Tuesday, June 30, 2015

Internal Support Mission 2015

സ്കൂള്‍ മോണിറ്ററിംഗ് ടീം


      ഇന്റേണല്‍ സപ്പോര്‍ട്ടിങ് മിഷന്‍ (ISM) എന്ന പേരില്‍ രൂപവത്കരിച്ച സംവിധാനത്തിന്റെ ഭാഗമായുള്ള  സ്‌കൂളുകളിലെഅക്കാദമികവും ഭൗതീകവുമായ പരിശോധന  ടീം അംഗങ്ങള്‍ ആരൊക്കെയെന്നു നിശ്ചയിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം ലഭിച്ചു.

സ്കോളര്‍ഷിപ്പുകള്‍ ഒറ്റനോട്ടത്തില്‍ 

പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിവധ സ്കോളര്‍ഷിപ്പുകളെക്കുറിച്ച് SIEMAT 2013 ല്‍  തയ്യാറാക്കിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ ചുവടെ. ഓരോ സ്കോളര്‍ഷിപ്പും ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗം, യോഗ്യതാമാനദണ്ടങ്ങള്‍, തെരഞ്ഞെടുക്കുന്ന രീതി, അപേക്ഷിക്കെണ്ടുന്ന സമയം, അര്‍ഹമായ തുക മുതലായ വിവരങ്ങള്‍ ബ്രോഷറില്‍ ലഭിക്കും. 


ഡിജിറ്റല്‍ ഇന്ത്യ വാരാചരണം ഇന്ന് മുതല്‍


കണ്ണൂര്‍: ദേശീയാടിസ്ഥാനത്തില്‍ ജൂലായ് ഒന്ന് മുതല്‍ ഏഴ് വരെ നടത്തുന്ന ഡിജിറ്റല്‍ ഇന്ത്യ വാരാചരണം ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, അക്ഷയ, റവന്യൂ ഐ.ടി. സെല്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കും. 
ഒന്നിന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണം, രണ്ടിന് രാവിലെ കളക്ടറേറ്റില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ഇന്ത്യ എന്ന വിഷയത്തില്‍ പ്രസംഗ മത്സരം, മൂന്നിന് രാവിലെ 10-ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉച്ചയ്ക്ക് രണ്ടിന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും ക്വിസ് മത്സരം, നാലിന് രാവിലെ എല്‍.പി, യു.പി. വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിങ്, നാലിന് ഉച്ചയ്ക്ക് ഡിജിറ്റല്‍ ഇന്ത്യ സെമിനാര്‍ എന്നിവ നടക്കും. 
ആറ്, ഏഴ് തീയതികളില്‍ വിവിധ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ കളക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഡിജിറ്റല്‍ എക്‌സ്‌പോയുമുണ്ടാകും. ഫോണ്‍: 0497-2700761, 0497-2970029. 

ഒ.ഇ.സി. ലംപ്‌സംഗ്രാന്റ് വിതരണം ഓണ്‍ലൈനാവുന്നു

ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം 2015-16 മുതല്‍ ഓണ്‍ലൈനായി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വിജ്ഞാപനം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ നാല് മുതല്‍ 30 വരെ ഐ.റ്റി@സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍ / എയിഡഡ് / അണ്‍ എയിഡഡ് (സര്‍ക്കാര്‍ അംഗീകൃതം) / CBSE / ICSE അഫിലിയേഷന്‍ ഉള്ള സ്കൂളുകളിലെ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ മുസ്ലിം / കൃസ്ത്യന്‍ / സിഖ് /  ബുദ്ധിസ്റ്റ് / പാര്‍സി / ജൈന്‍ എന്നീ   വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് 2015-16 വര്‍ഷത്തേക്കുള്ള ന്യുനപക്ഷ വിഭാഗം  പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന്   അപേക്ഷിക്കാം.    പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്. കോഡ് (ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ) എന്നിവ എടുക്കണം. ആധാര്‍ നമ്പര്‍ ഉള്ളവര്‍, ആയത് ബാങ്ക് അക്കൗണ്ട് നമ്പരുമായി സീഡ് ചെയ്യണമെന്നും അല്ലാത്തവര്‍ എത്രയും പെട്ടെന്ന് ആധാര്‍ നമ്പര്‍ എടുക്കേണ്ടതാണെന്നും അറിയിച്ചു. 

ഡിജിറ്റല്‍ വാരാഘോഷം

കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍


കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂലായ് ഒന്നുമുതല്‍ ഏഴുവരെ ഡിജിറ്റല്‍ വാരമായി ആചരിക്കുന്നു. വാരാഘോഷത്തിന്റെ ഭാഗമായി ഐ.ടി.എക്‌സ്‌പോ, വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള മത്സരങ്ങള്‍, ബോധവത്ക്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍ ചുവടെ:
  • കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രസംഗ മത്സരം - 2/7/2015 ന്
  • ഹൈ/ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരങ്ങള്‍ - 3/7/2015 ന്
  • എല്‍ പി / യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിജിറ്റല്‍ പെയിന്റിംഗ് മത്സരങ്ങള്‍ - 4/7/2015 ന്
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കലക്റ്ററുടെ അറിയിപ്പ് ചുവടെ:

Monday, June 29, 2015

ചിറക്കല്‍ സ്‌കൂളിലെ കുട്ടികള്‍ കഥയറിഞ്ഞു, പിന്നെ ആട്ടം കണ്ടു



കണ്ണൂര്‍: കഥയറിയാതെ ആട്ടം കാണുന്നവര്‍ എന്ന് ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെ ഇനി വിളിക്കാനാവില്ല. അവധിദിവസമായിട്ടും കഥകളിയെക്കുറിച്ചുള്ള സോദാഹരണക്ലാസില്‍ അവരെല്ലാം സക്രിയമായിരുന്നു. നളനും ബാഹുകനും കേശിനിയുമെല്ലാം അവരുടെ മുന്നില്‍ അവര്‍ക്ക് മാത്രമായി ആടിത്തിമിര്‍ത്തു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ മലയാളം പാഠപുസ്തകത്തിലെ 'തനതിടം' എന്ന ഭാഗത്ത് പാരമ്പര്യകലകളെ പരിചയപ്പെടുത്തുന്നുണ്ട്. അതില്‍ കഥകളിയെക്കുറിച്ച് അറിഞ്ഞുപഠിക്കുന്നതിന്റെ ഭാഗമായാണ് സോദാഹരണക്ലാസ് സംഘടിപ്പിച്ചത്. എറണാകുളം അമല കഥകളി ക്ലബ്ബാണ് ക്ലാസും കഥകളിയും അവതരിപ്പിച്ചത്. പീശപ്പള്ളി രാജീവ് നമ്പൂതിരി സോദാഹരണക്ലാസ് നയിച്ചു.
തുടര്‍ന്ന് വൈകിട്ട് നളചരിതം നാലാംദിവസം കഥകളിയും നടന്നു. ദമയന്തിയായി പീശപ്പള്ളിയും ബാഹുകനായി കലാമണ്ഡലം മയ്യനാട് രാജീവന്‍ നമ്പൂതിരിയും കേശിനിയായി കല രാധാകൃഷ്ണനും രംഗത്തെത്തി. കലാമണ്ഡലം ജയപ്രകാശ്, കലാമണ്ഡലം വിശ്വാസ് എന്നിവര്‍ പൊന്നാനിയും ശിങ്കിടിയുമായി. ചെണ്ടയില്‍ കലാമണ്ഡലം നന്ദകുമാറും മദ്ദളത്തില്‍ കലാമണ്ഡലം അനീഷും പക്കമേളമൊരുക്കി. പ്രിന്‍സിപ്പല്‍ ഡോ. എ.എസ്.പ്രശാന്ത് കൃഷ്ണന്‍ നേതൃത്വംനല്കി.

അഞ്ച് പുതിയ പദ്ധതികളുമായി സാമൂഹികനീതി വകുപ്പ്‌


തിരുവനന്തപുരം: സാമൂഹികനീതി വകുപ്പ് അഞ്ച് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്വന്തം വീടുകളില്‍ സംരക്ഷണം, നവജാത ശിശുക്കളുടെ കാഴ്ചവൈകല്യമുള്ള അമ്മമാരുടെ പരിപാലനം, ഓട്ടിസം സ്‌പെക്ട്രം ഡിസ്ഓര്‍ഡര്‍ ഉള്ള കുട്ടികള്‍, പക്ഷാഘാതം ബാധിച്ചവര്‍, മേധാക്ഷയം സംഭവിച്ചവര്‍ എന്നിവരുെട പുനരധിവാസം എന്നിവയാണ് പദ്ധതികള്‍. ഇതിനായി 1.61 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി ഡോ. എം.െക.മുനീര്‍ അറിയിച്ചു. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ ഡിമെന്‍ഷ്യ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് 44.84 ലക്ഷം രൂപ അനുവദിച്ചു.

മാനസിക വെല്ലുവിളി നേരിടുന്നവരെ സ്വന്തം വീടുകളില്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് വകുപ്പ് രൂപം നല്‍കി. സംരക്ഷണച്ചുമതല വഹിക്കുന്ന കുടുംബാംഗത്തിന് പ്രതിമാസം 750 രൂപ സാമ്പത്തിക സഹായം നല്‍കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. ഈ വര്‍ഷം 500 പേര്‍ക്ക് സഹായം ലഭിക്കും. ഇതിനായി 3.75 ലക്ഷം രൂപ അനുവദിച്ചു.

കാഴ്ച വൈകല്യമുള്ളവര്‍ക്ക് കുട്ടി ജനിച്ചാല്‍ ആദ്യ രണ്ട് വര്‍ഷം മാതാവിന്റെ പൂര്‍ണ പരിപാലനം, കുഞ്ഞിന്റെ സംരക്ഷണം എന്നിവയ്ക്കുള്ള സൗകര്യം ലഭ്യമാക്കുന്നതാണ് മറ്റൊരു പദ്ധതി. കുഞ്ഞിന്റെ അമ്മയ്ക്ക് പ്രതിമാസം 2000 രൂപ സഹായം നല്‍കുന്ന ഈ പദ്ധതിയില്‍ ഈ വര്‍ഷം 200 പേര്‍ക്ക് 40 ലക്ഷം രൂപ നല്‍കും. പക്ഷാഘാതം ബാധിച്ചവരെ പുനരധിവസിപ്പിക്കുന്നതിനായി പാലിയം ഇന്ത്യക്ക് 55.96 ലക്ഷം രൂപ അനുവദിച്ചു. ഓട്ടിസം സ്‌പെക്ട്രം ഡിസ്ഓര്‍ഡര്‍ ഉള്ള കുട്ടികളുട പുനരധിവാസത്തിനുള്ള 42.45 ലക്ഷം രൂപയുടെ പദ്ധതിയുടെ ഭരണപരമായ ചെലവുകള്‍ക്കായി 8.45 ലക്ഷം രൂപയും അനുവദിച്ചു. അര്‍ഹമായ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ പദ്ധതികളെന്ന് മന്ത്രി പറഞ്ഞു.

ശമ്പള പരിഷ്‌കരണ കമ്മീഷന്‍ കരട് റിപ്പോര്‍ട്ടായി


പത്താംശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ കരട് റിപ്പോര്‍ട്ട് തയ്യാറായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂലൈ പത്താം തീയതിയോടെ സര്‍ക്കാരിന് സമര്‍പ്പിക്കും. 

Internal Support Mission 2015

ആദ്യ പരിശോധന ജൂലൈ 2 ന്


      ഇന്റേണല്‍ സപ്പോര്‍ട്ടിങ് മിഷന്‍ (ISM) എന്ന പേരില്‍ രൂപവത്കരിച്ച സംവിധാനത്തിന്റെ ഭാഗമായുള്ള  സ്‌കൂളുകളിലെ അക്കാദമികവും ഭൗതീകവുമായ പരിശോധന  ഓരോ  മാസത്തിലെ യും ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ സ്കൂളുകളില്‍  നടത്തും. സ്‌കൂളുകളിലെ പഠന നിലവാരത്തെക്കുറിച്ച് കാര്യമായ പരിശോധനയില്ലാത്തത് ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ സംവിധാനം തുടങ്ങിയത്. ജൂലൈ മാസത്തെ ആദ്യ പരിശോധന ജൂലൈ 2 ന് നടക്കും.  തുടര്‍ന്നുള്ള ദിവസങ്ങളില്‍  ജൂലൈ 2 ന്  നടത്തിയ പരിശോധനയെക്കുറിച്ച്  ഡി.ഡി.ഇ തലത്തിലും ഡി.ഇ.ഒ. തലത്തിലും അവലോകനവും നടക്കും. ISM ടീമിന്‍റെ സന്ദര്‍ശന ദിവസങ്ങളില്‍   പ്രധാനാദ്ധ്യാപകര്‍ സ്കൂളില്‍നിന്ന് യാതൊരു കാരണവശാലും വിട്ടുനില്‍ക്കാന്‍ പാടില്ല.   സ്കൂള്‍ സന്ദര്‍ശിക്കുന്ന ടീമിന് പൂര്‍ണ സഹകരണം ലഭിക്കുന്നു എന്ന് പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തുകയും വേണം.
        . 

Sunday, June 28, 2015

ഡിജിറ്റല്‍ വാരാഘോഷം ഒന്നിന് തുടങ്ങും


കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂലായ് ഒന്നുമുതല്‍ ഏഴുവരെ ഡിജിറ്റല്‍ വാരമായി ആചരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി ഐ.ടി.എക്‌സ്‌പോ, വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള മത്സരങ്ങള്‍, ബോധവത്ക്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. കളക്ടര്‍ പി.ബാലകിരണ്‍ ചെയര്‍മാനായി സംഘാടകസമിതി രൂപവത്കരിച്ചു. 

Haritha Vidyalaya: Edvanna Islahiya School - Krishibhumi Round-Up (Episo...

Haritha Vidyalaya: Edvanna Islahiya School - Krishibhumi Round-Up (Episo...

Saturday, June 27, 2015

കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് Braille Kit 

കാഴ്ച വൈകല്യമുള്ള കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മറ്റു കുട്ടികളോടൊപ്പം പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു. അഞ്ചാം ക്ലാസ് മുതല്‍ പഠിക്കുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് Braille Kit വിതരണം ചെയ്യുന്നതിനായി  750 രൂപ ക്രമത്തില്‍  സാമൂഹ്യനീതി വകുപ്പ് അനുവദിക്കും.

രോഗങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ D.I.E.T


സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്കൂൾ കുട്ടികളെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് 'D.I.E.T' ആരോഗ്യ വിദ്യാഭ്യാസ പദ്ധതി  നടപ്പിലാക്കുന്നു.  ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ കേരള ഘടകമാണ് പദ്ധതിയ്ക്കു പിന്നിൽ. D  ഡയറ്റ് (ആഹാര രീതി), I -ഇന്ററാക്ഷൻ + കമ്മ്യൂണിക്കേഷൻ ( സാമൂഹ്യപരമായ ഇടപെടലുകളും നേരിട്ടുള്ള സംസാരവും പ്രോത്സാഹിപ്പിക്കുക), E  എക്സർസൈസ് (വ്യായാമം), T  ടെലിവിഷൻ (ടിവി, ഇ മീഡിയ ഉപയോഗ രീതി ) എന്നിവ മുൻ  നിർത്തിയുള്ള  പ്രവർത്തനങ്ങളാണ് ഡയറ്റ് (ഡി.ഐ.ഇ.ടി ) വിഭാവനം ചെയ്യുന്നത്.




ഈ വർഷത്തെ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ പ്രധാന ആക്ഷന്‍ പ്ലാനുകളില്‍ ഒന്നാണ് ഇത്.  നമ്മുടെ കുട്ടികളെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലാസ്സുകളാണ് പ്രധാനമായും 'ഡയറ്റ്' ഉദ്ദേശിക്കുന്നത്.  ആരോഗ്യ വകുപ്പ്   അധികൃതരുടെയും, അധ്യാപകരുടേയും രക്ഷിതാക്കളുടെയും സഹായത്തോടെ  സ്കൂളുകള്‍ വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞവാരം തിരുവനന്തപുരം കോട്ടണ്‍ഹിൽ ഗേൾസ്‌ ഹൈസ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്തി പി.കെ. അബ്ദുറബ്ബ് നിർവഹിച്ചു.  



ആധുനിക ഭക്ഷ്യവിഭവങ്ങൾ  അനാരോഗ്യകരമാണെന്ന് നമ്മള്‍ മനസ്സിലാക്കി ക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ കുട്ടികള്‍ തെറ്റായ ഭക്ഷണമാണ് കഴിക്കുന്നത് എന്നു തിരിച്ചറിയുന്നതിന്  ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പരിപാടി സഹായകമാകും. പോഷകാഹാര കുറവ് കേരളത്തില്‍ ഇപ്പോള്‍ കുറവാണെങ്കിലും അനുചിതമായ ഭക്ഷണരീതികളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.പ്രഭാതഭക്ഷണം കഴിക്കാതിരിക്കുക, ഫാസ്റ്റ് ഫുഡുകള്‍ മാത്രം കഴിക്കുക, സമയത്തിന് ആഹാരം കഴിക്കാതിരിക്കുക, പച്ചക്കറികള്‍ പാടെ ഉപേക്ഷിക്കുക എന്നിവയൊക്കെയാണ് പ്രധാനമായും ഇപ്പോള്‍ സ്കൂൾ  കുട്ടികളിൽ കണ്ടുവരുന്ന അനാരോഗ്യ പ്രവണതകള്‍. ഇതിലൂടെ കുട്ടികള്‍ അമിത വണ്ണമുള്ളവരും എന്നാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരും ജീവിതശൈലി രോഗങ്ങൾക്ക്  നേരത്തെ അടിപ്പെടുന്നവരും ആയി മാറുന്നു.



ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങളുടെ തള്ളിക്കയറ്റമാണ് മറ്റൊരു പ്രശ്നം.കീടനാശിനികളും ആഹാരം കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളും മുമ്പൊന്നും ഇല്ലാത്ത അളവില്‍ നമ്മുടെ തീന്മേശകളില്‍ ഇടം പിടിച്ചിരിക്കുന്നു.ഇതിനെതിരെ ജാഗ്രത പുലർത്തുന്ന മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും മൊത്തത്തില്‍ പൊതുസമൂഹത്തിന്റെയും ഒരു കൂട്ടായ്‌മയാണ്  'ഡയറ്റ്' ലക്ഷ്യമിടുന്നത് .



കുട്ടികള്‍ തമ്മിലും മാതാപിതാക്കളുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിക്കുന്നത് ഇപ്പോള്‍ കുറഞ്ഞുവരികയാണ്.കൂടെ പഠിക്കുന്ന കുട്ടിയോടു പോലും വീട്ടിലെത്തി  മൊബൈല്‍ ഫോണ്‍ വഴിയും ഫെയ്സ്‌ബുക്ക് തുടങ്ങിയ നവസാമൂഹ്യ മാധ്യമങ്ങള്‍ വഴിയുമാണ് ഇപ്പോള്‍ കുട്ടികളിലേറിയ പങ്കും  ആശയവിനിമയം നടത്തുന്നത്. ചില വീടുകളില്‍ കുട്ടികളും മുതിർന്നവരും മൊബൈലുകളിലും കമ്പ്യൂട്ടറിലും ഒക്കെയായി അവരവരുടെ ലോകത്ത് സമയം ചിലവഴിക്കുന്നതായാണ് കാണുന്നത്. ഈ രീതികള്‍ മാറ്റാന്‍ മാതാപിതാക്കളേയും കുട്ടികളേയും സഹായിക്കുക എന്നതും ഈ പരിശീലന പരിപാടിയുടെ ലക്ഷ്യമാണ്.



കുട്ടികള്‍ പലപ്പോഴും പ്രവേശന പരീക്ഷാ  ജ്വരത്തിന്റേയും മറ്റും പിടിയിലകപ്പെട്ടുപോകുമ്പോള്‍ ജീവിത യാഥാർത്ഥ്യ ങ്ങളെ നേരിടാനോ ഒരു അഭിമുഖ പരീക്ഷയ്ക്ക് വിജയിക്കുവാനോ കഴിയാതെ വരുന്നതായാണ് കാണുന്നത്.പഠനം മത്സരമായി മാറിയിരിക്കുന്ന ഇക്കാലത്ത് സ്കൂളുകളില്‍ പോലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പിരീഡുകള്‍ വർഷംതോറും കുറഞ്ഞുവരികയാണ്.കുട്ടികള്‍ക്ക്  രാവിലെയും വൈകിട്ടും ട്യൂഷന്‍ ഉള്ളതിനാല്‍ കളികളിലോ മറ്റ് വ്യായാമങ്ങളിലോ ഏർപ്പെടാന്‍ അവസരം ലഭിക്കുന്നതുമില്ല. വളരുന്ന പ്രായത്തില്‍ ദിവസം അരമണിക്കൂറെങ്കിലും കുട്ടികള്‍ക്ക്  വ്യായാമം അത്യന്താപേക്ഷിതമാണ് ; ഇതിന് വേണ്ടതെല്ലാം ചെയ്യാന്‍ സ്കൂള്‍ അധികൃതരും മാതാപിതാക്കും തയ്യാറാകണം .



രണ്ട് കിലോമീറ്റര്‍ കുറവുള്ള ദൂരമാണെങ്കില്‍ കുട്ടി നടന്നുതന്നെ സ്കൂളില്‍ പോകട്ടെ എന്നു മാതാപിതാക്കള്‍ തീരുമാനിക്കണം. കേബിള്‍ ടിവിയും ഇന്റർനെറ്റും വ്യാപകമായതോടെ നമ്മുടെ നാട്ടിലെ കുടുംബസദസ്സുകള്‍ പലതും സീരിയല്‍ ശാലകളായി മാറിയിരിക്കുന്നു.ചില കുട്ടികള്‍ മണിക്കൂറുകളോളം കാർട്ടൂണ്‍ ചാനലുകള്‍ കാണുമ്പോള്‍ മറ്റു ചിലരാകട്ടെ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഗെയിമുകള്‍ കളിച്ച് സമയം ചിലവിടുന്നു. പഠിക്കുന്ന കുട്ടികള്‍ ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ടിവിയുടെയോ കമ്പ്യൂട്ടറിനു മുന്നിലോ ചിലവഴിക്കുന്നത് അവരുടെ പഠനത്തിനെ ദോഷകരമായി ബാധിക്കും എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം കുട്ടികളില്‍ കാഴ്ചാ വൈകല്യങ്ങള്‍, നടവുവേദന, കഴുത്തുവേദന, അശ്രദ്ധയും മറ്റു സ്വഭാവവൈകല്യവും കണ്ടുവരാറുണ്ട്.ഇതിനൊക്കെയും പരിഹാരം മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ ടി.വി സമയവും ഉപയോഗവും പരിമിതപ്പെടുത്തുക എന്നതാണ്.



ഇങ്ങനെ ഇന്നത്തെ കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് വേണ്ടി എന്തൊക്കെ ചെയ്യണമെന്ന് അദ്ധ്യാപകരെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിക്കുന്ന ഈ പരിശീലന പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പ്  എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലഹരിവിരുദ്ധദിനം ആചരിച്ചു


കണ്ണൂര്‍: മൗവഞ്ചേരി യു.പി.സ്‌ക്കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു. പ്രഥമാധ്യാപകന്‍ കെ.കെ.ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.പി.സുനില്‍ അധ്യക്ഷത വഹിച്ചു.കുട്ടികളുടെ ലഹരിവിരുദ്ധ റാലി, തെരുവുനാടകം എന്നിവ നടന്നു. ഷാലിമ,കീര്‍ത്തന എന്നിവര്‍ സംസാരിച്ചു.

ലഹരിവിരുദ്ധദിനം ആചരിച്ചു


ചാല: തന്നട സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ ലഹരിവിരുദ്ധദിനം ആചരിച്ചു. കുട്ടികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രഥമാധ്യാപകന്‍ ടി.വി.രാമകൃഷ്ണന്‍, കെ.പി.സുബൈദ, വി.പ്രദീപന്‍, ഇ.ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

സാഹിത്യക്വിസ് സംഘടിപ്പിച്ചു


കണ്ണൂര്‍: കാപ്പാട് കൃഷ്ണവിലാസം യു.പി.സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യക്വിസ് മത്സരം നടത്തി. വിദ്യാര്‍ഥികളായ കെ.അശ്വന്ത്, ടി.സന, കെ.ദൃശ്യപ്, ടി.പി.ഷിഫാന എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി വിജയിച്ചു. പ്രഥമാധ്യാപിക കെ.രമണി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഉറുദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഇറങ്ങി

എസ്.സി.ഇ.ആര്‍.ടി.തയ്യാറാക്കിയ ഉറുദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പ്രകാശനം ചെയ്തു. അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ ഉറുദു പാഠപുസ്തകങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയത്. മറ്റെല്ലാ പാഠപുസ്തകങ്ങളുടെയും ആന്‍ഡ്രോയ്ഡ് പതിപ്പ് ഇറക്കുന്നതിന് മുന്നോടിയായാണ് ഇത്. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.എസ്.രവീന്ദ്രന്‍ നായര്‍, മദ്രാസ് യൂണിവേഴ്‌സിറ്റി ഉറുദു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.സയ്യിദ് സജാദ് ഹുസൈന്‍, ഡോ.നിസാര്‍ അഹമ്മദ്, കെ.പി.ഷംസുദീന്‍, എസ്.സി.ഇ.ആര്‍.ടി ഉറുദു റിസര്‍ച്ച് ഓഫീസര്‍ ഡോ.ഫൈസല്‍ മാവുള്ളടത്തില്‍, എന്‍.മൊയ്ദീന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു. 

വിദ്യാഭ്യാസ ജില്ല :സംസ്കൃത  അക്കാദമിക്  കൌണ്‍സിൽ

ഈ വര്‍ഷത്തേക്കുള്ള കണ്ണൂർ  വിദ്യാഭ്യാസ ജില്ല സംസ്കൃത  അക്കാദമിക്  കൌണ്‍സിൽ രൂപീകരണയോഗം  ജൂലൈ 3  വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്  കണ്ണൂര്‍ മുനിസിപ്പൽ  ഹൈ സ്കൂളില്‍   വെച്ചു  നടക്കും . കണ്ണൂർ  വിദ്യാഭ്യാസ  ജില്ലയിലെ മുഴുവൻ   യു.പി / ഹൈ  സ്കൂൾ സംസ്കൃത അധ്യാപകരും  പങ്കെടുക്കണം .സ്കൂൾ  സം സ്കൃത കൌണ്‍സിൽ രൂപീകരണ  റിപ്പോർട്ട്  പ്രസ്തുത യോഗത്തിൽ കൊണ്ടുവരേണ്ടതാണ് എന്നും കണ്ണൂര്‍ DEO അറിയിച്ചു.

Friday, June 26, 2015

കലോത്സവ ഫണ്ട് 

സംസ്ഥാന സ്കൂള്‍ കലോത്സവ നടത്തിപ്പിനുവേണ്ടി യു പി / ഹൈ സ്കൂള്‍ ക്ലാസ്സുകളിലെ കുട്ടികളില്‍നിന്നും  സംഭാവന സ്വീകരിക്കുന്നത്  സംബന്ധിച്ച DPI യുടെ നിര്‍ദേശങ്ങള്‍ ഇ മെയില്‍ ചെയ്തിട്ടുണ്ട്. എല്ലാ പ്രധാനാദ്ധ്യാപകരും ഇ മെയില്‍ പരിശോധിക്കുക.

ശ്രേഷ്ഠ മലയാളം

innovation Kerala state science festival Special reports 28th Nov 2014

അക്ഷയയില്‍ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം: ഉദ്ഘാടനം ഇന്ന് 


കണ്ണൂര്‍: സുപ്രധാനരേഖകളും സര്‍ട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ രൂപത്തിലാക്കി സംരക്ഷിക്കുന്ന ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള അധ്യക്ഷയാകും. കളക്ടര്‍ പി.ബാലകിരണ്‍ പദ്ധതിവിശദീകരണം നടത്തും.
സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, അക്ഷയ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ജനനമരണ സര്‍ട്ടിഫിക്കറ്റ്, വിവാഹസര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍-സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, വീടുകളുടെ നിര്‍മാണ അനുമതി തുടങ്ങിയ രേഖകളെല്ലാം ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയും.

കലാപ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡ്

കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക് പ്രോത്സാഹനമായി പതിനായിരം രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആറ് മാസത്തിനകത്തുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്‌ക്കൊപ്പം അപേക്ഷകന്റെ സ്ഥാപനമേധാവിയുടെ ശുപാര്‍ശയോടെ ജൂലൈ 27 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695 003 വിലാസത്തില്‍ ലഭിക്കണം. അപേക്ഷകരുടെ മൊബൈല്‍ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള വിലാസം എന്നിവയും അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ഉത്തര/ദക്ഷിണ മേഖല ഡപ്യൂട്ടി ഡയറക്ടര്‍മാരുടെ കാര്യാലയത്തിലും വകുപ്പിന്റെ www.scdd.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍ : 0471 - 2315375, 2737214. 

വിക്ടേഴ്‌സില്‍ ശാസ്ത്രമേള

വിക്ടേഴ്‌സില്‍ ഉക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പരിപാടി ശാസ്ത്രമേള 2015 സംപ്രേഷണം ചെയ്യും. മേളയില്‍ അവതരിപ്പിച്ച നൂതന കണ്ടുപിടുത്തങ്ങളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിയതാണ് പരിപാടി. സംപ്രേഷണം ശനിയാഴ്ചകളില്‍ രാവിലെ പതിനൊന്നിനും വൈകുന്നേരം ആറ് മണിക്കും പുനഃസംപ്രേഷണം ബുധാഴ്ചകളില്‍ വൈകുന്നേരം മൂന്ന് മണിക്കും. 

കേരള സ്കൂള്‍ ശാസ്ത്രമേള 2013-14 (PART 86)

സംസ്കൃത അക്കാദമിക് കൌണ്‍സില്‍ ജനറല്‍ ബോഡി 29/6/2015 ന്


സംസ്കൃത അക്കാദമിക് കൌണ്‍സില്‍ സബ് ജില്ലാതല ജനറല്‍ ബോഡി 29/6/2015 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് എ ഇ ഒ ഒഫീസില്‍വെച്ചു ചേരുന്നു. സബ് ജില്ലയിലെ എല്ലാ സംസ്കൃതാദ്ധ്യാപകരും കൃത്യസമയത്ത് ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ പ്രധാനാദ്ധ്യാപകര്‍ നിര്‍ദേശം നല്‍കണം.

Thursday, June 25, 2015

പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സ് 26/6/2015 ന്

സബ് ജില്ലയിലെ എല്ലാ ഗവ / എയിഡഡ് / അണ്‍ എയിഡഡ് പ്രൈമറി / ഹൈ സ്കൂള്‍ പ്രധാനാദ്ധ്യാപകാരുടെയും  യോഗം 26/6/2015 വെള്ളിയാഴ്ച  രാവിലെ 10.30 ന് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു ചേരുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത്തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

അജണ്ട
  • Distance Matrix Data Collection Format വിതരണം
  • അത്ലറ്റിക് ഫണ്ട്‌ കലക്ഷന്‍
  • IEDC സ്കോളര്‍ഷിപ്പ്‌ - ചെക്ക് വിതരണം 
  • IEDC സ്കോളര്‍ഷിപ്പ്‌- renewal ന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് ശേഖരണം
  • ഭരണ റിപ്പോര്‍ട്ട്‌ ശേഖരണം 
  • ഫിനാന്‍ഷ്യല്‍ ഡാറ്റ ശേഖരണം
  • tobacco free school zone - self declaration ശേഖരണം
  • 2014-15 വര്‍ഷത്തെ വിവിധ പദ്ധതികളുടെ  [Uniform (1st & 2nd Allotments) / IEDC Scholarship / Muslim / Nadar / Anglo Indian / other backward / forward BPL girls Scholarship / LSS / USS] ധനവിനിയോഗ പത്രങ്ങള്‍-ശേഖരണം 
  • 2013-14 വര്‍ഷം വിവരാവകാശ നിയമം നടപ്പിലാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട്‌ -ശേഖരണം 
  • നൂണ്‍ മീല്‍ - ഫീഡിംഗ് സ്ട്രങ്ങ്ത് റിപ്പോര്‍ട്ട്‌ ശേഖരണം (ഉച്ച ഭക്ഷണത്തിന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് നല്‍കാന്‍ ബാക്കിയുള്ള പ്രധാനാദ്ധ്യാപകര്‍ നിര്‍ദിഷ്ട പ്രോഫോമ - 2 സെറ്റ് വീതം യോഗത്തില്‍ സമര്‍പ്പിക്കണം)

സര്‍ക്കാര്‍ സ്കൂളുകളിലെ പ്രൈമറി വിഭാഗത്തിലെ ഡേറ്റ സമര്‍പ്പിക്കണം 

സര്‍ക്കാര്‍ സ്കൂളുകളിലെ പ്രൈമറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന പ്രൊട്ടക്റ്റഡ് അദ്ധ്യാപകര്‍, ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍, അംഗീകൃത തസ്തികയില്‍ നിലവിലുള്ള വേക്കന്‍സി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ത്ത പ്രോഫോമായില്‍ 26/6/2015 ന് രാവിലെ 11 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. 

Wednesday, June 24, 2015

ഡ്രൈ ഡേ ആചരണം



മഴക്കാല രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജൂണ്‍ 28, ജൂലൈ 5 എന്നീ തീയ്യതികളില്‍ എല്ലാ സ്കൂളുകളിലും ഡ്രൈ ഡേ ആചരിക്കണം. കൊതുകുകള്‍ വളരുന്നതിനു സഹായമായ രീതിയില്‍ ഉള്ള വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കൂത്താടികള്‍ വളരുന്നതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ ഉറവിടങ്ങള്‍ നശിപ്പിക്കുകയും കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിക്കുകയും വേണം. ഡ്രൈ ഡേ വിജയകരമായി  നടപ്പിലാക്കുന്നതിനായി എല്ലാ  അദ്ധ്യാപകരുടെയും കുട്ടികളുടെയും സഹകരണം പ്രധാനദ്ധ്യാപകര്‍ ഉറപ്പുവരുത്തണം 

Most urgent

ഫിറ്റ്നസ് സർട്ടിഫിക്കറ്റ്


ഇനിയും സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഹെഡ്മാസ്റ്റർമാർ അത് ഉടൻ തന്നെ  ഹാജരാക്കണം 

അധ്യാപകരുടെ സ്വയം വിലയിരുത്തല്‍ നിലവില്‍വരുന്നു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്വയം വിലയിരുത്തല്‍ നിലവില്‍വരുന്നു. ഇതിനുള്ള മാര്‍ഗ്ഗരേഖയായി. സ്വയംവിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ മാതൃക അധ്യാപക സംഘടനകളുടെ അഭിപ്രായമറിയാനായി വിദ്യാഭ്യാസവകുപ്പ് നല്‍കി. 

ഒന്നാമത്തെയും മൂന്നാമത്തെയും ടേമുകളുടെ അവസാനത്തിലാണ് സ്വയംവിലയിരുത്തല്‍ നടത്തേണ്ടത്. ഏഴ് മേഖലകളിലായി 85 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യാവലിയാണ് അധ്യാപകര്‍ക്ക് നല്‍കുക. ഓരോ ചോദ്യവും നോക്കി ക്ലാസ്സില്‍ അതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പരിഗണിച്ചാണ് റേറ്റ് ചെയ്യേണ്ടത്. ഓരോ മേഖലയിലെയും സൂചകങ്ങള്‍ക്ക് ലഭിച്ച സ്‌കോറുകളുടെ ആകെത്തുകയായിരിക്കും മൊത്തം സ്‌കോര്‍. ഒന്നിലധികം വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ താത്പര്യമുള്ള വിഷയത്തിന് പ്രാധാന്യം നല്‍കാം. 

ഒരധ്യാപകന്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും പഠനബോധന പ്രക്രിയകളും സ്വയം വിലയിരുത്തി സംക്ഷിപ്ത റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതില്‍ തന്റെ മികവും ഇടപെടലുകളും ഇനിയും പിന്തുണ ആവശ്യമുള്ള വിഷയങ്ങളും മേഖലകളും ഉള്‍പ്പെടുത്തണം. 

പ്രഥമാധ്യാപകനും വര്‍ഷത്തില്‍ രണ്ടുതവണ വിലയിരുത്തല്‍രേഖ പൂരിപ്പിക്കണം. കൂടാതെ അധ്യാപകരുടെ സ്വയം വിലയിരുത്തല്‍ രേഖകള്‍ ക്രോഡീകരിക്കണം. കുട്ടികളുടെ ഹാജര്‍, പാഠ്യപദ്ധതിയുടെ വ്യാപ്തി, പഠനനേട്ടങ്ങളുടെ ഫലപ്രാപ്തി എന്നിവയുമായി ബന്ധിപ്പിച്ചാണ് പ്രഥമാധ്യാപകന്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. അധ്യാപകരുടെ മേന്മകളും പിന്തുണ ആവശ്യമുള്ള കാര്യങ്ങളും സ്‌കൂള്‍ ക്ലസ്റ്റര്‍, ബ്ലോക്ക് തലങ്ങളില്‍ ക്രോഡീകരിക്കും. അധ്യാപകരുമായും കുട്ടികളുമായും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുമായും ചര്‍ച്ചചെയ്ത് സംക്ഷിപ്ത രേഖ കൃത്യപ്പെടുത്തണമെന്നും പ്രഥമാധ്യാപകന് നിര്‍ദ്ദേശമുണ്ട്. 

പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റേഴ്‌സ-പിന്‍ഡിക്‌സ് എന്ന പേരിലാണ് വിലയിരുത്തല്‍രേഖ തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തില്‍ അധ്യാപകര്‍ക്ക് സ്വയംവിലയിരുത്തല്‍ വേണമെന്ന് നിര്‍ദ്ദേശമുണ്ട്. വിലയിരുത്തലിനുള്ള ഏഴ് മേഖലകള്‍ ഇവയാണ്: 1. പഠനബോധന പ്രവര്‍ത്തനങ്ങളുടെ രൂപകല്പന 2. പാഠ്യവിഷയത്തിലുള്ള അറിവും ധാരണയും 3. പഠനതന്ത്രം മെച്ചപ്പെടുത്തല്‍ 4. വ്യക്തിബന്ധം 5. തൊഴില്‍നൈപുണ്യ വികസനം 6. സമഗ്രവിദ്യാലയ വികസനം 7. അധ്യാപക ഹാജര്‍. 

അധ്യാപക സംഘടനകളുടെ അഭിപ്രായംകൂടി കേട്ട് സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഈ അധ്യയനവര്‍ഷംതന്നെ സ്വയംവിലയിരുത്തല്‍ റിപ്പോര്‍ട്ട് നിലവില്‍വരും. 

Mathrubhumi: ReadMore -'Short film depicting relation between man and soil'

മാസത്തിലെ ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ പരിശോധന 

സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധനക്കെത്തുന്ന രീതി മാറുന്നു. ഇനി ഇടവിട്ടിടവിട്ട് സ്‌കൂളുകളില്‍ പരിശോധന ഉണ്ടാകും. ഡി.ഇ.ഒ, എ.ഇ.ഒ, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ തുടങ്ങി പരിശോധനക്കധികാരമുള്ള ഉദ്യോഗസ്ഥര്‍ മാസത്തിലെ ഒന്നും മൂന്നും വ്യാഴാഴ്ചകളില്‍ പരിശോധനക്കായി സ്‌കൂളുകളിലെത്തും. ഡി.പി.ഐ. യുടെ അധ്യക്ഷതയില്‍ കൂടിയ ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം.
      ഇന്റേണല്‍ സപ്പോര്‍ട്ടിങ് മിഷന്‍ (ISM) എന്ന പേരില്‍ രൂപവത്കരിച്ച സംവിധാനത്തിന്റെ ഭാഗമായാണ് സ്‌കൂളുകളിലെ പരിശോധന. അക്കാദമികവും ഭൗതീകവുമായ പരിശോധന ഇവര്‍ നടത്തും. സ്‌കൂളുകളിലെ പഠന നിലവാരത്തെക്കുറിച്ച് കാര്യമായ പരിശോധനയില്ലാത്തത് ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ സംവിധാനം തുടങ്ങിയത്. ശനിയാഴ്ചകളില്‍ അതത് ആഴ്ചകളില്‍ നടത്തിയ പരിശോധനയെക്കുറിച്ച് ഡി.ഇ.ഒ.യുടെ അധ്യക്ഷതയില്‍ അവലോകനവും നടക്കും.
        ജില്ലാ, സബ്ജില്ലാ തലങ്ങളില്‍ ഗുണമേന്മാ പരിശോധനാ സമിതികള്‍ രൂപവത്കരിക്കാനും തീരുമാനമുണ്ട്. സ്‌കൂളുകളിലെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയാണ് ഇതിന്റെയും ലക്ഷ്യം. 
        അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം ജൂലായ് 21 മുതല്‍ 30 വരെയും ഓഗസ്റ്റ്‌ 14-18, 28-30 വരെയും നടക്കും. അധ്യാപകരുടെ ഹാന്‍ഡ് ബുക്ക് സൈറ്റില്‍ നല്‍കും. ജൂണ്‍ 20 ന് മുമ്പ് അവ തയ്യാറാകും. ഫോക്കസ് പദ്ധതി പ്രകാരം 250 അനാദായകരമായ സ്‌കൂളുകള്‍ ആദായകരമായി മാറിയെന്ന് സമിതി വിലയിരുത്തി. പിന്നാക്കം നില്‍ക്കുന്ന സ്‌കൂളുകളെ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതി തുടര്‍ന്നും നടപ്പാക്കും.

ICT പരിശീലനം 

2015-16 അദ്ധ്യയനവര്‍ഷം ഹൈ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് നല്‍കുന്ന ICT പരിശീലനം സംബന്ധിച്ച മാര്‍ഗരേഖ പുറപ്പെടുവിച്ചു.

ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍

സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും. ഇങ്ങനെ ലഭ്യമാകുന്ന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിക്കോ/സ്ഥാപനങ്ങള്‍ക്കോ ഡിജിറ്റല്‍ രൂപത്തില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാവുന്നതാണ്. ഓരോ ആവശ്യത്തിനും ഒന്നിലേറെ തവണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാനും സാധിക്കും. അതുപോലെ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കേണ്ടിവരുന്നതുമില്ല. ഡിജിറ്റല്‍ ലോക്കറിനായുള്ള എന്റോള്‍മെന്റ് ക്യാമ്പുകള്‍ ഇന്ന് (ജൂണ്‍ 24) മുതല്‍ 27 വരെ സംസ്ഥാനത്തെ സിവില്‍ സ്റ്റേഷനുകളിലും, തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തും. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുറക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. www.digital-locker.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ഈ സംവിധാനം ഉപയോഗിക്കാം.

വിദ്യാരംഗം കലാസാഹിത്യവേദി

വാര്‍ഷിക ജനറല്‍ ബോഡി  30/6/2015 ന്

വിദ്യാരംഗം കലാസാഹിത്യവേദി സബ് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി  30/6/2015 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ വെച്ച് ചേരും.

Tuesday, June 23, 2015

വായനാ വാരം 2015 - സബ് ജില്ലാതല സമാപനം 25/6/2015 ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള വായനാവാരാചരണത്തിന്റെ സബ് ജില്ലാതല സമാപനം 25/6/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു നടക്കും. അതിന്‍റെ ഭാഗമായി യു പി / ഹൈ  സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വായനാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  2 കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ 25/6/2015 ന് രാവിലെ 9.30 ന്.

വിദ്യാലയങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു



കണ്ണൂര്‍: സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ പ്രകൃതിപഠന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന് ഫോറസ്ട്രി ക്ലബ്ബുകള്‍ നിലവിലുള്ള സ്‌കൂള്‍ അധികാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 
ജൂലായ് 15-ന് മുമ്പ് അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കണ്ണോത്തുംചാല്‍, താണ പി.ഒ., കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0497 2705105.

ജൂണ്‍ 26 - ആഗോള ലഹരി വിരുദ്ധ ദിനം



മയക്കു മരുന്നുകള്‍ ഉപേക്ഷിക്കാനും, അത് ഉപയോഗിക്കുന്നവരെ ബോധവത്കരിക്കാനുമുള്ള ദിവസമാണ് ജൂണ്‍ 26. യുവതലമുറ ലഹരികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതു തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും പ്രചാരണവും തടയുന്നതിനായാണ് ലഹരി വിമുക്ത വിദ്യാലയങ്ങള്‍ എന്ന  ആശയം രൂപീകരിച്ചതും നടപ്പാക്കുന്നതും.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന ജൂണ്‍ 26 ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചൈന ഇന്നും അവരുടെ രാഷ്ട്രനായകന്മാരില്‍ ഒരാളായി കാണുന്ന ലിന്‍ സെസുവിന്റെ ജീവിതവുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. ക്വിങ് ഭരണ കാലത്തെ ഒരു പണ്ഡിതനും ഭരണാധികാരിയുമായിരുന്നു ലിന്‍ (1785 ഓഗസ്റ്റ് 30 - 1850 നവംബര്‍ 22). ചൈനയിലെ ഗ്വാന്‍ഴോ പ്രവിശ്യ കേന്ദ്രീകരിച്ച് കറുപ്പ് ഇറക്കുമതി വ്യാപകമായിരുന്ന കാലം. ബ്രിട്ടനില്‍ നിന്നാണ് കറുപ്പ് ചൈനയിലേക്കു വന്നത്. ഗ്വാന്‍ഴോയിലെ ഹുമെന്‍ എന്ന സ്ഥലത്തു വച്ച് ഒപ്പിയം വ്യവസായത്തിനെതിരേ പോരാടുമെന്ന് ലിന്‍ പ്രഖ്യാപിച്ചത് ഒരു ജൂണ്‍ 26നാണ്. ബ്രിട്ടനും ചൈനയും തമ്മിലുള്ള ഒന്നാം കറുപ്പു യുദ്ധത്തിന്റെ ആദ്യ കാരണങ്ങളിലൊന്ന് ലിന്നിന്റെ ഈ പ്രഖ്യാപനമാണെന്നാണ് കരുതുന്നത്. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടങ്ങളിലെ ശക്തമായ പ്രഖ്യാപനമായി അതു വാഴ്ത്തപ്പെട്ടു.
ഈ വിഷയത്തില്‍ കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിന്നായി ജൂണ്‍ 26 ന്  രാവിലെ എല്ലാ സ്കൂളുകളിലും അസംബ്ലി വിളിച്ചുചേര്‍ത്തു  ചുവടെ ചേര്‍ത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കാന്‍ എല്ലാ പ്രധാനദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.


പ്രതിജ്ഞ

മദ്യം, മയക്കുമരുന്ന്, പുകയില, പാൻ മസാല, തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ വ്യക്തികളേയും  കുടുംബങ്ങളേയും ആരോഗ്യപരമായും സാമ്പത്തികമായും, സാമൂഹികമായും, സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണ്‌ എന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ അത് ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് എന്റേതായ കടമ നിറവേറ്റുമെന്നും, ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

അഞ്ചാം ക്ലാസ് ഉള്‍പ്പെടുന്ന എല്‍ പി സ്കൂളിലെ ഹിന്ദി അദ്ധ്യാപകര്‍ക്കുള്ള പരിശീലനം


കണ്ണൂര്‍ DIET ന്‍റെ ആഭിമുഖ്യത്തില്‍ അഞ്ചാം ക്ലാസ് ഉള്‍പ്പെടുന്ന എല്‍ പി സ്കൂളുകളിലെ  ഹിന്ദി അദ്ധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 25 മുതല്‍ 27 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നു. കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു  നടക്കുന്ന ഈ സബ് ജില്ലയിലെ ഹിന്ദി അദ്ധ്യാപകര്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി മേല്‍പറഞ്ഞതരത്തിലുള്ള ഹിന്ദി അദ്ധ്യാപകരെ  പ്രധാനദ്ധ്യാപകര്‍ യഥാസമയം റിലീവ് ചെയ്യണം.

സംസ്കൃത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍

സബ് ജില്ലാ സെക്രട്ടറിമാര്‍ക്കുവേണ്ടി ഏകദിന ശില്‍പശാല 

ഈ അദ്ധ്യയനവര്‍ഷത്തില്‍ സംസ്കൃത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്കൃത അക്കാദമിക് കൌണ്‍സില്‍ സബ് ജില്ലാ സെക്രട്ടറിമാര്‍ക്കുവേണ്ടി ഒരു ഏകദിന ശില്‍പശാല വടകര ഡയറ്റില്‍ വെച്ച് ജൂലൈ 25 ശനിയാഴ്ച നടത്തുന്നു. 

നല്ല പാഠം

മലയാള മനോരമ കഴിഞ്ഞ 3 വര്‍ഷക്കാലമായി സ്കൂളുകളില്‍ നടപ്പിലാക്കിവരുന്ന 'നല്ല പാഠം' പദ്ധതി ഈ വര്‍ഷവും ഒട്ടേറെ പുതുമകളോടെ നടപ്പിലാക്കുന്നതിനായി പ്രാരംഭ നടപടികള്‍ ആരംഭിച്ചു. നമ്മുടെ കുട്ടികളില്‍ സേവനസന്നദ്ധതയും നല്ല ശീലവും വളര്‍ത്തുവാന്‍ സഹായിക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ പ്രധാനാദ്ധ്യാപകരുടെയും അദ്ധ്യാപകരുടെയും കുട്ടികളുടെയും സഹകരണം നല്‍കുവാന്‍ നിര്‍ദേശിക്കുന്നു.

പ്രൈമറി ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍

K.E.R ടെസ്റ്റ്‌ പാസാകണമെന്ന നിബന്ധന ബാധകമാക്കേണ്ടതില്ല 


50 വയസ്സ് കഴിഞ്ഞവരുല്‍പ്പെടെയുള്ള പ്രൈമറി അദ്ധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ നല്‍കാന്‍ K.E.R ടെസ്റ്റ്‌ പാസാകണമെന്ന R.T.E ചട്ടത്തിലെ നിബന്ധന നിലവില്‍ ബാധകമാക്കേണ്ടതില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു.

റിസള്‍ട്ട്‌ പ്രസിദ്ധീകരിച്ചു

2015 വര്‍ഷത്തെ  ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റ്‌ റിസള്‍ട്ട്‌ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപെട്ട വിദ്യാര്‍ഥികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി 24/6/2015 ന്  വിദ്യലയയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.

Monday, June 22, 2015

Pilot Survey of Status of Sanskrit Education

രാജ്യത്തെ സംസ്കൃത വിദ്യാഭ്യാസം സംബന്ധിച്ച് NCERT ഒരു പൈലറ്റ് സര്‍വ്വേ നടത്തുന്നു. വിവരശേഖരണത്തിനായി തയ്യാറാക്കിയ ഫോര്‍മാറ്റില്‍ വിശദാംശങ്ങള്‍ 23/6/2015 ന് ഉച്ച 12 മണിക്ക് മുമ്പായി എല്ലാ യു പി സ്കൂള്‍ പ്രധാനാദ്ധ്യപകരും ഇ മെയില്‍ ചെയ്യുകയോ നേരിട്ട് സമര്‍പ്പിക്കുകയോ വേണം.

വായനാവാരാചാരണം

ഗദ്യ - പദ്യ പാരായണ മത്സരം


കണ്ണൂര്‍ ജില്ലയില്‍ വായനാവാരാചരണത്തിന്റെ ഭാഗമായി ജൂണ്‍ 24 ന് രാവിലെ 10.30  മുതല്‍ കണ്ണൂര്‍ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ ഹൈ സ്കൂള്‍ / യു പി സ്കൂള്‍ / ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗദ്യ - പദ്യ പാരായണ മത്സരം നടത്തുന്നു. ഇതിനായി ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

സ്വകാര്യ ഏജന്‍സികളുടെ പുസ്തകങ്ങള്‍ സ്കൂളുകളില്‍ പാടില്ല 

വിദ്യാലയങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്കര്‍ഷിക്കത്ത ഒരു പാഠപുസ്തകവും പാടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ അറിയാന്‍.........

ഫുഡ് സേഫ്റ്റി ലൈസന്‍സ്: അക്ഷയകേന്ദ്രങ്ങളില്‍ സൗകര്യം


തലശ്ശേരി: ഓണ്‍ലൈന്‍ വഴി പുതുതായി ഫുഡ് സേഫ്റ്റി ലൈസന്‍സ് റജിസ്‌ട്രേഷന്‍ നടത്തുന്നതിനും പുതുക്കുന്നതിനും ജൂണ്‍ 24നും 26നും അക്ഷയകേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കി.
24-ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ സന്തോഷ് ഹോസ്​പിറ്റല്‍ കെട്ടിടത്തിലെയും 26-ന് ചക്കരക്കല്‍ മുഴപ്പാലയിലെയും അക്ഷയകേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സൗകര്യം ഒരുക്കുന്നത്. 
ഫുഡ് സേഫ്റ്റി റജിസ്‌ട്രേഷന് വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. ഒരുവര്‍ഷത്തേക്കുള്ള റജിസ്‌ട്രേഷന്‍ ഫീസായ 100 രൂപ അക്ഷയ കേന്ദ്രങ്ങളില്‍ അടയ്ക്കാം.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് അനുസരിച്ച് 2012 മുതല്‍ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരി വ്യവസായികള്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് റജിസ്‌ട്രേഷന്‍ ആവശ്യമാണെന്ന് തലശ്ശേരി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു.
ലൈസന്‍സ് ഇല്ലാതെയുള്ള കച്ചവടം നിരോധിക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ വില്പനയ്ക്കുവേണ്ടി കൈകാര്യം ചയ്യുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ്/റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതായും പത്രക്കുറിപ്പില്‍ അറിയിച്ചു.

ഓഫിസ് മാറ്റം

സയന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ. ‌ടി. സ്ക്കൂള്‍ ജില്ലാ ഓഫീസ് 22/06/2015 മുതല്‍ മുനിസിപ്പല്‍ ഹൈസ്ക്കൂളിലേക്ക് മാറ്റിയ വിവരം അറിയിക്കുന്നു.

Sunday, June 21, 2015

ഭാരത് സ്കൌട്ട്സ് & ഗൈഡ്സ് ജില്ലാ സെമിനാര്‍

ഭാരത് സ്കൌട്ട്സ് & ഗൈഡ്സ് ജില്ലാ സെമിനാര്‍ 25/6/2015 വ്യാഴാഴ്ച  രാവിലെ 10.30 ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍വെച്ചു ചേരുന്നു. സെമിനാറില്‍ സ്കൌട്ട്, ഗൈഡ്, കബ്, ബുള്‍ ബുള്‍ എന്നിവരുടെ ചുമതലയുള്ള അദ്ധ്യാപകരെ യുണിഫോമില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നിര്‍ദേശം പ്രധാനാദ്ധ്യാപകര്‍ നല്‍കണം. മേല്‍പറഞ്ഞവയുടെ യുണിറ്റ് ഇല്ലാത്ത സ്കൂളുകളില്‍നിന്നും ഒരാളെ എങ്കിലും പ്രസ്തുത സെമിനാറില്‍ പ്രധാനാദ്ധ്യാപകര്‍ പങ്കെടുപ്പിക്കണം.

Saturday, June 20, 2015

ദേശീയ  ബാല ശാസ്ത്ര കോണ്‍ഗ്രസ്



2015 ലെ ദേശീയ  ബാല ശാസ്ത്ര കോണ്‍ഗ്രസ് ഫോക്കസ് ചെയ്യുന്ന തീം Understanding Weather & Climate. സബ് തീമുകള്‍:

  • Weather & Climate around you
  • Impact of Human activities on Weather & Climate
  • Weather, Climate & Ecosystem
  • Weather, Climate, Society and Culture
  • Weather, Climate & Agriculture
  • Weather, Climate & Health

10-14 ഏജ് ഗ്രൂപ്പിലുള്ളവര്‍ക്ക്  ജൂനിയര്‍ ടീമിലും 14- 17 ഏജ് ഗ്രൂപ്പിലുള്ളവര്‍ക്ക്  സീനിയര്‍  ടീമിലും പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ 5 കുട്ടികളുള്ള  ഒരു ഗ്രൂപ്പിനും ഒരു ടീച്ചര്‍ ഗൈഡിനും  മേല്‍പറഞ്ഞ മെയിന്‍ തീമിലോ സബ് തീമിലോ പ്രൊജക്റ്റ്‌ തയ്യാറാക്കാം. കൂടുതല്‍ അറിയുന്നതിന്........

സ്ഥലംമാറ്റ ഉത്തരവ് 

സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിനായുള്ള  ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിച്ചുകൊണ്ട് ഉള്ള   സ്ഥലംമാറ്റ ഉത്തരവ് കണ്ണൂര്‍ ഡി ഡി ഇ പുറപ്പെടുവിച്ചു.

ശാസ്ത്ര നാടക മത്സരം

2015 വര്‍ഷത്തെ ശാസ്ത്ര നാടക മത്സരത്തിന്‍റെ വിഷയം  സമയക്രമവും  സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശം ചുവടെ: