Thursday, December 31, 2015


സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി

ആഹാരത്തിലെ അപാകത കാരണം അസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 



സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയലെ ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍നിന്നുള്ള ഭക്ഷണ വിതരണത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ആയത് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്യന്നത് സംബന്ധിച്ച് DPI മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 
  1. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍നിന്നുള്ള ഭക്ഷണ വിതരണത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ആ ദിവസം തന്നെ സ്കൂളിന്‍റെ വിശദാംശങ്ങള്‍, എത്ര കുട്ടികള്‍ ഉച്ചഭക്ഷണം കഴിച്ചു, എത്ര കുട്ടികള്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു, രോഗലക്ഷണങ്ങള്‍ എന്തൊക്കെ, കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന  പ്രശ്നങ്ങള്‍ എന്തൊക്കെ, അവര്‍ക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍, ഭക്ഷണം രുചിച്ചുനോക്കിയ അദ്ധ്യാപകരുടെയും PTA അംഗങ്ങളുടെയും SMC അംഗങ്ങളുടെയും പേര് എന്നിവ DPI ക്ക് ഇമെയില്‍ / ഫാക്സ് സന്ദേശം ആയി അയക്കണം.
  2. ആ ദിവസം തന്നെ ഭക്ഷണ പദാര്‍ത്ഥം അംഗീകൃത ലാബില്‍ പരിശോധനക്കായി നല്‍കണം. പരിശോധനാ റിപ്പോര്‍ട്ട്‌ 10 ദിവസത്തിനകം DDE ഓഫീസില്‍ എത്തിക്കുവാനുള്ള നിര്‍ദേശം ലാബ്‌ അധികൃതര്‍ക്ക് നല്‍കണം.
  3. ലാബ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചതിനുശേഷം അന്തിമ റിപ്പോര്‍ട്ട്‌ അനുബന്ധമായി ചേര്‍ത്ത പ്രൊഫോമയില്‍ 30 ദിവസത്തിനകം DPI ക്ക് ഇമെയില്‍ / ഫാക്സ് സന്ദേശം ആയി അയക്കണം.


Re-post 'സ്നേഹപൂര്‍വ്വം സഹപാഠിക്ക്'

2016 ജനുവരി 1 ന് സ്നേഹപൂര്‍വ്വം സഹപാഠിക്ക് എന്ന പരിപാടി സ്കൂളുകളില്‍ ആരംഭിക്കുന്നു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ആര്‍ദ്രത വിദ്യാര്‍ത്ഥികളില്‍ ഉണര്‍ത്തുന്നതിന് ഈ ക്യാമ്പൈന്‍ ലക്ഷ്യമിടുന്നു. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമായി ചെലവഴിക്കപ്പെടുന്ന പണത്തില്‍നിന്നും ഒരു വിഹിതം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ക്യാമ്പൈനിന്‍റെ വിജയത്തിനായി ചുവടെ ചേര്‍ത്ത കര്‍മ്മപദ്ധതി നടപ്പില്‍ വരുത്തുന്നതിന് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

  • 2016 ജനുവരി 1 ന് സ്കൂള്‍ അസംബ്ലി വിളിച്ചുചേര്‍ക്കണം. ദുരിതവും വേദനയും അനുഭവിക്കുന്നവര്‍ക്ക് സുരക്ഷാവലയം സൃഷ്ടിക്കാന്‍ കൈകൊര്‍ക്കമെന്ന പ്രതിജ്ഞ അസംബ്ലിയില്‍ ചൊല്ലണം.
  • 2016 ജനുവരി 1 മുതല്‍ 26 വരെ സ്നേഹനിധി സമാഹരണം നടത്തണം.
  • സംഭാവനകള്‍ ക്ലാസ് ടീച്ചര്‍മാരാണ് സ്വീകരിക്കേണ്ടത്.
  • ജനുവരി 26 ന് സ്കൂള്‍ അസംബ്ലിയില്‍വെച്ച് വിദ്യാര്‍ത്ഥികള്‍ സ്വമേധയാ സമാഹരിച്ച സ്നേഹനിധി ക്ലാസ് ടീച്ചറും ക്ലാസ് പ്രതിനിധിയായ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് പ്രഥമാദ്ധ്യാപകന് നല്‍കണം.
  • സാമൂഹ്യ സുരക്ഷാ മിഷന്‍  2016 ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍വെച്ച് സ്നേഹനിധി സ്കൂള്‍ അധികൃതര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ / ജില്ലാ കലക്റ്റര്‍ക്ക് കൈമാറണം. 
കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

Noon Meal Contingent Charge

മൂന്നാം ഗഡു ആവശ്യകത അറിയിക്കാത്ത സ്കൂളുകള്‍ ഉടന്‍ അറിയിക്കണം 



ഉച്ചഭക്ഷണ പദ്ധതി കണ്ടിജന്റ്റ് ചാർജ് -  മൂന്നാം ഗഡു ലഭിക്കുന്നതിനുള്ള റിപ്പോര്‍ട്ട്‌ ചുവടെ ചേര്‍ത്ത സ്കൂളുകളില്‍നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.

1 GVHSS FOR GIRLS KANNUR
2 GVHSS, KANNUR
3 ST.MICHAEL'S AIHSS KANNUR
4 GOVT.CITY HSS KANNUR
5 DISGHSS KANNUR
6 CHOVVA HSS
7 CHMHSS ELAYAVOOR
8 CHEMBILODE HSS
9 GHSS MANDOOR
10 SN TRUST HSS KANNUR
11 GTTI FOR MEN KANNUR
12 AICHUR EAST LPS
13 CHALA EAST LPS
14 CHEMBILODE CENTRAL LPS
15 IRIVERY LPS
16 KAKKOTH LPS
17 ST.PETER'S LPS
18 CAPS SPECIAL SCHOOL
19 ELAYAVOOR UP SCHOOL
20 KADALAYI UP SCHOOL
21 KRISHNAVILASAM UPS
22 PALLIPROM UPS
23 VALIYANNUR UPS


നിശ്ചിത  പ്രൊഫോമയില്‍ ഡേറ്റ നാളെ (1/1/2016) വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിച്ചില്ലെങ്കില്‍ ആ സ്കൂളുകള്‍ക്ക് മൂന്നാം ഗഡു അലോട്ട്മെന്റ് നഷ്ടമാകും. ആവശ്യമായ റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

Wednesday, December 30, 2015

സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം


സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 16 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് : www.transferandpostings.in, www.education.kerala.gov.in 

റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം

31/12/2015 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സബ് ജില്ലയിലെ അദ്ധ്യാപകരുടെ യോഗം  റദ്ദാക്കി


റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി ആ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികളുള്ള കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ 31/12/2015 വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കണ്ണൂര്‍ St. Michael's AIHS ല്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ചില അവിചാരിതമായ കാരണങ്ങളാല്‍ റദ്ദാക്കിയതായി അറിയിക്കുന്നു. രജിസ്ട്രഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കണ്ണൂര്‍ St. Michael's AIHS ലെ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ. മനോജുമായി ബന്ധപ്പെടുക (Mob: 9037481403).

Tuesday, December 29, 2015

ക്ലാസ് PTA വിളിച്ചുചേര്‍ത്ത് കുട്ടികളുടെ പഠനനിലവാരം അവലോകനം ചെയ്യണം 


എല്ലാ സ്കൂളുകളിലും ക്ലാസ് PTA കള്‍ 4/1/2016 ന് മുന്‍പ് വിളിച്ചുചേര്‍ത്ത് അര്‍ദ്ധവാര്‍ഷിക പരീക്ഷയെ അടിസ്ഥാനമാക്കി കുട്ടികളുടെ പഠനനിലവാരം അവലോകനം ചെയ്യേണ്ടതാണ്.

മുകുളം

അവലോകനയോഗം 4/1/2016 ന് 


2015-16 വര്‍ഷത്തെ മുകുളം പദ്ധതിയുമായി ബന്ധപ്പെട്ട് സബ്ജില്ലാതല അവലോകനയോഗം 4/1/2016 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് ചേരുന്നതാണ്. എല്ലാ ഹൈ സ്കൂള്‍ പ്രഥമാദ്ധ്യാപകരും PTA പ്രസിഡന്റ്‌മാരും SRG കണ്‍വീനര്‍മാരും ഈ അവലോകന യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് DEO വിന് വേണ്ടി അറിയിക്കുന്നു.

CHENNAI FLOOD VICTIMS 2015

ഡ്യൂപ്ലിക്കേറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിച്ചു 



ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കോളേജ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നഷ്ടപ്പെട്ട കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് അവയുടെ ഡ്യൂപ്ലിക്കേറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ ലഭിച്ചാലുടന്‍തന്നെ കാലതാമസം ഒഴിവാക്കി, നടപടിക്രമം ലഘൂകരിച്ച് ഫീസ്‌ ഈടാക്കാതെതന്നെ  ഡ്യൂപ്ലിക്കേറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതിന് നിര്‍ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

കോ-ഓര്‍ഡിനേറ്റര്‍ : അപേക്ഷ ക്ഷണിച്ചു


സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന സൈക്കോ സോഷ്യല്‍ സര്‍വീസ് പദ്ധതിയുടെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ 14 ഒഴിവുകളുമാണുള്ളത്. എം.ഫില്‍ (സൈക്കോളജി) വിദ്യാഭ്യാസ യോഗ്യതയും കൗണ്‍സലിംഗ് രംഗത്ത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. 2014 ജനുവരി 31 ന് 35 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സാമൂഹ്യനീതി ഡയറക്ടറേറ്റ് (അനക്‌സ്), പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ അതത് ജില്ലകളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കും സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി 2016 ജനുവരി 20 അഞ്ച് മണി. വെബ്‌സൈറ്റ്: www.swd.kerala.gov.in

വിദ്യാരംഗം സംസ്ഥാന സാഹിത്യോത്സവം

2016 ജനുവരി 29 മുതല്‍ 31 വരെ മലപ്പുറം സെന്‍റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുന്ന വിദ്യാരംഗം സംസ്ഥാന സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ DDE സാക്ഷ്യപ്പെടുത്തി ജനുവരി 20 ന് മുമ്പായി DPI ഓഫീസില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം ലഭിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

Monday, December 28, 2015

‘സമുന്നതി’ സ്‌കോളർഷിപ്പ്

അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി അഞ്ചുവരെ നീട്ടി


കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കുറവായ മുന്നാക്ക സമുദായ വിദ്യാർഥികൾക്കുള്ള 2015–16 വർഷത്തെ ‘സമുന്നതി’ സ്‌കോളർഷിപ്പിന് ഓൺ‌ലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി അഞ്ചുവരെ നീട്ടി. സംസ്‌ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ വഴിയാണ് സഹായം വിതരണം ചെയ്യുന്നത്. (ഫോൺ: 0471–2311215; വെബ്: kswcfc.org)സ്‌കോളർഷിപ് സംബന്ധിച്ച പൂർണവിവരങ്ങൾക്ക് വെബ്സൈറ്റിലെ ‘ലേറ്റസ്‌റ് ന്യൂസ്’ – സ്‌കീം 2015–16 ലിങ്കുകൾ വഴി പോകുക. സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം ഓൺലൈൻ അപേക്ഷ നൽകുക. മറ്റു സ്കോളർഷിപ്/സ്റ്റൈപൻഡ് വാങ്ങുന്നവരാകരുത്.സ്കോളർഷിപ് പുതുക്കൽ രീതിയില്ലാത്തതിനാൽ കഴിഞ്ഞവർഷം സഹായം കിട്ടിയ‌വരും ഇപ്പോൾ അപേക്ഷിക്കണം.ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ദേശീയ നിലവാരമുള്ള വിദ്യാലയങ്ങളിലെ ബിരുദ/ബിരുദാനന്തര ബിരുദം, ചാർട്ടേർഡ് അക്കൗണ്ടൻസി/കമ്പനി സെക്രട്ടറിഷിപ്/കോസ്‌റ്റ് അക്കൗണ്ടൻസി എന്നിങ്ങനെ ഏഴു വിഭാഗങ്ങളിലാണ് സ്കോളർഷിപ്പുകൾ.

'സ്നേഹപൂര്‍വ്വം സഹപാഠിക്ക്'

2016 ജനുവരി 1 ന് സ്നേഹപൂര്‍വ്വം സഹപാഠിക്ക് എന്ന പരിപാടി സ്കൂളുകളില്‍ ആരംഭിക്കുന്നു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ആര്‍ദ്രത വിദ്യാര്‍ത്ഥികളില്‍ ഉണര്‍ത്തുന്നതിന് ഈ ക്യാമ്പൈന്‍ ലക്ഷ്യമിടുന്നു. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമായി ചെലവഴിക്കപ്പെടുന്ന പണത്തില്‍നിന്നും ഒരു വിഹിതം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ക്യാമ്പൈനിന്‍റെ വിജയത്തിനായി ചുവടെ ചേര്‍ത്ത കര്‍മ്മപദ്ധതി നടപ്പില്‍ വരുത്തുന്നതിന് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

  • 2016 ജനുവരി 1 ന് സ്കൂള്‍ അസംബ്ലി വിളിച്ചുചേര്‍ക്കണം. ദുരിതവും വേദനയും അനുഭവിക്കുന്നവര്‍ക്ക് സുരക്ഷാവലയം സൃഷ്ടിക്കാന്‍ കൈകൊര്‍ക്കമെന്ന പ്രതിജ്ഞ അസംബ്ലിയില്‍ ചൊല്ലണം.
  • 2016 ജനുവരി 1 മുതല്‍ 26 വരെ സ്നേഹനിധി സമാഹരണം നടത്തണം.
  • സംഭാവനകള്‍ ക്ലാസ് ടീച്ചര്‍മാരാണ് സ്വീകരിക്കേണ്ടത്.
  • ജനുവരി 26 ന് സ്കൂള്‍ അസംബ്ലിയില്‍വെച്ച് വിദ്യാര്‍ത്ഥികള്‍ സ്വമേധയാ സമാഹരിച്ച സ്നേഹനിധി ക്ലാസ് ടീച്ചറും ക്ലാസ് പ്രതിനിധിയായ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് പ്രഥമാദ്ധ്യാപകന് നല്‍കണം.
  • സാമൂഹ്യ സുരക്ഷാ മിഷന്‍  2016 ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍വെച്ച് സ്നേഹനിധി സ്കൂള്‍ അധികൃതര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ / ജില്ലാ കലക്റ്റര്‍ക്ക് കൈമാറണം. 
കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

സോഷ്യല്‍ സയന്‍സ് Talent Search Examination 29/12/2015 ന്



കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയിലെ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സോഷ്യല്‍ സയന്‍സ് Talent Search Examination 29/12/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെമ്പിലോട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ച് നടക്കും. ഓരോ സ്കൂളിലെയും ഹൈ സ്കൂള്‍ വിഭാഗത്തില്‍നിന്നും ഒരു കുട്ടിക്ക് പരീക്ഷയില്‍ പങ്കെടുക്കാം.

Sunday, December 27, 2015

റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം

സബ് ജില്ലയിലെ അദ്ധ്യാപകരുടെ യോഗം 31/12/2015 ന് 


2016 ജനുവരി 4 മുതല്‍ 8 വരെ കണ്ണൂര്‍ ഗവ. വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി ആ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികളുള്ള കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയിലെ വിദ്യാലയങ്ങളിലെ  അദ്ധ്യാപകരുടെ യോഗം 31/12/2015 വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കണ്ണൂര്‍ St. Michael's AIHS ല്‍ വെച്ച് നടക്കുന്നു. അത്തരത്തിലുള്ള സ്കൂളുകളില്‍നിന്നും  ഒരു അദ്ധ്യാപകനെ ആ യോഗത്തില്‍ കൃത്യസമയത്ത് പങ്കെടുക്കുന്നതിനായി നിയോഗിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

Saturday, December 26, 2015

ജില്ലാ ശാസ്ത്രോത്സവം

സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം 


തലശ്ശേരിയില്‍വെച്ച് നടന്ന ഈ വര്‍ഷത്തെ ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുത്തവരുടെയും വിജയികളുടെയും  ഇനിയും കൈപ്പറ്റിയിട്ടില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി AEO ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അവ എത്രയും പെട്ടെന്ന് കൈപ്പറ്റി അര്‍ഹാരയവര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

Friday, December 25, 2015

'ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് 'പദ്ധതിക്ക് അനുമതി

ഭാരത് സ്കൗട്ട് ആന്‍റ് ഗൈഡ്സിന്‍റെ പ്രവര്‍ത്തനം ഹയര്‍സെക്കന്‍ററി തലത്തിലേക്ക് കൂടി വ്യാപിപ്പിച്ച സാഹചര്യത്തില്‍ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പാക്കുന്ന 'ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് ' കോംപറ്റീഷന് അനുമതി നല്‍കി ഉത്തരവായി. നിലവില്‍ ദേശീയ തലത്തില്‍ നടത്തി വരുന്ന പ്രൈംമിനിസ്റ്റേഴ്സ് ഷീല്‍ഡ് പദ്ധതിക്ക് സമാനമായ പരിപാടിയാണ് സംസ്ഥാന ഭാരത് സ്കൗട്ട് ആന്‍റ് ഗൈഡ്സ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും ദേശസ്നേഹവും വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉത്തരവ് നമ്പര്‍: സ.ഉ കൈ(നം)311/2015 പൊതു വിദ്യാഭ്യാസ വകുപ്പ്.

Merry Christmas 2015 Pics, Pictures, Photos

Merry Christmas

Wednesday, December 23, 2015


<b>Nabi Dinam</b> | Malayalam Scraps

അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം 

ഈ അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ DPI പുറപ്പെടുവിച്ചു.

വിക്‌ടേഴ്‌സില്‍ എസ്.എസ്.എല്‍.സി ഒരുക്കം


എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി ഒരുക്കം എന്ന പ്രത്യേക പരമ്പര ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 06.30നും 7.30-നും രാത്രി ഏഴ് മണിയ്ക്കും 8.30 നുമാണ് സംപ്രേഷണം. ഓരോ വിഷയത്തിലെയും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 150 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികള്‍, കഴിഞ്ഞവര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പരീക്ഷാ സഹായിയായാണ് എസ്.എസ്. എല്‍.സി ഒരുക്കം നിര്‍മിച്ചിരിക്കുന്നത്. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്. 

Tuesday, December 22, 2015

കലോത്സവം

അപ്പീല്‍ ഹിയറിംഗ് 


കണ്ണൂര്‍ നോര്‍ത്ത് ,കണ്ണൂര്‍ സൌത്ത് സബ് ജില്ലകളി ല്‍ നടന്ന സബ്ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട്‌ ലഭിച്ച അപ്പീലിന്മേലുള്ള ഹിയറിംഗ് 31/12/2015 വ്യാഴാഴ്ച കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്കൂളില്‍ വെച്ച് നടക്കുമെന്ന് കണ്ണൂര്‍ DEO അറിയിച്ചു. അപ്പീല്‍ നല്‍കിയ  മുഴുവന്‍ മത്സരാര്‍ത്ഥികളും ഹിയറിങ്ങില്‍ കൃത്യസമയത്ത് പങ്കെടുക്കുവാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ നല്‍കണം.

:: SPARK - Online Leave Management System

Online Leave Management System

സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് Leave Application തങ്ങളുടെ ഓഫീസിലേക്ക് അയയ്ക്കാവുന്നതാണ്. വിശദാംശങ്ങള്‍ ചുവടെ:

EXTREMELY URGENT

പാഠ പുസ്തക വിതരണത്തിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം 



ഈ വര്‍ഷത്തെ രണ്ടു ഘട്ടങ്ങളിലായുള്ള പാഠ പുസ്തക വിതരണത്തിന്‍റെ വിശദാംശങ്ങള്‍ SSA  ക്ക് ഉടന്‍  റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചു. അതിലേക്കായി ആവശ്യമായ ഡേറ്റ ചുവടെ ചേര്‍ത്ത പ്രൊ ഫോമയില്‍    23/12/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി AEO ഓഫീസിലേക്ക് ഇ മെയില്‍ ചെയ്യാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും  നിര്‍ദേശം നല്‍കുന്നു. അങ്ങിനെ ചെയ്യുമ്പോള്‍ പ്രൊഫോമയിലെ ഏതെങ്കിലും COLUMN / ROW യാതൊരു കാരണവശാലും DELETE / ADD ചെയ്യാന്‍ പാടില്ല.  

Sunday, December 20, 2015

ഗെയിന്‍ പി എഫ്

MOST URGENT



ഗെയിന്‍ പി എഫ്  വെബ് സൈറ്റ് gainpf.kerala.gov.in  വഴി നേരത്തേ നിര്‍ദ്ദേശിച്ച പ്രകാരം ഇപ്പോഴും കെ എ എസ് ഇ പി എഫ് അക്കൗണ്ട് വിവരങ്ങള്‍  പരിശോധിക്കാന്‍ സാധിക്കാത്ത കണ്ണൂര്‍ ജില്ലയിലെ വരിക്കാര്‍ക്ക്  കണ്ണൂര്‍ DDE യുടെ  വെബ്സൈറ്റ് www.ddekannur.in ല്‍ ഉള്ള   ട്രഷറി തിരിച്ചുള്ള സ്ക്കൂള്‍ ലിസ്റ്റില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കി പരിശോധിക്കാവുന്നതാണെന്ന്  എല്ലാ എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരേയും  അറിയിക്കാന്‍ നിര്‍ദേശം ലഭിച്ചു.. 
                 2015 ഒക്ടോബര്‍ മാസം സ്പാര്‍ക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത വിവരങ്ങളാണ് (പ്രസ്തുത മാസം കെ.എ.എസ്.ഇ.പി.എഫിലേക്ക് തുക അടച്ച പ്രസ്തുത മാസം പി എഫില്‍ നിലനില്‍ക്കുന്ന)  ഗെയിന്‍ പിഎഫ് സൈറ്റില്‍ ലഭിക്കുന്നത്.  പ്രസ്തുത വരിക്കാരുടെ അക്കൗണ്ട് നമ്പറുകളാണ് ഇപ്പോള്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കേണ്ടത്.  ഗെയിന്‍ പിഎഫ് സൈറ്റിലോ ഈ ഓഫീസിന്‍റെ  ബ്ലോഗിലോ ഉള്ള അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കിയപ്പോള്‍ അക്കൗണ്ട് നമ്പറില്‍ വ്യത്യാസം ഉണ്ടെങ്കിലോ വിവരങ്ങള്‍ രണ്ട് വെബ് സൈറ്റിലും  കാണുന്നില്ല എങ്കിലോ പ്രസ്തുത വരിക്കാരുടെ വിശദവിവരങ്ങള്‍ (പേര്, പെന്‍ നമ്പര്‍, ജനതീയതി, അക്കൗണ്ട് നമ്പര്‍, ഒക്ടോബറില്‍ ഇല്ലാതിരിക്കാന്‍ കാരണം) സഹിതം ഇന്ന്  തന്നെ പ്രഥമാദ്ധ്യാപകര്‍ രേഖാമൂലം APFO നെ അറിയിക്കണം. ട്രഷറി തിരിച്ചുള്ള അക്കൗണ്ട്‌ വിശദാംശങ്ങള്‍ ചുവടെ: 

Noon Meal Contingent Charge

ആവശ്യകത അറിയിക്കണം 



ഉച്ചഭക്ഷണ പദ്ധതിയുടെ കണ്ടിജന്റ്റ് ചാർജ് മൂന്നാം ഗഡു ലഭിക്കുന്നതിനു ഇതോടൊപ്പമുള്ള പ്രൊഫോമ അതീവ ശ്രദ്ധയോടെ പൂരിപ്പിച്ച് ഡിസംബർ 23 ന് 5 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഓരോ സ്കൂളിന്‍റെയും തുക ആവശ്യകത എത്രയെന്ന് മേൽ ഓഫീസിലേക്ക് അറിയിക്കേണ്ടതിനാൽ സമയപരിധി കർശനമായും പാലിക്കേണ്ടതാണ്.

Saturday, December 19, 2015

ജില്ലാ സ്കൂള്‍ കലോത്സവം

 പ്രോഗ്രാം നോട്ടിസ്


2016 ജനുവരി 4 മുതല്‍ 8 വരെ കണ്ണൂര്‍ ഗവ. വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍റെ പ്രോഗ്രാം നോട്ടിസ് ചുവടെ:

അന്യത്രസേവനം

സര്‍വശിക്കഷാ അഭിയാന്റെ ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ നിലവിലുള്ള ജില്ലാ പ്രോഗ്രാം ഓഫീസര്‍ (ജനറല്‍ ആന്‍ഡ് ഐ.ഇ.ഡി.സി) തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2016 ജനുവരി 10. കൂടുതല്‍ വിവരം www.keralassa.org ല്‍ ലഭിക്കും. 

RTE Anthem in Malayalam

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു


2015 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ/വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം) ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഗവേഷകന്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, മികച്ച ജൈവവൈവിധ്യ ക്ലബ്ബ്, മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംഘടന, ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സ്‌കൂള്‍, കോളേജ് എന്നിവയ്ക്ക് സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ നല്‍കും. അപേക്ഷയും അനുബന്ധരേഖകളും ജനുവരി 15 ന് മുമ്പ് ലഭിക്കണം. വിലാസം:മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14 ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം-695011. ഫോണ്‍: 0471-2553135, 2554740. വിശദവിവരവും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org ല്‍ ലഭിക്കും. 

Friday, December 18, 2015

ന്യൂമാറ്റ്‌സ്

ഏകദിന പരിശീലനം


ന്യൂമാറ്റ്‌സ് പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും മുന്‍വര്‍ഷത്തെ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തതുമായ കുട്ടികള്‍ക്കുള്ള ഏകദിന പരിശീലനം സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി.യുടെ അറിയിപ്പ് ചുവടെ:



സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി

പൊതു മാര്‍ഗരേഖ പരിഷ്കരിച്ചു

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് DPI 2/5/2015 ന് പുറപ്പെടുവിച്ച പോതുമാര്‍ഗരേഖ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ചു. പുതുതായി കൂട്ടിച്ചേര്‍ത്ത നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ത്തിട്ടുണ്ട്. അവ കര്‍ശനമായി പാലിക്കുന്നുവെന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്.

Thursday, December 17, 2015

ലോഗോ പ്രകാശനം ചെയ്തു


തിരുവനന്തപുരം : 56-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. തൈക്കാട് മോഡല്‍‌ ഹൈസ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. മന്ത്രി വി.എസ് ശിവകുമാര്‍, കെ.എസ് ശബരിനാഥ് ​എം.എല്‍.എ, എം.എസ് ജയ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലോഗോ രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിസ്റ്റ് ശശികലയ്ക്ക് ചടങ്ങില്‍‌ ഉപഹാരം നല്‍കി.

LSS, USS പരീക്ഷകള്‍ ഫെബ്രുവരി 20 ന്


ഈ വര്‍ഷത്തെ LSS പരീക്ഷയും USS പരീക്ഷയും 2016 ഫെബ്രുവരി 20 ന് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ചുവടെ:

                                    ഏകദിന പരിശീലനം


എസ്.സി.ഇ.ആര്‍.ടി.യുടെ ന്യൂമാറ്റ്‌സ് പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും മുന്‍വര്‍ഷത്തെ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തതുമായ കുട്ടികള്‍ക്കുള്ള ഏകദിന പരിശീലനം ഈ മാസം നടത്തും. വിശദവിവരത്തിന് www.scert.kerala.gov.in.

Wednesday, December 16, 2015

കല, കായിക- ആരോഗ്യ, പ്രവൃത്തി പഠന വിഷയങ്ങളുടെ ടേം വിലയിരുത്തല്‍

TIME SCHEDULE



ഈ അദ്ധ്യയന വര്‍ഷം രണ്ടാം പാദ വാര്‍ഷിക മൂല്യനിര്‍ണയത്തില്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ Art Education, Health & Physical Education, Work Education എന്നീ വിഷയങ്ങളുടെ ടേം വിലയിരുത്തല്‍ നടത്തേണ്ടതായുണ്ട്. ഈ വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് സംബന്ധിച്ചും ടേം വിലയിരുത്തല്‍ നടത്തുന്നത്  സംബന്ധിച്ചും ഉള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ ചെര്‍ത്തിരിക്കുന്നു. 

മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ചുവടെ ചേര്‍ത്ത ക്രമപ്രകാരം വിലയിരുത്തലുകള്‍ നടത്താന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.


കലാപഠനം
28/12/2015 ന് ഉച്ചക്ക്ശേഷം
കായിക-ആരോഗ്യ പഠനം
29/12/2015 ന് ഉച്ചക്ക്ശേഷം
പ്രവൃത്തി പഠനം
30/12/2015 ന് ഉച്ചക്ക്ശേഷം

CANFAIR 2015



Malabar Cancer Care Society യുടെ ആഭിമുഖ്യത്തില്‍ 18/12/2015 മുതല്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വെച്ച് നടക്കുന്ന CANFAIR 2015 ല്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതു സമൂഹത്തിനുമായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. CANFAIR 2015 ന്‍റെ വിജയത്തിനായി  സഹകരിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.


GAINPF 

കണ്ണൂര്‍ APFO വില്‍നിന്നുള്ള സന്ദേശം 


'കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ട്‌ ഓണ്‍ലൈന്‍ ഗെയിന്‍ പി എഫ്‌ സംവിധാനത്തില്‍ വരുത്തുന്നതിന്റെ ആദ്യപടിയായി നിലവില്‍ സ്‌പാര്‍ക്കില്‍ ഉള്ള പി എഫ്‌ അക്കൗണ്ട്‌ നമ്പര്‍ ഗെയിന്‍ പി എഫ്‌ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. 2016 ജനുവരി മുതല്‍ പി എഫ്‌ ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഗെയിന്‍ പി എഫ്‌ സൈറ്റില്‍ വഴി നേരിട്ട്‌ പി എഫ്‌ ഓഫീസുകളില്‍ എത്തുന്നതിനുള്ള സംവിധാനം വരികയാണ്‌. ഇതിനുമുമ്പ്‌ അതാത്‌ സ്‌കൂളുകളിലെ പി എഫ്‌ വരിക്കാരുടെ അക്കൗണ്ട്‌ നമ്പരുകള്‍ ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്‌. 
ആയതിനാല്‍ കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ടിലെ എല്ലാ വരിക്കാരും gainpf.kerala.gov.in വെബ്‌സൈറ്റ്‌ തുറന്ന്‌ ഓരോ പി.എഫ്‌ വരിക്കാരന്റെയും സ്‌പാര്‍ക്ക്‌ പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയതി പാസ്‌വേഡ്‌ ആയും (ജനനതീയതി വെച്ച്‌ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ്‌ ആയി ഉപയോഗിക്കുക) ലോഗിന്‍ ചെയ്‌താല്‍ വെബ്‌സൈറ്റില്‍ കാണുന്ന പി.എഫ്‌ അക്കൗണ്ട്‌ നമ്പരും അതാത്‌ വരിക്കാരുടെ സേവനപുസ്‌തകത്തിലുള്ള പി.എഫ്‌ അക്കൗണ്ട്‌ നമ്പറും ഒന്നുതന്നെയാണോ എന്ന്‌ പരിശോധിച്ച്‌ വ്യത്യാസം ഉണ്ടെങ്കില്‍ 19.12.2015 ന്‌ മുമ്പായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലുള്ള അസിസ്റ്റന്റ്‌ പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസറെ നേരിട്ട്‌ രേഖാമൂലം അറിയിക്കേണ്ടതാണെന്നും അറിയിക്കുന്നു'

ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍

Re post - സബ്ജില്ലാതല മത്സരം 29/12/2015 ന്


ഈ വര്‍ഷത്തെ കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാതല ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം 29/12/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ GVHSS  (മുന്‍സിപ്പല്‍ HS) ല്‍ വെച്ച് നടക്കും.


Infrastructural facilities & Toilet facilities in Schools - ഓണ്‍ലൈന്‍ ആയി ഡേറ്റ സമര്‍പ്പിക്കാത്ത സ്കൂളുകള്‍


  1. Dharmasamajam UPS
  2. Kuruva UPS
  3. Madrassa Sirajul Uloom UPS
  4. Vanivilasam UPS
  5. Aichur Central LPS
  6. Elayavoor DharmodayamLPS
  7. Munderi LPS
  8. Puravoor ALPS
  9. Vattappoil Mopla LPS
  10. Govt.UPS Thavakkara

മേല്‍പറഞ്ഞ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍ ഡേറ്റ 17/12/2015 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി സബ്മിറ്റ് ചെയ്യണം.

മറ്റ് സബ് ജില്ലകളിലേക്ക് വിതരണത്തിനായി ലഭ്യമായിട്ടുള്ള പാഠ പുസ്തകങ്ങള്‍

കണ്ണൂര്‍ നോര്‍ത്ത് AEO ഓഫീസില്‍ മറ്റ് സബ് ജില്ലകളിലേക്ക് വിതരണത്തിനായി ലഭ്യമായിട്ടുള്ള പാഠ പുസ്തകങ്ങളുടെ ലിസ്റ്റ് ചുവടെ ചേര്‍ത്തിരിക്കുന്നു. ആവശ്യമുള്ളവര്‍ AEO വിന്‍റെ authorization letter സഹിതം വന്ന് പുസ്തകങ്ങള്‍ കൈപ്പറ്റാവുന്നതാണ്.

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 19/12/2015 ന് 


സബ് ജില്ലയിലെ എല്ലാ ഗവ / എയിഡഡ് / അണ്‍ എയിഡഡ് പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകരുടെയും യോഗം 19/12/2015 ശനിയാഴ്ച രാവിലെ 10.30 ന് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് ചേരും. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കണം. 

അജണ്ട:

  1. പരീക്ഷ 
  2. മദ്രസ്സ - റിപ്പോര്‍ട്ട്‌ ശേഖരണം
  3. GAINPF- സൈറ്റിലെ ഡേറ്റ SB യുമായി ഒത്തുനോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട്‌ ശേഖരണം 
  4. Infrastructural facilities & Toilet facilities in Schools - authentication of data by each HMs in the consolidated format (ഓണ്‍ലൈന്‍ ആയി ഡേറ്റ സമര്‍പ്പിക്കാത്ത പ്രധാനാദ്ധ്യാപകര്‍ ഉടന്‍ സബ്മിറ്റ് ചെയ്യണം- ഓണ്‍ലൈന്‍ ഫോം ലിങ്ക് - പ്രോഫോമ -1പ്രോഫോമ -2)


Tuesday, December 15, 2015

ഗവ. സ്കൂളുകളിലെ അദ്ധ്യാപകരുടെ കാഡര്‍ സ്ട്രങ്ങ്ത് രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള പരിശോധന ഡിസംബര്‍ 21, 22 തീയ്യതികളില്‍ 


ഗവ. സ്കൂളുകളിലെ അദ്ധ്യാപകരുടെ കാറ്റഗറി തിരിച്ചുള്ള കാഡര്‍ സ്ട്രങ്ങ്ത് രജിസ്റ്റര്‍ തയ്യാറാക്കുന്നതിനായി എല്ലാ ഗവ. സ്കൂള്‍ അദ്ധ്യാപകരുടെയും സര്‍വീസ് ബുക്സ് കണ്ണൂര്‍ DDE പരിശോധിക്കുന്നു. സബ്ജില്ലയിലെ സ്കൂളുകളുടെ സേവന പുസ്തക പരിശോധന കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് ഡിസംബര്‍ 21, 22 തീയ്യതികളിലാണ് നടത്തുന്നത്. അതിലേക്കായി എല്ലാ അദ്ധ്യാപകരുടേയും സേവന പുസ്തകവും ഡേറ്റ ഉള്‍പ്പെടുത്തി സാക്ഷ്യപ്പെടുത്തിയ  പ്രൊഫോമയും ഡിസംബര്‍ 20 ന് മുമ്പേ പരിശോധനാ കേന്ദ്രത്തില്‍ എത്തിക്കാനുള്ള ക്രമീകരങ്ങള്‍ എല്ലാ പ്രധാനാദ്ധ്യാപകരും ഒരുക്കെണ്ടാതാണ്.

GAINPF

GAINPF സൈറ്റിലെ KASEPF അക്കൌണ്ട് വിശദാംശങ്ങള്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കി വ്യത്യാസം ഉണ്ടെങ്കില്‍ അറിയിക്കണം

MOST URGENT


2016 ജനുവരി മുതല്‍ KASEPF ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ GAINPF വെബ്സൈറ്റിലെത്തും. ഇതിനായി 21/12/2015 ഓടെ പ്രസ്തുത സൈറ്റില്‍ നിലനില്‍ക്കുന്ന അക്കൗണ്ട്‌ നമ്പറുകള്‍ SPARK ല്‍ അപ്ഡേറ്റ് ചെയ്യും. പിന്നീട് ഈ അക്കൗണ്ട്‌ നമ്പറുകള്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതല്ല. നിലവില്‍ KASEPF അക്കൌണ്ടിലുള്ള എല്ലാ തുകയം ക്രഡിറ്റ് ആവുന്നത് ഈ അക്കൌണ്ടില്‍ ആയരിക്കും. ഇക്കാര്യത്തില്‍ കൃത്യത ഉറപ്പുവരുത്തുന്നതിനായി എല്ലാ എയിഡഡ് സ്കൂള്‍ പ്രഥമാദ്ധ്യാപകരും gainpf.kerala.gov.in എന്ന സൈറ്റ് ഓപ്പണ്‍ ചെയ്ത് view your account number എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഓരോ വരിക്കാരന്‍റെയും PEN നമ്പര്‍ user ID യായും ജനന തീയ്യതി password ആയും ഉപയോഗിച്ച് login ചെയ്യുക. അപ്പോള്‍ കാണുന്ന KASEPF അക്കൗണ്ട്‌ നമ്പര്‍ തന്നെയാണോ സര്‍വീസ് ബുക്കില്‍ ഉള്ളതെന്ന് പരിശോധിക്കുക. അതില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ അക്കാര്യം 19/12/2015 ന് മുമ്പായി APFO വിനെ അറിയിക്കണം. ഈ പ്രവര്‍ത്തി 19/12/2015 ന് മുമ്പായി ചെയ്ത് തീര്‍ക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Monday, December 14, 2015


അടുത്ത അദ്ധ്യയന  വര്‍ഷം മുതല്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ SC വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള  വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ബാങ്ക് അക്കൗണ്ട്‌ മുഖേന 




അടുത്ത അദ്ധ്യയന  വര്‍ഷം  മുതല്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ എസ് സി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് പൂര്‍ണമായും ബാങ്ക് അക്കൌണ്ട് മുഖേന മാത്രമായിരിക്കും. ആയതിനാല്‍ അത്തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട്‌  ഓപ്പണ്‍ ചെയ്യാനും ആയതിന്‍റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ത്ത ഫോര്‍മാറ്റില്‍ ശേഖരിക്കാനും അതും പാസ് ബോക്കിന്‍റെ വ്യക്തതയുള്ള ഫോട്ടോകോപ്പിയും 2015 ഡിസംബര്‍ നാലാം വാരം തന്നെ പഞ്ചായത്തിന്‍റെ പ്രൊമോട്ടര്‍ കൈവശം കൊടുത്ത് ഏല്‍പ്പിക്കുവാനും ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നല്‍കാന്‍ എടക്കാട് ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസര്‍ നിര്‍ദേശിച്ചു    ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.