Friday, August 12, 2016

പ്ലാസ്റ്റിക് പതാക നിരോധിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം




ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം യോജിച്ച രീതിയില്‍ ആഘോഷിക്കും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, സ്വാശ്രയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ജീനവക്കാരും ആഗസ്റ്റ് 15 ലെ ദേശീയ ദിനാഘോഷങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. വകുപ്പുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങിളിലെ മേലധികാരികള്‍ തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണ്. പ്ലാസ്റ്റിക്കിലുള്ള ദേശീയ പതാകയുടെ നിര്‍മ്മാണം, വിതരണം, വില്പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുള്ളതാണ്. ആഘോഷ ചടങ്ങുകള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആഘോഷം സംബന്ധിച്ച നിബന്ധനകള്‍ കുറ്റമറ്റ രീതിയില്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


No comments:

Post a Comment