Monday, April 18, 2016


സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാന പ്രകാരം (IFMS) ഏപ്രില്‍ മുതല്‍ ബജറ്റ് വഴിയുളള ഫണ്ട് വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍ സമ്പ്രദായം വഴി നടപ്പാക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് ബജറ്റില്‍ വകയിരുത്തിയിട്ടുളള തുക മുഖ്യ കണ്‍ട്രോളിംഗ് ഓഫീസര്‍ക്ക് (CCO) സര്‍ക്കാര്‍ ഓണ്‍ ലൈന്‍ വഴി നല്‍കും സി.സി.ഒ ഈ തുക എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഓണ്‍ലൈന്‍ വഴി വീതിച്ച് നല്‍കണം. നിലവില്‍ കത്ത് മുഖാന്തിരം നിര്‍വഹിച്ചിരുന്ന അലോട്ട്‌മെന്റ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിനാല്‍ ഇനി വകുപ്പ്തല ഉദ്യോഗസ്ഥര്‍ ട്രഷറിക്ക് കത്ത് വഴി അലോട്ട്‌മെന്റ് നല്‍കേണ്ടതില്ല. ഏപ്രില്‍ 25 വരെ അലോട്ട്‌മെന്റ് കത്ത് രൂപത്തിലും, ഓണ്‍ലൈനായും ട്രഷറികള്‍ സ്വീകരിക്കും. ഏപ്രില്‍ 25 ന് ശേഷം ഓണ്‍ ലൈന്‍ അലോട്ട്‌മെന്റ് മാത്രമേ ട്രഷറികള്‍ സ്വീകരിക്കുകയുളളു. ഏപ്രില്‍ 25 മുതല്‍ എല്ലാ കണ്ടജന്റ് ബില്ലുകളും പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ ട്രഷറിയില്‍ നിന്ന് ലഭിക്കുന്ന യൂസര്‍ ഐ.ഡി ഉപയോഗിച്ച് ബില്ലുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദാംശം http://treasury.kerala.gov.in/bams, http://treasury.kerala.gov.in/bims എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. 

No comments:

Post a Comment