Wednesday, July 20, 2016

മത്സ്യത്തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസാനുകൂല്യം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചുനല്‍കുന്നതിനുള്ള കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം മത്‌സ്യബന്ധന-തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി ഉത്തരവായി. ഇതനുസരിച്ച് ഒരു വര്‍ഷം വരെ കാലതാമസം ഉള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുളള അധികാരി ജില്ലാ ഓഫീസര്‍മാരായിരിക്കും. രണ്ട് വര്‍ഷംവരെ ദക്ഷിണ, മദ്ധ്യ, ഉത്തര മേഖല ജോയിന്‌റ് ഡയറക്ടര്‍മാര്‍ക്കും മൂന്ന് വര്‍ഷം വരെയുള്ള അപേക്ഷകള്‍ ഫിഷറീസ് ഡയറക്ടര്‍ക്കും മൂന്നു വര്‍ഷത്തിനുമുകളിലുള്ള അപേക്ഷകളിന്മേല്‍ സര്‍ക്കാര്‍ തലത്തിലും അധികാരമുണ്ട്.
വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ യഥാസമയം സമര്‍പ്പിക്കുന്നതിനു കാലതാമസം ഉണ്ടാകുന്ന വേളയില്‍ വളരെ പിന്നോക്കാവാസ്ഥയിലുളള മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണിത്. ഇതുവരെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ സര്‍ക്കാരില്‍ സമര്‍പ്പിക്കണമായിരുന്നു.

No comments:

Post a Comment