Saturday, July 30, 2016

അനാദായകരമായ സ്കൂളുകളിലെ നിയമന അംഗീകാരം

സ്പഷ്ടീകരണം 


ശരാശരി 15 ഒ അതിലധികമോ കുട്ടികള്‍ ഉള്ള അനാദായകരമായ സ്കൂളുകളിലെ നിയമനങ്ങള്‍ AEO മാര്‍ ദിവസവെതനാടിസ്ഥനത്തില്‍ മാത്രമേ അംഗീകാരം നല്‍കാവൂ എന്നും തുടര്‍ന്ന് കുട്ടികളുടെ UID സംബന്ധിച്ച തെളിവുകള്‍ സഹിതം ഹര്‍ജി സമര്‍പ്പിച്ചാല്‍ ഓരോ കേസിന്‍റെയും മെറിറ്റ്‌ പരിശോധിച്ച് ഡയറക്ടറെറ്റില്‍നിന്നും തീരുമാനമുണ്ടാകുന്നതാണ് എന്നും സ്പഷ്ടീകരിച്ചുകൊണ്ടുള്ള DPI യുടെ കത്ത് ചുവടെ.

കുട്ടികള്‍ക്കായുള്ള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


കുട്ടികള്‍ക്കായുള്ള 2016-ലെ ദേശീയ ധീരതാ പ്രവര്‍ത്തനത്തിന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ നല്‍കുന്ന രാഷ്ട്രപതിയുടെ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന അവാര്‍ഡുകള്‍ക്കുമായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശു ക്ഷേമ സമിതി മുഖേനയാണ് അപേക്ഷിക്കേണ്ടത്. സംഭവം നടക്കുമ്പോള്‍ ആറിനും പതിനെട്ട് വയസിനുമിടയ്ക്കുള്ള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകത്യങ്ങള്‍ ഇവക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരവുമായ പരിക്കുകള്‍ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ തന്നെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്പദമായ സംഭവം നടന്നത് 2014 ജൂലൈ ഒന്നിനും 2015 ജൂണ്‍ 31-നും ഇടക്കായിരിക്കണം. ഭാരത് അവാര്‍ഡ്, ഗീതാ ചോപ്രാ അവാര്‍ഡ്, സഞ്ജയ് ചോപ്രാ അവാര്‍ഡ്, ബാപ്പു ഗയധാനി അവാര്‍ഡ് (3 എണ്ണം) ജനറല്‍ അവാര്‍ഡ് എന്നിവയാണ് ദേശീയ ബഹുമതികള്‍. മെഡലും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡിന് പുറമേ അര്‍ഹത നേടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ വഹിക്കും. അവാര്‍ഡിനര്‍ഹരായ കുട്ടികളെ ശിശുദിനത്തില്‍ പ്രഖ്യാപിക്കും. അപേക്ഷകരെ ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന അവാര്‍ഡിനും പരിഗണിക്കും. ദേശീയ അവാര്‍ഡിനായി കേരളത്തില്‍ നിന്നുമുള്ള അപേക്ഷകര്‍ ശിശുക്ഷേമ സമിതി മുഖേനയാണ് അപേക്ഷിക്കേണ്ടത്. സാമൂഹ്യ ക്ഷേമ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലീസ് എന്നീ ഗവണ്‍മെന്റ് വകുപ്പുകള്‍ക്കും കുട്ടികളുടെ പേര് ശുപാര്‍ശ ചെയ്യാം. തിരുവനന്തപുരത്ത് തൈക്കാട്ടുള്ള ശിശുക്ഷേമ സമിതിയുടെ ഓഫീസില്‍ നിന്നും നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ വാങ്ങാം. തപാല്‍ മുഖേന ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ പത്ത് രൂപയുടെ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അഡ്മിനിസ്‌ട്രേറ്റര്‍, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി. ഒ, തിരുവനന്തപുരം- 695 014 വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോറം ആഗസ്റ്റ് 31 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ അവാര്‍ഡിനര്‍ഹമായ പ്രവര്‍ത്തി, അവയുടെ പത്രവാര്‍ത്തകള്‍ ഇവ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കി മറ്റു ബന്ധപ്പെട്ട രേഖകളോടൊപ്പം ( 3 പകര്‍പ്പും, 3 ഫോട്ടോയും) അഡ്മിനിസ്‌ട്രേറ്റര്‍, കേരള സംസ്ഥാന ശിശു ക്ഷേമ സമിതി, തൈക്കാട് പി. ഒ, തിരുവനന്തപുരം- 695014 വിലാസത്തില്‍ ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് (National / State Bravery Award for children 2015) എന്ന് രേഖപ്പെടുത്തിയിരിക്കണം. 

സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു


അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍ സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ് www.socialsecuritymission.gov.in. ഹെല്‍പ്പ്‌ലൈന്‍ - 8589062526. 

Friday, July 29, 2016

ഓഫീസ് അറ്റന്‍ഡന്‍റ്മാരുടെ Ratio Grade പ്രൊമോഷന്‍

സീനിയോറിറ്റി ലിസ്റ്റ് പരിഷകരിക്കുന്നു 


ഓഫീസ് അറ്റന്‍ഡന്‍റ്മാരുടെ Ratio Grade പ്രൊമോഷന് മാനദണ്ടമായ സീനിയോറിറ്റി ലിസ്റ്റ് 1/8/2014 വരെ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നു. ഗവ. പ്രൈമറി സ്കൂളുകളിലെ  അര്‍ഹരായ ജീവനക്കാരുടെ ഡേറ്റ നിശ്ചിത പ്രൊഫോമയില്‍ രേഖപ്പെടുത്തി സേവന പുസ്തകം സഹിതം 15/8/2016 ന് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം.

സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം 1/8/2016 ന് 


സബ്ജില്ലാ സോഷ്യല്‍  സയന്‍സ് ക്ലബ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം 1/8/2016 തിങ്കളാഴ്ച  ഉച്ചതിരിഞ്ഞ്  2.30 ന് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് നടക്കും. എല്ലാ സോഷ്യല്‍ സയന്‍സ് ക്ലബ് സ്പോണ്‍സര്‍മാരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണം. 

അജണ്ട:

  • വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്‌, 2015-16 - അവതരണം
  • ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറക്കല്‍ 

ജി.പി.എഫ് വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിച്ചു


കേരള സര്‍ക്കാര്‍ ജീവനക്കാരുടെയും ഓള്‍ ഇന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2015-16 വര്‍ഷത്തേക്കുളള ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് www.agker.cag.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വരിക്കാര്‍ക്ക് അവരവരുടെ പിന്‍ നമ്പര്‍ ഉപയോഗിച്ച് ് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 -2776600. 

ആശയരൂപീകരണ ശില്പശാല


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങള്‍ - മികവിന്റെ കേന്ദ്രങ്ങള്‍ എന്ന വിഷയത്തില്‍ ആശയരൂപീകരണ ശില്പശാല ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കും. ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് ശില്പശാല ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും. ആഗസ്റ്റ് രണ്ടിന് വൈകുന്നേരം നാലു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രാഫ. സി. രവീന്ദ്രനാഥ് ഉപസംഹാരം നിര്‍വഹിക്കും. 

സ്വച്ഛ വിദ്യാലയ പുരസ്‌കാരം 2016


വൃത്തിയും വെടിപ്പുമുള്ള വിദ്യാലയ പരിസരം കുട്ടികള്‍ക്ക് പഠനത്തിന് അനുഗുണമായ സാഹചര്യം ഒരുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. സ്വച്ഛമായ വിദ്യാലയാന്തരീക്ഷം ഒരുക്കി മികവ് കാട്ടിയ വിദ്യാലയങ്ങളെ ആദരിക്കുന്നതിനും അവരുടെ പ്രയത്നവും വിജയവും ആഘോഷിക്കുന്നതിനുമായി മാനവ വിഭവശേഷി മന്ത്രാലയം സ്വച്ഛ വിദ്യാലയ പുരസ്‌കാരം നല്‍കുന്നു. സര്‍ക്കാര്‍ സ്കൂളുകളെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 31/7/2016.

ശാസ്ത്ര സെമിനാര്‍ 


ഹൈ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 2016-17 വര്‍ഷം നടത്തുന്ന ശാസ്ത്ര സെമിനാര്‍ മത്സരങ്ങളുടെ Theme സംബന്ധിച്ചും സ്കൂള്‍ തലം മുതല്‍ റവന്യൂ ജില്ലാതലം വരെയുള്ള സമയക്രമം സംബന്ധിച്ചുമുള്ള ഡയറക്ടറുടെ അറിയിപ്പ് ചുവടെ:

ശാസ്ത്ര നാടക മത്സരം 



ഹൈ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 2016 വര്‍ഷം നടത്തുന്ന ശാസ്ത്ര നാടക മത്സരങ്ങളുടെ Main Theme, Sub Themes എന്നിവ സംബന്ധിച്ചും സ്കൂള്‍ തലം മുതല്‍ റവന്യൂ ജില്ലാതലം വരെയുള്ള സമയക്രമം സംബന്ധിച്ചുമുള്ള ഡയറക്ടറുടെ അറിയിപ്പ് ചുവടെ:

Thursday, July 28, 2016

Open Defecation Free (ODF) Campaign

കണ്ണൂര്‍ - സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ല

പ്രഖ്യാപനം ജൂലൈ 31 ന്


കണ്ണൂരിനെ  സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ലയായി ജൂലൈ 31 ന് പ്രഖ്യാപിക്കുന്നു. ഇതിന്‍റെ ഭാഗമായി സ്കൂള്‍ ടോയിലെറ്റുകളുടെയും മൂത്രപ്പുരകളുടെയും ശുചിത്വ സംവിധാനം ജില്ലാതല ഓഫീസര്‍മാര്‍ അടങ്ങിയ കമ്മിറ്റി  ഓഗസ്റ്റ്‌ 1 മുതല്‍ എല്ലാ സ്കൂളുകളും സന്ദര്‍ശിച്ച് മോണിറ്റര്‍ ചെയ്യുന്നു. ജൂലൈ 31 ന് എല്ലാ വിദ്യാലയങ്ങളും ശുചിത്വ വിദ്യാലയമായി പ്രഖ്യാപിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. ശുചിത്വ വിദ്യാലയ പ്രഖ്യാപനം നടത്തുന്നതിനു മുന്നോടിയായി ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെയെന്ന്  നേരത്തെ തന്നെ എല്ലാ പ്രഥമാദ്ധ്യാപകരെയും അറിയിചിട്ടുള്ളതാണ്. എങ്കിലും അത് ഒരിക്കല്‍ക്കൂടി ചുവടെ പോസ്റ്റ്‌ ചെയ്യുന്നു. ഇതുസംബന്ധിച്ച കണ്ണൂര്‍ DDE യുടെ നിര്‍ദേശങ്ങളും ചുവടെ ചേര്‍ക്കുന്നു.

 ഹൈ സ്കൂളുകള്‍ക്കായി നബാര്‍ഡ് - ആകാശവാണി കാര്‍ഷിക പദ്ധതി


ആകാശവാണി കണ്ണൂര്‍ നിലയവും നബാര്‍ഡ് ഫാര്‍മേഴ്സ്‌ ക്ലബ് ജില്ലാതല ഫെഡറേഷനും സംയുക്തമായി ഈ അദ്ധ്യയന വര്ഷം നടപ്പിലാക്കുന്ന നബാര്‍ഡ് - റേഡിയോ ഫാം സ്കൂള്‍ എന്ന പ്രോജക്റ്റിലേക്ക് ജില്ലയിലെ ഹൈ സ്കൂളുകള്‍ക്ക് ഓഗസ്റ്റ്‌ 10 ന് മുമ്പ് അപേക്ഷിക്കാം. വിശദാംശങ്ങള്‍ ചുവടെ:

ഭവന വായ്പ : അപേക്ഷാ തീയതി നീട്ടി


സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 2016-17 വര്‍ഷത്തെ ഭവന നിര്‍മ്മാണ വായ്പയ്ക്ക് അതത് ഓഫീസുകളില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടി. അപേക്ഷകള്‍ വകുപ്പ് തലവന്‍മാര്‍ക്ക് ആഗസ്റ്റ് അഞ്ചുവരെ നല്‍കാം. വകുപ്പ് തലവന്‍മാര്‍ ആഗസ്റ്റ് 10 നു മുമ്പ് അര്‍ഹതാ പട്ടിക ധനകാര്യ വകുപ്പിന് കൈമാറണം.

Wednesday, July 27, 2016

 DIET ന്‍റെ രാജതോത്സവം

 പൂര്‍വ്വാദ്ധ്യാപക - വിദ്യാര്‍ത്ഥി സംഗമം


കണ്ണൂര്‍ DIET ന്‍റെ രാജതോത്സവത്തിന്റെ ഭാഗമായി പൂര്‍വ്വാദ്ധ്യാപക - വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. ബേസിക് ട്രെയിനിംഗ് സ്കൂള്‍  DIET ലാബ്‌ സ്കൂള്‍ എന്നിവിടങ്ങളില്‍ വിവിധ കാലയളവില്‍ പഠിച്ചവരും അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരും 30/7/2016 ശനിയാഴ്ച രാവിലെ 10 മണിക്ക് DIET ല്‍ കൂടിച്ചേരും. 

 സ്കൂള്‍  പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് 

മാര്‍ഗനിര്‍ദേശങ്ങള്‍


2016-17 വര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ് രൂപീകരണത്തിനും നടത്തിപ്പിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ DPI പുറപ്പെടുവിച്ചു.

Tuesday, July 26, 2016

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍

 മെഡിക്കല്‍ ക്യാമ്പ്‌


എട്ടാംക്ലാസ് വരെയുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സര്‍വ്വ ശിക്ഷാ അഭിയാന്‍ കണ്ണൂര്‍ നോര്‍ത്ത് BRC യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്‍റെ പ്രോഗ്രാം നോട്ടിസ് ചുവടെ:

ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ ബിരുദ/ഡിപ്ലോമ കോഴ്‌സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന സ്‌കൂള്‍ അധ്യാപകരുടെ കുട്ടികള്‍ക്കുള്ള 2013-14 അധ്യയന വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 20 ന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷാഫോറം തപാലില്‍ ലഭിക്കുന്നതല്ല.

Sunday, July 24, 2016

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 26/7/2016 ന്


സബ്ജില്ലയിലെ എല്ലാ ഗവ / എയിഡഡ് / അണ്‍ എയിഡഡ് പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകരുടെയും യോഗം 26/7/2016 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് ചേരുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത്തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

അജണ്ട:

  • ശുചിത്വ വിദ്യാലയം
  • Deworming Day
  • വിദ്യാരംഗം രജിസ്ട്രേഷന്‍ ഫീ
  • UID / EID ലഭിച്ചിട്ടില്ലാത്ത കുട്ടികളുടെ എണ്ണം - റിപ്പോര്‍ട്ട്‌ ശേഖരണം 

ജവഹര്‍ നവോദയ വിദ്യാലയ സെലെക്ഷന്‍ ടെസ്റ്റ്‌ 2017

അപേക്ഷ ക്ഷണിച്ചു


ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് അഡ്മിഷന് വേണ്ടിയുള്ള   പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിനാവശ്യമായ അപേക്ഷാഫോറം വിതരണത്തിനായി  AEO ഓഫീസില്‍  ലഭിച്ചു. പൂരിപ്പിച്ച അപേക്ഷാഫോറം AEO ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയ്യതി 16/09/2016.


Saturday, July 23, 2016

KITCO proposes Creativity and Innovation Lab@School in government schools across the State

KITCO proposes Creativity and Innovation Lab@School in government schools across the State: In a move aimed at imparting innovative spirit and encouraging creativity and entrepreneurship among students, the State-owned KITCO Ltd has proposed to launch a novel project, Creativity and Innovat

വിദ്യാരംഗം കലാസാഹിത്യവേദി

അദ്ധ്യാപകര്‍ക്കായി കലാ സാഹിത്യ മത്സരങ്ങള്‍


വിദ്യാരംഗം കലാസാഹിത്യവേദി ദേശീയ അദ്ധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍ അദ്ധ്യാപകര്‍ക്കായി ഈ വര്‍ഷവും  കലാ സാഹിത്യ മത്സരങ്ങള്‍ നടത്തുന്നു. കഥ, കവിത, തിരക്കഥ, നടകടരചന, ചിത്രരചന എന്നീ ഇനങ്ങളില്‍ ആണ് മത്സരങ്ങള്‍ നടത്തുന്നത്. രചനകളും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമും ഓഗസ്റ്റ്‌ 15 നകം ഡയറക്ടറെറ്റില്‍ ലഭിക്കണം. വിശദാംശങ്ങള്‍ ചുവടെ.

Open Defecation Free (ODF) Campaign

കണ്ണൂര്‍ - സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ല

പ്രഖ്യാപനം ജൂലൈ 31 ന്



കണ്ണൂരിനെ  സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ലയായി ജൂലൈ 31 ന് പ്രഖ്യാപിക്കുന്നു. ഇതിന്‍റെ ഭാഗമായി സ്കൂളുകള്‍ ഏറ്റെടുത്ത് നടപ്പില്‍വരുത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ജില്ലാ ശുചിത്വ മിഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

സുകുമാരകല - മിടുക്കര്‍ക്ക് ധാനസഹായം

2015-16 വര്‍ഷത്തില്‍ സ്കൂള്‍ കലോത്സവത്തില്‍ സബ് ജില്ലാതലത്തില്‍ കഥകളി / ഓട്ടന്‍തുള്ളല്‍ / ഭരതനാട്യം / കുച്ചുപ്പുടി / മോഹിനിയാട്ടം / നാടോടിനൃത്തം ഇനത്തില്‍ല്‍  മത്സരിക്കുകയും ജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും ചെയ്ത വര്‍ക്ക് കുടുംബ വാര്‍ഷിക വരുമാനം 75000/- രൂപയില്‍ താഴെയുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് ധാനസഹായത്തിനു അപേക്ഷിക്കാം. 10000/- രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ 25/7/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം. വിശദാംശം ചുവടെ:


സെറ്റ് പരീക്ഷ: തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം



സെറ്റ് ജൂണ്‍ 2016 പരീക്ഷ ജൂലൈ 31 ഞായറാഴ്ച നടത്തും. ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ ഹാജരാക്കാത്ത പരീക്ഷാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. 

Friday, July 22, 2016


പൈതല്‍ മലയിലേക്ക് മഴയാത്ര



കണ്ണൂര്‍: മലനിരകളിലെ മഴയുടെ അപൂര്‍വ്വ ഭാവങ്ങളിലേക്കും, പൈതല്‍മലയുടെ മാസ്മരിക സൗന്ദര്യത്തിലേക്കും വേറിട്ടൊരു യാത്രയുമായി മണ്‍സൂണ്‍ 2016. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന മഴയാത്ര 23 ന് രാവിലെ 10 മണിക്ക് മുന്‍ മന്ത്രി കെ സി ജോസഫ് എം എല്‍ എ പൊട്ടന്‍പ്ലാവില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, വൈസ് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനം പൈതല്‍മല ടൂറിസം കോംപ്ലക്‌സ് പരിസരത്ത് ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. മഴയാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ കുട്ടികളുടെ എണ്ണം സഹിതം രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന് ഫീസ് ഇല്ല. പങ്കെടുക്കുന്ന സ്‌കൂളുകള്‍ 23 ന് 10 മണിക്ക് മുമ്പ് പൊട്ടന്‍പ്ലാവിലെ ഡി ടി പി സി ബേസ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. കണ്ണൂരില്‍ നിന്ന് തളിപ്പറമ്പ്-ശ്രീകണ്ഠപുരം-ചെമ്പേരി വഴിയോ തളിപ്പറമ്പ്-ഒടുവളളി-നടുവില്‍ വഴിയോ പൊട്ടന്‍പ്ലാവിലെത്താം. മഴയാത്രയില്‍ മികച്ച പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്ന സ്‌കൂളിന് പ്രത്യേക പുരസ്‌കാരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9447888921, 9946618365, 9447982680 നമ്പറുകളില്‍ ബന്ധപ്പെടണം.

Thursday, July 21, 2016

NuMATS പദ്ധതി 

ഉന്നതനിലവാരമുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം 



ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ ഗണിതശാസ്ത്രത്തില്‍ സമര്‍ത്ഥരായവര്‍ ക്കായി SCERT യുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയുംആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നല്‍കുന്ന  പരിശീലന പദ്ധതിയാണ്  NuMATS . ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവര്‍ പത്താം ക്ലാസ് കഴിയുന്നതുവരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളളാക്കി വളര്‍ത്തുന്നു. ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഉന്നതനിലവാരമുള്ള 5 കുട്ടികളുടെ  വിശദാംശങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ AEO ഓഫീസില്‍ 20/10/2016 ന് മുമ്പായി  സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ ചുവടെ.  

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷകള്‍ www.scholarships.gov.in എന്ന വെബ്‌സൈറ്റില്‍ National Scholarship Portal (NSP) വഴി ഓണ്‍ലൈന്‍ ആയി ഈ മാസം 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അപൂര്‍ണ്ണവും അവ്യക്തവും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ അപേക്ഷകള്‍ നിരസിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.itschool.gov.in സന്ദര്‍ശിക്കാം. 

Wednesday, July 20, 2016

clip

മത്സ്യത്തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസാനുകൂല്യം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചുനല്‍കുന്നതിനുള്ള കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം മത്‌സ്യബന്ധന-തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി ഉത്തരവായി. ഇതനുസരിച്ച് ഒരു വര്‍ഷം വരെ കാലതാമസം ഉള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുളള അധികാരി ജില്ലാ ഓഫീസര്‍മാരായിരിക്കും. രണ്ട് വര്‍ഷംവരെ ദക്ഷിണ, മദ്ധ്യ, ഉത്തര മേഖല ജോയിന്‌റ് ഡയറക്ടര്‍മാര്‍ക്കും മൂന്ന് വര്‍ഷം വരെയുള്ള അപേക്ഷകള്‍ ഫിഷറീസ് ഡയറക്ടര്‍ക്കും മൂന്നു വര്‍ഷത്തിനുമുകളിലുള്ള അപേക്ഷകളിന്മേല്‍ സര്‍ക്കാര്‍ തലത്തിലും അധികാരമുണ്ട്.
വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ യഥാസമയം സമര്‍പ്പിക്കുന്നതിനു കാലതാമസം ഉണ്ടാകുന്ന വേളയില്‍ വളരെ പിന്നോക്കാവാസ്ഥയിലുളള മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണിത്. ഇതുവരെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ സര്‍ക്കാരില്‍ സമര്‍പ്പിക്കണമായിരുന്നു.

ശുചിത്വ വിദ്യാലയ പ്രഖ്യാപനം ജൂലൈ 31 ന്


കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ജൂലൈ 31 ന് ശുചിത്വ വിദ്യാലയ പദവിയിലേക്ക് കടക്കും.കേരള പിറവിദിനമായ നവംബര്‍ 1 ന് സംസ്ഥാനം ഒ ഡി എഫ് (ഓപ്പണ്‍ ഡിഫക്കേഷന്‍ ഫ്രീ) സംസ്ഥാനമായി മാറുകയാണ്. ഇതിന്റെ ഭാഗമായി സപ്തംബര്‍ ഒന്നിനകം ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഒ ഡി എഫ് ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കുന്നതിനായി ജില്ലാ ഭരണകൂടം തീവ്ര പ്രവര്‍ത്തനം നടത്തുകയാണ്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചിത്വ സംവിധാനം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ മുഴുവന്‍ എ ഇ ഒ മാരുടെയും ബി പി ഒ മാരുടെയും സംയുക്ത യോഗത്തില്‍ തീരുമാനമായി. വിദ്യാര്‍ത്ഥികളില്‍ ശുചിത്വശീലം വളര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വി കെ ദിലീപ് അധ്യക്ഷനായിരുന്നു. അസി കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി ക്ലാസ്സെടുത്തു.

സംസ്ഥാന തല പ്രതിഭാ നിര്‍ണ്ണയ പരീക്ഷ


ദേശീയ പ്രതിഭാ നിര്‍ണ്ണയ പരീക്ഷയുടെ ഭാഗമായി കേരളത്തിലെ ഗവണ്‍മെന്റ് / എയ്ഡഡ് / അംഗീകൃത സ്‌കൂളുകളില്‍ ഈ വര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്. സി. ഇ. ആര്‍. ടി സംസ്ഥാനതല പ്രതിഭാ നിര്‍ണ്ണയ പരീക്ഷ നടത്തുന്നു. നവംബര്‍ ആറാം തീയതി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. 2015-16 അദ്ധ്യയന വര്‍ഷം ഒമ്പതാം ക്ലാസില്‍ വര്‍ഷാവസാന പരീക്ഷയില്‍ 55ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദാംശം www.scert.kerala.gov.in -ല്‍ 

Tuesday, July 19, 2016

Open Defecation Free (ODF) Campaign

കണ്ണൂര്‍ - സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ല

പ്രഖ്യാപനം ജൂലൈ 31 ന്



കണ്ണൂരിനെ  സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ലയായി ജൂലൈ  31 ന് പ്രഖ്യാപിക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍റെ ആഭിമുഖ്യത്തിലുള്ള ടീമുകള്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. എല്ലാ സ്കൂളുകളിലെയും ശൌചാലയങ്ങള്‍ വൃത്തിയായി പരിപാലനം ചെയ്യാനും വിദ്യാലയവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാനും   ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാനും  എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

സ്കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കുള്ള ക്ലാസ് 23/7/2016 ന് 


സ്കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കുള്ള ക്ലാസ് 23/7/2016 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 1 മണി വരെ കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് നടക്കും. എല്ലാ പച്ചകത്തോഴിലളികളെയും പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.  

LSS, USS Exam 2017

അദ്ധ്യാപകര്‍ക്കുള്ള Orientation Program 22/7/2016 ന് 



LSS, USS കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്ന യഥാക്രമം നാലാം  ക്ലാസിലെയും ലെയും എഴാം ക്ലാസിലെയും അദ്ധ്യാപകര്‍ക്കായുള്ള  Orientation Program 22/7/2016 വെള്ളിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെ ചുവടെ ചേര്‍ത്ത കേന്ദ്രങ്ങളില്‍വെച്ച് നടക്കും. 

  • LSS - കണ്ണൂര്‍ നോര്‍ത്ത് BRC
  • USS - GTTI (Men) കണ്ണൂര്‍ 
ഓരോ സ്കൂളില്‍നിന്നും ഓരോ വിഭാഗത്തിലെയും ഒരു അദ്ധ്യാപകനെ വീതം ക്ലാസില്‍ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

 അടല്‍ ടിങ്കറിഗ് ലാബുകള്‍ സജ്ജീകരിക്കുന്നതിന് തുക അനുവദിക്കുന്നു


സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍എന്നിവയുടെ നിയന്ത്രണത്തിലുള്ളതും 
6 മുതല്‍ 10 വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നതും 
1500 സ്ക്വയര്‍ ഫീറ്റ്‌ കെട്ടിടം സജ്ജമാക്കുന്നതിന് 
സാദ്ധ്യതയുള്ളതുമായ സ്കൂളുകളില്‍ അടല്‍ ടിങ്കറിഗ് ലാബുകള്‍ സജ്ജീകരിക്കുന്നതിന് കേന്ദ്ര ഗവ.  തുക അനുവദിക്കുന്നു. ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കേണ്ട അവസാന 
തീയ്യതി 20/7/2016.

Monday, July 18, 2016

ദേശീയ  ബാല ശാസ്ത്ര കോണ്‍ഗ്രസ്



24-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്‍റെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‍ സംഘടിപ്പിക്കു ബാലശാസ്ത്ര കോണ്‍ഗ്രസിന്‍റെ മുഖ്യവിഷയം  Science Technology & Innovation for Sustainable Development ആണ്.
സബ് തീമുകള്‍:

  1. Natural Resource Management
  2. Food & Agriculture
  3. Energy
  4. Health, Hygiene & Nutrition
  5. Lifestyles & Livelihoods
  6. Disaster Management
  7. Traditional Knowledge Systems
10-14 ഏജ് ഗ്രൂപ്പിലുള്ളവര്‍ക്ക്  ജൂനിയര്‍ ടീമിലും 14- 17 ഏജ് ഗ്രൂപ്പിലുള്ളവര്‍ക്ക്  സീനിയര്‍  ടീമിലും പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ 5 കുട്ടികളുള്ള  ഒരു ഗ്രൂപ്പിനും ഒരു ടീച്ചര്‍ ഗൈഡിനും  മേല്‍പറഞ്ഞ മെയിന്‍ തീമിലോ സബ് തീമിലോ പ്രൊജക്റ്റ്‌ തയ്യാറാക്കാം. കൂടുതല്‍ അറിയുന്നതിന്........

 എയിഡഡ് സ്കൂള്‍ സ്റ്റാഫ് 

LIC പ്രീമിയം SPARK ലൂടെ റിക്കവര്‍ ചെയ്യുന്നതിന് അനുമതിയായി


എയിഡഡ് സ്കൂള്‍ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും LIC പ്രീമിയം SPARK ലൂടെ റിക്കവര്‍ ചെയ്യുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവായി.

സ്വച്ഛ വിദ്യാലയ പുരസ്‌കാരം 2016 


വൃത്തിയും വെടിപ്പുമുള്ള വിദ്യാലയ പരിസരം കുട്ടികള്‍ക്ക് പഠനത്തിന് അനുഗുണമായ സാഹചര്യം ഒരുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. സ്വച്ഛമായ വിദ്യാലയാന്തരീക്ഷം ഒരുക്കി മികവ് കാട്ടിയ വിദ്യാലയങ്ങളെ ആദരിക്കുന്നതിനും അവരുടെ പ്രയത്നവും വിജയവും ആഘോഷിക്കുന്നതിനുമായി മാനവ വിഭവശേഷി മന്ത്രാലയം സ്വച്ഛ വിദ്യാലയ പുരസ്‌കാരം നല്‍കുന്നു. സര്‍ക്കാര്‍ സ്കൂളുകളെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 31/7/2016.

Saturday, July 16, 2016

എസ്.സി വിഭാഗക്കാര്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് സഹായം


മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി പ്ലസ് വണ്ണിന് സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്ന വാര്‍ഷിക കുടുംബ വരുമാനം നാലര ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന ഓഫീസറും കളക്ടറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് പഠിക്കുന്നവരായിരിക്കണം. രണ്ട് വര്‍ഷത്തേക്ക് ഇരുപതിനായിരം രൂപ വരെയാണ് ധനസഹായം. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ജൂലൈ 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം 

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം


2016-17 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടൂ/ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ, ടി.ടി.സി തുടങ്ങിയ കോഴ്‌സുകളുടെ പൊതുപരീക്ഷകളില്‍ അറുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങി വിജയിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് പട്ടികജാതി വികസന വകുപ്പ് പ്രത്യേക പ്രോത്സാഹന സമ്മാനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 നകമോ റിസള്‍ട്ട് പ്രഖ്യാപിച്ച് ഒരുമാസത്തിനകമോ അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍' പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. 

തീയതി നീട്ടി


സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2016-17 വര്‍ഷത്തെ ലംപ്‌സംഗ്രാന്റ്, വിതരണത്തിനായി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലായ് 25 വരെ നീട്ടി. 

നൈപുണ്യ പഠനം: കേരളത്തില്‍

 തത്സമയ സംപ്രേഷണം വിക്‌ടേഴ്‌സില്‍


സംസ്ഥാനത്തെ നൈപുണ്യ വികസനത്തെയും, നൈപുണ്യ പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നെയും കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിക്‌ടേഴ്‌സ് ചാനലിലൂടെ മറുപടി പറയുന്നു ജൂലൈ 19 വൈകുന്നേരം 3.30ന് 'നൈപുണ്യ പഠനം കേരളത്തില്‍' എന്നപരിപാടിയിലാണ് മന്ത്രിയുടെ മറുപടി . മന്ത്രിയോടൊപ്പം ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ശ്രീനിവാസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.റെജു.എം.റ്റി എന്നിവരും പങ്കെടുക്കും. 

Thursday, July 14, 2016

Footwear Allowance അനുവദിച്ചു 


2014 ശമ്പള പരിഷ്കരണ ഉത്തരവില്‍ ഏതാനും വകുപ്പുകളിലെ പാര്‍ട്ട്‌ ടൈം കണ്ടിന്ജന്റ്റ് എംപ്ലോയീസിന് അനുവദിച്ചിരുന്ന പാദരക്ഷാ അലവന്‍സ് (Footwear Allowance) അടിച്ചുവാരല്‍, ശുചീകരണ  ജോലികള്‍ ചെയ്യുന്ന എല്ലാ പാര്‍ട്ട്‌ ടൈം കണ്ടിന്ജന്റ്റ് എംപ്ലോയീസിനും അനുവദിച്ചുകൊണ്ട് ഉത്തരവായി.

കുട്ടികള്‍ക്കെതിരെ ശാരീരിക ശിക്ഷ പാടില്ല


സ്കൂളുകളില്‍ അദ്ധ്യാപകരുടെ ഭാഗത്തുനിന്നും കുട്ടികള്‍ക്കെതിരെ യാതൊരുവിധ പീഡനങ്ങളും ഉണ്ടാകാതിരിക്കുന്നതിന് RTE ആക്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും   ലൈംഗിക അതിക്രമങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ഇതുസംബന്ധിച്ചുള്ള ആക്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും കുട്ടികള്‍ക്കുള്ള ശ്രദ്ധയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായുള്ള ആക്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും എല്ലാ അദ്ധ്യാപകര്‍ക്കും ബോധവത്കരണം നല്‍കുന്നതിന്  പ്രഥമാദ്ധ്യാപകര്‍ക്ക്  ഉള്ള പൊതു വിദ്യാഭാസ ഡയറക്ടറുടെ നിര്‍ദേശങ്ങള്‍ ചുവടെ.

ലംപ്സം ഗ്രാന്‍റ് വര്‍ദ്ധിപ്പിച്ചു


SC, ST, OEC വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്‍റ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവായി.

IEDSS

വൈദ്യപരിശോധന ക്യാമ്പ്‌ 

സവിശേഷ സഹായം ആവശ്യമായ വിദ്യാര്‍ത്ഥികളെ (CWSN) കണ്ടെത്തുന്നതിനയുള്ള വൈദ്യപരിശോധന ക്യാമ്പ്‌ നടത്തുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

15th July Statistics

ഉടന്‍ സമര്‍പ്പിക്കണം 


2016-17 വര്‍ഷത്തേക്കുള്ള അദ്ധ്യാപകരുടെ 15th July Statistics എല്ലാ പ്രഥമാദ്ധ്യാപകരും ജൂലൈ 20 ന് മുമ്പായി സമര്‍പ്പിക്കണം.

സയന്‍സ് ക്ലബ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം 19/7/2016 ന് 


സബ്ജില്ലാ സയന്‍സ് ക്ലബ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം 19/7/2016 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്  2 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് നടക്കും. എല്ലാ സയന്‍സ് ക്ലബ് സ്പോണ്‍സര്‍മാരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണം. 

അജണ്ട:

  • വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരണം
  • ജൈവകൃഷിയെക്കുറിച്ചുള്ള ക്ലാസ് 
  • ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറക്കല്‍ 

പ്രഥമാദ്ധ്യാപകര്‍ക്കുമുള്ള ഏകദിന പരിശീലന ക്ലാസ് 16/7/2016 ന് 



സബ്ജില്ലയിലെ  പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്കുമുള്ള ഏകദിന പരിശീലന ക്ലാസ് 16/7/2016 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെ കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് നടക്കും. എല്ലാ  പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.

LSS , USS പരീക്ഷയെ ക്കുറിച്ചുള്ള ക്ലാസ് മാറ്റിവെച്ചു 


16/7/2016 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന LSS , USS പരീക്ഷയെ ക്കുറിച്ചുള്ള ക്ലാസ് 23/7/2016 ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചു.


സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ മത്സരം 16/7/2016 ന് 


കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ 2016-17 വര്‍ഷത്തെ സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ മത്സരം 16/7/2016 ശനിയാഴ്ച രാവിലെ കൃത്യം 9 മണിക്ക് കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടും. U/14 വിഭാഗത്തിന്‍റെ മത്സരം ഉച്ചക്ക് നടക്കും. കൃത്യസമയത്ത് തന്നെ ടീമുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്. ടീമംഗങ്ങള്‍ പ്രഥമാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ Eligibility Certificate നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

Wednesday, July 6, 2016

പ്രഥമാദ്ധ്യാപകര്‍ക്ക് സ്ഥലംമാറ്റം


ഗവ. പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്ക് ക്രമീകരണ സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് കണ്ണൂര്‍ DDE ഉത്തരവായി.

പ്രഥമാദ്ധ്യാപകരായി സ്ഥാനക്കയറ്റം


നേരത്തെ 40 ഗവ. പ്രൈമറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് പ്രഥമാദ്ധ്യാപകരായി സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് ഉത്തരവ് പുരപ്പെടുവിച്ചതില്‍ 8 പേര്‍ ഒരു വര്‍ഷത്തേക്ക് സ്ഥാനക്കയറ്റം ആവശ്യമില്ലെന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റത്തിനുള്ള മുന്ഗണന പട്ടികയില്‍നിന്നും അര്‍ഹരായവര്‍ക്ക്  പ്രഥമാദ്ധ്യാപകരായി സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് കണ്ണൂര്‍ DDE ഉത്തരവായി.

BAMS

പ്രഥാമാദ്ധ്യാപകരുടെ DDO code അറിയിക്കണം


Budget Allocation & Monitoring System (BAMS) എന്ന ഓണ്‍ലൈന്‍ സിസ്റ്റം വഴി   പ്രഥാമാദ്ധ്യാപകര്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനു മുന്നോടിയായി അവരുടെ DDO  code കൃത്യമായി Map ചെയ്യേണ്ടതുണ്ട്. ഇതിനായി പ്രഥമാദ്ധ്യാപകര്‍ അവരുടെ DDO code  ഏതെന്ന് 7/7/2016 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി റിപ്പോര്‍ട്ട്‌ ചെയ്യണം.
clip