Thursday, June 30, 2016

വിദ്യാരംഗം കലാസാഹിത്യവേദി

റവന്യൂ ജില്ലാ ജനറല്‍ ബോഡി


കണ്ണൂര്‍ റവന്യൂ ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജനറല്‍ ബോഡി യോഗം 11/7/2016 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ DDE ഓഫീസില്‍ ചേരുമെന്ന് DDE അറിയിച്ചു. 

Monday, June 27, 2016

വിദ്യാഭ്യാസജില്ല  സംസ്‌കൃത  അക്കാഡമിക് കൗൺസിൽ



2016 - 17 വർഷത്തെ   കണ്ണൂർ വിദ്യാഭ്യാസജില്ല സംസ്‌കൃത  അക്കാഡമിക് കൗൺസിൽ രൂപീകരണയോഗം  29 - 06 -2016  ബുധനാഴ്ച 2 മണിക്ക്   ജി   .വി .എച്ച് .എസ് .എസ്  കണ്ണൂരിൽ വെച്ച്     വിദ്യാഭ്യാസജില്ല  ഓഫീസറുടെ അധ്യക്ഷതയിൽ ചേരുന്നു.  സംസ്‌കൃതം അധ്യാപകരെയും പ്രസ്തുത യോഗത്തിൽ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

Saturday, June 25, 2016

തസ്തിക നിര്‍ണയം 2016-17

സമ്പൂര്‍ണയിലെ എല്ലാ വിവരങ്ങളും sixth working day യില്‍ക്കൂടി ഉടന്‍ പ്രതിഫലിപ്പിക്കണം




മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും തസ്തിക നിര്‍ണയം നടത്തുന്നത് കുട്ടികളുടെ UID സ്ട്രങ്ങ്ത്തിന്‍റെ അടിസ്ഥാനത്തിലാണ്. സമ്പൂര്‍ണയില്‍ കുട്ടികളുടെ EID നമ്പര്‍ ഉള്‍പെടുത്താനുള്ള സംവിധാനം നിലവിലില്ല. സമ്പൂര്‍ണയിലെ എല്ലാ വിവരങ്ങളും it@school വെബ്സൈറ്റിലെ sixth working day 2016 ല്‍ക്കൂടി പ്രതിഫലിക്കേണ്ടാതുണ്ട്. ഇതിനായി പ്രഥമാദ്ധ്യാപകര്‍ ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ 30/6/2016 ന് മുമ്പായി  ചെയ്യാന്‍ DPI നിര്‍ദേശിച്ചു.

  1. സമ്പൂര്‍ണയില്‍ കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ (UID ഉള്‍പ്പെടെ) ശരിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
  2. it@school വെബ്സൈറ്റിലെ sixth working day 2016 എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യുക. സ്കൂളിന്‍റെ sixth working day statement ദൃശ്യമാകും. ഇതിലെ മെനുവിലെ synchronize with sampoorna ഇല്‍ ക്ലിക്ക് ചെയ്താല്‍ സമ്പൂര്‍ണയില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും sixth working day statement ല്‍ ചേര്‍ക്കപ്പെടും.
  3. sixth working day statement ല്‍ ഓരോ ക്ലാസിലെയും കുട്ടികളുടെ UID നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ച് ക്രമപ്രകാരം ആണെന്ന് ഉറപ്പുവരുത്തുക. UID ഇല്ലാത്ത കുട്ടികളുടെ EID നമ്പര്‍ (28 digits)  എന്റര്‍ ചെയ്യണം. 


  • സൈറ്റിലെ home page ലെ help menu വില്‍ ക്ലിക്ക് ചെയ്താല്‍ വിശദമായ user manual ലഭിക്കുന്നതാണ്. 
  • ട്രാന്‍സ്ഫര്‍ ലഭിച്ച് പുതുതായി ചേര്‍ന്ന സ്കൂളിലേക്ക് സമ്പൂര്‍ണ മുഖേന TC generate ചെയ്ത് നല്‍കാത്തത് മൂലം കുട്ടിയുടെ UID നമ്പര്‍ ചേര്‍ക്കാന്‍ കഴിയാതെ വിഷമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി DPI അറിയിച്ചു. ഇത് വീഴ്ച വരുത്തിയവര്‍ക്കെതിരെ  ഗുരുതരമായ അച്ചടക്ക നടപടികള്‍ ക്ഷണിച്ചു വരുത്തുന്നതാണെന്നും DPI അറിയിച്ചിട്ടുണ്ട്.
  • 2016-17 ലെ തസ്തിക നിര്‍ണയത്തിന് AEO ഓഫീസില്‍ നല്‍കേണ്ട പ്രിന്റൌട്ട്സ് നെപ്പറ്റിയുള്ള വിശദമായ അറിയിപ്പ് പിന്നീട് നല്‍കും.

  1. സര്‍ക്കുലര്‍ 

സര്‍വശിക്ഷാ അഭിയാനില്‍ ഒഴിവ്


സര്‍വശിക്ഷാ അഭിയാന്റെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും സ്റ്റേറ്റ് പ്രോഗ്രോം ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ - ഐ. ഇ. ഡി. സി, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ -ഐ. ഇ. ഡി. സി, ട്രയിനര്‍മാര്‍ (ബ്ലോക്ക്തലം) തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അപേക്ഷകള്‍ ജൂലൈ 12 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി എസ്. എസ്. എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ട്രയിനര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്കാണ് അയക്കേണ്ടത്. വെബ്‌സൈറ്റ് www.keralassa.org

സുപ്രധാന അറിയിപ്പുകള്‍


  1. സബ്ജില്ലാ സംസ്കൃത സബ്ജക്ട് കൌണ്‍സിലിന്‍റെ യോഗം 27/6/2016 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് ചേരും. 
  2. സബ്ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സ്പോണ്‍സര്‍മാരുടെ യോഗം 28/6/2016 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് ചേരും. 
  3. സബ്ജില്ലയിലെ പ്രവൃത്തിപരിചയ അദ്ധ്യാപകരുടെ യോഗം 29/6/2016 ബുധനാഴ്ച ഉച്ച 12 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് ചേരും. 
ബന്ധപ്പെട്ട അദ്ധ്യാപകരെ  കൃത്യസമയത്തുതന്നെ യോഗങ്ങളില്‍ പങ്കെടുക്കാനുള്ള നിര്‍ദേശം പ്രഥമാദ്ധ്യാപകര്‍ നല്‍കേണ്ടതാണ്.

Friday, June 24, 2016

പാഠപുസ്തകവിതരണം 2016-17

Extremely Urgent


പാഠപുസ്തകങ്ങള്‍ ഇനിയും ആവശ്യമായിട്ടുള്ള പ്രഥമാദ്ധ്യാപകര്‍ KBPS ഉമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ DPI നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് കൈക്കൊള്ളേണ്ട നടപടിക്രമങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
  1. Indent പ്രകാരം ഇനിയും ലഭ്യമാകാനുള്ള പാഠപുസ്തകങ്ങള്‍ ഏതൊക്കെയെന്ന് KBPS അധികൃതരുടെ മൊബൈല്‍ നമ്പറില്‍ (9995411786, 9995412786, 9995413786) വിളിച്ച് അറിയിക്കണം. എന്നിട്ടും താമസം നേരിടുന്നുവെങ്കില്‍ 9446565034, 7736091909 എന്നീ നമ്പറുകളില്‍ വിളിച്ച് പുസ്തകങ്ങള്‍ ലഭ്യമാക്കണം.
  2. എല്ലാ സൊസൈറ്റി സെക്രട്ടറിമാരും സ്കൂള്‍ പ്രഥമാദ്ധ്യാപകരും ലഭിച്ച എല്ലാ പാഠപുസ്തകങ്ങളുടെയും എണ്ണം ഇന്നുതന്നെ it@school വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യണം.
  3. അധികം പാഠപുസ്തകങ്ങള്‍ സ്കൂളില്‍ ലഭിച്ചിട്ടുണ്ടെങ്കിലോ ഇനിയും പാഠപുസ്തകങ്ങള്‍ ആവശ്യമാണെങ്കിലോ വിവരം ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ 27/6/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി അറിയിക്കണം.

Thursday, June 23, 2016

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 25/6/2016 ന് 


കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലയിലെ എല്ലാ LP, UP, ഹൈ സ്കൂള്‍ പ്രഥമാദ്ധ്യാപകരുടെയും യോഗം 25/6/2016 ശനിയാഴ്ച രാവിലെ 10 മണിക്ക് താവക്കര UP സ്കൂളില്‍ വെച്ച് ചേരുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ സംബന്ധിക്കെണ്ടാതാണ്. 
 
അജണ്ട:
  1. നൂണ്‍ മീല്‍
  2. പാഠ പുസ്തക വിതരണം
  3. വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം
  4. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ 
യോഗത്തില്‍ സമര്‍പ്പിക്കേണ്ട ഡേറ്റ:
  1. ഇനിയും ലഭിക്കേണ്ട ഒന്നാം വോള്യം  പാഠ പുസ്തകങ്ങളുടെ എണ്ണം കാണിക്കുന്ന സ്റ്റേറ്റ്മെന്‍റ്
  2. KASEPF അക്കൌണ്ട് സ്റ്റേറ്റ്മെന്‍റ്
  3. എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്
  4. ഫിറ്റ്നസ് സര്‍ടിഫിക്കറ്റ് 
  5. സമ്പൂര്‍ണ്ണയില്‍ നിന്നുള്ള ക്ലാസ് വൈസ് റിപ്പോര്‍ട്ട്‌ -കുട്ടികളുടെ UID നമ്പര്‍ പൂര്‍ണമയും ചേര്‍ത്തിട്ടുള്ളത് (തസ്തിക നിര്‍ണയാവശ്യത്തിനായി)

വയാനാവാരാചരണം

വിദ്യാര്‍ഥികള്‍ക്കായി പദ്യ പാരായണ മത്സരം


വായനാവാരാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ ഹൈ / ഹയര്‍സെക്കന്‍ഡറി വിഭാഗം  സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പബ്ലിക് റിലേഷന്‍സ് വകുപ്പ് പദ്യ പാരായണ മത്സരം നടത്തുന്നു. കളക്ടറെറ്റിലെ PR ചേംബറില്‍വെച്ച് 25/6/2016 ശനിയാഴ്ച രാവിലെ 10.30 നാണ് മത്സരം നടത്തുന്നത്. പ്രഥമാദ്ധ്യാപകന്‍റെ സാക്ഷ്യപത്രം സഹിതമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

ഹോണറെറിയം വര്‍ദ്ധിപ്പിച്ചു


പ്രീ പ്രൈമറി ടീച്ചര്‍സിനും ആയമാര്‍ക്കും ഉള്ള ഹോണറെറിയം വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

ജി.പി.എഫ്.ക്രെഡിറ്റ് കാര്‍ഡ്


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും, അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍മാരുടെയും 2015-16 വര്‍ഷത്തെ ജനറല്‍ പ്രൊവിഡന്റ് ഫണ്ട് സ്റ്റേറ്റ്‌മെന്റ് www.agker.cag.gov.in ല്‍ ലഭിക്കും. ജീവനക്കാര്‍ക്ക് പിന്‍ നമ്പര്‍ ഉപയോഗിച്ച് തങ്ങളുടെ ജി.പി.എഫ് വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് എടുക്കാം. 

പാഠപുസ്തകങ്ങള്‍ AEO ഓഫീസില്‍ നിന്ന്‍ നാളെ വിതരണംചെയ്യും

സ്കൂളുകള്‍ക്ക് അധികമായി ലഭിച്ച പാഠപുസ്തകങ്ങള്‍ AEO ഓഫീസില്‍  22/6/2016 ന് ശേഖരിച്ചിരുന്നു. അതനുസരിച്ച് ഓഫീസില്‍ ലഭ്യമായ സ്റ്റോക്ക്‌ വിവരം ചുവടെ ചേര്‍ത്തിരിക്കുന്നു.



class Text Book name Medium BALANCE
1 Sanskrit Reader Not Applicable 46
1 Kerala Arabic Reader Vol I Not Applicable 113
1 Mathematics (E) Vol I English 29
1 Mathematics (M) Vol I Malayalam 187
1 Kerala Reader English Vol I Not Applicable 170
1 Kerala Padavali (Mal) Vol I Not Applicable 130
2 Kerala Sanskrit Reader Not Applicable 30
2 Kerala Arabic Reader Not Applicable 22
2 Mathematics (Mal) Vol I Malayalam 50
2 Mathematics (Eng) Vol I English 8
2 Kerala Padavali (Mal) Vol I Not Applicable 14
2 Kerala Reader (Eng) Vol I Not Applicable 10
3 Sanskrit Reader Not Applicable 2
3 Parisarapadanam (M) Vol I Malayalam 32
3 Parisarapadanam (E) Vol I English 0
3 Kerala Arabic Reader Not Applicable 23
3 Mathematics (M) Vol I Malayalam 13
3 Mathematics (E) Vol I English 0
3 Kerala Reader English Vol I Not Applicable 12
3 Kerala Padavali (Mal) Vol I Not Applicable 29
4 Kerala Sanscrit Reader Not Applicable 2
4 Mathematics (Mal) Vol I Malayalam 19
4 Parisara Padanam (Mal) Vol I Malayalam 51
4 Kerala Arabic Reader Not Applicable 0
4 Parisara Padanam (E) Vol I English 22
4 Mathmatics (Eng) Vol I English 0
4 Kerala Padavali (Mal) Vol I Not Applicable 48
4 Kerala Reader (Eng) Vol I Not Applicable 33
5 Urdu Reader Not Applicable 6
5 Sanskrit Reader Academic Not Applicable 3
5 Basic Science (E) Vol I English 83
5 Arabic Reader Academic Not Applicable 37
5 Basic Science (M) Vol I Malayalam 57
5 Mathematics (M) Vol I Malayalam 60
5 Social Science (M) Vol I Malayalam 49
5 Social Science (E) Vol I English 0
5 Mathematics (E) Vol I English 16
5 Kerala Padavali (Mal) AT Not Applicable 69
5 Hindi Reader Not Applicable 89
5 Kerala Padavali (Mal) BT Not Applicable 95
5 Kerala Reader English Vol I Not Applicable 57
6 Kerala Urdu Reader Not Applicable 0
6 Sanskrit Reader Oriental Not Applicable 0
6 Arabic Reader Oriental Not Applicable 0
6 Kerala Sanskrit Reader Academic Not Applicable 0
6 Kerala Arabic Reader Academic Not Applicable 0
6 Basic Science (Mal) Vol I Malayalam 6
6 Kerala Padavali (Mal) AT Not Applicable 27
6 Social Science (Eng) Vol I English 0
6 Basic Science (Eng) Vol I English 0
6 Social Science (Mal) Vol I Malayalam 21
6 Mathematics (Mal) Vol I Malayalam 19
6 Mathematics (Eng) Vol I English 0
6 Kerala Padavali (Mal) BT Not Applicable 14
6 Hindi Not Applicable 0
6 Kerala Reader English Vol I Not Applicable 12
7 Sanskrit Reader Oriental Not Applicable 70
7 Arabic Reader Oriental Not Applicable 0
7 Social Science (M) Vol I Malayalam 3
7 Urdu Readeer Not Applicable 65
7 Sanskrit Reader Academic Not Applicable 57
7 Arabic Reader Academic Not Applicable 30
7 Mathematics (M) Vol I Malayalam 71
7 Mathematics (E) Vol I English 0
7 Social Science (E) Vol I English 0
7 Basic Science (M) Vol I Malayalam 5
7 Basic Science (E) Vol I English 0
7 Kerala Padavali (Mal) AT Not Applicable 0
7 Hindi Reader Not Applicable 24
7 Kerala Padavali (Mal) BT Not Applicable 32
7 Kerala Reader English Vol I Not Applicable 0
8 I.C.T. (E) English 0
8 Kerala Sanskrit Reader - Academic Not Applicable 0
8 I.C.T. (M) Malayalam 0
8 Kerala Urdu Reader Not Applicable 0
8 Kerala Arabic Reader - Academic Not Applicable 0
8 Basic Science (Mal) Vol I Malayalam 95
8 Social Science (Mal) Vol I Malayalam 95
8 Mathematics (Mal) Vol I Malayalam 125
8 Mathematics (Eng) Vol I English 0
8 Social Science (Eng) Vol I English 0
8 Kerala Reader (Mal) (AT) Not Applicable 40
8 Basic Science (Eng) Vol I English 0
8 Kerala Reader (Mal) (BT) Not Applicable 25
8 Kerala Reader English Vol I Not Applicable 0
8 Hindi Not Applicable 75
2627


മേല്‍പറഞ്ഞ പാഠപുസ്തകങ്ങള്‍ ആവശ്യമായിട്ടുള്ള സബ്ജില്ലയിലെ സ്കൂളുകള്‍ക്ക് അവ 25/06/2016 രാവിലെ 11 മണിമുതല്‍ വിതരണം ചെയ്യും. കൈപ്പറ്റ് രശീതി നല്‍കി പ്രധാനാദ്ധ്യാപകര്‍ക്ക് അവ സ്വീകരിക്കാവുന്നതാണ്.

Wednesday, June 22, 2016

പ്രൈമറി അദ്ധ്യാപകര്‍ക്ക് സ്ഥലംമാറ്റം


ഗവണ്മെന്റ് പ്രൈമറി അദ്ധ്യാപകര്‍ക്ക് സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് ഉത്തരവായി.

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ഭാഷാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം 

അര്‍ഹരായവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം 

പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ് ഭാഷാദ്ധ്യാപകരില്‍നിന്നും ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ഭാഷാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് യോഗ്യത നേടിയവരും എന്നാല്‍ DDE യുടെ 28/11/2014 ലെ സര്‍ക്കുലറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാത്തവരുമായ ഭാഷാദ്ധ്യാപകരുടെ വിവരങ്ങള്‍ 5/7/2016 ന് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം. 

GAIN PF

KASEPF ലോണ്‍ ബില്ലുകള്‍


KASEPF ലോണ്‍ ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് DPI പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ചുവടെ.

OEC ലംപ്സം ഗ്രാന്‍റ്

അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം 


OEC വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും OEC ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ  വിദ്യാര്‍ഥികള്‍ക്കും 2016-17 വര്‍ഷത്തേക്കുള്ള ലംപ്സം ഗ്രാന്‍റ് അനുവദിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ 15/7/2016 വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രഥമാദ്ധ്യാപകര്‍ ഓണ്‍ലൈന്‍ ആയി പിന്നോക്ക സമുദായ വികസന വകുപ്പിന് ലഭ്യമാക്കാന്‍ നിര്‍ദേശം ലഭിച്ചു. ഓരോ സ്കൂളിലും വിതരണത്തിന് ആവശ്യമായ തുക പ്രഥമാദ്ധ്യാപകരുടെ ഔദ്യോഗിക അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.  

അപേക്ഷ ക്ഷണിച്ചു


ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ളതും ന്യൂനപക്ഷ പദവി ലഭിച്ചിട്ടുള്ളതും തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതുമായ എയ്ഡഡ്/അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 28 ന് വൈകിട്ട് അഞ്ച് മണി വരെ അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. 

Tuesday, June 21, 2016

ദ്വിദിന ശില്പശാല


ഫിസിക്സ്‌ വിഷയം കൈകാര്യം ചെയ്യുന്ന ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയില്‍ പ്രാവീണ്യമുള്ള അദ്ധ്യാപകര്‍ക്ക് മാത്രമായി ദ്വിദിന ശില്പശാല നടത്തുന്നു. ഒരു വിദ്യാഭ്യാസ ജില്ലയില്‍നിന്നും 10 അദ്ധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കുട്ടികളിലെ ശാസ്ത്ര കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ICFOSS പരിചയപ്പെടുത്തുന്ന Exp. Eyes Unit ആണ്   സൌജന്യമായി പരിശീലനം നല്‍കുന്നത്. കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ വെച്ച് ജൂണ്‍ 25, 26 തീയ്യതികളില്‍ ആണ് പരിശീലനം. അര്‍ഹതയുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് 22/6/2016 വൈകുന്നേരം 3 മണിക്ക് മുമ്പായി DEO വിന് സമര്‍പ്പിക്കണം.

Monday, June 20, 2016

Kodali School a good model for public education | Manorama News

B Ed Training Course 2016-18 

Selection of Candidates under Departmental Quota


2016-18 വര്‍ഷത്തേക്കുള്ള  B Ed Training Course ന് Departmental Quota യില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. 

Muthoott M George Excellence Award


മാര്‍ച്ച്‌ 2016 ലെ SSLC പരീക്ഷയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍നിന്നും ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കുട്ടിക്കാണ് അവാര്‍ഡ്‌ നല്‍കുന്നത്. അവാര്‍ഡ്‌ ലഭിക്കുന്നതിന് അരഹരായ കുട്ടികളുടെ വിശദാംശങ്ങള്‍ 25/6/2016 ന് മുമ്പായി പ്രഥമാദ്ധ്യാപകര്‍ DEO ഓഫീസില്‍ സമര്‍പ്പിക്കണം.

അദ്ധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം


ബാംഗ്ലൂര്‍ ആസ്ഥാനമായ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെയാണ് പരിശീലന കാലാവധി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അന്‍പത് വയസ് കഴിയാത്ത അദ്ധ്യാപകര്‍ ജൂണ്‍ 25 ന് മുമ്പ് അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മതപത്രത്തോടുകൂടി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് : www.riesielt.org

GAIN PF

അപാകതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം


ഗെയിന്‍ പി എഫുമായി ബന്ധപ്പെട്ട്    അപാകതകള്‍ നേരിടുന്നുണ്ടെങ്കില്‍   റിപ്പോര്‍ട്ട്‌ ചെയ്യാന്‍ KASEPF ഓഫീസില്‍നിന്നും നിര്‍ദേശം ലഭിച്ചു. അപാകതകള്‍ ചുവടെ ചേര്‍ത്ത എക്സല്‍ ഫൊര്‍മാറ്റില്‍  അതാത് AEO വിന്‍റെ ഇമെയില്‍ വിലാസത്തിലേക്ക്  23.06.2016 നു മുമ്പായി നല്‍കണം. അങ്ങിനെ  ചെയ്യുമ്പോള്‍ അതാത്‌ സ്‌ക്കൂളുകളുടെ പേരും സ്‌പാര്‍ക്ക്‌ കോഡും അതാത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്‌ എന്നും KASEPF ഓഫീസില്‍നിന്ന് നിര്‍ദേശം ലഭിച്ചു. ഗെയിന്‍ പി.എഫ്‌ സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത  സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ്‌ നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ്‌ എക്‌സംഷന്‍ ഉള്ള പ്രധാനാദ്ധ്യാപകരുള്ള  സ്‌ക്കൂളുകളും) മറ്റ്‌ പി.എഫ്‌ വരിക്കാരുടേയും വിവരങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്. .  ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട   സംശയങ്ങള്‍  ഈ പോസ്റ്റിന്‌ കമന്റായി ചേര്‍ക്കാവുന്നതാണ്.



  •         

Saturday, June 18, 2016

HSA കോര്‍ വിഷയങ്ങളിലേക്ക് പ്രൊമോഷന് അര്‍ഹാരായവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നു


HSA -Maths, Social Science, Natural Science, Physical Science, English തസ്തികകളിലേക്ക് ഉദ്യോഗക്കയറ്റത്തിന് 31/3/2015 വരെ യോഗ്യത നേടിയിട്ടുള്ള പ്രൈമറി / ഭാഷാ / സ്പെഷലിസ്റ്റ് അദ്ധ്യാപകരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നു. 31/3/2011 വരെ സര്‍വ്വീസില്‍ പ്രവേശിച്ച്  നിലവിലുള്ള തസ്തികയില്‍ പ്രൊബേഷന്‍ കാലയളവ്‌ തൃപ്തികരമായി പൂര്‍ത്തീകരിച്ചവരും നിശ്ചിത വിദ്യാഭ്യാസ യോഗ്യത (ഒരേ വിഷയത്തില്‍ത്തന്നെ ബിരുദവും B Ed ഉം) ഉള്ളവരെയുമാണ്  പരിഗണിക്കുന്നത്. പ്രൈമറി സ്കൂളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ HM & AEO മുഖേനയാണ് DDE ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷ AEO ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയ്യതി 5/7/2016. 

വായനാദിനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം



ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ അമരക്കനായിരുന്ന ശ്രീ.പി.എന്‍.പണിക്കരുടെ സ്മരണാര്‍ത്ഥമാണ് വായനാദിനം ആചരിക്കപ്പെടുന്നത്. വായനാദിനത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചുവടെ ചേര്‍ത്തിരിക്കുന്നു. ജൂണ്‍ 29 ഞായറാഴ്ച ആയതിനാല്‍ അടുത്ത പ്രവര്‍ത്തിദിവസമായ ജൂണ്‍ 20 ന് സ്കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ക്കായി വായനാ സന്ദേശം നല്‍കേണ്ടതാണ്. തുടര്‍ന്ന് ഒരാഴ്ചക്കാലം വായനാ വാരമായി ആചരിക്കേണ്ടതാണ്.