Saturday, February 6, 2016

അദ്ധ്യാപകരുടെ നിയമനാംഗീകാരം, അധിക അദ്ധ്യാപകരുടെ പുനര്‍വിന്യാസം

സ്റ്റാഫ് ഫിക്സേഷന്‍ പുനക്രമീകരണം

ഡേറ്റ സമര്‍പ്പിക്കണം


2011-12 വര്‍ഷം മുതല്‍ 2015-16 വര്‍ഷം വരെ രാജി / മരണം / റിട്ടയര്‍‍മെന്‍റ്  / പ്രമോഷന്‍ / സ്ഥലംമാറ്റം / അധിക തസ്തിക / അവധി ഒഴിവുകളില്‍ നിയമിക്കപ്പെട്ട് തീര്‍പ്പാവാതെ നിലവിലുള്ള പ്രൊപ്പോസലുകള്‍ 29/1/2016 ലെ GO (P) No.29/2016/G Edn ഉത്തരവിലെ നിര്‍ദേശപ്രകാരം സ്റ്റാഫ് ഫിക്സേഷന്‍ പുനക്രമീകരിച്ച് പരിശോധിച്ച് അര്‍ഹതയുള്ളപക്ഷം അംഗീകാരം നല്‍കേണ്ടതുണ്ട്. സ്കൂളുകളില്‍ നിലവിലുള്ള അധിക സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസവും നടത്തേണ്ടതുണ്ട്. 
  1. 2011-12 വര്‍ഷം രാജി / മരണം / റിട്ടയര്‍‍മെന്‍റ്  / പ്രമോഷന്‍ / സ്ഥലംമാറ്റം ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് LP യില്‍ 1:30 ഉം UP യില്‍ 1:35 ഉം HS ല്‍ 1:45 ഉം അനുപാതത്തില്‍ തസ്തിക ലഭ്യമാണെങ്കില്‍ അംഗീകാരം നല്‍കും. 2011-12 വര്‍ഷം അധിക തസ്തിക / അവധി ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് KER വ്യവസ്ഥ പ്രകാരം 1:45 അനുപാതത്തില്‍ തസ്തിക ലഭ്യമാണെങ്കില്‍ മാത്രമേ അംഗീകാരം നല്‍കുകയുള്ളൂ.
  2. പിന്നീടുള്ള വര്‍ഷങ്ങളില്‍ കോടതി വിധിക്കനുസൃതമായി 1 മുതല്‍ 5 വരെ ക്ലാസുകളില്‍ 1:30, 6 മുതല്‍ 8 വരെ ക്ലാസുകള്‍ക്ക് 1;35, 9 മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് 1:45 എന്ന അനുപാതത്തില്‍ തസ്തിക ലഭ്യമാണെങ്കില്‍ അംഗീകാരം നല്‍കും.
  3. 2015-16 വര്‍ഷം  മുതല്‍ അധിക തസ്തികകള്‍ക്ക് KER അദ്ധ്യായം XXIII ചട്ടം 12 ല്‍ വരുത്തിയ ഭേദഗതി അനുസരിച്ച് തസ്തിക നിര്‍ണയ തീയ്യതി മുതല്‍ മാത്രമേ പ്രാബല്യം ഉണ്ടായിരിക്കുകയുള്ളൂ. 
  4. തസ്തിക നിര്‍ണയം നടത്തുന്നത്  ആറാം സദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ UID  യുടെ അടിസ്ഥാനത്തിലാണ്. UID നമ്പര്‍ പില്‍ക്കാലത്ത് ലഭിച്ചതാണെങ്കില്‍ പോലും ആറാം സാദ്ധ്യായ ദിനത്തില്‍ കുട്ടി റോളിലുണ്ടായിരുന്നാല്‍ തസ്തിക നിര്‍ണയത്തിന് കണക്കിലെടുക്കാം. എന്നാല്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികളുടെ UID ലഭ്യമായില്ലെങ്കില്‍    ഇത്തരം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രധാനാദ്ധ്യാപകനും മാനേജരും ഒപ്പിട്ട  ഒരു ഡിക്ലറേഷന്‍റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം നടത്തും. എന്നാല്‍ അത്തരം സ്കൂളുകളില്‍ സൂപ്പര്‍ ചെക്ക്‌ സെല്‍ പരിശോധന നടത്തി ഡിക്ലറേഷന്‍ തെറ്റാണെന്ന് ബോധ്യപ്പെടുന്നപക്ഷം ആ UID പ്രകാരം നിയമിക്കപ്പെട്ട അദ്ധ്യാപകന്‍റെ നിയമനം റദ്ദായതായി കണക്കാക്കും. 2011-12 വര്‍ഷം മുതല്‍   2014-15 വര്‍ഷം വരെയുള്ള തസ്തിക നിര്‍ണയ ഉത്തരവുകളുടെ പുനക്രമീകകരണത്തിനും 2015-16 വര്‍ഷത്തെ തസ്തിക നിര്‍ണയത്തിനുമായി  ഓരോ അദ്ധ്യയന വര്‍ഷത്തിലെയും   ആറാം സാദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ എണ്ണം - Readmitted / Belated admission കുട്ടികളെ ഒഴിവാക്കിക്കൊണ്ട് - ഓരോ വര്‍ഷത്തേക്കും പ്രത്യേകം പ്രത്യേകമായി അനുബന്ധമായി ചേര്‍ത്ത ഫൊര്‍മാറ്റില്‍ മറ്റ് അനുബന്ധ രേഖകള്‍ സഹിതം 8/2/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി  റിപ്പോര്‍ട്ട്‌ ചെയ്യണം.
  5. അതോടൊപ്പം മേല്‍പറഞ്ഞ തരത്തില്‍  നിയമനം നടത്തി നിയമനാംഗീകാരം പ്രതീക്ഷിക്കുന്ന അദ്ധ്യാപകരുടെ വിശദാംശങ്ങളും അനുബന്ധമായി ചേര്‍ത്ത ഫൊര്‍മാറ്റില്‍ സമര്‍പ്പിക്കണം.
  6. സ്കൂളുകളില്‍ UID / EID പ്രകാരമുള്ള കുട്ടികള്‍ പഠിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി AEO പരിശോധന നടത്തും. അതിലേക്കായി കുടികളുടെ UID / EID രേഖകള്‍ ക്ലാസ്, ഡിവിഷന്‍ തിരിച്ച്  അറ്റന്‍റെന്‍സ് റജിസ്റ്ററിലെ ക്രമപ്രകാരം സോര്‍ട്ട് ചെയ്ത് ടാഗ് ചെയ്ത് സൂക്ഷിക്കണം.
  7. മാനേജര്‍മാര്‍ അവര്‍ നിയമിക്കുന്ന അദ്ധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുമുമ്പ് "നിര്‍ദിഷ്ട യോഗ്യതയില്ലായ്മ, UID യിലെ കൃത്രിമം, ജനന തീയ്യതിയിലെ വ്യത്യാസം മുതലായവ പ്രകാരം നുയമിക്കപ്പെടുവാന്‍ അര്‍ഹതയില്ലെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിരിച്ചുവിടപ്പെടും എന്ന കാര്യത്തെക്കുറിച്ച് ബോധ്യമുണ്ടെന്നതിന്" ഒരു സത്യപ്രസ്താവന അദ്ധ്യാപകരില്‍നിന്നും വാങ്ങാന്‍ നിര്‍ദേശമുണ്ട്. നിയമനാംഗീകാരത്തിന് അര്‍ഹതയുള്ള അദ്ധ്യാപകരില്‍നിന്നും അത്തരത്തിലുള്ള സത്യപ്രസ്താവന വാങ്ങി AEO ഓഫീസില്‍ 8/2/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക്  മുമ്പായി സമര്‍പ്പിക്കണം.  
  8. 2011-12 മുതല്‍ 2015-16 വരെ അധിക തസ്തികകള്‍ക്ക് സാധ്യതയുള്ള സ്കൂളുകളിലെ മാനേജര്‍മാര്‍ അതിലേക്കുള്ള പ്രത്യേക പരിശോധന തേടിക്കൊണ്ടുള്ള അപേക്ഷ 8/2/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി  സമര്‍പ്പിക്കണം. പ്രധാനാദ്ധ്യപകര്‍ സ്കൂളിലെ UID / EID രേഖകള്‍ ക്ലാസ് & ഡിവിഷന്‍ തിരിച്ച് റോള്‍ നമ്പര്‍ ക്രമപ്രകാരം പരിശോധനക്കായി സ്കൂളില്‍ സജ്ജമാക്കണം.  
  9. എല്ലാ വ്യക്തിഗത മാനേജ്മേന്റുകളും കോര്‍പ്പറേറ്റ് മാനേജ്മേന്റുകളും 51 A അവകാശികളുടെ അപ്ഡേറ്റ് ചെയ്ത ലിസ്റ്റും മാനേജര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ള 51 B അവകാശികളുടെ അപേക്ഷയനുസരിചുള്ള സീനിയോറിറ്റി ലിസ്റ്റും വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനായി 8/2/2016 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി  നിശ്ചിത ഫൊര്‍മാറ്റില്‍  സമര്‍പ്പിക്കണം.
  10. ഡേറ്റ സമര്‍പ്പിക്കുന്നതിനായി ഉപയോഗിക്കാവുന്ന മാതൃകകള്‍ ചുവടെ:
Note: - ഗവ. സ്കൂളുകളിലെ പ്രധാനാദ്ധ്യപകര്‍ 2015-16 വര്‍ഷത്തെക്കുള്ള ഡാറ്റ സമര്‍പ്പിച്ചാല്‍ മതിയാകും.


No comments:

Post a Comment