Thursday, March 31, 2016

മാമ്പഴക്കാലം രജിസ്‌ട്രേഷന്‍ ആരംഭിച്ചു


സാംസ്‌കാരിക വകുപ്പിന്റെ കീഴിലുളള വൈലോപ്പിളളി സംസ്‌ക്യതിഭവന്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാലക്കൂട്ടായ്മയായ മാമ്പഴക്കാലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് അഞ്ച് മുതല്‍ 11 വരെ നടക്കുന്ന കൂട്ടായ്മയില്‍ ഭാഷ, സംഗീതം. സാഹിത്യം, നാടകം, കുട്ടികളുടെ സിനിമ (രചന, അഭിനയം, നിര്‍മ്മാണം) ചിത്രകല, സംസ്‌കാരത്തിന്റെ മറ്റ് മേഖലകള്‍, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ക്ലാസുകളും അതത് മേഖലകളിലെ വിദഗ്ദ്ധര്‍ അവതരിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം, പ്രഗത്ഭരുമായുളള അഭിമുഖം എന്നിവയുമുണ്ടാകും. ദിവസവും രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് പരിപാടി. ഏഴ് മുതല്‍ 10-ാം ക്ലാസുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ്. ഭക്ഷണവും താമസവും സൗജന്യം. മാമ്പഴക്കാലം ക്യാമ്പില്‍ ആദ്യമായി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. പരമാവധി 80 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിലാസം മെമ്പര്‍ സെക്രട്ടറി, വൈലോപ്പിളളി സംസ്‌ക്യതിഭവന്‍, നാളന്ദ, കവിടിയാര്‍ പി.ഒ തിരുവനന്തപുരം -3, ഫോണ്‍ 0471 - 2311842 

മികവ് 2016

പ്രവര്‍ത്തന മികവിലൂടെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന പ്രഥമാദ്ധ്യാപകര്‍ക്ക് പ്രോത്സാഹനം

പ്രൊപ്പോസലുകള്‍ ഉടന്‍ സമര്‍പ്പിക്കണം 




ശ്രദ്ധേയമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന നിരവധി പ്രഥമാദ്ധ്യാപകര്‍ നമുക്കുണ്ട്. അവരുടെ മാതൃകാപരമായ പ്രവര്‍ത്തന രീതി മനസ്സിലാക്കുകയും അക്കാദമികമായ അന്വേഷണങ്ങളെ വിലമതിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പ്രവര്‍ത്തന മികവിലൂടെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന പ്രഥമാദ്ധ്യാപകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും നമുക്ക് സാധിക്കണം. അതിലേക്കായി പരിഗണിക്കുന്നതിന് സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി 2/4/2016 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

ഗെയിന്‍ PF സംവിധാനം നാളെ മുതല്‍ 


01/04/2016 മുതൽ KASEPF ലോണുകൾ ഓൺലൈൻ ആയി പാസാക്കുന്നതിനുള്ള സംവിധാനം നിലവിൽ വരും. 01.04.2016 മുതൽ KASEPF Temporary Advance, NRA, Conversion of TA into NRA അപേക്ഷകൾ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കൂ...   

Wednesday, March 30, 2016

ഏപ്രില്‍ ഒന്നിന് ട്രഷറിയില്‍ പണമിടപാടില്ല



ഏപ്രില്‍ ഒന്നിന് ട്രഷറികളില്‍ പണമിടപാട് ഉണ്ടായിരിക്കുന്നതല്ല. 

സെറ്റ് പരീക്ഷാഫലം


ഇക്കഴിഞ്ഞ ജനുവരി 31ന് തീയതി നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ് ഡിസംബര്‍ 2015) ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആര്‍.ഡിയിലും www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. ആകെ 20183 പേര്‍ പരീക്ഷ എഴുതിയതില്‍ 3691 പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 18.29. പാസായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുളള അപേക്ഷാ ഫോറം എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ചെയ്ത് പൂരിപ്പിച്ച് ചുവടെപറയുന്ന രേഖകളുടെ ഗസറ്റ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുളള കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 വിലാസത്തില്‍ അയക്കണം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജ്. ബിരുദാനന്തര സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും ബി.എഡ് സര്‍ട്ടിഫിക്കറ്റ് അംഗീകാര സര്‍ട്ടിഫിക്കറ്റ് (കേരളത്തിനു പുറത്തുളള ബിരുദാനന്തര ബിരുദവും ബി.എഡും) പ്രോസ്‌പെക്ടിലെ ഖണ്ഡിക 2.2 ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്. SC/ST,OBC(നോണ്‍ ക്രിമീലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റ് (നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2014 ഡിസംബര്‍ എട്ട്,മുതല്‍ 2015 ഡിസംബര്‍ ഏഴ് വരെയുളള കാലയളവില്‍ ലഭിച്ചതായിരിക്കണം). PH/VH വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. മുന്‍പ് ഹാജരാക്കിയവര്‍ക്ക് ഇത് ബാധകമല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ മുതല്‍ വിതരണം ചെയ്യും. സമ്പര്‍ക്ക നമ്പര്‍ 0471 2560311, 312313 

Tuesday, March 29, 2016

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈനില്‍



സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിയിട്ടുളള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുളള അംഗത്വം നല്‍കലും ക്ലെയിം തീര്‍പ്പാക്കലും ഏപില്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് ജീവനക്കാരന്റെ ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരി സംഖ്യയുടെ ആദ്യ ഗഡു കിഴിവ് നടത്തണം. ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഓരോ മാസവും തങ്ങളുടെ ഓഫീസില്‍ പുതുതായി അംഗത്വം ആരംഭിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതേ വെബ്‌സൈറ്റില്‍ നിന്നു തന്നെ അപേക്ഷയുടെ തല്‍സ്ഥിതി വിവരവും, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അംഗത്വം അനുവദിച്ചതിനുശേഷം, അംഗത്വ നമ്പരും അറിയാം . അംഗ്വത്വ നമ്പര്‍ അനുവദിച്ച ശേഷം പാസ് ബുക്ക് ജീവനക്കാരന്റെ മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചുകൊടുക്കും. സെപ്റ്റംബര്‍ ഒന്നിനുശേഷം ആദ്യ വരിസംഖ്യ അടച്ച ജീവനക്കാരുടെ അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈനായി സ്വികരിക്കുകയുളളു. ഈ തീയതിക്ക് മുന്‍പ് വരിസംഖ്യ കിഴിക്കല്‍ ആരംഭിക്കുകയും എന്നാല്‍ ഫാറം സി സമര്‍പ്പിച്ച് അംഗത്വം നേടിയിട്ടില്ലെങ്കില്‍ ഇത്തരം ജീവനക്കാര്‍ നിലവിലുളള രീതിയില്‍ ഫാറം സി സമര്‍പ്പിച്ച് അംഗത്വം നേടണം. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും അവസാന തുക പിന്‍വലിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനും ഈ വെബ്‌സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും വിരമിച്ച/ പുറത്തുപോയ ജീവനക്കാരന്റെ അപേക്ഷ ഫാറം 3 -ല്‍ (ജീവനക്കാരന്‍ മരണപ്പെട്ടാല്‍ അവകാശികളുടെ അപേക്ഷ ഫാറം 5 ല്‍) ലഭിച്ച ശേഷം ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ വെബ്‌സൈറ്റില്‍ ജി.ഐ.എസ്.ക്ലെയിം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിച്ച് അപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കണം. അതിനുശേഷം ഫാറം 3/5 ലുളള അപേക്ഷ, ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പാസ് ബുക്കും സഹിതം ബന്ധപ്പെട്ട ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫിസര്‍ക്ക് നല്‍കണം. അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ അറിയാന്‍ കഴിയും. ഈ സംവിധാനം സ്പാര്‍ക്കുമായി സമന്വയിപ്പിക്കുന്നതിനുളള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഡി.ഡി.ഒമാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ക്ലെയിം ബില്ലുകളും സ്പാര്‍ക്കു മുഖേന തയ്യാറാക്കി ട്രഷറിയിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. ട്രഷറി മുഖന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുളളത്. മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവിലുളള രീതിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. 

ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2014-15 

 തുക ബാങ്ക് അക്കൌണ്ടില്‍ എത്തിയിട്ടില്ലാത്ത അര്‍ഹാരയവരുടെ അക്കൌണ്ട് വിവരങ്ങള്‍ എഡിറ്റ്‌ ചെയ്ത് ഉടന്‍ അപ്ഡേറ്റ് ചെയ്യണം 



2014-15 ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ തുക ബാങ്ക് അക്കൌണ്ടില്‍ എത്തിയിട്ടില്ലാത്തവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ എഡിറ്റ്‌ ചെയ്ത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങള്‍ www.scholarship.itschool.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട്. അതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.  ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നല്‍കുന്നു.

2015 

അന്താരാഷ്ട്ര മണ്ണ് വര്‍ഷം - പ്രകാശവര്‍ഷം

മികച്ച പ്രവര്‍ത്തനം നടത്തിയ സ്കൂളുകളെ സബ്ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്നു


കണ്ണൂര്‍ DIET ന്‍റെ നിര്‍ദേശാനുസരണം അന്താരാഷ്ട്ര മണ്ണ് പ്രകാശ വര്‍ഷാചരണത്തിന്‍റെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തിയ സ്കൂളുകളെ സബ്ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്നു. സബ്ജില്ലയിലെ ഹൈ സ്കൂളുകള്‍ അടക്കമുള്ള വിദ്യാലയങ്ങള്‍ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ പ്രഥമാദ്ധ്യാപകരുടെ സാക്ഷ്യപത്രം സഹിതം കണ്ണൂര്‍ നോര്‍ത്ത് BRC 31/3/2016 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മുമ്പായി എത്തിക്കണമെന്ന് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Sunday, March 27, 2016

DEd Course 2016-18

അപേക്ഷ ക്ഷണിച്ചു


2016-18 വര്‍ഷത്തേക്കുള്ള   DEd കോഴ്സിന് departmental quota യില്‍ പ്രവേശനം ലഭിക്കുന്നതിന് അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ചുവടെ.

Saturday, March 26, 2016

വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കരുത്


വിദ്യാഭ്യാസാവകാശനിയമത്തിലെ സ്‌കൂളുകളുടെ അംഗീകാരം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഒരു സ്‌കൂളും അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസസെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ നിര്‍ദ്ദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ശോഭാ കോശി, അംഗം സന്ധ്യ.ജെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഒരു അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രവര്‍ത്തനം വിദ്യാഭ്യാസാവകാശ നിയമത്തിന് എതിരാണെന്ന് കാട്ടി ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ഈ സ്ഥാപനത്തിന് നിയമം അനുസരിച്ചുളള അംഗീകാരം ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകാരം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി മേല്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

അപേക്ഷ ക്ഷണിച്ചു


ഡിപ്ലോമ ഇന്‍ ലാഗ്വേജ് എഡ്യൂക്കേഷന്‍ (ഹിന്ദി, അറബിക്, ഉറുദു ) ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ കോഴ്‌സുകളിലേക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ക്വോട്ടയില്‍ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. വെബ് സൈറ്റ് www.education.kerala.gov.in 

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി 

പാചകത്തോഴിലളികള്‍ 1/4/2016 ന് മുമ്പേ ബാങ്ക് അക്കൌണ്ട് തുടങ്ങണം

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ പാചകത്തോഴിലളികള്‍ക്കും വേതനം അവരുടെ ബാങ്ക് അക്കൌണ്ട് മുഖേന നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി താഴെ പറയുന്ന നടപടികള്‍ കൈക്കൊള്ളാന്‍ DPI നിര്‍ദേശിച്ചു.

  1. എല്ലാ പാചകത്തോഴിലളികളും അവരുടെ പേരില്‍  1/4/2016 ന് മുമ്പേ ബാങ്ക് അക്കൌണ്ട് തുടങ്ങണം.
  2. 1/6/2016 മുതല്‍ ഓരോ മാസവും അവസാന പ്രവൃത്തി ദിവസം ആ മാസത്തെ ആകെ പ്രവൃത്തി ദിനങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട വേതനം കണക്കാക്കെണ്ടതും ആയത് ആ ദിനം തന്നെ AEO ഓഫീസില്‍ അറിയിക്കേണ്ടതുമാണ്.
  3. മൂന്നാം പ്രവൃത്തി ദിവസത്തിനകം അര്‍ഹതപ്പെട്ട തുക DPI നേരിട്ട് അതാത് അക്കൌണ്ട്സിലേക്ക് e transfer ചെയ്യുന്നതാണ്‌.

Friday, March 25, 2016

CCRT Training Programs 2016-17



CCRT യുടെ ആഭിമുഖ്യത്തില്‍  2016-17 അദ്ധ്യയന വര്‍ഷം നടക്കുന്ന വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നതിന് താല്‍പര്യം ഉള്ള ഗവ / എയിഡഡ് സ്കൂള്‍ അദ്ധ്യാപകരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദാംശങ്ങള്‍ ചുവടെ:

Thursday, March 24, 2016

 Pay Revision 2014

Spark ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്ത് വിവരം റിപ്പോര്‍ട്ട്‌ ചെയ്യണം



2014 ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ശമ്പള നിര്‍ണയ ക്യാമ്പുകള്‍ കഴിഞ്ഞു എങ്കിലും മിക്ക സ്കൂളുകളും സ്പാര്‍ക്ക് ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്തിട്ടില്ല. ശമ്പള നിര്‍ണയ ക്യാമ്പില്‍ വെച്ച് വ്യതിയാനങ്ങളോടെ അംഗീകരിക്കപ്പെട്ട സ്റ്റേറ്റ്മെന്‍റ് പ്രകാരമുള്ള പരിഷ്കാരങ്ങള്‍  സ്പാര്‍ക്ക് ഡാറ്റാബേസില്‍ ചില സ്കൂളുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.   1/7/2014 ന് ശേഷമുള്ള പ്രൊമോഷന്‍ / ഗ്രേഡ് എന്നിവയും കൃത്യമായി   അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഓരോ ജീവനക്കരന്‍റെയും അംഗീകരിക്കപ്പെട്ട ശമ്പള നിര്‍ണയ സ്റ്റേറ്റ്മെന്‍റ്ന്‍റെയും undertaking ന്റയും ഒരു കോപ്പി AEO ഓഫീസില്‍ ഏല്‍പ്പിച്ചു എന്ന് ഉറപ്പുവരുത്തുകയും വേണം. പരിഷ്കരിച്ച ശമ്പളം വാങ്ങുന്നതിന്  AEO തലത്തില്‍ ഓരോ അദ്ധ്യാപകന്റെയും / ജീവനക്കാരന്‍റെയും ഡേറ്റ സ്പാര്‍ക്കില്‍ Confirm ചെയ്തെങ്കില്‍ മാത്രമേ കഴിയുകയുള്ളൂ. അതിലേക്കായി ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്ത വിവരം ചുവടെ ചേര്‍ത്ത ഓണ്‍ലൈന്‍ ഫൊര്‍മാറ്റില്‍  റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എല്ലാ എയിഡഡ്  സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Saturday, March 19, 2016

ശമ്പളത്തിന് പുറമെയുളള ബില്ലുകളും ഓണ്‍ലൈനാക്കി


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് പുറമെയുളള ബില്ലുകളും ട്രഷറിയില്‍ ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശമ്പള ബില്ലുകള്‍ പോലെ ഇവയും ഡി.ഡി.ഒ മാര്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി ബന്ധപ്പെട്ട ട്രഷറിയിലേക്ക് ഓണ്‍ലൈനായി നല്‍കണം. ബന്ധപ്പെട്ട രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും ഇലക്ട്രോണിക് ബില്ലില്‍ ഉള്‍പ്പെടുത്തണം. മാര്‍ച്ച് 31 ന് ശേഷം ഫിസിക്കല്‍ ബില്ലുകള്‍ ട്രഷറികളില്‍ സ്വീകരിക്കില്ല. പുതിയ സംവിധാനം സുഗമമാക്കുന്നതിനായി ആറ് മാസത്തേക്ക് ഓണ്‍ലൈന്‍ ബില്ലുകള്‍ക്കൊപ്പം ഫിസിക്കല്‍ ബില്ലുകളും സമര്‍പ്പിക്കേണ്ടതാണ്.

Thursday, March 17, 2016

Govt School Teachers Online Transfer Seniority List Published 


സീനിയോറിറ്റി സംബന്ധിച്ച് അപേക്ഷകര്‍ക്ക്‌ ആക്ഷേപം സമര്‍പ്പിക്കുന്നതിനുള്ള സമയം 21/3/2016 മുതല്‍ 29/3/2016 വരെ.


മികച്ച ജൈവവൈവിധ്യ ക്ലബിനുള്ള പുരസ്‌കാരം ശ്രീകണ്ഠാപുരം ഗവ.എച്ച്എച്ച്എസിന്


കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ ക്ലബിനുള്ള പുരസ്‌കാരത്തിന്റെ നിറവുമായി ശ്രീകണ്ഠാപുരം ഗവ.എച്ച്എസ്എസ്. പ്രകൃതി സംരക്ഷണത്തിന് സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
ശ്രീകണ്ഠാപുരം നഗരസഭയുടെ കീഴില്‍ പന്നിയോട്ടുമൂലയിലുള്ള ജൈവവൈവിധ്യ പാര്‍ക്കിന്റെ സംരക്ഷണമാണ് ഇതില്‍ പ്രധാനം. ജൈവവൈവിധ്യ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇവിടെ നിരവധി അപൂര്‍വ ഇനം പക്ഷികളെയും ചിത്രശലഭങ്ങളെയും കണ്ടെത്തിയിരുന്നു. 676 ഇനം സസ്യങ്ങളാണ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ വച്ചു പിടിപ്പിച്ചിട്ടുള്ളത്. അപൂര്‍വ ഇനം സസ്യങ്ങളുടെ സാമീപ്യം കൊണ്ട് വിവിധതരം ചിത്രശലഭങ്ങളും പക്ഷികളും ഇവിടെയെത്തുന്നുണ്ട്. 46 ഇനം ചിത്രശലഭങ്ങളും, 37 ഇനം പക്ഷികളും ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
മനോരഞ്ജിനി, പെരുങ്കുരുമ്പ, നീല അണലിവേഗം, ഗുഗ്ഗുലു, കുന്തിരിക്കം, പനച്ചി, രുദ്രാക്ഷം, നാഗവള്ളി, എണ്ണപ്പന്‍ തുടങ്ങിയ അപൂര്‍വ്വ ഇനം സസ്യങ്ങള്‍ ഈ പാര്‍ക്കിലുണ്ട്. ഏകവര്‍ഷികള്‍, കുറ്റിച്ചെടികള്‍, ഔഷധികള്‍, വന്‍വൃക്ഷങ്ങള്‍, വള്ളിച്ചെടികള്‍, ഓര്‍ക്കിഡുകള്‍ എന്നിവയും ഇവിടെ വളരുന്നു. ചിത്രശലഭങ്ങളുടെ ലാര്‍വ ഭക്ഷണമാക്കുന്ന സസ്യങ്ങള്‍ പാര്‍ക്കിലുണ്ട്. അപൂര്‍വ ഇനം ചിത്രശലഭങ്ങളായ മതേട്ടി ശലഭം, ഗരുഡശലഭം, കളര്‍ സര്‍ജന്റ്, ആട്ടക്കാരി, കനിത്തൂരപ്പന്‍ തുടങ്ങിയവയും ഇവിടെയുണ്ട്.
ആദ്യവര്‍ഷങ്ങളില്‍ സ്വകാര്യ നഴ്‌സറികളില്‍ നിന്ന് ശേഖരിച്ച ഔഷധ സസ്യങ്ങളാണ് പാര്‍ക്കില്‍ വച്ച് പിടിപ്പിച്ചത്. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച അപൂര്‍വ സസ്യങ്ങള്‍ പാര്‍ക്കിന്റെ ഭാഗമായി. നക്ഷത്രവൃക്ഷങ്ങള്‍, ദലപുഷ്പങ്ങള്‍, ദശമൂലം എന്നീ വിഭാഗങ്ങളില്‍ പെടുന്ന ചെടികളും ഇവിടെയുണ്ട്. സസ്യവൈവിധ്യത്തിലുണ്ടായ വര്‍ധനവ് ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ഇനത്തിലും എണ്ണത്തിലും വര്‍ധനവുണ്ടാക്കി.

പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് അവധിക്കാല പരിശീലന ക്യാമ്പ്


തിരുവനന്തപുരം ഐക്കോണ്‍സിന്റെ ആഭിമുഖ്യത്തില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നതും പഠനവൈകല്യവുമുള്ള കുട്ടികള്‍ക്കായി ഒരു പഠന/പരിശീലന ക്യാമ്പ് നടത്തുന്നു. ഏപ്രില്‍ നാല് മുതല്‍ മേയ് 27 വരെയാണ് ക്യാമ്പ്. സൈക്കോളജി, സ്പീച്ച് ലംഗ്വേജ് പാത്തോളജി, ലിംഗ്വിസ്റ്റ്, റിസോഴ്‌സ് ടീച്ചേഴ്‌സ് എന്നിവരടങ്ങുന്ന ഒരു സംഘം വിദഗ്ദ്ധര്‍ ആയിരിക്കും പരിശീലനം നടത്തുക. താത്പര്യമുള്ള രക്ഷിതാക്കള്‍ മാര്‍ച്ച് 28 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471 - 6066061. 

Wednesday, March 16, 2016

Noon Meal Program

അടിസ്ഥാന വിവര ശേഖരണം 


സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ബേസിക് ഡേറ്റ ശേഖരിക്കുന്നു. അതിനായി ചുവടെ ചേര്‍ത്ത ഓണ്‍ലൈന്‍ ഫോമില്‍ ഡേറ്റ എന്റര്‍ ചെയ്ത് 19/3/2016 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി സബ്മിറ്റ് ചെയ്യണം.

Tuesday, March 15, 2016

Pay Revision 2014

ശമ്പള നിര്‍ണയ ക്യാമ്പുകള്‍  17/3/2016 മുതല്‍



എയിഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ ശമ്പള നിര്‍ണയ ക്യാമ്പുകള്‍ ചുവടെ ചേര്‍ത്ത schedule പ്രകാരം AEO ഓഫീസില്‍ വെച്ച് നടക്കും.


Date
Area
17/3/2016 FN session
Kannur Municipal Area
17/3/2016 AN session
Elayavoor Panchayath
18/3/2016
Chembilode Panchayath
19/3/2016
Chelora Panchayath
22/3/2016
Munderi Panchayath


സേവന പുസ്തകം (എല്ലാ എന്ട്രീസ് അപ്ഡേറ്റ് ചെയ്തത്), ശമ്പള നിര്‍ണയ സ്റ്റേറ്റ്മെന്‍റ് (5 കോപ്പി), പിന്നീട് ഉള്ള പരിശോധനയില്‍ ശമ്പള നിര്‍ണയം ക്രമപ്രകാരമല്ലെന്നു കണ്ടെത്തുകയാണെങ്കില്‍ അധികം വാങ്ങിയ തുക തിരിച്ചടക്കാന്‍ സന്നദ്ധത കാണിക്കുന്ന ഡിക്ലറേഷന്‍ - നിശ്ചിത മാത്രുകയിലുള്ളത് (3 കോപ്പി) എന്നിവ സഹിതം പരിശോധന കേന്ദ്രത്തില്‍ പ്രഥമാദ്ധ്യാപകര്‍ നിശ്ചിത സമയത്ത് ഹജരാകേണ്ടാതാണ്.

1/7/2014 നോ അതിനു ശേഷമോ പഴയ സ്കെയിലില്‍ ഇതിനകം തന്നെ അനുവദിച്ച പ്രൊമോഷന്‍ / ഗ്രേഡ് ശമ്പള നിര്‍ണയം എന്നിവ പുതുക്കിയ സ്കെയിലില്‍ ലഭിക്കുന്നതിന് ആവശ്യമായ പ്രൊപ്പോസലുകള്‍ (ഓപ്ഷന്‍-3 കോപ്പി , ശമ്പള നിര്‍ണയ സ്റ്റേറ്റ്മെന്‍റ് -5 കോപ്പി) എന്നിവയും സമര്‍പ്പിക്കണം.

ദേശീയ അദ്ധ്യാപക അവാര്‍ഡ്‌ 

യോഗ്യരായ അദ്ധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു 


2015-16 ആദ്ധ്യയന വര്‍ഷത്തേ ദേശീയ അദ്ധ്യാപക അവാര്‍ഡിന് യോഗ്യരായ അദ്ധ്യാപകരുടെ പാനല്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍ ചുവടെ:

ഉപജില്ലാ സംസ്കൃത അക്കാദമിക് കൌണ്‍സില്‍

വര്‍ഷാന്ത്യ ജനറല്‍ ബോഡിയും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും മാര്‍ച്ച്‌ 18 ന് 


കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ സംസ്കൃത അക്കാദമിക് കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷാന്ത്യ ജനറല്‍ ബോഡിയും ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും മാര്‍ച്ച്‌ 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ GTTI (Men) ല്‍ വെച്ച് നടക്കുന്നു. ഉപജില്ലയിലെ മുഴുവന്‍ പ്രൈമറി / ഹൈ സ്കൂള്‍ വിഭാഗം സംസ്കൃതാദ്ധ്യാപകരെയും പ്രസ്തുത പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 

ഏകദിന ഹിന്ദി സെമിനാര്‍ 18/3/2016 ന് 

കണ്ണൂര്‍ നോര്‍ത്ത് BRC യുടെ ആഭിമുഖ്യത്തില്‍ സബ്ജില്ലയിലെ ഹിന്ദി അദ്ധ്യാപകര്‍ക്കായി 18/3/2016 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് BRC യില്‍ വെച്ച് ഏകദിന ഹിന്ദി സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറില്‍ എല്ലാ ഹിന്ദി അദ്ധ്യാപകരെയും പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 

അദ്ധ്യാപക സമാദരണവും കുടുംബസംഗമവും 19/3/2016 ന് 


അദ്ധ്യാപനം എന്ന അത്യുല്‍ക്രുഷ്ടമായ സാമൂഹ്യസേവനം ഒരു ദിവ്യ ദൌത്യമായി ഏറ്റെടുത്ത് അര്‍പ്പണ ബോധത്തോടെയും പൂര്‍ണ ആത്മാര്‍ഥതയോടെയും നിരവധി തലമുറകളെ ഉദാത്ത ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉത്തമ സമൂഹമായി പരിവര്‍ത്തനം ചെയ്ത അതിമഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം കൊടുക്കുന്ന ബഹുമാന്യ DDE യും 15 പ്രഥമാദ്ധ്യാപകരും  ഔദ്യോഗിക സര്‍വ്വീസിനോട് യാത്രചോദിക്കുകയാണ്.
ഈ മഹത്തുക്കളെ  19/3/2016 ശനിയാഴ്ച  രാവിലെ 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദനില്‍ വെച്ച് HM ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. ക്ഷണക്കത്ത് ചുവടെ:

Saturday, March 12, 2016

ആദരാഞ്ജലികള്‍


clip

ഒരു സ്‌കൂളിന് ഒരു തരത്തിലുളള യൂണിഫോം നടപ്പാക്കണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒരു സ്‌കൂളിന് ഒരുതരത്തിലുളള യൂണിഫോം എന്ന തത്വം പൂര്‍ണമായും നടപ്പിലാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം അടുത്തമാസം തന്നെ എല്ലാ പ്രധാനാധ്യാപകര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ചില സ്‌കൂളുകളില്‍ ഓരോ ദിവസവും ഓരോതരത്തിലുളള യൂണിഫോം വേണമെന്ന രീതിയുണ്ടെന്നും ഇത് വിദ്യാഭ്യാസചെലവ് വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇത് കുട്ടികളില്‍ വളരെയേറെ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കമ്മീഷന് പരാതി ലഭിച്ചിരുന്നു. യൂണിഫോം തെറ്റായി ധരിച്ചത് മനസ്സിലായതിനെത്തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങാനായി ധൃതിയില്‍ ബസ്സിറങ്ങി റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ച സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യത്യസ്ത യൂണിഫോം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നതിനാല്‍ പലപ്പോഴും യൂണിഫോം മാറി ധരിക്കുന്നതിനിടയാകുന്നുവെന്നും ഇതുമൂലം കുട്ടികള്‍ മാനസികപിരിമുറുക്കത്തിന് വിധേയരാകുന്നുണ്ടെന്നും വിവിധ ജില്ലകളില്‍ കമ്മീഷന്‍ കുട്ടികളുമായി നടത്തിയ സംവാദം പരിപാടിയില്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കണമെന്ന ഉത്തരവ് നിലവിലില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. 

ഉപജില്ലാ സംസ്കൃതം അക്കാദമിക് കോണ്‍സില്‍  ജെനറൽ ബോഡിയും യാത്രയയെപ്  സമ്മേളനവും  മാർച്ച് 18 ന് 


കണ്ണൂർ നോർത്ത് ഉപജില്ലാ സംസ്കൃതം അക്കാദമിക് കോണ്‍സില്‍  ജെനറൽ ബോഡിയും യാത്രയയെപ്  സമ്മേളനവും  മാർച്ച് 18 വെള്ളി രാവിലെ 10 മണിക്ക് GTTI men kannur ൽ വെച്ച് നടക്കും. എല്ലാ സംസ്കൃതാദ്ധ്യാപകരെയും ജനറല്‍ ബോഡിയില്‍ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

Friday, March 11, 2016

മികവ് 2016

പ്രവര്‍ത്തന മികവിലൂടെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന അദ്ധ്യാപകര്‍ക്ക് പ്രോത്സാഹനം

പ്രൊപ്പോസലുകള്‍ ഉടന്‍ സമര്‍പ്പിക്കണം 




ശ്രദ്ധേയമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന നിരവധി അദ്ധ്യാപകര്‍ നമുക്കുണ്ട്. അവരുടെ മാതൃകാപരമായ പ്രവര്‍ത്തന രീതി മനസ്സിലാക്കുകയും അക്കാദമികമായ അന്വേഷണങ്ങളെ വിലമതിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പ്രവര്‍ത്തന മികവിലൂടെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന അദ്ധ്യാപകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും നമുക്ക് സാധിക്കണം. അതിന്‍റെ ആദ്യ ചുവടുവെപ്പ്‌  എന്ന നിലയില്‍ പ്രഥമാദ്ധ്യാപകര്‍ തങ്ങളുടെ വിദ്യാലയത്തില്‍നിന്നും പരിഗണിക്കേണ്ട മികച്ച അദ്ധ്യാപകനെ / അദ്ധ്യാപികയെ കണ്ടെത്തണം. പ്രസ്തുത  അദ്ധ്യാപകന്‍റെ / അദ്ധ്യാപികയുടെ മികവിന്‍റെ  മേഖലകള്‍ സൂചിപ്പിക്കുന്നതിന് ഒരു ഫോം പൂരിപ്പിച്ച് 14/3/2016 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി ഈ ഓഫീസില്‍ എത്തിക്കണം. LP / UP വിഭാഗങ്ങളിക്ക് വെവ്വേറെയായി വേണം പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കേണ്ടത്‌. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

Thursday, March 10, 2016

യാത്രയയപ്പ് സമ്മേളനവും അദ്ധ്യാപക സമാദരണവും 11/3/2016 ന് 


അദ്ധ്യാപനം എന്ന ദൌത്യം ഒരു തപസ്യയായി സ്വീകരിച്ച് പൂര്‍ണ്ണാര്പ്പണ ഹൃദയത്തോടെ നിരവധി തലമുറകള്‍ക്ക് സാക്ഷരതയുടെ തേജസ്സ് തെളിച്ച് സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായി ഉത്കൃഷ്ട വ്യക്തിത്വങ്ങളെ വാര്‍ത്തെടുത്ത 64 ഗുരു ശ്രേഷ്ടര്‍ (ബഹുമാന്യ DDE ഉള്‍പ്പെടെ) ഔദ്യോഗിക സര്‍വ്വീസിനോട് യാത്രചോദിക്കുകയാണ്.
ഈ മഹത്തുക്കളെ  11/3/2016 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദനില്‍ വെച്ച് ആദരിക്കുന്നു. ക്ഷണക്കത്ത് ചുവടെ:

Wednesday, March 9, 2016

ത്രിദിന ഇംഗ്ലീഷ് പരിശീലനം 


പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗമായുള്ള District Center  for English Kozhikode ന്‍റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നോര്‍ത്ത് / സൌത്ത് സബ്ജില്ലകളിലെ UP വിഭാഗം അദ്ധ്യാപകര്‍ക്കായി ആവശ്യാധിഷ്ടിത (Need Based) ത്രിദിന ഇംഗ്ലീഷ് പരിശീലനം നല്‍കുന്നു. 2016 മാര്‍ച്ച്‌ 21 മുതല്‍ 23 വരെ കണ്ണൂര്‍ സൌത്ത് BRC (പെരളശ്ശേരി GHSS) യില്‍ വെച്ചാണ്‌ പരിശീലന പരിപാടി നടക്കുന്നത്. സബ്ജില്ലയിലെ  ഓരോ UP സ്കൂളുകളില്‍നിന്നും ഏറ്റവും കുറഞ്ഞത്‌ ഒരു UP വിഭാഗം അദ്ധ്യാപകനെയെങ്കിലും പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

Tuesday, March 8, 2016

സംസ്‌കൃതം /അറബിക്/ ഉര്‍ദു അധ്യാപക പരീക്ഷ


പരീക്ഷാ ഭവന്‍ ആഗസ്റ്റില്‍ നടത്തുന്ന സംസ്‌കൃതം / അറബിക് / ഉര്‍ദു അധ്യാപക പരീക്ഷയുടെ സിലബസ് www.keralapareekshabhavan.in -ല്‍ ലഭിക്കും 

Educational Seminar on 11/3/2016

കണ്ണൂര്‍ DIET ല്‍ വെച്ച് 11/3/2016 വെള്ളിയാഴ്ച രാവലെ 9.30 മുതല്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ എല്ലാ വര്‍ക്ക്‌ എക്സ്പീരിയന്‍സ് / ക്രാഫ്റ്റ് / നീഡില്‍ വര്‍ക്ക്‌ അദ്ധ്യാപകരെയും പങ്കെടുപ്പിക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Saturday, March 5, 2016

സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്സ് ക്ലബ്ബുകളുടെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം 


അപ്പര്‍ പ്രൈമറി / ഹൈ സ്കൂളുകളിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്സ് ക്ലബ്ബുകളുടെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പ്രത്യേകം പ്രത്യേകം തയ്യാറാക്കി ഈ ഓഫീസിലെ D സെക്ഷനില്‍ മാര്‍ച്ച്‌ 10 ന് മുമ്പായി ഏല്‍പ്പിക്കണം.

സൂര്യാഘാതം: ജാഗ്രത പാലിക്കാം


അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നതിനെതുടര്‍ന്ന് സൂര്യതാപമേറ്റുള്ള പൊള്ളലും ആരോഗ്യപ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍  ജാഗ്രത പാലിക്കാം.
എന്താണ് സൂര്യാഘാതം ?
പകല്‍സമയങ്ങളില്‍ അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരതാപം പുറംതള്ളുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു.   ഇതേത്തുടര്‍ന്ന് ശരീരത്തിന്റെ ചില നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം.  ക്രമാതീതമായി ഉയര്‍ന്ന ശരീരതാപം, വരണ്ടതും ചുവന്ന് ചൂടായതുമായ ശരീരം, നേര്‍ത്ത നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. സൂര്യാഘാതം മാരകമായതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍  ഉടന്‍ ചികിത്സ തേടണം.  
സൂര്യതാപം-ലക്ഷണങ്ങള്‍ 


സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം അഥവാ താപശരീരശോഷണം.  കനത്ത ചൂടിനെതുടര്‍ന്ന് ശരീരത്തില്‍ നിന്നും ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ചൂടുള്ള കാലവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലിചെയ്യുന്നവരിലും പ്രായധിക്യമുള്ളവരിലും രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങള്‍ ഉള്ളവരിലുമാണ് സൂര്യതാപം കൂടുതലായി കാണുന്നത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശിവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും അബോധാവസ്ഥ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
ഇവയ്‌ക്കെതിരെ താഴെ പറയുന്ന  മുന്‍കരുതലുകള്‍  സ്വീകരിക്കാം:
• ദാഹം തോന്നിയില്ലെങ്കില്‍പ്പോലും  ഓരോ മണിക്കൂര്‍  കൂടുമ്പോഴും  വെള്ളം കുടിക്കുക.
ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക.
വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ രാവിലെയും വൈകീട്ടുമായി  ജോലി സമയം ക്രമീകരിക്കുക.
ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെയുള്ള സമയം വിശ്രമിക്കുക.
കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ  തണലത്തേയ്ക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.  
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
ചുടു കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
പ്രായാധിക്യമുള്ളവരുടേയും (65 വയസിന് മുകളില്‍) കുഞ്ഞുങ്ങളുടേയും (നാല് വയസ്സിന് താഴെയുള്ളവര്‍) മറ്റ് രോഗങ്ങള്‍ക്ക്  ചികിത്സയെടുക്കുന്നവരുടേയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം  ശ്രദ്ധിക്കുക.
വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് (പ്രത്യേകിച്ച് ടിന്‍/ ആസ്ബസ്റ്റോസ് മേല്‍ക്കുരയാണെങ്കില്‍) പുറത്ത്  പോകത്തക്ക രീതിയില്‍  വാതിലുകളും ജനലുകളും തുറന്ന്  ഇടുക.
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.




    Friday, March 4, 2016


    Sri.AZEEZ.P.K, Arabic teacher, Masha ul uloom M L P School has won 2nd place with A Grade in the State level competition conducted for the Arabic teachers by the Education Department. 

    Congratulations!

    സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി

    നിര്‍വഹണ മാനദണ്ടങ്ങള്‍ വിപുലീകരിച്ചു


    സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് ഇന്‍സ്റ്റിട്യുഷന്‍ (CDS) നടത്തിയ പഠന റിപ്പോര്‍ട്ടിന്‍മേല്‍ ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ കൂടി നടപ്പില്‍വരുത്താന്‍ DPI നിര്‍ദേശിച്ചു.

    1. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്‍റെ അളവ്, കുട്ടികളുടെ എണ്ണം, മെനു, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത എന്നിവ എല്ലാവരും കാണത്തക്കവിധം സ്കൂള്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കണം.
    2. SMC എല്ലാമാസവും കൃത്യമായി ചേര്‍ന്ന് പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തണം.

    അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ്

    ബോധന സാമഗ്രി നിർമ്മാണ ശില്പശാല മാർച്ച് 8 ന്

     

    കണ്ണൂർ നോർത്ത് ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ബോധന സാമഗ്രി നിർമ്മാണ ശില്പശാല മാർച്ച് 8 ചൊവ്വാഴ്ച രാവിലെ 9:30 മണിക്ക് കണ്ണൂർ നോർത്ത് BRC ഹാളിൽ വെച്ച് നടക്കും.ഉപ ജില്ലയിലെ മുഴുവൻ അറബി അധ്യാപകരും ശില്പശാലയിൽ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

    Wednesday, March 2, 2016

    INSPIRE AWARD, 2015-16

    അവാര്‍ഡ്‌ നല്‍കുന്നതിന് അനുമതിയായി




    വിദ്യാർത്ഥികളില്‍ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച    ഇന്‍സ്പയര്‍ അവാര്‍ഡ്‌ പദ്ധതി പ്രകാരം കേരളത്തില്‍നിന്നും 936 കുട്ടികള്‍ക്ക് 2015-16 വര്‍ഷത്തേക്കുള്ള  Inspire Award ആയി 5000/- രൂപ വീതം   ലഭിക്കും.    Direct Benefit Transfer (DBT) സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയുടെ അവാര്‍ഡ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൌണ്ടില്‍ ക്രെഡിറ്റ്‌ ചെയ്യുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സയന്‍സ് പ്രോജക്റ്റ് / മോഡല്‍  തയ്യാറാക്കി ജില്ലാതല എക്സിബിഷനില്‍ പങ്കെടുക്കുന്നതിനാണ് അവാര്‍ഡ്‌ തുക വിനിയോഗിക്കേണ്ടത്. 

    വിജയപ്പത്ത് : മാര്‍ച്ച്‌ 3 ന് കണ്ണൂര്‍, കൊല്ലം ജില്ലകള്‍


    വിക്ടേഴ്‌സ് ചാനലിലെ പത്താം ക്ലാസുകാര്‍ക്കുളള വിദ്യാഭ്യാസ റിയാലിറ്റിഷോ വിജയപ്പത്തില്‍ ഇന്ന് (മാര്‍ച്ച് മൂന്ന്) വൈകുന്നേരം അഞ്ച് മുതല്‍ കണ്ണൂര്‍ ജില്ലയും രാത്രി എട്ടു മുതല്‍ കൊല്ലം ജില്ലയും മത്സരിക്കും. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ ഉന്നത ഗുണനിലവാരത്തോടെ മികച്ച വിജയത്തിന് പ്രാപ്തരാക്കുക എന്നാണ് പരിപാടിയുടെ ലക്ഷ്യം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സാമൂഹ്യ ശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്കാണ് മല്‍സരാര്‍ത്ഥികള്‍ ഉത്തരം നല്‍കുന്നത്. പുന:സംപ്രേഷണം രാവിലെ 08.30 നും ഉച്ചയ്ക്ക് 02.30 നും 

    Tuesday, March 1, 2016

    2016-17 വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം 1/3/2016 ന് ആരംഭിക്കും

    പുസ്തകങ്ങള്‍ സ്വീകരിക്കുമ്പോള്‍ ശ്ര ദ്ധിക്കേണ്ട കാര്യങ്ങള്‍




    2016-17 വര്‍ഷത്തേക്കുള്ള ഒന്നാം വോള്യം പാഠപുസ്തകങ്ങളും സിംഗിള്‍ വോള്യം പാഠപുസ്തകങ്ങളും 1/3/2016 ചൊവ്വാഴ്ച മുതല്‍ നേരിട്ട്  വിതരണംചെയ്യുമെന്ന് KBPS അറിയിച്ചു. സ്കൂള്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി സെക്രെട്ടറി / പ്രഥമാദ്ധ്യാപകന്‍ / ചുമതലപ്പെടുത്തിയ അദ്ധ്യാപകന്‍ പുസ്തകങ്ങള്‍ യഥാസമയം സ്വീകരിക്കേണ്ടതാണ്. പാഠപുസ്തകങ്ങള്‍ സ്വീകരിക്കുമ്പോള്‍ ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ ശ്രദ്ധിക്കുക.
    1. അതാത് സ്കൂളുകളുടെ Indent അനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ KBPS നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതും കൃത്യം എണ്ണം ഉണ്ടെന്ന് ഉറപ്പുവരുത്തിമാത്രം കൈപ്പറ്റ്‌ രസീത് സൊസൈറ്റി സെക്രെട്ടറിമാര്‍ KBPS പ്രതിനിധിയെ ഏല്‍പ്പിക്കേണ്ടതാണ്.
    2. പ്രഥമാദ്ധ്യാപകര്‍ indent ന്‍റെ കമ്പ്യൂട്ടര്‍ കോപ്പി ഹാജരാക്കി പുസ്തകങ്ങള്‍ സൊസൈറ്റി സെക്രെട്ടറിമാരില്‍നിന്നും ഏറ്റുവങ്ങേണ്ടാതാണ്.
    3. പുസ്തകങ്ങളുടെ കുറവ് ഉണ്ടെങ്കില്‍ അത് അപ്പോള്‍ത്തന്നെ KBPS പ്രതിനിധിയെ അറിയിക്കേണ്ടതാണ്.
    4. രാവിലെ 10 മണിമുതല്‍ വൈകിട്ട് 7 മണി വരെയാണ് പാഠപുസ്തകവിതരണം നടക്കുന്നത്.
    5. പാഠപുസ്തകങ്ങള്‍ കിട്ടിയ തീയ്യതി മുതല്‍ 2 ദിവസത്തിനകം പ്രഥമാദ്ധ്യാപകര്‍ www.itschool.gov.in ല്‍ receipt status ഓണ്‍ലൈന്‍ ആയി upload ചെയ്യേണ്ടതാണ്.
    6. അടിയന്തിര ഘട്ടങ്ങളില്‍ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട ജില്ലാതല ഹബ്ബ്മായി ബന്ധപ്പെടേണ്ട നമ്പര്‍ -GVHSS (Girls) Kannur -9020868768.