Monday, January 18, 2016

LSS / USS പരീക്ഷ

നിര്‍ദേശങ്ങള്‍ 


LSS / USS പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാ സെക്രട്ടറി കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

  • ഈ വര്‍ഷത്തെ LSS / USS പരീക്ഷാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയ്യതി 20/1/2016 വരെ ദീര്‍ഘിപ്പിച്ചു.
  • IED വിഭാഗത്തില്‍പ്പെട്ട പരീക്ഷാര്‍ത്ഥികള്‍ക്ക് സ്ക്രയിബിനെ അനുവദിക്കാന്‍ DEO വിനെ ചുമതലപ്പെടുത്തി. സ്ക്രയിബിനെ അനുവദിക്കാന്‍ ചുവടെ ചേര്‍ത്ത പ്രകരം അപേക്ഷിക്കണം.
  1. പരീക്ഷാര്‍ത്ഥി പഠിക്കുന്ന വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനാണ് അപേക്ഷിക്കേണ്ടത്.
  2. 40 % ഓ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  3. സ്ക്രയിബായി നിയമിക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ (ഈ വിദ്യാര്‍ത്ഥി - LSS ന് നാലാം ക്ലാസിലോ അതില്‍ താഴെയോ പഠിക്കുന്നതയിരിക്കണം - USS നു ഏഴം ക്ലാസിലോ അതില്‍ താഴെയോ പഠിക്കുന്നതയിരിക്കണം).
  4. അപേക്ഷ AEO മുഖേനയാണ് DEO വിന് സമര്‍പ്പിക്കേണ്ടത്‌.
കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

No comments:

Post a Comment