Monday, May 25, 2015

വിവരാവകാശ കമ്മിഷന് പൊതു അധികാരികള്‍ വിശദാംശം അടിയന്തരമായി നല്‍കാന്‍ നിര്‍ദ്ദേശം

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് വകുപ്പുകള്‍, ജില്ലാ കളക്ടര്‍മാര്‍, വകുപ്പുതലവന്മാര്‍, പൊതുമേഖലാ -സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികള്‍ ഉള്‍പ്പെടെയുള്ള പൊതു അധികാരികള്‍ 2013-14 വര്‍ഷം വിവരാവകാശ നിയമം നടപ്പിലാക്കിയത് സംബന്ധിച്ച വിശദാംശം നിര്‍ദിഷ്ട മാതൃകയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് നേരിട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ട മാതൃകയ്ക്ക് http://www.keralasic.gov.in സന്ദര്‍ശിക്കുക. വിവരാവകാശ നിയമപ്രകാരം നിയമസഭയ്ക്കു മുമ്പാകെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സമര്‍പ്പിക്കേണ്ട 2013-14 ലെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള വിശദാംശം പൊതു അധികാരികള്‍ കൃത്യസമയത്തു നല്‍കാതിരിക്കുകയും കാലതാമസം വരുത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഓരോ പൊതു അധികാരിയും ആ വര്‍ഷം സ്വീകരിച്ച അപേക്ഷകളുടെ എണ്ണം, വിവരങ്ങള്‍ ലഭ്യമാക്കണമെന്ന അപേക്ഷകള്‍ നിരസിച്ചുകൊണ്ട് ഉണ്ടായ തീരുമാനങ്ങളുടെ എണ്ണം, സംസ്ഥാന ഇന്‍ഫോര്‍മേഷന്‍ കമ്മിഷന്‍റെ തീരുമാനത്തിനായി അയച്ച അപ്പീലുകളുടെ എണ്ണം, ഈ നിയമത്തിന്‍റെ നടത്തിപ്പ് പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി എടുത്തിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍, ഈ നിയമപ്രകാരം ഓരോ പൊതു അധികാരിയും സ്വീകരിച്ച തുക, ഈ നിയമത്തിന്‍റെ സത്തയും യഥാര്‍ത്ഥ ഉദ്ദേശ്യവും നടപ്പിലാക്കാനായി  പൊതു അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ  പരിശ്രമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുതകള്‍ മുതലായവയാണ് ശേഖരിച്ചു സമര്‍പ്പിക്കേണ്ടത്‌. എല്ലാ പ്രധാനാദ്ധ്യാപകരും ഡേറ്റ നിശ്ചിത പ്രൊഫോമയില്‍  30/5/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ലിങ്ക് ചുവടെ: 

No comments:

Post a Comment