Thursday, March 31, 2016

മാമ്പഴക്കാലം രജിസ്‌ട്രേഷന്‍ ആരംഭിച്ചു


സാംസ്‌കാരിക വകുപ്പിന്റെ കീഴിലുളള വൈലോപ്പിളളി സംസ്‌ക്യതിഭവന്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാലക്കൂട്ടായ്മയായ മാമ്പഴക്കാലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് അഞ്ച് മുതല്‍ 11 വരെ നടക്കുന്ന കൂട്ടായ്മയില്‍ ഭാഷ, സംഗീതം. സാഹിത്യം, നാടകം, കുട്ടികളുടെ സിനിമ (രചന, അഭിനയം, നിര്‍മ്മാണം) ചിത്രകല, സംസ്‌കാരത്തിന്റെ മറ്റ് മേഖലകള്‍, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ക്ലാസുകളും അതത് മേഖലകളിലെ വിദഗ്ദ്ധര്‍ അവതരിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം, പ്രഗത്ഭരുമായുളള അഭിമുഖം എന്നിവയുമുണ്ടാകും. ദിവസവും രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് പരിപാടി. ഏഴ് മുതല്‍ 10-ാം ക്ലാസുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ്. ഭക്ഷണവും താമസവും സൗജന്യം. മാമ്പഴക്കാലം ക്യാമ്പില്‍ ആദ്യമായി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. പരമാവധി 80 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിലാസം മെമ്പര്‍ സെക്രട്ടറി, വൈലോപ്പിളളി സംസ്‌ക്യതിഭവന്‍, നാളന്ദ, കവിടിയാര്‍ പി.ഒ തിരുവനന്തപുരം -3, ഫോണ്‍ 0471 - 2311842 

No comments:

Post a Comment