Friday, May 15, 2015

ഹയര്‍ സെക്കണ്ടറി: ഓണ്‍ലൈനില്‍ തെറ്റായി നല്‍കിയത് തിരുത്താം

അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളിലെ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ സ്‌കൂളില്‍ നിന്നുളള വെരിഫിക്കെഷന്‍ സമയത്ത് തിരുത്താനവസരമുണ്ടെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍ സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌കിലുളളവര്‍ അപേക്ഷ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ അത് അപേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതും ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതു തരത്തിലുളള തിരുത്തലുകള്‍ക്കുമുളള അപേക്ഷ അഡ്മിഷന്‍ വെബ്‌സൈറ്റായ                                     http://www.hscap.kerala.gov.in/CMS/frame.html  നല്‍കിയിട്ടുളള മാതൃകയില്‍ വെളളപേപ്പറില്‍ പ്രത്യേകമായി രക്ഷാകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കേണ്ടതും അവ വെരിഫിക്കേഷന്‍ സമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്. എല്ലാ സര്‍ക്കര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഫലപ്രദമായി നടക്കുന്നുണ്ടെന്നു പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പ് വരുത്തണം. ഏതെങ്കിലും ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സ്വീകരിക്കാതിരിക്കുക, അപേക്ഷകര്‍ക്ക് വേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ തരത്തില്‍ ഏകജാലകത്തിന്റെ അടിസ്ഥാന ആശയത്തിനു വിരുദ്ധമായ രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത്തരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്/ ഇന്റര്‍നെറ്റ് സൗകര്യവും വേണ്ടുന്ന മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശവും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ അപേക്ഷകര്‍ക്കു നല്‍കുവാന്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ഡയറക്ടര്‍ പറഞ്ഞു. വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള ജില്ലാതല കൗണ്‍സലിംഗിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ മെയ് 18 ന് പ്രസിദ്ധീകരിക്കും. ഈ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ ജില്ലാതല കൗണ്‍സലിങ് കഴിഞ്ഞശേഷം മാത്രം ഏകജാലക അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. സ്‌കൂളുകളില്‍ ലഭിച്ച അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടത്തുവാന്‍ ലിങ്കുകള്‍ മെയ് 18 മുതല്‍ ലഭ്യമാക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment