Monday, October 5, 2015

1 ഉം 2 ഉം ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും എഴുതാനും വായിക്കാനുമുള്ള കഴിവ് നേടിയെന്ന് ഉറപ്പുവരുത്തണം


വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രധാനാദ്ധ്യാപകരും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇതൊക്കെ സാദ്ധ്യമാക്കാന്‍ കഴിഞ്ഞത്. എങ്കിലും ചില വിദ്യാര്‍ത്ഥികളെങ്കിലും അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ കഴിയാതെയും ഗണിതത്തിലെ പ്രാഥമിക കാര്യങ്ങള്‍ പോലും ഗ്രഹിക്കാതെയും ക്ലാസ് മുറികളില്‍ കഴിയുന്നു. ഈ അവസ്ഥാവിശേഷം മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കേണ്ടതുണ്ട്. ഒരു പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി ക്ലാസ്സിലെ മുഴുവന്‍ കുട്ടികളെയും അക്ഷരജ്ഞാനവും അക്കജ്ഞാനവും നേടാന്‍ പ്രവര്‍ത്തിക്കുന്നതിനായി ഓരോ അദ്ധ്യാപകനെയും ഉദ്ബോധിപ്പിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ. ആദ്യഘട്ടമെന്ന നിലയില്‍ 1/11/2015 ന് മുമ്പ് 1 ഉം 2 ഉം ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും എഴുതാനും വായിക്കാനുമുള്ള കഴിവ് നേടിയെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യം ക്ലാസ് ടീച്ചര്‍മാരുടെ രേഖാമൂലമുള്ള ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രധാനാദ്ധ്യപകര്‍ എ ഇ ഓഫീസില്‍ നവംബര്‍ 1 ന് മുമ്പ് അറിയിക്കണം.  നവംബര്‍ 14 ന് ഇക്കാര്യം സംസ്ഥാന വ്യാപകമായി പ്രഖ്യാപിക്കേണ്ടാതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച പാടില്ല. 

No comments:

Post a Comment