Sunday, May 31, 2015

ആദ്യക്ഷരം കുറിക്കാന്‍ മൂന്ന് ലക്ഷത്തിലേറെ കുരുന്നുകള്‍

T- T T+
* അക്ഷരമുറ്റത്തേക്ക് 36.5 ലക്ഷം കുട്ടികള്‍
* 200 അധ്യയന ദിനങ്ങള്‍ ലക്ഷ്യമിട്ട് കലണ്ടര്‍
* 9-ലും 10-ലും ഹയര്‍ സെക്കന്‍ഡറിയിലും ഡിജിറ്റല്‍ പാഠപുസ്തകം
* സ്‌കൂള്‍ പീരിഡുകള്‍ ഇനി എട്ട്
* 1 മുതല്‍ 8 വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം



തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് 36.5 ലക്ഷം കുട്ടികള്‍ തിങ്കളാഴ്ച വീണ്ടും സ്‌കൂളുകളിലേക്ക്. ഇതില്‍ മൂന്ന് ലക്ഷത്തിലേറെ കുട്ടികള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളാണ്. പ്രവേശനോത്സവത്തിന് സ്വാഗതമേകാന്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും തയ്യാറായിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളില്‍ നടക്കും. ഇതിനൊപ്പം ജില്ലാ, സബ് ജില്ലാ തലങ്ങളിലും പ്രവേശനോത്സവം നടക്കും. 

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെയുള്ള പുസ്തകങ്ങളാണ് തയ്യാറാക്കിയത്.  തുടക്കത്തില്‍ പുസ്തകങ്ങള്‍ ലഭിക്കാത്തവര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് പുസ്തകത്തിന്റെ പൂര്‍ണ ഭാഗം ഡൗണ്‍ലൗഡ് ചെയ്യാം.


ഡിജിറ്റല്‍ പാഠപുസ്തകങ്ങളാണ് പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രധാന പ്രത്യേകത. ഒമ്പത്, പത്ത് ക്ലൂസുകളിലും ഹയര്‍ സെക്കന്‍ഡറി തലത്തിലുമാണ് ഐ.ടി. അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. വിദ്യാര്‍ഥിക്ക് അനുബന്ധമായി അറിയേണ്ട വിവരങ്ങള്‍ പ്രമുഖരുടെ വിവരണങ്ങളോടെ ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ പുസ്തകം തയ്യാറാക്കിയത്. 

സ്‌കൂള്‍ പീരിഡുകള്‍ ഏഴില്‍ നിന്ന് എട്ടാക്കിയാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്. കലാ-കായിക വിദ്യാഭ്യാസത്തിന് പാഠ്യപദ്ധതിയില്‍ ഇടംനല്‍കാനാണ് നിലവിലുളള പീരിഡുകളുടെ സമയം ക്രമീകരിച്ച് എട്ടാക്കിയത്. 

ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജ്യ യൂണിഫോം നല്‍കും. ഇതിനൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോമിന് അര്‍ഹതയുണ്ട്. രണ്ട് ജോഡി യൂണിഫോമാണ് ഒരു അധ്യായന വര്‍ഷം നല്‍കുന്നത്. യൂണിഫോമിനുള്ള തുക അതത് സ്‌കൂള്‍ പി.ടി.ഐക്ക് നല്‍കും. ഏത് തരത്തിലുള്ള യൂണിഫോമാണ് വേണ്ടെതെന്ന് അതത് സ്‌കൂള്‍ പി.ടി.ഐക്ക് തീരുമാനിക്കാം. 

സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമേ നിരത്തിലിറക്കാവൂ എന്ന് നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ 90 ശതമാനം സ്‌കൂള്‍ ബസ്സുകളുടെ പരിശോധന പൂര്‍ത്തിയായി. 

ഗവ. പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി 

2015-16 വര്‍ഷത്തേക്കുള്ള ഗവ. പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് കണ്ണൂര്‍ DDE പുറപ്പെടുവിച്ചു. 

Saturday, May 30, 2015

3/6/2015 ന് ബാലവകാശ സംരക്ഷണ കമ്മിഷന്‍റെ സന്ദേശവും പ്രതിജ്ഞയും സ്കൂള്‍ അസംബ്ലിയില്‍ വായിക്കണം

കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന്‍ പ്രവത്തനം തുടങ്ങിയിട്ട് 3/6/2015 ന് 2 വര്‍ഷം തികയുകയാണ്. ഈ വേളയില്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലെയും കുട്ടികള്‍ക്ക് ഒരു സന്ദേശം നല്‍കാന്‍ ഉദ്ദേശിക്കുന്നു.  ഇതോടൊപ്പം സുരക്ഷ, കര്‍ത്തവ്യബോധം, രാജ്യസ്നേഹം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനു ഒരു പ്രതിജ്ഞ എടുപ്പിക്കുവാനും കമ്മിഷന് താത്പര്യമുണ്ട്. ആയതിനാല്‍ 3/6/2015 ന് എല്ലാ സ്കൂളുകളിലും അസംബ്ലി വിളിചുചെര്‍ത്തു കമ്മിഷന്‍റെ സന്ദേശം കുട്ടികള്‍ക്ക് വായിച്ച് കേള്‍പ്പിക്കാനും പ്രതിജ്ഞ എടുപ്പിക്കാനും എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. പ്രതിജ്ഞ സ്കൂള്‍ ലീഡര്‍/ വിദ്യാര്‍ഥി പ്രതിനിധി ചൊല്ലിക്കൊടുക്കെണ്ടതും സന്ദേശം സ്കൂള്‍ ലീഡര്‍ / വിദ്യാര്‍ഥി പ്രതിനിധി / സ്റ്റാഫ് പ്രതിനിധി എന്നിവരില്‍ ആരെങ്കിലും വായിച്ചാല്‍ മതിയാകുന്നതാണ്. പ്രതിജ്ഞയും സന്ദേശവും 3/6/2015 ന് സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. 

പ്രവേശനോത്സവ ഗാനം 2015-16

പ്രവേശനോത്സവ ഗാനം 2015-16

പ്രവേശനോത്സവത്തിന് ഒരുക്കങ്ങളായി


കണ്ണൂര്‍: പുത്തന്‍ ബാഗ് തോളില്‍ തൂക്കി, പുത്തന്‍ കുടയും ചൂടി പുത്തനുടുപ്പുമണിഞ്ഞ് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവച്ച് നടന്നെത്തുമ്പോള്‍ അവരെ സ്വീകരിക്കാനും സന്തോഷിപ്പിക്കാനും അദ്ധ്യാപകരും കുഞ്ഞേച്ചിമാരും കുഞ്ഞേട്ടന്‍മാരും എല്ലാം ഒരുങ്ങി. ആദ്യാക്ഷരംകുറിക്കുന്നതിന് വിദ്യാലയങ്ങളില്‍ എത്തുന്ന കുരുന്നുകളെ വരവേല്ക്കാന്‍ കണ്ണൂര്‍ വടക്ക്  ഉപവിദ്യാഭ്യാസജില്ലയിലെ എല്ലാ വിദ്യാലയങ്ങളും തയ്യാറായി. പ്രവേശനോത്സവം വര്‍ണാഭമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ബാനറും പ്രവേശനോത്സവഗാനത്തിന്റെ സി.ഡി.യും എല്ലാ വിദ്യാലയങ്ങള്‍ക്കും നല്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ വരവേല്ക്കുന്നതിനുള്ള ഗാനാലാപനം നടത്തിയ് മധു ബാലകൃഷ്ണനാണ്. ഗവ.തളാപ്പ് മിക്സഡ്‌ യു .പി. സ്‌കൂളില്‍ വെച്ച് നടക്കുന്ന സബ്ജില്ല  സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . തിങ്കളാഴ്ച രാവിലെ 9.30 ന് പ്രവേശനോത്സവം ബഹു. കണ്ണൂര്‍ എം.പി. ശ്രീമതി.പി.കെ.ശ്രീമതി ടീച്ചര്‍   ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ നഗരസഭ ചെയര്‍പേര്‍സണ്‍ ശ്രീമതി.റോഷ്നി ഖാലിദ്‌ അധ്യക്ഷയായിരിക്കും. 

ധനസഹായത്തിന് അപേക്ഷിക്കാം

കായിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ക്ലബ്ബുകള്‍/സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍/വ്യക്തികള്‍ എന്നിവയ്ക്ക് ധനസഹായം നല്കുന്നതിനായി കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 31 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ഡയറക്ടര്‍, കായിക യുവജന കാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം 695033 വിലാസത്തില്‍ ലഭിക്കണം. വെബ്‌സൈറ്റ്: www.dsya.kerala.gov.in ഫോണ്‍: 0471-2326644. 

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിതോഷികം നല്‍കും

മികച്ച സ്‌കൂള്‍-കോളേജ് ലഹരി വിരുദ്ധ ക്ലബുകള്‍, മികച്ച ക്ലബ് അംഗം, മികച്ച സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുന്നു. ലഹരിവിമുക്ത കേരളം പരിപാടിയുടെ ഭാഗമായി മികച്ച സന്നദ്ധ സംഘടനയ്ക്ക് 25,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും, സന്നദ്ധപ്രവര്‍ത്തകന് 10,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും, മികച്ച സ്‌കൂള്‍-കോളേജ് ക്ലബ്ബുകള്‍ക്ക് 10,000 രൂപ വീതം പാരിതോഷികവും പ്രശസ്തിപത്രവും, മികച്ച ക്ലബ്ബ് അംഗങ്ങള്‍ക്ക് 5,000 രൂപ വീതം പാരിതോഷികവും പ്രശസ്തിപത്രവും ട്രോഫിയും നല്‍കും. ലഹരി വിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച മാനദണ്ഡം എക്‌സൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലും (www.keralaexcise.gov.in) ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാരുടെ ഓഫീസുകളിലും ലഭിക്കും. അപേക്ഷ മാനദണ്ഡത്തില്‍ വിവരിച്ചിട്ടുള്ളവിധം അപേക്ഷിക്കണം. അപേക്ഷ ജൂണ്‍ 10 ന് മുമ്പ് അതത് ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്ക് ലഭിക്കണം. 

വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര : മോട്ടോര്‍ വാഹന വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും


പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാക്കും. അമിതമായി കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനം ഓടിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയവും ഉള്ള ഡ്രൈവര്‍മാരെ നിയോഗിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനമായി ഉപയോഗിക്കുന്നില്ലെന്ന് പരിശോധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷം അഗ്നിശമന ഉപകരണം, സ്പീഡ് ഗവേണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ളതും പരിശോധിക്കും. വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡര്‍ ഉണ്ടായിരിക്കണം. റോഡ് മുറിച്ചു കടക്കുന്നതിന് കുട്ടികളെ ഇവര്‍ സഹായിക്കണം. വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂള്‍ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പരായ 1098 എന്നിവ എഴുതി പ്രദര്‍ശിപ്പിക്കണം. ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ പട്ടികയും അവരുടെ രക്ഷിതാക്കളുടെ ഫോണ്‍ നമ്പരും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളെ കയറ്റാന്‍ വിമുഖത കാണിക്കുന്ന സ്വകാര്യബസുകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകനെ (കഴിവതും എസ്.പി.സി/എന്‍.സി.സി/എന്‍.എസ്.എസ്. ചുമതലയുള്ളവര്‍) നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും പോലീസ്, വിദ്യാഭ്യാസസ്ഥാപനം എന്നിവ വഴി പരിഹാരം കണ്ടെത്തുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്റെ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും നല്‍കും. സ്‌കൂള്‍ വാഹനങ്ങളുടെ യന്ത്രക്ഷമത പരിശോധിക്കാനും ഡ്രൈവര്‍മാര്‍, ആയമാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്നതിനും നടപടി സ്വീകരിക്കും. ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പര്‍, അവര്‍ ഏതു വാഹനങ്ങള്‍ ഓടിക്കുന്നു, റൂട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ സ്‌കൂളില്‍ സൂക്ഷിക്കാനും രക്ഷിതാക്കള്‍ക്ക് ആവശ്യാനുസരണം വിവരം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും റോഡ് സുരക്ഷാ പ്രതിജ്ഞ എടുക്കുന്നതിനും ടൈംടേബിള്‍ കാര്‍ഡ്, നെയിം സ്ലിപ് എന്നിവ സൗജന്യമായി നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദനീയമായ കണ്‍സഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി നല്‍കുന്നതിന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റികള്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് 8547639000 എന്ന നമ്പരിലോ 7025950100 എന്ന നമ്പരിലോ പരാതിപ്പെടാം.

Friday, May 29, 2015

വിടവാങ്ങല്‍ കുറിപ്പ്



.
സുഹൃത്തുക്കളേ,
നമ്മുടെ പുതുതലമുറയെ രൂപപ്പെടുത്തുന്ന പൊതു വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായി നിങ്ങളോടൊപ്പം ഇതു വരെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്;ഏറെക്കുറെ സംതൃപ്തിയും.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍, വിദ്യാഭ്യാസ സംവിധാനത്തിലെ ഒരു കണ്ണിയായി നിങ്ങളോടൊപ്പം ചലിക്കുമ്പോള്‍ ,കൃത്യതയ്ക്കു വേണ്ടിയുളള എന്റെ ആഗ്രഹം സഫലമാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ ഉദ്ദേശ്യശുദ്ധി നിങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്ന് കരുതട്ടെ.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ എന്നോട്‌ സഹകരിക്കുകയും സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാവരോടും ഹൃദയംഗമമായ കൃതജ്ഞത അറിയിക്കുന്നു _ വിട !
_കെ മോഹനന്‍, 
എ.ഇ.ഒ, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല

Mathrubhumi: ReadMore -'Song to welcome tiny tots to school'

Mathrubhumi: ReadMore -'Song to welcome tiny tots to school'

സുവനീര്‍ പ്രകാശനവും അവാര്‍ഡ് വിതരണവും


കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന സുവനീറിന്റെ പ്രകാശനം എഴുത്തുകാരന്‍ ടി.പത്മനാഭന്‍ നിര്‍വഹിച്ചു.
കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് അധ്യക്ഷതവഹിച്ചു. സുവനീറിന്റെ പ്രതി സി.എം.ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. കാഷ് അവാര്‍ഡ് വിതരണം ചെറുകഥാകൃത്ത് ടി.എന്‍.പ്രകാശ് നിര്‍വഹിച്ചു. സൂധീര്‍ പൂച്ചാലി, കെ.എം.കൃഷ്ണദാസ്, സി.പി.നാരായാണന്‍ നമ്പ്യാര്‍, വി.പി.സിന്ധു. കെ.മോഹനന്‍, കെ.കെ.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

ഹൈ സ്കൂള്‍ ഭാഷാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം-
അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഹൈ സ്കൂള്‍ ഭാഷാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനു യോഗ്യത നേടിയ അദ്ധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് തസ്തികയിലേക്ക് പ്രൊമോഷന്‍ -

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് തസ്തികയില്‍നിന്നും ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിനു അര്‍ഹരായ ഹിന്ദി, സംസ്കൃതം, ഉര്‍ദു, അറബിക് അദ്ധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 

പരിഷ്കരിച്ച സ്കൂള്‍ ടൈം ടേബിള്‍

2015-16 അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പില്‍ വരുന്ന പരിഷ്കരിച്ച സ്കൂള്‍ ടൈം ടേബിള്‍ ചുവടെ:

Thursday, May 28, 2015

അധ്യാപക സംഘടനാ നേതാക്കളുടെ യോഗം


കണ്ണൂര്‍: ജില്ലയിലെ അംഗീകൃത അധ്യാപക സംഘടനാ നേതാക്കളുടെ യോഗം 30ന് രാവിലെ 10.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസില്‍ ചേരുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ടൈംടേബിള്‍ മാറി; ഇനി കലയ്ക്കും കളിക്കും സമയം


തിരുവനന്തപുരം: പീരിയഡുകളുടെ സമയം കുറച്ച് സ്‌കൂളുകളില്‍ കലാകായികപഠനത്തിന് സമയം കണ്ടെത്തി. സാധാരണ ദിവസങ്ങളില്‍ ഒന്നും രണ്ടും പീരിയഡുകള്‍ 40 മിനുട്ട് വീതവും ഇടവേള10 മിനുട്ടും മൂന്നാം പീരിയഡ്40 മിനുട്ടും നാലാം പീരിയഡ്35 മിനുട്ടും ഉണ്ടാകും. തുടര്‍ന്ന് ഇടവള ഒരുമണിക്കൂര്‍. അഞ്ചും ആറും പീരിയഡ് 35 മിനുട്ടുവീതം. ഇടവേളഅഞ്ചുമിനുട്ട്. ഏഴും എട്ടും പീരിയഡ് 30 മിനുട്ട് വീതം. വെള്ളിയാഴ്ച ഒന്നും രണ്ടും പീരിയഡ് 40 മിനുട്ട് വീതം. ഇടവേള10 മിനുട്ട്. മൂന്നാം പീരിയഡ്40, നാലാം പീരിയഡ്35 മിനുട്ട്. ഇടവേളരണ്ട് മണിക്കൂര്‍. അഞ്ചും ആറും പീരിയഡ് 35 മിനുട്ട് വീതം, ഇടവേളഅഞ്ചുമിനുട്ട്. ഏഴും എട്ടും പീരിയഡ്30 മിനുട്ട് വീതം.
പ്രവൃത്തിപരിചയത്തിനും കലാപഠനത്തിനും എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ രണ്ട് പീരിയഡ് വീതവും പത്താംക്ലാസ്സില്‍ ഒരു പീരിയഡും ഉണ്ട്. കായികപഠനത്തിന് എട്ടില്‍ രണ്ടും ഒമ്പതിലും പത്തിലും ഓരോ പീരിയഡുമുണ്ട്.യു.പി.യില്‍ പ്രവൃത്തിപരിചയം, കലാപഠനം, കായികപഠനം എന്നിവയ്ക്ക് മൂന്നുവീതം പീരിയഡുണ്ടാകും. എല്‍.പി.യില്‍ പ്രവൃത്തിപരിചയത്തിനും കലാപഠനത്തിനും മൂന്നുവീതം പീരിയഡുമുണ്ട്. കായികപഠനത്തിന് ഒന്നിലും രണ്ടിലും മൂന്നും മൂന്നിലും നാലിലും രണ്ടും പീരിയഡുമാണുള്ളത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളില്‍ കലകള്‍ക്കായി ഓരോ പീരിയഡുണ്ട്. യു.പി.യില്‍ ലൈബ്രറിക്കും ഒരു പീരിയഡ് ക്രമീകരിച്ചിട്ടുണ്ട്.

പുതിയ അണ്‍എയിഡഡ് സ്കൂളുകള്‍ - പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് നല്‍കണം 

പുതുതായി സര്‍ക്കാര്‍ അംഗീകാരം ലഭിച്ച 308 അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് ഈ അദ്ധ്യയനവര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് www.itschool.gov.in   എന്ന വെബ്സൈറ്റില്‍ list of newly recognized schools എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്ത ശേഷം അംഗീകാരം ലഭിച്ച ക്ലാസുകളിലേക്കുള്ള ഇന്‍ഡന്റ് 30.5.2015 വരെ രേഖപ്പെടുത്താവുന്നതാണ്. തുടര്‍ന്നുള്ള വിവരങ്ങള്‍ സ്കൂള്‍ ഇ മെയിലില്‍ ലഭിക്കുന്നതായിരിക്കും.

സൗജന്യ വ്യക്തിത്വ വികസന ക്യാമ്പ്

മുസ്‌ലിം, ക്രിസ്ത്യന്‍, മതവിഭാഗങ്ങളിലുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് / വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയ 100 പേര്‍ക്കാണ് പ്രവേശനം. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ മേലധികാരിയുടെ മേലൊപ്പോടുകൂടി ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അപേക്ഷാ പത്രിക www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സ് 29/5/2015 ന് 

29/5/2015 വെള്ളിയാഴ്ച ഉച്ചക്ക്  2.45 ന്  കണ്ണൂര്‍ ശിക്ഷക് സദനില്‍വെച്ച് പ്രധാനാദ്ധ്യാപക യോഗം ചേരുന്നു. തുടര്‍ന്ന് 3 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന സോവനീറിന്റെ പ്രകാശനം പ്രശസ്ത കഥാകൃത്ത്‌ ശ്രീ.ടി.പത്മനാഭന്‍ കണ്ണൂര്‍ DIET പ്രിന്‍സിപ്പല്‍ ശ്രീ.സി.എം.ബാലകൃഷ്ണന് പ്രതി നല്‍കിക്കൊണ്ട് നിര്‍വഹിക്കും. തുടര്‍ന്ന്  വിവധ ക്ലബ്ബുകള്‍ക്കുള്ള കാഷ് അവാര്‍ഡ്‌ വിതരണം  പ്രശസ്ത കഥാകൃത്ത്‌ ശ്രീ.ടി.എന്‍.പ്രകാശ്‌  നിര്‍വഹിക്കും. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ പരിപാടിയില്‍ സംബന്ധിക്കണം.

Wednesday, May 27, 2015

സ്‌കൂള്‍ ബസ്സുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് അറ്റന്‍ഡര്‍ നിര്‍ബന്ധം


കണ്ണൂര്‍: മഞ്ഞപ്പെയിന്റടിച്ച സ്‌കൂള്‍ബസ്സുകളില്‍ അറ്റന്‍ഡര്‍മാരെ നിര്‍ബന്ധമായും നിയോഗിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിച്ചു. ബസ്സ് നിര്‍ത്തിയാല്‍ റോഡ് മുറിച്ചുകടക്കേണ്ട കുട്ടികളെ സുരക്ഷിതമായി റോഡിന്റെ മറുഭാഗത്തേക്ക് കടത്തിവിടേണ്ടത് അറ്റന്‍ഡറുടെ ചുമതലയാണ്. കുട്ടികളുടെ സുരക്ഷനോക്കാന്‍ ഡ്രൈവറെക്കൂടാതെ മറ്റൊരാളെ എല്ലാ സ്‌കൂള്‍ വാഹനത്തിലും നിയോഗിക്കണമെന്നാണ് വ്യവസ്ഥ. ഇതുപാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. സ്‌കൂള്‍ബസ്സുകളുടെ വേഗപരിധി മണിക്കൂറില്‍ 40 കിലോമീറ്ററില്‍നിന്ന് 50 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ സ്‌കൂള്‍ വാഹനങ്ങളും നിര്‍ബന്ധമായും വേഗപ്പൂട്ട് ഘടിപ്പിക്കേണ്ടതാണ്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ പങ്കെടുക്കാത്തവര്‍ക്കുവേണ്ടി സ്‌കൂള്‍ തുറന്നാലുടന്‍ വീണ്ടും പരിശോധന നടത്തും. പരിശോധനയ്ക്ക് ഹാജരാക്കാതെ സര്‍വീസ് നടത്തുന്ന സ്‌കൂള്‍ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹനവകുപ്പധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍ അവധിക്കാലത്ത് രണ്ടു മാസത്തോളം ഓടാതെ കിടന്ന വാഹനങ്ങള്‍ക്ക് പലവിധ കുഴപ്പങ്ങളുമുണ്ടാകാനിടയുണ്ട്. പണച്ചെലവോര്‍ത്ത് മിക്ക സ്‌കൂള്‍ അധികൃതരും ബസ്സുകളുടെ ശരിയായ പരിപാലനവും മറ്റും ചെയ്യാറില്ല. ഇവ കണ്ടുപിടിച്ച് വാഹനങ്ങള്‍ കുട്ടികളെ കയറ്റി സര്‍വീസ് നടത്താന്‍ യോഗ്യമാണെന്ന് നിശ്ചയിക്കാനാണ് പരിശോധനനടത്തുന്നത്.
2015 മെയ് മുതല്‍ റജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ക്ക് അപകടഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള എമര്‍ജന്‍സി വാതിലുകള്‍ നിര്‍ബന്ധമായും പിടിപ്പിക്കണം. മുന്നിലെയും പിന്നിലെയും ടയറുകള്‍ തമ്മില്‍ 300 സെന്റീമീറ്റര്‍ ദൈര്‍ഘ്യമുള്ള വാഹനങ്ങള്‍ക്കാണ് പിന്നില്‍ എമര്‍ജന്‍സി വാതിലുകള്‍ വേണ്ടത്. അകത്തുനിന്നും പുറത്തുനിന്നും തുറക്കാന്‍ പറ്റുന്ന വാതിലുകള്‍ ഘടിപ്പിക്കണമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.

ആറ്റിങ്ങല്‍ കലാപം ഡോക്യുമെന്ററി


വിക്‌ടേഴ്‌സില്‍ ആറ്റിങ്ങല്‍ കലാപ ചരിത്രം സംപ്രേഷണം ചെയ്യുന്നു. ആറ്റിങ്ങല്‍ രാജവംശത്തിന്റെ ആരംഭവും വിദേശാധിപത്യവും യുദ്ധവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി വ്യാഴാഴ്ച രാത്രി 08.30 നും വെള്ളിയാഴ്ച രാവിലെ 07.30 നും സംപ്രേഷണം ചെയ്യും.

കുട്ടിച്ചോദ്യത്തില്‍ വി.എസ്.എസ്.സി. ഡയറക്ടര്‍ എം.ചന്ദ്രദത്തന്‍

വിക്‌ടേഴ്‌സിലെ കുട്ടിച്ചോദ്യം പരിപാടിയില്‍ വി.എസ്.എസ്.സി. ഡയറക്ടര്‍ എം.ചന്ദ്രദത്തന്‍ പങ്കെടുക്കുന്നു. ഔദ്യോഗിക വ്യക്തി ജീവിതത്തിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെയ്ക്കുന്ന പരിപാടി വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി പത്തു മണിക്ക് സംപ്രേഷണം ചെയ്യും

പ്രധാനാദ്ധ്യാപകര്‍ക്ക് സ്ഥലംമാറ്റം

ഗവ. പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് കണ്ണൂര്‍ DDE ഉത്തരവായി.

Tuesday, May 26, 2015

പ്രവേശനോത്സവം -
മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു


സംസ്ഥാനത്തെ സ്കൂളുകള്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് ജൂണ്‍ 1 ന് തുറക്കുകയാണ്. ഓരോ അക്കാദമിക വര്‍ഷവും ആരംഭിക്കുമ്പോള്‍ സ്കൂളുകളില്‍ പുതുതായി എത്തിച്ചേരുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നത് പ്രവേശനോത്സവത്തിലൂടെയാണ്. ഈ വര്‍ഷത്തെ പ്രവേശനോത്സവം നടത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. എല്ലാ സ്കൂളുകളിലും ആകര്‍ഷണീയമായ രീതിയില്‍ പ്രവേശനോത്സവം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. എല്ലാവര്‍ക്കും നന്മനിറഞ്ഞ ഒരു പുതു അദ്ധ്യയനവര്‍ഷം ആശംസിക്കുന്നു.

സെറ്റ്: അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റുകള്‍ വഴി മാത്രം

സെറ്റ് പരീക്ഷ ജൂണ്‍ ഏഴ് ഞായറാഴ്ച്ച 14 ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തപാല്‍ മാര്‍ഗ്ഗം ലഭിക്കുന്നതല്ല. ഫോണ്‍: 0471 2560311, 312, 313. 

സ്‌കൂളുകളില്‍ 112 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം 2011-12 അധ്യയന വര്‍ഷം ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ 16 സ്‌കൂളുകളില്‍ 112 തസ്തികകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. 16 ഹെഡ്മാസ്റ്റര്‍ തസ്തികകളും സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, ഹിന്ദി, മലയാളം, ഇംഗ്ലിഷ് വിഷയങ്ങളില്‍ ഓരോ എച്ച്.എസ്.എ.വീതം ഒരു സ്‌കൂളില്‍ ആറ് അധ്യാപകര്‍ എന്ന ക്രമത്തില്‍ 16 സ്‌കൂളുകളിലായി 96 തസ്തികകളും ഉള്‍പ്പെടെ 112 തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്. ഹെഡ്മാസ്റ്റര്‍ തസ്തിക നിലവിലുള്ള ജീവനക്കാരില്‍ നിന്നും പ്രൊമോഷന്‍ മുഖേന നികത്തേണ്ടതും എച്ച്.എസ്.എ.തസ്തിക പുനര്‍വിന്യാസം മുഖേന അധ്യാപക ബാങ്കില്‍ നിന്നും നികത്തേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

Monday, May 25, 2015

NFTW- സ്കൂള്‍ അദ്ധ്യാപകരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ്

സര്‍ക്കാര്‍ / എയിഡഡ്  സ്കൂള്‍ അദ്ധ്യാപകരുടെ മക്കളില്‍ 2015 SSLC / ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങുന്ന കുട്ടികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നതിനു ദേശീയ അദ്ധ്യാപക ഫൌണ്ടേഷന്‍ കേരള ഘടകത്തിന്‍റെ 19/3/2015 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. അവാര്‍ഡിന് അര്‍ഹരായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ 30/6/2015 ന് മുമ്പായി ഡി പി ഐ ഓഫീസിലെ ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിക്ക് സമര്‍പ്പിക്കണം.

വിവരാവകാശ കമ്മിഷന് പൊതു അധികാരികള്‍ വിശദാംശം അടിയന്തരമായി നല്‍കാന്‍ നിര്‍ദ്ദേശം

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് വകുപ്പുകള്‍, ജില്ലാ കളക്ടര്‍മാര്‍, വകുപ്പുതലവന്മാര്‍, പൊതുമേഖലാ -സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികള്‍ ഉള്‍പ്പെടെയുള്ള പൊതു അധികാരികള്‍ 2013-14 വര്‍ഷം വിവരാവകാശ നിയമം നടപ്പിലാക്കിയത് സംബന്ധിച്ച വിശദാംശം നിര്‍ദിഷ്ട മാതൃകയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് നേരിട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ട മാതൃകയ്ക്ക് http://www.keralasic.gov.in സന്ദര്‍ശിക്കുക. വിവരാവകാശ നിയമപ്രകാരം നിയമസഭയ്ക്കു മുമ്പാകെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സമര്‍പ്പിക്കേണ്ട 2013-14 ലെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള വിശദാംശം പൊതു അധികാരികള്‍ കൃത്യസമയത്തു നല്‍കാതിരിക്കുകയും കാലതാമസം വരുത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഓരോ പൊതു അധികാരിയും ആ വര്‍ഷം സ്വീകരിച്ച അപേക്ഷകളുടെ എണ്ണം, വിവരങ്ങള്‍ ലഭ്യമാക്കണമെന്ന അപേക്ഷകള്‍ നിരസിച്ചുകൊണ്ട് ഉണ്ടായ തീരുമാനങ്ങളുടെ എണ്ണം, സംസ്ഥാന ഇന്‍ഫോര്‍മേഷന്‍ കമ്മിഷന്‍റെ തീരുമാനത്തിനായി അയച്ച അപ്പീലുകളുടെ എണ്ണം, ഈ നിയമത്തിന്‍റെ നടത്തിപ്പ് പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി എടുത്തിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍, ഈ നിയമപ്രകാരം ഓരോ പൊതു അധികാരിയും സ്വീകരിച്ച തുക, ഈ നിയമത്തിന്‍റെ സത്തയും യഥാര്‍ത്ഥ ഉദ്ദേശ്യവും നടപ്പിലാക്കാനായി  പൊതു അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ  പരിശ്രമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുതകള്‍ മുതലായവയാണ് ശേഖരിച്ചു സമര്‍പ്പിക്കേണ്ടത്‌. എല്ലാ പ്രധാനാദ്ധ്യാപകരും ഡേറ്റ നിശ്ചിത പ്രൊഫോമയില്‍  30/5/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ലിങ്ക് ചുവടെ: 

Sunday, May 24, 2015

ആറാം അദ്ധ്യയന ദിവസത്തിലുള്ള  വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യ റിപ്പോര്‍ട്ട്‌ ചെയ്യണം

2015-16 വര്‍ഷത്തെ ആറാം അദ്ധ്യയന ദിവസത്തിലുള്ള  വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യ 8/6/2015 തിങ്കളാഴ്ച രാവിലെ 10.30 ന് മുമ്പായി നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കണം. എല്ലാ സ്കൂളുകളുടെയും ഡേറ്റ ക്രോഡീകരിച്ചുകൊണ്ട് അന്ന്‍ ഉച്ച 12 മണിക്ക് മുമ്പായി DDE ക്ക് നല്‍കേണ്ടതിനാല്‍ എല്ലാ പ്രധാനാദ്ധ്യാപകരും സമയനിഷ്ഠ കൃത്യമായി പാലിക്കണം.

Saturday, May 23, 2015

 അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2015-16 അദ്ധ്യയനവര്‍ഷത്തില്‍ ഗവ. പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനു അര്‍ഹരായ പ്രൈമറി / ഹൈ സ്കൂള്‍ അദ്ധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

എല്‍.പി., യു.പി. സ്‌കൂള്‍ ഘടനയില്‍ മാറ്റമില്ല


5-ാം ക്ലാസ്സ് എല്‍.പി. സ്‌കൂളിന്റെയും 8-ാം ക്ലാസ്സ് യു.പി. സ്‌കൂളിന്റെയും ഭാഗമാക്കി പ്രവര്‍ത്തിപ്പിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പല എല്‍.പി/യു.പി സ്‌കൂളുകളിലും കുട്ടികള്‍ക്ക് 'ടി.സി നല്‍കുന്നില്ല എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ ഫയല്‍ ചെയ്ത കേസ്സിലാണ് ഹൈക്കോടതിയുടെ സംഗിള്‍ ബഞ്ച് അപ്രകാരം വിധി പ്രസ്താവിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കുറേ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ് . ഡിവിഷന്‍ ബഞ്ച് അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അപ്രകാരം മാറ്റി പ്രവര്‍ത്തിപ്പിക്കുക പ്രായോഗികമല്ലെന്നതിനാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി 5-ാം ക്ലാസ് യു.പി. സ്‌കൂളിന്റെ ഭാഗമായും 8-ാം ക്ലാസ് ഹൈസ്‌ക്കൂളിന്റെ ഭാഗമായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലെ സ്ഥിതിയില്‍ തന്നെയായിരിക്കും സംസ്ഥാനത്ത് എല്‍.പി/യു.പി/ഹൈസ്‌കൂളുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

അയ്യങ്കാളി ടാലന്റ് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു

നാല്, ഏഴ് ക്ലാസുകളില്‍ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസുവരെ പ്രതിവര്‍ഷം 4,500 രൂപ വീതം അയ്യങ്കാളി ടാലന്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ല/ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ക്ക് ജൂണ്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ വരുമാന പരിധി ഒരുലക്ഷം രൂപ. അപേക്ഷയോടൊപ്പം ജാതി, വരുമാനം, ഗ്രേഡ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും (സ്‌കൂള്‍ മേധാവിയില്‍ നിന്നും) ഹാജരാക്കണം. 

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം

എസ്.എസ്.എല്‍.സി, പ്ലസ്ടു, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പി.ജി, ഡിപ്ലോമ, റ്റി.റ്റി.സി, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ മികച്ച ഗ്രേഡ് (60 ശതമാനവും അതിന് മുകളിലും മാര്‍ക്ക്) നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പുകളും സഹിതം ബന്ധപ്പെട്ട ജില്ല, ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ജൂണ്‍ 20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

Friday, May 22, 2015

നിര്‍വഹണ ഉദ്യോഗസ്ഥരുടെ LC / NLC

തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിര്‍വഹണ ഉദ്യോഗസ്ഥരായി സേവനം അനുഷ്ടിക്കുന്ന ഇതര വകുപ്പുകളിലെ ജീവനക്കാര്‍  സേവനം അനുഷ്ടിച്ച സ്ഥാപനത്തില്‍നിന്നും ട്രാന്‍സ്ഫര്‍/ റിട്ടയര്‍ ചെയ്ത് പോകുമ്പോള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നും LC / NLC വങ്ങേണ്ടാതാണ്. LC / NLC ക്ക് ജീവനക്കാരന്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട സ്ഥാപന മേധാവി ആയതു ഒരു മാസത്തിനകം ജീവനക്കാരന് നല്‍കണം.

തീയതി നീട്ടി

2005 മുതലുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പി.എഫ്. അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റു ചെയ്യുന്നതിനുള്ള കാലപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. 

Thursday, May 21, 2015

സ്‌കൂള്‍ബസ് പരിശോധന 23-ന്‌




കണ്ണൂര്‍ താലൂക്കിന്റെ കീഴില്‍ വരുന്ന എല്ലാ സ്ക്കൂളുകളുടെയും സ്ക്കുള്‍ ബസ്സ്‌ പരിശോധന 23/5/2015 ന് രാവിലെ 9 മുതല്‍ കണ്ണൂര്‍  St.  മൈക്കിള്‍സ്   സ്ക്കുള്‍ പരിസരത്ത് വച്ച് കണ്ണൂര്‍ ആര്‍.ടി . ഒ നടത്തുന്നതാണ്. സ്ക്കൂള്‍ ബസ്സ്‌ ഉള്ളവര്‍   ബസ്സ്‌ ഡ്രൈവ റോട് എല്ലാ രേഖകളും, ഡ്രൈവിംഗ്  ലൈസന്‍സും സഹിതം ബസ്സ്‌ പരിശോധനക്ക് ഹാജരാകാന്‍ പ്രധാനാദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കേണ്ടതാണ് എന്ന് കണ്ണൂര്‍ DEO അറിയിച്ചു.

CONTACT NO: 0497 2 700566

Wednesday, May 20, 2015

സ്‌കൂളുകള്‍ക്കുവേണ്ട പാഠപുസ്തകം

ഈ അധ്യയനവര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ഇന്‍ഡന്റ് ചെയ്തിട്ടുള്ള അംഗീകൃത/അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പാഠപുസ്തകത്തിന്റെ വില ഡിമാന്റ് ഡ്രാഫ്റ്റായി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതുണ്ട്. പ്രസ്തുത വിവരങ്ങളടങ്ങിയ ഇ-മെയില്‍ അതാത് സ്‌കൂള്‍ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൂളുകള്‍ പാഠപുസ്തക ഓഫീസറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാത്തക്കവിധത്തില്‍ ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കേണ്ടതും ഡി.ഡി വിവരങ്ങള്‍ it@school.gov.in എന്ന വെബ്‌സൈറ്റ് മുഖേന രേഖപ്പെടുത്തിയശേഷം പാഠപുസ്തക ഓഫീസ്, പത്മവിലാസം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം - 695 023 എന്ന വിലാസത്തില്‍ മെയ് 23 ന് മുമ്പ് ലഭിക്കത്തക്കവിധത്തില്‍ അയയ്‌ക്കേണ്ടതുമാണ്. തുടര്‍ന്ന് പാഠപുസ്തകങ്ങള്‍ അതാത് ജില്ലാ ഹബ്ബുകളില്‍ നിന്ന് കൈപ്പറ്റുന്നതിനുവേണ്ട റിലീസ് ഓര്‍ഡര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നതായിരിക്കുമെന്ന് പാഠപുസ്തക ഓഫീസര്‍ അറിയിച്ചു. 

Tuesday, May 19, 2015

സ്‌കൂള്‍ യൂത്ത് പാര്‍ലമെന്റ് മത്സരം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഈ അധ്യയനവര്‍ഷം സ്‌കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. സ്‌കൂളുകള്‍ തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 15. ഇ-മെയില്‍:mail.inpa@gmail.com, www.ipaffairs.org 

സ്‌കൂള്‍ സെമിനാര്‍;പ്രൊപ്പോസല്‍ ക്ഷണിക്കുന്നു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഈ അധ്യയനവര്‍ഷം സ്‌കൂള്‍തലത്തില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ താല്പര്യമുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. താല്പര്യമുള്ള സ്‌കൂളുകള്‍ തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ജൂലൈ 15. ഇ-മെയില്‍mail.inpa@gmail.com, www.ipaffairs.org 

സ്കൂള്‍ ഗ്രൗണ്ടുകള്‍ കളിസ്ഥലമായി വിട്ടുനല്‍കുന്നതിനു അനുമതിനല്‍കി

ജനസാന്ദ്രതയേറിയ പ്രദേശത്തെ ചേരി നിവാസികളായ കുട്ടികള്‍ക്ക് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയിഡഡ്, അംഗീകൃത അണ്‍ എയിഡഡ് സ്കൂളുകളുടെയും ഗ്രൗണ്ടുകള്‍ കളിസ്ഥലമായി വിട്ടുനല്‍കുന്നതിനു ചില നിബന്ധനകള്‍ക്ക് വിധേയമായി  അനുമതിനല്കിക്കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി.

Monday, May 18, 2015

സ്കൂള്‍ പഠനത്തിന് ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വിവരവിനിമയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടെക്സ്റ്റ്ബുക്കുകള്‍ രസകരവും കൂടുതല്‍ വിജ്ഞാനപ്രദവും ആക്കാന്‍ തീരുമാനം. പുസ്തകം പൂര്‍ണരൂപത്തില്‍ ഓണ്‍ലൈനിലാക്കി പാഠഭാഗങ്ങളില്‍ കൂടുതല്‍ ആശയവ്യക്തത വേണ്ടിടത്തു മാര്‍ക്കു ചെയ്യും. അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയൊ ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും. ഇന്ത്യയില്‍ ഇതാദ്യമാണു സ്കൂള്‍ പാഠപുസ്തകങ്ങളിലെ വിവിധ വിഷയങ്ങളുടെ ക്ലാസും വിശദീകരണവും അതത് മേഖലയിലെ പ്രശസ്തരും പ്രഗത്ഭരും കുട്ടികള്‍ക്ക് നേരിട്ടു ലഭ്യമാക്കുന്നത്.

സാമൂഹിക പങ്കാളിത്തത്തോടെ പഠന വിഭവങ്ങള്‍ ശേഖരിച്ച് കുട്ടികള്‍ക്കു ലഭ്യമാക്കുന്ന ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ് ബുക്ക് സംവിധാനം സംസ്ഥാനത്തു നടപ്പാക്കുന്നതു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഐടി അറ്റ് സ്കൂള്‍ പ്രൊജക്റ്റാണ്. പ്രയാസമോറിയ പാഠഭാഗങ്ങള്‍ക്ക് അനേകം ആളുകളുടെ വ്യത്യസ്ത വിശദീകരണം ലഭിക്കുമെന്നതാണു ഡിസിടിയുടെ സവിശേഷത. പാഠപുസ്തകങ്ങളിലൂടെ കേട്ടറിവ് മാത്രം നേടിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള വിഡിയോ കണ്ടന്‍റുകള്‍ ഒരു പുതിയ അനുഭവമാകും. ഒരിക്കല്‍പോലും കാണാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത ശാസ്ത്രജ്ഞരെയും പണ്ഡിതരെയും വിദ്യാഭ്യാസ വിചക്ഷണരെയും കാണുന്നതിനും അറിയുന്നതിനും ഇത് അവസരമൊരുക്കുന്നു. പെഴ്സണല്‍ കംപ്യൂട്ടറുകള്‍ മുതല്‍ മൊബൈല്‍ ഫോണുകളില്‍ വരെ ഈ പാഠഭാഗങ്ങള്‍ ലഭ്യമാകും.

കുന്നംകുളം: പാഠങ്ങൾ മനഃപാഠമാക്കിയിരുന്ന വിദ്യാർഥികൾക്ക്‌ പുതിയ അദ്ധ്യയനവർഷം മുതൽ ഡിജിറ്റൽ പാഠപുസ്‌തകങ്ങൾ കൈകളിൽ എത്തും. കടലാസ്‌ പുസ്‌തകത്തിലെ വായനക്ക്‌ ഇനി വിദ്യാർഥികൾ വിടപറയും. സംസ്‌ഥാന സ്‌കൂൾ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ഡിജിറ്റൽ കൊളാബ്രേറ്റീവ്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ജൂൺ ആദ്യവാരം പുറത്തിറങ്ങും. 8, 9, 10 ക്ലാസുകളിൽ ഡിജിറ്റൽ പാഠപുസ്‌തകം അവതരിപ്പിക്കുന്നതിലൂടെ കേരളത്തിലെ വിദ്യാഭ്യാസമേഖലയ്‌ക്ക് പുതുമയുള്ളതും ആസ്വാദകരവുമായ അറിവിന്റെ നവ്യാനുഭവം നൽകാനൊരുങ്ങുകയാണ്‌ ഐ.ടി. അറ്റ്‌ സ്‌കൂളും വിദ്യാഭ്യാസവകുപ്പും. വിദ്യാർഥിയുടെ ബുദ്ധിയിലൊതുങ്ങാത്തതും യുക്‌തികൊണ്ട്‌ യോജിപ്പിച്ചെടുക്കാൻ പണിപ്പെടുന്നവയും മനഃപാഠമാക്കിയ വിദ്യാർഥിക്ക്‌ പ്രാഥമിക ഉറവിടത്തിൽ നിന്നുതന്നെ സംശയമില്ലാത്ത അറിവ്‌ ലഭിക്കാൻ കഴിയുന്നതാണ്‌ പുതിയ ഡിജിറ്റൽ പാഠപുസ്‌തകം. ഐ.ടി. അറ്റ്‌ സ്‌കൂൾ പ്രത്യേകം തയ്‌യാറാക്കിയ വെബ്‌സൈറ്റിൽ ഇവ അപ്‌ലോഡ്‌ ചെയ്‌തിരിക്കുകയാണ്‌. പാഠപുസ്‌തകത്തിൽ വിദ്യാർഥിയെ കുഴക്കുന്ന ഭാഗങ്ങൾ വിശദീകരിക്കാൻ ഹാർഡ്‌ സ്‌പോർട്ടുകൾ ഉണ്ടാകും. ഈ ഹാർഡ്‌ സ്‌പോട്ടുകളാണ്‌ പാഠപുസ്‌തക വായനയുടെ നവ്യാനുഭവം നൽകുന്നത്‌. മൗസ്‌ ഉപയോഗിച്ച്‌ ഇവിടെ ക്ലിക്ക്‌ ചെയ്‌യുന്പോൾ ആ വിഷയത്തെ കുറിച്ചുള്ള വിദഗ്‌ദ്ധർ തയ്‌യാറാക്കിയ നോട്ടുകളും വീഡിയോകളും ഓഡിയോകളും വായിക്കാനും കേൾക്കാനും കാണാനുമാകും. ഹാർഡ്‌ സ്‌പോട്ടുകൾ വഴി വിദ്യാർഥിക്ക്‌ ലഭിക്കുന്ന വിവരങ്ങൾ ലോകത്ത്‌ എവിടെ നിന്നും ആർക്കും അപ്‌ലോഡ്‌ ചെയ്‌യാനാവും. ഇത്തരം വിവരങ്ങൾ നേരെ ചെന്നെത്തുന്നത്‌ എസ്‌.സി.ഇ.ആർ.ടി. വിദഗ്‌ദ്ധർ പ്രത്യേകം നൽകുന്ന അക്കാദമിക്‌ സെന്ററിലെ സെർവറിലേക്കാണ്‌. ആയിരക്കണക്കിന്‌ അധ്യാപകർക്കും ഹാർഡ്‌ സ്‌പോട്ടിലൂടെ കുട്ടികളുമായി സംവദിക്കാനാവും. ഡിജിറ്റൽ പാഠപുസ്‌തകത്തിലൂടെ കൃഷി, സയൻസ്‌, കണക്ക്‌, സ്‌പോർട്‌സ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങി വിവിധമേഖലകളിൽ വ്യത്യസ്‌തമായ രീതിയിൽ ഓരോരുത്തരുമായി വിഷയങ്ങൾ പങ്കുവയ്‌ക്കുന്പോൾ വിദ്യാർഥികൾക്ക്‌ പെട്ടെന്ന്‌ ഗ്രഹിക്കാവുന്ന ആധികാരിക വിവരങ്ങൾ ലഭിക്കുന്ന ഒരു ലൈബ്രറിയായി ഡിജിറ്റൽ പാഠപുസ്‌തകം മാറും. സ്‌കൂളുകളിൽ കന്പ്യൂട്ടർ ലാബുകൾക്ക്‌ പുറമെ ഇ-ലേണിങ്‌ സെന്ററുകളും ആരംഭിക്കും. ഡിജിറ്റൽ പാഠപുസ്‌തകങ്ങൾ മൊബൈൽ ഫോണുകളിലും കന്പ്യൂട്ടറിലും ലഭിക്കാനുള്ള ആപ്ലിക്കേഷനും തയ്‌യാറായിട്ടുണ്ട്‌. വരും വർഷങ്ങളിൽ മുഴുവൻ ക്ലാസുകളുടെയും പാഠപുസ്‌തകങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്‌ മാറുമെന്ന്‌ അധികൃതർ പറഞ്ഞു. ഡിജിറ്റലിലൂടെ കവിയും ശാസ്‌ത്രജ്‌ഞന്മാരും കൃഷിക്കാരനും ഇനി നേരിട്ട്‌ വിദ്യാർഥികളുടെ മുന്നിലെത്തും. 

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

ബഡ്‌സ് സ്‌കൂളുകള്‍ ഉള്‍പ്പെടെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന നൂറ് വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി എയ്ഡഡ് പദവി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ചു. (സ.ഉ.(എം.എസ്) നം. 115/15/പൊ.വി.വ. തീയതി 15/05/2015) ബഡ്‌സ് സ്‌കൂളുകള്‍ ഉള്‍പ്പെടെ ഈ വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന അന്‍പത് കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കിയും (സ.ഉ. (എം.എസ്) നം 116/15/പൊ.വി.വ. തീയതി 15/05/2015) ഉത്തരവ് പുറപ്പെടുവിച്ചു.

യു.എസ്.എസ്. പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു

യു.എസ്.എസ്. പരീക്ഷയുടെ റിസള്‍ട്ട് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 

Sunday, May 17, 2015

മധ്യവേനല്‍ അവധിക്കാലത്ത്‌ ക്ലാസുകള്‍ നടത്തരുത്

മധ്യവേനല്‍ അവധിക്കാലത്ത്‌ സംസ്ഥാനത്തെ പല സ്കൂളുകളിലും വെക്കേഷന്‍ ക്ലാസ്സുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ വിഷയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും പല സ്കൂളുകളും പ്രസ്തുത സര്‍ക്കുലാറിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ല. ആയതിനാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളും (സി ബി എസ് ഇ, ഐ സി എസ് ഇ വ്യത്യസമില്ലാതെ) മധ്യവേനല്‍ അവധിക്കാലത്ത്‌ വെക്കേഷന്‍ ക്ലാസ്സുകള്‍ നടത്തുന്നില്ലായെന്നു എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പുവരുത്തണം. 

എല്ലാ വിദ്യാലയങ്ങളിലും സഹായപ്പെട്ടികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് സഹായപ്പെട്ടി (ഡ്രോപ് ബോക്‌സ്) സ്ഥാപിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലുള്ള എല്ലാ പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. പ്രധാന അദ്ധ്യാപകനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാളോ മറ്റ് രണ്ട് അധ്യാപകരുടെ സാന്നിധ്യത്തില്‍ എല്ലാ ദിവസം സഹായപ്പെട്ടി തുറന്ന് പരിശോധിക്കണം. രണ്ട് അദ്ധ്യാപകരില്‍ ഒരാള്‍ വനിതയായിരിക്കണം. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ യഥാസമയം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഒരുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം സംബന്ധിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍ സെക്കന്ററി ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Saturday, May 16, 2015

നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വസനിധി : ജീവനക്കാര്‍ക്ക് സംഭാവന നല്‍കാം

The death toll from the 7.8-magnitude earthquake at the weekend in Nepal was 3,432, the Interior Ministry said after thousands more spent a second night in the open. The government said around 6,505 people were injured in the quake that hit on Saturday. Besides the fear caused by numerous aftershocks, people camping in open spaces were suffering a combination of rain, hunger and thirst.

നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വ്യാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ താത്പര്യമുള്ള ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മെയ് മാസത്തെ ശമ്പളത്തില്‍ നിന്നും ഒരു ദിവസത്തെ വേതനം അവരുടെ സമ്മതത്തിനുവിധേയമായി കുറവുചെയ്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് (റിലീഫ് ഫണ്ട് ഫോര്‍ നേപ്പാള്‍ എര്‍ത്ത്‌ക്വേക്ക് വിക്ടിംസ്), ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം 695001 എന്ന പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുവാന്‍ എല്ലാ വകുപ്പദ്ധ്യക്ഷന്മാരെയും ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ നിയമം, ധനകാര്യം, പൊതുഭരണം എന്നീ വകുപ്പുകളിലെ അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിമാരെയും അധികാരപ്പെടുത്തി നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംഭാവന നല്‍കാന്‍ താത്പര്യമുള്ള സെക്രട്ടറിയേറ്റിലെ ഗസറ്റഡ് ഓഫീസര്‍മാര്‍ അവരുടെ സംഭാവന പൊതുഭരണ (ക്യാഷ്) വകുപ്പില്‍ നേരിട്ട് എത്തിക്കാവുന്നതാണ്.

വിദ്യാരംഗം കലാസാഹിത്യവേദി- 2015-16 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്നായി മാര്‍ഗരേഖ 


  • 2015-16 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനത്തിന്നായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചു. 
  • അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന കലാ സാഹിത്യ മത്സരങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖയും ഡയറക്ടര്‍ പുറപ്പെടുവിച്ചു. 
                      Circulars 

Friday, May 15, 2015

എന്‍റെ മരം പദ്ധതി - വൃക്ഷതൈ വിതരണം

എന്‍റെ മരം പദ്ധതിയുമായി ബന്ധപ്പെട്ട് 27.05.2015 മുതല്‍ 30.05.2015 വരെ സ്കൂളുകളില്‍ വൃക്ഷതൈകള്‍ വിതരണം നടത്തുന്നു. പ്രസ്തുത ദിവസങ്ങളില്‍ ഹെഡ്മാസ്റ്റര്‍മാരോ അവരുടെ പ്രതിനിധികളോ സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്.വൃക്ഷതൈകള്‍ ലഭിച്ചാല്‍ ആയത് ജൂണ്‍ അഞ്ചാം തീയതി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം നടത്തേണ്ടതാണ്.

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 18-ന്‌


കണ്ണൂര്‍: എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു. കണ്ണൂര്‍ ആകാശവാണി നിലയം, ജവാഹര്‍ ലൈബ്രറി, ചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് 18-ന് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ നടക്കുന്ന സെമിനാറില്‍ ഡോ. പി.ആര്‍.വെങ്കിട്ടരാമന്‍ സംശയദൂരീകരണം നടത്തും. പ്രവേശനം സൗജന്യം. പങ്കെടുക്കുന്നവര്‍ രാവിലെ 10ന് ജവാഹര്‍ ലൈബ്രറി ഹാളിലെത്തണം.

'നൈല്‍' വിദ്യാഭ്യാസ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി.ഷിബുലാല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അവാര്‍ഡായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലീഡേഴ്‌സ് ഇന്‍ എഡ്യൂക്കേഷന്‍(നൈല്‍) ലീഡര്‍ഷിപ്പ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മെയ്‌ 31  ന് മുമ്പായി അപേക്ഷ നല്‍കണം.
ഒരുമാസത്തെ സ്‌കൂള്‍ഫീസ് 3000 രൂപയില്‍ കൂടുതലല്ലാത്ത 12-ാം ക്ലാസ്സ് വരെയുള്ള സ്വകാര്യ സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിലും ഇതിനായി അപേക്ഷിക്കാമെന്ന് മുഖ്യ ഉപദേശകനായ സുധാകര്‍ ജയറാം പറഞ്ഞു.
പത്ത് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍. ദേശീയതലത്തില്‍ രണ്ട് അവാര്‍ഡുകള്‍ നല്‍കും. അതിലൊന്ന് നഗരപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും മറ്റൊന്ന് ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കുമാണ്. അവാര്‍ഡ് തുക 10 ലക്ഷം രൂപയാണ്. ഇതുകൂടാതെ നാല് മേഖലകളിലായി തിരിച്ച് എട്ട് അവാര്‍ഡുകള്‍ നല്‍കും. മൂന്നുലക്ഷം രൂപ വീതമാണ് അവാര്‍ഡുതുക. എല്ലാ വിഭാഗങ്ങളിലും നഗര-ഗ്രാമപ്രദേശങ്ങളിലെ ഓരോ സ്‌കൂള്‍ വീതം തിരഞ്ഞെടുക്കും.  അപേക്ഷകര്‍ക്കുള്ള ഉയര്‍ന്ന പ്രായ പരിധി 55 വയസ്സ്. ജൂണ്‍ മാസം  വിജയികളെ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്http://nile.advaithfoundation.org. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശങ്ങള്‍ ചുവടെ:

മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് നിയമനം

പുതിയ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നു

വിദ്യാഭ്യാസ വകുപ്പിലെ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് നിയമനം നല്‍കുന്നതിന്നായി നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകരെ ഉള്‍പ്പെടുത്തി പുതിയ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നു. മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ ആയി നിയമിക്കപ്പെടുവാന്‍ താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകര്‍ 25/5/2015 ന് മുമ്പായി അപേക്ഷ DDE ഓഫീസില്‍ എത്തിക്കണം.

സ്ഥലംമാറ്റം അനുവദിക്കുന്നതിന്  മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 18/3/2015 ലെ B1/10262/15/DPI നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം എല്ലാ ജില്ലകളിലും 2015-16 അദ്ധ്യയനവര്‍ഷത്തെ പൊതു സ്ഥലംമാറ്റത്തിന്നായി അദ്ധ്യാപകര്‍ ഓണ്‍ലൈനില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 2015-16 അദ്ധ്യയനവര്‍ഷത്തില്‍ തസ്തിക നിര്‍ണയത്തില്‍ നിരവധി തസ്തികകള്‍ കുറവ് വരുകയും അത്തരത്തില്‍ കുട്ടികള്‍ കുറവുള്ള സ്കൂളുകളില്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ള അദ്ധ്യാപകരെ നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രം 1:30, 1:35 അദ്ധ്യാപക വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ 1:30, 1:35 ല്‍ നിലനിര്‍ത്തിയിട്ടുള്ള അദ്ധ്യാപകരെ 1:45 പ്രകാരം തസ്തിക നിര്‍ണയം നടത്തിയിട്ടുള്ള സ്കൂളുകളിലേക്ക് സ്ഥലംമാറ്റം നടത്തുമ്പോള്‍ 1:30, 1:35 പ്രകാരമുള്ള സ്കൂളുകളില്‍ റിസള്‍ട്ടന്‍റ്  വേക്കന്‍സി ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ 1:45 പ്രകാരം തസ്തിക നിര്‍ണയം നടത്തിയിട്ടുള്ള സ്കൂളുകളിലേക്ക്  മാത്രം ഓണ്‍ലൈന്‍ അപേക്ഷയുടെയും പ്രോവിഷണല്‍ സ്ഥലംമാറ്റ ലിസ്റ്റിന്‍റെയും അടിസ്ഥാനത്തില്‍ സ്ഥലംമാറ്റം അനുവദിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.

ബി.എഡ്, എം.എഡ് പ്രവേശനം

സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ, സര്‍വകലാശാല സെന്ററുകള്‍, ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളിലെ ഈ വര്‍ഷത്തെ രണ്ടുവര്‍ഷ ബി.എഡ്, എം.എഡ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള വിജ്ഞാപനം മെയ് 20 ന് പ്രസിദ്ധീകരിക്കും. അപേക്ഷാഫോറം വിതരണം മെയ് 20 ന് ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ആറ്, റാങ്ക് പട്ടിക 15 നും അഭിമുഖം ജൂണ്‍ 22 നും ക്ലാസുകള്‍ ജൂലൈ ഒന്നിനും ആരംഭിക്കും. 

കോഴ്‌സ് കാലാവധി വര്‍ദ്ധിപ്പിച്ചു

2015-16 അക്കാദമിക വര്‍ഷം മുതല്‍ ബി.എഡ്, എം.എഡ് കോഴ്‌സുകളുടെ കാലാവധി രണ്ടുവര്‍ഷമാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. 

സേഫ് കേരള പദ്ധതി : ശുചിത്വ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും

പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വേനലവധി കഴിഞ്ഞ് തുറക്കുന്നതിനുമുമ്പ് വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും സഹകരണത്തോടെ, പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മെയ് 13 ന് 5,992 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നോട്ടീസ് നല്‍കി 1,789 സ്ഥാപനങ്ങളിലും അന്ന് പരിശോധന നടത്താത്ത സ്ഥാപനങ്ങളിലുമാണ് സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് പരിശോധന നടത്തുക. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ശുചിത്വകാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഉച്ചഭക്ഷണ പരിപാടിയുടെ ഗുണമേന്മ, അടുക്കള ശുചിത്വം, സുരക്ഷിതമായ ഭക്ഷ്യസംഭരണം, പാചകശുചിത്വം, കുടിവെള്ള ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിലും സ്‌കൂള്‍ പരിസരം പകര്‍ച്ചവ്യാധി വിമുക്തമാക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ വീഴ്ച്ചവരുത്തിയ 6,018 സ്‌കൂളുകള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയനവര്‍ഷം പ്രവേശനാനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.