Tuesday, April 19, 2016

ഇ-കുബേറുമായി സംയോജിപ്പിച്ചുള്ള സംവിധാനം ഇനി എല്ലാ ട്രഷറികളിലും


ഗുണഭോക്താക്കളുടെ ഏത് പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകളിലേക്കും നേരിട്ട് പണം നിക്ഷേപിക്കുന്നതിനായി ഇ-ട്രഷറി പോര്‍ട്ടലിനെ റിസര്‍വ് ബാങ്ക് പോര്‍ട്ടലായ ഇ- കുബേറുമായി സംയോജിപ്പിച്ചുള്ള സംവിധാനം എല്ലാ ട്രഷറികളിലും അടിയന്തിരമായി നടപ്പാക്കും. ട്രഷറികളികളില്‍ നിന്നും ബാങ്കുകളിലേക്കുള്ള പണം കൈമാറ്റം, ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യല്‍ തുടങ്ങി ഗുണഭോക്താക്കള്‍ക്കുള്ള എല്ലാ പണം നല്‍കലും ഇനി മുതല്‍ ഇ-കുബേര്‍ സംവിധാനത്തിലൂടെ മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ. ഇത്തരം ഇടപാടുകളില്‍ ഇനിമേല്‍ എഴുതി തയ്യാറാക്കിയ പേ ഓര്‍ഡര്‍ ചെക്കുകള്‍ നല്‍കില്ല. നിര്‍ദിഷ്ട ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ ട്രഷറികളില്‍ നിന്ന് റിസര്‍വ് ബാങ്കിലേക്കുള്ള പേയ്‌മെന്റ് അഡൈ്വസ് നല്‍കാന്‍ പാടുള്ളൂ എന്നും ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. വിശദാംശങ്ങള്‍ 

No comments:

Post a Comment