‌സൈറ്റില്‍ ജി.ഐ.എസ്.ക്ലെയിം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിച്ച് അപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കണം. അതിനുശേഷം ഫാറം 3/5 ലുളള അപേക്ഷ, ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പാസ് ബുക്കും സഹിതം ബന്ധപ്പെട്ട ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫിസര്‍ക്ക് നല്‍കണം. അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ അറിയാന്‍ കഴിയും. ഈ സംവിധാനം സ്പാര്‍ക്കുമായി സമന്വയിപ്പിക്കുന്നതിനുളള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഡി.ഡി.ഒമാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ക്ലെയിം ബില്ലുകളും സ്പാര്‍ക്കു മുഖേന തയ്യാറാക്കി ട്രഷറിയിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. ട്രഷറി മുഖന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുളളത്. മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവിലുളള രീതിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ഡയറക്ടര്‍ അറിയിച്ചു.

Tuesday, April 5, 2016

ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍നിന്നുള്ള ലോണ്‍, അഡ്വാന്‍സ്‌ റിക്കവറി നീട്ടിവെക്കാന്‍ അനുമതിയായി 


അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അനുവദിച്ച ലോണ്‍, അഡ്വാന്‍സ്‌ എന്നിവയുടെ  2016 ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍നിന്നുള്ള  റിക്കവറി അവരുടെ  താല്‍പര്യത്തിന് വിധേയമായി നീട്ടിവെക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 42500/- രൂപ വരെ അടിസ്ഥാന ശമ്പളം (റിവിഷന് മുമ്പുള്ള സ്കെയിലില്‍ തുടരുന്നവരാണെങ്കില്‍  22360/- രൂപ വരെ) വാങ്ങുന്നവര്‍ക്കാണ് ഈ ഇളവിന് അര്‍ഹത.

Monday, April 4, 2016

ഫോക്‌ലോര്‍ അക്കാദമിയില്‍ മാമ്പഴക്കാലം




കണ്ണൂര്‍: വൈലോപ്പിള്ളി സംസ്‌കൃതി ഭവനും കേരള ഫോക്‌ലോര്‍ അക്കാദമിയും സംയുക്തമായി 10 മുതല്‍ 15  വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല കൂട്ടായ്മയായിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 1 മുതല്‍ 4 വരെ 4 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ഭാഷ, സംഗീതം, സാഹിത്യം, ചരിത്രം, കൃഷി, ചിത്രകല, കാര്‍ട്ടൂണ്‍, ശില്പകല, ശാസ്ത്രം,നാടന്‍പാട്ടുകള്‍, നാടന്‍കളികള്‍,  നാട്ടറിവുകള്‍, പരിസ്ഥിതി, സംസ്‌കാരത്തിന്റെ മറ്റ് മേഖലകള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ക്ലാസ്സുകള്‍ക്കും അതാത് മേഖലയിലെ വിദഗ്ദ്ധര്‍ നേതൃത്വം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന 50 കുട്ടികള്‍ക്ക്  താമസവും ഭക്ഷണവും നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ്സ് 200 രൂപ. കണ്ണൂര്‍ ശിക്ഷക് സദനിലാണ് ക്യാമ്പ്. രക്ഷിതാക്കളുടെ സമ്മതപത്രവും അപേക്ഷയും ഏപ്രില്‍ 20 നകം സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, ചിറക്കല്‍.പി.ഒ.  കണ്ണൂര്‍ - 11 എന്ന വിലാസത്തില്‍  അയക്കണം. ഫോണ്‍ - 0497 2778090, 9447394584.

Friday, April 1, 2016

എട്ടാം ക്ലാസ് പ്രവേശനം


ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ എട്ടാം ക്‌ളാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്‌ളാസോ തത്തുല്യ പരീക്ഷയോ ജയിച്ചവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സ്‌കൂളില്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22. 

ഫിനാന്‍ഷ്യല്‍ ഡേറ്റ സമര്‍പ്പിക്കണം 


2015-16 വര്‍ഷം സ്കൂളുകള്‍ക്ക് ലഭിച്ച, ചെലവായ തുകകള്‍ സംബന്ധിച്ച് ഇനം തിരിച്ചുള്ള ഫിനാന്‍ഷ്യല്‍ ഡേറ്റ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നതിന് നിര്‍ദേശം ലഭിച്ചു. നിശ്ചിത മാതൃകയിലുള്ള ഡേറ്റ 15/4/2016 ന് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം.  വിശദാംശങ്ങള്‍ ചുവടെ: