Tuesday, August 30, 2016

ഓണത്തിന് കുട്ടികള്‍ക്ക് 5 കിലോഗ്രാം അരി സൗജന്യമായി നല്‍കും 

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്കൂള്‍ കുട്ടികള്‍ക്ക് ഈ വര്‍ഷത്തെ ഓണം ഉത്സവത്തോടനുബന്ധിച്ച് സൌജന്യമായി 5 കിലോഗ്രാം അരി വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

Monday, August 29, 2016

താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു


2016-17 അദ്ധ്യയന വര്‍ഷം ഹൈ സ്കൂള്‍ ഭാഷാദ്ധ്യാപകരായി പ്രൊമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള പ്രൈമറി   അദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്‍ ബന്ധപ്പെട്ട AEO / ഹൈ സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ മുഖേന പരാതി 31/8/20/16 നകം DDE ക്ക് സമര്‍പ്പിക്കണം.

സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം 

ഉത്തരവ് പുറപ്പെടുവിച്ചു 


കണ്ണൂര്‍ റവന്യൂ ജില്ലയിലെ എയിഡഡ് സ്ക്കൂളുകളില്‍ തസ്തിക നഷ്ടം സംഭവിച്ച സംരക്ഷിത അദ്ധ്യാപക/ അനദ്ധ്യാപകരെ പുനര്‍വിന്യസിച്ചു കൊണ്ട് ഉത്തരവായി. ഉത്തരവും  ലിസ്റ്റും ചുവടെ

ഡെപ്യൂട്ടേഷന്‍ നിയമനം


സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിലേക്ക് (എസ്. സി. ഇ. ആര്‍. ടി, കേരള) അസിസ്റ്റന്റ് പ്രൊഫസര്‍ / റിസര്‍ച്ച് ഓഫീസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സ്‌കുളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രയിനിംഗ് കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍/ ലൈബ്രേറിയന്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വകുപ്പ് മേലധികാരിയുടെ എന്‍. ഒ. സി സഹിതം സെപ്തംബര്‍ 10 ന് മുമ്പ് ഡയറക്ടര്‍, എസ്. സി. ഇ. ആര്‍. ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.scert.kerala.gov.in -ല്‍ ലഭിക്കും. 

സ്‌കൂളുകള്‍ ഹൈടെക് ആക്കാന്‍ സ്ഥിതിവിവര കണക്ക് ശേഖരിക്കുന്നു


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളില്‍ നിലവിലുള്ള ഐ.സി.ടി അനുബന്ധ ഉപകരണങ്ങളുടെ സ്ഥിതിവിവര കണക്കു ശേഖരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍-എയിഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ വിശദാംശങ്ങളാണ് ആദ്യഘട്ടമായി ശേഖരിക്കുന്നത്. സ്‌കൂളുകളിലെ ഐ.സി.ടി പഠന പ്രവര്‍ത്തനങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ അതത് സ്‌കൂളില്‍ നിന്നും നേരിട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഐ.സി.ടി അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സജ്ജരാക്കുന്നതിനും ആവശ്യമായ ഐ.സി.ടി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് അടിയന്തര സ്ഥിതിവിവര കണക്കെടുക്കുന്നത്. ഐ.ടി @ സ്‌കൂള്‍ പൊജക്ട് വികസിപ്പിച്ച സോഫ്റ്റ്‌വെയറിലാണ് ഓരോ സ്‌കൂളും വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. www.itschool.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കൂള്‍ സര്‍വെ ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ആഗസ്റ്റ് 31 ന് മുമ്പ് എല്ലാ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായും ബന്ധപ്പെടാം. 

വനിതകള്‍ ഗൃഹനാഥരായ കുടുംബത്തിലെ കുട്ടികള്‍ക്ക് ധനസഹായം


വനിതകള്‍ ഗൃഹനാഥരായിട്ടുളള കുടുംബത്തിലെ കുട്ടികള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷം വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിശ്ചിത മാതൃകയില്‍ ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 30 നകം അംഗന്‍വാടി വര്‍ക്കര്‍മാര്‍ മുഖേന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും സംയോജിത ശിശുവികസന പദ്ധതി ആഫീസിലും ലഭിക്കും. 

Sunday, August 28, 2016

clip

താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു


2016-17 അദ്ധ്യയന വര്‍ഷം ഫുള്‍ടൈം ഭാഷാദ്ധ്യാപകരായി നിയോഗിക്കപ്പെടാന്‍ അര്‍ഹതയുള്ള പാര്‍ടൈം  അദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്‍ ബന്ധപ്പെട്ട AEO / ഹൈ സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ മുഖേന പരാതി 31/8/20/16 നകം DDE ക്ക് സമര്‍പ്പിക്കണം.

Saturday, August 27, 2016

ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്

അവസാന തീയ്യതി നീട്ടി


ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുവേണ്ടിയുള്ള പുതിയ അപേക്ഷകളും പുതുക്കി ലഭിക്കുന്നതിനുള്ള അപേക്ഷകളും നാഷനല്‍ സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. നിലവില്‍ സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്ന കുട്ടികള്‍ അധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അടിയന്തിരമായി അത് പൂര്‍ത്തിയാക്കണം.

Friday, August 26, 2016

 സംസ്കൃത ദിനാചരണം


ഈ വര്‍ഷത്തെ സംസ്കൃത ദിനാചരണം 27/8/2016 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആകര്‍ഷകങ്ങളായ വിവിധ പരിപാടികളോടെ കണ്ണൂര്‍ ജൂബിലി ഹാളില്‍ വെച്ച് നടക്കും.

ഹൈ സ്കൂളുകളിലെ ICT സൌകര്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നു


സര്‍ക്കാര്‍, എയിഡഡ് ഹൈ സ്കൂളുകളിലെ ICT പഠന പ്രവര്‍ത്തനങ്ങളില്‍ അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളെയും കൂടുതല്‍ സജ്ജരാക്കുന്നതിനും ഓരോ സ്കൂളിനും ആവശ്യമായ ഉപകരണങ്ങളുടെയും സൌകര്യങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താനും സ്കൂളുകളില്‍ നിലവിലുള്ള സൌകര്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നു. സ്ഥിതിവിവരക്കണക്കുകള്‍ ഓണ്‍ലൈന്‍ ആയി 31/8/2016 നകം സമര്‍പ്പിക്കണം.

Thursday, August 25, 2016

കൈത്തറി വാരം

 
സെപ്റ്റംബര്‍ 4 മുതല്‍ 10 വരെ കൈത്തറി വാരം ആചരിക്കാന്‍  ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും സര്‍ക്കാര്‍  നിര്‍ദേശം നല്‍കി. കൈത്തറി വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് ബോധവത്ക്കരണം നടത്താനും കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കാനും ശ്രമിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.



ഒ.ബി.സി വിഭാഗത്തിന് വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പ്



ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ഉപരി പഠനത്തിന് പിന്നോക്ക സമുദായ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാഫോറത്തിന്റെ മാതൃകയും, യോഗ്യതാ മാനദണ്ഡങ്ങളും വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 27 നകം ഡയറക്ടര്‍, പിന്നാക്ക സമുദായ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍ നാലാം നില, കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം -3 വിലാസത്തില്‍ അയ്ക്കണം. 

കോഴ്‌സ് തുല്യത: ഉത്തരവ് റദ്ദാക്കി


പരീക്ഷാകമ്മീഷന്‍ നടത്തുന്ന എല്‍.റ്റി.റ്റി/ഡി.എല്‍.ഇ.ഡി (അറബി, ഉറുദു, ഹിന്ദി) കോഴ്‌സുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന ബി.എഡ് (അറബി, ഉറുദു, ഹിന്ദി) കോഴ്‌സിന് തുല്യമായി പുറപ്പെടുവിച്ച് ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവായി. ഉത്തരവ് സ.ഉ(എം.എസ്)നം.130/2016/പൊ.വി.വ തീയതി 01.08.2016 

ശനിയാഴ്ച പ്രവൃത്തി ദിവസം


  
ആഗസ്റ്റ് 27 ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും പ്രവൃത്തിദിനമാണെന്ന് DPI അറിയിച്ചു. 

Painting Competition on Energy Conservation 2016

solar panels and houses Stock Vector - 17753824

ദേശീയ തലത്തിലുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനനങ്ങളുടെ ഭാഗമായി സ്കൂള്‍ തല പെയിന്‍റിംഗ് മത്സരം 30/8/2016 ചൊവ്വാഴ്ച  നടത്താന്‍ നിര്‍ദേശം ലഭിച്ചു. 4,5,6 ക്ലാസ്സുകളിലെ കുട്ടികളെ Category A യും 7,8,9 ക്ലാസ്സുകളിലെ കുട്ടികളെ Category B യിലും ഉള്‍പ്പെടുത്തിയാണ് മത്സരം നടത്തേണ്ടത്. മത്സരത്തിന്‍റെ Themes ചുവടെ:

Category A
Category B
Save a Watt to Save a Lot
Energy Conservation, A smart step towards Smart Cities
Get Energy Saver, Become Development Partner
Reduce Carbon Footprint
Be aware, Use Energy with CareSave the Polar, Go Solar


ഓരോ കാറ്റഗറിയിലുമുള്ള  കുട്ടികള്‍ക്ക് അതാത് കാറ്റഗറിയിലെ ഏതെങ്കിലും ഒരു  തീം തെരഞ്ഞെടുക്കാം. മത്സരത്തിന് പരമാവധി കുട്ടികളുടെ പങ്കാളിത്തം പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. ഓരോ കാറ്റഗറിയില്‍നിന്നും ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന 2 കുട്ടികളുടെ പെയിന്‍റിംഗ്സും അവരുടെ വിശദാംശങ്ങളും നോഡല്‍ ഓഫീസര്‍ക്ക് 30/9/2016 ന് മുമ്പ് ലഭിക്കത്തക്ക വിധം അയച്ചുകൊടുക്കണം. സ്കൂള്‍ തല മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ ലിസ്റ്റും അതോടൊപ്പം നല്‍കണം. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ടിഫിക്കറ്റുകള്‍ ലഭിക്കും. വിശദാംശങ്ങള്‍ ചുവടെ: 

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (K-TET) സെപ്റ്റംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം

  
കെ-ടെറ്റ് 2016 ല്‍ പങ്കെടുക്കുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 9 വരെ സമര്‍പ്പിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ 250 രൂപ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേനയും, കമ്പ്യൂട്ടര്‍ ജനറേറ്റഡ് ചെലാന്‍ മുഖേനയും എസ്.ബി.റ്റി യുടെ എല്ലാ ബ്രാഞ്ചിലും ഫീസ് അടയ്ക്കാം. അഡ്മിറ്റ് കാര്‍ഡ് ഒക്ടോബര്‍ 20 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. പ്രോസ്‌പെക്ടസും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുളള സ്‌ക്രീന്‍ ഷോട്ട് സഹിതമുളള മാര്‍ഗനിര്‍ദ്ദേശങ്ങളും www.keralapareekshabhavan.in ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.

Tuesday, August 23, 2016

K-TET Examination 2016


കേരള സംസ്ഥാന സിലബസ് പിന്തുടരുന്ന സ്കൂളുകളില്‍ അദ്ധ്യാപകരാകാനുള്ള യോഗ്യതാപരീക്ഷയായ K-TET  നവംബര്‍ മാസം നടക്കും. 

Monday, August 22, 2016

clip



പാര്‍ട്ട്‌ ടൈം സ്പെഷലിസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് വിവര ശേഖരണം



വിദ്യാഭാസ അവകാശ നിയമപ്രകാരം നിശ്ചിത മാനദണ്ടങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സ്കൂളുകളില്‍ പാര്‍ട്ട്‌ ടൈം സ്പെഷലിസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് ആവശ്യമായ അടിസ്ഥാന  വിവര ശേഖരണം നടത്തുന്നതിന് DPI നിര്‍ദേശിച്ചു.

സ്‌കൂളുകളില്‍ 23-8-2016 ന് പ്രത്യേക അസംബ്‌ളി ചേര്‍ന്ന് ദേശീയഗാനം ആലപിക്കണം


സ്വാതന്ത്ര്യ ലബ്ധിയുടെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ പക്ഷാചരണത്തിന്റെ സമാപന ദിവസമായ  23-8-2016 ചൊവ്വാഴ്ച രാവിലെ 11 ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക അസംബ്‌ളി ചേര്‍ന്ന് ദേശീയഗാനം ആലപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു


ഹൈസ്ക്കൂള്‍ ( കോര്‍ വിഷയം ), ഇംഗ്ലീഷ് തസ്തികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ അര്‍ഹതയുള്ള പ്രൈമറി/ ഭാഷാ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ 30.08.2016 നു മുമ്പായി ഹെഡ്മാസ്റ്റര്‍/ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖാന്തിരം പരാതി സമര്‍പ്പിക്കേണ്ടതാണ്.

പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു


2015-16 സ്റ്റാഫ് ഫിക്സേഷന്‍ പ്രകാരമുള്ള   കണ്ണൂര്‍ റവന്യൂ ജില്ലയിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു.

Sunday, August 21, 2016

സ്കൂളുകളില്‍ അധികമായുള്ള പാഠപുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കണം 


സ്കൂളുകളില്‍ അധികമായുള്ള ഈ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ 22/8/2016 തിങ്കളാഴ്ച AEO ഓഫീസില്‍  തിരിച്ചേല്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്ന കണ്ണൂര്‍ DDE യുടെ കത്ത് ചുവടെ.

കുട്ടികളുടെ സുരക്ഷ 


സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറും സ്റ്റൌവും സുരക്ഷിതമായി സൂക്ഷിക്കുന്നത് സംബന്ധിച്ച DPI യുടെ നിര്‍ദേശങ്ങള്‍ ചുവടെ.

Friday, August 19, 2016

 സംരക്ഷിതാദ്ധ്യാപകരുടെ പുനര്‍വിന്യാസം


സംരക്ഷിതാദ്ധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച DPI യുടെ നിര്‍ദേശങ്ങള്‍ ചുവടെ.
clip

Thursday, August 18, 2016

ക്ലസ്റ്റര്‍ പരിശീലന വാര്‍ത്തകള്‍


2016 ഓഗസ്റ്റ്‌ 20 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ മുഴുവന്‍ അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്. പരിശീലന കേന്ദ്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

ക്ലാസ് / വിഷയം
പരിശീലന കേന്ദ്രം
പങ്കെടുക്കുന്ന പഞ്ചായത്ത്
Class I to IV
Varam UPS
എല്ലാ പഞ്ചായത്തും
LP / UP Arabic, UP Maths
Kannur North BRC
എല്ലാ പഞ്ചായത്തും
UP English, Social Science, Malayalam, Hindi, Urdu, Basic Science
GHSS Chala
എല്ലാ പഞ്ചായത്തും
UP Sanskrit
Kannur South BRC (Peralassery GHSS)
എല്ലാ പഞ്ചായത്തും

പരിശീലനത്തിന് എത്തുന്ന അദ്ധ്യാപകര്‍ നിര്‍ബന്ധമായും ടീച്ചര്‍ ടെക്സ്റ്റ്‌, പാഠപുസ്തകം, ടീച്ചിംഗ് മാന്വല്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.
clip

Baalasooryan Episode 01


Wednesday, August 17, 2016

ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍ & ഭാസ്കരാചാര്യ സെമിനാര്‍



ഈ വര്‍ഷത്തെ ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരത്തിന്‍റെ വിഷയവും തീയതികളും ഭാസ്കരാചാര്യ സെമിനാര്‍ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു.

GAIN  PF

KASEPFClosure ക്ലെയിമുകള്‍ GAIN  PFപരിധിയില്‍നിന്നുംതാല്‍ക്കാലികമായിഒഴിവാക്കി

KASEPF അക്കൌണ്ട് Closure ക്ലെയിമുകള്‍ GAIN  PF ന്‍റെ പരിധിയില്‍നിന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി ഒഴിവാക്കി. GAIN  PF വഴിയുള്ള Sanction Order ഇല്ലാതെ Closure ക്ലെയിമുകള്‍ അനുവദിക്കാന്‍ ട്രഷറികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Beedi / Limestone & Dolomite Mines / Cine Workers

കുട്ടികളുടെ വിദ്യാഭ്യസത്തിനായി ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

Beedi / Limestone & Dolomite Mines / Cine Workers  ന്‍റെ കുട്ടികളുടെ വിദ്യാഭ്യസത്തിനായി  2016-17 വര്‍ഷത്തേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ധനസഹായം അനുവദിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി പ്രധാനാദ്ധ്യാപകര്‍ ആദ്യം അപേക്ഷകരുടെ വിശദാംശങ്ങള്‍ നിശ്ചിത excel ഫൊര്‍മാറ്റില്‍ lwoscholarship@gmail.com ലേക്ക് ഇമെയില്‍ ചെയ്യുകയും തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ രേഖകളും ക്രോഡീകൃത സ്റ്റേറ്റ്മെന്‍റ് സഹിതം ബീഡി വര്‍ക്കേര്‍സ് വെല്‍ഫേര്‍ ഫണ്ട്‌ ഡിസ്പെന്‍സറിയില്‍ സെപ്റ്റംബര്‍ 1 ന് മുമ്പായി ലഭിക്കത്തക്കവിധം അയക്കുകയും വേണം.

Tuesday, August 16, 2016

വിക്‌ടേഴ്‌സ് ചാനലില്‍ റിവ്യൂ വിത്ത് ലെസണ്‍സ്


വിക്‌ടേഴ്‌സ്ചാനലില്‍ പത്താംതരംമുതല്‍ പ്ലസ്ടുവരെയുള്ള ഓണപരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ'റിവ്യൂവിത്ത ലെസണ്‍സ്'സംപ്രേഷണം ആരംഭിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, ഫിസിക്‌സ്, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബിസിനസ്സ്റ്റഡീസ്,അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ്17 (ചിങ്ങംഒന്ന്) മുതല്‍ എല്ലാദിവസവും രാവിലെ 6.00മണിക്കാണ് സംപ്രേഷണം. പുന:സംപ്രേഷണം വൈകുന്നേരം 8.00മണിക്ക്. 

Monday, August 15, 2016



 പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു



കണ്ണൂര്‍ റവന്യൂ ജില്ലയിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ചുവടെ ചേര്‍ത്തിരിക്കുന്നു. ലിസ്റ്റ് പരിശോധിച്ച് ആക്ഷേപമോ പരാതിയോ ഉള്ളവര്‍ ബന്ധപ്പെട്ട ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖാന്തിരം 2016 ആഗസ്ത് 17 വൈകുന്നേരം 5 മണിക്ക് മുമ്പായി കണ്ണൂര്‍ DDE ഒഫീസില്‍  സമര്‍പ്പിക്കേണ്ടതാണ്.

Saturday, August 13, 2016

അദ്ധ്യാപക ദിനാഘോഷം

സെപ്റ്റംബര്‍ 5 ന്


2016 സെപ്റ്റംബര്‍ 5 ന് ഈ വര്‍ഷത്തെ അദ്ധ്യാപക ദിനാഘോഷം എല്ലാ സ്കൂളുകളിലും ആചരിക്കുന്നത് സംബന്ധിച്ചുള്ള DPI.യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

Friday, August 12, 2016

വിദ്യാതീരം : അപേക്ഷ ക്ഷണിച്ചു


കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന വിദ്യാതീരം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ തുക പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് തൊണ്ണൂറ് ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അല്ലെങ്കില്‍ മുമ്പ് കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ നാല്‍പ്പത് ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറം ഫിഷറീസ് ജില്ലാ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 20 ന് മുമ്പ് ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. 

പ്ലാസ്റ്റിക് പതാക നിരോധിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം




ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം യോജിച്ച രീതിയില്‍ ആഘോഷിക്കും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, സ്വാശ്രയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ജീനവക്കാരും ആഗസ്റ്റ് 15 ലെ ദേശീയ ദിനാഘോഷങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. വകുപ്പുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങിളിലെ മേലധികാരികള്‍ തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണ്. പ്ലാസ്റ്റിക്കിലുള്ള ദേശീയ പതാകയുടെ നിര്‍മ്മാണം, വിതരണം, വില്പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുള്ളതാണ്. ആഘോഷ ചടങ്ങുകള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആഘോഷം സംബന്ധിച്ച നിബന്ധനകള്‍ കുറ്റമറ്റ രീതിയില്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


അയ്യങ്കാളി ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് ഗ്രാന്റിന് അപേക്ഷിക്കാം


നാല്, ഏഴ് ക്ലാസുകളില്‍ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ മിടുക്കരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസുവരെ പ്രതിവര്‍ഷം 4500 രൂപ വീതം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജാതി, വരുമാനം, ലഭിച്ച ഗ്രേഡ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 31 നകം ജില്ല, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളിലെ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ.

അദ്ധ്യാപക പരീക്ഷ


പരീക്ഷാഭവന്‍ ആഗസ്റ്റില്‍ നടത്തുന്ന സംസ്‌കൃതം/അറബിക്/ഉറുദു അദ്ധ്യാപക പരീക്ഷ ആഗസ്റ്റ് 22 മുതല്‍ 30 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷയുടെ ടൈംടേബിളും മാതൃകാ ചോദ്യപേപ്പറുകളും പരീക്ഷാഭവന്റെ www.keralapareekshabhavan.in വെബ്‌സൈറ്റില്‍ ലഭിക്കും. 

വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡ് : വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ആഗസ്റ്റ് 20നും 21നും


സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും എന്‍.സി.എസ്.എം-ഉം ഇന്ത്യ സ്റ്റെം ഫൗണ്ടേഷനുമായി ചേര്‍ന്ന് വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡ് - 2016 ന്റെ ഭാഗമായി റീജിയണല്‍ റോബോട്ടിക് ഒളിമ്പ്യാഡ് തിരുവനന്തപുരത്ത് നടത്തും. സെപ്തംബര്‍ 24, 25 തീയതികളിലായി ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ (പ്ലാനറ്റേറിയം) നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി www.wroindia.org എന്ന വെബ്‌സൈറ്റില്‍ സെപ്തംബര്‍ 16 ന് മുമ്പ് അപേക്ഷിക്കണം. പങ്കെടുക്കാന്‍ താത്പര്യമുള്ള സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ക്യാമ്പ് ആഗസ്റ്റ് 20നും 21നും ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ഇന്നോവേഷന്‍ ഹബ്ബില്‍ നടത്തും. താത്പര്യമുള്ളവര്‍ അന്ന് രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ എത്തണം. എലമെന്ററി, ജൂനിയര്‍, സീനിയര്‍, അഡ്വാന്‍സ്ഡ്, റോബോട്ടിക് ചലഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ ഇനങ്ങളില്‍ ഒന്‍പത് മുതല്‍ 25 വയസുവരെ ഉള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9497676024, 0471-2306024, 2306025. 

സ്‌കൂള്‍ കായിക മത്സരങ്ങള്‍


2016-17 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കായികമത്സരങ്ങള്‍ ആഗസ്റ്റില്‍ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂളിലെ പ്രഥമാധ്യാപകന്‍ മുഖാന്തിരം ഓണ്‍ലൈനായി പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. 

വിക്‌ടേഴ്‌സ് ചാനലില്‍ തത്സമയ ഫോണ്‍-ഇന്‍ പ്രഭാത പരിപാടി 


വിക്‌ടേഴ്‌സ് ചാനലില്‍ തത്സമയ ഫോണ്‍-ഇന്‍-പരിപാടി ബാലസൂര്യന്‍ ചിങ്ങം ഒന്നു മുതല്‍ സംപ്രേഷണം ആരംഭിക്കുന്നു. ആഗസ്റ്റ് 17 മുതല്‍ രാവിലെ ഏഴു മണിക്കാണ് തത്സമയസംപ്രേഷണം. വൈകുന്നേരം ആറ് മുതല്‍ ഏഴുവരെ പുനഃസംപ്രേഷണം ഉണ്ടായിരിക്കും. കലാരംഗത്തെ പ്രതിഭകളായ കുട്ടികളെ ഉള്‍പ്പെടുത്തി അവരുടെ കഴിവുകളെ അവതരിപ്പിക്കുന്ന തരത്തിലാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി തയ്യാറാക്കിയിരിക്കുന്നത്. മുന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Wednesday, August 10, 2016

 ഓഗസ്റ്റ്‌ 17 - കാര്‍ഷിക ദിനം

 

ചിങ്ങം 1 കാര്‍ഷിക ദിനമായി ആചരിച്ചുവരുന്നു. സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്, കാര്‍ഷിക ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ് തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക ദിനാഘോഷം അര്‍ത്ഥപൂര്‍ണമായി നടപ്പിലാക്കുവാനും കാര്‍ഷിക വൈവിധ്യം സംരക്ഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുവനും നമ്മുടെ ചുറ്റുമുള്ള ജൈവസാന്നിധ്യം തിരിച്ചറിയുവാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ്‌ 17 ബുധനാഴ്ച എല്ലാ സ്കൂളുകളിലും ജൈവ വൈവിധ്യ പാര്‍ക്കുകളുടെ ആരംഭം കുറിച്ചുകൊണ്ട് ആചരിക്കുന്നതിന് DPI നിര്‍ദേശിച്ചു.