Tuesday, October 13, 2015

ഒക്ടോബര്‍ 15ന് 'ഇന്റര്‍നെറ്റ്  സുരക്ഷാ പ്രതിജ്ഞ'


DR. A.P.J. ABDUL KALAM

ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം സ്കൂളുകളില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പഠന ബോധന പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതവും രസകരവും ആയാസരഹിതവുമാക്കുന്നതിനും സൌകര്യങ്ങളും ക്രമീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ ഇന്റര്‍നെറ്റ്‌ ഉപയോഗം സംബന്ധിച്ച അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിന് സംവിധാനവും നിര്‍ദേശങ്ങളും നല്‍കേണ്ടതുണ്ട്. ബഹു. ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ  ജന്മദിനമായ ഒക്ടോബര്‍ 15ന് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതിന് എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഇന്റര്‍നെറ്റ്  സുരക്ഷാ പ്രതിജ്ഞ' സംഘടിപ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. അതോടൊപ്പം സുരക്ഷിതമായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത് സംബന്ധിച്ച്  ക്ലാസുകളും  ചര്‍ച്ചകളും സംഘടിപ്പിക്കേണ്ടതാണ്.   വിശദവിവരങ്ങള്‍ക്ക് അറ്റാച്ച്മെന്റ് കാണുക. പരിപാടി വിജയിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരികരിക്കണമെന്ന് എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

No comments:

Post a Comment