തസ്തിക നിര്‍ണയം 2016-17
പ്രോപ്പോസലുകള് ഉടന്‍ സമര്‍പ്പിക്കണം
സ്കൂളുകളിലെ 2016-17 വര്‍ഷത്തെ തസ്തിക നിര്‍ണയം KER അദ്ധ്യായം XXIII - ചട്ടം 12 അനുസരിച്ചും GO (P) No.29/2016/G Edn Dated 29/1/2016 ലെ ഖണ്ഡിക 2 അനുസരിച്ചും 15/7/2016 ന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്ത രേഖകള്‍ 10/6/2016 നകം സമര്‍പ്പിക്കാന്‍ എല്ലാ മാനേജര്‍മാര്‍ക്കും / പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്കുന്നു.
- 2016-17 വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രൊപ്പോസലുകള്‍ (ആറാം സാദ്ധ്യായ ദിവസം സ്കൂളില്‍ ജോലിചെയ്യുന്ന അദ്ധ്യാപകരുടെ പട്ടിക ഉള്‍പ്പെടെയുള്ളത്).
- സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് - അസ്സല്
- സമ്പൂര്‍ണ ഡാറ്റാബേസില്‍നിന്നുള്ള എല്ലാ കുട്ടികളുടെയും UID നമ്പര്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന Class wise Report, Summary Reports (Division wise & Language wise) എന്നിവ.
- ആറാം സാദ്ധ്യായ ദിവസം itschool വെബ്സൈറ്റില്‍ കുട്ടികളുടെ എണ്ണം ഓണ്‍ലൈന്‍ ആയി ഉള്‍പ്പെടുത്തി confirm ചെയ്ത ഡേറ്റയുടെ പ്രിന്റൌട്ട് - പ്രഥമാദ്ധ്യാപകന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
- 2015-16 വര്‍ഷത്തെ തസ്തിക നിര്‍ണയ ഉത്തരവിന്റെ ഒരു പകര്‍പ്പ്.
- സ്കൂളിലെ സംരക്ഷിതാദ്ധ്യാപാകരുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് ഉള്‍ക്കൊള്ളുന്ന പട്ടിക.
- സ്കൂളുകളിലെ ഇപ്പോഴത്തെ ഒഴിവുകള്‍ സംബന്ധിച്ച വിവരം.
No comments:
Post a Comment