Thursday, May 14, 2015

വോട്ടര്‍മാര്‍ക്ക് പുതിയ കളര്‍ പി വി സി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കല്‍-
പോളിംഗ് സ്റ്റേഷന്‍ സ്കൂളുകള്‍ 17/5/2015 ഞായറാഴ്ച തുറക്കണം

കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍മാര്‍ക്ക് പുതിയ കളര്‍ പി വി സി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്‍റെയും വോട്ടര്‍ ഐ ഡി കാര്‍ഡ്‌ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തുന്നതിന്റെയും  ഭാഗമായി വോട്ടര്‍മാരില്‍നിന്നും തെറ്റുകള്‍ തിരുത്തി പൂരിപ്പിച്ച ഡേറ്റ ഷീറ്റും കളര്‍ ഫോട്ടോയും വാങ്ങുന്നതിനായി 17/5/2015 ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും BLO മാര്‍ ക്യാമ്പ്‌ ചെയ്യുന്നതായിരിക്കും. പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്കൂളുകളും 17/5/2015 ന്  രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെ തുറന്നിരിക്കാന്‍ ആവശ്യമായ നടപടികള്‍ പ്രധാനാദ്ധ്യാപകര്‍ സ്വീകരിക്കണം.

No comments:

Post a Comment