Saturday, August 6, 2016

അനാദായകരമായ സ്കൂളുകളിലെ നിയമന അംഗീകാരം

സ്പഷ്ടീകരണം 


ശരാശരി 15 ഒ അതിലധികമോ കുട്ടികള്‍ ഉള്ള അനാദായകരമായ സ്കൂളുകളിലെ നിയമനങ്ങള്‍ AEO മാര്‍ ദിവസവെതനാടിസ്ഥനത്തില്‍ മാത്രമേ അംഗീകാരം നല്‍കാവൂ എന്നും തുടര്‍ന്ന് കുട്ടികളുടെ UID സംബന്ധിച്ച തെളിവുകള്‍ സഹിതം ഹര്‍ജി സമര്‍പ്പിച്ചാല്‍ ഓരോ കേസിന്‍റെയും മെറിറ്റ്‌ പരിശോധിച്ച് ഡയറക്ടറെറ്റില്‍നിന്നും തീരുമാനമുണ്ടാകുന്നതാണ് എന്നും    DPI സ്പഷ്ടീകരിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചുകൊണ്ട്‌ അനാദായകരമായ സ്കൂളുകളിലെ ശമ്പള സ്കെയിലിന് അര്‍ഹതയുള്ള LP, UP സ്കൂളുകളിലെ ദിവസവെതനാടിസ്ഥനത്തില്‍ നല്‍കിയിട്ടുള്ള നിയമനങ്ങള്‍ അതാത് DEO മാരും ഹൈ സ്കൂള്‍ വിഭാഗം അദ്ധ്യാപകരുടെ നിയമനങ്ങള്‍ DDE മാരും പുനപ്പരിശോധിച്ച് നിലവിലുള്ള ഉത്തരവുകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ മറ്റുവിധത്തില്‍ യോഗ്യരാണെങ്കില്‍ നിയമനാംഗീകാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും പ്രസ്തുത നിയമനങ്ങള്‍ സുപ്പര്‍ ചെക്ക് ഓഫീസറുടെ പരിശോധനക്ക് വിധേയമാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

No comments:

Post a Comment