Friday, July 31, 2015

2015 

അന്താരാഷ്ട്ര മണ്ണ് - പ്രകാശ വര്‍ഷം


കണ്ണൂര്‍ DIET അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തിന്‍റെയും പ്രകാശവര്‍ഷത്തിന്‍റെയും പ്രാധാന്യം ഉള്‍ക്കൊണ്ടു സ്കൂളുകളില്‍ പ്ലാനിങ്ങിനും പരീക്ഷനത്തിനുമായി   തയ്യാറാക്കിയ പ്രവര്‍ത്തന മാര്‍ഗരേഖ ചുവടെ.

________________________________________________________________________

ഞാറ്റുവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാശിചക്രത്തിന്റെ 13°20‘ വീതമുള്ള തുല്യ നക്ഷത്രഭാഗങ്ങളായുള്ള വിഭജനം















രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണുഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനിലഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്.27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ്‌ നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും.

Cosmic Light 2015



Soils: Our ally against climate change

മണ്ണ്

2015 

അന്താരാഷ്ട്ര മണ്ണ് വര്‍ഷം - പ്രകാശവര്‍ഷം




ഭൂമിയിലെ ജീവജാലങ്ങളുടെയെല്ലാം വാസഗൃഹമാണ് മണ്ണ്. നിയതമായ ധര്‍മ്മങ്ങളുള്ള അതിസൂക്ഷ്മമായ ആവാസവ്യവസ്ഥ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. കര്‍മ്മനിരതവും താളനിബദ്ധവുമായ  ചാക്രികപ്രക്രിയയിലൂടെ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുവേണ്ട അതിസങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളാണ് മണ്ണില്‍ നടക്കുന്നത്. ഈ മണ്ണിനെ സംരക്ഷിക്കുന്നതിലൂടെ നാം മണ്ണിലെ ജീവനെയാണ്‌ സംരക്ഷിക്കുന്നത്. മണ്ണിനെ അറിഞ്ഞ് സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പതാകവാഹകരാകാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമാകണം. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി കണ്ണൂര്‍ DIET മുന്‍വര്‍ഷങ്ങളില്‍ ഏറ്റെടുത്തു നടപ്പിലാക്കിയ ശുചിത്വ വീഥി, ഹരിതനിധി എന്നിവയുടെ സാര്‍ഥകമായ തുടര്‍ച്ചയായി കണ്ണൂര്‍ DIET അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തിന്‍റെയും പ്രകാശവര്‍ഷത്തിന്‍റെയും പ്രാധാന്യം ഉള്‍ക്കൊണ്ടു തയ്യാറാക്കിയ പ്രവര്‍ത്തന മാര്‍ഗരേഖ ചുവടെ.

ആക്ഷന്‍ പ്ലാന്‍


ഈ വര്‍ഷത്തേക്കുള്ള സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്സ് ക്ലബ് അസോസിയേഷനുകളുടെ സ്കൂള്‍, സബ്ജില്ല, റവന്യൂ ജില്ല, സ്റ്റേറ്റ് എന്നീ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകൃത ആക്ഷന്‍ പ്ലാന്‍ ചുവടെ:

വൃക്ക രോഗികള്‍ക്ക് കാരുണ്യത്തിന്‍റെ ഒരു കൈത്താങ്ങ്‌ 

സ്കൂള്‍ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ്‌ 5 ന് സംഭാവന നല്‍കും


വൃക്ക രോഗികള്‍ക്ക് സാന്ത്വനമേകാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ കൈകോര്‍ക്കുന്നു. ജില്ലാ പഞ്ചായത്തിന്‍റെ നേത്രുത്വത്തില്‍ രൂപീകരിച്ച സ്നേഹജ്യോതി കിഡ്നി പെഷ്യന്റ്സ് വെല്‍ഫെര്‍ സൊസൈറ്റിയിലേക്ക് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ്‌ 5 ന് സംഭാവന നല്‍കും. സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികള്‍ വഴി രക്ഷിതാക്കള്‍ക്ക് നിധിയിലേക്ക് സംഭാവന നല്‍കാം. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഡയാലിസിസിനു വിധേയരാകുന്ന നിര്‍ധനരായ രോഗികള്‍ക്ക് പ്രതിമാസം സഹായ ധനം എത്തിക്കുകയാണ് നിധി സമാഹരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്നുള്ള  സംഭാവന അതാത് പ്രധാനാദ്ധ്യാപകര്‍ സമാഹരിച്ച് AEO ഒഫീസിന് ഓഗസ്റ്റ്‌ 10 നകം  കൈമാറണം. ഇതിനായി പ്രത്യേകം  തയ്യാറാക്കിയ നോട്ടീസുകള്‍ കുട്ടികള്‍ വഴി എല്ലാ രക്ഷിതാക്കള്‍ക്കും നല്‍കുന്നതിനായി എല്ലാ പ്രധാനാദ്ധ്യാപകരും ഇന്ന് (31/7/2015) തന്നെ ഓഫീസില്‍നിന്നും കൈപ്പറ്റണം.

ന്യുനപക്ഷ വിഭാഗ  പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 

ജാതി / വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ SELF DECLARATION മതി


കേന്ദ്ര ന്യുനപക്ഷ വിഭാഗ മന്ത്രാലയത്തിന്‍റെ  പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ജാതി / വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ SELF DECLARATION മതി. വിശദാംശങ്ങള്‍ ചുവടെ.

Thursday, July 30, 2015

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം


കണ്ണൂര്‍: 2014 സപ്തംബറില്‍ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍നിന്ന് വിതരണംചെയ്യും. പരീക്ഷാര്‍ഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. റജിസ്റ്റര്‍ നന്പര്‍: 100649 മുതല്‍ 101269 വരെ (ആഗസ്ത് ഒന്ന്), 200414 മുതല്‍ 200916 വരെ (ആഗസ്ത് മൂന്ന്), 300765 മുതല്‍ 300937 വരെ (ആഗസ്ത് നാല്), 400130 മുതല്‍ 400367 വരെ (ആഗസ്ത് അഞ്ച്) എന്നിങ്ങനെയാണ് വിതരണതീയതി.

ഓഫീസുകളിലും സ്കൂളുകളിലും  'ഓപ്പറേഷന്‍ സ്‌ക്രാപ്പ്' പദ്ധതി നടപ്പാക്കുന്നു



കണ്ണൂര്‍: ജില്ലാ ഭരണകൂടം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ സ്‌ക്രാപ്പ്' പദ്ധതി നടപ്പാക്കും. 
ആഗസ്ത് ഒന്നിന് തുടങ്ങി ഒക്ടോബര്‍ എട്ടുവരെയുള്ള 70 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതരത്തില്‍ ആസൂത്രണംചെയ്തിട്ടുള്ള ഈ ഓഫീസ് നവീകരണ പദ്ധതി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപന മേധാവികളും സ്‌കൂള്‍, കോളേജ് മേധാവികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കളക്ടറേറ്റില്‍ നടന്ന പ്രഥമ യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്കി.
ജില്ലയിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിവിധ ഇനങ്ങളിലുളള സാധനസാമഗ്രികള്‍ പുനരുപയോഗത്തിന് സാധ്യമല്ലാത്ത രീതിയില്‍ മാലിന്യമായി സൂക്ഷിച്ചുവരുന്നുണ്ട്. ഓഫീസ് വരാന്തകളിലും മുറികളിലും വഴികളിലും അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന ഇത്തരം സാധനസാമഗ്രികള്‍ ഒഴിവാക്കുകയാണ് ഈ കാലയളവില്‍ ചെയ്യേണ്ടത്. സാധനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഒഴിവാക്കുന്നതുവഴി ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് നല്കുവാന്‍ സാധിക്കുന്നതും അതുവഴി ദേശീയനഷ്ടം ഒഴിവാക്കാനാവുകയും ചെയ്യും. ഓരോ പതിനഞ്ചുദിവസം കഴിയുമ്പോഴും കളക്ടറുടെ ചേംബറില്‍ ജില്ലാ മേധാവികളുടെ യോഗം ചേരുന്നതായിരിക്കും. പദ്ധതിയുടെ മേല്‍നോട്ടത്തിനായി ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പദ്ധതിയുടെ കണ്‍വീനറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കമ്മിറ്റി അംഗവുമാണ്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 'ഓപ്പറേഷന്‍ സ്‌ക്രാപ്പ്' പദ്ധതി പ്രഖ്യാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള ഉദ്ഘാടനംചെയ്തു. കളക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷതവഹിച്ചു. അസി. കളക്ടര്‍ ചന്ദ്രശേഖര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.സുദേശന്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wednesday, July 29, 2015

പാഠപുസ്തകം 

 ഇനിയും കുറവുള്ള സ്കൂളുകള്‍ ഇന്ന്‍ അറിയിക്കണം


സ്കൂളുകളില്‍  പാഠപുസ്തകങ്ങള്‍ ഇനിയും കുറവ് ഉണ്ടെങ്കില്‍ വിവരം ഇന്ന്  വൈകുന്നേരം 4 മണിക്ക് മുമ്പായി  സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീ.മിഥുന്‍.ജി.ആര്‍ നെ അറിയിക്കണം (മൊബൈല്‍: 9446617626). 

അറബിക് ടീച്ചേര്‍സ്  കോംപ്ലക്സ് സെക്രട്ടറിമാരുടെ കോണ്‍ഫറന്‍സ്


ജില്ലയിലെ 15 ഉപജില്ലകളിലെ അറബിക് ടീച്ചേര്‍സ് കോംപ്ലക്സ് സെക്രട്ടറിമാരുടെ കോണ്‍ഫറന്‍സ് 4/8/2015 ചൊവ്വാഴ്ച  രാവിലെ 10 മണിക്ക് കണ്ണൂര്‍ DDE യുടെ ചേമ്പറില്‍വെച്ച് ചേരുന്നതാണെന്ന് DDE അറിയിച്ചു. 

സ്കോളര്‍ഷിപ്പുകല്‍ക്കുള്ള ദേശീയ വെബ്‌ പോര്‍ട്ടല്‍ ആരംഭിച്ചു



കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന എല്ലാ സ്കോളര്‍ഷിപ്പുകല്‍ക്കുമുള്ള ഒരു ദേശീയ വെബ്‌ പോര്‍ട്ടല്‍ ആരംഭിച്ചു. സ്കോളര്‍ഷിപ്പ്‌ അപേക്ഷകളുടെ  ഓണ്‍ലൈന്‍ സബ്മിഷന്‍, പരിശോധന, സ്കോളര്‍ഷിപ്പ്‌ അനുമതി, വിതരണം എന്നീ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ഒരു common platform ആയി ഈ വെബ്‌ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കും. ന്യുനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌, അംഗപരിമിതര്‍ക്കയുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌, നാഷണല്‍ സ്കോളര്‍ഷിപ്പ്‌, നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ്‌, Incentive to Girls for Secondary Education മുതലായ സ്കോളര്‍ഷിപ്പുകള്‍ ഈ വെബ്‌ പോര്‍ട്ടലിലൂടെ ലോഗിന്‍ ചെയ്ത് ഉപയോഗിക്കാം. ലോഗിന്‍ ചെയ്യുന്നതിനുള്ള യൂസര്‍ ഐ ഡി,  പാസ്സ്‌വേര്‍ഡ്‌ എന്നിവ എല്ലാ പ്രധാനാദ്ധ്യാപകരും ഓഫീസില്‍നിന്നും നേരിട്ട് ഇന്നുതന്നെ (30/7/2015) സ്വീകരിക്കണം. വെബ്സൈറ്റ് ലിങ്ക് ചുവടെ:

പുതിയ വിദ്യാഭ്യാസ നയം

പഞ്ചായത്ത് എജുക്കേഷന്‍ കമ്മിറ്റി, ബ്ലോക്ക്‌ തല യോഗം ചേരുന്നത് സംബന്ധിച്ച് 

പുതിയ വിദ്യാഭ്യാസ നയം (NEP) രൂപപ്പെടുത്തുന്നതിനുവേണ്ടി പഞ്ചായത്ത് എജുക്കേഷന്‍ കമ്മിറ്റി (PEC) ഓഗസ്റ്റ്‌ 4 നകവും ബ്ലോക്ക്‌ തല യോഗം ഓഗസ്റ്റ്‌ 10 നകവും വിളിച്ചുചെര്‍ക്കേണ്ടതുണ്ട്.    ഇതു സംബന്ധിച്ച  SSA ജില്ലാ പ്രോജക്റ്റ് ഓഫീസറുടെ കത്ത് ചുവടെ.


മിലിട്ടറി കോളേജില്‍ പ്രവവേശനം


ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ആഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമണ് പ്രവേശനം. അപേക്ഷകര്‍ 2016 ജൂലൈ ഒന്നിന് ഏഴാം ക്ലാസ് പഠിക്കുകയോ ഏഴാം ക്ലാസ് ജയിച്ചിരിക്കുകയോ വേണം. 2003 ജൂലൈ രണ്ടിന് മുമ്പോ 2005 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഇല്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷഫോറവും വിശദാംശവും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാന്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ 430 രൂപയ്ക്ക് രജിസ്‌ട്രേഡ് തപാലിലും 480 രൂപയ്ക്ക് സ്പീഡ് പോസ്റ്റിലും അപേക്ഷ നല്‍കണം. എസ്.സി/എസ്.ടി വിഭാഗത്തില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് ഇത് യഥാക്രമം 385, 435 രൂപയുമാണ്. ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) വിലാസത്തില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ www.rimc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും എടുത്ത ചെലാന്‍ സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ - 248 003 വിലാസത്തില്‍ അപേക്ഷിക്കണം. കേരളത്തിലെയും ലക്ഷദ്വീപിലെയും അപേക്ഷകര്‍ പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 30 ന് മുമ്പായി സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 12 വിലാസത്തില്‍ രേഖകള്‍ സഹിതം അയയ്ക്കണം. അപേക്ഷ സംബന്ധിച്ച വിവരം www.keralapareekshabhavan.in ല്‍ പരിശോധിക്കാം. വിശദാംശത്തിന് www.rimc.gov.in സന്ദര്‍ശിക്കുക.

അധ്യാപകര്‍ക്ക് പരിശീലനം

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് അധ്യാപകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് പരിശീലനം. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വരൂപ് സാഗര്‍ അംബാഗാര്‍ഹിലെ സി.സി.ആര്‍. ട്രയിനിങ് സെന്ററില്‍ നടക്കുന്ന പരിശീലന പരിപാടിക്കായി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.ccrtindia.gov.in- ല്‍ ലഭിക്കും. താത്പര്യമുള്ള അധ്യാപകര്‍ നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ഡയറക്ടര്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് (എസ്.സി.ഇ.ആര്‍.ടി) വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം - 695 012 വിലാസത്തില്‍ സമര്‍പ്പിക്കണം ഫോണ്‍ : 0471 - 2341883/2310323. 

ജില്ലാതല ഉപന്യാസ മത്സരം : മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദ്ദവും പരിപോഷിക്കുന്നതിനായി സ്‌കൂള്‍ കോളേജ്/യൂണിവേഴ്‌സിറ്റി തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഉപന്യാസ മത്സര പരിപാടിയുടെ നടത്തിപ്പിലേക്കായി ചുവടെപ്പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാതല സമിതികള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ രൂപം നല്‍കണം. കോളേജ്/യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല മത്സരത്തിനുള്ള വിഷയം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുമായും കൂടിയാലോചിച്ചു തീരുമാനിക്കണം. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങളുടെ വിഷയം ജില്ലാതല സമിതികള്‍ തീരുമാനിക്കണം. ജില്ലാകളക്ടര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടത്. മത്സരങ്ങള്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്നതിനുള്ള സ്ഥലം (വെന്യൂ) ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുമായി കൂടിയാലോചിച്ച് കളക്ടര്‍ തീരുമാനിക്കണം. ഒന്‍പതാം ക്ലാസ് മുതല്‍ +2 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല മത്സരങ്ങളിലും കോളേജ്/യൂണിവേഴ്‌സിറ്റി (പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുക്കാം. ഉപന്യാസ രചന മലയാള ഭാഷയില്‍ മാത്രം നടത്തേണ്ടതാണ്. സംസ്ഥാന/ജില്ലാതല ഉപന്യാസ മത്സരങ്ങള്‍ എല്ലാ സെന്ററുകളിലും ഓഗസ്റ്റ് 15-ന് നടത്തണം. പരിപാടി സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ വ്യാപകമായ പ്രചാരണം നല്‍കണം. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ആലോചിച്ച് ജില്ലാ കളക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനല്‍, ജില്ലാതല മത്സരങ്ങളുടെ മൂല്യനിര്‍ണയം നടത്തേണ്ടതാണ്. മത്സര ഉപന്യാസങ്ങള്‍ ബന്ധപ്പെട്ട ഡി.ഇ.ഒ ശേഖരിച്ച് മൂല്യനിര്‍ണയത്തിന് ജില്ലാ കളക്ടര്‍മാര്‍ക്ക് എത്തിച്ചുകൊടുക്കണം. കോളേജ് / യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായുളള സംസ്ഥാനതല ഉപന്യാസങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മൂല്യ നിര്‍ണയത്തിനായി അയച്ചു കൊടുക്കണം. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനല്‍ ഈ ഉപന്യാസങ്ങളുടെ മൂല്യനിര്‍ണയം നടത്തണം. സംസ്ഥാന/ജില്ലാ മത്സരങ്ങളുടെ മൂല്യനിര്‍ണയം സെപ്തംബര്‍ 15-ന് മുമ്പായി പൂര്‍ത്തിയാക്കണം. വിജയികളുടെ പേരുവിവരം ഒക്ടോബര്‍ രണ്ടിന് ബന്ധപ്പെട്ട പ്രഖ്യാപിക്കണം. വിജയികള്‍ക്ക് ചുവടെപറയുന്ന ക്രമത്തില്‍ സമ്മാനം നല്‍കും. സ്‌കൂള്‍തലം(ജില്ലാടിസ്ഥാനത്തില്‍) ഒന്നാം സമ്മാനം 1000 രൂപ, രണ്ടാം സമ്മാനം 600 രൂപ. മൂന്നാം സമ്മാനം 400 രൂപ. കോളേജ്/യൂണിവേഴ്‌സിറ്റി തലം (സംസ്ഥാനാടിസ്ഥാനത്തില്‍) ഒന്നാം സമ്മാനം - 5000 രൂപ, രണ്ടാം സമ്മാനം - 3000 രൂപ. മൂന്നാം സമ്മാനം - 2000 രൂപ. സംസ്ഥാന/ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ റിപ്പബ്ലിക് ദിനായ 2016 ജനുവരി 26-ല്‍ വിതരണം ചെയ്യും. 

പ്രൊബേഷന്‍ ‍ഡിക്ലറേഷന്‍ കഴിയാത്ത LP/UP അധ്യാപകര്‍ക്കുള്ള ICT പരിശീലനം

പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ  NEP(3)14754/2015 Dt.23.06.15 പ്രകാരം പ്രൊബേഷന്‍ ‍ഡിക്ലറേഷന്‍ കഴിയാത്ത LP/UP അധ്യാപകര്‍ക്കുള്ള ICT പരിശീലനത്തിന് ഉത്തരവായിട്ടുണ്ട്. ആകയാല്‍ ഉപജില്ലയിലെ പരിശീലനം ആവശ്യമുള്ള അധ്യാപകരുടെ ലിസ്റ്റ് അറ്റാച്ച് ചെയ്തിരിക്കുന്ന ഫോര്‍മാറ്റില്‍ 03.08.2015 - നു മുമ്പായി അയച്ചു തരാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Tuesday, July 28, 2015

പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ ഓണ്‍ലൈന്‍ എന്‍ട്രി

ഹെല്‍പ് ഫയല്‍ 

വിവിധ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ ഓണ്‍ലൈന്‍ എന്‍ട്രി സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള ഹെല്‍പ് ഫയല്‍ ചുവടെ:

സ്കൂള്‍ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ്


ഈ അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച തീയ്യതികളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ പൊതു വിദ്യാഭ്യസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. ചട്ടങ്ങളും മാര്‍ഗരേഖകളും കൃത്യമായി പാലിച്ചുകൊണ്ട്‌ സ്കൂള്‍ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ് യഥാസമയം  നടത്താന്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 



Monday, July 27, 2015

അഗ്നിച്ചിറകുകള്‍ മറഞ്ഞു



A.P.J.ABDUL KALAM

(1931-2015)

ആദരാഞ്ജലികള്‍ 

Hiroshima Nuclear (atomic) Bomb - USA attack on Japan (1945)

ഹിരോഷിമ ദിനാചരണം ആഗസ്ത് ആറിനു 




നാഗസാക്കിയിലെ അണുബോംബ് സ്ഫോടനത്തെത്തുടർന്നുണ്ടായ പുകമേഘപടലം സ്ഫോടനകേന്ദ്രത്തിന്‌ 18 കിലോമീറ്റർ ഉയർന്നു.
സമാധാനത്തിന്‍റെ സന്ദേശവുമായി ഈ വര്‍ഷവും ഹിരോഷിമ - നാഗസാക്കി ദിനങ്ങള്‍ ആചരിക്കുന്നു. ദുരന്ത സ്മരണ പുതുക്കുന്നതിനായി വീണ്ടുമൊരു ഓഗസ്റ്റ്‌ 6 ഉം 9 ഉം. മനുഷ്യന്‍ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളിലോന്നു മറക്കാന്‍ പാടില്ല..... മനുഷ്യനുള്ള കാലം. ഭൂമിയെ 50 തവണ നശിപ്പിക്കാന്‍ കഴിവുള്ളത്ര ആണ്വയുധാങ്ങളാണ് വിവിധ രാജ്യങ്ങളുടെ ആയുധപ്പുരകളില്‍ ഇപ്പോഴുള്ളത്.  ഒന്ന് കൈയ്യമാര്‍ത്തിയാല്‍ പൊട്ടിത്തെറിച്ചുതീരവുന്ന ഒരു ലോകത്താണ് നമ്മുടെ ജീവിതം.  എല്ലാ രാജ്യങ്ങളും നന്മയുടെ വഴി സ്വീകരിച്ചിരുന്നെങ്കില്‍...... നമുക്ക് ആശിക്കാം....
______________________________________________________
അണുവിഘടനമോ (ന്യൂക്ലിയർ ഫിഷൻ) അണുസംയോജനമോ (ന്യൂക്ലിയർ ഫ്യൂഷൻ) കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളേയാണ്‌ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്‌.
ആണവപ്രവർത്തനങ്ങളിൽ വളരെ കൂടിയ അളവിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ ഇവ അതീവ നാശശക്തിയുള്ള ആയുധങ്ങളാണ്‌.രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ(1945 ഓഗസ്റ്റ് 6)നാഗസാക്കി(1945 ഓഗസ്റ്റ് 9) എന്നീ സ്ഥലങ്ങളിൽ അമേരിക്കഅണുബോബിടുകയും 120,000 ആളുകൾ തൽക്ഷണം മരിക്കുകയും ചെയ്തു.
അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു'മൻ ഹാട്ടൻ പ്രോജക്ട് ' . ഇതിന്റെ തലവനായിരു്ന്നു റോബർട്ട് ഓപ്പൺഹെയ്മറിനെ 'ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നു. ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 നാണ് . 'ലിറ്റിൽ ബോയ് " എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത് ആഗസ്റ്റ് 9 ന് നാഗസാക്കിയിൽ പതിച്ച അണു ബോംബിന്റെ പേരാണ് ഫാറ്റ്മാൻ [1]

കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും

ജൂലൈ 29 ന് അസംബ്ലിയില്‍ മേളയുടെ സന്ദേശം വായിക്കണം

The green revolution in India and the disasters it caused

ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും 16/8/2015 മുതല്‍ 26/8/2015 വരെ കണ്ണൂര്‍ പോലീസ് മൈദാനിയില്‍ വെച്ച് നടക്കും. ഇതിന്‍റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും 29/7/2015 ന് രാവിലെ 9.30 ന് അസംബ്ലിയില്‍ മേളയുടെ സന്ദേശം വായിക്കണം.

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

2015-16 ലെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31ലേക്ക് മാറ്റി. 2014-15 വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ തെറ്റുതിരുത്തി അപ്‌ഡേറ്റ് ചെയ്യുവാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. 

Internal Support Mission 2015

രണ്ടാം സന്ദര്‍ശനം ജൂലൈ 30 ന്


ഇന്റേണല്‍ സപ്പോര്‍ട്ടിങ് മിഷന്‍ (ISM) സംവിധാനത്തിന്റെ ഭാഗമായുള്ള സ്‌കൂളുകളിലെഅക്കാദമികവും ഭൗതീകവുമായ പരിശോധന  ജൂലൈ 30 ന്  സ്കൂളുകളില്‍  നടത്തും.   തുടര്‍ന്നുള്ള ദിവസങ്ങളില്‍  ജൂലൈ 30 ന്  നടത്തുന്ന പരിശോധനയെക്കുറിച്ച്  ഡി.ഡി.ഇ തലത്തിലും ഡി.ഇ.ഒ. തലത്തിലും അവലോകനവും നടക്കും. ISM ടീമിന്‍റെ സന്ദര്‍ശന ദിവസം   പ്രധാനാദ്ധ്യാപകര്‍ സ്കൂളില്‍നിന്ന് യാതൊരു കാരണവശാലും വിട്ടുനില്‍ക്കാന്‍ പാടില്ല.   സ്കൂള്‍ സന്ദര്‍ശിക്കുന്ന ടീമിന് പൂര്‍ണ സഹകരണം ലഭിക്കുന്നു എന്ന് പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തുകയും വേണം.

Sunday, July 26, 2015

സ്കൂളുകളിലെ അധിക പാഠപുസ്തകങ്ങള്‍ 

 ഇന്ന് തന്നെ AEO ഓഫീസില്‍ ഏല്‍പ്പിക്കണം


സ്കൂളുകളില്‍  പാഠപുസ്തകങ്ങള്‍ അധികമായി ഇനിയും സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ ഇന്ന് (27/7/2015) ഉച്ചക്ക് 2 മണിക്ക് മുമ്പായി  AEO ഓഫീസില്‍ ലിസ്റ്റ് (2 കോപ്പി) സഹിതം ഏല്‍പ്പിക്കണം. നാളെ രാവിലെ തന്നെ അവശേഷിക്കുന്ന പാഠപുസ്തകങ്ങള്‍ ജില്ലാ ഹബ്ബിലേക്ക് മാറ്റുന്നതിനാല്‍ നിശ്ചിത സമയത്തിനകം തന്നെ ഈ പ്രവര്‍ത്തി പൂര്‍ത്തിയാക്കണം. അതിനുശേഷം സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ അധികമായി കണ്ടെത്തുകയാണെങ്കില്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം അതാത് പ്രധാനാദ്ധ്യാപകര്‍ക്കയിരിക്കും.  

EXTREMELY URGENT

പാഠപുസ്തകങ്ങള്‍ ഇനിയും ആവശ്യമായിട്ടുള്ള പ്രധാനാദ്ധ്യാപകര്‍ ഇന്ന് തന്നെ കൈപ്പറ്റണം 

AEO ഓഫീസില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങളുടെ സ്റ്റോക്ക്‌ ചുവടെ ചേര്‍ത്തിരിക്കുന്നു. അവ ആവശ്യമായിട്ടുള്ള സബ് ജില്ലയിലെ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ ഇന്ന് (27/7/2015) വൈകുന്നരം 3 മണിക്ക് മുമ്പായി രസീത് നല്‍കി കൈപ്പറ്റണം. അവശേഷിക്കുന്ന പാഠപുസ്തകങ്ങള്‍ നളെ രാവിലെ തന്നെ ജില്ലാ ഹബ്ബിലേക്ക് മാറ്റുന്നതിനാല്‍ പ്രധാനാദ്ധ്യാപകര്‍ മേല്‍പറഞ്ഞ സമയനിഷ്ഠ കൃത്യമായി പാലിക്കണം.   

Sl. No. Standard Text Book name Medium BALANCE
1 1 Kerala Padavali (Mal) Vol I Not Applicable 310
2 1 KeralaReader English Vol I Not Applicable 271
3 1 Kerala Arabic Reader Vol I Not Applicable 160
4 1 Sanscrit Reader Not Applicable 51
5 1 Mathematics (M) Vol I Malayalam 319
6 1 Mathematics (E) Vol I English 45
7 2 Kerala Padavali (Mal) Vol I Not Applicable 67
8 2 Mathematics (Eng) Vol I English 35
9 2 Kerala Reader (Eng) Vol I Not Applicable 119
10 2 Mathematics (Mal) Vol I Malayalam 43
11 3 Kerala Padavali (Mal) Vol I Not Applicable 91
12 3 KeralaReader English Vol I Not Applicable 119
13 3 Sanscrit Reader Not Applicable 1
14 3 Parisarapadanam (M) Vol I Malayalam 72
15 3 Parisarapadanam (E) Vol I English 44
16 3 Mathematics (M) Vol I Malayalam 30
17 3 Mathematics (E) Vol I English 51
18 4 Kerala Padavali (Mal) Vol I Not Applicable 30
19 4 Kerala Arabic Reader Vol I Not Applicable 18
20 4 Parisara Padanam (Mal) Vol I Malayalam 24
21 4 Mathematics (Mal) Vol I Malayalam 25
22 4 Kerala Reader (Eng) Vol I Not Applicable 94
23 4 Mathmatics (Eng) Vol I English 7
24 4 Parisara Padanam (E) Vol I English 9
25 5 Kerala Padavali (Mal) AT Not Applicable 130
26 5 Kerala Padavali (Mal) BT Not Applicable 497
27 5 KeralaReader English Vol I Not Applicable 307
28 5 Hindi Reader Not Applicable 126
29 5 Arabic Reader Not Applicable 84
30 5 Urdu Reader Not Applicable 2
31 5 Basic Science (M) Vol I Malayalam 97
32 5 Basic Science (E) Vol I English 49
33 5 Social Science (M) Vol I Malayalam 85
34 5 Social Science (E) Vol I English 183
35 5 Mathematics (M) Vol I Malayalam 225
36 5 Mathematics (E) Vol I English 138
37 6 Kerala Padavali (Mal) AT Not Applicable 84
38 6 Kerala Padavali (Mal) BT Not Applicable 36
39 6 English Course Book Vol I Not Applicable 72
40 6 Hindi Not Applicable 27
41 6 Kerala Arabic Reader Not Applicable 7
42 6 Basic Science (Mal) Vol I Malayalam 6
43 6 Basic Science (Eng) Vol I English 33
44 6 Social Science (Mal) Vol I Malayalam 8
45 6 Social Science (Eng) Vol I English 51
46 6 Mathematics (Mal) Vol I Malayalam 6
47 6 Mathematics (Eng) Vol I English 2
48 7 Kerala Padavali (Mal) AT Not Applicable 202
49 7 Kerala Padavali (Mal) BT Not Applicable 133
50 7 KeralaReader English Vol I Not Applicable 171
51 7 Hindi Reader Not Applicable 159
52 7 Arabic Reader Not Applicable 79
53 7 Urdu Readeer Not Applicable 7
54 7 Sanskrit Reader Not Applicable 1
55 7 Basic Science (M) Vol I Malayalam 71
56 7 Basic Science (E) Vol I English 128
57 7 Social Science (M) Vol I Malayalam 53
58 7 Social Science (E) Vol I English 274
59 7 Mathematics (M) Vol I Malayalam 48
60 7 Mathematics (E) Vol I English 132
61 8 Kerala Reader (Mal) (AT) Not Applicable 148
62 8 Kerala Reader (Mal) (BT) Not Applicable 191
63 8 Kerala Reader English Vol I Not Applicable 32
64 8 Hindi Not Applicable 203
65 8 Kerala Arabic Reader Not Applicable 13
66 8 Sanskrit Reader O/S Not Applicable 9
67 8 Basic Science (Mal) Vol I Malayalam 189
68 8 Basic Science (Eng) Vol I English 22
69 8 Social Science (Mal) Vol I Malayalam 109
70 8 Social Science (Eng) Vol I English 24
71 8 Mathematics (Mal) Vol I Malayalam 106
72 8 Mathematics (Eng) Vol I English 22
73 8 Students Handbook on ICT (E) English 36
74 8 Students Handbook on ICT (M) Malayalam 62
TOTAL 6914