Monday, August 31, 2015

ഉണര്‍വ്വ് 2015

മികച്ച സ്കൂളുകള്‍ക്കുള്ള അനുമോദനം

ഫോക്കസ് 2015 പ്രവര്‍ത്തങ്ങളുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വിദ്യാലയങ്ങളെ അനുമോദിക്കുകയും പ്രശംസാപത്രം നല്‍കുകയും ചെയ്യുന്നു. മദ്രസ മ അദനിയ LP സ്കൂളിനെയാണ് സബ്ജില്ലയില്‍നിന്നും ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 8/9/2015 ന് രാവിലെ 9.30 ന്ക ണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹളില്‍വെച്ച് നടക്കുന്ന പ്രസ്തുത ചടങ്ങിന്‍റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.കെ.സി.ജോസഫ് നിര്‍വഹിക്കുന്നു. കൂടുതല്‍ അറിയാന്‍:

സബ്ജില്ലാതല കായികമേള

സമയക്രമം



Sunday, August 30, 2015

സാമൂഹ്യശാസ്ത്ര പത്ര വായനാ മത്സരം

ഈ വര്‍ഷത്തെ സബ്ജില്ലാതല സാമൂഹ്യശാസ്ത്ര പത്ര വായനാ   മത്സരം 3/9/2015 വ്യാഴാഴ്ച  ഉച്ചതിരിഞ്ഞ് 2 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ച് നടക്കും. ഹൈ സ്കൂള്‍ വിഭാഗത്തില്‍നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.

Thursday, August 27, 2015

ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റി

ഈ അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ 

27/7/2015 ന് ചേര്‍ന്ന   ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ സെക്രെട്ടറിമാരുടെ യോഗ തീരുമാനങ്ങള്‍ ചുവടെ:

Kerala Teacher Eligibility Test (K-TET)




റാസ്‌പ്ബെറി പൈ

സോഫ്റ്റ്‌വെയര്‍ / ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംസ്ഥാനതല മത്സരം


Raspberry Pi Fully Connected (Only the power + network connections are ...



സംസ്ഥാന ഐ ടി വകുപ്പിന്‍റെ കീഴിലുള്ള കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷനും ഐ ടി @ സ്കൂള്‍ പ്രോജക്റ്റും സംയുക്തമായി 2014-15 വര്‍ഷം എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ തലത്തില്‍ നടത്തിയ കമ്പ്യൂട്ടര്‍ പ്രോഗ്രമിങ്ങിലുള്ള അഭിരുചി പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് റാസ്‌പ്ബെറി പൈ സമ്മാനമായി നല്‍കിയിരുന്നു. റാസ്‌പ്ബെറി പൈ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഉപയോഗപ്രദമായ സോഫ്റ്റ്‌വെയര്‍ / ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നു. സ്കൂള്‍ തല റാസ്‌പ്ബെറി പൈ മത്സരത്തില്‍ വിജയി ആയ വിദ്യാര്‍ത്ഥിക്കോ കമ്പ്യൂട്ടര്‍ പ്രോഗ്രമിങ്ങില്‍ താല്‍പര്യം ഉള്ള റാസ്‌പ്ബെറി പൈ ലഭിച്ച കുട്ടി ഉള്‍പ്പെടുന്ന ഗ്രൂപ്പിനോ സ്കൂളില്‍നിന്നും പങ്കെടുക്കാവുന്നതാണ്. അപേക്ഷ  ഐ ടി @ സ്കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റക്ക്  സെപ്റ്റംബര്‍ 4 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

Wednesday, August 26, 2015

ഓണാശംസകള്‍ 

K-TET Model Solved Paper 

2014 സെപ്റ്റംബറില്‍ നടന്ന K-TET - Category-1 പരീക്ഷയിലെ  ചോദ്യങ്ങളും ഔദ്യോഗിക സൂചികയിലെ ഉത്തരങ്ങളും ചുവടെ:

K-TET -HELP POST


മാതൃഭൂമി തൊഴില്‍വാര്‍ത്ത 2014 സെപ്റ്റംബര്‍ 6 ലക്കത്തില്‍ വന്ന K-TET കാറ്റഗറി -1 - പരിസര പഠനം - HELP POST ചുവടെ:

K-TET-English Help Post


മാതൃഭൂമി തൊഴില്‍വാര്‍ത്ത 2014     സപ്തംബര്‍ 13 ലക്കത്തില്‍ വന്ന Help Post  ചുവടെ:

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ പതിനാലും സെക്കന്‍ഡറി വിഭാഗത്തില്‍ പതിനാലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒമ്പതും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴ് അധ്യാപകര്‍ക്കുമാണ് അവാര്‍ഡുകള്‍. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ മികച്ച പി.ടി.എ.യ്ക്ക് സെക്കന്‍ഡറി-പ്രൈമറി തലങ്ങളില്‍ അഞ്ച് അവാര്‍ഡുകള്‍ വീതവും പ്രൊഫസര്‍ ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡ് ജേതാക്കളേയും പി.ആര്‍ ചേമ്പറില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു. അവാര്‍ഡ്‌ ജേതാക്കളുടെ പട്ടിക ചുവടെ:

Tuesday, August 25, 2015

ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍


ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ.
കണ്ണൂരില്‍ നടക്കുന്ന ദക്ഷിണ കാര്‍ഷികമേളയില്‍ നടന്ന 'വിദ്യാര്‍ത്ഥികളും കൃഷിമേഖലയും' എന്ന സെമിനാര്‍ കര്‍ഷക പ്രതിഭാ അവാര്‍ഡ് ജേതാവ് സൂരജ് വയനാട് ഉദ്ഘാടനം ചെയ്യുന്നു


Preparations for K-TET

K-TET പരീക്ഷക്ക്‌ വേണ്ടിയുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് മാതൃഭൂമി വിജയപഥത്തില്‍ 6/8/2014 ന് വന്ന ശ്രദ്ധേയമായ ലേഖനം ചുവടെ:

Monday, August 24, 2015

K-TET - ഹെല്‍പ്പ് പോസ്റ്റ്‌

മാത്രുഭൂമി തൊഴില്‍വാര്‍ത്ത 2014 - ഓഗസ്റ്റ്‌ 30 ലക്കത്തില്‍ വന്ന K-TET കാറ്റഗറി-1 - ശിശുവികാസവും ബോധന ശാസ്ത്രവും  - പരിക്രമീകൃത ബോധനം  - ഹെല്‍പ്പ് പോസ്റ്റ്‌ ചുവടെ:

K-TET - ഹെല്‍പ്പ് പോസ്റ്റ്‌

മാത്രുഭൂമി തൊഴില്‍വാര്‍ത്ത 20140- ഓഗസ്റ്റ്‌ 23 ലക്കത്തില്‍ വന്ന K-TET കാറ്റഗറി-1 - Child Development & Pedagogy - അന്തര്‍ദര്‍ശന സിദ്ധാന്തം - ഹെല്‍പ്പ് പോസ്റ്റ്‌ ചുവടെ:

തെറ്റായി അപ്ഗ്രേഡ് ചെയ്യപ്പെട്ട എയിഡഡ് സ്കൂളുകള്‍

നിര്‍ദേശങ്ങള്‍ 


ഗവ. അനുമതിയില്ലാതെ അഞ്ചാംക്ലാസൊ എട്ടാംക്ലാസോ ആരംഭിച്ചുകൊണ്ട് തെറ്റായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഒരുകൂട്ടം എയിഡഡ് സ്കൂള്‍ മാനേജര്‍മാര്‍രുടെ റിട്ട് പെറ്റീഷന്‍സ് പരിഗണിച്ചുകൊണ്ടുള്ള ബഹു. ഹൈക്കൊടതിയുടെ വിധിന്യായത്തിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍  നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അവ ചുവടെ:
  1. മേല്‍പറഞ്ഞ തരത്തിലുള്ള സ്കൂളുകളിലെ  അഞ്ചാംക്ലാസിലേക്കോ എട്ടാംലേക്കോ ഉള്ള കുട്ടികളുടെ പ്രവേശനം സര്‍ക്കാരോ വിദ്യാഭ്യാസ അധികൃതരോ അംഗീകരിക്കുന്നതല്ല.
  2. അത്തരത്തിലുള്ള ഉയര്‍ന്ന ക്ലാസിലേക്കുള്ള അദ്ധ്യാപക നിയമനം അംഗീകരിക്കുന്നതല്ല.
  3. മേല്‍പറഞ്ഞ തരത്തിലുള്ള തെറ്റായ സ്കൂള്‍ അപ്ഗ്രഡേഷന്‍ മൂലം തൊട്ടടുത്തുള്ള ഗവ. സ്കൂളില്‍ എതെങ്കിലും ക്ലാസ്സില്‍ കുട്ടികളുടെ കുറവ് വരികയോ കുട്ടികള്‍ അശേഷം ഇല്ലാതാവുകയോ ചെയ്താല്‍ അവിടെ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന അദ്ധ്യാപകര്‍ക്ക് ഇനിയൊരു ഉത്തരവ് വരുന്നതുവരെ ആ സ്കൂളില്‍ത്തന്നെ തുടരാം.  

ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ബാംഗ്ലൂരില്‍ പരിശീലനം

ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്കായി സെപ്തംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപനത്തില്‍ നടത്തുന്ന 30 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന മറ്റ് വിഷയക്കാരായ അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും സഹിതം അദ്ധ്യാപകരും അദ്ധ്യാപക പരിശീലകരും സെപ്തംബര്‍ ഒന്നിന് മുന്‍പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി. പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ അയക്കണം. മൊബൈല്‍ : 9496268605. ഫോണ്‍ : 0471-2341883. 

Sunday, August 23, 2015

Science, Mathematics & Environment Exhibition for Children 2015-16


State Level Science, Mathematics & Environment Exhibition for Children 2015-16 and 43rd Jawaharlal Nehru National Science, Mathematics & Environment Exhibition for Children 2015-16 Guidelines for the preparation of Exhibits & Models and organizing Exhibitions issued by NCERT is given below.

സാമൂഹ്യശാസ്ത്ര പത്ര വായനാ മത്സരം

ഈ വര്‍ഷത്തെ സാമൂഹ്യശാസ്ത്ര പത്ര വായനാ മത്സരത്തിന്‍റെ സ്കൂള്‍ തലം മുതലുള്ള വിവിധ തലങ്ങളിലെ തീയതികള്‍ സംബന്ധിച്ചും മറ്റുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു.

ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍ & ഭാസ്കരാചാര്യ സെമിനാര്‍ 


ഈ വര്‍ഷത്തെ ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരത്തിന്‍റെ വിഷയവും തീയതികളും ഭാസ്കരാചാര്യ സെമിനാര്‍ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു.

സി.വി.രാമന്‍ ഉപന്യാസ രചനാ മത്സരം

ഈ വര്‍ഷത്തെ സി.വി.രാമന്‍ ഉപന്യാസ രചനാ മത്സരത്തിന്‍റെ വിഷയവും സ്കൂള്‍ തലം മുതലുള്ള  വിവിധ തലങ്ങളിലെ മത്സര തീയ്യതികള്‍ സംബന്ധിച്ചും ഉള്ള DPI യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

വലിയന്നുര്‍ നോര്‍ത്ത് യു പി സ്കൂളില്‍ സീഡ് ക്ലബും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ഇലയറിവ് മേളയില്‍ സജീവന്‍ കാവുങ്കര ക്ലാസെടുക്കുന്നു

പ്രൊമോഷന് അര്‍ഹരായ പ്രൈമറി അദ്ധ്യാപകരുടെ അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

HSA കോര്‍ വിഷയം, ഇംഗ്ലീഷ് തസ്തികകളിലേക്ക് പ്രൊമോഷന് അര്‍ഹരായ പ്രൈമറി അദ്ധ്യാപകരുടെ അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍ഗണനാ പട്ടിക എല്ലാ അദ്ധ്യാപകരും കണ്ടു എന്ന് എല്ലാ ഗവ. സ്കൂള്‍ പ്രധാനാദ്ധ്യപകരും ഉറപ്പ് വരുത്തണം.

Saturday, August 22, 2015

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2014-15 അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പും അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും അപേക്ഷാഫോറം സൗജന്യമായി ലഭിക്കും. പുരിപ്പിച്ച അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഇപ്പോള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെയുമുള്ള അപേക്ഷ സെപ്തംബര്‍ 30 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം. 

Friday, August 21, 2015

പാചകത്തോഴിലളികളുടെ പ്രതിദിന വേതനം

ഉത്തരവ് ഭേദഗതി വരുത്തി

സ്കൂള്‍ ഉച്ചഭക്ഷണ പാചകത്തോഴിലളികളുടെ പ്രതിദിന വേതനം സംബന്ധിച്ച ഉത്തരവ് ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.


ഓണസദ്യയുണ്ട് വിദ്യാലയങ്ങള്‍ അവധിയില്‍ പ്രവേശിച്ചു


കണ്ണൂര്‍: വിദ്യാലയങ്ങള്‍ ഓണം അവധിയില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച ഭൂരിഭാഗം വിദ്യായങ്ങളിലും ഓണസദ്യയും പൂക്കളവും ഒരുക്കി. പി.ടി.എ.യുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യ പാല്‍പ്പായസവും ഉപ്പേരിയും പപ്പടവും ഉള്‍പ്പെടെ വിഭവസമൃദ്ധമായിരുന്നു. ചില വിദ്യാലയങ്ങളില്‍ കലാ-കായിക മത്സരങ്ങളും ഉണ്ടായി.

കഥ-കവിത രചന ശില്പശാല 27-ന്‌


കണ്ണൂര്‍: തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റി 27-ന് കഥ-കവിത രചന ശില്പശാല സംഘടിപ്പിക്കും. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് ശില്പശാല. പങ്കെടുക്കുന്നവര്‍ 25-നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447397941, 9526928258.

K-TET - HELP POST 


K-TET പരീക്ഷക്ക്‌ ഒരുങ്ങാം- ഹെല്‍പ്പ് പോസ്റ്റ്‌ ചുവടെ:
Note: - ലിങ്ക് ഓപ്പണ്‍ ചെയ്തതിനുശേഷം enlarge ക്ലിക് ചെയ്ത് mouse താഴത്തേക്ക്‌ സ്ക്രോള്‍ ചെയ്ത്‌ കാണുക
കണ്ണൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയുടെ ഭാഗമായി നടന്ന  
ക്വിസ് മത്സരത്തില്‍  
എല്‍.പി.സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ   ദിയാ ദീപക്, വാരം യു,പി.സ്‌കൂള്‍


The future is a rainbow of beautiful tomorrows when you hold a dream in your heart!  Congratulations!

Painting Competition on Energy Conservation 2015

ദേശീയ തലത്തിലുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനനങ്ങളുടെ ഭാഗമായി സ്കൂള്‍ തല പെയിന്‍റിംഗ് മത്സരം നടത്താന്‍ DPI നിര്‍ദേശിച്ചു. 4,5,6 ക്ലാസ്സുകളിലെ കുട്ടികളെ Category A യും 7,8,9 ക്ലാസ്സുകളിലെ കുട്ടികളെ Category B യിലും ഉള്‍പ്പെടുത്തിയാണ് മത്സരം നടത്തേണ്ടത്. മത്സരത്തിന്‍റെ Themes ചുവടെ:

Category A
Category B
Save Energy, Save Environment
Save Energy to light more homes
Leaks make your future bleak
Don’t be cruel, Conserve your fuel
As sun spread of light why not switch off light
LED light bulb, a right choice


ഓരോ കാറ്റഗറിയിലുമുള്ള  കുട്ടികള്‍ക്ക് അതാത് കാറ്റഗറിയിലെ ഏതു തീമും തെരഞ്ഞെടുക്കാം. മത്സരത്തിന് പരമാവധി കുട്ടികളുടെ പങ്കാളിത്തം പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. ഓരോ കാറ്റഗറിയില്‍നിന്നും ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന 2 കുട്ടികളുടെ പെയിന്‍റിംഗ്സും അവരുടെ വിശദാംശങ്ങളും നോഡല്‍ ഓഫീസര്‍ക്ക് 30/9/2015 ന് മുമ്പ് ലഭിക്കത്തക്ക വിധം അയച്ചുകൊടുക്കണം. സ്കൂള്‍ തല മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ ലിസ്റ്റും അതോടൊപ്പം നല്‍കണം. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ടിഫിക്കറ്റുകള്‍ ലഭിക്കും. വിശദാംശങ്ങള്‍ ചുവടെ: 

Thursday, August 20, 2015

സ്കോളര്‍ഷിപ്പുകള്‍ - ആവശ്യമായ തുക എത്രയെന്നു ഉടന്‍ അറിയിക്കണം

2015-16 വര്‍ഷത്തേക്കുള്ള മുസ്ലിം / നാടാര്‍ / ആംഗ്ലോ ഇന്‍ഡ്യന്‍ / മറ്റ് പിന്നോക്ക ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ / എല്‍ എസ് എസ് / യു എസ് എസ് / നാഷണല്‍ സ്കോളര്‍ഷിപ്പ്‌ യഥാസമയം വിതരണം ചെയ്യുന്നതിനായി ഓരോ സ്കൂളിനും ഓരോ ഇനം സ്കോളര്‍ഷിപ്പിനും ഫ്രഷ്‌ / റീന്യൂവല്‍ തിരിച്ച് ആവശ്യമായ സംഖ്യ എത്രയെന്നു റിപ്പോര്‍ട്ട്‌ ചെയ്യാന്‍ 16/7/2015 ലെ ബ്ലോഗ്‌ പോസ്റ്റ്‌ വഴി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വളരെക്കുറച്ച് പ്രധാനാദ്ധ്യപകരെ പ്രതികരിചിട്ടുള്ളൂ. സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും അത് ലഭിക്കുന്നതിനുള്ള നടപടികള്‍ പ്രധാനാദ്ധ്യാപകര്‍ സ്വീകരിക്കണം. ഓരോ സ്കോളര്‍ഷിപ്പിനും ആവശ്യമായ തുക എത്രയെന്നു കണക്കാക്കി ഓഗസ്റ്റ്‌ 22 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി റിപ്പോര്‍ട്ട്‌ ചെയ്യണം. തുക ആവശ്യമില്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

DIET ഫാക്കല്‍റ്റി

ബൈ ട്രാന്‍സ്ഫര്‍ നിയമനം

DIET ഫാക്കല്‍റ്റി ആയി ഉള്ള ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിന് യോഗ്യരായ ഗവ. സ്കൂള്‍ PD Teacher, H.S.A, H.S.S.T, V.H.S.S.T മാരില്‍നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി 7/9/2015. വിശദാംശങ്ങള്‍ ചുവടെ:

മുന്നേറ്റം 2015-16

കാര്യക്ഷമമായ നിര്‍വഹണം ഉറപ്പുവരുത്തണം

പ്രൈമറി ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ DIET നടപ്പിലാക്കുന്ന മുന്നേറ്റം പദ്ധതിയുടെ നിര്‍വഹണം എല്ലാ സ്കൂളുകളിലും കാര്യക്ഷമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും   SRG കണ്‍വീനര്‍മാര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Text Book Monitoring

ഓരോ സ്കൂളും ആവശ്യപ്പെട്ട  പാഠപുസ്തകങ്ങള്‍  ലഭ്യമായി എന്നും അവ കുട്ടികള്‍ക്ക് ലഭിച്ചു എന്നും ഉറപ്പുവരുത്തുന്നതിനായി ഓരോ സ്കൂളിലും ലഭിച്ച  പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍  www.itschool.gov.in എന്ന വെബ്സൈറ്റിലെ Text Book Monitoring System  എന്ന ലിങ്കിലൂടെ  31/8/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.
മുണ്ടേരി സെന്‍ട്രല്‍ യു പി സ്കൂളില്‍ ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി, എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മാനേജര്‍, സ്റ്റാഫ്, പി.ടി.എ എന്നിവരുടെ സഹകരണത്തോടെ നിര്‍മിച്ച പാചകപ്പുരയുടെയും സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സി.ശ്യാമള നിര്‍വഹിച്ചപ്പോള്‍ 

Displaying DSC_0009.JPG

Wednesday, August 19, 2015

നവോദയ സ്‌കൂള്‍ പ്രവേശനം


കണ്ണൂര്‍: ചെണ്ടയാട് ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ 2016-17 വര്‍ഷത്തേക്ക് ആറാം ക്ലൂസ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം സര്‍ക്കാര്‍ / അംഗീകൃത വിദ്യാലയങ്ങള്‍, എ.ഇ.ഒ. ഓഫീസ്, എന്നിവിടങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കും. വെബ് സൈറ്റ് വിലാസം: http://www.navodaya.nic.in/http://www.jnvkannur.nic.in/

ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയില്‍ സെമിനാറുകള്‍ക്ക് തുടക്കമായി




കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയില്‍ സെമിനാറുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമായി.സെമിനാറുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്‍ര് പ്രൊഫ.കെ.എ.സരള നിര്‍വഹിച്ചു.
തുടര്‍ന്ന് കാര്‍ഷിക മേള വികസനത്തിന്റെ നാള്‍ വഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വി.എസ്.റോയ് വിഷയം അവതരിപ്പിച്ചു.പാലുത്പാദനം കൂട്ടുന്നതിനെകുറിച്ചും മൃഗസംരക്ഷണത്തെകുറിച്ചും ഡോ.ടി.പി.സേതുമാധവന്‍ ക്ലാസ്സെടുത്തു.കണ്ണൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.ടി.ഒ.മോഹനന്‍ അധ്യക്ഷത വഹിച്ചു.ഡോ.കെ.വി.രവീന്ദ്രന്‍ സ്വാഗതവും ജോളി അലക്‌സ് നന്ദിയും പറഞ്ഞു.
ക്വിസ് മത്സരം ആകാശവാണി കണ്ണൂര്‍ സ്റ്റേഷന്‍ ഡയറക്ടര്‍ കെ.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍,എ.ഇ.ഒ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ക്വിസ് മത്സര വിജയികള്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരുടെ പേര് ചുവടെ: കോളേജ് തലം (ടീം)-പി.സരിന്‍, സായൂജ് മനോഹര്‍(പരിയാരം മെഡിക്കല്‍ കോളേജ്),പി.ലിവിന്‍ നാഥ്,സി.അശ്വതി(പഴശ്ശിരാജ കോളേജ് മട്ടന്നൂര്‍).
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍: ടി.വിഷ്ണു( ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൂത്തുപറമ്പ്),അജുഷ ഭാസ്‌കര്‍(പാല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍),
ഹൈസ്‌കൂള്‍ : അര്‍ഷോള്‍ ഐസക് തോമസ്(തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍),ടി.കെ.ഗോകുല്‍ ഗോവിന്ദ്(ടാഗോര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്)
യു.പി.സ്‌കൂള്‍: കൃഷ്ണാ സാരംഗ്(പി.സി.ഗുരുവിലാസം യു.പി.സ്‌കൂള്‍ തലശ്ശേരി),വി.അതുല്‍(ഗവ.യു.പി.സ്‌കൂള്‍ വയക്കര)
എല്‍.പി.സ്‌കൂള്‍: ദിയാ ദീപക് (വാരം യു,പി.സ്‌കൂള്‍),കെ.ജി.അഭിനവ്(ജി.എല്‍.പി.സ്‌കൂള്‍ കൊടോളിപ്രം)

സ്‌നേഹപൂര്‍വ്വം പദ്ധതി : ഓണ്‍ലൈനായി അപേക്ഷിക്കണം

മാതാപിതാക്കള്‍ മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ അധ്യയന വര്‍ഷത്തെ അപേക്ഷ സെപ്തംബര്‍ മധ്യത്തോടുകൂടി സ്വീകരിക്കും. ഓണ്‍ലൈന്‍ അല്ലാതെയുള്ള അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കില്ല.

Tuesday, August 18, 2015

Displaying TTI  KALOLSAVAM NOTICE FRONT.jpg

Displaying TTI KALOLSAVAM NOTICE BACK.jpg

തസ്തിക നിര്‍ണയം

പ്രാഥമിക വിവരശേഖരണം നടത്തുന്നു


സ്കൂളുകളിലെ ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം 6/8/2015 ലെ സര്‍ക്കാര്‍ ഉത്തരവ് (പി) നം. 213/2015/പോ.വി.വ മുഖേന സര്‍ക്കാര്‍ പുറപെടുവിച്ചുകഴിഞ്ഞു. തസ്തിക നിര്‍ണയം സെപ്റ്റംബര്‍ 14 നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ സമയബന്ധിതമയി തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനായി  പ്രാഥമികമായ വിവരശേഖരണം നടത്തുന്നു. ആവശ്യമായ വിശദാംശങ്ങള്‍ ചുവടെ.
  1. 2015-16 വര്‍ഷം  മുതല്‍ KER പ്രകാരം 1:45 അനുപാതത്തിലാണ് തസ്തികകള്‍ അനുവദിക്കുക. തസ്തിക നിര്‍ണയം നടത്തേണ്ടത് ആറാം സദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ UID / EID യുടെ അടിസ്ഥാനത്തിലാണ്. UID / EID നമ്പര്‍ പില്‍ക്കാലത്ത് ലഭിച്ചതാണെങ്കില്‍ പോലും ആറാം സാദ്ധ്യായ ദിനത്തില്‍ കുട്ടി റോളിലുണ്ടായിരുന്നാല്‍ തസ്തിക നിര്‍ണയത്തിന് കണക്കിലെടുക്കാം. എന്നാല്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികളുടെ UID / EID ലഭ്യമായില്ലെങ്കില്‍    ഇത്തരം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രധാനാദ്ധ്യാപകന്‍ ഒപ്പിട്ട് മാനേജര്‍ മേലോപ്പ് പതിച്ച ഒരു ഡിക്ലറേഷന്‍റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം നടത്തും. എന്നാല്‍ അത്തരം സ്കൂളുകളില്‍ സൂപ്പര്‍ ചെക്ക്‌ സെല്‍ പരിശോധന നടത്തി ഡിക്ലറേഷന്‍ തെറ്റാണെന്ന് ബോധ്യപ്പെടുന്നപക്ഷം തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശമുണ്ട്. 2015-16 വര്‍ഷം ആറാം സാദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ എണ്ണം - Readmitted / Belated admission കുട്ടികളെ ഒഴിവാക്കിക്കൊണ്ട് റിപ്പോര്‍ട്ട്‌ ചെയ്യണം.
  2. 2010-11 ലെ തസ്തിക നിര്‍ണയപ്രകരം നിലവിലുണ്ടായിരുന്ന തസ്തികകളില്‍ 2011-12 മുതല്‍ രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നീ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് LP യില്‍ 1:30, UP / HS ല്‍ 1:35 ഉം അനുപാതമാനുസരിച്ച് തസ്തികകള്‍ ലഭ്യമാണെങ്കില്‍ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2010-11 വര്‍ഷത്തെ തസ്തിക നിര്‍ണയം അടിസ്ഥാനമാക്കി 2011-12 മുതല്‍ 2014-15 വരെ നടത്തിയ സ്ഥിരം നിയമനങ്ങള്‍ക്ക് ഇപ്രകാരം പ്രബല്യമുണ്ടായിരിക്കുന്നതും 2010-11 ലെ തസ്തിക നിര്‍ണയപ്രകര്‍മുള്ള തസ്തികകള്‍ മേല്‍പറഞ്ഞ വിധം 2014-15 വരെ തുടരുന്നതുമാണ്. ഇങ്ങിനെ നിയമനം നടത്തി അതിന് അംഗീകാരം പ്രതീക്ഷിക്കുന്ന സ്കൂളുകളിലെ അത്തരത്തില്‍ നിയമനം നടത്തിയ വര്‍ഷത്തെ ആറാം സദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ എണ്ണം മേല്‍പറഞ്ഞ ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം. അതോടൊപ്പം അത്തരത്തില്‍ നിയമനം നടത്തി നിയമനാംഗീകാരം പ്രതീക്ഷിക്കുന്ന ടീച്ചറുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം.
  3. കോര്‍പ്പറേറ്റ് മാനേജ്മെന്റിന്‍റെ കീഴിലുള്ള സ്കൂളുകളിലെ തസ്തിക നഷ്ടപ്പെട്ട് പുറത്താകുന്ന അദ്ധ്യാപകരെ ടി മാനേജ്മെന്റിന് കീഴിലുള്ള ഹെഡ്ടീച്ചര്‍ ഒഴിവില്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചതിന് ശേഷം സംരക്ഷിത അദ്ധ്യാപകരുടെ ലിസ്റ്റ് മാനേജര്‍മാര്‍ തയ്യാറാക്കി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കാനാണ്  നിര്‍ദേശം ഉള്ളത്. ആകയാല്‍ അത്തരത്തില്‍ ഉള്ള ലിസ്റ്റ്  വിശദാംശങ്ങള്‍     സഹിതം   കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ സമര്‍പ്പിക്കണം.
  4. 2011-12 മുതല്‍ 2014-15 വരെ അധിക തസ്തികകള്‍ക്ക് സാധ്യതയുള്ള സ്കൂളുകളില്‍ വിദ്യാഭ്യാസ ഓഫീസര്‍ ഉന്നത തല പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ടി പരിശോധനയില്‍  ആറാം സാദ്ധ്യായ ദിനത്തില്‍ റോളിലുള്ള കുട്ടികളുടെ UID / EID രേഖകളും പ്രധാനാദ്ധ്യപകനും മാനേജരും ഒപ്പിട്ട ഡിക്ലറേഷനും മറ്റ് റെക്കോര്‍ഡ്സും പരിശോധിച്ച് 1:45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമാണെങ്കില്‍ അധിക തസ്തികകള്‍ അനുവദിക്കാനാണ് നിര്‍ദേശമുള്ളത്. 2015-16 വര്‍ഷം അധിക തസ്തികക്ക് സാധ്യതയുള്ള സ്കൂളുകളില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സെപ്റ്റംബര്‍ 30 നകം ഉന്നതതല പരിശോധന നടത്തി അധിക ഡിവിഷനുകള്‍ക്ക് അര്‍ഹതയുള്ള സ്കൂളുകളിലെ UID  രേഖകള്‍ പ്രകാരം അനുവദനീയമായ തസ്തികകളുടെ വിവരം വെരിഫയിംഗ് ഓഫീസര്‍മാര്‍ DPI മുഖാന്തിരം സര്‍ക്കാറിനെ അറിയിക്കാനാണ് നിര്‍ദേശം ഉള്ളത്. ഈ സാഹചര്യത്തില്‍ 2011-12 മുതല്‍ 2015-16 വരെ അധിക തസ്തികകള്‍ക്ക് സാധ്യതയുള്ള സ്കൂളുകളിലെ മാനേജര്‍മാര്‍ ഉന്നത തല പരിശോധന തേടിക്കൊണ്ടുള്ള അപേക്ഷ 2 ദിവസത്തിനകം സമര്‍പ്പിക്കണം. പ്രധാനാദ്ധ്യപകര്‍ സ്കൂളിലെ UID / EID രേഖകള്‍ ക്ലാസ് & ഡിവിഷന്‍ തിരിച്ച് റോള്‍ നമ്പര്‍ ക്രമപ്രകാരം പരിശോധനക്കായി സ്കൂളില്‍ സജ്ജമാക്കണം.  
  5. പ്രാഥമികമായ ഡേറ്റ സമര്‍പ്പിക്കുന്നതിനായി ഉപയോഗിക്കാവുന്ന മാതൃകകള്‍ ചുവടെ:
Note: - ഗവ. സ്കൂളുകളിലെ പ്രധാനാദ്ധ്യപകര്‍ 2015-16 വര്‍ഷത്തെക്കുള്ള ഡാറ്റ സമര്‍പ്പിച്ചാല്‍ മതിയാകും.


തസ്തിക നിര്‍ണയം 2015-16

സ്കൂളുകളിലെ ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം സെപ്റ്റംബര്‍ 14 നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ചുവടെ.

Monday, August 17, 2015


വിദ്യാരംഗം റവന്യൂ ജില്ലാ പ്രവര്‍ത്തനോദ്ഘാടനം

ചക്കരക്കല്‍: കണ്ണൂര്‍ റവന്യൂ ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനം ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എഴുത്തകത്തേക്ക്, പുതുഎഴുത്ത്, വാക്കും മുഖാമുഖവും, കഥക്കൂട്ടം, കവിതക്കൂട്ടം എന്നീ ശില്പശാലകളും കുട്ടികളുടെ രചനകളുടെ അവതരണവും ഉണ്ടാകും.
ചൊവ്വാഴ്ച രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന്‍ അധ്യക്ഷത വഹിക്കും.

സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് യൂണിറ്റുകള്‍ക്ക് തുടക്കമായി



കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് യൂണിറ്റുകള്‍ തുടങ്ങുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വനിതാക്ഷേമ ഓഫീസര്‍ പി.എം.സൂര്യ നിര്‍വഹിച്ചു. സുനില്‍ മാങ്ങാട്ടിടം അധ്യക്ഷതവഹിച്ചു. ഡോ. ഷിബി പി.വര്‍ഗീസ്, കെ.രാജേന്ദ്രന്‍, പി.ആര്‍.സുമിത്രന്‍, അഡ്വ. പി.എ.വിനയരാജ്, ഒ.എം.ലീന, ഇ.വി.ഷിജു, പി.പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.

INSPIRE AWARD, 2015-16

Last Date for Nominating Students: 31/8/2015




വിദ്യാർത്ഥികളില്‍ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച    ഇന്‍സ്പയര്‍ അവാര്‍ഡ്‌ പദ്ധതി പ്രകാരം ഓരോ സ്കൂളിലെയും 6 മുതല്‍ 10 വരെയുള്ള ക്ലാസ്സിലെ  കുട്ടികള്‍ക്ക് സയന്‍സ് പ്രോജക്റ്റ് / മോഡല്‍   തയാറാക്കുന്നതിനായി 5000/- രൂപ മൂല്യമുള്ള ഇന്‍സ്പയര്‍ അവാര്‍ഡ്‌ കഴിഞ്ഞ 6 വര്‍ഷങ്ങളായി നല്‍കിവരുന്നു. സ്കൂള്‍ പ്രധാനാദ്ധ്യപകരാണ് അവാര്‍ഡിനായി ശാസ്ത്രാഭിരുചിയുള്ള മികച്ച കുട്ടികളെ സയന്‍സ് പ്രോജക്റ്റ് / മോഡല്‍  തയ്യാറാക്കി ജില്ലാതല എക്സിബിഷനില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശം ചെയ്യുന്നത്. ജില്ലാതലത്തില്‍ വിജയിയിക്കുന്ന കുട്ടിക്ക് സംസ്ഥാന തലത്തില്‍ വിജയിച്ചാല്‍ ദേശീയ തലത്തില്‍ മത്സരിക്കാനുള്ള അവസരം ലഭിക്കും. ഇന്‍സ്പയര്‍ അവാര്‍ഡിനായി ഈ വര്‍ഷം കുട്ടികളെ നോമിനേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 31/8/2015 ആണ് [1/4/2015 മുതല്‍ ഈ പദ്ധതി  Direct Benefit Transfer (DBT) സ്കീമില്‍ ഉള്‍പ്പെടുത്തിയതിനാല്‍ 1/4/2015 മുതല്‍ ഈ പദ്ധതിയിലേക്ക് ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ ഇല്ലാതെ നല്‍കിയ നോമിനേഷനുകള്‍ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ളവര്‍ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുതുക്കിയ നോമിനേഷന്‍ നിശ്ചിത സമയത്തിനകം നല്‍കണം].  ഇന്‍സ്പയര്‍ അവാര്‍ഡ്‌ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് കുട്ടികളെ നോമിനേറ്റ് ചെയ്യേണ്ടത്. വിശദാംശങ്ങള്‍ ചുവടെ.

Sunday, August 16, 2015

ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയ്ക്ക് കണ്ണൂരില്‍ വര്‍ണാഭമായ തുടക്കം




കണ്ണൂര്‍: പരമ്പാരഗത കാര്‍ഷികരീതിയും സംസ്‌കൃതിയും ഓര്‍മിപ്പിച്ചും നവീന കാര്‍ഷികരീതിയെക്കുറിച്ച് അവബോധം നല്കിയുമുള്ള ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയ്ക്ക് കണ്ണൂരില്‍ വര്‍ണാഭമായ തുടക്കം. 14 ജില്ലകളിലെയും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കി ഹരിതസേനകളുടെ മാര്‍ച്ച്പാസ്റ്റോടെയുള്ള ഘോഷയാത്രയോടെയാണ് മേള തുടങ്ങിയത്. 

സര്‍ക്കാര്‍-സഹകരണ-സ്വകാര്യ മേഖലകളിലെ 300-ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്. കാര്‍ഷികരീതിയും വളര്‍ച്ചയും കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളുമടക്കം മേളയുടെ ഭാഗമായുണ്ട്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആദ്യപവലിയന്‍ കടന്നുകഴിയുമ്പോഴേക്കും കേരളത്തിന്റെ കാര്‍ഷികമേഖലയുടെ ഹ്രസ്വചിത്രം കാഴ്ചക്കാരന് ലഭിക്കുന്ന വിധമാണ് മേളയുടെ ക്രമീകരണം. 

മന്ത്രി കെ.സി.ജോസഫ് മേള ഉദ്ഘാടനം ചെയ്തു. വരുംതലമുറയെ രോഗാതുരമാക്കാതിരിക്കുന്നതിനുള്ള കരുതലാണ് കാര്‍ഷികമേഖലയുടെ നവീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കെ.സി.ജോസഫ് പറഞ്ഞു. പാലുത്പാദനത്തിന്റെ കാര്യത്തില്‍ മലബാര്‍മേഖല സ്വയംപര്യാപ്തമായികഴിഞ്ഞു. ഇനി പച്ചക്കറിയുടെ കാര്യത്തിലും നേട്ടമുണ്ടാക്കാനാകണം. മറുനാട്ടില്‍നിന്ന് പച്ചക്കറിയെത്തിയില്ലെങ്കില്‍ നമ്മള്‍ പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണുള്ളത്. ഇതാകട്ടെ വിഷപച്ചക്കറികളാണ്. കാന്‍സര്‍ വ്യാപകമായി. ജൈവരീതിയിലേക്കും വിഷമില്ലാത്ത പച്ചക്കറിയിലേക്കും നമ്മള്‍ മാറുകയും ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്താലെ അടുത്ത തലമുറയെയെങ്കിലും നമുക്ക് രക്ഷിക്കാനാകൂവെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്ക് പ്രോത്സാഹനവും കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് വേഗവും പകരാനാണ് ഇത്തരം മേളകള്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ മുതല്‍ വയോജനങ്ങള്‍വരെ ജൈവകാര്‍ഷികരീതിയുടെ മാതൃകകളായി കേരളത്തില്‍ മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ഷികമേഖലയിലെ വിവിധ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു. കര്‍ഷകര്‍ക്കുള്ള അഗ്രികാര്‍ഡും വിതരണം ചെയ്തു. 

നടന്‍ ജയറാം, ദോഹയിലെ പ്രവാസികള്‍ക്ക് നെല്‍ക്കൃഷിക്ക് സൗകര്യമൊരുക്കിയ മുഹമ്മദ് അല്‍ദോസരി, എം.പി. പി.കെ.ശ്രീമതി, എം.എല്‍.എ.മാരായ സി.കൃഷ്ണന്‍, എ.പി.അബ്ദുള്ളക്കുട്ടി, അഡ്വ. സണ്ണി ജോസഫ്, ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള, കളക്ടര്‍ പി.ബാലകിരണ്‍, നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ്, ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


കണ്ണൂരില്‍ നടന്ന കാര്‍ഷിക മേള ഘോഷയാത്രയില്‍നിന്ന്



Saturday, August 15, 2015

ടീച്ചര്‍ ഗ്രാന്‍റ്

ഈ വര്‍ഷത്തെ ടീച്ചര്‍ ഗ്രാന്‍റ് വിതരണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

സയന്‍സ് പാര്‍ക്ക് ഡോ. എ.പി.ജെ.അബ്ദുല്‍ കലാം സ്മാരക ശാസ്ത്രസാങ്കേതിക കേന്ദ്രമായി മാറുന്നു


കണ്ണൂര്‍: ജില്ലാ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് പാര്‍ക്ക് ഡോ. എ.പി.ജെ.അബ്ദുല്‍ കലാം സ്മാരക ശാസ്ത്രസാങ്കേതിക കേന്ദ്രമായി മാറുന്നു. ഇതിന്റെ ഭാഗമായി നിരവധി നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ഭാരവാഹികള്‍. നിലവിലുള്ള പ്രദര്‍ശനവസ്തുക്കള്‍ നവീകരിക്കുന്നതിനുപുറമെ പുതിയവ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ പ്രശസ്തരായ ശാസ്ത്രജ്ഞന്മാരുമായി സംവദിക്കാന്‍ യങ് സയിന്റിസ്റ്റ് അറ്റ് കണ്ണൂര്‍, പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി കിഡ് സയന്റിസ്റ്റ് അറ്റ് കണ്ണൂര്‍ എന്ന പരിപാടിയും നടപ്പാക്കും. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പരിപാടി. 
കേന്ദ്രത്തിലെ ലൈബ്രറി വിപുലപ്പെടുത്തും. ശാസ്ത്രഗ്രന്ഥങ്ങള്‍ കൈവശമുള്ളവര്‍ക്ക് പുസ്തകങ്ങള്‍ സംഭാവനയായി നല്‍കാം. ശാസ്ത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍, അധ്യാപകര്‍, മറ്റു ശാസ്ത്രസ്‌നേഹികള്‍ എന്നിവര്‍ക്ക് സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെടാം. 
വാരം യു പി സ്കൂളിന്റെ  ഒരു വർഷം നീളുന്ന ശദാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ  ഉത്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷവും  കണ്ണൂർ ജില്ലാ പഞ്ചായത്ത്‌  പ്രസിഡണ്ട്‌  ശ്രീമതി കെ എ സരള നിർവഹിച്ചപ്പോള്‍

Displaying 01.jpg

മൗവ്വഞ്ചേരി.യു.പി സ്കൂളിലെ സ്വാതന്ത്രൃ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സ്വാതന്ദ്ര്യ ദിന റാലി

Displaying DSCN9053.JPG

Friday, August 14, 2015

മാധ്യമ പരിശീലനം: അഭിരുചി പരീക്ഷ 17ന്

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമ പഠനത്തിന് ചതുര്‍ദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓഗസ്റ്റ് 25 മുതല്‍ 28 വരെ കൊച്ചിയില്‍ കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ ആണ് ക്യാമ്പ് നടത്തുന്നത്. ന്യൂ മീഡിയ ഉള്‍പ്പെടെ പുതിയ സങ്കേതങ്ങളെക്കുറിച്ച് അടിസ്ഥാന വിവരം ലഭ്യമാക്കുന്നതിനാണ് ക്യാമ്പ്. തിങ്കളാഴ്ച (ഓഗസ്റ്റ് 17) രാവിലെ 10.30 മുതല്‍ 12.00 വരെയാണ് അഭിരുചി പരീക്ഷ. എല്ലാ ജില്ലയിലും ഒരു പരീക്ഷ കേന്ദ്രം വീതം. ഒരു സ്‌കൂളില്‍ നിന്ന് തെരഞ്ഞെടുത്ത് അയക്കുന്ന ഒരു കുട്ടിക്കുവീതം പങ്കെടുക്കാം. ജി.എം.എച്ച്.എസ്.എസ് തൈക്കാട് തിരുവനന്തപുരം, വിമലഹൃദയ പട്ടത്താനം കൊല്ലം, ബാലികമഠം ജി.എച്ച്.എസ്.എസ്. തിരുവല്ല പത്തനംതിട്ട, ലിയോ തേര്‍ട്ടീന്ത് ആലപ്പുഴ, എം.റ്റി.എച്ച്.എസ്.എസ്. കോട്ടയം, എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന ഇടുക്കി, ഗവ. ബോയ്‌സ് ആലുവ എറണാകുളം, ഗവ. മോഡല്‍ ബോയ്‌സ് തൃശൂര്‍, ജി.എം.എം.ജി.എച്ച്.എസ്. പാലക്കാട്, പി.പി.എം.എച്ച്.എസ്.എസ്. കോട്ടുകര കൊണ്ടോട്ടി മലപ്പുറം, ഗവ. മോഡല്‍ കോഴിക്കോട്, ജി.എച്ച്.എസ്.എസ്. മീനങ്ങാടി വയനാട്, ഗവ. ടൗണ്‍ എച്ച്.എസ്.എസ്. കണ്ണൂര്‍, ജി.എച്ച്.എസ്.എസ്. ചെര്‍ക്കള കാസര്‍കോഡ് എന്നിവിടങ്ങളിലാണ് അഭിരുചി പരീക്ഷ നടക്കുക. വിശദവിവരം www.dhsekerala.gov.in ലഭിക്കും. 

മുന്നേറ്റം 2015-16

SRG കണവീനര്‍ മാര്‍ക്കുള്ള ഓറിയന്‍റെഷന്‍ ക്ലാസ് 17/8/2015 ന്

പ്രൈമറി ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ DIET നടപ്പിലാക്കുന്ന മുന്നേറ്റം 2015-16 പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകളിലെയും  SRG കണ്‍വീനര്‍മാര്‍ക്കുള്ള ഒരു ഏകദിന ഒറിയന്‍റെഷന്‍ ക്ലാസ് 17/8/2015 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് ചേരുന്നു. SRG കണ്‍വീനര്‍മാരെ അതിനായി നിയിഗിക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.