Monday, October 5, 2015

ക്ലീന്‍ സ്കൂള്‍ പദ്ധതി

എല്ലാ സ്കൂളുകളിലും നടപ്പിലാക്കണം

വിദ്യാലയങ്ങളെ സംശുദ്ധവും ആരോഗ്യകരവും ആക്കുക എന്ന ലക്ഷ്യത്തോടെ SSA നടപ്പിലാക്കുന്ന ക്ലീന്‍ സ്കൂള്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഒക്ടോബര്‍ 2 മുതല്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ശുചീകരണ, ആരോഗ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്കൂളുകളിലും നടപ്പിലാക്കാന്‍ നിര്‍ദേശം ലഭിച്ചു. 
സ്കൂളുകളില്‍ നടപ്പില്‍വരുത്തേണ്ട / ലക്ഷ്യമിടുന്ന  പ്രവര്‍ത്തനങ്ങള്‍:

  • വിദ്യാലയ ശുചീകരണം
  • ആകര്‍ഷകമായ സ്കൂള്‍ പരിസരം
  • വൃത്തിയുള്ള ശുചിമുറികള്‍, ക്ലാസ് മുറികള്‍, ഓഫീസ് റൂം, ലൈബ്രറി, ലാബ്‌, അടുക്കള
  • ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക സൌകര്യങ്ങള്‍   
  • കുട്ടികളിലെ കലാ - സാഹിത്യ - സാംസ്‌കാരിക കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരങ്ങള്‍, ഘോഷയാത്ര, റാലി
  • 7/10/2015 മുതല്‍ 12/10/2015 വരെ നടത്തേണ്ട സ്കൂള്‍ തല മത്സരങ്ങള്‍ ചുവടെ:
      1. ഉപന്യാസരചന
      2. പ്രസംഗം
      3. ക്വിസ്
      4. പദ്യപാരായണം
      5. പെയിന്‍റിംഗ്
      6. പോസ്റ്റര്‍ രചന
      7. സ്കിറ്റ്
      8. കഥാരചന
      9. കവിതാരചന
      10. ഘോഷയാത്ര, റാലി മുതലായവ

മികച്ച സ്കൂളുകള്‍ക്ക് അവാര്‍ഡ്‌:

ബ്ലോക്ക്‌ തലത്തില്‍ ഏറ്റവും മികച്ച 2 സ്കൂളുകളെ കണ്ടെത്തി ജില്ലയിലേക്ക് റിപ്പോര്‍ട്ട്‌ ചെയ്യുകയും അതില്‍നിന്നും ഏറ്റവും മികച്ച  2 സ്കൂളുകളെ സംസ്ഥാന തലത്തിലേക്ക് ശുപാര്‍ശ ചെയ്യുകയും സംസ്ഥാന തലത്തില്‍ മികച്ച 2 സ്കൂളുകള്‍ക്ക് ഡല്‍ഹിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഉപഹാരവും കാഷ് അവാര്‍ഡും നല്‍കും. 

ഗ്ലോബല്‍ ഹാന്‍ഡ്‌ വാഷ്‌ ഡേ 2015:

2015 ഒക്ടോബര്‍ 15 ഗ്ലോബല്‍ ഹാന്‍ഡ്‌ വാഷ്‌ ഡേ ആയി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് പോസ്റ്റര്‍, പെയിന്‍റിംഗ് മത്സരങ്ങള്‍ തുടങ്ങി ഏറ്റവും കുറഞ്ഞത്‌ ഒരു പരിപാടിയെങ്കിലും എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കണം.

ഈ പരിപാടികള്‍ക്ക് മാധ്യമങ്ങളിലൂടെ വേണ്ടത്ര പ്രചാരണവും നല്‍കണം. ഈ പ്രവര്‍ത്തനനങ്ങളുടെ റിപ്പോര്‍ട്ട്‌, ഫോട്ടോ, വീഡിയോ എന്നിവയും ഒക്ടോബര്‍ 30 ന് മുമ്പായി സമര്‍പ്പിക്കണം.

No comments:

Post a Comment