2016-17 വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം 1/3/2016 ന് ആരംഭിക്കും
പുസ്തകങ്ങള്‍ സ്വീകരിക്കുമ്പോള്‍ ശ്ര ദ്ധിക്കേണ്ട കാര്യങ്ങള്‍
2016-17 വര്‍ഷത്തേക്കുള്ള ഒന്നാം വോള്യം പാഠപുസ്തകങ്ങളും സിംഗിള്‍ വോള്യം പാഠപുസ്തകങ്ങളും 1/3/2016 ചൊവ്വാഴ്ച മുതല്‍ നേരിട്ട് വിതരണംചെയ്യുമെന്ന് KBPS അറിയിച്ചു. സ്കൂള്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി സെക്രെട്ടറി / പ്രഥമാദ്ധ്യാപകന്‍ / ചുമതലപ്പെടുത്തിയ അദ്ധ്യാപകന്‍ പുസ്തകങ്ങള്‍ യഥാസമയം സ്വീകരിക്കേണ്ടതാണ്. പാഠപുസ്തകങ്ങള്‍ സ്വീകരിക്കുമ്പോള്‍ ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ ശ്രദ്ധിക്കുക.
- അതാത് സ്കൂളുകളുടെ Indent അനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ KBPS നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതും കൃത്യം എണ്ണം ഉണ്ടെന്ന് ഉറപ്പുവരുത്തിമാത്രം കൈപ്പറ്റ് രസീത് സൊസൈറ്റി സെക്രെട്ടറിമാര്‍ KBPS പ്രതിനിധിയെ ഏല്‍പ്പിക്കേണ്ടതാണ്.
- പ്രഥമാദ്ധ്യാപകര്‍ indent ന്‍റെ കമ്പ്യൂട്ടര്‍ കോപ്പി ഹാജരാക്കി പുസ്തകങ്ങള്‍ സൊസൈറ്റി സെക്രെട്ടറിമാരില്‍നിന്നും ഏറ്റുവങ്ങേണ്ടാതാണ്.
- പുസ്തകങ്ങളുടെ കുറവ് ഉണ്ടെങ്കില്‍ അത് അപ്പോള്‍ത്തന്നെ KBPS പ്രതിനിധിയെ അറിയിക്കേണ്ടതാണ്.
- രാവിലെ 10 മണിമുതല്‍ വൈകിട്ട് 7 മണി വരെയാണ് പാഠപുസ്തകവിതരണം നടക്കുന്നത്.
- പാഠപുസ്തകങ്ങള്‍ കിട്ടിയ തീയ്യതി മുതല്‍ 2 ദിവസത്തിനകം പ്രഥമാദ്ധ്യാപകര്‍ www.itschool.gov.in ല്‍ receipt status ഓണ്‍ലൈന്‍ ആയി upload ചെയ്യേണ്ടതാണ്.
- അടിയന്തിര ഘട്ടങ്ങളില്‍ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട ജില്ലാതല ഹബ്ബ്മായി ബന്ധപ്പെടേണ്ട നമ്പര്‍ -GVHSS (Girls) Kannur -9020868768.
No comments:
Post a Comment