Thursday, October 29, 2015

സബ്ജില്ലാ ശാസ്ത്രോത്സവം 2015

Chembilode HSS


New Results


സബ്ജില്ലാതല പ്രവര്‍ത്തിപരിചയമേളയുടെ പുതിയ റിസള്‍ട്ട്‌ ചുവടെ:

Wednesday, October 28, 2015

Displaying 20151027_150849.jpg

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ഹരിത പെരുമാറ്റ ചട്ടം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്‍റെ ഭാഗമായി കുറുവ യു പി സ്കൂളില്‍  27/10/2015 ന് നടന്ന  കൂട്ട ഓട്ടം 

സബ്ജില്ലാസ്കൂള്‍ കലോത്സവം

ഓണ്‍ലൈന്‍ എന്‍ട്രി 18/11/2015 വരെ

കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 30, ഡിസംബര്‍ 1 തീയ്യതികളിലായി കണ്ണൂര്‍ St.Michael's AIHS ല്‍ വെച്ച് നടക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ എന്‍ട്രി 18/11/2015 ന് വൈകുന്നേരം 5 മണി വരെ നടത്താം. 

  ക്ലസ്റ്റര്‍ പരിശീലനം ഒക്ടോബര്‍ 31 ന്

അദ്ധ്യാപകരുടെ പൂര്‍ണമായ പങ്കാളിത്തം പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. 


ഒക്ടോബര്‍ 31 ന് ചേരുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന് എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. അദ്ധ്യാപകരുടെ പൂര്‍ണമായ പങ്കാളിത്തം അതാത് പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. 

Tuesday, October 27, 2015

ലംപ്സം ഗ്രാന്‍റ്

ഓണ്‍ലൈന്‍ ആയി ഡേറ്റ സമര്‍പ്പിക്കാന്‍ കഴിയാഞ്ഞ സ്കൂളുകളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് തുക അനുവദിക്കുന്നതിനായി ലിസ്റ്റ് സമര്‍പ്പിക്കണം 


ഒ ഇ സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും, 6 ലക്ഷം രൂപ എന്ന വാര്‍ഷിക വരുമാന പരിധിക്കുവിധേയമായി ഒ ഇ സി ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര പിന്നോക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ലംപ്സം ഗ്രാന്‍റ് അനുവദിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്ന് എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ ആയി ഡേറ്റ സമര്‍പ്പിക്കാന്‍ കഴിയാഞ്ഞ സ്കൂളുകളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് തുക അനുവദിക്കുന്നതിനായി അത്തരം വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് നവംബര്‍ 25 നകം പിന്നോക്ക സമുദായ വികസന വകുപ്പില്‍ സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ ചുവടെ:


കുറഞ്ഞ കൂലി നിരക്കുകള്‍ : പ്രാഥമിക വിജ്ഞാപനം

സംസ്ഥാനത്ത് മിഡ് ഡേ മീല്‍ സ്‌കീം ഇന്‍ സ്‌കൂള്‍സ് മേഖലയിലും ചൂരല്‍, മുള വ്യവസായമേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി നിരക്കുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 ഒക്ടോബര്‍ എട്ടാം തീയതിയിലെ വിജ്ഞാപന നമ്പരുകള്‍ യഥാക്രമം 8294/ഇ1/2015/തൊഴില്‍, 10096/ഇ1/2013/തൊഴില്‍ വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ രണ്ട് മാസം തികയുന്ന തീയതിക്കൊ അതിനുശേഷമൊ പരിഗണനയ്ക്ക് എടുക്കും. രണ്ട് മാസത്തിനിടെ ലഭിക്കുന്ന ആക്ഷേപങ്ങളും, നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നതാണ്. വിലാസം ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തൊഴിലും നൈപുണ്യവും(ഇ) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695 001. 

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു


തദ്ദേശഭരണ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതനുസരിച്ച് നവംബര്‍ രണ്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്‌ടോബര്‍ 31 വരെയും നവംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ രണ്ട് വരെയും വൈകുന്നേരം മുന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 

തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റചട്ടം 

ഗ്രീന്‍ വളന്റ്റിയര്‍മാര്‍ക്കുള്ള യുനിഫോം വിതരണം ഒക്ടോബര്‍ 30 ന് 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ 2 ന് നടക്കുന്ന തെരഞ്ഞെടുപ്പ് ജില്ലയില്‍ ഹരിത പെരുമാറ്റചട്ടപ്രകാരം നടത്താന്‍ തീരുമാനിച്ചത് സംബന്ധിച്ച അറിയിപ്പ് എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നേരത്തെതന്നെ നല്‍കിയിരുന്നു. അതനുസരിച്ച്  ഓരോ ബൂത്തിലും ഹരിത പെരുമാറ്റ ചട്ടം ഉറപ്പുവരുത്തുന്നതിന് HS / HSS വിദ്യാര്‍ത്ഥികളെ വളന്റ്റിയര്‍മാരായി   ചുമതലപ്പെടുത്തണം. അതിനായി തെരഞ്ഞടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള യുനിഫോം ജില്ലാ ശുചിത്വ മിഷന്‍ 30/10/2015 ന് AEO ഓഫീസില്‍ എത്തിക്കും. അന്ന് തന്നെ ബന്ധപ്പെട്ട ഹൈ  / ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാദ്ധ്യപകര്‍ / പ്രിന്‍സിപ്പല്‍മാര്‍  യുനിഫോം കൈപ്പറ്റി അത് കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം.   ഈ പരിപാടിയുടെ വിജയത്തിനായി ഓരോ വളന്റ്റിയര്‍മാരും  അതാത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ മുമ്പാകെ നവംബര്‍ 2 ന് രാവിലെ 7 മണിക്ക് തന്നെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പ്രധാനാദ്ധ്യപകര്‍ / പ്രിന്‍സിപ്പല്‍മാര്‍ നിര്‍ദേശം നല്‍കണം. അന്ന് ഉച്ചക്ക് 2 മണി വരെയായിരിക്കും വളന്റ്റിയര്‍മാരുടെ സേവനം.

Saturday, October 24, 2015

വോള്യം 2 പാഠപുസ്തകങ്ങള്‍ അധികമായി വേണ്ടസ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ്റ് നല്‍കാന്‍ അവസരം 


വിവിധ എയിഡഡ് / അണ്‍എയിഡഡ് / അണ്‍റെക്കഗ്നെസ്ഡ് സ്കൂളുകളില്‍ ഈ വര്‍ഷത്തെ വോള്യം 2 പാഠപുസ്തകങ്ങള്‍ അധികമായി വേണ്ടി വന്നതിനാല്‍ ഐടി@സ്കൂള്‍ വെബ്സൈറ്റില്‍ Enter ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം അനുവദിച്ചുകൊണ്ട് ഉത്തരവായി. ഈ അവസരം വിനിയോഗിക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

സ്കൂളുകളില്‍ അടിസ്ഥാന സൌകര്യങ്ങളുടെ കുറവുണ്ടെങ്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം


നിലവില്ലുള്ള കുട്ടികളുടെ എണ്ണത്തിനനുസരിച്ച് common toilet , girls toilet , urinal ,drinking water എന്നിവ ആനുപാതികമായി  കുറവുള്ള വിദ്യാലയങ്ങളുടെ വിവരം ശേഖരിച്ച്  3 ദിവസത്തിനകം കണ്ണൂര്‍ DDE ക്ക് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചു. ആകയാല്‍ അത്തരം സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ മേല്‍പറഞ്ഞ ഇനങ്ങളില്‍ സ്കൂളില്‍  കുറവുള്ള ഇനം ഏതെന്നു 26/10/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി റിപ്പോര്‍ട്ട്‌ ചെയ്യണം.

ഹരിത ഇലക്ഷന്‍ 2015

ഒക്ടോബര്‍ 27 ന് വിദ്യാര്‍ത്ഥികളുടെ കൂട്ട ഓട്ടം


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ഹരിത പെരുമാറ്റ ചട്ടം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനായി ജില്ലയില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 27/10/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഒരു കൂട്ട ഓട്ടം നടത്തുവാന്‍ ജില്ലാ കലക്റ്റര്‍ നിര്‍ദേശിച്ചു. എല്ലാ സ്കൂളുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ്  കൂട്ട ഓട്ടം നടത്തേണ്ടത്. എല്ലാ സ്കൂളുകളിലും ആ പരിപാടി വിജയകരമായി നടത്തുന്നതിനു പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 

Friday, October 23, 2015

 പ്രൈമറി അദ്ധ്യാപകര്‍ക്കായി  സൌജന്യ ഇംഗ്ലീഷ് പരിശീലനം

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Regional Institute of English (RIE) എന്ന സ്ഥാപനം പ്രൈമറി അദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ സൌജന്യ ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഒന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 2 മുതല്‍ ഡിസംബര്‍ 1 വരെയാണ് പരിശീലന കാലാവധി. പ്രൈമറി തലത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നവരും 50 വയസ്സ് കഴിയാത്തവരുമായ അദ്ധ്യാപകരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനത്തിന് വിഘാതം ഉണ്ടാക്കാതെയാണ് പരിശീലനത്തിന് അയക്കേണ്ടത്. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.riesielt.com ല്‍ ലോഗിന്‍ ചെയ്യേണ്ടതാണ്. താല്‍പ്പര്യം ഉള്ള അദ്ധ്യാപകരുടെ വിവരം 26/10/2015 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി റിപ്പോര്‍ട്ട്‌ ചെയ്യണം.

Wednesday, October 21, 2015

ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് വിതരണം



സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രീമെട്രിക് തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് സ്‌കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളത് അടിയന്തിരമായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണമെന്ന് പിന്നാക്കക്ഷേമ ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി ഡാറ്റാഎന്‍ട്രി നടത്താന്‍ വിട്ടുപോയ വിദ്യാലയങ്ങളും കുട്ടികളുടെ വിവരങ്ങള്‍ ഭാഗികമായി നല്‍കിയ വിദ്യാലയങ്ങളും ആവശ്യമായ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ പിന്നാക്ക സമുദായ വികസന വകുപ്പിന് സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച സര്‍ക്കുലറും മാതൃകാ പ്രൊഫോര്‍മയും www.bcdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ : 0471-2727379, 0484-2429130, 0495-22377796. 

Tuesday, October 20, 2015

ശാസ്ത്ര നാടക മത്സരം ഒക്ടോബര്‍ 27 ന്



നവംബര്‍ 11, 12 തീയ്യതികളില്‍ തലശ്ശേരിയില്‍വെച്ച് നടക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായുള്ള ശാസ്ത്ര നാടക മത്സരം ഒക്ടോബര്‍ 27 ന് തലശ്ശേരി ഗവ. ബ്രെണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ച് നടക്കും.

പൂജവയ്പ് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21 ന് അവധി


സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൂജവെയ്പിനോടനുബന്ധിച്ച്  ഒക്ടോബര്‍ 21 ന് അവധി ആയിരിക്കും. 

പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നല്‍കി.

Friday, October 16, 2015

Formation of Innovation Club in Schools


State Innovation Council ന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 100 സ്കൂളുകളില്‍  Innovation Clubs രൂപീകരിക്കാന്‍ തീരുമാനിച്ചതായി അറിയിപ്പ് ലഭിച്ചു. വിദ്യാര്‍ഥികളില്‍ ക്രിയാത്മകമായ പുതുമയുള്ള ചിന്താരീതികള്‍ ഉണര്‍ത്തി പ്രശ്നം പരിഹാര ശേഷികള്‍ നേടിയെടുക്കുന്നതിന് പ്രാപ്തരക്കുക എന്നതാണ് ഇതിന്‍റെ സുപ്രധാന ലക്ഷ്യം. വിശദാംശങ്ങള്‍ ചുവടെ.


Painting Competition on Water Conservation 2015-16

Guidelines

Save <b>Water</b> Poster <b>For Kids</b> <b>Conserve</b> <b>water</b> <b>kids</b> activity

ജലസംരക്ഷണം, ജലത്തിന്‍റെ ഫലപ്രദമായ വിനിയോഗം എന്നിവയെക്കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥികളില്‍ ഉണര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ജല വിഭവ മന്ത്രാലയം 6, 7, 8 ക്ലാസുകളിലെ കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരം നടത്തുന്നു. സ്കൂള്‍ തല മത്സരത്തില്‍ ആദ്യ 3 സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ഥികളുടെ പെയിന്റിംഗ്സ് നവംബര്‍ 1 ന് മുമ്പായി തിരുവനന്തപുരത്തുള്ള Central Ground Water Board Regional Director ക്ക് ലഭിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ. സ്കൂളുകളില്‍നിന്നും പരമാവധി കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ അപ്പര്‍ പ്രൈമറി പ്രധാനാദ്ധ്യപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 


ഫുഡ് സേഫ്റ്റി റജിസ്റ്റ്രേഷന്‍ വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണം

Reminder

സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നത്  Food Safety and Standards Act 2006 ന്‍റെ പരിധിയില്‍ വരും.  ഭക്ഷണം പാചകം ചെയ്യുമ്പോള്‍  ശുചിത്വം ഉറപ്പാക്കുന്നതിനും എല്ലാ സ്കൂളുകളും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ചുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിനും നേരത്തെതന്നെ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.  എന്നാൽ ഇതുവരെയും പ്രസ്തുത റജിസ്റ്റ്രേഷൻ എല്ലാ  സ്കൂളുകളും ചെയ്തയതായി കാണുന്നില്ല. ഈ വിഷയത്തില്‍ കണ്ണൂര്‍ DDE ക്ക് അടിയന്തിരമായും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതുണ്ട്. ആകയാല്‍ എല്ലാ സ്കൂളുകളുടെയും ഇതു സംബന്ധിച്ചുള്ള രജിസ്ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചുവടെ ലിങ്ക് ചെയ്ത പ്രൊഫോമയില്‍ 20/10/2015 നു വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

Thursday, October 15, 2015

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണമേന്മ, ശുചിത്വം എന്നിവ ഉറപ്പുവരുത്തണം 

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണമേന്മ, ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 26/2/2015 ലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ പ്രകാരം നല്‍കിയിരുന്നു. അതിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്  എന്ന് എല്ലാ പ്രധാനാദ്ധ്യപകരും ഉറപ്പുവരുത്തണം. നിലവില്‍ സ്കൂളുകളിലെ ഭൌതികസാഹചര്യം, ഗുണഭോക്താക്കളുടെ കൃത്യമായ എണ്ണം, സമീകൃതാഹാര വിതരണത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നീ വിവരങ്ങള്‍ ഓരോ പ്രധാനാദ്ധ്യപകരും റിപ്പോര്‍ട്ട്‌ ചെയ്യണം.


GAIN  PF 

 KASEPF അക്കൌണ്ട് വിശദാംശങ്ങള്‍ ഉടന്‍സമര്‍പ്പിക്കണം


KASEPF അക്കൌണ്ട് ധനകാര്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ GAIN  PF (Govt. Aided Institution PF) സംവിധാനം വഴി ഓണ്‍ലൈന്‍ ആക്കുന്നതിനായി നിലവില്‍ SPARK database ല്‍ ഉള്ള വരിക്കാരുടെ വിവരങ്ങള്‍ കൃത്യതയോടെ ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായി KASEPF വരിക്കാരുടെ നിലവില്‍  SPARK ല്‍ ഉള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. എല്ലാ എയിഡഡ് സ്കൂള്‍ പ്രധാനാദ്ധ്യപകരും അത് ഓരോ വരിക്കാരുടെയും സേവന പുസ്തകത്തിലെ  KASEPF അഡ്മിഷന്‍ അപേക്ഷ, നോമിനേഷന്‍ ഫോം എന്നിവയുമായി പരിശോധിച്ച് SPARK database ല്‍ ശരിയായ അക്കൌണ്ട് നമ്പര്‍ തന്നെയാണ് ഉള്ളത് എന്ന് ഉറപ്പുവരുത്തണം. അങ്ങിനെ അല്ലെങ്കില്‍ അറ്റാച്ച് ചെയ്ത ഫയില്‍ ഡൌണ്‍ലോഡ് ചെയ്ത്  റിമാര്‍ക്സ് കോളത്തില്‍ അക്കൌണ്ട് നമ്പര്‍ C15131 എന്നത് പോലെ C ക്ക് ശേഷമോ മുമ്പോ space ഇല്ലാതെ ചേര്‍ക്കണം. നിലവില്‍ KASEPF അക്കൌണ്ടുള്ള ഏതെങ്കിലും വരിക്കാരുടെ വിവരങ്ങള്‍ അറ്റാച്ച് ചെയ്ത ഫയലില്‍ ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്തതിനുശേഷം അവ കൂട്ടിച്ചേര്‍ക്കണം. അക്കൌണ്ട് ഉള്ള എല്ലാ വരിക്കരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് സക്ഷ്യപ്പെടുത്തിക്കൊണ്ട് ഉള്ള സ്റ്റേറ്റ്മെന്‍റ്ന്‍റെ - പ്രിന്റൌട്ട് പ്രധാനാദ്ധ്യപകര്‍ ഒപ്പിട്ട് സീല്‍ പതിച്ച് 17/10/2015 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം.


സ്കൂള്‍ ശാസ്ത്രോത്സവം

 റവന്യൂ ജില്ല / സംസ്ഥാന മേളകള്‍

മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു


2015-16 വര്‍ഷത്തെ സ്കൂള്‍ ശാസ്ത്രോത്സവത്തിന്‍റെ റവന്യൂ ജില്ല / സംസ്ഥാന മേളകളും മറ്റ് ബന്ധപ്പെട്ട മത്സരങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ശാസ്ത്രോത്സവം 2015

From 14th to 15th of October 2015

Chembilode HSS

Result


സബ്ജില്ലാതല സാമൂഹ്യശാസ്ത്രമേള  / പ്രവര്‍ത്തിപരിചയമേള എന്നിവയുടെ റിസള്‍ട്ട്‌ ചുവടെ:

Wednesday, October 14, 2015

ശാസ്ത്രോത്സവം 2015

From 14th to 15th of October 2015

Chembilode HSS

Result


സബ്ജില്ലാതല ശാസ്ത്രമേള / ഗണിതശാസ്ത്രമേള / IT മേള എന്നിവയുടെ റിസള്‍ട്ട്‌ ചുവടെ:


Tuesday, October 13, 2015

ഒക്ടോബര്‍ 15ന് 'ഇന്റര്‍നെറ്റ്  സുരക്ഷാ പ്രതിജ്ഞ'


DR. A.P.J. ABDUL KALAM

ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം സ്കൂളുകളില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പഠന ബോധന പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതവും രസകരവും ആയാസരഹിതവുമാക്കുന്നതിനും സൌകര്യങ്ങളും ക്രമീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ ഇന്റര്‍നെറ്റ്‌ ഉപയോഗം സംബന്ധിച്ച അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിന് സംവിധാനവും നിര്‍ദേശങ്ങളും നല്‍കേണ്ടതുണ്ട്. ബഹു. ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ  ജന്മദിനമായ ഒക്ടോബര്‍ 15ന് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതിന് എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഇന്റര്‍നെറ്റ്  സുരക്ഷാ പ്രതിജ്ഞ' സംഘടിപ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. അതോടൊപ്പം സുരക്ഷിതമായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത് സംബന്ധിച്ച്  ക്ലാസുകളും  ചര്‍ച്ചകളും സംഘടിപ്പിക്കേണ്ടതാണ്.   വിശദവിവരങ്ങള്‍ക്ക് അറ്റാച്ച്മെന്റ് കാണുക. പരിപാടി വിജയിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരികരിക്കണമെന്ന് എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

IT മേള 2015

On 14th October 2015

Chembilode HSS


അന്താരാഷ്ട്ര മണ്ണ് വര്‍ഷാചരണം

അന്താരാഷ്ട്ര മണ്ണ് വര്‍ഷാചരണവുമായി   ബന്ധപ്പെട്ട വിവരശേഖരണപത്രിക ചുവടെ ലിങ്ക്ചെയ്തിരിക്കുന്നു.  വിലയിരുത്തല്‍ ഫൊര്‍മാറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി അടുത്ത പ്രധാനാദ്ധ്യാപക യോഗത്തില്‍ കൊണ്ടുവരണം. 

ഒഇസി: ലംപ്‌സം ഗ്രാന്റ് വിതരണം

സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് / അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സംഗ്രാന്റ്, സ്‌കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണത്തിനായി നല്‍കിയിട്ടുണ്ട്. തുക പിന്‍വലിച്ച് വിതരണം ചെയ്തിട്ടില്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ ഉടന്‍ ബന്ധപ്പെട്ട ബാങ്കുകളുമായി ബന്ധപ്പെട്ട് തുക പിന്‍വലിച്ച് വിതരണം പൂര്‍ത്തിയാക്കണം. പണം പിന്‍വലിക്കുന്നതിലോ ലഭ്യമാക്കുന്നതിലോ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്ക് അധികൃതരുമായോ പിന്നാക്ക സമുദായ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായോ ബന്ധപ്പെട്ട് പരിഹാരം തേടേണ്ടതാണെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 

GREEN PROTOCOL ELECTION 2015

വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തിന് നേതൃത്വംനല്‍കുന്നതിന് ഹൈസ്കൂള്‍ അദ്ധ്യാപകരുടെ പേര് നല്‍കണം


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ 2 ന് നടക്കുന്ന തെരഞ്ഞെടുപ്പ് ജില്ലയില്‍ ഹരിത പെരുമാറ്റചട്ടപ്രകാരം നടത്താന്‍ തീരുമാനിച്ചതായി ജില്ലാ കലക്റ്റര്‍ അറിയിച്ചു. ഓരോ ബൂത്തിലും ഹരിത പെരുമാറ്റ ചട്ടം ഉറപ്പുവരുത്തുന്നതിന് HS / HSS വിദ്യാര്‍ത്ഥികളെ ചുമതലപ്പെടുത്തണം. ഓരോ പഞ്ചായത്തിലുമുള്ള ബൂത്തുകളില്‍ ആവശ്യമായ എണ്ണം വിദ്യാര്‍ത്ഥികളെ   അതെ പഞ്ചായത്തിലെതന്നെ സ്കൂളുകളില്‍നിന്നും ലഭ്യമാക്കണം.  ആ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തിന് നേതൃത്വം നല്‍കുന്നതിന് ടി സ്കൂളിലെ അദ്ധ്യാപകനെ തെരഞ്ഞെടുക്കണം. ഗ്രീന്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിനും ജനാധിപത്യ പ്രക്രിയ മനസ്സിലാക്കുന്നതിനും ഉതകുന്ന ഈ പരിപാടിയുടെ വിജയത്തിനായി നിര്‍ദിഷ്ട കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍പ്പെട്ട ഹൈ സ്കൂളുകളില്‍നിന്നും 6 അദ്ധ്യാപകരുടേയും ചെമ്പിലോട് മുണ്ടേരി ഗ്രാമ പഞ്ചായത്തുകളില്‍നിന്നുമുള്ള ഹൈ സ്കൂളുകളില്‍നിന്നും ഓരോ അദ്ധ്യാപകരുടേയും പേര്, designation, മൊബൈല്‍ നമ്പര്‍ എന്നിവ AEO ഓഫീസില്‍ 14/10/2015 ബുധനാഴ്ച രാവിലെ 11 മണിക്ക് മുമ്പായി റിപ്പോര്‍ട്ട്‌ ചെയ്യണം.

Monday, October 12, 2015

ശാസ്ത്രോത്സവം 2015

From 14th to 15th of October 2015

Chembilode HSS

  • ശാസ്ത്രമേള / ഗണിതശാസ്ത്രമേള / IT മേള ഒക്ടോബര്‍ 14 ബുധനാഴ്ച. സാമൂഹ്യശാസ്ത്രമേള / പ്രവര്‍ത്തിപരിചയമേള ഒക്ടോബര്‍  15 വ്യാഴാഴ്ച.
  • മത്സരാര്‍ത്ഥികള്‍ രാവിലെ 9.30 ന് തന്നെ മത്സരസ്ഥലത്ത് റിപ്പോര്‍ട്ട്‌ ചെയ്യണം.
  • UP/HS/HSS വിഭാഗങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ 10 രൂപ രജിസ്ട്രേഷന്‍ ഫീ അടക്കണം.
  • രാവിലെ 9 മണി മുതല്‍ 9.30 വരെ ചലയില്‍നിന്നും ചക്കരക്കല്ലില്‍നിന്നും സ്കൂളിലേക്ക് ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റചട്ടം 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ 2 ന് നടക്കുന്ന തെരഞ്ഞെടുപ്പ് ജില്ലയില്‍ ഹരിത പെരുമാറ്റചട്ടപ്രകാരം നടത്താന്‍ തീരുമാനിച്ചതായി ജില്ലാ കലക്റ്റര്‍ അറിയിച്ചു. ഓരോ ബൂത്തിലും ഹരിത പെരുമാറ്റ ചട്ടം ഉറപ്പുവരുത്തുന്നതിന് HS / HSS വിദ്യാര്‍ത്ഥികളെ ചുമതലപ്പെടുത്തണം. ഓരോ പഞ്ചായത്തിലുമുള്ള ബൂത്തുകളില്‍ ആവശ്യമായ എണ്ണം വിദ്യാര്‍ത്ഥികളെ   അതെ പഞ്ചായത്തിലെതന്നെ സ്കൂളുകളില്‍നിന്നും ലഭ്യമാക്കണം.  ആ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തിന് നേതൃത്വം നല്‍കുന്നതിന് ടി സ്കൂളിലെ അദ്ധ്യാപകനെ തെരഞ്ഞെടുക്കണം. ഗ്രീന്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിനും ജനാധിപത്യ പ്രക്രിയ മനസ്സിലാക്കുന്നതിനും ഉതകുന്ന ഈ പരിപാടിയുടെ വിജയത്തിനായി ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Saturday, October 10, 2015

wifs program

ഇതുവരെയുള്ള ഡേറ്റ സമര്‍പ്പിക്കണം



ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഓരോ iron folic acid ഗുളികയും വര്‍ഷത്തില്‍ 2 തവണ വിര നശീകരണ ഗുളികയും വിതരണം ചെയ്യുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് 2014 ഒക്ടോബര്‍ മുതലുള്ള വിവരങ്ങള്‍ it@school തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തന്നെ കൈകാര്യം ചെയ്യാന്‍ DPI നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായും 2014 ഒക്ടോബര്‍ മുതലുള്ള വിവരങ്ങള്‍ DDE ഓഫീസില്‍ ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ DDE അറിയിച്ചു. ആയതിനാല്‍ ഇതുവരെയുള്ള റിപ്പോര്‍ട്ട്‌ it@school തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തന്നെ ചെയ്യുകയും 2015 ജൂണ്‍  മുതല്‍ സെപ്റ്റംബര്‍ വരെയുള്ള റിപ്പോര്‍ട്ട്‌ മുമ്പ് തയ്യാറാക്കി നല്‍കിവന്നിരുന്ന Annexure 3 ല്‍ തയ്യാറാക്കി ഒക്ടോബര്‍ 12 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം. 

ഒക്ടോബര്‍ 15 - ഗ്ലോബല്‍ ഹാന്‍ഡ്‌ വാഷ്‌ ഡേ


<b>World</b> Handwashing <b>Day</b>

2015 ഒക്ടോബര്‍ 15 ഗ്ലോബല്‍ ഹാന്‍ഡ്‌ വാഷ്‌ ഡേ ആയി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് എല്ലാ സ്കൂളുകളിലെയും മുഴുവന്‍ കുട്ടികളും അദ്ധ്യാപകരും സ്കൂള്‍ കമ്മിറ്റി അംഗങ്ങളും ഉച്ചഭക്ഷണ പാചകക്കാരും ഒന്നിച്ച് ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ DPI നിര്‍ദേശിച്ചു.
  1. സ്കൂളിലെ ശുദ്ധജല ലഭ്യതയുടെയും ശുചീകരണ സൌകര്യത്തിന്‍റെയും നടത്തിപ്പിനും പരിപാലനത്തിനും കുട്ടികളുടെ ഒരു ഭരണസമിതി തെരഞ്ഞെടുക്കുക.
  2. വാര്‍ഷിക ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുക. കുട്ടികളുടെ ഭരണസമിതിയുടെ ഒരു പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുക.
  3. ക്ലാസ് മുറികളും സ്കൂളിന്‍റെ പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  4. ഉച്ചഭക്ഷണത്തിന് മുമ്പ് എല്ലാവരും കൈകഴുകുക.
  5. തുറന്ന സ്ഥലത്തെ മലവിസര്‍ജനം ഒഴിവാക്കുവാനും ആഹാരത്തിന് മുമ്പും പിമ്പും മലവിസര്‍ജനത്തിന്ശേഷവും കൈകഴുകാനും എല്ലാവരെയും ബോധവല്‍രിക്കുക.
  6. തുറന്ന സ്ഥലത്തെ മലവിസര്‍ജനത്തിന്‍റെ ദോഷവശങ്ങളെക്കുറിച്ചും കക്കൂസിന്‍റെ ഉപയോഗത്തെക്കുറിച്ചും കൈകഴുകലിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ച് ഈ വിഷയത്തില്‍ ഒക്ടോബര്‍ 15 ന് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുക.
  7. സോപ്പിട്ട് കഴുകിയ കൈകള്‍ കൂട്ടിച്ചേര്‍ത്ത് ഉയര്‍ത്തി സ്കൂള്‍ കോമ്ബൌണ്ടിനുള്ളില്‍ വിദ്യാര്‍ത്ഥിചങ്ങല തീര്‍ക്കുകയും ചുവടെ ചേര്‍ത്ത പ്രതിജ്ഞയെടുക്കുകയും ചെയ്യുക. 
"ശുചിത്വ ശീലമാണ് എന്‍റെ ലക്ഷ്യം. ആ ലക്ഷ്യത്തെ കൈവരിക്കുന്നതിന്നായി ആഹാരത്തിന് മുമ്പും ശുചിമുറികള്‍ ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കാഴുകുമെന്ന് ഞാന്‍ പ്രതിജ്ഞചെയ്യുന്നു"

മേല്‍പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 


Friday, October 9, 2015

SIGHT FOR KIDS” ( SFK) -LIONS MEDICAL PROGRAMME FOR  THE SCHOOL CHILDREN TO TREAT EYE DEFECTS

കാഴ്ച സംബന്ധിച്ച് പോരായ്മകള്‍ ഉള്ള കുട്ടികളെ കണ്ടെത്തി കുറവുകള്‍ പരിഹരിക്കുന്നതിനായി കണ്ണൂര്‍ ഫോര്‍ട്ട്‌ സിറ്റി ലയെന്‍സ് ക്ലബ് അദ്ധ്യാപകര്‍ക്ക് 16/9/2015 ന് പരിശീലനം നല്‍കിയിരുന്നു. ആ പരിശീലന പരിപാടിയിലെ നിര്‍ദേശ പ്രകാരം  കാഴ്ച സംബന്ധിച്ച് പോരായ്മകള്‍ ഉള്ള കുട്ടികളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള കുട്ടികളുടെ ഡേറ്റ ഇതിനകം നല്‍കിയ പ്രൊ ഫോമയില്‍ ലയെന്‍സ് ക്ലബ് ഭാരവാഹികള്‍ക്ക് ഉടന്‍ നല്‍കണം. കൂടുതല്‍ വിവരം ചുവടെ:

Text Book Monitoring

ലഭിച്ച പുസ്തകങ്ങളുടെ ഡേറ്റ ഓണ്‍ലൈന്‍ ആയി നല്‍കത്തവര്‍ ഉടന്‍ നല്‍കണം


ഓരോ സ്കൂളും ആവശ്യപ്പെട്ട ഒന്നാം വോള്യം പാഠപുസ്തകങ്ങള്‍  ലഭ്യമായി എന്നും അവ കുട്ടികള്‍ക്ക് ലഭിച്ചു എന്നും ഉറപ്പുവരുത്തുന്നതിനായി ഓരോ സ്കൂളിലും ലഭിച്ച  പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍ www.itschool.gov.in എന്ന വെബ്സൈറ്റിലെ Text Book Monitoring System  എന്ന ലിങ്കിലൂടെ  31/8/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 60% സ്കൂളുകള്‍ മാത്രമേ വിവരം ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ പ്രവൃത്തി പൂര്‍ത്തീകരിചിട്ടില്ലത്ത പ്രധാനാദ്ധ്യാപകര്‍ അത് 11/10/2015 നകം പൂര്‍ത്തീകരിക്കണം. എല്ലാ പ്രധാനാദ്ധ്യാപകരും   ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്‌ 12/10/2015 നകം സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കത്ത പ്രധാനാദ്ധ്യാപകരുടെ പേര് DPI ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇക്കാര്യത്തിന് അടിയന്തിര പ്രാധാന്യം നല്‍കേണ്ടതാണ്.