Monday, May 30, 2016

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള സ്വര്‍ണപ്പതക്കത്തിനും ഓരോ ജില്ലയിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡിനുമുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും കണ്ണൂരിലുളള ഹെഡാഫീസില്‍ നിന്നും ലഭിക്കും. അപേക്ഷാഫോറം തപാലില്‍ ആവശ്യമുളളവര്‍ അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്,കണ്ണൂര്‍ -670001 വിലാസത്തില്‍ അപേക്ഷിക്കാം. 

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് പട്ടം ഗവ: മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 9.30 ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി-ദേവസ്വം വകുപ്പുമന്ത്രി കടകംപളളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും, ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എമാര്‍, എല്‍.എസ്.ജി ഭരണ സമിതിയംഗങ്ങള്‍ വകുപ്പുദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനോത്സവം സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി/എയിഡഡ് വിദ്യാലയങ്ങളിലും പഞ്ചായത്ത് -ബ്ലോക്ക്-ജില്ലാതലങ്ങളിലും സംഘടിപ്പിക്കും. മുതിര്‍ന്ന കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേര്‍ന്ന് ഒന്നാം ക്ലാസിലെ കുരുന്നുകളെ മധുരം നല്‍കിയും പാട്ടുപാടിയും ബലൂണ്‍ നല്‍കിയും അക്ഷരകിരീടം അണിയിച്ചും വരവേല്ക്കും. ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം, സൗജന്യ പാംപുസ്തകം, സ്‌കൂളുകള്‍ക്കുളള മെയിന്റനന്‍സ് ഗ്രാന്റ്, സ്‌കൂള്‍ ഗ്രാന്റ്, നവാഗതര്‍ക്കുളള പ്രവേശന കിറ്റ് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടക്കും.

ഉച്ചഭക്ഷണ പദ്ധതി

പൊതു മാര്‍ഗരേഖ   2016-17 



ഉച്ചഭക്ഷണ പദ്ധതിയിലെ   ഗുണഭോക്താക്കളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക സാഹചാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് 1/8/2012 ന് ഉത്തരവായിട്ടുല്ലതാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍  സ്കൂള്‍ തലം മുതല്‍ റവന്യൂ ജില്ലാതലം വരെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 2016-17 വര്‍ഷത്തേക്കുള്ള  പൊതു മാര്‍ഗരേഖ DPI പുറപ്പെടുവിച്ചു.       

ഒരുക്കം 2016-17

ഏകദിന വിദ്യാഭ്യാസ ശില്പശാലയുടെ മോഡ്യുള്‍ 


2016-17 അദ്ധ്യയന വര്‍ഷം പ്രൈമറി ക്ലാസ്സുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിന്നായി SSA തയ്യാറാക്കിയ ഒരുക്കവുമായി ബന്ധപ്പെട്ട് 31/5/2016 ന് നടക്കുന്ന ഏകദിന വിദ്യാഭ്യാസ ശില്പശാലയുടെ മോഡ്യുള്‍ ചുവടെ:

Sunday, May 29, 2016

പ്രവേശനോത്സവം 2016

നിര്‍ദേശങ്ങള്‍



സ്കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ 1 ന് തുറക്കുകയാണ്. ഓരോ അക്കാദമിക വര്‍ഷവും ആരംഭിക്കുമ്പോള്‍ സ്കൂളുകളില്‍ പുതതായി എത്തിച്ചേരുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നത് പ്രവേശനോത്സവത്തിലൂടെയാണ്. സബ്ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും രക്ഷകര്‍ത്താക്കളുടെയും പൊതുജനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പ്രവേശനോത്സവം ആകര്‍ഷകമായി നടത്താന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. പ്രവേശനോതസവത്തിന് ഫ്ലെക്സ് ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. 2016-17 അദ്ധ്യയനവര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ആസൂത്രണം അന്നേ ദിവസം തന്നെ SMC, PTA, MPTA എന്നിവരുടെ സഹകരണത്തോടെ നടത്തണം. എല്ലാ തലങ്ങളിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. 

സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പേ എല്ലാ സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്തിക്കും 


സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പേ എല്ലാ സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്തിക്കുമെന്ന് KBPS അറിയിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമയി ശനി, ഞായര്‍ ദിവസങ്ങളില്‍ അതാത് സ്കൂള്‍ സൊസൈറ്റികള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതും പാഠപുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാ പ്രഥമാദ്ധ്യാപകരും സൊസൈറ്റി സെക്രെട്ടറിമാരും ഒരുക്കണം.

Saturday, May 28, 2016

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്


ഹയര്‍സെക്കണ്ടറി , നോണ്‍ വൊക്കെഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലായ് 31 ന് നടത്തും. പ്രോസ്‌പെക്ടസും, സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50%ത്തില്‍ കുറയാതെ മാരക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡുമാണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുളളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC യോ DHT യോ അല്ലാതെയുളള ട്രെയിനിംഗ് യോഗ്യതകള്‍ ബി.എഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്.സി./എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് 5% മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്നു മാത്രം നേടിയവര്‍ക്ക് ചുവടെയുളള നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം. പി.ജി.ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം. അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ്.ബിരുദം ഉണ്ടായിരിക്കണം. നിബന്ധനപ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി./ബി.എഡ് പരീക്ഷ നിശ്ചിത യോഗ്യതയൊടുകൂടി പാസായ സര്‍ട്ടിഫിക്കറ്റുകള്‍ സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കാത്ത പക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ ജയിച്ചതായി പരിഗണിക്കുന്നതല്ല. പരീക്ഷയ്ക്ക് ഓണ്‍ ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുവാന്‍ അഅവശ്യമായ നിര്‍ദ്ദേശങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, സെറ്റ് ആക്‌സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ് പോസ്റ്റാഫീസുകളില്‍ നിന്നും മെയ് 30 മുതല്‍ ജൂണ്‍ 25 വരെ ലഭിക്കും. ഇതിനുവേണ്ടി ജനറല്‍/ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ 750 രൂപയും എസ്.എസി/എസ്.ടി/വി.എച്ച്/പി.എച്ച് എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 375 രൂപയും നല്‍കണം. കേരളത്തിന് പുറത്തുളളവര്‍ ഇത് ലഭിക്കുവാന്‍ ഏതെങ്കിലും ഒരു ദേശസാതല്‍ക്യത ബാങ്കില്‍ നിന്നും എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപയുടെ ഡി.ഡിയും എസ്.എസി/എസ്.ടി/വി.എച്ച്/പി.എച്ച് എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 425 രൂപയുടെ ഡി.ഡിയും സ്വന്തം മേല്‍വിലാസം എഴുതിയ (31cm x25cm) കവര്‍ സഹിതം ഡയറക്ടര്‍ ,എല്‍.ബി.എസ്.സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം വിലാസത്തില്‍ ജൂണ്‍ 25-നകം തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ ലഭിക്കത്തകവിധം അപേക്ഷിക്കണം. എസ്.എസി/എസ്.ടി/വി.എച്ച്/പി.എച്ച് വിഭാഗത്തില്‍ പെടുന്നവര്‍ ഫീസ് ഇളവിനായി ജാതി/വിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷയോടൊപ്പം പ്രോസ്‌പെക്ടസ് ലഭിക്കുന്നതല്ല. ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, റഷ്യന്‍, സിയിയക്ക് എന്നീ വിഷയങ്ങളില്‍ ജൂണില്‍ സെറ്റ് ഉണ്ടായിരിക്കുന്നതല്ല. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍, നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുളള നിര്‍ദ്ദേശം പ്രോസ്‌പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റ് ഔട്ട് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ തപാലിലോ/നേരിട്ടോ നല്‍കേണ്ടതാണ്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. ഒ.ബി.സി. നോണ്‍ ക്രീമീലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരം പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പായി എല്‍.ബി.എസ് സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരണം www.lbskerala.com, www.lbscentre.org എന്നീ വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കും. അപേക്ഷാ ഫോറം ലഭിക്കുന്ന ഹെഡ് പോസ്റ്റാഫീസുകള്‍ തിരുവനന്തപുരം ജി.പി.ഒ, പൂജപ്പുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പളളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പളളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, ത്യശൂര്‍, വാക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍കോഡ്, കണ്ണൂര്‍,തളിപ്പറമ്പ, തലശേരി. 

Thursday, May 26, 2016

വിദ്യാലയ മികവിനായി കാര്യക്ഷമമായ അക്കാദമിക മാനേജ്മെന്‍റ് 


അദ്ധ്യാപക പരിശീലനത്തില്‍ വിനിമയം ചെയ്ത ആശയങ്ങളും എത്തിച്ചേര്‍ന്ന ധാരണകളും അവയെ പ്രയോജനപ്പെടുത്തി പഠന മികവിനായി പ്രവര്‍ത്തിക്കുന്ന ക്ലാസില്‍ പഠനബോധനത്തെളിവായി കാണാവുന്ന പ്രക്രിയയും ഉല്‍പ്പന്നങ്ങളും  സൂക്ഷ്മതല പാഠാസൂത്രണത്തിന് ഉതകുന്ന ടൂളുകളും ചുവടെ.

Tuesday, May 24, 2016

അക്കാദമിക് മാനെജ്മെന്റ്

മാര്‍ഗനിര്‍ദേശങ്ങള്‍ 


വിദ്യാലയങ്ങളിലെ അക്കാദമിക് മാനെജ്മെന്റ് കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നതിനായി പ്രഥമാദ്ധ്യാപകരെ സജ്ജമാക്കേണ്ടതുണ്ട്. അതിലേക്കായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പെന്‍ഷന്‍ : യോഗ്യതാ കാലയളവില്‍ വ്യക്തത വരുത്തി ഉത്തരവായി


എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള എയ്ഡഡ് കോളേജ് സര്‍വീസും എയ്ഡഡ് കോളേജ് ജീവനക്കാര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുന്‍പുള്ള എയ്ഡഡ് സ്‌കൂള്‍ സര്‍വീസും എയ്ഡഡ് സ്‌കൂള്‍/കോളേജ് സര്‍വീസിനൊപ്പം പെന്‍ഷന് യോഗ്യതാ കാലമായി കണക്കാക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവായി. റഗുലര്‍ ഫുള്‍ ടൈം എയ്ഡഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള പ്രൊവിഷണല്‍ എയ്ഡഡ് സ്‌കൂള്‍ / കോളേജ് സര്‍വീസും ഫുള്‍ ടൈം റഗുലര്‍ എയ്ഡഡ് സ്‌കൂള്‍ സര്‍വീസിനൊപ്പം പെന്‍ഷന് കണക്കാക്കില്ല. ഉത്തരവിന് 1968 ജനുവരി 24 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. ഇത് സംബന്ധിച്ച് തീര്‍പ്പാക്കിയ കേസുകള്‍ പുനപരിശോധിക്കില്ല. വിശദാംശം മെയ് ഒന്‍പതിലെ സര്‍ക്കാര്‍ ഉത്തരവ് (പി) 66/2016 ഫിന്‍ നമ്പര്‍ ഉത്തരവില്‍. 

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി

ഗ്യാസ് അടുപ്പ് വാങ്ങുന്നതിനായി സ്കൂളുകള്‍ക്ക് തുക അനുവദിച്ചു


സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2016-17 അദ്ധ്യയന വര്‍ഷം മുതല്‍ ഗ്യാസ് ഉപയോഗിച്ചുകൊണ്ട് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി LPG കണക്ഷന്‍ എടുത്ത് 2 ഗ്യാസ് അടുപ്പ് വാങ്ങുന്നതിനായി സ്കൂളുകള്‍ക്ക് തുക അനുവദിച്ചുകൊണ്ട് ഉത്തരവായി. ഇതുസംബന്ധിച്ച ധനവിനിയോഗപത്രം മെയ്‌ 31 നകം സമര്‍പ്പിക്കണം.

Monday, May 23, 2016

വിവരാവകാശം : ആദ്യ അപേക്ഷയില്‍ മാത്രം ഫീസ് അടച്ചാല്‍ മതി


പൊതുജനങ്ങളില്‍ നിന്നും കമ്മീഷന്‍ മുമ്പാകെ ലഭിക്കുന്ന പരാതിക്കും അപ്പീലിനും ഒപ്പം അപേക്ഷകന്‍ ഫീസ് ഒടുക്കുന്നതായി വിവരാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം ഫീസ് ഒടുക്കുന്നത് പൊതുവിവരാവകാശ അധികാരി മുമ്പാകെ സമര്‍പ്പിക്കുന്ന ആദ്യ അപേക്ഷയില്‍ മാത്രമേ ആവശ്യമുളളുവെന്നും നിയമത്തിന്റെ 18-ാം വകുപ്പനുസരിച്ച് കമ്മീഷന്‍ മുമ്പാകെ ഫയല്‍ ചെയ്യുന്ന പരാതികള്‍ക്കോ 19-ാം വകുപ്പനുസരിച്ച് ഫയല്‍ ചെയ്യുന്ന അപ്പീലുകള്‍ക്കോ ഫീസ് ഒടുക്കേണ്ടതില്ല എന്നും കമ്മീഷന്‍ അറിയിച്ചു. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള കാര്യങ്ങളില്‍ ഫീസായി പോസ്റ്റല്‍ ഓര്‍ഡറുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ സ്വീകരിക്കുന്നതല്ലെന്നും കമ്മീഷന്‍ അറിയിച്ചു. 2005 ലെ വിവരാവകാശ നിയമമനുസരിച്ച് വിവരം ലഭിക്കുന്നതിനുളള അപേക്ഷയോടൊപ്പം സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരമുളള ചട്ടങ്ങളില്‍ നിര്‍ണയിച്ചിട്ടുളള ഫീസ് ഒടുക്കണമെന്നാണ് നിയമത്തിലെ ആറാം വകുപ്പ് വ്യക്തമാക്കുന്നത്. നിയമത്തിലെ 27-ാം വകുപ്പനുസരിച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയ 2006 ലെ Kerala Right to Information (Regulation of Fee and Cost) Rules അനുസരിച്ച് 10 രൂപയാണ് അപേക്ഷാ ഫീസ് . ഈ ഫീസ് കോര്‍ട്ട് ഫീ സ്റ്റാമ്പ്, സര്‍ക്കാര്‍ ട്രഷറിയില്‍ 0070-60-118-99 receipts under the RTI Act 2005 എന്ന ശീര്‍ഷകത്തില്‍ അടച്ച ചെലാന്‍, പൊതുഅധികാരസ്ഥാനത്ത് തുക ഒടുക്കുകയോ പൊതുഅധികാരിയുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ്, ബാങ്കേഴ്‌സ് ചെക്ക്, പേ ഓര്‍ഡര്‍ എന്നിവ വഴിയായി ഒടുക്കുകയോ ചെയ്യാം. എന്നാല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളില്‍ നേരിട്ടോ ഡിമാന്റ് ഡ്രാഫ്റ്റ്, ബാങ്കേഴ്‌സ് ചെക്ക്, പേ ഓര്‍ഡര്‍ രീതിയിലോ വിവരാവകാശ അപേക്ഷ ഫീസ് ഒടുക്കാം. 

Sunday, May 22, 2016

ലഭിച്ച ടെക്സ്റ്റ്‌ ബുക്കുകളുടെ എണ്ണം അപ്ഡേറ്റ് ചെയ്ത്  പ്രിന്റൌട്ട് സമര്‍പ്പിക്കണം


2016-17 വര്ഷം ലഭിച്ച ടെക്സ്റ്റ്‌ ബുക്കുകളുടെ എണ്ണം ഇന്ന് തന്നെ എല്ലാ സ്കൂളുകളും സൊസൈറ്റികളും https://www.itschool.gov.in/ വെബ്സൈറ്റിലെ Text Book Monitoring System 2016 എന്ന ലിങ്കിലൂടെ അപ്ഡേറ്റ് ചെയ്തതിനു ശേഷം അതിന്‍റെ പ്രിന്റൌട്ട് 24/5/2016 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. സൊസൈറ്റികള്‍ അവരുടെ നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ വെബ്സൈറ്റില്‍ ഡേറ്റ അപ്ഡേറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തണം.

പേ റിവിഷന്‍ കുടിശ്ശിക

മാര്‍ഗനിര്‍ദേശങ്ങള്‍


1/7/2014 മുതല്‍ 31/1/2016 വരെയുള്ള പേ റിവിഷന്‍ കുടിശ്ശിക 4 ഗഡുക്കളിലായി ബില്ലെഴുതി മാറുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Saturday, May 21, 2016

LSS പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


2015-16 വര്‍ഷത്തെ LSS / USS പരീക്ഷയില്‍ വിജയികളായ മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും അഭിനന്ദനങ്ങള്‍.

ലഭിച്ച ടെക്സ്റ്റ്‌ ബുക്കുകളുടെ എണ്ണം അപ്ഡേറ്റ് ചെയ്യണം


2016-17 വര്ഷം ലഭിച്ച ടെക്സ്റ്റ്‌ ബുക്കുകളുടെ എണ്ണം ഇന്ന് തന്നെ എല്ലാ സ്കൂളുകളും സൊസൈറ്റികളും https://www.itschool.gov.in/ വെബ്സൈറ്റിലെ Text Book Monitoring System 2016 എന്ന ലിങ്കിലൂടെ അപ്ഡേറ്റ് ചെയ്യണം.

Friday, May 20, 2016

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ക്ലെയിം അപേക്ഷകള്‍ 

ഓണ്‍ലൈന്‍ ആയി സബ്മിറ്റ് ചെയ്യണം 



സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്‍റെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ ഭാഗമായി 1/4/2016 മുതല്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ക്ലെയിം അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു. അത്തരത്തിലുള്ള അപേക്ഷകള്‍ www.insurance.kerala.keltron.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ക്ലെയിം രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ ആയി അയക്കുകയും അതിന്‍റെ പ്രിന്റൌട്ട്, ഫോറം 3 യിലുള്ള അപേക്ഷ, പാസ് ബുക്ക്‌ എന്നിവ സഹിതം ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് അയക്കേണ്ടതാണ്. 

Thursday, May 12, 2016

ഹരിത  ഇലക്ഷന്‍ 2016

സ്റ്റൂഡന്റ്റ്‌ പോലീസ് കാഡറ്റസ്ന്‍റെ വിന്യാസം 



2016 മെയ്‌ 16 ലെ തെരഞ്ഞെടുപ്പ് ഹരിത ഇലക്ഷനായി നടത്തപ്പെടുന്നു. അതിന്‍റെ സുതാര്യമായ നിര്‍വഹണത്തിനായി ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും സ്റ്റൂഡന്റ്റ്‌ പോലീസ് കാഡറ്റസ്നെ വിന്യസിക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ജില്ലാ കളക്ടറുടെ നിര്‍ദേശങ്ങള്‍ ചുവടെ. 

സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം

ജോയിന്റ് റിവ്യൂ മിഷന്‍ വര്‍ക്ക്‌ഷോപ്പിലെ തീരുമാനങ്ങള്‍  


സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുവേണ്ടി   സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലൂടെ കുട്ടികളെ ആരോഗ്യ പൂര്‍ണതയില്‍ എത്തിക്കുന്നതിനായി ചേര്‍ന്ന ജോയിന്റ് റിവ്യൂ മിഷന്‍ വര്‍ക്ക്‌ഷോപ്പിലെ തീരുമാനങ്ങള്‍  നടപ്പിലാക്കുന്നതിന് DPI നിര്‍ദേശിച്ചു. 

Wednesday, May 11, 2016

സ്കൂളുകളിലെ Dropout വിവരം റിപ്പോര്‍ട്ട്‌ ചെയ്യണം 


2015-16 വര്‍ഷം സ്കൂളില്‍ പഠിച്ചവരും ടി.സി വാങ്ങാതെ പഠനം നിര്‍ത്തിയ കുട്ടികളുടെ വിവരം ഓണ്‍ലൈന്‍ ആയി 12/5/2016 ന് മുമ്പായി  സബ്മിറ്റ് ചെയ്യണം. അത്തരത്തിലുള്ള കുട്ടികള്‍ ഇല്ലെങ്കില്‍ ആ വിവരവും ഓണ്‍ലൈന്‍ ആയിത്തന്നെ നിശ്ചിത സമയത്തിനകം  സബ്മിറ്റ് ചെയ്യണം.  ലിങ്ക് ചുവടെ.

സര്‍ക്കാര്‍ സര്‍വ്വീസിലെ SC / ST പ്രാതിനിധ്യം

പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം 


സര്‍ക്കാര്‍ സര്‍വ്വീസിലെ SC / ST പ്രാതിനിധ്യം സംബന്ധിച്ച് 2015 ഏപ്രില്‍ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള 13 മാസങ്ങളിലെ പ്രതിമാസ  പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ (ഓരോ മാസത്തെയും പ്രത്യേകം പ്രത്യേകം തയ്യാറാക്കിയിട്ടുള്ളത്) ചുവടെ ചേര്‍ത്ത ഫൊര്‍മാറ്റില്‍ തയ്യാറാക്കി 20/5/2016 ന് മുമ്പായി സമര്‍പ്പിക്കണം.

Sunday, May 8, 2016

ക്ലസ്റ്റര്‍ കോ ഓര്‍ഡിനെറ്റര്‍ മാര്‍

PF ലേക്കുള്ള നിക്ഷേപം


BRC കളില്‍ ക്ലസ്റ്റര്‍ കോ ഓര്‍ഡിനെറ്റര്‍ മാരായി ജോലി ചെയ്യുന്ന നിലവില്‍ KASEPF അക്കൌണ്ട് ഉള്ള അദ്ധ്യാപകരുടെ PF ലേക്കുള്ള നിക്ഷേപം സംബന്ധിച്ചും അക്കൌണ്ട് നമ്പര്‍ ഇല്ലാത്തവര്‍ക്ക് KASEPF ല്‍ അംഗത്വം നല്‍കുന്നത് സംബന്ധിച്ചും ഉള്ള DPI യുടെ സ്പഷ്ടീകരണം ചുവടെ:

USS പരീക്ഷാ റിസള്‍ട്ട്‌ പ്രസിദ്ധീകരിച്ചു

പരാതികള്‍ 13/5/2016 ന് മുമ്പായി സമര്‍പ്പിക്കണം 


2016 ഫെബ്രുവരി മാസം നടത്തിയ USS പരീക്ഷയുടെ റിസള്‍ട്ട്‌ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് പരാതിയുള്ള പരീക്ഷാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം AEO വിന് പരാതി നല്‍കാം. ഇത്തരത്തില്‍ ഉള്ള പരാതികള്‍ 13/5/2016 ന് മുമ്പായി ഹെഡ്മാസ്റ്റര്‍മാര്‍ AEO ഓഫീസില്‍ എത്തിക്കണം. ഇതിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.

Thursday, May 5, 2016

2016-17 വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം

receipt status upload ചെയ്യാത്ത സൊസൈറ്റി സെക്രട്ടറിമാര്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണം- ഇനിയും indent  നല്‍കിയിട്ടില്ലാത്ത പ്രഥമാദ്ധ്യാപകര്‍ 7/5/2016 നകം indent നല്‍കണം




2016-17 വര്‍ഷത്തേക്കുള്ള  പാഠപുസ്തകങ്ങള്‍ ലഭിച്ചാല്‍ ഉടന്‍തന്നെ  www.itschool.gov.in ല്‍ receipt status ഓണ്‍ലൈന്‍ ആയി upload ചെയ്യാന്‍ എല്ലാ സ്കൂള്‍ സൊസൈറ്റി സെക്രട്ടറിമാര്‍ക്കും  നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അറ്റാച്ച് ചെയ്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്കൂളുകള്‍ ഇതുവരെയും ഡേറ്റ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് DPI അറിയിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സബ്ജില്ലയിലെ സൊസൈറ്റി സെക്രട്ടറിമാര്‍ ഡേറ്റ ഉടന്‍തന്നെ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്നു. 
പാഠപുസ്തക indent നല്‍കാന്‍ 29/4/2016 വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടും ചില  പ്രഥമാദ്ധ്യാപകര്‍ ഇനിയും indent നല്‍കിയിട്ടില്ലെന്നും DPI അറിയിച്ചു. അത്തരം പ്രഥമാദ്ധ്യാപകര്‍ indent 7/5/2016 നകം indent നല്‍കണം. നിശ്ചിത സമയത്തിനകം indent  നല്‍കാന്‍ കഴിയഞ്ഞതിനുള്ള വിശദീകരണം 7/5/2016 വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

ജീവനക്കാര്‍ക്ക് മൂന്നുശതമാനം ഡിഎ അനുവദിച്ചു


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നുശതമാനം ക്ഷാമബത്ത അനുവദിച്ചു. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഏപ്രില്‍ വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. മേയ് മാസം മുതലുള്ളത് ശമ്പളത്തോടൊപ്പം ലഭിക്കും. ശമ്പള പരിഷ്‌കരണം വന്ന ശേഷം ആദ്യമായാണ് ഡിഎ പ്രഖ്യാപിക്കുന്നത്. ഏറ്റവും കുറഞ്ഞത് 495 രൂപയും കൂടിയത് 3,600 രൂപയുമായിരിക്കും.

Re post- ഓണ്‍ലൈന്‍ ട്രെയിനിംഗ് മോണിറ്ററിംഗ് സംവിധാനം 

പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിക്കണം 


വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന അദ്ധ്യാപക പരിശീലനത്തിന്‍റെ ഹാജര്‍നില, പരിശീലന പുരോഗതി തുടങ്ങിയവ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഓണ്‍ലൈന്‍ ട്രെയിനിംഗ് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ഈ സിസ്റ്റംwww.itschool.gov.inwww.education.kerala.gov.in   എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഓരോ സ്കൂളിനും ലഭ്യമായിട്ടുള്ള സമ്പൂര്‍ണ്ണ യുസര്‍ നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ഓരോ സ്കൂളിലെയും പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ വിശദാംശങ്ങള്‍ ഈ സംവിധനാത്തില്‍ രേഖപ്പെടുത്തെണ്ടാതാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

Wednesday, May 4, 2016

GAIN PF 

പ്രഥമാദ്ധ്യാപകര്‍ക്കുള്ള പരിശീലനം 5/5/2016 ന്


എയിഡഡ് സ്കൂള്‍ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും PF അക്കൌണ്ടുകള്‍ ഓണ്‍ലൈന്‍ ആയി കൈകാര്യം ചെയ്യുന്നതിന് പ്രപ്തരാക്കാന്‍  5/5/2016 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് കണ്ണൂര്‍ IT@SCHOOL ജില്ലാ കേന്ദ്രത്തില്‍ വെച്ച് സബ് ജില്ലയിലെ പ്രൈമറി പ്രഥമാദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു. പരിശീലന പരിപാടിയില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കാന്‍ എല്ലാ എയിഡഡ് സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Monday, May 2, 2016

ജവഹര്‍ നവോദയ വിദ്യാലയ

Result പ്രസിദ്ധീകരിച്ചു



ആറാം ക്ലാസ് പ്രവേശനത്തിനായി ജവഹര്‍ നവോദയ വിദ്യാലയ നടത്തിയ പ്രവേശന പരീക്ഷയുടെ Result പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷിതവുമോത്ത് മെയ്‌ 13 ന് രാവിലെ 11 മണിക്ക് ചെണ്ടയാടുള്ള നവോദയ വിദ്യാലയ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.

സൂര്യതാപം :  ജാഗ്രതാ നിര്‍ദ്ദേശം 


സംസ്ഥാനത്ത് സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്കൂളുകളിലെ  അവധിക്കാല പ്രവര്‍ത്തന സമയത്തെ സംബന്ധിച്ച് DPI  നിര്‍ദേശങ്ങള്‍   പുറപ്പെടുവിച്ചു. 
  1. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് മധ്യവേനല്‍ അവധിക്കാലത്ത്‌ ക്ലാസുകള്‍ നടത്താന്‍ പാടില്ല.
  2. ഒമ്പത് മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അവധിക്കാലത്ത്‌ ക്ലാസുകള്‍ നടത്തേണ്ട ആവശ്യമുണ്ടെങ്കില്‍ ആയത് SMC / PTA യുമായി കൂടിയാലോചിച്ച് DEO വിന്‍റെ അനുമതിയോടുകൂടിമാത്രം  ആരംഭിക്കാം. കുട്ടികള്‍ രാവിലെ 11 മണിമുതല്‍ വൈകുന്നേരം 3 മണിവരെ യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തണം. 
  3. അവധിക്കാല ക്ലാസുകള്‍ സംബന്ധിച്ച് ജില്ല കളക്ടര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 

സ്‌കൂളുകള്‍ മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍



സംസ്ഥാനത്തെ ഒരു സ്‌കൂളും മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കു ന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ക്കും ഹയര്‍ സെക്കന്ററി ഡയറക്റ്റര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്റ്റര്‍ക്കും നിര്‍ദ്ദേശം നല്‍കി. എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്. എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലാ ഡെപ്യൂട്ടി ഡയറക്റ്റര്‍മാര്‍ എന്നിവരും ഇക്കാര്യം വ്യക്തിപരമായി ഉറപ്പുവരുത്തണമെന്നും മധ്യവേനലവധിക്കുശേഷം സാധാരണ തുറക്കുന്ന സമയത്തിനുമുന്‍പായി ഒരുതരത്തിലുളള ക്ലാസ്സുകളും സ്‌കൂളുകളില്‍ നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെയുളള സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദികളായിരിക്കുമെന്നും കൂടാതെ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്ന നിയമനടപടികള്‍ അഭിമുഖീകരി ക്കേണ്ടിവരുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്റ്ററും ഹയര്‍ സെക്കന്ററി ഡയറക്റ്ററും സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ക്കും ഐ.സി.എസ്.ഇ സ്ഥാപനങ്ങള്‍ക്കും മേല്‍നടപടിക്കായി അയച്ചുകൊടുക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മെയ് ഒന്‍പതിന് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.