Wednesday, September 30, 2015

OPERATION SCRAP

പ്രോഗ്രസ് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം

ജില്ലയിലെ സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ   സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉപയോഗ രഹിതമായ  വസ്തുക്കള്‍ തിട്ടപ്പെടുത്തി നിര്‍മാര്‍ജനം ചെയ്ത് ധനം സ്വരൂപിക്കുന്ന സമയബന്ധിത ദൌത്യം "OPERATION SCRAP'  1/8/2015 മുതല്‍ 8/10/2015 വരെയുള്ള 70 ദിവസങ്ങളില്‍ നടപ്പില്‍ വരുത്താന്‍ എല്ലാ പ്രധാനദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.  ഇത്തരത്തിലുള്ള സാധനസാമഗ്രികള്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ലേലം ചെയ്യുകയും ലേല ത്തുക സര്‍ക്കാരിലേക്ക് അടക്കുകയും വേണം.ഈ പ്രവര്‍ത്തനനങ്ങളുടെ ഓരോ 15 ദിവസത്തെക്കുമുള്ള പുരോഗതി റിപ്പോര്‍ട്ട്‌ യഥാസമയം ഈ ഓഫീസില്‍ സമര്‍പ്പിക്കാനും എല്ലാ പ്രധാനദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. 
ഈ പദ്ധതിയുടെ ഇതുവരെയുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട്‌  5/10/2015 നകം സമര്‍പ്പിക്കണം.

Noon Meal Contingent Charges 

II Allotment to Schools

Released

The II Allotment of Noon Meal Contingent Charges to Schools has been released by DPI. All Head Teachers are directed to Check up and ensure that the e-transferred amount has been credited in their accounts. 

ഭക്ഷ്യസുരക്ഷ

പോസ്റ്റര്‍ രചനാ മത്സരം 

പങ്കെടുക്കുന്ന കുട്ടികളുടെ പേര് ഇന്ന് (30/9/2015) റിപ്പോര്‍ട്ട്‌ ചെയ്യണം

'സുരക്ഷിതാഹാരം ആരോഗ്യത്തിന്നാധാരം' എന്ന പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍വഹണത്തിന്‍റെ ഭാഗമായി UP, HS വിഭാഗം കുട്ടികള്‍ക്കായി ഒക്ടോബര്‍ 2 ന് ഭക്ഷ്യസുരക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നത് സംബന്ധിച്ച അറിയിപ്പ് എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നേരത്തെ നല്‍കിയിരുന്നു. മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000/-, 1500/-, 1000/- രൂപയാണ് സമ്മാനമായി നല്‍കുന്നത്. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈ സ്കൂളില്‍വെച്ച് 2/10/2015 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യം ഉള്ള കുട്ടികളുടെ വിവരങ്ങള്‍ ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി AEO ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.

Tuesday, September 29, 2015

അടുത്ത ISM 1/10/2015 ന്

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാകുന്നതിന്റെ  ഭാഗമായി വ്യാഴാഴ്ച്ചകളിൽ ഉള്ള ഇന്‍റെണല്‍ സപ്പോർട്ട് മിഷൻ ടീമിന്‍റെ അടുത്ത സ്കുൾ സന്ദര്‍ശനം  01-10-2015 ന് നടക്കും. അന്ന് പ്രധാനദ്ധ്യപകര്‍ യാതൊരു കാരണവശാലും സ്കൂളില്‍നിന്നും വിട്ടുനില്‍ക്കാന്‍ പാടില്ല. 

ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി : സമയപരിധി പുന:ക്രമീകരിച്ചു


തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണത്തിന് സമയപരിധി പുനക്രമീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട എല്ലാ ഉദേ്യാഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുതുക്കിയ സമയക്രമം അനുസരിച്ച് സ്ഥാപനങ്ങള്‍ ഉദേ്യാഗസ്ഥരെപ്പറ്റിയുള്ള ഡാറ്റാ ശേഖരണവും, ഡാറ്റാ എന്‍ട്രിയും നിശ്ചിത വെബ്‌സൈറ്റില്‍ www.edrop.gov.in-ല്‍ ഒക്‌ടോബര്‍ ഒന്‍പതിനകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ 12 വരെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ട ജില്ലയുടെ അപ്‌ലോഡ് ചെയ്ത ഡാറ്റകള്‍ പരിശോധിക്കും. ഉദേ്യാഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി സ്ഥലം നിശ്ചയിച്ചുകൊണ്ടുള്ള നടപടികള്‍ 15-ന് മുമ്പും നിയമന ഉത്തരവുകളുടെ വിതരണം 19-ന് മുമ്പും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 26-ന് മുമ്പ് തന്നെ പരിശീലന / റിഹേഴ്‌സല്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം. കമ്മീഷന്‍ നല്‍കിയിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദേ്യാഗസ്ഥര്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു. 

Monday, September 28, 2015

ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന തീരപ്രദേശത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അടിസ്ഥാന സൌകര്യ വികസനത്തിന് പദ്ധതി

തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പകുതിയിലേറെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ഗവ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനാര്‍ത്ഥം ടി സ്കൂളുകളുടെ കെട്ടിടം, കളിസ്ഥലം, പാചകപ്പുര എന്നിവ വികസിപ്പിക്കുന്നതിനായി Kerala State Coastal Area Development Corporation പ്രോപ്പോസലുകള്‍ ക്ഷണിച്ചു. ഈ പദ്ധിയുടെ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായ സ്കൂളുകളില്‍നിന്നും എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന പ്രോപ്പോസലുകള്‍ 29/9/2015 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം.


പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സ് 30/9/2015 ന്


പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സ് 30/9/2015 ബുധനാഴ്ച  രാവിലെ 10.30 ന്  കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു ചേരുന്നു. എല്ലാ ഗവ / എയിഡഡ് / Recognized പ്രൈമറി   സ്കൂള്‍ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത്തന്നെ യോഗത്തില്‍ സംബന്ധിക്കേണ്ടാതാണ്.  ചുവടെ ചേര്‍ത്ത റിപ്പോര്‍ട്ടുകള്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ലത്തവര്‍ അവ നിര്‍ബന്ധമായും യോഗത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
  • സ്കൂളുകളില്‍ കുറഞ്ഞത്‌ 2 ടോയിലെറ്റുകള്‍ ഉണ്ട് എന്ന സാക്ഷ്യപത്രം .
  • UID ലഭിക്കാത്ത കുട്ടികളുടെ വിശദാംശങ്ങള്‍.
  • 2015-16 വര്‍ഷം എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് തുക ഇനിയും ആവശ്യമുള്ളവര്‍ അറിയിക്കണം. തുക ബാക്കിയുള്ളവര്‍ AEO ഒഫീസില്‍ റീഫണ്ട് ചെയ്യണം.
  • 2015-16 വര്ഷം എയിഡഡ് സ്കൂള്‍ വിദ്യാര്ഥി്കള്ക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് പൂര്ത്തീ കരണ സര്ട്ടിഫിക്കറ്റ്.
  • 2015 ജൂലൈ ഓഗസ്റ്റ്‌ മാസങ്ങളിലെ എക്സ്പെന്റിച്ചര്‍ സ്റ്റേറ്റ്മെന്‍റ്.
  • 2015-16 വര്‍ഷത്തെ IEDC വിദ്യാര്‍ഥികള്‍ക്കുള്ള ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് - റീന്യൂവല്‍ ലഭിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്
  • 2014-15 വര്‍ഷത്തെ LSS / USS / മുസ്ലീം / നാടാര്‍ / ആംഗ്ലോ ഇന്ത്യന്‍ / മറ്റ് പിന്നോക്ക വിഭാഗത്തിലെ / മുന്നോക്ക വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ ന്‍റെ ധനവിനിയോഗ പത്രം.

Vol 2പാഠപുസ്തകങ്ങൾ ഒക്ടോബർ 1 മുതൽ സ്കൂളുകളിൽ എത്തിക്കും 


2015-16 വർഷത്തെ Vol 2 പാഠപുസ്തകങ്ങൾ ഒക്ടോബർ ഒന്നു മുതൽ സ്കൂളുകളിൽ എത്തിച്ചുതുടങ്ങും. ഇത്തവണ KBPS നേരിട്ടാണ് വിതരണം നടത്തുന്നത്. സ്കൂളുകളിൽ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയത്താണ് പുസ്തകങ്ങള്‍ എത്തിക്കുക. പുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്ന ദിവസം മുൻകൂട്ടി അറിയിക്കുന്നതാണ്. 7 മുതൽ 10 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങളാണ്ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.ജില്ല തിരിച്ചുള്ള help line നമ്പരുകൾ വെബ്‌ സൈറ്റായ www.keralabooks.org  ൽ നല്കിയിട്ടുണ്ട്.

Sunday, September 27, 2015

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം




2014-15 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലും മെഡിക്കല്‍‌, എ‍ഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിലും ഉന്നതവിജയം നേടിയ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ സ്വര്‍‌ണ്ണമെഡല്‍ നല്‍കി അനുമോദിക്കുന്നതിനും മികച്ച വിജയം കരസ്ഥമാക്കിയ മോഡല്‍ സ്കൂളുകള്‍ക്ക് ട്രോഫി നല്‍കുന്നതിനും അനുമതി നല്‍കി ഉത്തരവായി. പ്രസ്തുത അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം കണക്കിലെടുത്ത് തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലായാണ് അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെസംഘാടന ചെലവിനായി 1,05,00,000 (ഒരു കോടി അഞ്ചു ലക്ഷം) രൂപയും അനുവദിച്ചിട്ടുണ്ട്. ഉത്തരവ് നമ്പര്‍ : സ.ഉ (സാധാ) 1498/2015/പജപവവിവ 

Saturday, September 26, 2015

ഒക്ടോബര്‍ 1 -  ലോക വയോജന ദിനം

 സ്കൂളുകളില്‍ നടത്തേണ്ട പരിപാടികള്‍ - മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു



വയോജനങ്ങളെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള ആത്മാര്‍ഥമായ ഒരു മാനസികാവസ്ഥ ഓരോ വ്യക്തിയിലും ഉണ്ടാവേണ്ടതുണ്ട്. ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി കഷ്ടപ്പെട്ട് ഒടുവില്‍ ജീവിതസായാഹ്‌നത്തില്‍ എത്തിനില്‍ക്കുന്നവരെ സഹായിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ കടമയും കടപ്പാടുമാണ്. ഈ കടമ നിറവേറ്റുന്നതിന്, മനുഷ്യബന്ധങ്ങള്‍ക്ക് വിലനല്‍കുന്ന ധാര്‍മികവും സാംസ്‌കാരികവുമായ ജീവിതമൂല്യങ്ങള്‍ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും പുലരേണ്ടതുണ്ട്.   

ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം social justice department മാറ്റ് വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ സമഗ്രമായി ആണ് വയോജന ദിനം ആചരിക്കുന്നത്. ഒക്ടോബര്‍ 1 ന് എല്ലാ സ്കൂളുകളിലും വയോജന ദിനം ആചരിക്കുന്നത് സംബന്ധിച്ച് DPI മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
  1. സ്കൂളുകള്‍ കേന്ദ്രീകരിച്ചു മുതിര്‍ന്ന പൌരന്മാരുടെ സംഗമങ്ങള്‍ സംഘടിപ്പിക്കുക. കുട്ടികള്‍ക്ക് അവരുടെ മുത്തശ്ശി / മുത്തശ്ശന്‍മാരെ ഇതിനായി സ്കൂളുകളിലേക്ക് ക്ഷണിക്കാം.
  2. ജീവിതാനുഭവങ്ങള്‍ പങ്കിടാം. നാടിന്‍റെ വികസനത്തിനായി നല്‍കിയ സംഭാവനകള്‍ അവതരിപ്പിക്കാം.
  3. സ്കൂളില്‍ പഠിച്ച് പ്രമുഖരായവര്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാം.
  4. കുട്ടിക്കാലത്ത് ചെയ്ത വികൃതികള്‍, അവയില്‍നിന്ന് പഠിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം.
  5. തനതു പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് സ്കൂള്‍ തലത്തില്‍ കുട്ടികളുടെതായ ഒരു സംഘത്തിന് രൂപം നല്‍കാം.
  6. ഒക്ടോബര്‍ 1 ന് പരിപാടികള്‍ ആരംഭിക്കേണ്ടത് കുട്ടികളും മുതിര്‍ന്ന പൌരന്മാരും പങ്കെടുക്കുന്ന ഒരു പ്രത്യേക അസംബ്ലിയിലൂടെ ആയിരിക്കണം. ഇതില്‍ വയോജന സന്ദേശം വായിച്ചുകൊണ്ടയിരിക്കണം പരിപാടികള്‍ക്ക് തുടക്കം കുറിക്കേണ്ടത്‌.
  7. തങ്ങളുടെ ക്ലാസ് മുറികള്‍, കളിസ്ഥലം, സ്റ്റേജ് തുടങ്ങിയ ഇടങ്ങളില്‍ കുട്ടികള്‍ക്ക് ഒപ്പം ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു സഹായകരമായ രീതിയില്‍ വേണം പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്‌.
  8. വയോജന സൌഹൃദ നാട് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ലേഖന, ചിത്രരചന, പെയിന്റിംഗ് മത്സരങ്ങള്‍ സ്കൂള്‍ തലത്തിലും, വിദ്യാഭ്യാസ ജില്ലാതലത്തിലും നടത്താം.
  9. ജൂണ്‍ 15 ന് World Elderly Abuse Awareness Day ദിനാചരണത്തിന്‍റെ ഭാഗമായി Students Police Cadet ന്‍റെ നേതൃത്വത്തില്‍ നടന്ന ഇന്നലെയില്‍നിന്നും നാളെയുംതേടി എന്ന പരിപാടിയുടെ ഭാഗമായി കുട്ടികള്‍ മുതിര്‍ന്ന പൌരന്മാരുടെ ജീവിതാനുഭവങ്ങളും ജീവിതസാഹചര്യങ്ങളും മനസിലാക്കിയിരുന്നു. ഈ സംഘത്തിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തില്‍ ഒരു നയരേഖ തയ്യാറാക്കാവുന്നതാണ്. പ്രസ്തുത നയരേഖ ജില്ലാതലത്തിലുള്ള ശില്പശാലയില്‍ അവതരിപ്പിച്ച് അവിടെ വരുന്ന നിര്‍ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ജില്ലയില്‍നിന്നും ഒരു ടീം സംസ്ഥാനതല ശില്പശാലയില്‍ നയരേഖ അവതരിപ്പിക്കാവുന്നതാണ്.
കുട്ടികള്‍ക്കായി നടത്തുന്ന മത്സരങ്ങള്‍, പ്രത്യേക അസംബ്ലി എന്നിവ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കേണ്ടതാണ്. മറ്റു പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍റെ സാഹചര്യത്തിനനുസരിച്ച് കൂട്ടിച്ചേര്‍ക്കാനും നൂതന പരിപാടികള്‍ ആവിഷ്കരിക്കാനും ഉള്ള സ്വാതന്ദ്ര്യം സ്കൂളുകള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.




ഉണര്‍വ്വ് 2015

മികച്ച ഫോക്കസ് സ്കൂളുകള്‍ക്കുള്ള അനുമോദനം ഒക്ടോബര്‍ 1 ന്

2014-15 അദ്ധ്യയന വര്‍ഷം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ പ്രവേശനത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയ പൊതു വിദ്യാലയങ്ങളെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ അനുമോദിക്കുന്നു. 1/10/2015 വ്യാഴാഴ്ച രാവിലെ 9.30 ന്  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ബഹു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.കെ.സി.ജോസഫ്‌ നിര്‍വഹിക്കുന്നു. ക്ഷണക്കത്ത് ചുവടെ.

ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ

പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണം 

2015-16 വര്‍ഷത്തേക്കുള്ള ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 2016 ജനുവരി 9 ന് നടക്കും. ഈ വര്‍ഷം അഞ്ചാം തരത്തില്‍ പഠിക്കുന്നതും നിര്‍ദിഷ്ട പ്രായപരിധിയില്‍ പെടുന്നതുമായ വിദ്യാര്‍ത്ഥി കള്‍ക്കാണ് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനര്‍ഹത. സെലക്ഷന്‍ ടെസ്റ്റിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പരമാവധി വിദ്യാര്‍ഥികളെ പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കാന്‍ പ്രധാനദ്ധ്യപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.  

Friday, September 25, 2015

SIGHT FOR KIDS” ( SFK) -LIONS MEDICAL PROGRAMME FOR  THE SCHOOL CHILDREN TO TREAT EYE DEFECTS

കാഴ്ച സംബന്ധിച്ച് പോരായ്മകള്‍ ഉള്ള കുട്ടികളെ കണ്ടെത്തി കുറവുകള്‍ പരിഹരിക്കുന്നതിനായി കണ്ണൂര്‍ ഫോര്‍ട്ട്‌ സിറ്റി ലയെന്‍സ് ക്ലബ് അദ്ധ്യാപകര്‍ക്ക് 16/9/2015 ന് പരിശീലനം നല്‍കിയിരുന്നു. ആ പരിശീലന പരിപാടിയിലെ നിര്‍ദേശ പ്രകാരം  കാഴ്ച സംബന്ധിച്ച് പോരായ്മകള്‍ ഉള്ള കുട്ടികളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള കുട്ടികളുടെ ലിസ്റ്റ് ലയെന്‍സ് ക്ലബ് ഭാരവാഹികള്‍ക്ക് ഉടന്‍ നല്‍കണം. കൂടുതല്‍ വിവരം ചുവടെ:

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം ആരംഭിച്ചു


തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം സംസ്ഥാനമൊട്ടുക്ക് ആരംഭിച്ചു. സെപ്റ്റംബര്‍ 20-ലെ നില അനുസരിച്ചാണ് വെബ് അധിഷ്ഠിത സംവിധാനമായ ഇ-ഡ്രോപ്പിലൂടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ഉദേ്യാഗസ്ഥ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രതേ്യകം യൂസര്‍ ഐ.ഡി. യും പാസ്‌വേര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഓരോ സ്ഥാപനവും ഉദേ്യാഗസ്ഥരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന നടപടിയ്ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിന് ഒക്‌ടോബര്‍ അഞ്ചു വരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുള്ളത്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഉദേ്യാഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതിനായി ഇക്കഴിഞ്ഞ 16, 17 തീയതികളില്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് ജില്ലാ തല പരിശീലനം നല്‍കിയിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കായിരുന്നു പരിശീലനം. സര്‍ക്കാര്‍ വകുപ്പുകള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കുക. സംസ്ഥാനമൊട്ടുക്ക് 38,000 ത്തോളം വരുന്ന പോളിംഗ് സ്റ്റേഷനുകളിലായി ഒരു ലക്ഷത്തി അറുപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ആവശ്യമായുള്ളത്.

Thursday, September 24, 2015


C V RAMAN ESSAY COMPETITION


Kannur north sub district


DATE: 01/10/2015,  10.30 am


VENUE: CHEMBILODE HSS

 

Wednesday, September 23, 2015


കണ്‍വേര്‍ജന്‍സ് മീറ്റിങ്ങ്

 തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തണം 



15/9/2015 ന് DPI യുടെ അദ്ധ്യക്ഷതയില്‍ SSA സ്റ്റേറ്റ് ഓഫീസില്‍ വെച്ച് ചേര്‍ന്ന കണ്‍വേര്‍ജന്‍സ് മീറ്റിങ്ങിലെ സുപ്രധാന തീരുമാനങ്ങളില്‍ ചിലത് ചുവടെ:

  • കുറഞ്ഞത്‌ 2 ടോയിലെറ്റുകള്‍ ഉണ്ട് എന്ന സാക്ഷ്യപത്രം എല്ലാ സ്കൂള്‍ പ്രഥമാദ്ധ്യാപകരില്‍നിന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വഴി വാങ്ങിയശേഷം ഇക്കാര്യം പൊതു വിദ്യാഭ്യാസ ഡയറക്ടറെറ്റിലേക്ക് 30/9/2015 നകം അറിയിക്കേണ്ടതാണ്.
  • അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും 2 ജോഡി യൂനീഫോം ഈ വര്‍ഷം വിതരണം ചെയ്തു എന്ന സാക്ഷ്യപത്രം പ്രഥമാദ്ധ്യാപകരില്‍നിന്നും ഉടന്‍ വാങ്ങേണ്ടതും ആയതിനുശേഷം സെപ്റ്റംബര്‍ 30 ന് മുമ്പ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ ഇത്തരത്തില്‍ ഒരു സാക്ഷ്യപത്രം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കേണ്ടതുമാണ്‌.
  • പിന്‍ഡിക്‌സ് - പെര്‍ഫോമന്‍സ് ഇന്‍ഡക്സ് തയ്യാറാക്കി എല്ലാ അദ്ധ്യാപകരും സ്കൂള്‍ തലത്തില്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.
  • 1/11/2015 നകം 1, 2 ക്ലാസുകളിലെ എല്ലാ കുട്ടികളെയും മാതൃഭാഷയില്‍ എഴുതുവാനും വായിക്കുവാനും കൂടാതെ 1 മുതല്‍ 100 വരെ എണ്ണുവാനും പ്രാപ്തരാക്കെണ്ടാതാണ്. വിദ്യാഭ്യാസ ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കേണ്ടതാണ്. അടുത്ത ISM മീറ്റിങ്ങില്‍ സ്ഥിരീകരിക്കേണ്ടതാണ്.
  • SSA യുടെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പിലാക്കി വരുന്ന 'സമ്പൂര്‍ണ വിദ്യാലയ ശുചിത്വ പരിപാടി' യും കുട്ടികളില്‍ വായനാ സംസ്കാരം വളര്‍ത്തുന്നതിനുള്ള 'വായനയുടെ വസന്തം' പരിപാടിയും ഏറ്റവും നന്നായി നടപ്പിലാക്കേണ്ടതാണ്.
മിനുട്സ് ചുവടെ ചേര്‍ക്കുന്നു.
കണ്‍വേര്‍ജന്‍സ് മീറ്റിങ്ങിലെ തീരുമാനങ്ങള്‍ പൂര്‍ണമായി നടപ്പില്‍ വരുത്തുന്നതിന് എല്ലാ പ്രധാനദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ടോയിലെറ്റുകള്‍, യുനിഫോം എന്നിവ സംബന്ധിച്ച സാക്ഷ്യപത്രം ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ അവ 25/9/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.
*മിനുട്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഓപ്പണ്‍ ചെയ്താല്‍ മതി.

പ്രതിജ്ഞ ഒക്ടോബര്‍ ആറിന്





ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികളിലും സര്‍ക്കാര്‍ ജീവനക്കാരിലും എത്തിക്കുന്നതിന് ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് പ്രതിജ്ഞ എടുക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതിനായുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വനത്തേയും വന്യജീവികളെയും സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ ജനവിഭാഗങ്ങളെയും ബോധവത്ക്കരിക്കുകയും സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ന്യുനപക്ഷവിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ - ഫ്രഷ്‌

15/10/2015 വരെ അപേക്ഷിക്കാം

2015-16 വര്‍ഷത്തെ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ ന്യുനപക്ഷവിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ - ഫ്രഷ്‌ വിഭാഗത്തില്‍ കുട്ടികളില്‍ നിന്നും അപേക്ഷ സ്വീകരിക്കാവുന്ന അവസാന തീയ്യതി 15/10/2015 വരെ ദീര്‍ഘിപ്പിച്ചു. HM തലത്തിലുള്ള അപ്‌ലോഡിംഗ് / അപ്ഡേറ്റിംഗ് 15/10/2015 ന് തന്നെ പൂര്‍ത്തീകരിക്കണം.

കെ.ടെറ്റ് അഡ്മിറ്റ് കാര്‍ഡ്

ഒക്ടോബറില്‍ നടത്തുന്ന കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള (കെ.ടെറ്റ്) അഡ്മിറ്റ് കാര്‍ഡ് www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

സബ്ജില്ലാതല ഗണിതശാസ്ത്ര ക്വിസ് മത്സരം

Result


LP
I.AGNEY.K, Kanhirode Sankaravilasam UPS
2.  ANISREE. C.P,  Chelora L.P

UP
1.SONAL. M.K, Macheri new UP
2. HEMANTH. C. , Kanhirode Sankaravilasam UPS

HS
1. SOHIN. A.M  St.Michaels HS KANNUR
2.JISHNUDEV. V.V   Munderi GHSS

HSS
1. GOKUL. K CHOVVA HSS
2. ATHUL. P.P St.Michaels HS KANNUR

Congratulations for now and bright future

സെപ്തംബര്‍ 26 വിദ്യാലയങ്ങള്‍ക്ക് അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഗവണ്‍മെന്റ്/എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സെപ്തംബര്‍ 26 ശനിയാഴ്ച അവധിയായിരിക്കും. പകരം ഒക്ടോബര്‍ മൂന്ന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

ഭാസ്കരാചാര്യ സെമിനാര്‍

സബ്ജില്ലാതല മത്സരങ്ങള്‍ 1/10/2015 ന്


ഈ വര്‍ഷത്തെ സബ്ജില്ലാതല ഭാസ്കരാചാര്യ സെമിനാര്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈ സ്കൂളില്‍വെച്ചു 1/10/2015 വ്യാഴാഴ്ച ചുവടെ ചേര്‍ത്ത ക്രമപ്രകാരം നടക്കും.
  1. UP തല മത്സരം           : രാവിലെ 10 മണി
  2. HS / HSS തല മത്സരം : രാവിലെ 11 മണി 

Tuesday, September 22, 2015

ന്യൂമാറ്റ്‌സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം


സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് എസ്.ഇ.ആര്‍.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയിലേക്ക് സബ് ജില്ലാതലത്തില്‍ ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പദ്ധതി. ഓരോ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് കുട്ടികളുടെ വിശദാംശം ഹെഡ്മാസ്റ്റര്‍ മുഖാന്തിരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പരീക്ഷാ തീയതികളും മറ്റു വിശദാംശങ്ങളും ലഭിക്കുന്നതിനുള്ള ലിങ്ക് ചുവടെ:

Monday, September 21, 2015



Kannur North sub district shastramela at Chembilode HSS

From 14th  to 15th  of October 2015

Registration started

Last date  5/10/2015 - 4 pm

For assistance Contact: Nalinakshan Master

(No. 9496360909)



Sunday, September 20, 2015

സ്‌നേഹപൂര്‍വം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

senhapoorvam

മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂള്‍/കോളേജുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷ പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അപേക്ഷ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും അവസരമുണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in -ലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 31. 

വിദ്യാഭ്യാസ നയ ചര്‍ച്ചാരേഖ

നൈപുണ്യ മികവിനും തോഴില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപമാകുന്നു. ഗ്രാമ തലം മുതല്‍ ദേശീയ തലം വരെ നടത്തുന്ന വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും നയത്തിന് അന്തിമ രൂപം നല്‍കുക. മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ വിദ്യാഭ്യാസ നയ ചര്‍ച്ചാരേഖ ചുവടെ: 

Saturday, September 19, 2015

ഉച്ചഭക്ഷണ പദ്ധതി

ചുമതലകള്‍ പുനര്‍നിര്‍ണയിച്ചു 


സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നിര്‍വഹണത്തിനായി അധികാരങ്ങളും ചുമതലകളും പുനര്‍നിര്‍ണയിച്ചുകൊണ്ട് ഉത്തരവായി.

പ്രീ പ്രൈമറി സ്കൂളുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ സമര്‍പ്പിക്കണം


പ്രീ പ്രൈമറി സ്കൂളുകളുടെ 2015-16 വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശേഖരിക്കുന്നു.  അതിലേക്കായി ആവശ്യമായ ഡാറ്റ ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ 30/9/2015 ന് മുമ്പായി സമര്‍പ്പിക്കണം.

K-TET- Help Post

K-TET കാറ്റഗറി -II, കാറ്റഗറി - III ഹെല്‍പ്‌ പോസ്റ്റ്‌ ചുവടെ.

ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കെതിരെയുളള നടപടികള്‍: മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു


ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷണനടപടി കൈക്കൊളളുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയുളള ശിക്ഷണനടപടികള്‍ നിലവിലെ നിയമങ്ങള്‍ക്ക് എതിരാണെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമപരമല്ലാത്ത അച്ചടക്കനടപടികള്‍ മൂലം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പതിനെട്ടു വയസ് പൂര്‍ത്തിയാകാത്ത കുട്ടി, ബാലനീതിനിയമപ്രകാരം നടപടി നേരിട്ട് കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍പ്പോലും യാതൊരു അയോഗ്യതയും ആ കുട്ടിക്ക് ഉണ്ടാകുന്നില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റില്‍ വ്യക്തമാക്കിയിട്ടുളളത് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ പെട്ടാലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍പ്പോലും ആ കാരണത്താല്‍ മാത്രം വിദ്യാര്‍ത്ഥികളെ സസ്‌പെന്റു ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുന്നത് നിലവിലെ നിയമങ്ങള്‍ക്ക് എതിരാണ്. കുട്ടിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമ്പോള്‍ അക്കാര്യം രക്ഷിതാവിനെയും ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറെയും അറിയിക്കേണ്ടതും വിശദീകരണം നല്‍കാനുളള അവസരം കുട്ടിക്ക് നല്‍കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സ്‌നേഹപൂര്‍വം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം


മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂള്‍/കോളേജുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷ പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അപേക്ഷ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും അവസരമുണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in -ലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 31. 

സെപ്തംബര്‍ 25 ന് അവധി

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ 25 വെള്ളിയാഴ്ച ഈദ്-ഉല്‍-അദ്ഹ (ബക്രീദ്) പ്രമാണിച്ച് അവധി അനുവദിച്ച് ഉത്തരവായി. 

എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതി


തുക ഇനിയും ആവശ്യമുള്ളവര്‍ റിപ്പോര്‍ട്ട്‌ ചെയ്യണം / തുക ബാക്കിയുള്ളവര്‍ തിരിച്ചടക്കണം



2015-16 വര്‍ഷം എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് തുക ഇനിയും ആവശ്യമുള്ളവര്‍ 22/9/2015 ന് ഉച്ച 12 മണിക്ക് മുമ്പായി അറിയിക്കണം. അതിനുശേഷം തുക ആവശ്യപ്പെടുകയാണെങ്കില്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. തുക ബാക്കിയുള്ളവര്‍ 22/9/2015 ന് ഉച്ച 12 മണിക്ക് മുമ്പായി ഈ ഓഫീസില്‍ റീഫണ്ട് ചെയ്യണം. ഈ വര്‍ഷം ഈയിനത്തില്‍ ലഭിച്ച ഫണ്ട് ഉടന്‍ സെറ്റില്‍ ചെയ്യേണ്ടതിനാല്‍ ഇക്കാര്യത്തിന് അടിയന്തിര പ്രാധാന്യം നല്‍കേണ്ടതാണ്.

ന്യുനപക്ഷ പ്രീ മെട്രിക് വിഭാഗം സ്കോളര്‍ഷിപ്പ് 2014-15

അക്കൗണ്ട്‌ നമ്പര്‍ എഡിറ്റ്‌ ചെയ്യാം 



2014-15 വര്‍ഷത്തെ ന്യുനപക്ഷ പ്രീ മെട്രിക് വിഭാഗം സ്കോളര്‍ഷിപ്പിന്‍റെ അക്കൗണ്ട്‌ നമ്പര്‍ 30/9/2015 വരെ വെബ്സൈറ്റില്‍ എഡിറ്റ്‌ ചെയ്യാന്‍ സൗകര്യം ഒരുക്കിയതായി DPI അറിയിച്ചു. അക്കൗണ്ട്‌ നമ്പര്‍ കൃത്യമായി എഡിറ്റ്‌ ചെയ്യാത്തതുകൊണ്ട്‌ ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ കിട്ടതെവന്നാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകനായിരിക്കും. 
  

 

ഭക്ഷ്യസുരക്ഷ

പോസ്റ്റര്‍ രചനാ മത്സരം 


'സുരക്ഷിതാഹാരം ആരോഗ്യത്തിന്നാധാരം' എന്ന പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍വഹണത്തിന്‍റെ ഭാഗമായി UP, HS വിഭാഗം കുട്ടികള്‍ക്കായി ഒക്ടോബര്‍ 2 ന് ഭക്ഷ്യസുരക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000/-, 1500/-, 1000/- രൂപ സമ്മാനമായി നല്‍കുന്നു. താല്‍പ്പര്യം ഉള്ള കുട്ടികളുടെ വിവരങ്ങള്‍ 23/9/2015 നകം ഫുഡ്‌ സേഫ്റ്റി അസി. കമ്മിഷണര്‍ക്ക് നല്‍കണം. വിശദാംശങ്ങള്‍ ചുവടെ:

അക്ഷരമുറ്റം ക്വിസ് മത്സരങ്ങള്‍

'ദേശാഭിമാനി' യുടെ അക്ഷരമുറ്റം ക്വിസ് മത്സരങ്ങള്‍ ചുവടെ ചേര്‍ത്ത ക്രമപ്രകാരം നടത്താന്‍ DPI അനുമതിനല്‍കി. 

  • സ്കൂള്‍തലം : 30/9/2015
  • സബ്ജില്ലാതലം : 7/11/2015
  • റവന്യൂ ജില്ലാതലം : 21/11/2015, 22/11/2015
  • സംസ്ഥാന തലം : 5/12/2015 
സ്കൂള്‍ തല മത്സരങ്ങള്‍ യഥാസമയം നടത്താന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

 'SEED' പദ്ധതി

അദ്ധ്യാപകര്‍ക്കായി  ഏകദിന പരിശീലനം

Seed Reporter

കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതിനായി 'മാതൃഭൂമി' ആവിഷ്കരിച്ച് സ്കൂളുകളില്‍ നടപ്പിലാക്കിവരുന്ന 'SEED' പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്കായി ഒരു ഏകദിന പരിശീലനം വിദ്യാഭ്യാസ ജില്ലാതലത്തില്‍ നടത്താന്‍ തീരുമാനിച്ചതായി DPI അറിയിച്ചു. ഒരു സ്കൂളില്‍നിന്നും ഒരു അദ്ധ്യാപകന്‍ എന്ന തോതില്‍ പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലന കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ പിന്നീടു അറിയിക്കും.  

സബ്ജില്ലാതല ഗണിതശാസ്ത്ര ക്വിസ് മത്സരം 22/9/2015 ന്

കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാതല ഗണിതശാസ്ത്ര ക്വിസ് മത്സരം 22/9/2015 ചൊവ്വാഴ്ച കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈ സ്കൂളില്‍വെച്ചു നടക്കുന്നു. 

സമയക്രമം:

    • LP, UP                          : രാവിലെ 10 മണി (ഒരു കുട്ടി വീതം പങ്കെടുക്കാം)
    • HS, HSS                        : ഉച്ച 2 മണി (2 കുട്ടികള്‍ വീതം പങ്കെടുക്കാം)
    അഫിലിയേഷന്‍ ഫീ യോടുകൂടി മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

    • CONTACT No. 9447953480