Sunday, June 14, 2015

സ്‌കൂള്‍ യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ 10 ഇന മാര്‍ഗരേഖ

സ്‌കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാന്‍ 10 ഇന നിര്‍ദ്ദേശങ്ങളടങ്ങിയ മാര്‍ഗരേഖ. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന്റേതാണ് മാര്‍ഗരേഖ. ഇത് സംബന്ധിച്ച് സ്‌കൂള്‍ കുട്ടികളുടെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ബോധവത്കരണം നടത്തി. നന്ദാവനം ആംഡ് റിസര്‍വ്വ് സഭാ ഹാളില്‍ നടന്ന ട്രാഫിക് സുരക്ഷാ ചടങ്ങില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് വിശദീകരിച്ചത്. വാഹനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങള്‍ പതിക്കുക, അമിതവേഗം ഒഴിവാക്കുക, കുട്ടികളുടെ എണ്ണം നിയമാനുസൃതമാക്കുക, കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ വാഹനത്തില്‍ സൂക്ഷിക്കുക, യോഗ്യത മാനദണ്ഡമാക്കി വാഹനത്തിലെ ജീവനക്കാരെ ഉള്‍പ്പെടുത്തുക, എമര്‍ജന്‍സി എക്‌സിറ്റ് അടക്കം നിര്‍ദ്ദിഷ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുക, തുടങ്ങിയവയാണ് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. 

No comments:

Post a Comment