Sunday, January 31, 2016

സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം



സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ശ്രീ.ജാഫര്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനവുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്ത കാര്യങ്ങളില്‍  അടിയന്തിര നടപടികള്‍ കൈക്കൊണ്ട് അക്കാര്യം ഉടന്‍തന്നെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍  എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 
  1. പല സ്കൂളുകളും 100 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. ഇവ തകര്‍ന്നുവീണ് കുട്ടികളുടെ ജീവന്‍ അപകടത്തിലാവാന്‍ സാധ്യതയുണ്ട്. ഇവ പുതുക്കി നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
  2. പല സ്കൂളുകളുടെയും മേല്‍ക്കൂര ആസ്ബസ്റ്റോസ് കൊണ്ടുള്ളവയാണ്.  ഇത് കാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  ഇവ മാറ്റാന്‍ നടപടികള്‍ സ്വീകരിക്കണം.

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി

2015 ഓണത്തോടനുബന്ധിച്ച് സ്കൂള്‍ പാചകത്തോഴിലാളികള്‍ക്കുള്ള ഉത്സവ ബത്ത കണ്ടിഞ്ചന്റ് ഫണ്ടില്‍ നിന്നും വിനിയോഗിക്കാം

 

2015 ഓണത്തോടനുബന്ധിച്ച് സ്കൂള്‍ പാചകത്തോഴിലാളികള്‍ക്കുള്ള ഉത്സവ ബത്ത 1100/- രൂപ നിരക്കില്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.  പ്രസ്തുത തുക സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് അനുവദിച്ചുതന്ന കണ്ടിഞ്ചന്റ് തുകയില്‍നിന്നും എല്ലാ പാചക തൊഴിലാളികള്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Saturday, January 30, 2016

അദ്ധ്യാപക പാക്കേജ്

ബഹു. ഹൈക്കോടതിയുടെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിച്ചു


അദ്ധ്യാപക പാക്കേജ് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച 1.10.2011 ലെ GO (P) 199/2011/G Edn നമ്പര്‍ ഉത്തരവും അനുബന്ധ ഉത്തരവുകളും അനുബന്ധ ഉത്തരവുകളും പിന്‍വലിച്ചുകൊണ്ട് അദ്ധ്യാപകരുടെ നിയമനം, തസ്തിക നിര്‍ണയം, സംരക്ഷനാനുകൂല്യം എന്നിവ സംബന്ധിച്ച് 6/8/2015 ലെ ലെ GO (P) 213/2015/G Edn  നമ്പര്‍ ഉത്തരവുപ്രകാരം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. നിരവധി കേസുകള്‍ ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്യപ്പെട്ടു. പ്രസ്തുത കേസുകള്‍ പരിഗണിച്ചുകൊണ്ട്‌ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ 6/8/2015 ലെ ലെ GO (P) 213/2015/G Edn  നമ്പര്‍ ഉത്തരവ് ചില ഭേദഗതികളോടെ നിലനിര്‍ത്തുകയുണ്ടായി. ബഹു. ഹൈക്കോടതിയുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിധിന്യായത്തിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍ 2011--12 മുതല്‍ അദ്ധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്യുന്ന അപ്പീലിന്‍റെ അന്തിമ തീര്‍പ്പിന് വിധേയമായി 6/8/2015 ലെ ലെ GO (P) 213/2015/G Edn  നമ്പര്‍ ഉത്തരവ് കോടതി വിധിയനുസരിച്ച് ലിങ്ക് ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ പറയുംപ്രകാരം നടപ്പിലാക്കാന്‍ തീരുമാനിച്ചു.


കലാപ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡ്


സംസ്ഥാന സ്കൂള്‍കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക് പ്രോത്സാഹനമായി 10,000 രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാത്യകയിലുളള അപേക്ഷ ആറ് മാസത്തിനകത്തുളള ജാതിസര്‍ട്ടിഫിക്കറ്റ,് എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന്‍റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നിശ്ചിത മാത്യകയിലുളള വിദ്യാര്‍ത്ഥിയുടെഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വിദ്യാര്‍ത്ഥി പ0നം നടത്തിയിരുന്ന സ്ഥാപനമേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി ഫെബ്രുവരി 12 അഞ്ച് മണിക്ക് മുന്‍പായി ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ് അയ്യന്‍കാളി ഭവന്‍,കനകനഗര്‍, കവടിയാര്‍ പി.ഒ, തിരുവന്തപുരം 695003 വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ/രക്ഷകര്‍ത്താവിനെ നേരിട്ട് ബന്ധപ്പെടുവാനുളള മൊബൈല്‍ നന്പര്‍ പിന്‍കോഡ് സഹിതമുളള വിലാസം എന്നിവ ക്യത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തണം. ഫോണ്‍ നന്പര്‍ 04712315375, 2737214 അപേക്ഷയുടെ മാത്യക ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും,ഉത്തര/ദക്ഷിണ മേഖലയിലെ ഡ്യെൂട്ടി ഡയറക്ടര്‍ മാരുടെ കാര്യാലയത്തില്‍ നിന്നും, വകുപ്പിന്‍റെ വെബ്സൈറ്റായ www.scdd.kerala.gov.in മുഖേനയും ലഭിക്കും.

Friday, January 29, 2016

'സ്നേഹപൂര്‍വ്വം സഹപാഠിക്ക്'

ശേഖരിച്ച തുക സര്‍ക്കാരിലേക്ക് ഒടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍


2016 ജനുവരി 1 ന് സ്നേഹപൂര്‍വ്വം സഹപാഠിക്ക് എന്ന പരിപാടി സ്കൂളുകളില്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി  ചുവടെ ചേര്‍ത്ത കര്‍മ്മപദ്ധതി നടപ്പില്‍ വരുത്തുന്നതിന് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.


  • 2016 ജനുവരി 1 ന് സ്കൂള്‍ അസംബ്ലി വിളിച്ചുചേര്‍ക്കണം. ദുരിതവും വേദനയും അനുഭവിക്കുന്നവര്‍ക്ക് സുരക്ഷാവലയം സൃഷ്ടിക്കാന്‍ കൈകൊര്‍ക്കമെന്ന പ്രതിജ്ഞ അസംബ്ലിയില്‍ ചൊല്ലണം.
  • 2016 ജനുവരി 1 മുതല്‍ 26 വരെ സ്നേഹനിധി സമാഹരണം നടത്തണം.
  • സംഭാവനകള്‍ ക്ലാസ് ടീച്ചര്‍മാരാണ് സ്വീകരിക്കേണ്ടത്.
  • ജനുവരി 26 ന് സ്കൂള്‍ അസംബ്ലിയില്‍വെച്ച് വിദ്യാര്‍ത്ഥികള്‍ സ്വമേധയാ സമാഹരിച്ച സ്നേഹനിധി ക്ലാസ് ടീച്ചറും ക്ലാസ് പ്രതിനിധിയായ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് പ്രഥമാദ്ധ്യാപകന് നല്‍കണം.
ഇങ്ങിനെ ശേഖരിച്ച തുക പ്രഥമാദ്ധ്യാപകര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന DD ആയോ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ പെയ്മെന്‍റ് ഗേറ്റ് വേ മുഖേനയോ തിരുവനന്തപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിന്‍ ബ്രാഞ്ചിലെ  30809533211 എന്ന അക്കൌണ്ട് നമ്പറിലേക്ക് (IFSC നമ്പര്‍ SBIN0000941) കോര്‍ ബാങ്കിംഗ് / ഓണ്‍ലൈന്‍ / RTGS / NEFT വഴിയോ അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തുക അടിയന്തിരമായി ഒടുക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

എയിഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ 

KSR ഭാഗം 1 ചട്ടം 28 A പ്രകാരമുള്ള ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിന് അനുമതിനല്‍കി



15 വര്‍ഷ സേവന കാലയളവ്‌ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ ലഭിച്ച എയിഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 15 വര്‍ഷം പൂര്‍ത്തിയാകുന്നമുറക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയുടെ സ്കെയില്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തീയ്യതിമുതല്‍ ഒരു മാസത്തിനകം KSR ഭാഗം 1 ചട്ടം 28 A പ്രകാരമുള്ള ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിന് അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

രക്തസാക്ഷി ദിനാചരണം

ജനുവരി 30-ന് രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗനം ആചരിക്കും


സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം ജനുവരി 30-ന് രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗനം ആചരിക്കും. ഈ സമയം ഓരോരുത്തരും അവരവരുടെ സഞ്ചാരത്തിനും പ്രവര്‍ത്തനത്തിനും വിരാമമിട്ട് വീരമൃത്യു വരിച്ചവരെ സ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കും. എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ പരിപത്രം പുറപ്പെടുവിച്ചു.

ജനുവരി 30 ന് ചൊവ്വാഴ്ചത്തെ ടൈം ടേബിള്‍ 


ജനുവരി 30-)൦ തീയ്യതി സ്കൂളുകള്‍ക്ക് പ്രവര്‍ത്തിദിവസമായതിനാല്‍ അന്നേദിവസം ചൊവ്വാഴ്ചത്തെ ടൈം ടേബിള്‍ പ്രകാരം പ്രവര്‍ത്തിക്കണമെന്ന് DPI അറിയിച്ചു.

വിശദാംശം രേഖപ്പെടുത്തണം


ജി.പി.എഫ് ക്ലോഷര്‍, എന്‍.ആര്‍.എ കണ്‍വേര്‍ഷന്‍ എന്നിവയ്ക്കുള്ള അപേക്ഷയോടൊപ്പം ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സ്‌മെന്റ് ഓഫീസറുടെ സ്ഥാനപ്പേരും പിന്‍കോഡ് ഉള്‍പ്പെടെയുള്ള വിലാസവും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 

Thursday, January 28, 2016

എന്‍.പി.എസ്. ബോധവത്കരണം


സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള എന്‍.പി.എസ് വരിക്കാരെ ബോധവത്കരിക്കുന്നതിനും സംശയ ദൂരീകരണത്തിനും ഫെബ്രുവരി ഒന്ന് മുതല്‍ ആറ് വരെ എന്‍.പി.എസ് സേവനവാരമായി ആചരിക്കും. കൂടുതല്‍ വിവരം അതത് ട്രഷറികളില്‍ അറിയാം. 

Wednesday, January 27, 2016

ക്ലസ്റ്റര്‍ മീറ്റിംഗ് മാറ്റിവെച്ചു

30/1/2016 ന് നടത്താനിരുന്ന ക്ലസ്റ്റര്‍ മീറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട്‌ അറിയിക്കുന്നതാണ് എന്ന് DPI അറിയിച്ചു.

ക്ലസ്റ്റര്‍ പരിശീലന വാര്‍ത്തകള്‍


2016 ജനുവരി 30 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ മുഴുവന്‍ അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്. പരിശീലന കേന്ദ്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.



ക്ലാസ് / വിഷയം
പരിശീലന കേന്ദ്രം
പങ്കെടുക്കുന്ന പഞ്ചായത്ത്
Class I to IV
Chovva HSS
എല്ലാ പഞ്ചായത്തും
LP / UP Arabic, UP Maths
Kannur North BRC
എല്ലാ പഞ്ചായത്തും
UP English, Social Science, Malayalam, Hindi, Urdu, Sanskrit, Basic Science
GHSS Chala
എല്ലാ പഞ്ചായത്തും

പരിശീലനത്തിന് എത്തുന്ന അദ്ധ്യാപകര്‍ നിര്‍ബന്ധമായും ടീച്ചര്‍ ടെക്സ്റ്റ്‌, പാഠപുസ്തകം എന്നിവ കൊണ്ടുവരേണ്ടതാണ്

Tuesday, January 26, 2016

മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ





ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ആഫീസില്‍ 2016 ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. പ്രവേശന സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2004 ജനുവരി രണ്ടിന് മുന്‍പോ 2005 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല. പ്രവേശനം നേടിയശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും, വിവരങ്ങളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാന്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അപേക്ഷാഫോറം  490 രൂപയ്ക്ക് സ്പീഡ് പോസ്റ്റില്‍ ലഭിക്കുന്നതിനും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  435 രൂപയ്ക്ക് സ്പീഡ് പോസ്റ്റില്‍ ലഭിക്കാനും ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, (ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) വിലാസത്തില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ www.rimc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും എടുത്ത ചെലാന്‍ സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ - 248003 വിലാസത്തില്‍ അപേക്ഷിക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകര്‍ മാര്‍ച്ച് 31 ന് മുമ്പ് സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ അറിയുന്നതിനുള്ള ലിങ്ക് ചുവടെ:



Monday, January 25, 2016

ക്ലസ്റ്റര്‍ പരിശീലനം ജനുവരി 30 ന്

അദ്ധ്യാപകരുടെ പൂര്‍ണമായ പങ്കാളിത്തം പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം


ജനുവരി 30 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന് എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. അദ്ധ്യാപകരുടെ പൂര്‍ണമായ പങ്കാളിത്തം അതാത് പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. 

Sunday, January 24, 2016

Re-post RMSA യുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ശാസ്ത്രമേള 28/1/2016 ന്


RMSA യുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ശാസ്ത്രമേള 28/1/2016 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈ സ്കൂളില്‍വെച്ച് നടക്കും.  കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്ര ഗണിതശാസ്ത്ര സംബന്ധമായ നൂതന ആശയങ്ങള്‍ പങ്കുവേക്കുന്നതിനും കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനും ഉള്ള ഒരു പൊതു വേദിയാണ് ഈ പദ്ധതിയിലൂടെ RMSA വിഭാവനം ചെയ്യുന്നത്. ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട  ചുവടെ ചേര്‍ത്ത സ്കൂളുകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അതാത് പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

Sl. No.
Name of the Selected Student / Teacher
School
Item
1
Nandana Nambiar.T.P & Natalia.K
St. Teresa’s AIHS Kannur
Research Type project (Science)
2
Rajan.V.P
Neerchal UPS
Teaching Aids
3
Wafa Nahas
St. Teresa’s AIHS Kannur
Umbrella Making (Work Experience)
4
Devinandana.T.V
St. Teresa’s AIHS Kannur
Card Strawboard (Work Experience)
5
Akhila.P
St. Teresa’s AIHS Kannur
Fabric Painting (Work Experience)
6
Niya Ninoj
St. Teresa’s AIHS Kannur
Thread Pattern (Work Experience)
















Re-post  റിപ്പബ്ലിക് ദിനാചരണം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു


2016 ജനുവരി 26 ലെ റിപ്പബ്ലിക് ദിനം വര്‍ണാഭമായി ആഘോഷിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചു. പബ്ലിക് ഓഫീസ്, സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ വകുപ്പ് തലവന്മാര്‍ ദേശീയ പതാക ഉയര്‍ത്തും. പരമാവധി ജീവനക്കാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തുവെന്ന് വകുപ്പ് തലവന്മാര്‍ ഉറപ്പാക്കണം. ദേശീയഗാനാലാപന സമയത്ത് എല്ലാവരും ആദരപൂര്‍വം എഴുന്നേറ്റ് നില്‍ക്കുകയും യൂണിഫോമിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കുകയും വേണ്. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സര്‍ക്കുലറില്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ഓഫീസര്‍മാരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണം. 

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് കേരളം ഒരുങ്ങി


തിരുവനന്തപുരം : അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 29ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫിബ്രവരി രണ്ടിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘാടക സമിതി യോഗം പരിപാടികള്‍ക്ക് അന്തിമരൂപം നല്കി.
ടീമുകളെ സ്വീകരിക്കാന്‍ കോഴിക്കോട്,ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക സ്വീകരണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. 27 മുതല്‍ ബി.ഇ.എം ഗേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ തുടങ്ങും.രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഒരു കൗണ്ടര്‍ എന്ന രീതിയില്‍ 16 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.മേളയുടെ പ്രചരണത്തിനായി 30 കമാനങ്ങള്‍, ദേശീയ അന്തര്‍ദേശീയതാരങ്ങളുടെ കട്ടൗട്ടുകള്‍ എന്നിവ സ്ഥാപിക്കും.  നഗരത്തില്‍ നിന്നു മെഡിക്കല്‍ കോളേജുവരെ ബഹുവര്‍ണ കൊടികളുയര്‍ത്തും. 2700 മത്സരാര്‍ത്ഥികള്‍ക്കും അനുഗമിക്കുന്ന 500 അധ്യാപകര്‍ക്കും സിറ്റി, നടക്കാവ് ,മെഡിക്കല്‍ കോളേജ്, കുറ്റിക്കാട്ടൂര്‍, തൊണ്ടയാട് എന്നിവിടങ്ങളില്‍ താമസസൗകര്യമൊരുക്കും.

പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പാചകത്തിന് നേതൃത്വം നല്‍കുക. ഒളിമ്പ്യന്‍ പി.ടി ഉഷ പഠിച്ച തൃക്കോട്ടൂര്‍ യു.പി സ്‌കൂളില്‍ നിന്നും പുറപ്പെടുന്ന ദീപശിഖാ റാലി 28ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സമാപിക്കും. സംഘാടകസമിതി കണ്‍ട്രോള്‍ റൂം നമ്പര്‍ : 9446633963, 9946409002

സ്റ്റുഡന്റ് പോലീസ് ദിനാഘോഷം ജനുവരി 27 ന്


വിദ്യാഭാസ വകുപ്പും മറ്റു പ്രമുഖ വകുപ്പുകളും ചേര്‍ന്ന് കേരള പോലീസ് ആവിഷ്‌കരിച്ചിട്ടുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആറാമത് ദിനാഘോഷങ്ങള്‍ തിരുവനന്തപുരത്ത് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജനുവരി 27 ന്. കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് ദിനാഘോഷം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനില്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. വിവിധ സ്‌കൂളുകളില്‍ പുതുതായി തുടങ്ങുന്ന എസ്പിസി സ്‌കൂള്‍ പദ്ധതികളുടെ ഉദ്ഘാടനം വിദ്യാഭാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ ഇതുവരെയുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുക, പദ്ധതി അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുക എന്നിവയാണ് ദിനാഘോഷത്തിന്റെ മുഖ്യപരിപാടികള്‍. സ്റ്റുഡന്റ് പോലീസിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന എക്‌സിബിഷന്‍, കലാപരിപാടികള്‍ എന്നിവയും അരങ്ങേറും. രാവിലെ 9.30 മുതല്‍ സെഷനുകള്‍ ആരംഭിക്കും. കേരളത്തിലെ വിവിധസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 7000-ത്തോളം കേഡറ്റുകള്‍, ഇന്ത്യയുടെ വിവിധ സംസ്ഥാനത്തുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും.

Saturday, January 23, 2016

Group Personal Accident Insurance Scheme (GPAIS),  2016

പ്രീമിയം കുറവ് ചെയ്യാന്‍ ഒരു അവസരം കൂടി അനുവദിച്ചു



Group Personal Accident Insurance Scheme (GPAIS) 1/1/2016 മുതല്‍ ഒരു വര്‍ഷത്തേക്ക് പുതുക്കി ഉത്തരവായിരുന്നു. 2016 വര്‍ഷത്തേക്കുള്ള പ്രീമിയം 300/- രൂപ 2015 നവംബര്‍ മാസത്തെ ശമ്പള ബില്ലില്‍നിന്നും കുറവ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2015 നവംബര്‍ മാസത്തെ ശമ്പള ബില്ലില്‍നിന്നും പ്രീമിയം കുറവുചെയ്യാന്‍ കഴിയാത്തവര്‍ക്ക് ആയത് 2016 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലില്‍നിന്നും കുറവുചെയ്യാന്‍ അവസരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 31/3/2016 ന് ശേഷം ഈ കുറവ് വരുത്താനുള്ള സൗകര്യം SPARK ല്‍ ലഭ്യമാവില്ല. 29/2/2016 ന് ശേഷം സേവനത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്കീമില്‍ ചേരാനുള്ള അവസരം അടുത്ത വര്‍ഷം നല്‍കിയാല്‍ മതി.


റിപ്പബ്ലിക് ദിനാചരണം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു


2016 ജനുവരി 26 ലെ റിപ്പബ്ലിക് ദിനം വര്‍ണാഭമായി ആഘോഷിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചു. പബ്ലിക് ഓഫീസ്, സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ വകുപ്പ് തലവന്മാര്‍ ദേശീയ പതാക ഉയര്‍ത്തും. പരമാവധി ജീവനക്കാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തുവെന്ന് വകുപ്പ് തലവന്മാര്‍ ഉറപ്പാക്കണം. ദേശീയഗാനാലാപന സമയത്ത് എല്ലാവരും ആദരപൂര്‍വം എഴുന്നേറ്റ് നില്‍ക്കുകയും യൂണിഫോമിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കുകയും വേണ്. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സര്‍ക്കുലറില്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ഓഫീസര്‍മാരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണം. 

സംസ്കൃത സ്കോളര്‍ഷിപ്പ്‌ പരീക്ഷ


2015-16 അദ്ധ്യയന വര്‍ഷത്തിലെ സബ്ജില്ലാതല സംസ്കൃത സ്കോളര്‍ഷിപ്പ്‌ പരീക്ഷ (UP വിഭാഗം) 29/1/2016 വെള്ളിയാഴ്ച  കണ്ണൂര്‍ GTTI (Men) ല്‍ വെച്ച് നടക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരീക്ഷയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറാണ്. പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അന്നേദിവസം രാവിലെ 10.30 ന് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രധാമാദ്ധ്യാപകാര്‍ക്ക് നിര്‍ദേശം നല്‍കുന്നു.  

പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം


സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്‌കൂളുകളില്‍ കോമണ്‍ പൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍/പ്രൈമറി വിഭാഗം അധ്യാപകര്‍/പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍ എന്നിവരില്‍ നിന്ന് പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശത്തിന് www.transferandpostings.in സന്ദര്‍ശിക്കുക. 

പ്രൈമറി അദ്ധ്യാപകര്‍ക്ക് ഐ.സി.ടി ബേസിക് ട്രെയിനിങ്ങ്


കണ്ണൂര്‍, തളിപ്പറമ്പ് ,തലശ്ശേരി വിദ്യാഭ്യസ ജില്ലകളിലെ പ്രൈമറി അദ്ധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലെറേഷന് വേണ്ടിയുള്ള ഐ.സി.ടി ബേസിക് ട്രെയിനിങ്ങ്  28/01/2016 മുതല്‍ 04-02-2016 വരെ( 6 ദിവസം) ഐ.ടി.സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ (മുന്‍സിപ്പല്‍ഹൈസ്ക്കൂള്‍, കണ്ണൂര്‍)  വച്ച് നടക്കുന്നു. പരിശീനം ആവശ്യമുള്ള എല്ലാ അദ്ധ്യാപകരേയും പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

മുന്നേറ്റം

 

മുന്നേറ്റം 2015-16 അന്തിമ വിലയിരുത്തല്‍, സ്കൂള്‍ തല മുന്നേറ്റ പ്രഖ്യാപനം എന്നിവ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ചുവടെ.
  1. 27/1/2016 ന് എല്ലാ LP, UP ക്ലാസുകളിലും (ഒന്നാം തരം ഒഴികെ)  മുന്നേറ്റം അന്തിമ വിലയിരുത്തല്‍ നടത്തണം.
  2. 29/1/2016 ന് SRG ചേര്‍ന്ന് അന്തിമ വിലയിരുത്തല്‍ ഫലങ്ങള്‍ ക്രോഡീകരിക്കണം.
  3. 30/1/2016 നകം വിലയിരുത്തല്‍ഫലങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ BRC യില്‍ എത്തിക്കണം.
  4. സ്കൂള്‍ തല മുന്നേറ്റ വിജയ പ്രഖ്യാപനം 3/2/2016 നകം എല്ലാ വിദ്യാലയങ്ങിലും നടത്തണം. രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം.
കൂടുതല്‍ നിര്‍ദേശങ്ങള്‍ ചുവടെ.

Friday, January 22, 2016

മന്ത് രോഗ നിവാരണ പരിപാടി

Transmission Assessment Survey


മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മന്ത് രോഗ വ്യാപന തോത് മനസ്സിലാക്കുന്നതിന് തെരഞ്ഞെടുത്ത പ്രൈമറി സ്കൂളുകളിലെ 1, 2 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളില്‍ സര്‍വേ നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം തീരുമാനിച്ചതായി DMO അറിയിച്ചു. കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ ലിസ്റ്റ് ചുവടെ:

  1. തലവില്‍ LPS
  2. വട്ടപ്പോയില്‍ LPS
  3. വരം UPS
  4. മുണ്ടേരി ഈസ്റ്റ് LPS
പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.


മുന്നേറ്റം

വിലയിരുത്തല്‍ സാമഗ്രികള്‍ കൈപ്പറ്റണം

 

2 മുതല്‍ 7 വരെയുള്ള ക്ലാസുകളില്‍ നടന്നുവരുന്ന മുന്നേറ്റം 2015-16 പരിപാടിയുടെ അന്തിമ വിലയിരുത്തല്‍ 27/1/2016 ന് എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നു. അതിനുള്ള വിലയിരുത്തല്‍ സാമഗ്രികള്‍ എല്ലാ BRC കളിലും 23/1/2016 നകം എത്തിക്കുമെന്ന് DIET പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രസ്തുത സാമഗ്രികകള്‍ അടങ്ങിയ പാക്കറ്റ് BRC യില്‍ എത്തിയെന്ന് ഉറപ്പുവരുത്തി അവ  അവിടെനിന്നും നിന്നും കൈപ്പറ്റാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

Thursday, January 21, 2016


സീമാറ്റ് സര്‍വകലാശാല : അഭിപ്രായങ്ങള്‍ അറിയിക്കാം


സംസ്ഥാന വിദ്യാഭ്യാസ മാനേജ്‌മെന്റ് പരിശീലന ഗവേഷണ സ്ഥാപനമായ സീമാറ്റ്-കേരളയെ എജ്യുക്കേഷണല്‍ മാനേജ്‌മെന്റ്, പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സര്‍വകലാശാലയായി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ സാധ്യതാപഠനം നടത്തുന്നു. അത്തരത്തിലുള്ള ഒരു സര്‍വകലാശാലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വിദ്യാഭ്യാസ വിചക്ഷണരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ആയതിനാല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചുവടെപറയുന്ന വിലാസത്തിലോ ഇ-മെയിലിലോ ഫെബ്രുവരി അഞ്ചിനകം അയയ്ക്കണം. വിലാസം : സീമാറ്റ് - കേരള, ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂള്‍ കാമ്പസ്, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട, തിരുവനന്തപുരം - 36. ഇ-മെയില്‍ : siematkeralastate@yahoo.co.in.

എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് എസ്.ഐ.ഇ.ടി.യുടെ സോഫറ്റ് വെയര്‍


സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്‌നോളജി മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് സോഫ്റ്റ് വെയര്‍ തയാറാക്കി. സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭരായ എന്‍ട്രന്‍സ് പരിശീലകരുടേയും, വിദ്യാഭ്യാസ മനശാസ്ത്ര വിദഗ്ദ്ധരുടെയും കൂട്ടായ പരിശ്രമത്തില്‍ തയാറാക്കിയിട്ടുള്ളതാണ് ഈ സോഫ്റ്റ് വെയര്‍. ഓരോ തവണയും വ്യത്യസ്ത ചോദ്യപേപ്പറുകള്‍ സൃഷ്ടിക്കുന്ന ഈ സോഫ്റ്റ് വെയറിലെ സിമുലേഷന്‍ മോഡ് യഥാര്‍ത്ഥ പരീക്ഷാ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമാകുന്ന വിധത്തിലാണ് തയാറാക്കിയിരിക്കുന്നത്. www.sietkerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ : 0471 - 2338541. 

Wednesday, January 20, 2016

ശമ്പള പരിഷ്‌ക്കരണം

ഉത്തരവ് പുറപ്പെടുവിച്ചു


സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാര്‍ ഉത്തരവ് ചുവടെ.

സെറ്റ് അഡ്മിറ്റ് കാര്‍ഡ് എല്‍ ബി എസ് വെബ്‌സൈറ്റുകള്‍ വഴി മാത്രം


സെറ്റ് പരീക്ഷ ജനുവരി 31 ഞായറാഴ്ച, 14 ജില്ലാ ആസ്ഥാനങ്ങളിലും നടത്തും. സെറ്റ് പരീക്ഷാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം . തപാല്‍ മാര്‍ഗ്ഗം ലഭിക്കില്ല. വിശദവിവരത്തിന് തിരുവനന്തപുരം എല്‍. ബി. എസ് സെന്ററുമായി ബന്ധപ്പെടാം ഫോണ്‍ 0471-2560311, 312, 313 

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം


പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 25 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2016-17 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കും മറ്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം നല്‍കുന്നത്. വിശദ വിവരങ്ങളും അപേക്ഷാഫോറങ്ങളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ജില്ലാ പട്ടിക വികസന ഓഫീസുകള്‍, പട്ടികവര്‍ഗ വികസന ഓഫീസുകള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം. 

ശമ്പള പരിഷ്‌ക്കരണം പ്രഖ്യാപിച്ചു


സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളവും അലവന്‍സും ഫിബ്രവരി ഒന്ന് മുതല്‍ ലഭിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 16500 രൂപയാണ് ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം. കൂടിയ ശമ്പളം 1,20,000 രൂപയും. ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ശമ്പളം വര്‍ധിക്കുക. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ശമ്പളയിനത്തിലാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശമ്പളം വര്‍ധിപ്പിക്കുന്ന വകയില്‍ പ്രതിവര്‍ഷം 722 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. നിലവിലെ സംവിധാനം അനുസരിച്ച് അഞ്ചു വര്‍ഷത്തേയ്ക്കാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളകുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്‍കും. കുടിശ്ശികയ്ക്ക് പി.എഫ്. നിക്ഷേപത്തിന് നല്‍കുന്നതിന് തുല്ല്യമായ പലിശ നല്‍കും.
ഒന്‍പത് ശതമാനം ക്ഷാമബത്ത നല്‍കും. നിലവിലെ ഗ്രേഡുകളെല്ലാം തന്നെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിന് അനുസൃതമായി പരിഷ്‌കരിക്കും. 8200 രൂപയാണ് സര്‍വകലാശാല പാര്‍ട് ടൈം ജീവനക്കാരുടെ അടിസ്ഥാന വേതനം.
ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ഭേദഗതികളാണ് വരുത്തിയത്. ഇനി മുതല്‍ സ്‌പെഷ്യല്‍ അലവന്‍സും റിസ്‌ക്ക് അലവന്‍സും എല്ലാ വര്‍ഷവും പത്ത് ശതമാനം വച്ച് വര്‍ധിപ്പിക്കും. ജീവനക്കാര്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.
പ്രധാന തീരുമാനങ്ങള്‍:
. പുതുക്കിയ മിനിമം ശമ്പളം: ചില തസ്തികകളുടേത്.
. എല്‍.ഡി. ക്ലാര്‍ക്ക്-19000 രൂപ (നിലവില്‍ 9940 രൂപ)
. പോലീസ് കോണ്‍സ്റ്റബിള്‍-22200 രൂപ (നിലവില്‍ 10480 രൂപ)
. എല്‍.പി, യു.പി. ടീച്ചര്‍-25200 രൂപ (നിലവില്‍ 13210 രൂപ)
. ഹൈസ്‌കൂള്‍ ടീച്ചര്‍-29200 രൂപ (നിലവില്‍ 15380)
. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-39500 രൂപ (നിലവില്‍ 20740 രൂപ)
. അസിസ്റ്റന്റ് എഞ്ചിനീയര്‍-39500 രൂപ (നിലവില്‍ 20740 രൂപ)
. അസിസ്റ്റന്റ് സര്‍ജന്‍-51600 രൂപ (നിലവില്‍ 27140 രൂപ)
. സ്റ്റാഫ് നെഴ്‌സ്-27800 രൂപ (നിലവില്‍ 13900 രൂപ)
. ഓപ്ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാരും 2014 ജൂലായ് ഒന്ന് മുതല്‍ ശമ്പളസ്‌കെയിലിലേയ്ക്ക് മാറും.
. അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ പുതിയതായി 90 ദിവസത്തെ അവധി അനുവദിക്കും.
. സ്‌പെഷ്യല്‍ പേ സമ്പ്രദാം അവസാനിപ്പിച്ചു. എന്നാല്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍ന്നും അനുവദിക്കും.
. പാര്‍ട് ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460 രൂപയും (നിലവില്‍ 8400 രൂപ)യുമായി നിശ്ചയിക്കും.
. യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കും.
. ശമ്പള പരിഷ്‌കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി അനോമലി സെല്ലിനെ ചുമതലപ്പെടുത്തും.
. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റരയെ നിയമിക്കും.

1

RMSA യുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ശാസ്ത്രമേള 28/1/2016 ന്


RMSA യുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ശാസ്ത്രമേള 28/1/2016 ന് നടത്താന്‍ ഉദ്ദേശിക്കുന്നതായി കണ്ണൂര്‍ DDE അറിയിച്ചു. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്ര ഗണിതശാസ്ത്ര സംബന്ധമായ നൂതന ആശയങ്ങള്‍ പങ്കുവേക്കുന്നതിനും കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനും ഉള്ള ഒരു പൊതു വേദിയാണ് ഈ പദ്ധതിയിലൂടെ RMSA വിഭാവനം ചെയ്യുന്നത്. ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട  ചുവടെ ചേര്‍ത്ത സ്കൂളുകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അതാത് പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.


Sl. No.
Name of the Selected Student / Teacher
School
Item
1
Nandana Nambiar.T.P & Natalia.K
St. Teresa’s AIHS Kannur
Research Type project (Science)
2
Rajan.V.P
Neerchal UPS
Teaching Aids
3
Wafa Nahas
St. Teresa’s AIHS Kannur
Umbrella Making (Work Experience)
4
Devinandana.T.V
St. Teresa’s AIHS Kannur
Card Strawboard (Work Experience)
5
Akhila.P
St. Teresa’s AIHS Kannur
Fabric Painting (Work Experience)
6
Niya Ninoj
St. Teresa’s AIHS Kannur
Thread Pattern (Work Experience)