Monday, February 29, 2016

സാലറി ബില്ല് ട്രഷറിയില്‍ സമര്‍പ്പിക്കുമ്പോള്‍



February 2016 ലെ സാലറി ബില്ല് ട്രഷറിയില്‍ സമര്‍പ്പിക്കുമ്പോള്‍ താഴെതന്നിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.

  • Pay Revision അനുസരിച്ചുള്ള പുതിയ ശമ്പളം മാറുന്നവര്‍ സര്‍ട്ടിഫിക്കറ്റ് എഴുതേണ്ടതാണ്. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക.
'Certified that an undertaking in the prescribed form regarding refund of excess claim obtained from all the incumbents and posted in the SB after counter signature'
  • Fixation Statement form 3 copy ബില്ലിനോടൊപ്പം വെയ്ക്കണം.
  • Professional Tax അടച്ച Receipt വെക്കണം.
  • Dies non Certificate വെക്കണം.
  • Income Tax Settle ചെയ്തിട്ടുണ്ടെന്ന് Certificate എഴുതണം. 
GPAIS ഇതുവരെ 2016 ലെ പ്രീമിയം അടച്ചിട്ടില്ലാത്തവര്‍ 2/16 ലെ ശമ്പളത്തില്‍ നിന്നും 31/3/2016 നകം മാറത്തക്കവിധം കുറവു വരുത്താവുന്നതാണ്. 


Pay Revision 2014

Guidelines 

2014 ശമ്പള പരിഷ്കരണ ഉത്തരവിന്‍റെ വിനിയോഗവുമായി ബന്ധപ്പെട്ട് DDO മാര്‍ പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ച്  അക്കൗണ്ടന്റ് ജനറല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

By Transfer Promotion from HSA / UPSA / LPSA

HSA / UPSA /LPSA എന്നീ വിഭാഗങ്ങളില്‍ നിന്നും യോഗ്യരായ അധ്യാപകരെ HSST / HSST(Jr) അധ്യാപകരായി സ്ഥാനക്കയറ്റം നല്കി ഉത്തരവായി. വിവിധ വിഷയങ്ങളുടെ പ്രമോഷന്‍ ലിസ്റ്റ് താഴെ നല്കുകന്നു. ഇവര്‍ ഇപ്പോള്‍ നിയമിക്കപ്പെടുന്ന സ്കൂളുകളില്‍ ഹയര്‍സെക്കണ്ടറി ജനറല്‍ ട്രാന്സ്ഫറര്‍ മുഖേന മറ്റ് അദ്ധ്യാപകര്‍ വരികയാണെങ്കില്‍ ഇവരെ മറ്റു സ്കൂളുകളിലേക്ക് മാറ്റി നിയമിക്കും. നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ ഉത്തരവ് തിയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ നിയമിക്കപ്പെട്ട സ്കൂളുകളില്‍ ജോയിന്‍ ചെയ്യണം.

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 2/3/2016 ന്

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 2/3/2016 ബുധനാഴ്ച   ഉച്ചതിരിഞ്ഞ് 2 മണിക്ക്  കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് ചേരുന്നു. എല്ലാ ഗവ. /എയിഡഡ് / അണ്‍ - എയിഡഡ് പ്രൈമറി സ്കൂള്‍ പ്രഥമാദ്ധ്യാപകരും   കോണ്‍ഫറന്‍സില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കണം. 


അജണ്ട:
  • വാര്‍ഷിക മൂല്യ നിര്‍ണയം 2015-16
  • 2016 ല്‍ റിട്ടയര്‍ ചെയ്യുന്ന അദ്ധ്യാപകരുടെ ഫോട്ടോ ശേഖരണം
  • സ്റ്റാമ്പ്‌ തുക ശേഖരണം
  • സ്റ്റാഫ്‌ ഫിക്സേഷന്‍ പ്രൊപ്പോസല്‍ - പോരായ്മയുള്ള രേഖകളുടെ ശേഖരണം
  • നൂണ്‍ മീല്‍ കൂക്ക് കുടിശ്ശിക സ്റ്റേറ്റ്മെന്‍റ് ശേഖരണം
  • മൈനോറിറ്റി വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ 2013-14 അക്വിറ്റന്‍സ് (പകര്‍പ്പ്) ശേഖരണം.
  • ധനവിനിയോഗ പത്ര ശേഖരണം* (A. സംസ്കൃത സ്കോളര്‍ഷിപ്പ്‌ 2014-15  B.OBC / മുസ്ലിം / നാടാര്‍ / ആംഗ്ലോ ഇന്ത്യന്‍ സ്കോളര്‍ഷിപ്പ്‌  2014-15 C. യുണിഫോം വിതരണം 2015-1 6-എയിഡഡ് വിദ്യാലയങ്ങളിലേത്)
  • മറ്റുകാര്യങ്ങള്‍ 
*നേരത്തെ നല്‍കിയവര്‍  വീണ്ടും നല്‍കേണ്ടതില്ല.

2016-17 വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം 1/3/2016 ന് ആരംഭിക്കും


2016-17 വര്‍ഷത്തേക്കുള്ള ഒന്നാം വോള്യം പാഠപുസ്തകങ്ങളും സിംഗിള്‍ വോള്യം പാഠപുസ്തകങ്ങളും 1/3/2016 ചൊവ്വാഴ്ച മുതല്‍ നേരിട്ട്  വിതരണംചെയ്യുമെന്ന് KBPS അറിയിച്ചു. സ്കൂള്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി സെക്രെട്ടറി / പ്രഥമാദ്ധ്യാപകന്‍ / ചുമതലപ്പെടുത്തിയ അദ്ധ്യാപകന്‍ എന്നിവര്‍ പുസ്തകങ്ങള്‍ യഥാസമയം സ്വീകരിക്കേണ്ടതാണ്. 

  • അന്വേഷണങ്ങള്‍ക്ക്- GVHSS (Girls) Kannur -9020868768.










Sunday, February 28, 2016

USS Examination, February-2016 

Answer key Published

Complaints ,if any, on the published answer keys will be entertained by written complaint with solid proof so as to reach the Secretary Pareekshabhavan Trivandrum on or before 5 pm on 01-03-2016.

Saturday, February 27, 2016


ദിവസവേതന/ കരാര്‍ജീവനക്കാരുടെ ശമ്പളം കൂട്ടും

സര്‍ക്കാര്‍ വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയിലും ദിവസവേതനാടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ച് ഉത്തരവായി. ദിവസ  വേതനവും കോണ്‍ട്രാക്ട് വേതനവും തത്തുല്യമായ തസ്തികകളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളസ്‌കെയിലിന്റെ മിനിമം ഉറപ്പുവരുത്തിയാണ് നിശ്ചയിക്കുക. പുതുക്കിയ വര്‍ദ്ധനവ് ഏപ്രില്‍ 1 ന് പ്രാബല്യത്തില്‍ വരും. ഓഫീസ് അറ്റന്റന്റ്/സമാന തസ്തികകള്‍ക്ക് ഡെയ് ലി വേജ് 600 രൂപ, ഓഫീസ് അറ്റന്റന്റ് കം ഡ്രൈവര്‍ / സമാന തസ്തികകള്‍ക്ക് 650 രൂപ, ക്ലര്‍ക്ക്/ സമാന തസ്തികകള്‍ക്ക് 675 രൂപ, സി.എ​/സമാന തസ്തികകള്‍ക്ക് 700 രൂപ, ലൈബ്രേറിയന്‍ സമാന തസ്തികകള്‍ക്ക് 750 രൂപ, ടീച്ചര്‍ സമാനതസ്തികകള്‍ക്ക് 850 രൂപ,റീഡര്‍ സമാന തസ്തികകള്‍ക്ക് 900 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്.

Friday, February 26, 2016

നൂണ്‍ മീല്‍ കൂക്ക് വേതന കുടിശ്ശിക അനുവദിച്ചു

സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ പച്ചകത്തോഴിലളികളുടെ 1/4/2015 മുതല്‍ 31/12/2015 വരെയുള്ള വേതന കുടിശ്ശിക അനുവദിച്ചുകൊണ്ട് DPI ഉത്തരവ് പുറപ്പെടുവിച്ചു. ഈ കാലയളവിലെ ഓരോ സ്കൂളിലെയും പ്രവൃത്തി ദിവസത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രഥമാദ്ധ്യാപകര്‍ നല്‍കുന്ന ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റി ന്‍റെ അടിസ്ഥാനത്തിലാണ് AEO പാചകത്തോഴിലളികള്‍ക്ക് തുക നേരിട്ട് വിതരണം ചെയ്യുന്നത്. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് 29/2/2016 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക്സ മുമ്പായി സമര്‍പ്പിക്കണം.

Work Experience Workshop  3/3/2016 ന് 

Work Experience Workshop  3/3/2016 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍ വെച്ച് നടക്കും. പ്രസ്തുത പരിപാടിയില്‍ എല്ലാ Work Experience അദ്ധ്യാപകരും കര്‍ശനമായും പങ്കെടുക്കണം. Work Experience അദ്ധ്യാപകരില്ലത്ത UP സ്കൂളുകളില്‍നിന്നും ഈ വിഷയത്തില്‍ അഭിരുചിയുള്ള ഒരു ടീച്ചര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ്ചാനല്‍'വിജയപ്പത്ത്'റിയാലിറ്റിഷോ ഫെബ്രുവരി 27 മുതല്‍ സംപ്രേഷണം ആരംഭിക്കും. പത്താംക്ലാസിലെ പാഠഭാഗങ്ങളെ മാത്രം അടിസ്ഥാനമാക്കിയുളള ഒരു വിദ്യാഭ്യാസ റിയാലിറ്റി ഷോ ആദ്യമായാണ് ഒരു ചാനല്‍ സംപ്രേഷണം ചെയ്യുന്നത്.
സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ മത്സരങ്ങള്‍ നടത്തിയാണ് റിയാലിറ്റി ഷോയിലെ വിജയികളെ കണ്ടെത്തുന്നത്. രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക്‌ സ്‌കൂള്‍തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ ഒരു വിദ്യാര്‍ത്ഥി വിദ്യാഭ്യാസ ജില്ലാതലമത്സരത്തില്‍ പങ്കെടുക്കുകയും അതില്‍ ആദ്യസ്ഥാനം നേടിയ രണ്ട് കുട്ടികള്‍ റവന്യൂജില്ലാ മത്സരങ്ങളിലൂടെ സംസ്ഥാനതല മല്‍സരത്തിന് അര്‍ഹത നേടുന്നു. ഓരോ ജില്ലയേയും പ്രതിനിധീകരിച്ച് രണ്ട് കുട്ടികള്‍വീതം ആകെ 28 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനതല മല്‍സരത്തില്‍ മികവ് തെളിയിക്കുന്നത്.
ഒരുനിമിഷം, ചിന്താതരംഗം, ഓര്‍മച്ചെപ്പ് എന്നീ ഭാഗങ്ങളായി പ്രാഥമിക റൗണ്ടില്‍ 294 ചോദ്യങ്ങള്‍ക്കാണ് 14 ടീമുകള്‍ ഉത്തരം നല്‍കേണ്ടത്. അവസാന റൗണ്ടില്‍ ആദ്യ നാല്സ്ഥാനക്കാര്‍ 84 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സാമൂഹ്യശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ വ്യത്യസ്ത തലത്തിലുളള ചോദ്യങ്ങള്‍ക്കാണ് മല്‍സരാര്‍ത്ഥികള്‍ ഉത്തരം നല്‍കേണ്ടത്. നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ ഉന്നതഗുണനിലവാരത്തോടെ മികച്ചവിജയം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംപ്രേഷണം ആരംഭിക്കുന്ന വിജയപ്പത്ത് 21 എപ്പിസോഡുകളിലായാണ് പൂര്‍ത്തീകരിക്കുന്നത്.
പരീക്ഷയ്ക്കുളള വിവിധ ചോദ്യങ്ങളെ അഭിമുഖീകരിക്കാനും നിര്‍ദ്ദിഷ്ട സമയത്തിനുളളില്‍ പൂര്‍ണമാര്‍ക്ക് ലഭിക്കുംവിധം ഉത്തരം എഴുതാനും ഉപകരിക്കുന്ന തരത്തിലാണ് ജഡ്ജസ് വിശകലനം നടത്തുന്നത്. എസ്.സി.ഇ.ആര്‍.ടി.യിലെ വിവിധ വിഷയങ്ങളുടെ പാഠപുസ്തകസമിതി അംഗങ്ങളായ അധ്യാപകരാണ്‌വിധികര്‍ത്താക്കള്‍. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാതല മത്സരങ്ങള്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ ഐ.ടി.@സ്‌കൂള്‍ പ്രോജക്ടിന്റെ ജില്ലാകോ-ഓര്‍ഡിനേറ്റര്‍മാരും മാസ്റ്റര്‍ ട്രെയിനര്‍മാരുമാണ് നടത്തിയത്. സ്‌കൂള്‍ മുതല്‍ സംസ്ഥാനതലംവരെയുള്ളമത്സരങ്ങള്‍ക്ക് ചോദ്യകര്‍ത്താക്കളായും വിധികര്‍ത്താക്കളായും 250-ഓളം അധ്യാപകരുടെ സേവനമുണ്ടായി. വിക്‌ടേഴ്‌സ് ചാനലിലെ സാങ്കേതിക പ്രവര്‍ത്തകര്‍, ഐടി @ സ്‌കൂള്‍മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തിലുള്ള അക്കാദമിക് ടീം, ടെക്‌നിക്കല്‍ ടീം തുടങ്ങിയവരാണ്ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജില്ലയ്ക്ക്'ഡോ. എ.പി.ജെ.അബ്ദുള്‍കലാം വിക്‌ടേഴ്‌സ്എവര്‍റോളിംഗ്‌ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന്സ്ഥാനം നേടുന്ന ടീമിലെ കുട്ടികള്‍ക്ക് സ്വര്‍ണമെഡലും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.'വിജയപ്പത്ത്' ഫെബ്രുവരി 27മുതല്‍ മാര്‍ച്ച്ഏഴു വരെ എല്ലാദിവസവും വൈകുന്നേരം 5 മുതല്‍ 6 വരെയും രാത്രി 08.30 മുതല്‍ 09.30 വരെയും സംപ്രേഷണംചെയ്യും. പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ 08.30 മുതല്‍ 09.30 വരെയും ഉച്ചയ്ക്ക് 02.30 മുതല്‍ 03.30 വരെയും ഉണ്ടായിരിക്കും

Dies Non Entry In Spark

 

12/1/2016 ന്‍റെ ഡയസ് നോണ്‍ എൻട്രി സ്പാർകിൽ ചെയ്യാനുള്ള രീതി കാണിക്കുന്ന ഹെല്‍പ് പോസ്റ്റ്‌ ചുവടെ'

കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്

സംസ്ഥാനത്തെ ആറ് വയസുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന്റെ ഭാഗമായി ആറു വയസ്സുവരെ പ്രായമുളള കുട്ടികളെ രക്ഷകര്‍ത്താക്കള്‍ അടുത്തുളള അക്ഷയകേന്ദ്രത്തിലോ അങ്കണവാടി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടോ മാര്‍ച്ച് 31 ന് മുമ്പ് ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന് അക്ഷയകേന്ദ്രത്തിനോ മറ്റ് ഏജന്‍സികള്‍ക്കോ ഫീസ് നല്‍കേണ്ടതില്ല. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള അങ്കണവാടി കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. 

Wednesday, February 24, 2016

റിട്ടയര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കണം

ഈ വര്‍ഷം റിട്ടയര്‍ ചെയ്യുന്ന പ്രധാമാദ്ധ്യാപകാരുടേയും, സഹാദ്ധ്യാപകരുടെയും (LP, UP, HS, HSS) പേര്‍, തസ്തിക, സ്കൂള്‍ എന്നീ വിശദാംശങ്ങളും  ഫോട്ടോയും  സബ്ജില്ല HM ഫോറം സെക്രെട്ടറി ശ്രീ,എം.കെ.മുഹമ്മദ്‌ ഷെരീഫിന്‍റെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലേക്ക് (pnmups@gmail.com) 26/2/2016 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി അയക്കണം. റിട്ടയര്‍മെന്‍റ് ഇല്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട്‌ മെയില്‍ ചെയ്യണം.

Tuesday, February 23, 2016

പ്രൈമറി HM പ്രൊമോഷന്‍ 

താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് കണ്ണൂര്‍ DDE പ്രസിദ്ധീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ 2016-17 വര്‍ഷത്തില്‍ ഒഴിവു വരുന്ന ഗവ. പ്രൈമറി സ്ക്കൂള്‍ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് അരഹരായ ഗവ. ഹൈസ്ക്കൂള്‍/ പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് കണ്ണൂര്‍ DDE പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കിലോ 50 വയസ്സ് പൂര്‍ത്തിയായിട്ടും ടെസ്റ്റ്‌ യോഗ്യത യുണ്ടായിട്ടും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നവരുണ്ടെങ്കിലും പരാതിയോ അപാകതയോ ഉണ്ടെങ്കില്‍ തിരുത്തുന്നതനിനും 5/3/2016 നകം AEO ഓഫീസ് മുഖേന കണ്ണൂര്‍ DDE ക്ക് അപേക്ഷ നല്‍കണം. പുതുതായി പേര് ചേര്‍ക്കുന്നതിന് നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ആവശ്യമാണ്.

Pay Revision 2014

Modification / Erratum Order issued by Govt.

ഉദ്യോഗസ്ഥരുടെ ശമ്പളം ഫിക്സ് ചെയ്ത് റിവൈസ്ഡ് സ്കെയിലിലേക്ക് മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്നതിന് ഉള്ള നിര്‍ദേശങ്ങള്‍ പരിഷ്കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.  Form of Undertaking ന്‍റെ മാതൃകയും ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റായ ഫികസേഷന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് അമിതമായ ശമ്പളം വാങ്ങിച്ചു എന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍ ഇത്തരം തുക തിരിച്ച് ഗവണ്‍മെന്‍റിലേക്ക് അടച്ചു കൊള്ളാം എന്ന ഒരു പ്രസ്താവനയാണ് ഈ ഫോറത്തിലുള്ളത്. ഈ ഫോറത്തിനെ രണ്ട് ഭാഗമായി വീതിച്ചിട്ടുണ്ട്. ആദ്യത്തെ  Counter Signature എന്ന ഭാഗത്ത് സ്ഥാപന മേധാവി ഒപ്പിടുകയും അതിന് താഴെ കാണുന്ന Name, Designation, Office/Dept തുടങ്ങിയ വിവരങ്ങള്‍ സ്ഥാപന മേധാവിയുടേതാണ് ഉദ്ദേശിക്കുന്നത്. രണ്ടാമത്തെ ഭാഗത്ത്  Signature എന്നെഴുതിയ ഭാഗത്ത് അതത് ഉദ്യോഗസ്ഥര്‍ ഒപ്പിടുകയും അതിന് താഴെ അവരവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുക. എല്ലാ കോളങ്ങളും നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കണം.

Saturday, February 20, 2016

അവയവം മാറ്റിവെക്കല്‍: പ്രത്യേക കാഷ്വല്‍ ലീവ് 90 ദിവസം ലഭിക്കും

അവയവം മാറ്റിവെക്കലിന് വിധേയരാവുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേരള സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം അനുവദനീയമായ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 90 ദിവസമായി വര്‍ധിപ്പിച്ച് ഉത്തരവായി. 45 ദിവസമാണ് നിലവില്‍ എടുക്കാവുന്നത്. 2016 ജനുവരി 20 മുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. 


Friday, February 19, 2016

നിലവിലുള്ള ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും റിപ്പോര്‍ട്ട്‌ ചെയ്യണം 


സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപക / അനദ്ധ്യാപക ജീവനക്കാരുടെ നിലവിലുള്ള ഒഴിവുകളും പ്രതീക്ഷിക്കാവുന്ന ഒഴിവുകളും PSC യിലും സ്റ്റേറ്റ് കമ്മിഷണറേറ്റ് ഫൊര്‍ പെര്‍സണ്‍സ് വിത്ത്‌ ഡിസ്എബിലിറ്റീസിലും റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുണ്ട്. ചുവടെ ചേര്‍ത്ത മാതൃകാ ഫോറങ്ങളിലാണ് വിവരം സമര്‍പ്പിക്കേണ്ടത്‌. നിലവിലുള്ള ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും ഇല്ലാത്തപക്ഷം ആ വിവരം ബന്ധപ്പെട്ട പ്രൊഫോമയില്‍ രേഖപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്.   റിപ്പോര്‍ട്ട്‌ 22/2/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

സ്‌പെഷ്യല്‍ ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ അനുമതി


സംസ്ഥാനത്തെ എല്ലാ ഡ്രോയിംഗ്-ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കും പലിശ രഹിത സ്‌പെഷ്യല്‍ ട്രഷറി എസ്.ബി അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവായി. ഇത്തരം അക്കൗണ്ടുകളിലുടെയാവും ഇനി പ്രൊഫഷണല്‍ ടാക്‌സ്, സഹകരണ തിരിച്ചടവുകള്‍, മറ്റ് റീഫണ്ടു ക്ലയിമുകളും നല്‍കുക. തിരിച്ചടവുകള്‍ ഈ എസ്.ബി അക്കൗണ്ടുകളില്‍ ചെക്ക് മുഖാന്തിരം നല്‍കും . 

Wednesday, February 17, 2016

റിട്ടയര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കണം 

ഈ വര്‍ഷം റിട്ടയര്‍ ചെയ്യുന്ന പ്രധാമാദ്ധ്യാപകാരുടേയും, സഹാദ്ധ്യാപകരുടെയും (LP, UP, HS, HSS) പേര്‍, തസ്തിക, സ്കൂള്‍ എന്നീ വിശദാംശങ്ങളും  ഫോട്ടോയും  സബ്ജില്ല HM ഫോറം സെക്രെട്ടറി ശ്രീ,എം.കെ.മുഹമ്മദ്‌ ഷെരീഫിനെ ഏല്‍പ്പിക്കണം.

LSS, USS പരീക്ഷ 2016

നിര്‍ദേശങ്ങള്‍ 


  1. LSS / USS പരീക്ഷയില്‍  പങ്കെടുക്കുന്ന കുട്ടികളുടെ ഹാള്‍ടിക്കറ്റ് പ്രിന്റൌട്ട് എടുത്ത് അതില്‍ സെന്‍റര്‍ ചീഫ്‌ സുപ്രണ്ടിന്റെ ഒപ്പ് ഫെബ്രുവരി 20 ന് മുമ്പ് വാങ്ങണം.
  2. LSS പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികളെ Question Paper Booklet പരിചയപ്പെടുത്തണം.
  3. USS പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് OMR ഷീറ്റിന്റെ മോഡല്‍ എടുത്ത് അത് പൂരിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കണം.
  4. പരീക്ഷാര്‍ത്ഥികളെ പരീക്ഷാസമയത്തിനുമുമ്പ് സെന്‍ററില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം.
  5. ഇന്‍വിജിലേഷന്‍ ഡ്യൂട്ടി ലഭിച്ച സഹാദ്ധ്യാപകര്‍ നിര്‍ബന്ധമായും 9 മണിക്ക് മുന്‍പ് സെന്ററില്‍ എത്താന്‍ നിര്‍ദേശം നല്‍കണം.

സ്‌കൂളുകള്‍ക്ക് വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ


വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത ഗവണ്‍മെന്റ് /എയ്ഡഡ് സ്‌കൂളുകള്‍ വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോള്‍ വസ്തുവിന്റെയോ കെട്ടിടത്തിന്റെയോ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഇനിമുതല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെയോ മാനേജരുടെയോ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 

സര്‍വ ശിക്ഷാ അഭിയാന്‍

ജില്ലാതല മികവുത്സവം 2016


26/2/2016 ന് കണ്ണൂര്‍ ശിക്ഷക് സദന്‍, കണ്ണൂര്‍ നോര്‍ത്ത് BRC, TTI മെന്‍ എന്നിവടങ്ങളിലായി നടക്കുന്ന ജില്ലാതല മികവുത്സവം സംബന്ധിച്ച മാര്‍ഗരേഖ പുറപ്പെടുവിച്ചു. BRC തലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളാണ് ജില്ലാതലത്തില്‍ പങ്കെടുക്കേണ്ടത്.


പുതുക്കിയ ശമ്പളസ്‌കെയിലില്‍ പേഫിക്‌സേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍



നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പുതുക്കിയ ശമ്പളസ്‌കെയിലില്‍ പേഫിക്‌സേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് സര്‍ക്കുലറിലൂടെ വ്യക്തമാക്കി. നോന്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പേ ഫിക്സ് ചെയ്യുന്നതിനും ഫിക്സേഷന്‍ സ്റ്റേറ്റ്മെന്‍റ് ജനറേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യം എന്‍.ഐ.സി. സ്പാര്‍ക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. .തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പേ ഫിക്‌സ് ചെയ്യാന്‍ എല്ലാ ഡി.ഡി.ഒ.മാരും ഈ സംവിധാനം പ്രയോജനപ്പെടുത്തണം. ഫെബ്രുവരി മാസത്തില്‍ തന്നെ പുതിയ ശമ്പള സ്കെയിലിലേക്ക് മാറുന്നുണ്ടെങ്കില്‍ ഈ ശമ്പളം അനുസരിച്ചുള്ള ആദായ നികുതി കണക്കാക്കി ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ പിടിക്കണമെന്നും ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റ് സര്‍ക്കുലറില്‍ പറയുന്നു. ഫെബ്രുവരി മാസം ഒരു ഓഫീസില്‍ പുതിയ സ്കെയിലിലേക്ക് മാറുന്നവരും പഴയ സ്കെയിലില്‍ തന്നെ ശമ്പളം വാങ്ങുന്നവരുമുണ്ടെങ്കില്‍ റിവൈസ്ഡ് സ്കെയിലിലുള്ളവര്‍ക്കും പ്രീ റിവൈസ്ഡ് സ്കെയിലിലുള്ളവര്‍ക്കും പ്രത്യേകം  പ്രത്യേകം ബില്ല് നല്‍കേണ്ടതുണ്ട്. പുതിയ സ്കെയിലില്‍ ശമ്പളം അവകാശപ്പെടുന്ന ആദ്യത്തെ ബില്ലിന്‍റെ കൂടെ സ്ഥാപന മേധാവി ഒപ്പിട്ട ഫിക്സേഷന്‍ സ്റ്റേറ്റ്മെന്‍റിന്‍റെ കോപ്പികള്‍ കൂടി നല്‍കണം.  





Tuesday, February 16, 2016

LSS, USS പരീക്ഷകള്‍ ഫെബ്രുവരി 20 ന്


ഈ വര്‍ഷത്തെ LSS പരീക്ഷയും USS പരീക്ഷയും 2016 ഫെബ്രുവരി 20 ന് നടക്കും. ഇന്‍വിജിലേറ്റര്‍മാരുടെ നിയമന ഉത്തരവുകള്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും ഇ മെയില്‍ ചെയ്തിട്ടുണ്ട്.  ഉത്തരവിന്‍റെ ഹാര്‍ഡ്കോപ്പി പ്രഥമാദ്ധ്യാപകര്‍ ഈ ഓഫീസില്‍നിന്നും ഉടനെ കൈപ്പറ്റണം.  ഇന്‍വിജിലേറ്റര്‍മാര്‍ കൃത്യസമയത്ത്തന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കണം.

Monday, February 15, 2016

PAY REVISION 2014

ശമ്പള നിര്‍ണയ ക്യാമ്പുകള്‍ മാറ്റിവെച്ചു


2014 ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉള്ള എയിഡഡ് വിദ്യാലയങ്ങളിലെ ശമ്പള നിര്‍ണയ ക്യാമ്പുകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Tuesday, February 9, 2016

ANNUAL EXAMINATION TIME TABLE 2016


പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 11/2/2016 ന്

പ്രഥമാദ്ധ്യാപക കോണ്‍ഫറന്‍സ് 11/2/2016  വ്യാഴാഴ്ച  രാവിലെ 10.30 ന് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് ചേരുന്നു. എല്ലാ ഗവ. /എയിഡഡ് / അണ്‍ - എയിഡഡ് പ്രൈമറി / ഹൈ സ്കൂള്‍  പ്രഥമാദ്ധ്യാപകരും   കോണ്‍ഫറന്‍സില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കണം. 


അജണ്ട:


  • LSS / USS പരീക്ഷ
(നാലാം ക്ലാസ്സിലും എഴാം ക്ലാസിലും പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ലിസ്റ്റ് സമര്‍പ്പിക്കാത്തവര്‍ അത് കൊണ്ടുവരണം)
  • തസ്തികനിര്‍ണയം
  • മറ്റുകാര്യങ്ങള്‍

Monday, February 8, 2016

സഞ്ചയിക സ്കീം

പ്രോത്സാഹനം 



കുട്ടികളില്‍ മിതവ്യയ ശീലവും സമ്പാദ്യ ശീലവും വളര്‍ത്തുക, ബാങ്കിംഗ് പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപം കൊണ്ട സ്കൂള്‍ സഞ്ചയിക സ്കീം സ്കൂളുകളില്‍ തുടങ്ങുന്നതെങ്ങിനെ, അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ, പലിശ നിരക്ക് എത്ര, സൂപ്പര്‍വിഷന്‍ അലവന്‍സ് എത്ര, അത് ക്ലെയിം ചെയ്യുന്നതിനുള്ള ഫോം ഏത്, പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ മാതൃക, ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നിവ സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ ചുവടെ:

ഉര്‍ദു ടീച്ചേര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 16/2/2016 ന് 


സബ്ജില്ലയിലെ ഉര്‍ദു ടീച്ചേര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 16/2/2016 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെ കണ്ണൂര്‍ ശിക്ഷക് സദനില്‍വെച്ച് ചേരുന്നു. ഉര്‍ദു അദ്ധ്യാപകരെ മീറ്റിംഗില്‍ പങ്കെടുപ്പിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Saturday, February 6, 2016

അദ്ധ്യാപകരുടെ നിയമനാംഗീകാരം, അധിക അദ്ധ്യാപകരുടെ പുനര്‍വിന്യാസം

സ്റ്റാഫ് ഫിക്സേഷന്‍ പുനക്രമീകരണം

ഡേറ്റ സമര്‍പ്പിക്കണം


2011-12 വര്‍ഷം മുതല്‍ 2015-16 വര്‍ഷം വരെ രാജി / മരണം / റിട്ടയര്‍‍മെന്‍റ്  / പ്രമോഷന്‍ / സ്ഥലംമാറ്റം / അധിക തസ്തിക / അവധി ഒഴിവുകളില്‍ നിയമിക്കപ്പെട്ട് തീര്‍പ്പാവാതെ നിലവിലുള്ള പ്രൊപ്പോസലുകള്‍ 29/1/2016 ലെ GO (P) No.29/2016/G Edn ഉത്തരവിലെ നിര്‍ദേശപ്രകാരം സ്റ്റാഫ് ഫിക്സേഷന്‍ പുനക്രമീകരിച്ച് പരിശോധിച്ച് അര്‍ഹതയുള്ളപക്ഷം അംഗീകാരം നല്‍കേണ്ടതുണ്ട്. സ്കൂളുകളില്‍ നിലവിലുള്ള അധിക സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസവും നടത്തേണ്ടതുണ്ട്. 
  1. 2011-12 വര്‍ഷം രാജി / മരണം / റിട്ടയര്‍‍മെന്‍റ്  / പ്രമോഷന്‍ / സ്ഥലംമാറ്റം ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് LP യില്‍ 1:30 ഉം UP യില്‍ 1:35 ഉം HS ല്‍ 1:45 ഉം അനുപാതത്തില്‍ തസ്തിക ലഭ്യമാണെങ്കില്‍ അംഗീകാരം നല്‍കും. 2011-12 വര്‍ഷം അധിക തസ്തിക / അവധി ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് KER വ്യവസ്ഥ പ്രകാരം 1:45 അനുപാതത്തില്‍ തസ്തിക ലഭ്യമാണെങ്കില്‍ മാത്രമേ അംഗീകാരം നല്‍കുകയുള്ളൂ.
  2. പിന്നീടുള്ള വര്‍ഷങ്ങളില്‍ കോടതി വിധിക്കനുസൃതമായി 1 മുതല്‍ 5 വരെ ക്ലാസുകളില്‍ 1:30, 6 മുതല്‍ 8 വരെ ക്ലാസുകള്‍ക്ക് 1;35, 9 മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് 1:45 എന്ന അനുപാതത്തില്‍ തസ്തിക ലഭ്യമാണെങ്കില്‍ അംഗീകാരം നല്‍കും.
  3. 2015-16 വര്‍ഷം  മുതല്‍ അധിക തസ്തികകള്‍ക്ക് KER അദ്ധ്യായം XXIII ചട്ടം 12 ല്‍ വരുത്തിയ ഭേദഗതി അനുസരിച്ച് തസ്തിക നിര്‍ണയ തീയ്യതി മുതല്‍ മാത്രമേ പ്രാബല്യം ഉണ്ടായിരിക്കുകയുള്ളൂ. 
  4. തസ്തിക നിര്‍ണയം നടത്തുന്നത്  ആറാം സദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ UID  യുടെ അടിസ്ഥാനത്തിലാണ്. UID നമ്പര്‍ പില്‍ക്കാലത്ത് ലഭിച്ചതാണെങ്കില്‍ പോലും ആറാം സാദ്ധ്യായ ദിനത്തില്‍ കുട്ടി റോളിലുണ്ടായിരുന്നാല്‍ തസ്തിക നിര്‍ണയത്തിന് കണക്കിലെടുക്കാം. എന്നാല്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികളുടെ UID ലഭ്യമായില്ലെങ്കില്‍    ഇത്തരം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രധാനാദ്ധ്യാപകനും മാനേജരും ഒപ്പിട്ട  ഒരു ഡിക്ലറേഷന്‍റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം നടത്തും. എന്നാല്‍ അത്തരം സ്കൂളുകളില്‍ സൂപ്പര്‍ ചെക്ക്‌ സെല്‍ പരിശോധന നടത്തി ഡിക്ലറേഷന്‍ തെറ്റാണെന്ന് ബോധ്യപ്പെടുന്നപക്ഷം ആ UID പ്രകാരം നിയമിക്കപ്പെട്ട അദ്ധ്യാപകന്‍റെ നിയമനം റദ്ദായതായി കണക്കാക്കും. 2011-12 വര്‍ഷം മുതല്‍   2014-15 വര്‍ഷം വരെയുള്ള തസ്തിക നിര്‍ണയ ഉത്തരവുകളുടെ പുനക്രമീകകരണത്തിനും 2015-16 വര്‍ഷത്തെ തസ്തിക നിര്‍ണയത്തിനുമായി  ഓരോ അദ്ധ്യയന വര്‍ഷത്തിലെയും   ആറാം സാദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ എണ്ണം - Readmitted / Belated admission കുട്ടികളെ ഒഴിവാക്കിക്കൊണ്ട് - ഓരോ വര്‍ഷത്തേക്കും പ്രത്യേകം പ്രത്യേകമായി അനുബന്ധമായി ചേര്‍ത്ത ഫൊര്‍മാറ്റില്‍ മറ്റ് അനുബന്ധ രേഖകള്‍ സഹിതം 8/2/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി  റിപ്പോര്‍ട്ട്‌ ചെയ്യണം.
  5. അതോടൊപ്പം മേല്‍പറഞ്ഞ തരത്തില്‍  നിയമനം നടത്തി നിയമനാംഗീകാരം പ്രതീക്ഷിക്കുന്ന അദ്ധ്യാപകരുടെ വിശദാംശങ്ങളും അനുബന്ധമായി ചേര്‍ത്ത ഫൊര്‍മാറ്റില്‍ സമര്‍പ്പിക്കണം.
  6. സ്കൂളുകളില്‍ UID / EID പ്രകാരമുള്ള കുട്ടികള്‍ പഠിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി AEO പരിശോധന നടത്തും. അതിലേക്കായി കുടികളുടെ UID / EID രേഖകള്‍ ക്ലാസ്, ഡിവിഷന്‍ തിരിച്ച്  അറ്റന്‍റെന്‍സ് റജിസ്റ്ററിലെ ക്രമപ്രകാരം സോര്‍ട്ട് ചെയ്ത് ടാഗ് ചെയ്ത് സൂക്ഷിക്കണം.
  7. മാനേജര്‍മാര്‍ അവര്‍ നിയമിക്കുന്ന അദ്ധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുമുമ്പ് "നിര്‍ദിഷ്ട യോഗ്യതയില്ലായ്മ, UID യിലെ കൃത്രിമം, ജനന തീയ്യതിയിലെ വ്യത്യാസം മുതലായവ പ്രകാരം നുയമിക്കപ്പെടുവാന്‍ അര്‍ഹതയില്ലെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിരിച്ചുവിടപ്പെടും എന്ന കാര്യത്തെക്കുറിച്ച് ബോധ്യമുണ്ടെന്നതിന്" ഒരു സത്യപ്രസ്താവന അദ്ധ്യാപകരില്‍നിന്നും വാങ്ങാന്‍ നിര്‍ദേശമുണ്ട്. നിയമനാംഗീകാരത്തിന് അര്‍ഹതയുള്ള അദ്ധ്യാപകരില്‍നിന്നും അത്തരത്തിലുള്ള സത്യപ്രസ്താവന വാങ്ങി AEO ഓഫീസില്‍ 8/2/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക്  മുമ്പായി സമര്‍പ്പിക്കണം.  
  8. 2011-12 മുതല്‍ 2015-16 വരെ അധിക തസ്തികകള്‍ക്ക് സാധ്യതയുള്ള സ്കൂളുകളിലെ മാനേജര്‍മാര്‍ അതിലേക്കുള്ള പ്രത്യേക പരിശോധന തേടിക്കൊണ്ടുള്ള അപേക്ഷ 8/2/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി  സമര്‍പ്പിക്കണം. പ്രധാനാദ്ധ്യപകര്‍ സ്കൂളിലെ UID / EID രേഖകള്‍ ക്ലാസ് & ഡിവിഷന്‍ തിരിച്ച് റോള്‍ നമ്പര്‍ ക്രമപ്രകാരം പരിശോധനക്കായി സ്കൂളില്‍ സജ്ജമാക്കണം.  
  9. എല്ലാ വ്യക്തിഗത മാനേജ്മേന്റുകളും കോര്‍പ്പറേറ്റ് മാനേജ്മേന്റുകളും 51 A അവകാശികളുടെ അപ്ഡേറ്റ് ചെയ്ത ലിസ്റ്റും മാനേജര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ള 51 B അവകാശികളുടെ അപേക്ഷയനുസരിചുള്ള സീനിയോറിറ്റി ലിസ്റ്റും വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനായി 8/2/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി  നിശ്ചിത ഫൊര്‍മാറ്റില്‍  സമര്‍പ്പിക്കണം.
  10. ഡേറ്റ സമര്‍പ്പിക്കുന്നതിനായി ഉപയോഗിക്കാവുന്ന മാതൃകകള്‍ ചുവടെ:
Note: - ഗവ. സ്കൂളുകളിലെ പ്രധാനാദ്ധ്യപകര്‍ 2015-16 വര്‍ഷത്തെക്കുള്ള ഡാറ്റ സമര്‍പ്പിച്ചാല്‍ മതിയാകും.