Wednesday, June 15, 2016

സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ

റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കണം 



ഈ അദ്ധ്യയന വര്‍ഷം ആരംഭിച്ചതിനുശേഷം ചില സ്കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ DPI നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്ത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു,

  • സ്കൂള്‍ കെട്ടിടങ്ങളുടെ  ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇനിയും സമര്‍പ്പിച്ചിട്ടില്ലത്തവര്‍ അത് 17/6/2016 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പിക്കണം.
  • ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള കെട്ടിടങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണി നേരിടുന്നുണ്ടെങ്കില്‍ ആ വിവരം വിശദാംശങ്ങള്‍ സഹിതം  മേല്‍പ്പറഞ്ഞ സമയപരിധിക്ക് മുമ്പായി രേഖാമൂലം റിപ്പോര്‍ട്ട്‌ ചെയ്യണം. ദുരന്ത നിവാരണ നിയമപ്രകാരം അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കളക്റ്റര്‍ക്ക് റിപ്പോര്‍ട്ട്‌ നല്‍കുന്നതിനാണ് ഇത്.
  • ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്  ലഭിച്ചിട്ടിള്ള കെട്ടിടങ്ങളില്‍ മാത്രമേ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം.
  • സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച വസ്തുതാപരമായ റിപ്പോര്‍ട്ട് എല്ലാ പ്രഥമാദ്ധ്യാപകരും മേല്‍പറഞ്ഞ സമയപരിധിക്കകം സമര്‍പ്പിക്കണം.
നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

No comments:

Post a Comment