Saturday, October 10, 2015

ഒക്ടോബര്‍ 15 - ഗ്ലോബല്‍ ഹാന്‍ഡ്‌ വാഷ്‌ ഡേ


<b>World</b> Handwashing <b>Day</b>

2015 ഒക്ടോബര്‍ 15 ഗ്ലോബല്‍ ഹാന്‍ഡ്‌ വാഷ്‌ ഡേ ആയി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് എല്ലാ സ്കൂളുകളിലെയും മുഴുവന്‍ കുട്ടികളും അദ്ധ്യാപകരും സ്കൂള്‍ കമ്മിറ്റി അംഗങ്ങളും ഉച്ചഭക്ഷണ പാചകക്കാരും ഒന്നിച്ച് ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ DPI നിര്‍ദേശിച്ചു.
  1. സ്കൂളിലെ ശുദ്ധജല ലഭ്യതയുടെയും ശുചീകരണ സൌകര്യത്തിന്‍റെയും നടത്തിപ്പിനും പരിപാലനത്തിനും കുട്ടികളുടെ ഒരു ഭരണസമിതി തെരഞ്ഞെടുക്കുക.
  2. വാര്‍ഷിക ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുക. കുട്ടികളുടെ ഭരണസമിതിയുടെ ഒരു പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുക.
  3. ക്ലാസ് മുറികളും സ്കൂളിന്‍റെ പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  4. ഉച്ചഭക്ഷണത്തിന് മുമ്പ് എല്ലാവരും കൈകഴുകുക.
  5. തുറന്ന സ്ഥലത്തെ മലവിസര്‍ജനം ഒഴിവാക്കുവാനും ആഹാരത്തിന് മുമ്പും പിമ്പും മലവിസര്‍ജനത്തിന്ശേഷവും കൈകഴുകാനും എല്ലാവരെയും ബോധവല്‍രിക്കുക.
  6. തുറന്ന സ്ഥലത്തെ മലവിസര്‍ജനത്തിന്‍റെ ദോഷവശങ്ങളെക്കുറിച്ചും കക്കൂസിന്‍റെ ഉപയോഗത്തെക്കുറിച്ചും കൈകഴുകലിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ച് ഈ വിഷയത്തില്‍ ഒക്ടോബര്‍ 15 ന് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുക.
  7. സോപ്പിട്ട് കഴുകിയ കൈകള്‍ കൂട്ടിച്ചേര്‍ത്ത് ഉയര്‍ത്തി സ്കൂള്‍ കോമ്ബൌണ്ടിനുള്ളില്‍ വിദ്യാര്‍ത്ഥിചങ്ങല തീര്‍ക്കുകയും ചുവടെ ചേര്‍ത്ത പ്രതിജ്ഞയെടുക്കുകയും ചെയ്യുക. 
"ശുചിത്വ ശീലമാണ് എന്‍റെ ലക്ഷ്യം. ആ ലക്ഷ്യത്തെ കൈവരിക്കുന്നതിന്നായി ആഹാരത്തിന് മുമ്പും ശുചിമുറികള്‍ ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കാഴുകുമെന്ന് ഞാന്‍ പ്രതിജ്ഞചെയ്യുന്നു"

മേല്‍പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

No comments:

Post a Comment